11/02/2026

️കിഡ്നാപ്പിംങ് ലൗ : ഭാഗം 118

രചന – ശംസിയ ഫൈസൽ

”നന്ദൂ.. നീ ഇത്ര ദൃതിയില്‍ നാട്ടിലേക്ക് പോകേണ്ട ആവിശ്യമുണ്ടോധ.,
അവിടെ  എല്ലാവരും ഇല്ലെ ?,

നാട്ടിലേക്ക് പോകാന്‍ ബാഗ് പാക്ക് ചെയ്യുന്നത് കണ്ട് അര്‍പ്പണ അവന്‍റെ അടുത്ത് വന്ന് ചോദിച്ചു

”എല്ലാവരും ഉണ്ടെന്ന് കരുതി എനിക്കെന്‍റെ അപ്പനെ കാണണ്ടെ.,
എനിക്ക് പോയെ പറ്റൂ അതിലിനി ആരും ഇടപെടേണ്ട.,,

നന്ദു അമര്‍ഷത്തില്‍ പറഞ്ഞു

”അതല്ല നന്ദൂ..,
ഞാനിവിടെ ആദ്യമായല്ലെ
നിന്നെ വിശ്വസിച്ചാണ് അച്ഛന്‍ എന്നെ ഇങ്ങോട്ടയച്ചത്.,,
ഇത്രയും ആണുങ്ങള്‍ക്കിടയില്‍ ഞാനൊറ്റക്ക്.,,

അര്‍പ്പണ പ്രയാസത്തോടെ അവനെ നോക്കി

”അതിന് നിന്നെ തല്‍ക്കാലത്തേക്ക് മാത്രമല്ലെ ഇവിടെ നിര്‍ത്തിയത്.,
ഇവിടെ കുറച്ച് ദൂരം പോയാല്‍ പെണ്‍കുട്ടികളായ സ്റ്റുഡന്‍സും ജോലിക്കാരും  താമസിക്കുന്ന നാട്ടിലെ ഹോസ്റ്റല്‍ പോലെയുള്ള സ്ഥലമുണ്ട്.,
അവിടെ ഞാന്‍ സംസാരിച്ച് നിനക്ക് താമസം ഒരുക്കിയിട്ടുണ്ട്.,
നാളെ തന്നെ നിനക്ക് അങ്ങോട്ട് താമസം മാറാം.,,

”കുറേ പേര്‍ നില്‍ക്കുന്ന സ്ഥലമൊന്നും എനിക്ക് പറ്റില്ല നന്ദൂ.,
ഒരു പ്രൈവസിയും ഉണ്ടാകില്ല.,

അര്‍പ്പണ മുഖം വീര്‍പ്പിച്ച് പറഞ്ഞു

”തല്‍ക്കാലം നീ അവിടെ നിന്നെ പറ്റൂ..,
ദുബായിലെ നല്ല ജോലി കളഞ്ഞ് വന്നതല്ലെ അവിടെത്തെ അത്ര സുഖമൊന്നും ഇവിടെ ഉണ്ടാകുമെന്ന് കരുതേണ്ട,
ഒരു ഫ്ലാറ്റെന്തെങ്കിലും സെറ്റാകുന്നത് വരെ അവിടെ അഡ്ജസ്റ്റ് ചെയ്യ്.,,

നന്ദു ഇതും പറഞ്ഞ് ബാഗ് പാക്ക് ചെയ്ത് മാറ്റി വെച്ചു

”നന്ദൂ അതല്ല.,
നീയില്ലാതെ എനിക്ക് പറ്റില്ലെടാ,,

അര്‍പ്പണ നന്ദൂന്‍റെ കൈയ്യില്‍ പിടിച്ചതും നന്ദു അവളെ ഒന്ന് നോക്കി

അവന്‍റെ നോട്ടത്തില്‍ പതറി അര്‍പ്പണപ്പെട്ടന്ന് കൈ എടുത്ത് മാറ്റി

”എന്താ നന്ദൂ നിനക്കെന്നോടൊരു ദേഷ്യം.,
ദച്ചു പറഞ്ഞത് കേട്ടിട്ടാണോ ?
അവള് പറഞ്ഞത് സത്യമാണെന്ന് നിനക്ക് തോന്നുന്നുണ്ടോ ?
അവളെ കാണുന്നതിന് എത്രയോ വര്‍ഷം മുമ്പ് നീയെന്നെ കാണുന്നില്ലെ.,,
എന്നിട്ടും നിനക്കവളെയാണോ വിശ്വാസം.,

അര്‍പ്പണ വിനയ ഭാവത്തില്‍ നന്ദൂനെ നോക്കി

”നീ കുറച്ച് സമയം മിണ്ടാതിരിക്ക് അപ്പു.,,എന്‍റെ മൂഡ് ശെരിയല്ല.,

നന്ദു ഒരു ജാക്കറ്റ് എടുത്തിട്ട് മുറി വിട്ടിറങ്ങി

”നീ എങ്ങോട്ടാ.,,
ഞാനും പോന്നോട്ടെ.,,

അര്‍പ്പണ അവന്‍റെ പിറകെ ചെന്നു

”എന്തേലും ചെയ്യ്.,,

നന്ദു അവിടെന്ന് പുറത്തേക്കിറങ്ങി

”അമീനെ ഞാനൊന്ന് പുറത്ത് പോയി വരാം.,,

പുറത്ത് ഫോണ്‍ വിളിച്ച് നില്‍ക്കുന്ന കൂട്ടുക്കാരനെ നോക്കി നന്ദു വിളിച്ച് പറഞ്ഞു

”നാട്ടിലേക്കുള്ള പര്‍ച്ചേഴ്സിനാണോ ?
എന്തായാലും ഈ സാഹചര്യത്തില്‍  നാട്ടിലൊന്ന് പോയി വരുന്നത് നല്ലതാ.,,

അമീന്‍ പറഞ്ഞു

”സന്തോഷത്തോടെ പര്‍ച്ചേഴ്സ് ചെയ്യാനൊന്നുമില്ലടാ.,,
എന്നാലും അര്‍ജന്‍റായി കുറച്ച് സാധനങ്ങള്‍ വാങ്ങാനുണ്ട്,
പോയി വാങ്ങിയിട്ട് വരാം.,,

നന്ദു കാറിലേക്ക് കയറിയതും അകത്ത് നിന്നൊരാള്‍ ഒരുങ്ങി ഒാടി വന്നു

”നീയെന്തിനാ കൊച്ചെ എപ്പോയും അവന്‍റെ മൂഡും താങ്ങി നടക്കുന്നത് വേറെ പണിയൊന്നും ഇല്ലെ.,,

അര്‍പ്പണ നന്ദൂന്‍റെ കാറിലേക്ക് ഒാടുന്നത് കണ്ട് അമീന് ചോദിച്ചു

”താന്‍ പോടോ.,,
നീ നിന്‍റെ പണി നോക്ക്.,,

അര്‍പ്പണ അവനെ പുച്ഛിച്ച് കാറിലേക്ക് കയറി

അര്‍പ്പണ വന്ന അന്നൊന്നും കൂടെ ഉള്ളവര്‍ക്ക് അവളോട് ഇഷ്ടക്കേടൊന്നും ഇല്ലായിരുന്നു

പക്ഷെ ഒറ്റ ദിവസം കൊണ്ട് തന്നെ അര്‍പ്പണയെ നന്ദു ഒഴികെ ഉള്ളവര്‍ക്ക് പിടിക്കാതായി

നന്ദൂനോടുള്ള അവളെ പെരുമാറ്റമാണ് മറ്റുള്ളവര്‍ക്ക് അവളോട് ഇഷ്ടക്കേടുണ്ടാക്കാന്‍ പ്രധാന കാരണം
ചിലരൊക്കെ ഇക്കാര്യം അവനോട് സൂചിപ്പിച്ചെങ്കിലും അര്‍പ്പണ ആദ്യമെ അങ്ങനെയാണ് പ്രത്യേകിച്ച് ഒന്നും ഉണ്ടായിട്ടല്ല തന്നോടിങ്ങനെ പെരുമാറുന്നതെന്ന് പറഞ്ഞ് നന്ദു അവരെ വാക്കിനെ തള്ളികളയാറാണ്

”നന്ദൂ..,, എന്താടാ നീ ഒന്നും മിണ്ടാത്തത്.,,
നിന്‍റെ നാളത്തെ നാട്ടിലേക്കുള്ള യാത്ര എനിക്കൊട്ടും ഇഷ്ടപ്പെട്ടിട്ടില്ല.,,

ഒന്നും മിണ്ടാതെ കാറോടിക്കുന്ന നന്ദൂനെ നോക്കി അര്‍പ്പണ പറഞ്ഞു

”നിന്‍റെ ഇഷ്ടം നോക്കിയാണോ ഞാന്‍ തീരുമാനം എടുക്കേണ്ടത്.,
നിന്നെ ഒാര്‍ത്ത് എനിക്കെന്‍റെ യാത്ര ഒഴിവാക്കാന്‍ പറ്റില്ല.,

നന്ദു രൂക്ഷമായി മറുപടി പറഞ്ഞു

”ദച്ചു വിളിച്ച് വെച്ചത് മുതല്‍ നീ എന്നോട് വളരെ പരുക്കനായാണ്  പെരുമാറുന്നത്.,
അവള്‍ നിന്നെ തെറ്റ് ധരിപ്പിക്കാന്‍ വേണ്ടി മാത്രം എന്തെക്കെയോ വിളിച്ച് പറഞ്ഞതാണ്.,
ഞാന്‍ പറഞ്ഞില്ലെ അവള്‍ക്ക് ഞാന്‍ നിന്‍റെ കൂടെയുള്ളത് ഇഷ്ടമല്ല.,,
ദച്ചൂനെ നീയൊന്ന് സൂക്ഷിച്ചോ ?
നീ കാണുന്നതോ കേള്‍ക്കുന്നതോ അല്ല അവള്‍.,
ഇപ്പോയും നീയവളെ സ്നേഹിച്ചതും കിഡ്നാപ്പ് ചെയ്ത് കെട്ടിയതുമൊക്കെ തെറ്റാണെന്നെ ഞാന്‍ പറയൂ..,

അര്‍പ്പണ ഇത്രയും പറഞ്ഞവനെ ഇടം കണ്ണിട്ട് നോക്കി

അവന്‍റെ മൗനം കണ്ട് പറഞ്ഞത് ഏറ്റിട്ടുണ്ടെന്നവള്‍ക്ക് മനസ്സിലായി

”നിനക്കറിയോ നന്ദൂ… അവളെപ്പോയും എന്നെ കുറ്റപ്പെടുത്തി കൊണ്ടിരിക്കും.,
നിങ്ങളെ ഒന്നിപ്പിച്ചത് പോലും ഞാനല്ലെ എന്നിട്ടും അവള് പറയുന്നത് മുമ്പത്തെ നിങ്ങളെ ബ്രേക്കപ്പിന്‍റെ കാരണക്കാരി ഞാനണെന്ന്.,,
ഇന്നേ വരെ ഒരാള്‍ക്കും ദ്രോഹം ചെയ്യാത്ത എന്നെ തന്നെ അവള്‍.,,

അര്‍പ്പണ കളള കണ്ണീരൊലിപ്പിച്ചു

”’നീ കരയണ്ട.,
കുറേയൊക്കെ എനിക്കിപ്പോള്‍ മനസ്സിലാകുന്നുണ്ട്.,,

നന്ദു അര്‍ത്ഥം വെച്ച് പറഞ്ഞു

”മനസ്സിലായല്ലൊ അത് മതി.,,
അവളില്‍ നിന്ന് എത്രയും പെട്ടന്ന് രക്ഷപ്പെട്ടാല്‍ അത്രയും നിനക്ക് നല്ലത്.,
അവളെ രണ്ട് ചേട്ടമ്മാരുണ്ടല്ലൊ അവരും കണക്കാ.,
അവരാണ് നിങ്ങളെ പിരിക്കാന്‍ നോക്കിയതെന്നാ എനിക്ക് തോന്നുന്നത്.,
അവരെയും അടുപ്പിക്കാന്‍ പറ്റില്ല.,
നാട്ടില്‍ പോയാലും അവളേയും കുടുംബത്തേയും അടുപ്പിക്കേണ്ട.,

അര്‍പ്പണ കിട്ടിയ അവസരം മുതലാക്കി

നന്ദു അവളെ ഒന്ന് നോക്കി ഒന്നും മിണ്ടാതെ കാറില്‍ നിന്നിറങ്ങി പോയി

”ആ ദക്ഷയെ രണ്ട് കുറ്റം പറഞ്ഞാലെന്താ അവന്.,
ഇവനെ എങ്ങനെ ഞാന്‍ വളച്ചെടുക്കും.,
നാട്ടിലേക്കുള്ള അവന്‍റെ തിരിച്ച് പോക്ക് തന്നെ എനിക്കൊരു തിരിച്ചടിയാണ്.,
നാട്ടിലേക്ക് അവന്‍റെ കൂടെ പോകാനും വയ്യ.,
നാട്ടില്‍ ചെന്ന് അവളോട് കൂടുതല്‍ അടുക്കാതിരുന്നാല്‍ നന്നായിരുന്നു.,,
ഇനി ദേവനേയും ദീപകിനേയും വിളിച്ച് നന്ദൂനെ പറ്റി കുറച്ചും കൂടെ മോശമായി പറയണം.,
എന്നാല്‍ ദക്ഷയെ നന്ദു ആയി അടുത്തിടപഴകാതെ അവര്‍ നോക്കിക്കോളും.,

അര്‍പ്പണ പലതും കണക്ക് കൂട്ടി കാറില്‍ തന്നെ ഇരുന്നു

അല്പ സമയം കഴിഞ്ഞ് നന്ദു ഒരു കവറില്‍ സാധനങ്ങളുമായി തിരിച്ച് വന്നു

”നിനക്കൊന്നും വാങ്ങാനില്ലല്ലൊ.,

നന്ദു കാറില്‍ കയറി ചോദിച്ചു

”ഇല്ല.,
എനിക്കൊന്നും വേണ്ട.,
നീയില്ലാതെ എങ്ങനെ ഞാനിവിടെ നില്‍ക്കുമെന്ന ടെന്‍ഷനാണെനിക്ക്.,,

അര്‍പ്പണയ ദയനീയമായി അവനെ നോക്കി

”വയസ്സ് കുറേ ആയില്ലെ അതിന്‍റെ മെച്യൂരിറ്റി കാണിക്ക്.,
ഇനി നാളെ മുതല്‍ താമസിക്കുന്നിനടത്ത് ഒരുപാട് കൂട്ട് ഉണ്ടാകും.,
അല്ലെങ്കിലും ഞാനെപ്പോയും കൂടെ ഉണ്ടാകുമെന്ന് തെറ്റ് ധാരണ നിനക്ക് വേണ്ട.,,
ഞാനെന്‍റെ കമ്പനി കാര്യങ്ങളുമായി എപ്പോയും ബിസി ആയിരിക്കും,

നന്ദു അവളെ നോക്കാതെ വണ്ടിയെടുത്തു

”എന്നാലും നീ എന്‍റെ അടുത്തുണ്ടെന്ന് സമാധാനിക്കാലൊ.,
എന്നും ഒരു വട്ടമെങ്കിലും കാണാലോ അത് മതിയെനിക്ക്.,
നീ പെട്ടന്ന് തിരിച്ച് വരണം.,,
ഞാനിവിടെ ഉണ്ടെന്ന ബോധം നാട്ടിലെത്തിയാല്‍  എപ്പോയും വേണം.,

അര്‍പ്പണ കൊഞ്ചി കൊണ്ട് പറഞ്ഞതും നന്ദൂന് തന്നെ വല്ലാത്ത വിരസത തോന്നി

”എപ്പോയും നിന്നോട് ചോദിക്കുന്നൊരു ചോദ്യം വീണ്ടും ചോദിക്കട്ടെ ?
നീ കല്ല്യാണം കഴിക്കാത്തതെന്താ ?.,
വിവാഹം കഴിക്കാണെങ്കില്‍ ഈ സമയത്ത് കെട്ടണം.,
സത്യം പറയാലൊൈ നിനക്കൊരു കൂട്ടിന്‍റെ നല്ല കുറവുണ്ട്.,,

നന്ദു ഇതും പറഞ്ഞ് ഡ്രൈവിംങില്‍ ശ്രദ്ധിച്ചു

”അതെന്താടാ നീയങ്ങനെ പറഞ്ഞത്.,
കല്ല്യാണം കഴിക്കാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ പറ്റിയ ഒരാളെ കിട്ടണ്ടെ.,
നിന്നെ പോലെ ഒരാളെയാണ് എനിക്ക് കിട്ടേണ്ടത്.,
അങ്ങനെ ഒരാളെ കണ്ടെത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല.,,

അര്‍പ്പണ നന്ദൂന്‍റെ മനസ്സറിയാന്‍ വേണ്ടി പറഞ്ഞു

”എന്നാ നീ കല്ല്യാണം കഴിക്കേണ്ട.,

നന്ദൂന്‍റെ എടുത്തടിച്ച പോലെയുളള മറുപടി കേട്ട് അര്‍പ്പണ ചമ്മലോടെ ചിരിച്ചു

വീട്ടിലെത്തി രണ്ട് പേരും അകത്ത് കയറി

കഴിക്കാനുളളത് പാര്‍സല് വാങ്ങിയത് കൊണ്ട് ഉണ്ടാക്കേണ്ടി വന്നില്ല

കഴിച്ച ഉടനെ നന്ദു കിടക്കാനായി പോയി

നാളെ നന്ദു പോകുന്നതോര്‍ത്ത് സങ്കടത്തോടെ അര്‍പ്പണയും കിടന്നു

രാവിലെ ഒമ്പത് മണിക്കാണ് നന്ദൂന്‍റെ ഫ്ലൈറ്റ്

പുലര്‍ച്ച ഒരു ആറര ആകുമ്പോയേക്കും നന്ദു പോകാനായി റെഡിയായി

അര്‍പ്പണയും അവിടെന്ന് പോകാനുള്ളതെല്ലാം ഒരുക്കി പാക്ക് ചെയ്ത് ഇഷ്ടക്കേടോടെ റെഡിയായി നിന്നു

”നന്ദൂ ഇറങ്ങിയാലോ ?

ലണ്ടനിലെ നന്ദൂന്‍റെ ഉറ്റകൂട്ടുക്കാരനാണ് അവനെ എെയര്‍പോട്ടില്‍ കൊണ്ടാക്കാന്‍ പോകുന്നത്

”അമീനെ പോയി വരാം..,,

നന്ദു അമീനെ കെട്ടിപിടിച്ച് യാത്ര പറഞ്ഞു

”സേഫായി പോയി വാ.,
അപ്പന് കുഴപ്പമൊന്നും ഉണ്ടാകില്ല.,,

അമീന്‍ നന്ദൂനെ യാത്രയാക്കി

ഐയര്‍പോട്ടിലേക്ക് പോകുന്നതിന് മുമ്പ് അര്‍പ്പണയെ അവളിനി താമസിക്കാന്‍ പോകുന്ന സ്ഥലത്ത് ആക്കി കൊടുത്തു

ഐയര്‍പോട്ടില്‍ നന്ദൂനെ ഇറക്കി കൊടുത്ത് കൂട്ടുക്കാരന്‍ തിരിച്ച് പോയി

ഫ്ലൈറ്റില്‍ കയറിയപ്പോയും നന്ദൂനൊരു വിങ്ങലും ഇല്ലായിരുന്നു
എത്രയും പെട്ടന്ന് നാട്ടിലെത്തി അപ്പനെ കാണാന്‍ അവന്‍റെ ഉളളം തുടച്ചു

നന്ദു വരുന്നതൊന്നും അറിയാതെ നാട്ടിലുള്ളവര്‍ അപ്പന്‍റെ അടുത്ത ഒാപ്പറേഷനുള്ള വെപ്രാളത്തിലായിരുന്നു.,,

*(തുടരും..)*