രചന – അഹാനിക അനു
സൂചി വീണാൽ കേൾക്കാവുന്നത്ര നിശബ്ദത ആ റൂമിലുണ്ടായിരുന്നു. നിലയ്ക്ക് ശ്വാസം പോലും വിടാൻ ഭയം തോന്നി. റൂമിൽ നിന്നും പുറത്തേക്ക് കടക്കാൻ നിന്ന ശരത് തിരിച്ചു വന്ന് വീണ്ടും നോക്കി മടങ്ങി. അവൻ താഴേക്ക് ഇറങ്ങിയെന്ന് ഉറപ്പ് വരുത്തി നില എഴുനേറ്റു പതുക്കെ ഡോർ ലോക്ക് ചെയ്തു പാറുവിനെ എടുത്തു.
പുറത്ത് കടക്കാൻ എന്താണ് വഴി. ഒന്നും ചെയ്യാൻ മടിക്കാത്തവരാണ്. എന്റെ മുന്നിൽ നിന്ന് പാറുവിനെ വല്ലതും ചെയ്താൽ അത് ഓർക്കാൻ കൂടി അവൾക്ക് കഴിഞ്ഞില്ല. അവളുടെ മുഖമാകെ ഉമ്മ കൊണ്ട് മൂടി എന്തോ തീരുമാനിച്ച പോലെ നില ബാൽക്കണിയിലേക്ക് നടന്നു. താഴെക്കവൾ നോക്കിയില്ല. ഇരുട്ടിൽ എന്തൊക്കയോ തട്ടി മറിയുന്ന ശബ്ദവും വേദന കൊണ്ട് ആരോ കരയുന്ന ഒച്ചയും കേൾക്കാമായിരുന്നു.
മറ്റൊന്നും നോക്കാതെ പാറുവിന്റെ കണ്ണുകളിലേക്ക് നോക്കി താഴേക്ക് ചാടാൻ നിൽക്കുമ്പോളാണ് താഴെ ശരത്തിന്റെ ശബ്ദം കേട്ടത്. ഒറ്റ നിമിഷം കാൽ വഴുതി തെന്നി വീഴാൻ പോവുന്നതിന് മുൻപേ പാറു ജനൽ കമ്പി പിടിച്ചിരുന്നു.
നിലയ്ക്ക് ശരീരത്തിലൂടെ വിറയൽ കടന്നു പോയി.
കുറച്ചു നേരം വന്നു അവൾക്ക് ശേരിയാവൻ.
” പപ്പ ”
വീണ്ടും ശരത്തിന്റെ ശബ്ദം കേട്ട് പാറു താഴേക്ക് ചൂണ്ടി. ഒരു നിമിഷത്തേ തന്നെ ബുദ്ധി മോശം കൊണ്ട് ചെയ്ത കാര്യമോർത്ത് തല ചുറ്റുന്ന പോലെ തോന്നി. എത്രയും വേഗം അവൾ താഴേക്ക് ഓടുകയായിരുന്നു. അവന്റെ പേര് വിളിക്കാൻ പോലും നാവ് ഉയർന്നിരുന്നില്ല.
ഫ്ലാഷ് അടിച്ചു അടുക്കളയിൽ നിന്ന് ഇറങ്ങി വന്ന ശരത്തിന്റെ നെഞ്ചിലേക്ക് വീണ് ഒച്ചത്തിൽ കരഞ്ഞു ..
അവനത് സത്യമാണോ എന്നറിയാൻ പാറുവിനെയും നിലയെയും വീണ്ടും വീണ്ടും തൊട്ട് നോക്കി രണ്ട് പേരെയും കെട്ടി പിടിച്ചു മതി വരുവോളം ഉമ്മ പിടിച്ചു.
” ശാസം മുറ്റുന്നു പേപ്പ. ഇങ്ങനെ ഉമ്മ വയ്ക്കല്ലേ ”
രണ്ട് പേരുടെയും ഇടയിൽ കിടന്നു പാറു പിടഞ്ഞു.
” പേടിപ്പിച്ചു കളഞ്ഞല്ലോ പെണ്ണേ നിങ്ങൾ. “..
നിലയുടെ കയ്യിൽ നിന്ന് പാറുവിനെ വാങ്ങി ശരത്ത് എടുത്തു.
” അമ്മയും നാനും പേറ്റിച്ചു ”
ശരത്ത് നിലയെ നോക്കി . ഇപ്പോളും നടന്നുന്നത് വിശ്വസിക്കാൻ കഴിയാതെ നിൽക്കുകയാണ്. അവൾ വല്ലാതെ തളർന്നിട്ടുണ്ടെന്ന് അവന് മനസിലായി. നിലയെ ചേർത്ത് പിടിച്ചു മൂന്ന് പേരും മുകളിലേക്ക് കയറിയതും പെട്ടെന്ന് തന്നെ നില തിരിച്ച് ഇറങ്ങി ഡോറിന് മുന്നിൽ വച്ച സോഫ നീക്കി തരാൻ ശരത്തിനെ വിളിച്ചു. ചിരിച്ചു കൊണ്ട് അവൻ സ്വന്തം അത് നീക്കി വച്ചു.
” ആരുമില്ല എന്ന് തോന്നുമ്പോൾ വരുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്നൊക്കെ അറിയാം അല്ലേ ”
അതിനവൾ മറുപടി പറഞ്ഞില്ല . മറിച് പാറുവിന്റെ മുഖത്തേക്ക് നോക്കി .
ബാൽക്കണിയിൽ നിന്ന് ശരത്ത് ആദ്യം അവളോട് ഇറങ്ങാൻ ആവശ്യപ്പെട്ടു.
പേടിച്ചു നിൽക്കുന്ന നിലയെ കണ്ണ് കൊണ്ട് സമാധാനിപ്പിച്ചു .
” ഒന്നും സംഭവിക്കില്ല. സാരി ചവുട്ടരുത് പതുക്കെ ഇറങ്ങിയാൽ മതി.”
” പാറു . “..
” നീ ആദ്യം ഒന്ന് ഇറങ് പെണ്ണേ. പാറുവിനെ ഞാൻ എടുത്തു ഇറങ്ങാം. ”
ശരത്ത് നിലയുടെ കൈ പിടിച്ചു പകുതി വരെ ഇറങ്ങാൻ സഹായിച്ചു. അവൾ താഴെ എത്തി എന്ന് കണ്ടതും തിരിഞ്ഞു പാറുവിനെ പൊക്കി ഏണിയുടെ മുമ്പിൽ നിർത്തി പതുക്കെ ഇറങ്ങി.
നിലയോട് ഒരു സൈഡിൽ നിൽക്കാൻ പറഞ്ഞു കീ കിട്ടി ഡോർ തുറക്കാൻ നിന്ന ജിതിന്റെ കയ്യിൽ നിന്നും വാങ്ങി മലർക്കേ തുറന്നു കാറിന്റെ ഡോർ തുറന്നു നിരഞ്ജനെ വലിച്ചിറക്കി ഉള്ളിലേക്ക് തള്ളി.
ഉള്ളിലേക്ക് കയറാൻ നിന്ന മൂന്ന് പേരെയും കൈ കൊണ്ട് തടഞ്ഞു.
” നിലയും മോളും പിറകിൽ ഉണ്ട്. എത്രയും വേഗം അവരെ ഇവിടെ നിന്ന് കൊണ്ട് പോവണം. എന്നേ നോക്കണ്ട ”
മറുപടി കേൾക്കാൻ കാത്ത് നിൽക്കാതെ ശരത്ത് വാതിലടച്ചു. നിരഞ്ജന്റെ മുഖം വിലിമുറുകി.
കിച്ചു ഒരുപാട് വട്ടം ഡോർ തട്ടിയെങ്കിലും തുറക്കുന്നില്ല എന്ന് കണ്ട് പിറകിലേക്ക് ഓടി.
” മോളെ.. നിനക്ക് ഒന്നും പറ്റിയില്ലല്ലോ. കുഴപ്പമോന്നും ഇല്ലല്ലോ ”
രാജേഷ് നിലയുടെയും പാറുവിന്റെയും കവിളിൽ തട്ടി നിറഞ്ഞകണ്ണുകളോടെ ചോദിച്ചു . എന്ത് കൊണ്ടോ അവൾക്ക് അയാളുടെ മുഖത്ത് നോക്കാൻ കഴിഞ്ഞില്ല . മിഴികൾ താഴ്ത്തി ഒന്നുമില്ലെന്ന് തലയനക്കി.
ഏട്ടത്തി എന്ന കിച്ചുവിന്റെ വിളിയിൽ അവനെ പോയി കെട്ടി പിടിച്ചു.
” പ്രശ്നം ഒന്നുമില്ല. വാ നമുക്ക് വീട്ടിൽ പോവാം ”
പാറുവിനെ വാങ്ങി നിലയെ ചേർത്ത് പിടിച്ചു കാറിൽ കയറ്റി.
” ശരത്തെട്ടൻ ”
അവളുടെ കണ്ണുകൾ ചുറ്റും തിരഞ്ഞു.
” വരും ഉള്ളിലാണ് ”
” വേണ്ട കിച്ചു. പോയി വിളിക്ക്. എനിക്ക് പേടി ആവുന്നു. വിളിക്ക് കിച്ചു ”
ഡോർ തുറന്നു ഇറങ്ങി നില ഡോറിന് മുട്ടി.
” പറ എന്തിനാണ് നിനക്ക് നില ”
നിലത്ത് ഇരിക്കുന്ന നിരഞ്ജന്റെ മുന്നിൽ ചെയറിൽ ഇരുന്ന് ശരത് ചോദിച്ചു.
” ഞാൻ പറയില്ല. ”
” നീ പറയും. അല്ലേൽ നിന്നേ കൊണ്ട് പറയിപ്പിക്കാൻ എനിക്കറിയാം. കുട്ടികൾക്ക് രണ്ടക്ഷരം പറഞ്ഞു കൊടുക്കാൻ മാത്രമല്ല രണ്ടെണ്ണം തരാനും എനിക്കറിയാം.. എന്നെ ദേഷ്യം പിടിപ്പിക്കാതെ കാര്യം പറയുന്നതാവും തനിക്ക് നല്ലത് ”
” ഈ വീട് വരെ നിന്നേ കൊണ്ടെത്തിച്ച രാജേഷിനോട് ചോദിക്ക് വ്യക്തമായി പറഞ്ഞു തരും. ഒരു വേശിയുടെ ചരിത്രം അതിൽ പെടും ”
ശരത്തിന്റെ പുരികം ഉയർന്നു
” നീ പറയുന്നുണ്ടോ ”
” എന്റെ എടുത്തു നിന്ന് നീ കേൾക്കില്ല.
നിരഞ്ജൻ വാശി പോലെ പറഞ്ഞു.
എന്നാൽ പിന്നെ നീ ഇത് കൊണ്ട് പോയാൽ മതി.
ഇരുന്ന ചെയർ എടുത്തു പൊക്കി. നിരഞ്ജനെ വീശി അടിച്ചു. നിലത്ത് കിടന്നു പോയ അവന്റെ കരണം നോക്കി പൊട്ടിച്ചു കാൽ കൊണ്ട് ചവുട്ടി.
നിരഞ്ജന്റെ കരച്ചിൽ കൂടിയപ്പോൾ നില കിച്ചുവിനെ നോക്കി.
“ഏട്ടൻ അതെങ്കിലും കൊടുക്കണം ഏട്ടത്തി ഇത്രയും നേരം അനുഭവിച്ച വേദന പറഞ്ഞാൽ മനസിലാവില്ല. എവിടെ പോയി തിരയും എന്നറിയാൻ പറ്റാത്ത ഒരവസ്ഥയുണ്ട് ”
” ശെരിയാണ്. തനിക്കത് മനസിലാവും. ”
നില കാറിൽ കയറി പാറുവിനെ മടിയിൽ കിടത്തി. അവൾ ആ നിമിഷമാണ് പാറുവിനെ നോക്കി നിൽക്കുന്ന ജിതിനെ ശ്രദ്ധിച്ചത് . അറിയാതെ പോലും നിലയ്ക്ക് നേരെ അവന്റെ നോട്ടം നീളുന്നില്ല എന്നവൾ മനസിലായി. അവൻ നോക്കി നിൽക്കുന്നത് കാണേ പാറുവിനെ പൊതിഞ്ഞ അവളുടെ കൈ ബലം കൂടുന്നതറിഞ്ഞു വേഗം തന്നെ മുഖം തിരിച്ചു .
നിരഞ്ജന്റെ കരച്ചിൽ ഒരു ലഹരി പോലെ രാജേഷ് ആസ്വദിച്ചു അയാളിലെ ചിരിക്ക് വല്ലാത്തൊരു ഭംഗി.
” ഇനി നീ ഇതിനുള്ളിൽ കിടന്നാൽ മതി. ”
ചോര തുപ്പിയ നിരഞ്ജന്റെ കാൽ പിടിച്ചു വലിച്ചു പാറു കിടന്ന റൂമിൽ കയറ്റി. കയ്യിലെ കേട്ട് ഒന്ന് കൂടി മുറുക്കി കട്ടിലിനോട് ചേർത്ത് കെട്ടി പുറത്തേക്ക് ഇറങ്ങാൻ നിന്നു വീണ്ടും തിരിച്ചു വന്ന് വീണ്ടും പൊട്ടിച്ചു.
ഇതെന്റെ പെണ്ണിനും മോൾക്കും വേണ്ടി.
റൂം ലോക്ക് ചെയ്തവൻ പുറത്തേക്കിറങ്ങി മുന്നിലെ വാതിലും അടച്ചു കീ പോക്കറ്റിൽ വച്ചു എല്ലാവരോടും വണ്ടിയിൽ കയറാൻ പറഞ്ഞ് നിലയുടെ അടുത്തിരുന്നു പാറുവിനെ മടിയിൽ ഇരുത്തി.
” കിച്ചു നന്ദുവിനെ വിളിച്ചു ഇനി അന്വേഷിക്കേണ്ട എന്ന് പറ ”
ഗ്ലാസ് താഴ്ത്തി പുറത്തേക്ക് തലയിട്ട് വണ്ടിയിൽ പോവാൻ നിന്ന കിച്ചുവിനെ ശരത് ഓർമിപ്പിച്ചു.
രാജേഷിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.
” കിച്ചു എന്നേ ഫോളോ ചെയ്യണം ”
രാജേഷ് കിച്ചുവിനോടായി പറഞ്ഞു വണ്ടി എടുത്തു. നാല് പേർക്കും ഒന്നും മനസിലായില്ല. നില ശരത്തിന്റെ നെഞ്ചിൽ തല ചാച്ച് കണ്ണുകലടച്ചു. പാറു ഉറങ്ങി പോയിരുന്നു.
ശരത്ത് ഇടയ്ക്ക് രണ്ട് പേരുടെയും മൂർദ്ധാവിൽ ചുംബിക്കുന്നത് രാജേഷ് സന്തോഷത്തോടെ നോക്കി.
വീട്ടിലേക്കുള്ള വഴിയിലൂടെയല്ല വണ്ടി പോവുന്നതെന്ന് മനസിലാക്കി ശരത് ചോദിച്ചെങ്കിലും രാജേഷ് ഒന്നും പറഞ്ഞില്ല. എല്ലാം എത്തിയിട്ട് പറയാം എന്ന് പറഞ്ഞു.
രാജേഷിനെ വിശ്വാസം ഉള്ളത് കൊണ്ട് തന്നെ ശരത്ത് കണ്ണുകൾ അടച്ചു.
” ശരത് എഴുന്നേൽക്ക് സ്ഥലമെത്തി ”
കണ്ണ് തുറന്ന ശരത്തും നിലയും ചുറ്റും നോക്കി ഒരു ഹോസ്പിറ്റലിന്റെ മുമ്പലാണ് അവരുടെ കാർ ചെന്ന് നിന്നത് എന്തിന് ഇവിടെ കൊണ്ട് വന്നു സംശയരൂപേണ രണ്ട് പേരും രാജേഷിനെ നോക്കി. വണ്ടി നിർത്തി ഇറങ്ങിയ കിച്ചുവിന്റെയും ജിതിന്റെയും മനസ്സിൽ ഇത് തന്നെയായിരുന്നു.
” എന്താണ് സർ അച്ഛന് വല്ലതും ”
കാറിൽ നിന്നിറങ്ങി അവരോട് പിറകെ വരാൻ പറഞ്ഞ രാജേഷിന്റെ കൈ ശരത് കൂട്ടി പിടിച്ചു.
” ഏയ് റീലാക്സ്. ഞാൻ പറയുന്നത് കേൾക്കു ടെൻഷനടിക്കാൻ മാത്രമൊന്നുമില്ല. നമ്മുടെ നന്ദുവിനൊരു ചെറിയ ആക്സിഡന്റ് ”
” എന്നിട്ട്…. എന്നിട്ട്.. അവൻ എവിടെ. ഒന്നും പറ്റിയില്ലല്ലോ. എപ്പോളാ പറ്റിയത് ഞങളാരും അറിഞ്ഞില്ലല്ലോ ”
” കിച്ചു താൻ ടെൻഷൻ ആവണ്ട. ഒന്നും പറ്റിയിട്ടില്ല കറക്ട് ടൈം ഞാൻ കണ്ട് ഇവിടെ എത്തിച്ചു . തലയ്ക്കാണ് പറ്റിയത്.ഇപ്പോളവൻ ഒക്കെയാണ്. അച്ഛനും ശ്രുതിയും കൂടെ തന്നെയുണ്ട് . ”
നില കരഞ്ഞു കൊണ്ട് ശരത്തിനെ പിടിച്ചു. അവനും കേട്ട ഷോക്കിലായിരുന്നു. മറ്റാരെയും കാത്ത് നിൽക്കാതെ കിച്ചു ഉള്ളിലേക്ക് ഓടി പിറകിൽ തന്നെ അവരും. ശരത്തിന്റെ കയ്യിൽ നിന്ന് പാറുവിനെ വാങ്ങി രാജേഷ് തോളിലിട്ടു.
Icu ന്റെ മുന്നിൽ തലയ്ക്ക് കൈ കൊടുത്തിരിക്കുന്ന അച്ഛനെ കണ്ടപ്പോൾ മൂന്ന് പേർക്കും ഒരുപോലെ തളർച്ച അനുഭവപ്പെട്ടു..
അടുത്തു കാലൊച്ചേ കേട്ട് തല പൊക്കിയ അച്ഛന്റെ കണ്ണുകൾ നിലയെ കണ്ട് വിടന്നു ചെയറിൽ നിൻ ചാടി എഴുനേറ്റു.
” നീ എവിടെയായിരുന്നു മോളെ. രണ്ട് പേർക്കും ഒന്നും പറ്റിയില്ലല്ലോ. ”
” ഇല്ല അച്ഛാ. കുഴപ്പമൊന്നുമില്ല. നന്ദു ”
നില വേദനയോടെ ചോദിച്ചു.
” നിന്നേ കാണാഞ്ഞിട്ട് എന്റെ കുട്ടിക്ക് സമാധാനം ഇല്ലായിരുന്നു. അന്വേഷിക്കുന്നതിന്റെ ഇടയിലാണ് വണ്ടി തട്ടിയത്. ഞാൻ ഒന്നും അറിഞ്ഞില്ല മോളെ. ഈ മോള് വിളിച്ചപ്പോൾ എങ്ങനെയെങ്കിലും ഇവിടെ എത്തിയാൽ മതി എന്നായിരുന്നു. ”
അയാൾ കരഞ്ഞു പോയിരുന്നു. ശരത്തും കിച്ചുവും ഗ്ലാസ്സിനുള്ളിലൂടെ നന്ദുവിനെ കണ്ടു. കിച്ചു കരഞ്ഞു ശരത്തിനെ കെട്ടി പിടിച്ചു. ഇവനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്ന് അവനറിയില്ലായിരുന്നു. രണ്ട് പേരും ഇത് വരെ മാറി നിന്നിട്ടില്ല. ഒരാൾക്ക് എന്തെങ്കിലും പറ്റിയാൽ മാറ്റൊരാൾക്ക് സഹിക്കാവുന്നതിലും അപ്പുറമാണത്.
” നീ കരയല്ല കിച്ചു . അവനൊന്നും പറ്റിയില്ലല്ലോ ”
” എന്നാലും നമ്മൾ അറിഞ്ഞില്ലല്ലോ ഏട്ടാ ”
” രാജേഷ് വന്നതെല്ലാം ഒരു നിമിത്തമാവും. വാ ഇവിടെ ഇരിക്ക് ”
ശ്രുതിയുടെ മടിയിൽ നിന്നും ഞെട്ടി എഴുന്നേറ്റ ദേവൂട്ടിയുടെ കരച്ചിൽ കേട്ട് നില തിരിഞ്ഞു അവളുടെ കയ്യിൽ നിന്നും മോളെ വാങ്ങി.
” ചേച്ചി വരൂ ഇവിടെ റൂം എടുത്തിട്ടുണ്ട്. അച്ഛനോട് ഞാൻ ഒരുപാട് വട്ടം പറഞ്ഞതാണ് ഒന്ന് പോയി കിടക്കാമെന്ന് കേട്ടില്ല.
ഇവിടെ തന്നെ ഇരിക്കുകയിരുന്നു. ”
നില ശ്രുതിയെ നോക്കി പിന്നെ നന്ദുവിനെ കണ്ടു തിരിഞ്ഞു കിച്ചുവിന്റെ മുടിയിൽ തഴുകി പെട്ടെന്ന് തന്നെ അവൻ നിലയുടെ വയറിൽ ചുറ്റി പിടിച്ചു . നിലയ്ക്കല്ലാതെ മറ്റാർക്കും അവരെ മനസിലാക്കാൻ കഴിയില്ല. ശ്രുതി കണ്ണുകൾ നിറഞ്ഞു തിരിഞ്ഞു നിന്നു. കുറച്ച് നേരം അതേ പടി ഇരുന്നവൻ തല ചെരിച്ചു. നില കിച്ചുന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു. അപ്പോളേക്കും ദേവൂട്ടി ചിണുങ്ങി തുടങ്ങിയിരുന്നു.
റൂമിലേക്ക് പോയി ദേവൂട്ടിക്ക് പാൽ കൊടുത്ത്.
രാജേഷ് പാറുവിനെ ബെഡിൽ കിടത്തി അവർക്ക് കഴിക്കാനുള്ളത് വാങ്ങാൻ പുറത്തേക്ക് ഇറങ്ങി. ശ്രുതിയോട് ഇതിനെ കുറിച്ച് ചോദിക്കരുതെന്ന് പ്രത്യേകം ഓർമപ്പെടുത്താനും മറന്നില്ല.
നന്ദുവിനെ ഇന്ന് കാണാൻ സാധിക്കില്ല എന്ന് ഡോക്ടർ പറഞ്ഞതനുസരിച്ചു രാജേഷ് നിർബന്ധിച്ചു എല്ലാവരെയും റൂമിലേക്ക് കൊണ്ട് വന്നു. ജിതിനും.. അച്ഛനും അവരോട് യാത്ര പറഞ്ഞിറങ്ങി. പാറുവിനെ കൊണ്ട് പോവാൻ മനസ് പറയുന്നുണ്ടെങ്കിലും രണ്ട് പേരും ശാസനയോടെ അത് അടക്കി വച്ചു. പാറുവിനെ കാണും തോറും ജിതിന്റെ കണ്ണുകൾ നിറഞ്ഞു.
ദേവൂട്ടി പാൽ കുടിച് അമ്മയെ കണ്ട സന്തോഷത്തിൽ ഉഷാറായി.
പാറുവിനെ എഴുനേൽപ്പിച്ചു അവൾക്ക് കഴിക്കാൻ ഉള്ളത് കൊടുത്തു ക്ഷീണം ഉള്ളത് കൊണ്ട് മറ്റൊന്നും ചോദിക്കാതെ അവൾ വേഗം ഉറങ്ങി . ശരത്തിനോട് മുറിവ് ഡ്രെസ്സ് ചെയ്തു വരാൻ നില പറഞ്ഞയച്ചു. തളർന്നിരിക്കുന്ന കിച്ചുവിനെ നിർബന്ധിച്ചു കഴിപ്പിച്ചു തിരിഞ്ഞപ്പോൾ ശരത്ത് നിലടെ കൈ പിടിച്ചു വലിച്ചു പുറത്തേക്ക് നടന്നിരുന്നു.
” എന്ത് പറ്റിയെടി നിനക്ക്. ”
” എനിക്കൊന്ന് കരയണം ശരത്തേട്ട. ഒന്നും സഹിക്കാൻ കഴിയുന്നില്ല നെഞ്ച് വല്ലാതെ വേദനിക്കുന്നു. ഞാൻ കാരണം എന്തൊക്കെയാണ് നടക്കുന്നത് എന്റെ നന്ദു.. പാറു ഓർക്കാൻ പോലും വയ്യ.
ഇങ്ങനെ അവനെ കാണാൻ എനിക്ക് കഴിയില്ല.
ശരത്തിന്റെ നെഞ്ചിലേക്ക് വീണവൾ കരഞ്ഞു.
അവളനുഭവിക്കുന്ന സമ്മർദ്ദം അവന് മനസിലാവും. കുറച്ച് നേരം കരയട്ടെ എന്നവനും കരുതി.
അവളൊന്ന് ഓക്കേ ആയെന്ന് കണ്ട് തിരിച്ചു റൂമിലേക്ക് വന്നു. എല്ലാവരും കൂടി ഇവിടെ നിൽക്കേണ്ട എന്ന് കരുതി ശ്രുതിയും രാജേഷും നാളെ വരാം എന്ന് പറഞ്ഞിറങ്ങി ശ്രുതി കിച്ചുവിനെ നോക്കിയെങ്കിലും അവൻ ഇവിടെയൊന്നും അല്ല എന്ന് ഒറ്റ നോട്ടത്തിൽ മനസിലാവും
🦋തിരികെ വരും 🦋

by