രചന – ദിവ്യ സാജൻ
പാറൂ കുറേ നേരം അവിടെ തന്നെ ഇരുന്നു…..അവളുടെ വിഷമം മാറുന്നവരെ അവൾ കരഞ്ഞു….കുറച്ചു കഴിഞ്ഞ് അമ്മു അവിടേക്ക് വന്നു….പാറൂവിന്റെ ഇരിപ്പ് കണ്ട് അവൾക്ക് വിഷമമായി…… പാറൂ സോറീ…..ഞാൻ കാരണവല്ലേ….മഹിയേട്ടൻ നിന്നെ തല്ലിയത്…..നീ എത്ര തവണ പറഞ്ഞതാ വരുന്നില്ലാന്ന്…..ഞാനല്ലേ….. നീ…..വിഷമിക്കുവൊന്നും വേണ്ട….എനിക്ക് കിട്ടാനുള്ളത് കിട്ടി…ഇനി പറഞ്ഞിട്ടെന്താ….. ഹോ എന്നാലും ആ കാട്ടുമാക്കാൻ എന്തൊരടിയാ അടിച്ചത്….എന്റെ പല്ലൊക്കെ തെറിച്ചു പോയെന്നാ കരുതിയത്…….കുര്യപ്പച്ചനപ്പോ അവിടെ വന്നില്ലാരുന്നെങ്കിൽ അയാളെന്നെ കൊന്നേനെ…….. മഹിയേട്ടനെ ഇത്രയും ദേഷ്യത്തിൽ കാണുന്നത് ഇതാദ്യമായിട്ടാ………നിങ്ങക്കിടയിൽ എന്തേലും പ്രശ്നമുണ്ടോ… പ്….പ്…പ്രശ്നം ഒന്നുമില്ല ഞാൻ അനുസരണക്കേട് കാട്ടീട്ടാവും അമ്മു വിന്റെ ചോദ്യം കേട്ട് അവളൊന്ന് പതറിയെങ്കിലും…എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു…….
അപ്പോഴേക്കും അവിടേക്ക് ആമി വന്നു. പാറുവിന്റെ ഫോണും പിടിച്ചാണ്ടാണ് ആമീടെ വരവ്….. പാറു നിന്നെ ആരോ വിളിക്കണണ്ടാരുന്നു……ഞാനെത്തിയപ്പോഴേക്കും കട്ടായി……രാവിലെ കുളത്തില് പോണേനു മുന്നേ ഉമ്മറത്ത് വച്ചിട്ട് പോയതാ …ലേ…. പാറൂ വേഗം ഫോണെടുത്ത് നോക്കി…അപ്പു ആയിരുന്നു വിളിച്ചിരുന്നത്….അവൾ അവനെ തിരികെ വിളിക്കാനായി പോയി….കുറച്ചു സമയത്തിനകം തിരികെ വരികയും ചെയ്തു…… പാറു ആരായിരുന്നൂ (അമ്മു ) വീട്ടീന്നാ..അമ്മു….. അവരൊക്കെ അവിടന്ന് തിരിച്ചു…. ന്ന്…… വൈകിട്ട് എത്തും…… മഹിയേട്ടൻ നിന്നെ തല്ലീന്ന് അവരറിഞ്ഞാൽ പ്രശ്നാവില്ലേ…… അതിനാരാ അമ്മു അതേക്കുറിച്ച് പറയാൻ പോണേ……പറഞ്ഞാലല്ലേ അറിയൂ…. നിന്റെ മുഖത്തെ പാട് കാണുമ്പൊ മനസിലാവില്ലേ….. അത് ഞാനെന്തേലും പറഞ്ഞോളാം……… കുറച്ചു സമയത്തിനുശേഷം അവർ അകത്തേക്ക് പോയി…..
മഹി റൂമിൽ തന്നെ ഇരിക്കാരുന്നു……അവന്റെ മനസ്സിൽ ഭയന്ന് വിറച്ച് തന്റെ മുന്നിൽ നിന്ന പാറുവായിരുന്നു . അവളെ തല്ലിയതോർത്ത് കുറ്റബോധം തോന്നി…….അപ്പോഴാണ് അവിടേക്ക് ജെയിംസ് വന്നത്… ടാ……..മഹി……നീ ഇവിടിരിക്കാ…….നാളെ വീട്ടിലൊരു കല്യാണായിട്ട്…..നിനക്കൊരുഷാറില്ലല്ലോ……എന്താടാ പറ്റിയത്…. ഏയ് ഒന്നൂല്ലട…..നീ എപ്പൊ എത്തി………. ഞാനിന്നലെ രാത്രി എത്തിയതാ………വെറുതെ ഇരുന്നപ്പോ ഇങ്ങോട്ട് വരാന്ന് കരുതി…..അതാ ഞാനിങ്ങോട്ട് പോന്നത്….അതൊക്കെ പോട്ടെ നിന്റെ കുട്ടി പിശാചീനെ കാണാനില്ലല്ലോ എവിടെ പോയി എടാ…….അത് …..പിന്നെ…….ഇന്ന് എനിക്കൊരബദ്ധം പറ്റി……ഞാനിന്നവളെ തല്ലി….. തല്ലിയോ!!!!എന്തിന്…😲😲😲😲 മഹി രാവിലെ നടന്നതൊക്കെ അവനോട് പറഞ്ഞു…….
ടാ നീയെന്ത് പണിയാടാ കാണിച്ചത്….. തല്ലാൻ മാത്രമുള്ള തെറ്റൊന്നും അവള് ചെയ്തിട്ടില്ല……അതുമല്ല അമ്മുവും കണ്ണനും അവളുടെ ഒപ്പം ഉണ്ടായിരുന്നതല്ലേ……..കാരണം വേറെ എന്തോ ആണല്ലോ……മോനേ മഹീ സത്യം പറ….. എന്താ പ്രശ്നം…….. ഞാൻ നിന്നോടു പറഞ്ഞിരുന്നില്ലേ പാറു എന്നോട് അധികം സംസാരിക്കാതെ മാറി നടക്കുവാന്ന്….. ഇവിടെ വന്നിട്ടും അങ്ങനെ തന്നാ….അപ്പൊഴാ സിദ്ധു ഇവിടേക്ക് വന്നത് …..അവനെ അധികം പരിചയം കൂടി ഇല്ല എന്നിട്ടും കൂടി……അവനോട് സംസാരിക്കാൻ അവൾക്ക് ഒരു മടിയുമില്ല …അത് കാണുമ്പോ എനിക്ക് ദേഷ്യം വരുവായിരുന്നു….എന്താടാ…..ഞാനവൾക്ക് ആരുമല്ലേ……എന്നെ ….എപ്പോഴും അവോയ്ഡ് ചെയ്യ്തിട്ട്…ആരും അല്ലാത്ത അവനോട് സംസാരിക്കുന്നതൊക്കെ…കണ്ടപ്പോൾ……പറ്റിപ്പോയതാടാ…… മ്ഹം ഇനി പറഞ്ഞിട്ടു കാര്യമില്ല. ….ഇത് അസുയ മൂത്തതിന്റെയാ….കുശുമ്പ് ഒട്ടും കുറവല്ലല്ലോ🤨🤨🤨…. 😁😁😁😁( മഹീ) അതൊക്കെ പോട്ടെ. ….ഇനിയെന്താ നിന്റെ പ്ളാൻ. എത്രയും വേഗം അവളോട് എന്റെ ഇഷ്ടം തുറന്നു പറയണം…… അതാ നല്ലത് ……….അല്ലെങ്കിൽ കൂടുതൽ രൂക്ഷമായ പ്രശ്നവായിട്ടിത് മാറും……ടാ ഞാനിറങ്ങാ എന്തേലു ഒണ്ടേ വിളിച്ചാ മതീ….. മ്ഹം ശരിയെടാ….
_ വൈകുന്നേരം ആയപ്പോഴേക്കും മാധവനും കുടുംബവും മാളിയേക്കൽ എത്തി…… അവരെ കണ്ടതും പാറു വേഗം അവരുടെ അടുത്തേക്ക് പോയി..കുര്യച്ചനും ജാനകിയും അവരെ അകത്തേക്കു കൊണ്ടു പോയി….. പാറൂവിന്റെ മുഖം തിണർത്തിരിക്കുന്ന കണ്ട് അപ്പു ചോദിച്ചെങ്കിലും കുട്ടികളോടൊപ്പം കളിക്കിടയിൽ പറ്റിയതാണെന്ന് പറഞ്ഞൊഴിഞ്ഞൂ……അന്നത്തെ ദിവസവും പതിവ് പോലെ മഹിയിൽ നിന്നും പാറു അകലം പാലിച്ചു. ….മഹിയുടെ അടുത്തേക്ക് പോയതേ…ഇല്ല മാത്രമല്ല അവള് അന്നത്തെ ദിവസം മുഴുവൻ സമയവും സീതക്കൊപ്പമായിരുന്നു…… രാത്രി പാറു റൂമിൽ വരുമ്പോൾ എല്ലാം തുറന്നു പറയാനായിരുന്നു മഹിയുടെ പ്ളാൻ. പക്ഷെ അന്നത്തെ ദിവസം പാറു സീതക്കാപ്പം തന്നെയാണ് കിടന്നതും…. വൈകിയിട്ടും പാറൂ റൂമിലേക്ക് വരാതായപ്പോൾ അമ്മുവിനോട് അന്വേഷിച്ചപ്പോഴാണ്…..പാറൂ സീതയുടെ കൂടെയാണെന്ന് മനസിലായത്……… പാറൂ വിനോട് തുറന്ന് സംസാരിക്കാൻ പറ്റാത്തതോർത്ത്…..അവന് ഒരുപാട് വിഷമം തോന്നി. …. പാറൂവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല….രാവിലെ മഹി പറഞ്ഞതും ചെയ്തതും ഓർത്ത് അവളുടെ ഹൃദയം നീറുന്നുണ്ടായിരുന്നു……
ഇന്നാണ് ദേവന്റെയും ആമിയുടേയും വിവാഹം. ……..പാറൂ രാവിലെ തന്നെ എഴുന്നേറ്റു…….വീട്ടിലെ എല്ലാവരും ഓരോരോ തിരക്കിലായിരുന്നു…..പാറൂ കുളിച്ചു ഫ്രഷ് ആവാനായി…..മഹിയുടെ റൂമിലേക്ക് പോയി…..മഹി നല്ല ഉറക്കത്തിലാരുന്നു.അവൾ വേഗം കുളിച്ച് മാറാനുളള ഡ്രസുമായി ബാത്ത്റൂമിലേക്ക് പോയി……കുളി കഴിഞ്ഞ് വന്നപ്പോഴേക്കും മഹി ഉണർന്നിരുന്നു….പക്ഷെ പാറൂ മഹിയെ കണ്ടഭാവം കാണിച്ചില്ല. …..അത് അവനിൽ വേദനയുണ്ടാക്കി. …പാറൂ മുറിവിട്ട് പുറത്തേക്ക് പോകാനാഞ്ഞതും മഹി അവളുടെ കൈയിൽ പിടുത്തമിട്ടു…….. പാറൂ സോറിയടാ…..ഞാൻ. …………ഇന്നലെ….പെട്ടെന്ന് ദേഷ്യം വന്നു അത് കൊണ്ടാ…….വേണംന്ന് വച്ച് ചെയ്തതല്ല പറ്റിപ്പോയതാ. . പാറു അവന്റെ കൈ തട്ടി മാറ്റി പോകാനാഞ്ഞതും അവനവളെ വലിച്ച് നെഞ്ചിലേക്ക് ചേർത്ത് നിർത്തി …പെട്ടന്നായതു കൊണ്ട് പാറു ഞെട്ടിയിരുന്നു…..
ന്നോട് വാശി കാണിക്കാ നീ……..നിക്ക് പറയാനുള്ളത് കേട്ടീട്ട് നീ ഇവിടന്ന് പോയാ മതി…… എനിക്കൊന്നും കേക്കണ്ട മഹിയേട്ടാ…..ഇന്നലെ നിങ്ങളെന്തൊക്കെയാ പറഞ്ഞതെന്ന് വല്ല നിശ്ചയോണ്ടോ……സിദ്ധു വേട്ടനോടൊപ്പം ഞാൻ പോയതാ ല്ലേ നിങ്ങടെ പ്രശ്നം……സിദ്ധു വേട്ടനും എനിക്ക് അപ്പുവിനെ പോലാ….പക്ഷെ നിങ്ങളിങ്ങനൊക്കെ…… ഛെ….. ടീ …..ടീ…….നീയിതെങ്ങോട്ടാ കാടുകേറണത്….നീ എന്നോട് പിണങ്ങി നടന്നിട്ട്…..ഇന്നലെ കണ്ട അവനോട് സംസാരിക്കണ കണ്ടപ്പോ പെട്ടെന്ന് സഹിച്ചില്ല….ഞാൻ നിന്നോട് ചോദിച്ചതല്ലേ എന്നോട് കാണിക്കുന്ന ഈ മൗനം എന്തിനാന്ന്…..അതിനും ഉത്തരവില്ല …..എല്ലാം കൂടി ആയപ്പോ കൈവിട്ടു പോയി…..സോറീ……ഒരുപാട് വേദനിച്ചോടീ ……. മഹിയേട്ടാ. ..വി….വിട്….എനിക്ക് പോണം പാറു അവനിൽ നിന്നും മാറാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല…… ഞാൻ പറഞ്ഞില്ലേ എനിക്ക് പറയാനുള്ളത് മുഴുവൻ കേട്ടിട്ടേ നീ ഇവിടന്ന് പോവൂ….. എന്തെങ്കിലും ഉണ്ടെങ്കിൽ വേഗം പറയ് എനിക്ക് പോണം 😡😡😡😡…. (പാറു വിത്ത് കലിപ്പ്)
അത്….പാറു…..ഞാൻ. ……എനിക്ക്… പാറൂ. ………ടീ…..പാറൂ…….അയ്യോ. ……. ഞാനൊന്നും കണ്ടിട്ടില്ലേ……..മഹി പറയാൻ തുടങ്ങിയതും അമ്മു വാതിൽ തളളിത്തുറന്ന് അകത്തേക്ക് വന്നു. . വന്നപോലേ അമ്മു പുറത്തിറങ്ങുകയും ചെയ്തു. …….. അമ്മുവിനെ കണ്ടതും പാറു മഹിയെ തളളിമാറ്റി പുറത്തേക്ക് പോയി…….. ശൊ…..ഈ….കുരിപ്പ് ….എല്ലാം..നശിപ്പിച്ചു. ……..മഹി തലയിൽ കൈവച്ചിട്ട് പിറു പിറുത്തു. … ഇന്നലെ തല്ല് ഇന്ന് റൊമാൻസ്. ………നിങ്ങളെപ്പോഴും ഇങ്ങനെയാ…….(അമ്മു ) ദേ അമ്മു ഒന്ന് മിണ്ടാതിരുന്നേ…..എനിക്ക് ദേഷ്യം വരുന്ന്ണ്ടേ…… ഓ ഞാൻ വന്നോണ്ട് റൊമാൻസിന് ഭംഗം വന്നൊണ്ടല്ലേ……..ഹാ ……പണ്ടെന്തൊക്കെയായിരുന്നു……. ദേ …പെണ്ണേ നീ എന്തിനായിപ്പോ എന്നെ അന്വേഷിച്ചു വന്നത്…….. ആ……അതു മറന്നു മുഹൂർത്തം ആവാറായി……ആമിചേച്ചിയെ ഒരുക്കണ്ടെ എന്നിട്ടല്ലേ നമുക്ക് റെഡിയാവാൻ….അതും പറഞ്ഞു കൊണ്ട് അവർ ആമിയുടെ അടുത്തേക്ക് പോയി…………..
വൈകാതെ മുഹുർത്തമായി………………. എല്ലാവരുടെയും അനുഗ്രഹാശിർവാദങ്ങളോടെ ദേവൻ ആമിയുടെ കഴുത്തിൽ താലിചാർത്തി……..അന്നത്തെ ദിവസം മുഴുവൻ അമ്മു വാലുപോലെ പാറുവിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ പാറു വുമായി സംസാരിക്കാൻ മഹിക്ക് അവസരം കിട്ടിയില്ല. ….രാത്രി പാറു സീതയുടെ കൂടെയാണ് തങ്ങിയത്……….പിറ്റേദിവസം രാവിലെ അമ്പലത്തിൽ പോകായി ദേവനും,മഹിയും,കണ്ണനും റെഡിയായി താഴേക്ക് വന്നു………. പാറുവും അമ്മുവും ആമിയും കൂടി സാരി ഉടുക്കുന്ന തിരക്കിലായിരുന്നു…….സീതയും നാൻസിയും ജാനകിയും കൂടി മൂന്നിനേയും സഹായിക്കുന്നത്……. ഈ സമയം മഹിയും ദേവനും കൂടി കാറിനടുത്തായി നിക്കാരുന്നു………കരിനീല നിറത്തിലുള്ള ഷർട്ടും ഗോൾഡൻ കരയുളള മുണ്ടുമായിരുന്നു മൂന്നു പേരും ധരിച്ചിരുന്നത്…… കുറച്ച് സമയം കഴിഞ്ഞ് ആമി അവിടേക്ക് വന്നു. .
കരി നീല നിറത്തിലുള്ള ബ്ളൗസോടുകൂടിയ സെറ്റ് സാരിയായിരുന്നു അവളുടെ വേഷം……അമ്മുവിനും പാറു വിനും ഇതേ വേഷം തന്നായിരുന്നു………. ആമിയെ കണ്ടതും ദേവൻ മതി മറന്ന് നോക്കി നിന്നു…. ഇതു കണ്ട മഹി ആക്കി ചുമക്കാൻ തുടങ്ങി. പെട്ടന്ന് ദേവൻ നോട്ടം പിൻവലിച്ചു. ………… പിന്നാലെ തന്നെ പാറുവും അമ്മുവും വന്നു .പാറൂവിനെ കണ്ട് മഹി അവളെ തന്നെ കണ്ണെടൂക്കാതെ നോക്കി നിന്നു ഇത് കണ്ട ദേവൻ വണ്ടിയുടെ ഹോണടിച്ചു…..മഹി പെട്ടന്ന് ഞെട്ടിപ്പോയീ…..അവൻ ദേവനെ നോക്കി പല്ലുകടിച്ചു…….അതിനു മറുപടിയായി ദേവനൊന്ന് വെളുക്കെ ചിരിച്ചു. …….. മൂന്നുപേരും അമ്പലത്തിൽ പോയി തൊഴുത് വൈകാതെ തിരികെ എത്തി…… വന്നയുടനെ തന്നെ പാറു റൂമിൽ കയറി സാരിയൊക്കെ മാറ്റീ ഒരു ലോങ് കുർത്തിയും പാലസോയും ഇട്ടു……മഹി റൂമിലേക്ക് വന്നപ്പോൾ പാറു ബാഗ് പാക്ക് ചെയ്യുന്നതാണ് കണ്ടത്……..
പാറു നീ…….നീയെന്തിനാ ബാഗൊക്കെ പാക്ക് ചെയ്യുന്നേ……. ഞാൻ. …..പോവാ വീട്ടിലേക്ക്. …… ഒറ്റക്കോ………… അല്ല അച്ഛേടേയും അമ്മേടേം അപ്പുവിന്റെയും കൂടെ……അവരിന്ന് തിരിച്ചു പോവാ……… നീ ഇന്ന് പോണ്ടാ……നമ്മളൊരുമിച്ചല്ലേ വന്നത്…അതുപോലെ ഒരുമിച്ച് പോയാമതി….. ഞാൻ പോണോ പോണ്ടേ എന്ന് തീരുമാനിക്കാൻ നിങ്ങളെന്റെ ആരാ……ഈ താലി കെട്ടീന്നൂളള ബന്ധം മാത്രല്ലേ നമ്മൾ തമ്മിലുള്ളത്.അതിനും അടുത്ത മാസം കൂടി യല്ലേ ആയുസുളളു……അത് കഴിഞ്ഞ് നിങ്ങളെന്നെ ഡിവോസ് ചെയ്യുകല്ലേ…..നിങ്ങൾക്ക് എന്നെ അംഗീകരിക്കാൻ കഴിയില്ലല്ലോ….. നീ യെന്തൊക്കെയാ പാറൂ ഈ പറേണത്…… മഹിയേട്ടൻ തന്നെയല്ലേ പറഞ്ഞത് ആറുമാസം മാസം കഴിഞ്ഞാ മഹിയേട്ടന്റെ ജീവിതത്തീന്ന് ഒഴിഞ്ഞു തരണംന്ന്…… എവിടാന്നു വച്ചാ പറഞ്ഞാ മതി ഒപ്പിട്ടു തന്നേക്കാം……ഞാനിനി ഇവിടെ നിന്നാൽ എനിക്ക് ചിലപ്പൊ എന്നെ തന്നെ നഷ്ടപ്പെടും കാരണം ഞാൻ. …ഞാൻ നിങ്ങളെ അത്ര മാത്രം സ്നേഹിക്കുന്നുണ്ട്……നിങ്ങളിൽ നിന്നും അകലാൻ കഴിയാത്ത വിധം നിങ്ങളെന്റെ ഹൃദയത്തിൽ ആഴ്ന്നുപോയി. …..പക്ഷെ ഞാനായിട്ട് നിങ്ങളുടെ ജീവിതത്തിൽ കടിച്ചു തൂങ്ങില്ല…..മാറിത്തരുവാ ഈ നിമിഷം മുതൽ അതും പറഞ്ഞു കൊണ്ട് ബാഗുമായി അവൾ താഴേക്ക് പോയി….. മഹി ഇതൊക്കെ കേട്ട് തറഞ്ഞു നിന്നുപോയി…..അവളെ തടയാൻ പോലും കഴിയാതെ………. തുടരും….

by