17/04/2026

നെഞ്ചോട് : ഭാഗം 05

രചന – കൃഷ്ണ

എന്താണ് മോളെ ജാനു… കാര്യമായ ആലോചനയിലാണല്ലോ… കുറച്ച് നേരമായി ഞാൻ ശ്രെദ്ധിക്കുന്നു…

ജാനുന്റെ നിൽപ്പ് കണ്ട് ആര്യ ചോദിച്ചു…

ഞാൻ ആ താന്തോന്നിയെ കുറിച്ചാലോചിക്കുവായിരുന്നു…?

ഏഹ്… അപ്പോ ആലോചിക്കനൊക്കെ തുടങ്ങിയല്ലേ… മമ്… എന്തൊക്കെയിരുന്നു പെണ്ണിന്റെ നീട്ടിയടിച്ചുള്ള സംസാരം… എന്നാലും ഒരു രാത്രി കൊണ്ട് എന്തൽഭൂതമാ സംഭവിച്ചേ…

ഹലോ… നീ ഇതെങ്ങോട്ടാ പറഞ്ഞു പോകുന്നത്…?
ആര്യയുടെ പറച്ചില് കേട്ട് ജാനു ചോദിച്ചു…

പിന്നെ പറയാതെ… ഇന്നലെ വരെ വെറുപ്പാണ് ദേഷ്യമാണ് ഇഷ്ട്ടമല്ല എന്നൊക്കെ പറഞ്ഞവൾ ഇന്ന് ഇപ്പോ ഹർഷേട്ടനെ കുറിച്ച് ആലോചിക്കുവായിരുന്നെന്നു പറയുമ്പോൾ അതിൽ നിന്നെന്താ മനസിലാക്കേണ്ടേ… നിനക്ക് കക്ഷിയോട് ഒരിഷ്ടമൊക്കെ തോന്നി തുടങ്ങിയെന്നല്ലേ… ഏഹ്.. ഏഹ്… അല്ലേ… (ആര്യ )

മണ്ണാങ്കട്ട… ഇഷ്ട്ടോ ആർക്ക്…? (ജാനു )

ഇപ്പോ നീ തന്നെയല്ലേ പറഞ്ഞത്‌ ഹർഷേട്ടനെ കുറിച്ചാലോചിക്കുവായിരുന്നെന്ന്…
(ആര്യ )

ആലോചിക്കുവായിരുന്നെന്ന് പറഞ്ഞത്‌ ശെരിയ… അത് ഇഷ്ട്ടം കൊണ്ടാണെന്ന് നിന്നോട് ഞാൻ പറഞ്ഞോ…
(ജാനു )

ഇഷ്ടമില്ലെങ്കിൽ പിന്നെ എന്തിനാ പെണ്ണേ ഇഷ്ട്ടമല്ലാത്ത ഒരാളെ കുറിച്ച് ആലോചിക്കുന്നേ…? (ആര്യ )

ആര്യയുടെ ചോദ്യം കേട്ട് ജാനു ഇന്നലെ കാർത്തിക്ക് പറഞ്ഞ കാര്യങ്ങളൊക്കെ പറഞ്ഞു…

ഓ… അപ്പോ അതായിരുന്നോ കാര്യം…
അല്ല അതിനിപ്പോ നീ ഇത്ര ആലോചിച്ചു കൂട്ടാൻ എന്തിരിക്കുന്നു…

കേട്ട് കഴിഞ്ഞതും ആര്യ ചോദിച്ചു…

എന്റെ ഏട്ടൻ അങ്ങനെ പറഞ്ഞത്‌ കേട്ട് എന്തോ…

ജാനുന്റെ പറച്ചില് കേട്ട് ആര്യക്ക് ചിരിയാണ് വന്നത്…

നീ എന്തിനാ ചിരിക്കുന്നേ…?

പിന്നെ ചിരിക്കാതെ… സത്യം പറയാല്ലോ ജാനു നിനക്ക് ചെറിയ തോതിൽ കുശുമ്പുണ്ട്… നിനക്ക് ഇഷ്ടമില്ലാത്ത വ്യക്തിയെ കുറിച്ച് നിന്റെ ഏട്ടൻ നിന്നോട് നല്ല രീതിയിൽ പറഞ്ഞത് നിനക്ക് അത്ര പിടിച്ചില്ല… അല്ലങ്കിലെ നിനക്ക് ഹർഷേട്ടനെ പിടിക്കേയില്ലല്ലോ…

നീ ശെരിക്കും എന്റെ ഫ്രണ്ട് ആണോ… അതോ ആ താന്തോന്നിയുടെയോ…
ആര്യ പറഞ്ഞത്‌ കേട്ട് ജാനു ചോദിച്ചു…

ജാനുന്റെ ചോദ്യം കേട്ടവൾ ചിരിച്ചതേയുള്ളു…

മമ്…
ആര്യയുടെ ചിരി കണ്ട് ജാനു അമർത്തിയൊരു മൂളായിരുന്നു…

___________________________

എവിടെക്കാ അച്ചു…?

കീ കറക്കി കൊണ്ട് സ്റ്റേയർ ഇറങ്ങി വരുന്ന അച്ചുനെ കണ്ട് സിന്ധു ചോദിച്ചു…

എനിക്ക് ഒരാളെ കാണാനുണ്ട് അമ്മാ…
പറയുമ്പോൾ അച്ചുന്റെ ചുണ്ടിന്റെ കോണിൽ പുഞ്ചിരി തത്തി…

മമ്… പോകുന്നതൊക്കെ കൊള്ളാം… ഇന്നലത്തെ കൂട്ട് ലേറ്റ് ആയി കേറിവന്നാൽ ശരിയാക്കും ഞാൻ… മനസിലായോ എന്റെ മോന്…

ഉവ്വേന്റെ സിന്ധൂട്ടി…
അതും പറഞ്ഞ് അച്ചു സിന്ധുന്റെ കവിളിലൊരുമ്മയും കൊടുത്ത് പുറത്തേക്ക് നടന്നു…

ഇങ്ങനൊരു ചെക്കൻ…
അച്ചു പോകുന്നത് നോക്കി സിന്ധു പുഞ്ചിരിയോടെ പറഞ്ഞു…

__________________________

ഹേയ് ജനനി…

തന്നെ വിളിച്ചത് കേട്ട് അവൾ ചുറ്റുമൊന്ന് നോക്കി…
റോഡിന് മറു വശത്ത് നിന്ന് അവളെ നോക്കി കൈ വീശി ചിരിയോടെ നിക്കുന്ന ആളെ കണ്ട് ജാനു അതിശയത്തോടെ നോക്കി…

സഞ്ജു…
അവൾടെ ചുണ്ടുകൾ മൊഴിഞ്ഞു…

തന്റെ അമ്മമ്മയുടെ വീടിനടുത്തുള്ള പ്രിയ സുഹൃത്ത്… മാസ മൂപ്പ് കക്ഷിക്കാണേലും എനിക്കെന്റെ നല്ല സുഹൃത്താണ്‌…
ഇപ്പോ മാസങ്ങൾക്ക് ശേഷമുള്ള കൂടി കാഴ്ച…

മൂന്ന് മാസത്തിനു മുന്നേ ബാംഗ്ലൂർ ഒരു ഐറ്റി കമ്പനിയിൽ ജോലി തരമായെന്നു വിളിച്ചു
പറഞ്ഞിരുന്നു…

ജാനു ഓർത്തു…

അവൾ സഞ്ജുനെ കണ്ട എക്സൈറ്റ്മെന്റിൽ ശ്രെദ്ധിക്കാതെ റോഡ് ക്രോസ്സ് ചെയ്യേ ഒരു കാർ അവൾക്ക് നേരെ പാഞ്ഞു വന്നതും ഒരുമിച്ചായിരുന്നു…

ജാനുന് നേരെ കാർ പാഞ്ഞു വരുന്നത് കണ്ട് സഞ്ജു ടെൻഷനോടെ അവൾക്കടുക്കലേക്ക് ഓടിയടുക്കാൻ പോകും മുന്നേ അവളെ മറ്റൊരാൾ പിടിച്ചു മാറ്റി കരവലയത്തിലോതിക്കിക്കഴിഞ്ഞിരുന്നു…

ജാനു മെല്ലെ മുഖമുയർത്തി നോക്കിയതും തന്നെ ചേർത്തു പിടിച്ചു നിക്കുന്ന ആളെ കണ്ട് കണ്ണ് മിഴിഞ്ഞു… അവൾ വേഗം അവനിൽ നിന്ന് മാറി നിന്നു…

നീ എവിടെ കണ്ണും വെച്ചാടി റോഡ് ക്രോസ്സ് ചെയ്യുന്നേ… കറക്റ്റ് ടൈമിൽ ഞാൻ പിടിച്ചു മാറ്റിയില്ലായിരുന്നെങ്കിലോ… ഹേ…
പറയുമ്പോൾ വാക്കിനോടൊപ്പം അച്ചുന്റെ മുഖവും ദേഷ്യം കൊണ്ട് വിറച്ചിരുന്നു…

അച്ചുന്റെ ഭാവം കണ്ട് ജാനു ഭയം തോന്നി…

ഒരു നിമിഷം കൊണ്ട് ഞാൻ എത്രമാത്രം ടെൻഷനടിച്ചെന്നു നിനക്കറിയോ…? നിനക്കെന്തെങ്കിലും പറ്റിയിരുന്നെങ്കിലോ…

അച്ചു ദേഷ്യത്തിൽ അലറുവാണ്‌…

അപ്പോഴേക്കും സഞ്ജു അവർക്കടുക്കലേക്ക് വന്നു…

ജനനി… നിനക്കൊന്നും പറ്റില്ലല്ലോ… ഞാൻ ശെരിക്കും പേടിച്ചു പോയി…

സഞ്ജു ജാനുന്റെ കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു…

ജാനുനോടുള്ള സഞ്ജുവിന്റെ പെരുമാറ്റം കണ്ട് അച്ചുന്റെ ദേഷ്യം ഒന്ന് കൂടി ഇരട്ടിച്ചു… അവന്റെ നോട്ടം സഞ്ജു പിടിച്ച ജാനുന്റെ കൈയ്യിലേക്ക് നീണ്ടു…

അച്ചു ജാനുന്റെ കൈയ്യിൽ പിടിച്ചുരുന്ന സഞ്ജുന്റെ കൈ തട്ടി മാറ്റി അവളെ അവനോട് വലിച്ചടുപ്പിച്ചു നിർത്തി…

നീ ആരാ ഇവൾടെ കാര്യത്തിൽ ഇത്ര ടെൻഷനടിക്കാൻ…?

അച്ചുന്റെ ചോദ്യം കേട്ട് സഞ്ജു മിഴിച്ചു കൊണ്ട് അവനെ നോക്കി…

ജാനൂന് അച്ചു പറഞ്ഞത്‌ കേട്ട് ദേഷ്യം വന്നു… അവൾ അവനിൽ നിന്ന് കുതറി മാറി…

നീ ആരാ അവനോട് അങ്ങനെയൊക്കെ ചോദിക്കാൻ… ഇവനെന്റെ ഫ്രണ്ട് ആണ്… ഇവൻ എന്റെ കാര്യത്തിൽ ടെൻഷൻ അടിച്ചാൽ നിങ്ങൾക്കെന്താ കുഴപ്പം…
ഞാൻ എത്ര പ്രാവിശ്വം പറഞ്ഞു… എന്തിനാ എന്നെ ടോർച്ചർ ചെയ്യുന്നേ… പ്ലീസ് എന്നെ വിട്ടേര്…

ജാനു അത്രയും പറഞ്ഞു കൊണ്ട് സഞ്ജുനേയുമായി അവിടന്ന് പോയി…
നടന്നു പോകെ ജാനു ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു തന്നെ തുറിച്ചു നോക്കി കൊണ്ട് മുഷ്ട്ടി ചുരുട്ടി പിടിച്ചു നിക്കുന്നവനെ…

________________________

 

എന്തോ വീണുടയുന്ന ശബ്‌ദം കേട്ടാണ് സിന്ധു ഹാളിലേക്ക് വന്നത്…

പൊട്ടി ചിതറി കിടക്കുന്ന ഫ്ലവർ വൈസ് കണ്ട് സിന്ധു അച്ചുനെ നോക്കി… അവനാണെൽ കലി പൂണ്ട കണക്കെ നിക്കുവാണ്…

എന്താ അച്ചു ഇത്… എന്താ ഈ കാണിച്ചേ നീ…?

സിദ്ധു ചോദിച്ചതിന് മറുപടി കൊടുക്കാതെ അച്ചു റൂമിലേക്ക് പോയി…

ഈ ചെക്കനിതെന്താ പറ്റിയെ… അച്ചു പോയ വഴി നോക്കി കൊണ്ട് സിന്ധു പറഞ്ഞു…

റൂമിൽ വന്ന അച്ചു ദേഷ്യത്തിൽ ഡോർ വലിച്ചടച്ചു കൊണ്ട് ബെഡിൽ വന്നിരുന്നു…

മനസിലേക്ക് കുറച്ച് മണിക്കൂറുകൾക്ക് മുന്നേ നടന്ന സംഭവം തെളിഞ്ഞു വന്ന് കൊണ്ടേയിരിക്കുവാണ്‌…

നീ എന്താ ജനനി ഇങ്ങനെ… എന്നോട് മാത്രം എന്താ നിന്റെ ഈ അവഗണന…

അച്ചൂന് ദേഷ്യവും അതിലുപരി സങ്കടവും ഇരച്ചു കേറി കൊണ്ടിരുന്നു…

തുടരും…