24/04/2026

ഹൃദയതാളം : ഭാഗം 26

രചന –  ചിലങ്ക

ദേഷ്യം തീർക്കാൻ രണ്ടടി അല്ലെങ്കിൽ നല്ല പുളിച്ച തെറി… ഇയാൾ ഇതെന്തോന്നാ കൊച്ചേ നിന്റെ ചുണ്ട് ഇങ്ങനെ കടിച്ച് വെച്ചേക്കുന്നേ…. ലെച്ചു പാറുവിന്റ ചുണ്ടിൽ തടകി ചോദിച്ചതും പാറു അറിയില്ലെന്ന് തലയാട്ടി….

അവരുടെ അടുത്തിരുന്ന് ഇത്രയും നേരം എല്ലാം കേട്ടുകൊണ്ടിരുന്ന മീനു ചാടി പിടഞ്ഞ് എഴുന്നേറ്റ് അവരെ നോക്കി ഇളിച്ചു…

ഞാൻ ഇപ്പോൾ വരാവേ…….

എവിടെ പോവാ നീ …..( ലെച്ചു )

ഞാൻ പോയി സച്ചു വേട്ടനെ ഒന്ന് ദേഷ്യം പിടിപ്പിച്ചിട്ട് വരാം .. എനിക്ക് ഇതുപോലെ ഒരു ഉമ്മ കിട്ടിയാലോ…… നാണം കൊണ്ടു അവൾ പൂത്തുലഞ്ഞു…….
ലെച്ചുവും പാറുവും പരസ്പരം വാ പുളച്ച് അവളെ നോക്കുകയാണ്.

മോൾ ഇവിടെ ഇരുന്നേ മക്കൾ പറയട്ടെ… അതുo പറഞ്ഞ് ലെച്ചു അവളുടെ കൈയിൽ പിടിച്ച് വലിച്ച് ഇരുത്തിയതും ഒന്നും മനസ്സിലാകാതെ മീനു നല്ല കുട്ടിയായി അവരുടെ അടുത്ത് ഇരുന്നു…..

ആദ്യം നമ്മക്ക് ഇത് ഒത്തുതീർപ്പാക്കാം എന്നിട്ട് പോരെ നിന്റെ കാര്യം….😬

മതി…. മതി…… ആദ്യം എന്റെ നാത്തുന്റെ ജീവിതം ശരിയാക്കിയിട്ട് മതി എനിക്കൊരു ജീവിതം അല്ലെങ്കിൽ പിന്നെന്തിനാ മുത്തേ ഞാൻ നിന്റെ ഏട്ടത്തിയാണെന്ന് പറഞ്ഞ് നിൽക്കുന്നത്… പാറു വിന്റെ താടി തുമ്പിൽ വലിച്ച് കൊണ്ട് മീനു പറഞ്ഞതും പല്ല് ഞേരിച്ച് കൊണ്ട് അവളെ നോക്കി ദഹിപ്പിക്കൽ ആയിരുന്നു ബാക്കി രണ്ടും.

*******************

രാത്രി

എല്ലാരും ഇരുന്ന് കഴിക്കുകയാണ് …
സച്ചു വും പ്രേമും ആഹാരം ഒന്നും കണ്ടിട്ടില്ലാത്ത മട്ടിൽ അമ്മാതിരി തീറ്റയാണ്..
കിരൺ ആണെങ്കിൽ പാറു വിനെ നോക്കാനെ പോയില്ല…
എല്ലാം ചെയ്തു കഴിഞ്ഞപ്പോൾ ആണ് അവന് താൻ എന്താ ചെയ്തതെന്ന ഓർമ്മ വന്നത് അതുകൊണ്ട് തന്നെ അവളെ നോക്കാൻ അവന് നല്ല മടിപ്പ് തോന്നി…..
പാറു ആണെങ്കിൽ അവനെ കാണിക്കാൻ എരിവ് വലിക്കുന്നു.ചുമയ്ക്കുന്നു…

എവിടെ ഒരു മൈൻഡ് ഇല്ല…

അയ്യോ മോളുടെ ചുണ്ടിൽ എന്ത് പറ്റി…..
അപ്പച്ചി ചോദിച്ചതും ഇതുവരെ ആരും ഇത് ചോദിക്കാത്തതെന്താ എന്നപാറു വിന്റെ സങ്കടം മാറി…,.
കിരൺ ആണെങ്കിൽ ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ നല്ല പുള്ളിങ് ആണ്…

അത് കടിച്ചതാ അപ്പച്ചി…..
കിരണിനെ നോക്കി പാറു പറഞ്ഞതും
ഖോ ഖോ.. ഖോ…. അവന്റെ തരിപ്പിൽ കേറി….
വെപ്രാളം കാണിച്ച് വെള്ളം കുടിച്ച് അവൻ ദയനീയ മായി അവളെ നോക്കി….

ആര് കടിച്ചതാ ചേച്ചി….മീനു നിഷ്കു വായി ചോദിച്ചതും സംശയത്തോടെ സച്ചു അവളെ നോക്കി..

ഈ…..

ഒരു പേപ്പട്ടി കടിച്ചതാ……. കിരണിനെ നോക്കി അത്രയും പറഞ്ഞ് പാറു കഴിക്കാൻ തുടങ്ങി….
ബാക്കി ഉള്ളവർ ഒന്നും മനസ്സിലാകാതെ അവളെ നോക്കി…

കാർത്തിയുടെ ഒരു കൈ ലെച്ചു വിന്റെ കാലിലും മറ്റേ കൈ കൊണ്ട് കഴിക്കുകയാണ് ചെയ്യുന്നത്…

ലെച്ചു ദയനീയ മായി കാർത്തിയേ നോക്കി.. അവനും അതേ ടൈമിൽ അവളെ നോക്കി…

കഴിക്കുമ്പോഴേങ്കിലും സമാധാനം താ മനുഷ്യ….☹️☹️എന്ന എക്സ്പ്രഷൻ ഇട്ട് ലെച്ചു അവനെ നോക്കുമ്പോൾ..
തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി …
നിന്റെ തിങ്കളാഴ്ച നൊയമ്പിന്ന് മുടക്കും ഞാൻ… എന്ന എക്സ്പ്രഷൻ ഇട്ട് കാർത്തി……

സച്ചു ആണെങ്കിൽ രണ്ട് മുറപ്പെണ്ണുങ്ങളുടെ നടുക്ക് ഇരുന്നാണ് കഴിക്കുന്നത്…
അയ്യാ അയ്യാ എന്തൊരു ഒലിപ്പീര്..
കുട്ടിയുടെ ഡ്രസ്സ്‌ നല്ലതാ…
ഈ കുട്ടിയുടെ ക്ലിപ്പ് നല്ലതാ…
ഏത് ലിപ് സ്റ്റിക് ആണ് യൂസ് ചെയ്യുന്നത്…
ഏത് ഫേസ് വാഷ് ആണ് യൂസ് ചെയ്യുന്നത്…
ബ്ലാ… ബ്ലാ……..

മീനുവിന് അങ്ങോട്ട് ചൊറിഞ്ഞു കേറി….ചോറ് പത്രം കൈയിൽ എടുത്ത് അവൾ സച്ചു വിന്റെ അടുത്തേക്ക് നടന്നു….

ചേട്ടാ ഇച്ചിരി ചോറ് എടുക്കട്ടെ…

സച്ചു അവളെ കലിപ്പിൽ നോക്കി..

വേണ്ടാ…….

അല്ല ചേട്ടാ ഇച്ചിരി മോര് കൂട്ടി…..

ശ്ശെ നിന്നോടല്ലേ പറഞ്ഞെ വേണ്ടെന്ന് ഇതെന്തൊരു ശല്യവ……

അല്ല ചേട്ടാ നല്ല പുളിയുള്ള മോരുണ്ട്…

എനിക്ക് വേണ്ടെന്ന്…..സച്ചു കലിപ്പായി മുന്നോട്ട് നോക്കിയതും എല്ലാരും വാ പുളച്ച് നിൽക്കുവാ..
കാർത്തിയുടെ വീട്ടിൽ വന്നാൽ ഒരു കലം ചോറ് തിന്നുന്നവനാ ഈ ജാടയും വേലയും കാണിക്കുന്നത്….

കഴിക്കുന്ന കാര്യത്തിൽ എന്തിനാ ജാട അല്ലെ… (മനസ്സിൽ പറഞ്ഞു…)

അല്ലെങ്കിൽ ഇച്ചിരി തോനെയും ചോറ് ഇട്ടോ കൂടുതൽ മോര് കൂട്ടി ഉരുട്ടി തിന്നാം……
മീനുവിനെ നോക്കി സച്ചു പറഞ്ഞതും അവൾ പല്ല് കടിച്ച് അവനെ നോക്കി…

തന്നോട് ഞാൻ ഒരായിരം വെട്ടം പറഞ്ഞതല്ലെടോ മരപ്പട്ടി ചോറ് ഇടട്ടേ ഇടട്ടേന്ന്… എനിക്ക് എപ്പോഴും ഇങ്ങനെ കുമ്പിടാൻ പറ്റില്ല .. എടുത്ത് ആറ്റിൽ എറിയും ഈ മീനും… അവന് കേൾക്കാൻ പാകത്തിൽ പറഞ്ഞ് കൊണ്ട് അവന് ചോറ് വിളമ്പി ഒന്ന് ദഹിപ്പിച്ച് നോക്കിയിട്ട് അവൾ മാറി നിന്നും…
സച്ചു പറന്നു പോയ കിളികളെ മാടി വിളിക്കുവായിരുന്നു….

മീനു ഇവിടെ വാ കഴിക്ക്… ലെച്ചു അവളെ വിളിച്ചതും അവൾ വേണ്ടെന്ന് തലയാട്ടി…

ഇവിടെ വാ മോളെ…. ഇവിടെ ഇരുന്ന് കഴിക്ക് കാർത്തി വിളിച്ചിട്ടും അവൾ വേണ്ടെന്ന് പറഞ്ഞു…..

നിങ്ങൾ എന്തിനാ അവളെ വിളിക്കുന്നെ… വിട്ടുകാരോട് ചേർന്നാണോ ജോലിക്കാരികൾക്ക് കഴിക്കാൻ കൊടുക്കുന്നെ….
സച്ചു വിന്റെ വർത്തമാനം എല്ലാരിലും ഞെട്ടൽ ഉണ്ടാക്കി…..
രണ്ട് പേര് ഒഴികെ ബാക്കി എല്ലാരും അവനെ വെറുപ്പോടെ നോക്കി…

മീനു ഇവിടുത്തെ ജോലിക്കാരി അല്ല കുട്ടി… നിങ്ങളെ പോലെ തന്നെയാ എന്റെ മോൾ ഞങ്ങൾക്ക്…
അവൾ അങ്ങനെ യാ എത്ര വിളിച്ചാലും ഞങ്ങളുടെ കൂടെ പോലും ഇരുന്ന് കഴിക്കില്ല… ന്റെ കുട്ടിക്ക് അറിയാം എല്ലാം…….. അച്ഛമ്മ അത്രയും കടുപ്പിച്ച് പറഞ്ഞതും സച്ചു വിന്റെ മുഖം താഴ്ന്നു……
മീനു വിലേക്ക് എല്ലാരും നോട്ടം പായിച്ചതും കണ്ണ് നിറച്ച് എല്ലാരേയും നോക്കി ഒന്നുമില്ലെന്ന് കണ്ണ് ചിമ്മി കാണിക്കുകയായിരുന്നു അവൾ…

****************

നീ എന്തിനാടാ ആ കൊച്ചിനെ വിഷമിപ്പിച്ചത്.. റൂമിൽ എത്തി കാർത്തി കലിപ്പിൽ അവനോട് ചോദിച്ചതും സച്ചു അടിമുടി ഒന്ന് നോക്കി….

നിനക്കെന്ത്‌ വേണം അവളെ ഒന്ന് ഒഴിവാക്കാൻ വേണ്ടി അങ്ങനെ പറഞ്ഞതാ … അല്ലാതെ ഞാൻ മനസ്സിലൊന്നും വിചാരിച്ചില്ല….

നീ ഇങ്ങനെ അതിനെ പറഞ്ഞാൽ അത് നിന്നെ വെറുതെ വിടും എന്നാണോ… കാർത്തി സംശയത്തോടെ അവനെ നോക്കി….

പിന്നെ പിന്നെ … ഇതൊക്കെ എവിടം വരെ പോകുമെന്ന് എനിക്ക് അറിഞ്ഞുടെ….

നിനക്ക് വേണ്ടി ആ പെണ്ണ് എന്തും ചെയ്യും സച്ചു…Because she is so innocent ……….

എന്നാ ഞാൻ ചാവാൻ പറഞ്ഞാൽ അവൾ എനിക്ക് വേണ്ടി ചാകുവോ…????

നീ നന്നാകില്ലടാ.. അത്രയും പറഞ്ഞ് കാർത്തി റൂം വിട്ട് പോകുമ്പോൾ സച്ചു വിന്റെ ചുണ്ടിൽ പുച്ഛം ആയിരുന്നു…

********************

കാർത്തി ലെച്ചു വിന്റെ റൂമിൽ എത്തി….
ലെച്ചുവിനും പാറുവും ഒരു റൂം ആണ്… സച്ചു വിനും കാർത്തിക്ക് വേറെ റൂമും…. ഒരു മുറിയിൽ കിരണും പ്രേമും…..

കാർത്തി മെല്ലേ റൂമിൽ കേറി മെല്ലേ ബെഡിന്റ അടുത്തേക്ക് നടന്നു….

രണ്ടു പേരുണ്ട്…
ഇതിൽ ഏതാണോ ലെച്ചു…
മുഖം പുതപ്പ് കൊണ്ട് മറച്ച് വെച്ചേക്കുവാ…..

ഏതാ ഏതാ.. അഹ് കിട്ടിപോയ് ഈ സൈഡിൽ കിടക്കുന്നതാ ലെച്ചു… അവൾക്ക് ഈ ഭാഗത്ത് കിടക്കുന്നത് ഒരുപാട് ഇഷ്ട്ടം…
അതും പറഞ്ഞ് കാർത്തി അവളുടെ കാലിന് നേരെ മുട്ട് കുത്തി ഇരുന്നു….

എഴുന്നേൽക്ക് മുത്തേ… അവളുടെ കാലിൽ തോണ്ടി ക്കൊണ്ട് കാർത്തി പറഞ്ഞതും അവൾ ഒന്ന് കുറുകി വീണ്ടും കിടന്നു….

ഹ എഴുന്നേൽക്ക് പൊന്നെ… അതും പറഞ്ഞ് വീണ്ടും അവളുടെ കാലിൽ ഇക്കിളി ആക്കി

ഇത് ലെച്ചു അല്ല അനിയാ പാറുവാ… ഇവിടെ നിന്ന് പോയില്ലെങ്കിൽ നിന്റെ നെഞ്ചിൽ ഞാൻ തൊഴിക്കും പോടാ……. പാറു ഷിറ്റ് മാറ്റി പറഞ്ഞതും ചമ്മി നാറി അവൻ മൂടും തട്ടി ഓടി….
പാറു വീണ്ടും ഇളിച്ച് കൊണ്ട് ലെച്ചു വിനെ കെട്ടിപ്പിടിച്ച് ഉറങ്ങി….

കാർത്തി വെളിയിൽ ഇറങ്ങിയതും കിരൺ ഇളിച്ച് കൊണ്ട് നിൽക്കുന്നു…

ഈ… നീ എന്താ ഇവിടെ?? (കാർത്തി )

ഞാൻ സോറി.. അല്ല ഒരു അനക്കം കേട്ടോണ്ട് വന്നതാ..😬

ഇവിടെ പല അനക്കവും കേൾക്കും.. മോൻ പോയേ പോയേ….. കാർത്തി കലിപ്പിൽ പറഞ്ഞതും അതേ കലിപ്പിൽ കിരൺ അവന്റെ നേരെ ചെന്നു..
കാർത്തി ഒന്ന് ചൂളി പോയ്‌….

ടാ നാറി അധികം ചേട്ടൻ കളിക്കല്ലേ… നീ അനിയൻ അത് മതി.. കേട്ടല്ലോ….

അത്രയും പറഞ്ഞതും കാർത്തി ശരിവെച്ച് ഒറ്റ ഓട്ടമായിരുന്നു…

********************

എടി ഇങ്ങോട്ട് ഇറങ്ങടി ഞാൻ പല്ല് പോലും തേച്ചില്ല… അമ്പലത്തിൽ പോകണ്ടേ… പാറു ബാത്‌റൂമിന്റെ കതക് ഇട്ട് അടിക്കാൻ തുടങ്ങി..

ഞാൻ കുളിക്കാൻ തുടങ്ങിയതേ ഉള്ളു … നീ വേറെ ഏതെങ്കിലും ബാത്‌റൂമിൽ പോടീ…… ലെച്ചു അകത്ത് നിന്നും വിളിച്ച് കൂവി..

ശവം അവസ്ഥ ഇതായി പോയ്‌ അതും പറഞ്ഞ് തുണി യും ബ്രഷും കൊണ്ട് അവൾ വെളിയിൽ ഇറങ്ങി….

***************

അതേ….. അപ്പച്ചിയുടെ റൂമിൽ പോകാൻ നേരം പാറുവിനെ കിരൺ വിളിച്ചു… അവൾ സംശയത്തോടെ അവനെ നോക്കി…
അവന്റെ നോട്ടം അവളുടെ ചുണ്ടിലെ മുറിവ് ആയിരുന്നു….

അത് ഞാൻ ഇന്നലെ അറിയാതെ പറ്റിപ്പോയി സോ….

കിരൺ ബാക്കി പറയുന്നതിന് മുന്നേ ലെച്ചു വേണ്ടെന്ന് കൈ വീശി….

ഭഗവാനെ ഓർത്ത് എന്റെ ചുണ്ട് കടിച്ച് പറിച്ചിട്ട്‌ സോറി പറയാൻ നിൽക്കല്ലേ നല്ലൊരു ദിവസമായിട്ട് പല്ലു പോലും തേക്കാത്ത എന്റെ വായിൽ നിന്നും പച്ച തെറി താൻ കേൾക്കും…..

അത്രയും പറഞ്ഞിട്ട് അവൾ അവിടെ നിന്നും പോയ്‌….

കോപ്പ് അല്ലെങ്കിൽ തന്നെ ഇവളോടൊക്കെ സോറി പറയാൻ പോയ എന്നെ അടിക്കണം… കലിപ്പിൽ അവൾ പോകുന്നതും നോക്കി അവൻ പറഞ്ഞു…

***************

( റൊമാൻസ് വേണ്ടാത്തവർ അങ്ങോട്ട് മാറി നിൽക്കുക…. വായിച്ചിട്ട് ചൊറിയാൻ വരരുത് പ്ലീസ്…..🤕🤕)

ഷവർ ഓൺ ആക്കി അതിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ ആണ് വീണ്ടും ഡോറിൽ തട്ട് കേട്ടത്….
ലെച്ചു കുളിക്കുവാണെന്ന് പറഞ്ഞിട്ട് കൂടി നിർത്താതെ അടിച്ച് കൊണ്ടിരുന്നു.. അവസാനo സഹികെട്ട് പാറു ആണെന്ന് കരുതി ഡോർ തുറന്നതും കാർത്തി ഡോർ തെള്ളി മാറ്റി അകത്തേക്ക് കേറി….
അവൾ ഒന്ന് ചിന്തിക്കുന്നതിന് മുന്നേ തന്നെ അവൻ ഡോർ ലോക്ക് ചെയ്ത് അവളെ തന്നോട് ചേർത്ത് നിർത്തി കഴിഞ്ഞു….
അവൾ ഒന്ന് ഞെട്ടി പിടഞ്ഞ് അവനിൽ നിന്നും കുതറി മാറി ഷവർ ഓഫാക്കി..

നീ എന്താ ഇവിടെ പോയേ… എനിക്ക് കുളിക്കണം അമ്പലത്തിൽ പോണം… പോ…. അവൾ കലിപ്പിൽ പറയുമ്പോഴും കാർത്തിയുടെ നോട്ടം അവളുടെ ശരീരത്തിൽ തന്നെയായിരുന്നു….
മുട്ടിന് മുകളിൽ വരെ ടൗവ്വലും മാറിന് മുകളിൽ ചുറ്റി നിൽക്കുന്ന അവളെ കാണുന്തോറും അവനിലെ പ്രണയം കാമാവുമായി കൂടി കലർന്നിരുന്നു…
അവന്റെ നോട്ടം ശരിയല്ലെന്ന് മനസ്സിലായപ്പോൾ ആണ് താൻ ഏതവസ്ഥയിൽ ആണെന്ന് അവൾക്ക് ഓർമ്മ വന്നത്.. പെട്ടെന്ന് കൈ കൊണ്ട് മാറ് മറച്ച് അവൾ തിരിഞ്ഞു നിന്നും…..

പ്ലീസ്… ഇവിടെ നിന്ന് പോ…. ഇടറിയ ശബ്ദത്തോടെ അവൾ പറയുന്നതിന് മുന്നേ ഷർട്ടുകൾ പൊട്ടിച്ച് അവൻ അവളെ വലിച്ച് തന്റെ നഗ്നമായ നെഞ്ചിൽ ചേർത്ത് നിർത്തിയിരുന്നു….
അവൾ പേടിയോടെ അവനെ നോക്കി….

നീ എന്റെ അല്ലേ ലെച്ചു….My crazy love……. നിന്റെ പ്രണയം എനിക്കല്ലേ…. നിന്റെ ശരീരത്തിലെ എല്ലാം എനിക്ക് മാത്രമല്ലേ… പിന്നെ എന്തിനാ ഞാൻ കാണാതിരിക്കാൻ നീ കൈ കൊണ്ട് മറച്ച് വെയ്ക്കുന്നത്…..

അത്രയും അവൻ പ്രണയത്തോടെ പറഞ്ഞതും അവൾ മാറിൽ നിന്നും കൈ കൾ മാറ്റി അവനിൽ ഒന്നും കൂടി ചേർന്ന് നിന്നും…

കാർത്തി ഒരു കൈകൊണ്ട് അവളെ ചേർത്ത് നിർത്തി മറ്റേ കൈ കൊണ്ട് ഷവർ ഓൺ ചെയ്തു….

രണ്ടു പേരുടെയും ദേഹത്ത് കൂടി വെള്ള ത്തുള്ളികൾ ഒലിച്ചിരഗി…….
ലെച്ചു വിന്റെ ചുണ്ടുകൾ തണുത്ത് വിറച്ചു..
തുണി നനഞ്ഞു അവളുടെ ഉടൽ ഭ്രാന്തമായി കാണാൻ പറ്റി…
കാർത്തി അവളുടെ നെറ്റിയിൽ ചുംബിച്ചു…
കണ്ണുകൾ അടച്ച് അവൾ അത് സ്വികരിച്ചു….
പിന്നീട് മൂക്കിൽ…
കണ്ണിൽ… അവസാനo ചുണ്ടിൽ…..
അവന്റെ കാലുകളിൽ കേറി അവന് വിധേയമായി അവൾ നിന്നും…
ചുണ്ടുകൾ പരസ്പരം നുണഞ്ഞു…
അത്രയും പ്രണയത്തോടെ അത്രയും തീവൃതയിൽ……
അവസാനo ചുണ്ടുകൾ മോചിപ്പിക്കുമ്പോൾ അവർ നന്നായി കിതച്ചു….
ലെച്ചു അവളുടെ ചുണ്ടുകൾ അവന്റെ ഇട നെഞ്ചിൽ ചുംബിച്ചു….
ചെറു നോവോടെ അവിടം കടിച്ചതും വീണ്ടും അവളെ തന്നോട് ചേർത്ത് നിർത്തി അവളുടെ കഴുത്തിൽ ചുംബിച്ചു….
എതിർക്കാൻ പോലും പറ്റാതെ അവന്റെ ചുണ്ടും നാക്കും പല്ലു അവളുടെ മാറിൽ ഇഴഞ്ഞു നടന്നു… അവസാനം ശരീരത്തിൽ കെട്ടിയ ടൗവ്വൽ അഴിഞ്ഞു വീഴാൻ പോയപ്പോൾ കാർത്തി അതിൽ പിടിത്തമിട്ട് ഒന്നും കൂടി മുറുക്കി കുത്തി കൊടുത്തു….
ലെച്ചു കൗതകത്തോടെ അവനെ നോക്കി നിന്നും…

ഇപ്പോൾ ഇത്രയും മതി…… നീ എപ്പോൾ എന്റെ സ്വന്തം ആകുന്നോ അപ്പോൾ നിന്റെ സമ്മതം പോലും ചോദിക്കാതെ മൊത്തത്തിൽ അറിഞ്ഞോളാം ഞാൻ…….

അത് കേട്ടതും അവൾ നാണത്തോടെ അവന്റെ നെഞ്ചിൽ ചാഞ്ഞു……
അവന്റെ കൈ കൾ അവളെ തലോടി…

ഡോറിൽ ശക്തമായ തട്ടൽ കേട്ടതും അവൾ അവനിൽ നിന്നും പേടിയോടെ മാറി…..

തുടരും…….