രചന – ശംസിയ ഫൈസൽ
ദച്ചൂനോട് ചേര്‍ന്ന് നില്‍ക്കുന്ന നന്ദൂനെ കണ്ടവന്‍ കണ്ണ് തള്ളി നിന്നു
മനൂന്‍റെ നോട്ടം കണ്ട് എല്ലാവര്‍ക്കും ചിരി വരുന്നുണ്ടായിരുന്നു
”എന്താടാ കിളിപോയ കണക്ക് നോക്കുന്നെ ?
നന്ദു മനൂനെ നോക്കി ചോദിച്ചു
അപ്പോയും ദച്ചു അവനില്‍ നിന്ന് വിട്ട് മാറിയിരുന്നില്ല
”ഇതെന്ത് അത്ഭുതം ഞങ്ങളെ നന്ദൂനെ പോലൊരാള്‍.,
അതേ കണ്ണ് അതേ മൂക്ക് അതേ മുടി.,,
മനു പറയുന്നത് കേട്ട് അത് വരെ കരഞ്ഞിരുന്ന അമ്മ പോലും ചിരിച്ചു
”മനുവേ അതെന്‍റെ ചെര്‍ക്കന്‍ തന്നെയാ.,
അപ്പനെ കാണാന്‍ ആരെയും അറിയിക്കാതെ വന്നതാ.,
അമ്മ കരച്ചിലോടെ ചിരിച്ച് പറഞ്ഞു
”എന്നാലും എന്‍റെ ബ്രോ ഇത് വല്ലാത്ത സര്‍പ്രൈസ് ആയി പോയല്ലൊ.,
ഞാനും ആഗ്രഹിച്ചതാ നീയൊന്ന് വന്നെങ്കിലെന്ന്.,,
മനു നന്ദൂന്‍റെ അടുത്തേക്ക് വന്നു
നന്ദു ദച്ചൂനെ മാറ്റി മനൂനെ കെട്ടിപിടിക്കാന്‍ നിന്നെങ്കിലും ദച്ചു അവനില്‍ നിന്ന് മാറാതെ കരച്ചില് തന്നെയാണ്
അവിടെ നടക്കുന്നതിലൊന്നും അവളെ ശ്രദ്ധ പോകുന്നെയില്ല
”വിടെടീ എന്‍റെ ചേട്ടനെ ?
മനു ദച്ചൂന്‍റെ കൈ പിടിച്ച് വലിച്ചു
”നീ പോടാ.,
മനു കേള്‍ക്കാന്‍ പാകത്തിന് ചുണ്ട് കൊണ്ട് താളം കാട്ടി ദച്ചു നന്ദുവില്‍ നിന്ന് മാറി രണ്ട് കൈ കൊണ്ടും മുഖം അമര്‍ത്തി തുടച്ചു
”ഹലോ ബ്രോ നൈസ് ടു മീറ്റ് യൂ..,,
കൃത്യ സമയത്താ നീ നാട്ടിലെത്തിയത്.,,
എങ്ങനെ നിന്നെ വരുത്തിക്കും എന്നറിയാതെ നില്‍ക്കായിരുന്നു.,
മനു അര്‍ത്ഥം വെച്ച് പറഞ്ഞ് നന്ദൂനെ കെട്ടിപിടിച്ചത് മാറി നിന്നതും ദച്ചു ഇവനിത് എല്ലാം വിളിച്ച് പറഞ്ഞ് കുളമാക്കും എന്ന് കരുതി മനൂനെ നോക്കി കണ്ണുരുട്ടി
നന്ദൂനെ നാട്ടിലെത്തിക്കാനുള്ള പ്ലാനിംങിലായിരുന്നു മനും ദച്ചും അവളെ ചേട്ടമ്മാരുമെന്ന് അവിടെ മറ്റാര്‍ക്കും അറിയില്ലല്ലൊ.,
അതിനിടക്ക് അപ്പന്‍റെ അപകടം ഒരു ഷോക്കായിരുന്നു
”അമ്മാ ഞാനൊന്ന് ഡോക്ടറെ കണ്ട് സംസാരിച്ച് വരാം.,,
നന്ദു അമ്മയെ നോക്കി
”എന്നാ പോയി വാ മോനെ.,
അമ്മ മറുപടി പറഞ്ഞു
”അഭീ..,, അപ്പനെ ട്രീറ്റ് ചെയ്യുന്ന ഡോക്ടറെ ക്യാബിന്‍ എവിടെ ?
നന്ദു അഭിക്ക് നേരെ തിരിഞ്ഞു
”നീ വാ ഞാനും കൂടെ വരാം.,,
അഭിയും നന്ദുവും അവിടെന്ന് പോയി
”മനൂ നീ എന്തിനാ ഇങ്ങോട്ട് വന്നത്.,,
ഐസിയൂവിന്‍റെ മുന്നിലാരെങ്കിലുമുണ്ടോ ?
”അവിടെ ദേവനുണ്ട്.,
ഞാനെന്‍റെ ഫോണിവിടെ കുത്തി വെച്ചിരുന്നു അതെടുക്കാന്‍ വന്നതാ.,
മനു ഫോണെടുത്ത് പോയി
”പാവം എന്‍റെ നന്ദു മോന്‍ അപ്പന്‍റെ കാര്യമറിഞ്ഞ് ഒരു സമാധാനവും കിട്ടുന്നുണ്ടാകില്ല
അതാ ഒാടി പിടിച്ച് ഒരാളോടും മിണ്ടാതെ ഇങ്ങോട്ട് വന്നത്
അവനെന്നും അപ്പനോട് പ്രത്യേക സ്നേഹമാണ്.,
ഞാനറിയാതെ എത്ര കുസൃതി ഒപ്പിച്ചിട്ടുണ്ടെന്നോ അതിനൊക്കെ സപ്പോര്‍ട്ട് ചെയ്യാനൊരു അപ്പനും.,
നന്ദൂന് മാത്രമല്ല എന്‍റെ മൂന്ന് മക്കള്‍ക്കും എന്നേക്കാള്‍ ഒരു പടി ഇഷ്ടം കൂടുതല്‍ അപ്പനോടാണ്
സാധാരണ ആണ്‍മക്കള്‍ കൂടുതല്‍ അടുപ്പം അമ്മയോടാണ്.
ഇവിടെ നേരെ തിരിച്ചാണ് അവരെ എല്ലാ കള്ളത്തരത്തിനും കൂട്ടു നില്‍ക്കുന്നത് അപ്പനല്ലെ എങ്ങനെ ഇഷ്ടമില്ലാതിരിക്കും.,
അമ്മേടെ വാക്കില്‍ അപ്പനോടും മക്കളോടുമുള്ള സ്നേഹം തളം കെട്ടി നില്‍ക്കുന്നുണ്ടായിരുന്നു
ദച്ചുവും ഒരു ചിരിയോടെ കേട്ട് നിന്നു
”ദച്ചു മോള് വീട്ടില്‍ വരുന്നതിന് മുമ്പ് വരെ എന്നോട് ഒരു പെണ്‍കുട്ടി ഇല്ലാത്തതിന്‍റെ സങ്കടം പറഞ്ഞിട്ടില്ല.,
ഇടക്ക് എങ്കിലും ഞാനാണ് പെണ്‍കുട്ടികള്‍ വീട്ടില്‍ ഇല്ലാത്തതിന്‍റെ കുറവ് പറയാറ്.,
പക്ഷെ മോള് വന്നതിന് ശേഷം എത്രയോ വട്ടം പറഞ്ഞിട്ടുണ്ട് ദച്ചു വന്നതിന് ശേഷമാണ് ഇതൊരു വീടായത്.,
ഒരു പെണ്‍കുട്ടി ഉണ്ടായാല്‍ വീട്ടിലിത്ര സന്തോഷം ഉണ്ടാകുമെന്ന് അറിയില്ലായിരുന്നു എന്ന്.,,
അമ്മ പറയുന്നത് കേട്ട് ദച്ചൂന്‍റെ മനസ്സ് നിറഞ്ഞു
”ആരെയും നോവിക്കാത്ത എല്ലാവരോടും സ്നേഹം മാത്രമുള്ള എന്‍റെ ഇച്ചായന് തന്നെ ഈ അവസ്ഥ വന്നല്ലൊ.,,
അമ്മ അപ്പനെ ഒാര്‍ത്ത് വിതുമ്പിയതും ദച്ചു അമ്മയെ ചേര്‍ത്ത് നിര്‍ത്തി
”ഇനിയും കരയല്ല അമ്മാ.,
ഇങ്ങനെ പോയാല്‍ അപ്പന് സുഖാവുന്നതിന് മുമ്പ് അമ്മ ഒാരോ അസുഖം വരുത്തി വെക്കും.,
ഇവിടെ ഇങ്ങനെ ഇരിക്കണ്ട.,
വാ നമുക്ക് ഐസിയൂവിന്‍റെ അടുത്തേക്ക് പോകാം.,,
അപ്പനെ ഒാപ്പറേഷന് കൊണ്ട് പോകാന്‍ സമയം ആയി തുടങ്ങി.,
ദച്ചു അമ്മയെ കൊണ്ട് റൂമില്‍ നിന്ന് പുറത്തിറങ്ങി വാതില്‍ പൂട്ടി ഐസിയൂവിന്‍റെ അടുത്തേക്ക് നടന്നു
അവിടെ മനും ദേവനും ദീപുവും കസേരയില്‍ ഇരിപ്പുണ്ടായിരുന്നു
അമ്മയും ദച്ചുവും അവരെ അടുത്ത് പോയിരുന്നു
”മക്കളെ നിങ്ങള് രാവിലെ വന്നതല്ലെ.,
ജോലിയൊക്കെ മാറ്റിവെച്ച് ഇവിടെ കിടന്ന് കഷ്ടപ്പെടുമ്പോള്‍ എനിക്കൊരു വല്ലാത്ത സങ്കടം.,,
അമ്മ ദേവനേയും ദീപൂനെയും നോക്കി പറഞ്ഞു
”അയ്യോ അതിന് സങ്കടപ്പെടാന്‍ മാത്രം എന്താ ആന്‍റി.,
അങ്കിള് ഞങ്ങള്‍ക്ക് അച്ഛനെ പോലെ തന്നെയാണ്.,
ദേവന്‍ ചിരിയോടെ പറഞ്ഞു
”എന്നാലും നിങ്ങളെ ജോലി കളഞ്ഞ് വന്ന് നില്‍ക്കേണ്ടായിരുന്നു.,
അമ്മ വല്ലാഴ്മയോടെ പറഞ്ഞു
”ഹെയ് അങ്കിളിന് പെട്ടന്ന് സുഖാവട്ടെ
അതിനേക്കാള്‍ വലുതല്ല ആന്‍റീ ജോലിയൊന്നും.,,
ദീപു കൂടെ പറഞ്ഞതും അമ്മ വാത്സല്യത്തോടെ ദീപൂനെ ഒന്ന് തട്ടി
”ദച്ചൂ.. മക്കളിന്ന് നന്ദൂനെ കൂട്ടി വീട്ടില്‍ പൊക്കൊ.,
പരീക്ഷ ആയതല്ലെ ഇവിടെ നിന്നാല്‍ മോള്‍ക്ക് നന്നായി പരീക്ഷ എഴുതാന്‍ പറ്റില്ല.,,
അമ്മ ദച്ചൂന് നേരെ തിരിച്ച്
”അത് കുഴപ്പല്ല അമ്മാ.,
നാളെ ഞാന്‍ കോളേജിലേക്ക് പൊയ്ക്കോളാം.,,
ദച്ചു പറഞ്ഞ് നേരെ ഇരുന്നതും അഭിയും നന്ദുവും പരസ്പരം സംസാരിച്ച് അങ്ങോട്ട് വന്നു
നന്ദു വന്നത് ദേവന്‍ ദീപുവും മനുവും പറഞ്ഞറിഞ്ഞിരുന്നു
നന്ദൂനെ കണ്ട് ദേവന്‍ എണീറ്റവന്‍റെ അടുത്തേക്ക് നടന്നു
”അളിയാ..,,
സുഖാണോ ?
ദേവന്‍ പെട്ടന്ന് വന്ന് കെട്ടി പിടിച്ചതും നന്ദു ഒന്ന് പിന്നോട്ടാഞ്ഞു
”ഈ സമയത്ത് തന്നെ സുഖാണോന്ന് ചോദിക്കണം.,,
നന്ദു അവനെ മാറ്റി നിര്‍ത്തി അവിടെ പോയി ഇരുന്നു
”നന്ദൂ ഡോക്ടറെന്താ പറഞ്ഞെ ?
അമ്മ പുറകിലിരിക്കുന്ന നന്ദൂനെ നോക്കി
”അപ്പനെ ഇപ്പൊ തിയ്യേറ്ററിലേക്ക് മാറ്റുമെന്നാ പറഞ്ഞാ.,
ദാ കൊണ്ട് പോകുന്നു.,,
എെസിയൂവില്‍ നിന്നൊരു സ്ട്രച്ചറില്‍ അപ്പനെ കൊണ്ട് വന്നു
നന്ദു പെട്ടന്നെണീറ്റ് അങ്ങോട്ട് പോയി
”അപ്പാ..,,
നന്ദു അപ്പന്‍റെ അടുത്തേക്കോടി
നന്ദൂന്‍റെ ശബ്ദം കേട്ട് അപ്പനൊന്ന് തല തിരിച്ച് നോക്കി
”ഹേയ് എന്താ ഇത് മാറിനില്‍ക്ക്.,,
നന്ദു ഒാടി വന്ന് സ്ട്രച്ചറില്‍ പിടിച്ചതും ഹോസ്പിറ്റല്‍ സ്റ്റാഫ് അവന് നേരെ ചൂടായി
”ഞാനൊന്ന് അപ്പനെ കാണട്ടെ,
നന്ദു അപ്പന്‍റെ കൈയ്യില്‍ പിടിച്ചു
”മോ..നെ നന്ദൂ..,,
അപ്പന്‍റെ കണ്ണ് നിറഞ്ഞൊഴുകി
”മാറി നില്‍ക്ക്.,,
പേഷ്യന്‍റിനെ ബുദ്ധിമുട്ടിക്കാന്‍ പാടില്ല.,,
അവര് പെട്ടന്ന് അപ്പനെ കൊണ്ട് പോയി
അപ്പന് പിന്നാലെ എല്ലാവരും ഓപ്പറേഷന്‍ തിയ്യേറ്ററിന്‍റെ അടുത്തേക്ക് പോയി
അപ്പനെ കയറ്റിയതിന് പിന്നാലെ മയക്ക് ഡോക്ടറും കയറി പോയി
എല്ലാവരും പ്രയാസത്തോടെ തിയ്യേറ്ററിന് മുന്നിലുള്ള സീറ്റില്‍ ചെന്നിരുന്നു
എല്ലാവരും മൗനമായി അപ്പന് വേണ്ടി പ്രാര്‍ത്ഥിച്ചു
നന്ദു കസേരയിലേക്ക് ചാരി കണ്ണടച്ചിരിപ്പാണ്
ദച്ചു അവന്‍റെ അടുത്ത് പോയിരുന്നു
നന്ദു അവളെ ഒന്ന് നോക്കി വീണ്ടും കസേരയിലേക്ക് ചാരി കണ്ണടച്ചു
ദച്ചൂനെന്തോ വല്ലാത്ത സങ്കടം തിക്കട്ടി വന്നു
നന്ദു തന്നോട് എന്തോ അകലം കാണിക്കുന്ന പോലെ തോന്നിയവള്‍ക്ക്
ഇനി ആശുപത്രിയിലായത് കൊണ്ടാകുമോ
വന്നിട്ട് ഇത് വരെ നേരെ നോക്കിയൊന്ന് ചിരിച്ചിട്ട് പോലുമില്ല
അവള്‍ നീറ്റലോടെ അവനെ നോക്കി
അറിയാതെ കണ്ണ് നിറഞ്ഞ് വന്നതും ദച്ചു അവന്‍റെ കൈയ്യിനുള്ളിലൂടെ അവളെ കൈയ്യിട്ട് ചേര്‍ത്ത് പിടിച്ച് അവന്‍റെ കൈയ്യിന് മുകളിലേക്ക് മുഖം വെച്ച് കിടന്നു
നന്ദു കണ്ണ് തുറന്ന് അവളെ നോക്കി
*(തുടരും..)*

by