രചന – ഭദ്ര രുദ്ര
ഓട്ടത്തിനിടയിൽ ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന അപകടം കാണാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല . ഒരുപടു വൃക്ഷത്തിന്റെ വേരിൽ കാൽ തടഞ്ഞു ഞങ്ങൾ രണ്ടുപേരും അടുത്തുള്ള ഒരുവൻ കുഴിയിലേക്ക് വീണു . വളരെയധികം താഴ്ചയുള്ള കുഴിയിലേക്ക് ഞങ്ങൾ വീണത് . അപ്പോൾ തന്നെ ലാലിന്റെ തല അവിടെ എവിടെയോ അടിച്ച് ചോര വരാൻ തുടങ്ങി . അത് കണ്ടപ്പോൾ തന്നെ ലാലുവിന് ബോധം പോയി . ഞാൻ പതിയെ എണീറ്റ് ഞങ്ങൾ വീണ കുഴിയുടെ ചുറ്റും നോക്കിയപ്പോൾ എന്റെ തല കറങ്ങുന്ന പോലെ എനിക്ക് തോന്നി . പതിയെ എന്റെ കണ്ണിലേക്ക് ഇരുട്ട് കയറുന്നത് ഞാനറിഞ്ഞു . ബോധം മറഞ്ഞ് ഞാൻ താഴെ പതിക്കുന്നതിന് മുൻപ് ഞാൻ കേട്ടിരുന്നു കാട്ടിൽ വെടിയൊച്ചയുടെ കാതടപ്പിക്കുന്ന ശബ്ദം .
മുഖത്ത് ജലത്തുള്ളികൾ സ്പർശിച്ചപ്പോളാണ് എനിക്ക് ബോധം വന്നത് . പ്രയാസപ്പെട്ട് പതിയെ ഞാൻ കണ്ണുകൾ തുറന്നു നോക്കിയപ്പോൾ മണ്ണിൽ ബോധമില്ലാതെ കിടക്കുന്ന ലാലുവിനെ ആണ് കണ്ടത് . ഞാൻ പതിയെ എഴുന്നേറ്റ് നിൽക്കാൻ ശ്രമം നടത്തി നോക്കിയെങ്കിലും അതും ഫലം കണ്ടില്ല . ഞാൻ പതിയെ മണ്ണിൽ മുട്ടുകുത്തി ഇരുന്നു . ആരാണ് എന്റെ മുഖത്ത് വെള്ളം കുടഞ്ഞത് എന്നറിയാനായി ഞാൻ മുകളിലേക്ക് നോക്കിയപ്പോൾ വെള്ളത്തുള്ളികൾ കുറച്ചുകൂടെ ശക്തിയോട് പൊഴിയാൻ തുടങ്ങി . അതെ , കാട്ടിൽ മഴ പെയ്യുകയാണ് . ആകാശം നോക്കിയാൽ തന്നെ അറിയാം നല്ല ശക്തമായ മഴയാണ് വരുന്നത് എന്ന് . ഞാൻ വേഗം ലാലിനെ തട്ടിവിളിച്ചു .
” ലാലു , എണീക്ക് , ലാലു ഒന്ന് കണ്ണ് തുറക്ക് ”
അവന്റെ മുഖത്ത് ഞാൻ വളരെ ശക്തിയായി അടിച്ചു വിളിച്ചപ്പോഴാണ് അവൻ സാഹസപ്പെട്ട് പതിയെ കണ്ണുകൾ തുറന്നു .
” ശ്രുതി , നിനക്കൊന്നും പറ്റിയില്ലല്ലോ അല്ലേ ? ”
” ഇല്ല ലാലു , ഞാൻ ഓക്കേ ആണ് ”
” ശ്രുതി നമ്മൾ ഇപ്പോഴും ആ കുഴിയിലാണ് . ഇവിടെ നിന്ന് ഇനി ഒരു രക്ഷപ്പെടൽ സാധ്യമാണോ ? ”
” അതെനിക്കറിയില്ല , പക്ഷേ അൽപ്പസമയത്തിനകം തന്നെ മഴ ശക്തിയിൽ ചെയ്യാൻ തുടങ്ങിയാൽ ഈ വലിയ കുഴി വെള്ളം കൊണ്ട് മൂടപ്പെടും ”
” എന്ത് ???????? 😳😲😳😲😳😲😳😲 ”
” നടക്കാൻ പോകുന്ന സത്യമാണ് ഞാൻ പറഞ്ഞത് . ”
” ശ്രുതി , എന്തെങ്കിലും ഉടനെ ചെയ്യണം . നമ്മൾ ഇങ്ങോട്ട് വന്നു കൊണ്ട് നമ്മുടെ കാലനെ വിളിച്ചുവരുത്തുകയായിരുന്നോ , ദൈവം ഇല്ലെന്നു പറയുന്നത് വളരെ ശരിയാണ് . അല്ലെങ്കിൽ , ഈ കാവ് വൃത്തിയാക്കി ഇവിടെ ഐശ്വര്യപൂർണ്ണമായ അന്തരീക്ഷം ഉണ്ടാക്കിയെടുത്ത നമുക്ക് ഇങ്ങനെയൊക്കെ സംഭവിക്കുമോ ? പാവം ചെറിയച്ഛനും ചെറിയമ്മയും നമ്മളെയും കാത്തിരിക്കുന്നുണ്ടാവും . നമ്മൾ ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന് അവർക്ക് അറിയാമോ ? ”
” ലാലു നിനക്കെന്താ വട്ടായോ ? നീ എന്തൊക്കെയോ വിളിച്ചു പറയുന്നത് ? ”
” ഞാൻ പറഞ്ഞത് സത്യമല്ലേ , ഇനി നമ്മൾ എത്ര നേരം ജീവനോടെ ഉണ്ടാകും എന്ന് പോലും നമുക്ക് അറിയില്ല ”
” മണ്ടത്തരം പറയാതിരിക്കുമോ ലാലു നീ , നമുക്ക് മരിക്കാൻ സമയമായിട്ടില്ല . ”
” ശരിയാ , മഴവെള്ളം കൊണ്ട് കുഴി നിറയുന്നത് വരെ നമുക്ക് സമയം ഉണ്ട് നമുക്ക് മരിക്കാൻ ”
” എടാ പൊട്ടാ അതല്ല ഞാൻ പറഞ്ഞത് , നമുക്ക് ഇവിടെ നിന്ന് രക്ഷപ്പെടാൻ ഇനിയും സമയമുണ്ട് . പക്ഷേ നമ്മൾ തന്നെ അതിനുവേണ്ടി ശ്രമിക്കണം ”
” എങ്ങനെ ??????? ”
സർവ്വ പ്രതീക്ഷയും അസ്തമിച്ചു നിന്നിരുന്ന ലാലു വിന്റെ മുഖത്ത് പ്രതീക്ഷയുടെ ഒരു തിരി നാളം ഞാൻ കണ്ടു . ഞാൻ ഒരു നിമിഷം ഞങ്ങൾ വീണുകിടന്നിരുന്ന കുഴിയുടെ മുകളിലേക്ക് നോക്കി . രണ്ടാളുടെ ഉയരത്തേക്കാൾ കൂടുതലുണ്ട് ആ കുഴിയുടെ ആഴം . കുഴിയിൽ നിന്നും പുറത്തുകടക്കാൻ കയറോ കാട്ടുവള്ളിയോ ഒന്നും തന്നെ ഇല്ലായിരുന്നു . ഇനി എന്ത് ചെയ്യും എന്ന് കരുതി നിൽക്കുമ്പോഴാണ് കുഴിക്കുള്ളിൽ ഉണ്ടായിരുന്ന കരിങ്കൽച്ചീളുകൾ എന്റെ കണ്ണിൽ പെട്ടത് . ഒരു പുതു പ്രതീക്ഷ എനിക്കതിലൂടെ കിട്ടി . ഞാൻ വേഗം അതിലൊരു കരിങ്കൽ എടുത്ത് ലാലിന് കൊടുത്തു . മറ്റൊന്ന് എന്റെ കയ്യിലും പിടിച്ചു .
” ഇതെന്തിനാ എനിക്ക് 😳 ”
” തിന്നാൻ ”
” ഇതോ , ഇതെന്തിനാ ശ്രുതി തിന്നുന്നത് ? ”
” ഓ പൊട്ടാ , ഇതാണ് നമുക്ക് രക്ഷപ്പെടാനുള്ള അവസാനത്തെ കച്ചിത്തുരുമ്പ് ”
” ഇതുകൊണ്ട് എങ്ങനെ രക്ഷപ്പെടാനാ , ഈ കുഴിയിൽ വീണപ്പോൾ നിനക്ക് വട്ടായോ ശ്രുതി ”
” എടാ പൊട്ടാ നീ ആ കരിങ്കല്ലുകൊണ്ട് ഞാൻ ചെയ്യുന്നതുപോലെ വേഗം ചെയ്യാൻ നോക്ക് ”
ഞാൻ അത് പറഞ്ഞപ്പോൾ അവൻ അവന്റെ കയ്യിൽ ഉള്ള കരിങ്കല്ലിലും എന്റെ മുഖത്തേക്കും മാറി മാറി നോക്കി . അപ്പോഴാണ് കാതടപ്പിക്കുന്ന രീതിയിൽ ഇടി ശബ്ദം കേട്ടത് , ഒരു ഞെട്ടലോടെ ഞാൻ കയ്യിൽ ഉണ്ടായിരുന്ന കരിങ്കല്ലുകൊണ്ട് മൺ കുഴിയുടെ ഭിത്തിയിൽ ആഞ്ഞുകുത്തി . ഞാൻ എന്താ ചെയ്യുന്നതെന്ന് മനസ്സിലായില്ലെങ്കിലും അവനും ഞാൻ ചെയ്യുന്ന പോലെ തന്നെ ചെയ്യാൻ തുടങ്ങി . ഞാൻ കല്ലുകൊണ്ട് ആഞ്ഞുകുത്തി ആ കുഴിയുടെ ഭിത്തിയിൽ മുഴുവൻ ചെറിയ കുഴികൾ ഉണ്ടാക്കി , എന്നിട്ട് അതിൽ ഒരു കുഴിയിൽ നിന്ന് മറ്റൊരു കുഴിയിലേക്ക് കാലെടുത്തു വെച്ചുകൊണ്ട് അടുത്ത കുഴിയുണ്ടാക്കി വീണ്ടും അങ്ങനെ തന്നെ ചെയ്തു . ഏറ്റവും അവസാനം ആ കുഴികളിൽ ചവിട്ടിക്കയറി ഞങ്ങൾ ആ മൺ കുഴിയുടെ ഉള്ളിൽ നിന്നും പുറത്തുകടന്നു . അപ്പോഴേക്കും മഴ വളരെ ശക്തിയായി പെയ്യാൻ തുടങ്ങിയിരുന്നു .
കുഴിയിൽ നിന്നും പുറത്തിറങ്ങിയ ഉടനെ ഞാനും ലാലുവും പരസ്പരം ഒന്നു വീക്ഷിച്ചു . അവിടെ ഒന്നും തന്നെ സ്വാതിയുടെ വല്യച്ഛനെ കാണാൻ കഴിഞ്ഞില്ല . അതോടെ ഞങ്ങൾക്ക് ഒരു അൽപം സമാധാനം തോന്നി . പിന്നെ അവിടെ ഒരു നിമിഷം നിൽക്കാൻ ഞങ്ങൾക്ക് തോന്നിയില്ല . ഞാനും ലാലുവും അവിടെ നിന്ന് പോകാൻ തിരിഞ്ഞപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത് . കാടിന്റെ ഒരു കോണിൽ രക്തം കട്ടപിടിച്ചു കിടക്കുന്നു . ആ കാഴ്ച കണ്ടപ്പോൾ ഞാനൊരിക്കൽ കൂടെ ഞങ്ങൾക്ക് ചുറ്റുമുള്ള കാടിനെ ഒന്ന് സൂക്ഷ്മമായി നിരീക്ഷിച്ചു . പക്ഷേ അവിടെ സംശയിക്കുന്ന തരത്തിൽ ഒന്നും തന്നെ കാണാൻ സാധിച്ചില്ല .
” ശ്രുതി , താൻ ഇതെന്തു നോക്കി നിൽക്കുവാ ? ”
” ലാലു , അത് ഈ ചോര … അത് എവിടെ നിന്ന് വന്നു ? ”
” ശ്രുതി ഇത് കാടാണ് , നരഭോജികളായ വന്യമൃഗങ്ങൾ ഉള്ള കാട് . ഇവിടെ ഇപ്പോ ഏതെങ്കിലും മൃഗത്തിന്റെ രക്തം എന്തായാലും ചിന്തും ”
” ഈ ചോര ഇതുവരെ കട്ട പിടിച്ചിട്ടില്ല , പൂർണ്ണമായി ഉണങ്ങിയിട്ടില്ല ”
” അതുകൊണ്ട് ???? ”
” അതുകൊണ്ടുതന്നെ ഇതിൽ നിന്നും ഒന്നേ മനസ്സിലാക്കാനുള്ളൂ , നമ്മൾ ഈ കുഴിയിൽ വീണതിനുശേഷം ഇവിടെ മറ്റെന്തൊക്കെയോ സംഭവിച്ചിട്ടുണ്ട് ”
” ശരിയാണ് , ഒരുപക്ഷേ എന്തെങ്കിലും സംഭവിച്ചു കാണും . ഏതെങ്കിലും വലിയ മൃഗം ചെറിയ മൃഗത്തെ ക്കൊന്നു തിന്നുകാണും ”
” പക്ഷേ ഇത് ………… ”
എന്തോ ഒരുതരം സംശയത്തിൽ എന്റെ മനസ്സ് കുരുങ്ങി നിന്നെങ്കിലും ലാലുവിന്റെ പെട്ടെന്ന് തന്നെയുള്ള സംസാരം എന്നെ എന്റെ ചിന്തകളിൽ നിന്നും മുക്ത യാക്കി . ”
” മതി ശ്രുതി , ഇനി താൻ ഒന്നും പറയണ്ട . നമുക്ക് വേഗം ഈ കാട് ഇറങ്ങാൻ നോക്കാം . ഇപ്പോൾ തന്നെ സമയം ആറുമണി കഴിഞ്ഞു . ഇനിയും വൈകിയാൽ കാടിനുള്ളിലേക്ക് ഇരുട്ട് കയറും . പിന്നെ തിരിച്ചു പോകാനുള്ള വഴി നമുക്ക് മനസ്സിലാവില്ല . ”
” ശരി ലാലു നമുക്ക് പോകാം ”
ഞാനും ലാലുവും വളരെ വേഗത്തിൽ തന്നെ കാടിറങ്ങി . പുറം കാടിന് പുറത്ത് നിർത്തിയിട്ടിരുന്ന ഞങ്ങളുടെ വണ്ടി കണ്ടപ്പോഴാണ് പകുതി ശ്വാസം നേരെ വീണത് . ഞങ്ങൾ ഇരുവരും വേഗം വന്നു വണ്ടിയിൽ കയറി . വേഗം തന്നെ വീട്ടിലേക്കുള്ള യാത്ര തുടങ്ങി . മണിക്കൂറുകൾ നീണ്ട യാത്രക്കൊടുവിൽ വീട്ടിലെത്തിയപ്പോഴാണ് മനസ്സിന് ഒരല്പം ആശ്വാസം കിട്ടിയത് . വീടിന്ടെ ഉമ്മറത്ത് തന്നെ ചെറിയച്ഛനും ചെറിയമ്മയും സ്വാതിയും ശ്വേതയും ശ്രേയയും ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു . എന്നെയും ലാലുവിനെയും കണ്ടപ്പോഴാണ് ചെറിയമ്മയ്ക്ക് ശ്വാസം നേരെവീണത് എന്ന് തോന്നുന്നു . ഞങ്ങൾ കണ്ടപാടെ ചെറിയമ്മ അതുവരെയുണ്ടായിരുന്ന ടെൻഷൻ മുഴുവൻ ശകാര വർഷങ്ങളായി ചൊരിയാൻ തുടങ്ങി .
” എന്താ ലാലു ഇത് , പ്രായമായ പെൺകുട്ടികളെ പുറത്തു കൊണ്ടു പോകുമ്പോൾ സന്ധ്യക്കു മുന്പ് തിരിച്ചുകൊണ്ടുവരണം എന്ന ബോധം ഇല്ലേ നിനക്ക് ? എന്താ നിങ്ങൾ രണ്ടുപേരും ഇത്രയും ലേറ്റ് ആയത് ? ”
ചെറിയയമ്മ നല്ല കലിപ്പിൽ ആയതുകൊണ്ട് ലാലു വേഗം തന്നെ ഇന്നു നടന്ന സംഭവവികാസങ്ങൾ എല്ലാം തന്നെ വള്ളിപുള്ളി വിടാതെ ചെറിയ അമ്മയെയും ചെറിയ അച്ഛനെയും പറഞ്ഞുകേൾപ്പിച്ചു . അതുമുഴുവൻ കേട്ടതും രണ്ടുപേരും നന്നായി തന്നെ പേടിച്ചു എന്ന് അവരുടെ മുഖത്ത് നിന്ന് തന്നെ മനസ്സിലാക്കാം .
” നാഗത്താന്മാർ ആണ് എന്റെ കുഞ്ഞുങ്ങളെ അത്രയും വലിയ അപകടത്തിൽ നിന്നും കാത്തത് ”
” ഒന്ന് പോയേ അമ്മായി , ദാ ഈ ശ്രുതി ഇല്ലായിരുന്നെങ്കിൽ ഞാനും ആ കുഴിയിൽ കിടന്ന് ചത്തേനെ ”
” നീ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ രണ്ടുപേർക്കും ഒരു ആപത്തും സംഭവിക്കാതെ എന്റെ മുന്നിൽ കൊണ്ടെത്തിച്ചത് ഈ നാഗത്താന്മാർ തന്നെയാണ് . ”
” ലാലു ഒരു തർക്കം വേണ്ട , ചെറിയമ്മ പറയുന്നത് തന്നെയാണ് ശരി ”
ഞാൻ അങ്ങനെ പറഞ്ഞപ്പോൾ ലാലു പിന്നെ തർക്കിക്കാൻ നിന്നില്ല . ചെറിയമ്മ ഞങ്ങളോട് പോയി കുളിച്ച് ഫ്രഷ് ആയി വരാൻ പറഞ്ഞു . കുളിയൊക്കെ കഴിഞ്ഞപ്പോഴാണ് മനസ്സൊന്നു ശാന്തമായത് . രാത്രിയിൽ എല്ലാവരുടെയും കൂടെ ഇരുന്നു ഭക്ഷണം കഴിച്ചതിനു ശേഷം കിടക്കാനായി റൂമിലേക്ക് പോകുമ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത് . ലാലു മരത്തിന്റെ ഊഞ്ഞാലിൽ ഇരുന്ന് ഇന്ന് നടന്ന സംഭവങ്ങളും അതിസാഹസികമായ ഉണ്ടായ രക്ഷപ്പെടലും പറഞ്ഞു കേൾപ്പിക്കുകയാണ് . അതെല്ലാം കേട്ട് വായും പൊളിച്ച് ഇരിക്കുകയാണ് സ്വാതിയും ശ്വേതയും ശ്രേയയും . അവരുടെ ആ ഇരുപ്പ് കണ്ടപ്പോൾ അവർ ഇപ്പോൾ ഒന്നും ആ കഥയിൽ നിന്നും എണീറ്റ് വരില്ലെന്ന് എനിക്ക് മനസ്സിലായി . അതുകൊണ്ട് ഞാൻ അവരെ വിളിക്കാതെ അകത്തേക്ക് കയറിപ്പോയി .
അകത്തു ചെന്ന് ഫോണെടുത്തു നോക്കിയപ്പോഴാണ് ഫോണിൽ 24 മിസ്ഡ് കോള് ആർമി എന്ന് കണ്ടത് . ഫോണ് സൈലന്റ് ആയതുകൊണ്ട് ആരുംതന്നെ ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു . അപ്പോഴാണ് ഫോൺ ഇൻബോക്സിൽ വന്ന മെസ്സേജ് എന്റെ ശ്രദ്ധയിൽപ്പെട്ടത് .
‘ ശ്രുതി ഐ നീഡ് യുവർ ഹെല്പ് ‘
അതും ആർമിയുടെ മെസ്സേജ് ആയിരുന്നു . എന്തിനായിരിക്കും ആർമി എന്നെ വിളിച്ചത് ? എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല . ആർമിയുടെ ഫോണിലേക്ക് തിരിച്ചു വിളിച്ചിട്ട് ഫോണെടുക്കുന്നില്ല . ഇനി എന്തായാലും ബാക്കി നാളെ നോക്കാം . ഇന്ന് ഉണ്ടായ സംഭവങ്ങളെല്ലാം എന്റെ മനസ്സിനേക്കാൾ ശരീരത്തെ തളർത്തിയിരുന്നു . അതുകൊണ്ടുതന്നെ ഞാൻ ഒരു ഗാഢമായ നിദ്രയിലേക്ക് വീണിരുന്നു .
അതിരാവിലെ തന്നെ സ്വാതി വന്നു ഉണർത്തിയപ്പോഴാണ് ഞാൻ ഉറക്കമുണർന്നത് . അവൾ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു അവളുടെ ഉള്ളിൽ ഉണ്ടായിരുന്ന ഭയം കിതപ്പിന്റെ രൂപത്തിൽ പുറത്തേക്ക് വന്നു .
” എന്താടി , എന്തുപറ്റി ? ”
” ശ്രുതി … അത് … അവിടെ … അവിടെ പോലീസുകാർ വന്നിട്ടുണ്ട് ”
” എന്തിന് ??? ”
( തുടരും )

by