രചന – ആയിഷ അക്ബർ
കേട്ട കാര്യങ്ങൾ എത്രത്തോളം സത്യമാണെന്ന് അറിയും മുൻപ് തന്നെ മാളു അത് പ്രഭയുടെ കാതിലെത്തിച്ചിരുന്നു….
മാളു മുറിയിലേക്ക് വന്നു പ്രഭയോടത് പറയും നേരം അവർക്കരികിലായി പവിയുമുണ്ടായിരുന്നു….
കാര്യങ്ങൾ കേട്ട് കഴിഞ്ഞതും പ്രഭ ദേഷ്യത്തോടെ അവിടെ നിന്നെഴുന്നേറ്റു……
അയാളുടെ കണ്ണുകൾ ദേഷ്യത്താൽ ചുവന്നിരുന്നു…..
മുറി വിട്ടയാൾ പുറത്തേക്ക് പോയതും പവി മാളുവിന് നേർക്ക് തിരിഞ്ഞു….
നീയെന്താ ഇപ്പൊ ചെയ്തതെന്ന് നിനക്കറിയാമോ മാളു….
ദേഷ്യത്തോടെ അവരത് ചോദിക്കുമ്പോൾ അവളൊന്നും മിണ്ടിയില്ല….
കേട്ടത് സത്യമാണോ അല്ലയോ എന്നാദ്യം നീ തിര ക്കേണ്ടതായിരുന്നു…
അമ്മാവന്റെ സ്വഭാവം നിനക്കും അറിയുന്നതല്ലേ…. നീ ഇത് ആദ്യം ചോദിക്കേണ്ടത് സായുവിനോടായിരുന്നില്ലേ…
അതിനു പകരം….
അവർ ദേഷ്യത്തോടെ അവൾക്ക് നേരെ കയർത്തു….
അമ്മായി ഞാൻ….
അവൾ പറഞ് തുടങ്ങിയതും അവർ അവൾക്ക് നേരെ കയ്യുയർത്തി…..
നിന്നെ വിവാഹം കഴിക്കാത്തതിലുള്ള ദേഷ്യം തീർത്തതായിരിക്കാം അല്ലേ…… എങ്കി കേട്ടോ…..സായു തന്നെയാണ് ശെരി..
ഇത് പോലെയുള്ള ഏഷണിയേക്കാൾ തെറ്റല്ല ഒരു ലഹരിയും….
അവർ ദേഷ്യത്തോടെ അതും പറഞ് പ്രഭ പോയതിനു പിറകെ നടക്കുമ്പോൾ മനസ്സിൽ മുഴുവൻ ആധി യായിരുന്നു…..
പവി പറഞ്ഞതാലോചിച്ചു മാളു വിന്റെ മുഖം വല്ലാതേ മങ്ങി പോയിരുന്നു…
എങ്കിലും അവളെ ഇവിടെ നിന്ന് എല്ലാവരും പുറത്താക്കുമായിരിക്കും എന്ന ആ ഒരു ചിന്ത അവളിലൊരു സമാധാനം നൽകിയിരുന്നു…….
അവളും എന്ത് നടക്കുന്നു എന്ന് കാണാൻ പുറത്തേക്ക് നടന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
എവിടെ അവൾ…
കലി തുള്ളി പ്രഭ വരുമ്പോൾ ശ്രീ ബാല രേണുവിനോടൊപ്പം അടുക്കളയിലുണ്ടായിരുന്നു…..
വീടിനെ നടുക്കുന്ന ആ ശബ്ദത്തിൽ എല്ലാവരും പുറത്തേക്ക് വന്നു നോക്കിയിരുന്നു…..
ഓഹ്…. ഇവിടെ ഉണ്ടായിരുന്നോ…..
വാടി ഇവിടെ…..
രേണുവിന്റെ പിറകിലായി നിന്നിരുന്ന അവളുടെ കയ്യിൽ പിടിച്ചു വലിച്ചു പ്രഭ അത് പറയുമ്പോൾ അക്ഷരാർത്ഥത്തിൽ എല്ലാവരും ഞെട്ടിയിരുന്നു…..
ഒരു നിമിഷം നടക്കുന്നതെന്തെന്നറിയാതെ ശ്രീ ബാലയും തരിച്ചു പോയിരുന്നു…..
തന്റെ കയ്യിൽ പിടിച്ചിരുന്ന അയാളുടെ കൈ അയഞ്ഞത് ഉമ്മറത്തെത്തിയപ്പോഴായിരുന്നു…..
അയാൾ ദേഷ്യത്തോടെ അവളെ തിണ്ണയിൽ നിന്നും മുറ്റത്തേക്കൊരോറ്റ തള്ളലായിരുന്നു…..
ഒരു നിമിഷം ഉമ്മറത്തിരുന്നിരുന്ന മുത്തശ്ശനും മുത്തശ്ശിയും വരെ കണ്ണുകൾ മിഴിചങ്ങനെ നിന്നു….
പ്രതികരിക്കാൻ പോലും മറന്ന്…..
പ്രഭേ…. നിനക്കെന്താ ഭ്രാന്ത് പിടിച്ചോ….
ഒരു ഓർമയിൽ നിന്നുണർന്നെന്ന പോൽ മുത്തശ്ശൻ അയാൾക്ക് നേരെ ശബ്ദമുയർത്തി…..
ഒരാളും അവളെയിങ് പിടിച്ചു കയറ്റി പ്പോകരുത്…
കള്ളും കഞ്ചാവുമായി നടക്കുന്ന ഒരു പെണ്ണ് ഈ തറവാട്ടിൽ വേണ്ടാ …..
എഴുന്നേൽക്കാനായി നിലത്തിരുന്നപ്പോഴാണ് ശ്രീ ബാല അത് കേൾക്കുന്നത്…
കല്ലിൽ തട്ടി ഉണ്ടായ നെറ്റി യിലെ മുറിവ് ഒരു എരിച്ചിൽ തീർക്കുമ്പോഴും അതിനേക്കാൾ ശക്തിയിൽ ഹൃദയം നോവുന്നുണ്ടായിരുന്നു……
ഈ ഭൂമി പിളർന്നു താൻ താഴേക്ക് പോയിരുന്നെങ്കിൽ എന്ന് അവൾ അതിയായി ആഗ്രഹിച്ചിരുന്നന്നേരം…..
അവൾ എഴുന്നേൽക്കാൻ പോലും കഴിയാതെ അങ്ങനെ ഇരുന്നു….
ഇത് വരെ എല്ലാവരുടെ കണ്ണുകളിലും തന്നോട് കണ്ടത് സഹതാപമാണെങ്കിൽ അതൊരു അതിശയത്തിന് വഴി മാറുന്നത് അവൾ വല്ലാത്തൊരു നോവോടെ നോക്കി കണ്ടു…..
എന്തൊക്കെയാ പ്രഭേ നീയീ പറയുന്നത്….. നാക്കിന് എല്ലില്ലാത്ത നിന്റെ ആ വർത്തമാനം കൊണ്ട് എന്തും പറയാമെന്നു നീ കരുതേണ്ട ….
മുത്തശ്ശൻ ദേഷ്യത്തോടേ അയാളോടത് പറയുമ്പോൾ ഇത് വരെ കാണാത്ത മുത്തശ്ശൻറെ മറ്റൊരു ഭാവം അവൾ കാണുകയായിരുന്നു…..
എന്റെ നാവ് ശെരിയല്ലെങ്കിൽ അവളോട് ചോദിച്ചു നോക്ക്…..
അയാൾ വാക്കുകൾ അമർത്തി കൊണ്ടത് പറയുമ്പോൾ അതിലെ ദേഷ്യം എല്ലാവർക്കും വ്യക്തമായിരുന്നു…..
എല്ലാവരും ഒരു നിമിഷം അവളിലേക്കൊന്ന് നോക്കി….
അവൾ എന്ത് പറയണമെന്ന് പോലുമറിയാതെ അങ്ങനെ ഇരുന്നു…..
കണ്ണുകൾ നിറഞ്ഞു തൂവി തുടങ്ങിയിട്ടുണ്ട്…….
എന്തെങ്കിലും അറിഞ്ഞിട്ട് തന്നെയാവും അവർ പറയുന്നതെന്ന് അറിയുന്നത് കൊണ്ട് തന്നെ അവർ തന്നെ വിശ്വസിക്കില്ലെന്ന് അവൾക്ക് പൂർണ ബോധ്യമുണ്ടായിരുന്നു…..
അപ്പോഴാണ് മുറ്റം കടന്ന് ആ ബുള്ളറ്റ് വരുന്നത്…..
അത് കണ്ടതും ശ്രീ ബാലയുടെ ഹൃദയമിടിപ്പ് വീണ്ടു കൂൂടി……
സായുവിന്റെയും വല്യച്ഛന്റെയും മിഴികൾ ആദ്യം നീങ്ങിയത് മണ്ണിലായിരിക്കുന്ന ശ്രീ ബാലയിലാണ്…..
പിറകിലായിരുന്ന വല്യച്ഛൻ വേഗം ഇറങ്ങി ശ്രീ ബാലയെ പിടിച്ചെഴുന്നേൽപ്പിച്ചു…..
സായുവും വേഗം ബൈക്കിൽ നിന്നിറങ്ങി…..
ശ്രീ ബാലയെയും അവളെ നോക്കി ഉമ്മറത്തു നിരന്നു നിൽക്കുന്ന എല്ലാവരെയും അവർ രണ്ട് പേരും നോക്കി….
സംഭവിക്കുന്നതെന്തെന്നറിയാതെ……
ഈ കുട്ടി വീണത് കണ്ട് എല്ലാവരും നോക്കി നിൽക്കുകയാണോ….
വല്യച്ഛൻ എല്ലാവരോടുമെന്ന പോൽ ദേഷ്യത്തോടെ പറഞ്ഞു….
അയ്യോ.. നെറ്റി പൊട്ടിയിട്ടുണ്ടല്ലോ….
മോള് അകത്തേക്ക് കയറ് …
വേണ്ടാ….
മഹി അവളോടത് പറഞ്ഞതും പ്രഭയുടെ ഗംഭീര്യമേറിയ ശബ്ദം അവിടെ ഉയർന്നു…..
സായുവും മഹിയും ഒരു പോലെ അയാളെ നോക്കി….
അവൾ ക്കിനിയീ വീട്ടിൽ സ്ഥാനമില്ല…….
കള്ളും കഞ്ചാവുമായി നടക്കുന്ന വളെയൊന്നും ഏറ്റെടുത്ത ശീലം ഈ തറവാടിനില്ല…….
അവളുടേ ഒരു നിഷ്കളങ്കതയും അയ്യോ പാവം പോലോത്ത നിൽപ്പും…
ഇവൻ…. എവിടെ നിന്നോ വേഷം കെട്ടിച്ചു കൊണ്ട് വന്നതാകും ഇവളെ…..
പഠിച്ച കള്ളിയാ ഇവൾ…..
പ്രഭ അത്രയും പറഞ്ഞപ്പോഴേക്കും ശ്രീ ബാലയുടെ തല അയാൾക്ക് മുമ്പിൽ കുനിഞ്ഞു തന്നെ നിന്നു….
എല്ലാവരും സ്തംഭിച്ചു നിൽക്കുകയാണ്…..
എല്ലാവരും നിശബ്ദരായിരിക്കുന്നതിലേറെ അവന്റെ നിശബ്ദത തന്നെ അത്രത്തോളം വേദനിപ്പിക്കുന്നത് പോലെ ശ്രീ ബാലക്ക് തോന്നിയിരുന്നു…..
സായു വല്യച്ഛനെ പിറകിലേക്ക് നീക്കി മുമ്പിലേക്ക് കയറി നിന്നു…
അവനെന്ത് ചെയ്യും എന്നറിയാൻ എല്ലാവരും ഒരേ അമ്പരപ്പോടെ നോക്കി നിൽക്കുകയാണ്….
പവി സകല ദൈവങ്ങളെയും വിളിച്ചു….
മാളുവും സായു അവളെ ചോദ്യം ചെയ്യുന്നത് കാണാൻ കാത്തിരുന്നു…..
മുത്തശ്ശനും മുത്തശ്ശിയും ഇതൊന്നും സത്യമാവരുതെന്ന് മനമുരുകി പ്രാർത്ഥിക്കുന്ന തീരക്കിലായിരുന്നു….
സായു പതിയേ അവളിലോക്കൊന്നു നോക്കി…..
തന്നെ നോക്കുന്നതറിഞ്ഞിട്ടും അവൾ അവനിലേക്ക് നോക്കിയില്ല……
വിറ കൊള്ളുന്ന അവളുടേ നീളൻ കൈ വിരലുകളിൽ അവൻ അവന്റെ കൈ കോർത്തത് പെട്ടെന്നായിരുന്നു…..
അവൾ പിടക്കുന്ന മിഴികളോട് കൂടെ അവനെ നോക്കി……
നനഞ്ഞു കുതിർന്ന അവളുടേ നീളൻ കൺ പീലികൾ അവനിൽ വല്ലാതെ നോവ് തീർത്തിരുന്നു……
ഈ ലോകം മുഴുവൻ നിന്നെ കുറ്റപ്പെടുത്തിയാലും നിന്നെ…. എനിക്കറിയാം…..
ദയനീയമായി തന്നെ നോക്കി നിൽക്കുന്നവളുടെ മിഴികളിൽ നോക്കി അവനത് പറയുമ്പോൾ ചുറ്റും നിന്നിരുന്ന എല്ലാവരും ഒരു പോലെ ഞെട്ടിയിരുന്നു…..
പവിയുടെ മിഴികൾ സന്തോഷത്താൽ തിളങ്ങി….. മുത്തശ്ശനും മുത്തശ്ശിയും ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു…..
മാളുവിന് തല ചുറ്റുന്നത് പോലെ പോലെ…..
അത്ഭുതം കൂറിയ മിഴികളോടേ ശ്രീ ബാലയും അവനെ തന്നെ നോക്കി നിൽക്കുകയാണ്….
പ്രഭ ദേഷ്യത്താൽ പല്ല് ഞെരിച്ചു……
സായു അവളുടേ കൈ പിടിച് അകത്തേക്ക് കയറി….
നിൽക്കേടാ അവിടെ….
പ്രഭയത് പറഞ്ഞതും സായു ഒന്ന് നിന്നു…..
പ്രഭേ…. അവന് അവന്റെ ഭാര്യയെ വിശ്വാസമുണ്ടെങ്കിൽ പിന്നെ നിനക്കെന്താ….
എല്ലാവരും…. എല്ലാവരും നിന്നെ പോലെയാവില്ലല്ലോ….
മുത്തശ്ശൻ പ്രഭായോടത് പറഞ്ഞതും അയാൾ വല്ലാതെ അപമാനപ്പെട്ടത് പോലെ തല കുനിച്ചു…..
പവി പതിയേ തല താഴ്ത്തി നിന്നു……
സായു പിന്നീട് ഒരു വാക്കിനും നിൽക്കാതെ ശ്രീബാലയെ കൂട്ടി അകത്തേക്ക് നടന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മുറിയിലെത്തിയതും അവൻ അവളുടേ കയ്യിലെ പിടുത്തം വിട്ടു…..
അപ്പോഴും അവൾ വല്ലാത്തൊരു ഭാരത്തോടെ അങ്ങനെ നിൽക്കുകയാണ്…..
അവൻ അലമാര തുറന്ന് അതിൽ നിന്നും ഓയിന്റ് മെന്റ് കയ്യിലെടുത്തു അവൾക്കരികിലായി വന്നു നിന്നു…..
തല താഴ്ത്തി നിൽക്കുകയായിരുന്ന അവളുടെ നെറ്റിയിൽ അവന്റെ കൈ ചൂടറിഞ്ഞതും അവൾ പെട്ടെന്ന് മിഴികളെ അവനിലേക്ക് പതിപ്പിച്ചു….
നെറ്റിയിലെ മുറിവി ലേക്ക് മാത്രം ശ്രദ്ധിച്ചു മരുന്ന് പുരട്ടുമ്പോൾ അവന്റെ മുഖത്ത് തികഞ്ഞ ഗൗരവമാണ്….
സത്യമായിട്ടും…..ഞാൻ…… ഞാനൊരു തെറ്റും ചെയ്തിട്ടില്ല….
നെറ്റിയിൽ തൊട്ട് കണ്ടിരുന്ന അവന്റെ ആ കയ്യിനെ കൂട്ടി പിടിച്ചാണ് അവളത് പറഞ്ഞത്…..
പറയുമ്പോൾ ആ മിഴികൾ പെയ്തു തുടങ്ങിയിരുന്നു…
അവനൊന്നും തിരിച്ചു പറഞ്ഞില്ല….
പകരം തന്റെ കയ്യിൽ പിടിച്ച അവളുടേ കൈ വിടുവിച്ചു അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു……
പെട്ടെന്ന് ചെയ്തതിലുള്ള ഞെട്ടലോ പിടപ്പോ ഒന്നും അവളിൽ അന്നേരമുണ്ടായിരുന്നില്ല….
പകരം അത്രയേറെ ആവശ്യമായിരുന്നത് പോൽ തന്റെ നെഞ്ചിലേക്കവൾ പറ്റിച്ചേർന്ന് കറുപ്പ് നിറത്തിലുള്ള ആ ഷർട്ട് മുഴുവൻ കണ്ണ് നീരി നാൽ കുതിർത്തി……
അവനും അവളെ ഇരു കൈ കൊണ്ടും ചേർത്ത് പിടിച്ചു…….
കരച്ചിലോന്നോതുങ്ങി എന്ന് തോന്നിയ നേരം അവളവനിൽ നിന്നകന്ന് മാറി…..
ആദ്യ മായിട്ടാണ് കരയുമ്പോൾ തനിക്കൊരു താങ് കിട്ടുന്നത്…..
അവൾക്ക് വല്ലാത്തൊരു ആശ്വാസം തോന്നി….
ഞാൻ കാരണം എല്ലാവരുടെയും മുമ്പിൽ ഇയാളും……
അവൾ അത് ചോദിക്കുമ്പോൾ ആ വാക്കുകളിൽ മുഴുവൻ തന്നോടുള്ള പരിഗണന യായി അവന് തോന്നി …..
ഞാൻ….. ഞാൻ ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല….
ആദ്യം തന്നെ ഇതെല്ലാം തുറന്ന് പറഞ്ഞു മാറി പോകേണ്ടതായിരുന്നു…..
എന്നാൽ എന്റെ പകരത്തിനു മറ്റൊരാളെ തീർച്ചയായും നിങ്ങൾക്ക് കണ്ട് പിടിക്കാമായിരുന്നു…..
ഞാൻ…. ഞാനപ്പോൾ എന്റെ സുരക്ഷ മാത്രമേ നോക്കിയുള്ളു….
അല്പം…. അല്പം സ്വാർത്ഥ യായി പ്പോയി……
അവൾ ഒരു തേങ്ങലോടെയാണത് പറഞ്ഞത്…..
ഞാൻ ഇതെല്ലാം അറിഞ്ഞിരുന്നു…. ഇങ്ങോട്ട് വരുന്നതിനു മുൻപ് തന്നെ …..
അവനത് പറയുമ്പോൾ നിറഞ്ഞ മിഴികളോട് കൂടി അവളവനെ നോക്കി…..
പിന്നെന്തിനെന്നെ കൂട്ടിയെന്ന ഭാവത്തിൽ….
നിന്റെ സ്ഥാനത് മറ്റൊരാളെ സങ്കൽപ്പിക്കാനെന്തോ തോന്നിയില്ല…..
മാത്രവുമല്ല നിന്നോട് ഇടപഴകിയ ഇത്ര നാളു കൊണ്ട് നീയങ്ങനെയൊന്ന് ചെയ്യില്ലെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ടായിരുന്നു….
അല്ലാതെ അവർക്കിടയിൽ നിന്നു നിന്നെ രക്ഷിക്കാൻ വേണ്ടി മാത്രം പറഞ്ഞതല്ല അതൊന്നും….
അവനത് പറയുമ്പോൾ ശ്രീ ബാലയുടെ കണ്ണുകൾ തിളങ്ങി….
ഇത് വരെ കണ്ടതിലേറെ യൊരു ഭംഗി അപ്പോൾ ആ മിഴികൾക്കുള്ളതായി അവന് തോന്നി….
അവൻ ഇമ വെട്ടാതെ അവളെ തന്നെ നോക്കി നിന്നു……..
(തുടരും)

by