24/04/2026

“ഈ നശിച്ചവൾ പടികയറിവന്ന് അന്നുമുതൽ തുടങ്ങിയിതാണ്… കഷ്ടകാലം… “

രചന – മൂക്കുത്തി പെണ്ണിനെ പ്രണയിച്ചവൻ

“ഈ നശിച്ചവൾ പടികയറിവന്ന് അന്നുമുതൽ തുടങ്ങിയിതാണ്… കഷ്ടകാലം… ”

അമ്മയുടെ സ്ഥിരം പല്ലവി കേട്ടാണ് ഉണർന്നത്….. ചായും കൊണ്ട് അവൾ അടുത്ത് ഇരിപ്പുണ്ട്… പതിയെ ആ കൈകളിൽ ഒന്നു തലോടി…

” ഇന്ന് എന്തിനായിരുന്നു മാളു…. ”

“അതിന് ഇപ്പോ കാരാണം ഒന്നും ഇല്ലാല്ലോ …. രാവിലെ എഴുന്നേറ്റൽ എന്നെ വഴക്ക് പറഞ്ഞില്ലാങ്കിൽ അമ്മയ്ക്ക് ഒരു സുഖം ഇല്ലാ… വന്ന് വന്ന് അത് കേട്ടില്ലാങ്കിൽ എനിക്കും ഒരു സുഖം ഇല്ലാതായിരിക്കുന്നു…. ഇപ്പോ.. ”

ഞാൻ ഇതുവരെ ഒരു തെറ്റ് ചെയ്യ്ത് ഉള്ളു സ്നേഹിച്ച് പെണ്ണിനെ കെട്ടി എന്ന് ഉള്ള്… അതിനാണ് ഇപ്പോൾ അവൾ അനുഭവിക്കുന്നത്… എന്നോട് ഉള്ളാ ദേഷ്യം അവളോട് തീർക്കുവാണ്…

“മടുത്ത് തുടങ്ങിയോ… മാളു … നിനക്ക്.. ”

“മടുപ്പോ…. എന്താ ഏട്ടാ.. ഇത്ര നാൾ പൊന്നുപോലെ നോക്കിയെ മോനെ പെട്ടന്ന് ഒരു ദിവസം ഒരുത്തി തട്ടിയെടുത്താൽ….. പിന്നെ ദേഷ്യം വാരതിരിക്കുവോ… അമ്മയെല്ല കുറെ കഴിയുമ്പോൾ മനസ്സിലാവും…. പിന്നെ നീനു ഉണ്ടലോ കൂട്ടിനു…. ”

” അതാ എന്റെ പേടി… ഒരു കുട്ടി കാന്താരിയാണ് നീ ഒന്നു ശ്രദ്ധിക്കണം ട്ടോ…. ”

” അത് ഒക്കെ ഞാൻ നോക്കിക്കോളം.. നിങ്ങൾ ഇന്ന് ഓഫീസിൽ പോകുന്നില്ലെ… മനുഷ്യ.. ഇനി ഇപ്പോ ഇതിനാവും അടുത്ത ചീത്താ…”

എല്ലാം ഉള്ളിൽ ഒതുക്കി ആരും കാണാതെ കരയുവാണ് അവൾ…. എനിക്കറിയാം ആ മനസ്സ് എന്തു ചെയ്യാനാ… സ്നേഹിക്കുന്നത് ഇത്ര വലിയ തെറ്റാണ് എന്ന് അറിയില്ലായിരുന്നു….

“ടാ എഴുന്നേറ്റിലെ…. എന്തിനാടാ ആ പാവത്തിനെ ഇങ്ങനെ കരയിക്കുന്നത്…”

“ഓഹോ നീ വലിയവായിൽ വാർത്താനവും തുടങ്ങിയോ… നീനു… ”

” ഞാൻ കര്യമായിട്ടു പറഞ്ഞാതടാ ഏട്ടാ…. അവളുടെ കണ്ണീര് കാണാൻ വയ്യാത്തത്.. കൊണ്ട്.. നിങ്ങൾ വേറെ ഒരു കൊച്ചു വീട്ടിലേക്ക് മാറിയമതി കുറച്ച് കഴിയുമ്പോൾ അമ്മയുടെ ഈ ദേഷ്യം എല്ലാം തണുക്കും അപ്പോ ഞാൻ പറഞ്ഞ് മനസ്സിലാക്കാം… പാവം ഏട്ടത്തി ഇപ്പോ തെട്ടാതിനും പിടിച്ചതിനും ഓക്കെ വഴക്കാ…”

അതും പറഞ്ഞ് അവൾ പോയി ഞാൻ എപ്പോ ഈ കാര്യം പറയിമ്പോഴെക്ക അവൾ ഒഴിഞ്ഞ് മാറിയിരുന്നു മാളു.. ഇനി മതി കുറെയായി അമ്മയോട് പറഞ്ഞിട്ട് മാറാം ….. നേരെ ചെന്നു ഉമ്മറത്തോട്ട് ചാരുപടിയിൽ ഇരിപ്പുണ്ട്…

” നീ അവളുടെ സാരി തുമ്പിൽ തുങ്ങി നടന്നോടാ.. ഇന്ന് ഓഫീസിൽ ഒന്നും പോകുന്നില്ലെ…”

“എനിക്ക് അമ്മയോട് ഒരു കാര്യം പറയാൻ ഉണ്ട് വിരോധം ഇല്ലെങ്കിൽ ഒന്നു വരുമോ….”

” അവൾ ചെയ്ത് തെറ്റ് എന്താണ്… അമ്മ. എന്നെ വിശ്വാസിച്ച് കൂടെ വന്നതോ… അതോ വാതോരാതെ അവളെ പുലയാട്ട് പറയുമ്പോൾ ഒന്നും മിണ്ടാതെ കേട്ട് നിന്നതോ…. എല്ലാം ഉള്ളിൽ ഒതുക്കി നീറുന്നത് കണ്ടാപ്പോൾ നമ്മുക്ക് വേറെ പോകാം എന്ന് പറഞ്ഞ് നിർബന്ധിച്ചപ്പോൾ അവൾ എന്താ പറഞ്ഞ് എന്ന് അറിയാമോ… ഞാൻ വന്ന കയറിയവളാണ് ഇത് ഏട്ടൻ ചെയ്യുന്നതാണ് എങ്കിലും അതും എന്റെ പേരിൽവരും… പിന്നെ ഈ അമ്മയും മോനെയും പിരിക്കാൻ അല്ലാ നിന്റെ പെണ്ണായത്… ആ അമ്മയുടെ സ്നേഹം ഇത്തിരി എനിക്ക് കൂടെ കിട്ടാൻ വേണ്ടിയാ…. പിന്നെ ഇപ്പോഴത്തെ ദേഷ്യം അത് മാറിക്കോളം… ഞാൻ എന്റെ അച്ഛനെയും അമ്മയെയും കരയിച്ച് വന്നതിനെ ദൈവം തന്നതാണ് എന്ന് കരുതിയാൽ മതി ഏട്ടാ… എല്ലാം ശരിയാവും…. അമ്മാ മോളെ എന്ന് വിളിക്കുന്ന ഒരു നാൾ വരും ഏട്ടാ എനിക്ക് അത് മതി …..”

കുറെ നേരത്തെ മൗനത്തിനു ശേഷം തുടർന്നു…

” അവൾ നല്ലാ പെണ്ണാ… നിനക്ക് ഒരു യോഗത്യയും ഇല്ലാ അവളെ കെട്ടാൻ…. പക്ഷെ അവൾ വന്ന് കയറിയ് രീതി ശരിയായില്ലാ എല്ലാം വിട്ട് എറിഞ്ഞ് നിന്റെ കൂടെ ഇറങ്ങി പോന്നാ പ്പോൾ എന്താണ് അവൾക്ക് നഷ്ടമായത് എന്ന് മനസ്സിലാക്കി കൊടുക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നു ഉള്ളു.. ഒരു പക്ഷെ ഒന്നും പറയാതെ ഇരുകൈയും നീട്ടി സ്വീകരിച്ചാൽ ചിലപ്പോൾ ഇത്തിരി അഹങ്കാരം കൂടി പോയെക്കാം….. പക്ഷെ ഒരോ തവണ ഞാൻ അവളെ വെറുപ്പോടെ കുത്തിനോവിക്കുമ്പോഴും… അതിനെക്കാൾ ഏറെ അവൾ എന്നെ സ്നേഹിക്കുന്നുണ്ടായിരുന്നു… ഇപ്പോഴും പറയുന്നു നീ പ്രണയിച്ചവളെ ചേർത്ത പിടിച്ചത് തെറ്റ് അല്ലാപക്ഷെ അത് ചെയ്ത് രീതി ശരിയായില്ലാ ഞങ്ങളോട് ഒന്നു പറയാമായിരുന്നു… ”

” എല്ലാവരെയും അറിയിച്ച് നല്ലാ അന്തസ്സായി അവളെ കെട്ടണം എന്നു ഉണ്ടായിരുന്നു പക്ഷെ സഹജര്യങ്ങൾ അങ്ങനെയായിരുന്നു… പക്ഷെ ആര് മനസ്സിലാക്കിയില്ലാ എങ്കിലും അമ്മയും അച്ഛനും എന്റെ കൂടെ ഉണ്ടാവും എന്നു ഉറപ്പായിരുന്നു….. ”

” കൂടെ ഉണ്ടായനെ… നീ വന്ന് ഇതാണ് എന്റെ പെണ്ണ് ഇവളെ ഇഷടമാണ് കെട്ടിച്ച് തരണം എന്ന് പറഞ്ഞിരുന്നു എങ്കിൽ… ഇനി പറഞ്ഞിട്ട് കാര്യം ഇല്ലാ…. അവളോട് ഇനി അടുക്കളയിൽ ഒന്നും കയറരുത് എന്ന് പറയണം… ”

“എന്തിനാണ് ആ പാവത്തോട് ഇനിയും ഇങ്ങനെ പക്ഷഭേതം കാണിക്കുന്നത്….”

“ഓഹോ…. നിനക്ക് അത്രയ്ക്ക് നിർബധമാണ് എങ്കിൽ പ്രസവം കഴിഞ്ഞിട്ട് കയറിക്കോട്ടെ…. അതുവരെ അവളെ എനിക്ക് നോക്കണം ഇതുവരെ പറഞ്ഞ് തീർത്താ വഴക്കുകൾക്ക് പ്രയചിതമായി….”

സ്ന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു… ഇരട്ടി മധുരമായിരുന്നു അന്ന് അമ്മയുടെ പിണക്കങ്ങൾ അവസാനിച്ച് അവളുടെ ഉദരത്തിൽ ഒരു കുഞ്ഞ് താരകം പിറവി എടുത്തിരിക്കുന്നു…. പറഞ്ഞ് തീരും മുമ്പ് എന്റെ കാലുകൾ പാഞ്ഞു അവളുടെ അരികിലെക്ക്…. ഓടി ചെന്ന് അവളെ കോരിയെടുത്ത് കൈകളിൽ ചുംബനങ്ങൾ നിറച്ചു കവിളിൽ… മിഴികൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു…. അവളുടെ..

“എന്താനാ മാളു ഇങ്ങനെ കരയുന്നത്…. ഇപ്പോ സ്ന്തോഷിക്കുവല്ലെ വേണ്ടത്….”

“സന്തോഷം കൊണ്ടാ… നമ്മുക്ക് കുഞ്ഞ് ഉണ്ടാകാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ എന്നെ ഇടവും വലവും തിരിയാൻ അയക്കാതെ പിടിച്ചിരിക്കുവാ അമ്മാ… കുറെ പരിഭവങ്ങളും പരാതികളും പറഞ്ഞു അമ്മയോട് ദേഷ്യം ഒന്നും വിചാരിക്കരുത് ട്ടോ…. വിഷമം കൊണ്ട് പറഞ്ഞതട്ടോ…. എന്നും പറഞ്ഞ് കുറെ നേരം എന്റെ അടുത്ത് ഇരിപ്പായിരുന്നു… ഇതിൽ കൂടുതൽ എനിക്ക് എന്ത് വേണം എട്ടാ… എന്തായാലും അച്ഛനെക്കാൾ ഭാഗ്യവാനാ മോൻ അല്ലെ എട്ടാ..”

കുറച്ച് കാലത്തിനുശേഷം… അവളിൽ സ്ന്തോഷം നിറയുന്നത് കണ്ടു എല്ലാ പ്രശ്നങ്ങളും അവസാനിച്ച് വീണ്ടും ഞങ്ങളുടെ നാലുക്കെട്ടിൽ സ്ന്തോഷം നിറയുവായിരുന്നു… അച്ഛനും അമ്മയും പെങ്ങളും മാളുവുമായി…. കാത്തിരിപ്പാണ് ആ കൊച്ചു തെമ്മാടിയെ… പ്രണയമാണ് ഇങ്ങനെ ഒക്കെയെ പ്രതീക്ഷിക്കാവു പക്ഷെ അവളെ എന്നെക്കാൾ ഒരുപാട് സഹിക്കുന്നുണ്ടായിരുന്നു അവൾ…. എന്നോട് ഉള്ളാ അടങ്ങാത്ത പ്രണയമായിരിക്കാം…. അല്ലെങ്കിൽ ഒരു വാക്ക് കൊണ്ടു പോലും നോവിക്കാതെ നെഞ്ചോട് ചേർത്ത് പിടിച്ച് ഞാൻ കൊടുത്ത് കരുതലിന്റയാവാം… പതിയെ പ്രണയത്തിന് മധുരങ്ങൾ തിരികെ വരുന്നുണ്ടായിരുന്നു… മഴതുള്ളികൾ പ്രണയിച്ച് കൊലുസിൽ തലചയ്ച്ച ഉറങ്ങാനും ……. മഴ കുളിര് പകർന്ന് ചൂട് കൊതിക്കുന്നു പാദങ്ങളിൽ ചുംബനം പകർന്നും…. കരിമഷി മിഴികളിൽ കവിതകൾ നിറച്ചും പ്രണയം വീണ്ടും വീണ്ടും ഇതൾ വിരിക്കുന്നുണ്ടായിരുന്നു… അവളുടെ മിഴികളിൽ എന്റെ നെഞ്ചോരോം….

[