രചന – ആയിഷ അക്ബർ
കുഞ്ഞൂറങ്ങി കഴിഞ് അവൾ ആ തുണികളെടുത്തു പുറത്തേക്ക് നടന്നു……സൂര്യൻ പതിയെ മേഘ ക്കീറിനു പിറകിലോളിച്ചിട്ടുണ്ട്….ഒരു മഴക്കുള്ള മുന്നോടിയെന്നോണം കാർ മേഘങ്ങൾ ആകാശത്തേക്ക് ഉരുണ്ട് കൂടി തുടങ്ങി……മുകളിലെ മുറിയിൽ നിന്ന് നോക്കിയാൽ അലക്ക് കല്ല് കാണുന്നത് കൊണ്ട് തന്നെ ആരോടും തനിക്ക് ചോദിക്കേണ്ടി വന്നില്ല…..
മഴ വരും മുൻപ് പെട്ടെന്ന് അവൾ ഓരോന്നായി അലക്കി തുടങ്ങിയിരുന്നു….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
എന്താ അരുണിമേ ആ കുട്ടി അലക്കുന്നത്….ജനലിലൂടെ അവളെ നോക്കി കണ്ട് രേവതിയാണത് ചോദിച്ചത്….അതമ്മേ…. കുഞ്ഞിന്റെ എന്തൊക്കെയോ അളക്കാനുള്ളതാന്നെന്ന് തോന്നുന്നു…..അരുണിമ വളരെ നിസ്സാരമായി അത് പറഞ്ഞു…..അയ്യോ….. അവനതൊന്നും ഇഷ്ടപ്പെ
ല്ലായിരിക്കാം…. നീയാ കൊച്ചിനോടൊന്ന് ചെന്ന് മതിയാക്കാൻ പറ…..അവനെണ്ടാനും കണ്ട് കൊണ്ട് കയറി വന്നാൽ അതിനെ കണക്കിന് പറയും…
ഒരു തവണ തന്നെ ഞാൻ കാരണം വഴക്ക് കേട്ടതാ അത്..വേദയോടുള്ള സഹതാപം കലർത്തി രേവതിയത് പറഞ്ഞു നടക്കകുമ്പോൾ അവൾ അവർക്ക് നേരെ ഒന്ന് ചിറി കോ
ട്ടിയിരുന്നു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഇതേ സമയം മുറ്റത്തെത്തിയ കാറിൽ നിന്നും ശിവ ഇറങ്ങിയിരുന്നു…….അവൻ ആകാശത്തേക്കൊന്ന് നോക്കി……ആകെ കൂടി കാർ മേഘം മൂടിയ അന്തരീക്ഷം…..അവൻ വേഗം അകത്തേക്ക് കയറി….. പോകും വഴി മുത്തശ്ശിയുടെ മുറിയിലേക്കൊന്ന് എത്തി നോക്കി യെങ്കിലും മുത്തശി ഉറങ്ങുകയാണെന്ന് കണ്ടതും അവൻ വിളിച്ചില്ല….
കോണിപ്പടികൾ കയറി നേരെ മുകളിലേക്ക്……
എന്തോ മുകളിൽ അവളുണ്ടാകുമോയെന്ന ചോദ്യത്തോടോപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് കൂടി മനസ്സ് ആഗ്രഹിക്കുന്നത് പോലെ…..അവൻ മുകളിലേക്ക് കയറിയതും തൊട്ടിലിൽ ആദി മാത്രമേ ഉണ്ടായിരുന്നുള്ളു….
അവനെ എടുത്ത് നിൽക്കുന്ന അവളുടെ ചിത്രം കൂടി മനസ്സ് വരച്ചു തുദാങ്ങിയതെന്തിനെന്ന് അവനും അറിയുന്നില്ലായിരുന്നു…..അവൻ തൊട്ടിലിൽ കിടക്കുന്ന ആദിയുടെ കവിളിൽ അമർത്തി യൊന്നു ചുംബിച്ചു……പിറകിലൊരാളുടെ കാൽ പെരുമാറ്റം അറിഞ്ഞതും അവനൊന്നു തിരിഞ്ഞു…..
ഗായത്രിയാണ്……നീ വന്നോ…… ഫ്രഷ് ആയി വാ…. വല്ലതും കഴിക്കാം…..അവൾ ഏറെ സ്വാതന്ത്ര്യത്തോടെ പറഞ്ഞതിന് അവനൊന്നു തല കുലുകുക മാത്രം ചെയ്തു……..അവളെവിടെ യെന്ന് ചോദിക്കണമെന്ന് നാവിൻ തുമ്പിലുണ്ടെങ്കിലും വേണ്ടെന്ന് വെച്ച്…..
ഇൻ ചെയ്ത ഷർട്ട് പാന്റിൽ നിന്നും പുറത്തേക്ക് വലിച്ചിട്ട് മാറ്റാനുള്ള ഷർട്ടെടുക്കാൻ ഹാങ്ങറിലേക്ക് തിരിഞ്ഞപ്പോഴാണ് അലക്ക് കല്ലിൽ നിന്ന് അലക്കുന്നവളെ കാണുന്നത്…..ഒരു നിമിഷം അവന് വല്ലാത്തൊരു നീരസം തോന്നി….
എന്താ…. എന്താ അവളവിടെ ചെയ്യുന്നത്…..
ശിവ തിരിയുക പോലും ചെയ്യാതെ അല്പം ശബ്ദത്തിൽ തന്നെയാണത് ചോദിച്ചത്….
ഗായത്രി പതിയെ അങ്ങോട്ടൊന്നെത്തി നോക്കി……
അത്…. കുഞ്ഞിന്റെ അലക്കാനുള്ള തുണികളൊക്കെ അലക്കാൻ പറഞ്ഞിരുന്നു….
അതാവും…ഗായത്രി നിസ്സാരമായി അത് പറയുമ്പോൾ ശിവ ദേഷ്യത്തോടെ അവളിലേക്ക് തിരിഞ്ഞു….
ആര് പറഞ്ഞു…… നീയാണോ പറഞ്ഞത്…..
ശിവയുടെ ആ ചോദ്ധ്യത്തിലെ ദേഷ്യത്തിന്റെ ആഴം അറിഞ്ഞെന്ന വണ്ണം ഗായത്രി പെട്ടെന്ന് അല്ലെന്ന് തല കുലുക്കി…..പിന്നേ ആരാ…. ആരാ അവളോടതൊക്കെ ചെയ്യാൻ പറഞ്ഞത്…..വീണ്ടും അതേ അമർഷത്തിലുള്ള സ്വരം….
അത്….. ഏട്ടത്തിയാണ്….ഗായത്രി അല്പം ഭയന്നു കൊണ്ടത് പറഞ്ഞതും പല്ല് ഞെരിച്ചു കൊണ്ടവൻ താഴേക്ക് നടന്നിരുന്നു….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
കുഞ്ഞിന്റെ തുണികൾക്കിടയിൽ അവന്റെ ഒരു ടീ ഷർട്ട് കയ്യിൽ പെട്ടത്തും അവളുടെ നെഞ്ചോന്ന് ആളി……അവന്റെ കാര്യങ്ങളിൽ ഇട പെടരുതെന്ന് പറഞ്ഞതാണ്……അവൾ ചുറ്റുമോന്ന് നോക്കി പെട്ടെന്ന് അത് അലക്കി ബക്കറ്റി ലേക്കിട്ട് കഴിഞ്ഞപ്പോഴാണ് തന്നിലേക്ക് നടന്നു വരുന്നവനെ കാണുന്നത്…..ഒരു നിമിഷം അവളൊന്നു ഭയന്നു
അവന്റെ നടത്തത്തിന് പോലുമുണ്ടൊരു ഗൗരവം…..അവൾ പതിയെ അവനിലേക്കൊന്ന് നോക്കി…..താൻ….. താനിതൊന്നും ചെയ്യേണ്ട കാര്യമില്ല……അവര്…. അവരങ്ങനെയൊക്കെ പറഞ്ഞെന്ന് വെച്ച്……ഇതൊന്നും താൻ ചെയ്യേണ്ടതില്ലാ…..കുഞ്ഞിനെ മാത്രം നോക്കിയാൽ മതി ….
വല്ലാത്തൊരു പ്രയാസത്തോടെ നെറ്റിയിലുഴിഞ്ഞു കൊണ്ടത് പറയുന്നവനെ അവളൊന്നു നോക്കി….
അങ്ങനെയൊരു പെരുമാറ്റം മായിരുന്നില്ല അവൾ പ്രതീക്ഷിച്ചതെന്ന പോൽ……അവൻ വാക്കുകൾ കിട്ടാൻ നന്നേ പ്രയാസപ്പെടുന്നത് പോലെ അവൾക്ക് തോന്നി….താൻ….. അകത്തേക്ക് പൊയ്ക്കോ….ഇത് ഞാൻ ചെയ്തോളാം…..
അതും പറഞ്ഞവൻ അവൾ സോപ്പ് തേച് വെച്ച തുണികളെടുക്കാൻ തുടങ്ങിയതും അവൾ പെട്ടെന്നാ തുണികളിൽ കയറി പിടിചിരുന്നു….അവനെന്തെന്ന അർത്ഥത്തിൽ അവളെയൊന്ന് നോക്കി…..
ആരും പറഞ്ഞിട്ടല്ല…..ആദിയുടെ ഓരോ കാര്യങ്ങളും ഞാൻ ചെയ്യുന്നത് അത്രയേറെ ആസ്വദിച്ചാണ്…..തരുന്ന കൂലിയുടെ കണക്കുമായി അതിനെ കൂട്ടി വായിക്കരുത്…..അവളത് പറഞ്ഞു നിർത്തിയപ്പോൾ വാക്കുകൾ വല്ലാതെ ഇടറുന്നത് പോലെ……അവനൊന്നും മിണ്ടിയില്ല……
അവന്റെ മൗനം തനിക്കുള്ള അനുവാദമെന്ന് കണക്കാക്കി അലക്കുന്നത് തുടർന്നതും അവൻ കയ്യിലെ വാച്ച് പതിയെ അഴിച്ചു കിണറ്റിന്റെ പടവിലായി വെച്ചു…..എന്തിനെന്ന് അവൾക്ക് മനസ്സിലായില്ലെങ്കിലും അവളത് ശ്രദ്ധിക്കുന്നില്ലെന്ന ഭാവത്തിൽ നിന്നു….
അവൻ പതിയെ അവൾക്കടുത്തേക്ക് വന്നു…..
അവൾ അലക്കി വെച്ച തുണികൾ നല്ല വെള്ളത്തിലിട്ട് പിഴഞ്ഞെടുക്കുമ്പോൾ അവനവളിലേക്ക് നോക്കോയിരുന്നില്ല..അവൾക്കൊരു നിമിഷം എന്തോ ഒരു പ്രയാസം തോന്നി……വേണ്ടെന്ന് പറയാൻ തോന്നിയെങ്കിലും തനിക്കതിന് അർഹതയില്ലെന്ന തിരിച്ചറിവ് അവളെ മൗനത്തിലാക്കി….അത്ര വലിയ വലിപ്പമില്ലാത്ത ആ അലക്ക് കല്ലിന്റെ രണ്ട് വശങ്ങളിലായി അവർ നിൽക്കുമ്പോൾ അവന്റെ വിയർപ്പ് കലർന്ന ചന്ദനത്തിന്റെ ഗന്ധം അവളിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു……അവന്റെ വെള്ള ഷർട്ടിലേക്ക് സോപ്പ് തെറിക്കാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു……ഒരു ജോലിക്കാരിയായെ തന്റെ കൂടെ അവനിങ്ങനെ നിൽക്കുന്നത് ആദിയോടുള്ള സ്നേഹം കൊണ്ട് തന്നെയാണെന്ന് അവൾക്കറിയാമായിരുന്നു….
തനിക്ക് മേലുള്ള അവന്റെ പരിഗണന താൻ അവനെ സ്നേഹിക്കുന്നു എ ന്ന ഒറ്റ കാര്യം കൊണ്ടാണ്……
എന്നാൽ തന്റെ മുറിവിലേക്ക് മരുന്നെന്ന പോൽ അങ്ങനെയൊരു കുഞ്ഞിനെ തന്നു എന്ന ബഹുമാനമാണ് തനിക്കവനോട്…..ആകാശം കറുത്തി രുണ്ട് പെയ്യാൻ വെമ്പി നിൽക്കുമ്പോൾ അവളുടെ മനസ്സ് തെളിഞ്ഞു തുടങ്ങിയിരുന്നു….
ആ പഴയ ഡോക്ടറെ മനസ്സ് ചികഞ്ഞെടുക്കുകയായിരുന്നു…മുകളിൽ നീന്ന് ഇത് കണ്ട് ഗായത്രി പല്ലു ഞെരിച്ചു….എന്തിനാ ഏട്ടത്തി അവനിങ്ങനെ….ച്ചെ…..
ഗായത്രി അതും പറഞ്ഞു മുഖം തിരിച്ചു……അവളെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് തുരത്താനുള്ള വഴി നോക്കിക്കോ….
അല്ലെങ്കി മോനോടുള്ള സ്നേഹം മൂത് മോനിഷ്ടപ്പെട്ട ആളെ അവൻ അമ്മയാക്കി എടുക്കുമോയെന്ന് എനിക്ക് സംശയമുണ്ട്..അരുണിമ പെട്ടെന്നത് പറഞ്ഞതും ഗായത്രിയുടെ കണ്ണുകൾ തൂറിച്ചു വന്നു….അങ്ങനെയൊന്നു താൻ ചിന്തിച്ചിട്ട് കൂടിയില്ലിതു വരെ….പക്ഷെ…. സംഭവിച്ചു കൂടായ്കയില്ലാ…..അവൾ ഒന്ന് കൂടി അവരെ ഇരുവരെയും നോക്കി…..
വെള്ള ഷർട്ടും കറുപ്പ് പാന്റുമിട്ട് കൊണ്ട് നിൽക്കുന്ന ആ ചാര കണ്ണുകളുള്ള അവനും കാപ്പി ചുരിദാറിൽ കത്തി നിൽക്കുന്ന ത്ര സൗന്ദര്യമുള്ള അവളും തമ്മിൽ ഒരു ജോലിക്കാരിയെന്ന കുറവിൽ കവിഞ്ഞു മറ്റൊന്നും തനിക്ക് കാണാൻ കഴിയുന്നില്ല….അത്രയേറെ ഇരുവരും ചേർന്നവരാണ്….അവർ ക്ക് രണ്ട് പേർക്കും വേണ്ടി മാത്രം അവരെ സൃഷ്ടിച്ചത് പോൽ……
ഗായത്രിക്ക് വല്ലാത്തൊരു അസ്വസ്ഥത നെഞ്ചിൽ തറഞ്ഞു നിന്നിരുന്നു…..അവസാന തുണിയും അലക്കി കഴിഞ്ഞവൾ ബക്കറ്റിലേക്കിട്ടതും അവനതെടുത്തു പിഴിയുന്ന സമയം മഴ തന്റെ പ്രാണനായ ഭൂമിയെ ചുംബിച്ചു തുടങ്ങിയിരുന്നു……
മഴ…..ശിവ അതും പറഞ്ഞു കൊണ്ട് പിഴിഞ്ഞു വെച്ച തുണികളും കയ്യിലെടുത്തു ഇറയത്തേക്ക് ഓടി ക്കയറുമ്പോൾ വേദയും അവനു പിറകെ ഓടാൻ തുടങ്ങിയ ആ നിമിഷമാണ് കിണറ്റിന്റെ പടവിൽ വെച്ച വാച്ച് അവൾക്കോർമ്മ വന്നത്……
അവൾ പെട്ടെന്ന് അതെടുക്കാൻ ഒന്ന് പിറകിലേക്ക് തിരിഞ്ഞോടി…..വാച്ച് കയ്യിലെടുത്തു തിരിഞ്ഞതും കിണറ്റിൻ കരയിലെ വഴുക്കലിൽ കാലു നീണ്ടു പോയതും ഒരുമിച്ചായിരുന്നു……ഇറയത്തേക്ക് ഓടി കയറിയ ശിവ പിറകിലേക്ക് തിരിഞ് നോക്കുമ്പോൾ കിണറ്റിനോരത്ത് വീണു കിടക്കുന്ന വളെയാണ് കാണുന്നത്…..
കയ്യിലുള്ള ബക്കറ്റ് അവിടെ തന്നെ വെച്ച് അവനവൾക്കടുത്തേക്ക് തിരികെയോടുമ്പോൾ മഴ തകർത്ത് പെയ്യുന്നുണ്ടായിരുന്നു….എന്ത് പറ്റി….. എഴുന്നേൽക്ക്……അവൾക്കടുത്തായി കുനിഞ്ഞിരുന്നു അവനത് പറയുമ്പോൾ മഴയുടെ ശബ്ദം അവന്റെ ശബ്ദത്തെ വളരേ ചിലമ്പിപ്പിച്ചിരുന്നു….അപ്പോഴേക്കും ഇരുവരും നനഞ്ഞുകുതിർന്നിട്ടുണ്ടായിരുന്നു….എഴുന്നേൽക്കാൻ ശ്രമിച്ചതും പെട്ടെന്ന് കാലു വല്ലാത്ത വേദന തോന്നി അവൾ പെട്ടെന്ന് ഇരുന്ന് പോകുന്നേരം അവൻ അവളുട കൈകളെ കടന്ന് പിടിച്ചത് യാന്ത്രികമായായിരുന്നു….അവളവനിലേക്കൊന്ന് മിഴികളുയർത്തി…..ഇട്ടിരുന്ന വെള്ള ഷർട്ട് അവന്റെ ദേഹത്തേക്കൊട്ടി പിടിച്ചു ഇന്നർ ബനിയൻ വ്യക്തമായിട്ടുണ്ട്……നനഞ്ഞു കുതിർന്നു മുഖത്തേക്ക് വീണു കിടക്കുന്ന അവന്റെ മുടി തുമ്പിലൂടെ വെള്ളം മുഖത്തേക്കൂർന്നിറങ്ങുന്നുണ്ട് …..
അവളൊരു നിമിഷം ദയനീയ മായി അവനെ നോക്കുമ്പോൾ അവൻ ചുറ്റുമോന്ന് നോക്കി…
ആരെയെങ്കിലും വിളിക്കാനെന്ന പോൽ…
എന്നാൽ മഴ കാരണം എല്ലാവരും അകത്തായിരുന്നത് കൊണ്ട് തന്നെ ആരെയും കണ്ടിരുന്നില്ല……
അവൾക്ക് എഴുന്നേൽക്കാൻ കഴിയുന്നില്ല എന്നുറപ്പായതും അവനവളെ ഇരു കൈകളിലായി കോരിയെടുക്കുമ്പോൾ അവനുവാദം ചോദിച്ചിരുന്നില്ല….അതിനുള്ള സാവകാശം ശക്തിയായി പതിക്കുന്ന മഴ തന്നില്ലെന്നതായിരുന്നു ശെരി…..അവന്റെ കൈകളിലായി താനുയർന്നതും വേദയുടെ കണ്ണുകൾ വല്ലാതെ വിടർന്നിരുന്നു……
സംഭവിക്കുന്നതെന്തെന്ന് അവളൊന്നോർത്തെടുക്കാൻ ശ്രമിച്ചു……
(തുടരും)

by