06/05/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 121 (3)

രചന – മഞ്ജിമ സുധി

നറു ചിരിയോടെ ഞാൻ പറഞ്ഞു…

“വേഗം വാ,,, വർഗീസേട്ടൻ ഉള്ളതാ ഒരു ആശ്വാസം…!!!!”

കൊറിഡോറിലൂടെ ഏട്ടൻ ധൃതിയിൽ നടന്ന് പറഞ്ഞു….

“അല്ലാ,,, ഉണ്ണി വീട്ടിലേക്ക് വരാറേയില്ലേ…???”

കൊറിഡോറിലൂടെ നടന്ന് ലിഫ്റ്റിൽ കയറുമ്പോ ഏട്ടൻ സംശയത്തോടെ ചോദിച്ചു….

“ഞാൻ വന്നിട്ട് രണ്ട് മൂന്ന് മാസമായി, ഈ കാലത്തിനിടയ്ക്ക് ഒരു വട്ടമേ ഞാനവനെ വീട്ടിൽ കണ്ടിട്ടുള്ളൂ…!!!”

ഏട്ടൻ പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചു… ആഹ് പറഞ്ഞത് ഒരു കാര്യാ… ആ ചെക്കൻ ഒരു വട്ടം വന്ന് പോയാ പിന്നെ രണ്ട് മൂന്ന് മാസത്തേക്ക് നോക്കണ്ട…!!! ഗൾഫിലുള്ള ഏട്ടൻ പോലും മാസത്തിൽ ഒരിക്കൽ വീട്ടിൽ വരും… ഇവൻ മാത്രം മാവേലിയെ പോലെ, ഇനി വന്നല്ലോ രണ്ട് ദിവസം അതിൽ കൂടുതൽ നിൽക്കില്ല… കഴിഞ്ഞ തവണ വന്നപ്പോ മാത്രം ഒരാഴ്ച നിന്നു…

“അവൻ അങ്ങനെയാ ഏട്ടാ,,,, ഇടയ്ക്ക് മാത്രം വന്ന് പോവും…!!! അവനും ഫ്രണ്ട്സും കൂടി പുതുതായി ഒരു കോണ്സ്ട്രേഷൻ കമ്പനി സ്റ്റാർട്ട് ചെയ്തിട്ടുണ്ട്… so,,,, ഇപ്പോ അതിന്റെ പുറക്കെയാ…!!!!”

ഞാൻ പറഞ്ഞു നിർത്തിയതും എട്ടനൊന്ന് മൂളി… ലിഫ്റ്റ് ഇറങ്ങി നേരെ പാർക്കിംഗ് സെക്ഷനിൽ പാർക്ക് ചെയ്ത കാറിൽ കയറി… ഏട്ടന്റെ കൂടെ പോന്നതോണ്ട് ഞാൻ എന്റെ കാറെടുത്തിരുന്നില്ല… ഏട്ടന്റെയൊപ്പം ട്രാവൽ ചെയ്യുമ്പോ കോ ഡ്രൈവർ സീറ്റിൽ ഇരിക്കാനാ എനിക്ക് കൂടുത്തലിഷ്ടം…!!!

ഏട്ടൻ കാർ സ്റ്റാർട്ട് ചെയ്തതും ഞാൻ ബാഗ് പുറക്കിലേക്ക് വെച്ഛ് നേരെയിരുന്നു.. കാർ പാർക്കിംഗ് സെക്ഷനിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പഴാണ് മഴ പെയ്യുന്ന കാര്യം അറിഞ്ഞത്….

“ഹോ,,, പുറത്ത് ഇത്രയും വലിയ മഴ പെയ്യുന്ന കാര്യം നമ്മൾ അറിഞ്ഞേയില്ലല്ലോ…???”

ഗേറ്റ് കടന്ന് മെയിൻ റോഡിലേക്ക് കാർ
കയറ്റി നിർത്തി ഇരുവശത്തേക്കും നോക്കി ലെഫ്റ്റ് സൈഡിലേക്ക് കാർ സ്റ്റിയറിങ് വളച്ഛ് കൊണ്ട് ഏട്ടൻ പറഞ്ഞു… ഏട്ടൻ പറഞ്ഞതിനെ ശെരിവെച്ഛ് മൂളി ഞാൻ വിൻഡോ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി.. നല്ല കോരിച്ചൊരിയുന്ന മഴ… കൂടെ ഇടിയും മിന്നലും… സീറ്റിലേക്ക് ചാഞ്ഞിരുന്ന് കൊണ്ട് മുഖത്തേക്ക് മാത്രം മഴത്തുള്ളികൾ വീഴാൻ പാകത്തിന് വിൻഡോ ഗ്ലാസ് ഒരൽപ്പം ഞാൻ താഴ്ത്തി…

അനു ഇങ്ങനെയാണ് മഴ പെയ്യുന്നത് കണ്ടാൽ അപ്പോ ഫുൾ ഗ്ലാസ് താഴ്ത്തി ഡോറിൽ മുഖം വെച്ഛ് ഇരിക്കും, ഇത്ര പറഞ്ഞാലും കേൾക്കില്ല…. ഉച്ചയ്ക്ക് വിളിച്ചതാണ്,, പിന്നെ വീട്ടിൽ നിന്ന് പോലും ആരും വിളിച്ചിട്ടില്ല… അല്ലെങ്കിൽ ഇപ്പോഴേക്കും അമ്മയുടെ വക, അച്ചമ്മേടെ വക, ആമിയുടെ വക എന്ന് തുടങ്ങി വീട്ടിലെ മുഴുവൻ ഫോണിൽ നിന്നും വിളി വരേണ്ട സമയം കഴിഞ്ഞു…. കൈകെട്ടി സീറ്റിൽ ചാരിയിരുന്നു മഴ കൊണ്ടുകൊണ്ട് ഞാൻ ഓർത്തു…

* “സി….സിദ്ധേട്ടാ…???”

സോഫയിൽ എന്നോട് ചേർന്നിരിക്കേ പെട്ടെന്ന് പേടിയും വെപ്രാളവും നിറഞ്ഞ അനൂന്റെ സ്വരം കേട്ട് ഞെട്ടലോടെ ലാപ്പിൽ നിന്ന് നോട്ടം അവളിലേക്ക് പാഞ്ഞു….

വയറിൽ അള്ളി പിടിച്ഛ് അല്പം കുനിഞ്ഞിരിക്കുന്ന അനൂനെ കാണേ എന്നിൽ പേടി നിറഞ്ഞു…

“രാധൂ,,,,, എന്താടാ…???”

വെപ്രാളത്തോടെ ഞാൻ ചോദിച്ചു… വേദനയോടെ അവളെന്റെ മുഖത്തേക്ക് നോക്കി.. കണ്ണുകൾ നിറഞ്ഞൊഴുകി… വലം കൈ എന്റെ കൈത്തണ്ടയിൽ പേടിയോടെ മുറുക്കി….

” സിദ്ധേട്ടാ,,,, എനിക്ക്…. എനിക്ക്…. ആആഹ്…!!!!”

ഇരു കയ്യും വേദനയോടെ വയറിൽ അള്ളി പിടിച്ഛ് ഒന്നൂടെ കുനിഞ്ഞു കൊണ്ട് അനു നിലവിളിച്ചു…

“രാധൂ,,,, എന്താടാ,,, പറ…. എന്താ പറ്റിയത്…??”

അവളെ പൊതിഞ്ഞ് പിടിച്ഛ് ഞാൻ വീണ്ടും ചോദിച്ചു… അനൂന്റെ വാക്കുകളിൽ നിറഞ്ഞ വേദന കേൾക്കെ വെപ്രാളവും പേടിയും എന്നെ മുഴുവനായി മൂടി കഴിഞ്ഞിരുന്നു..

“എനിക്ക്,,,, എനിക്ക് വേദനിക്കുന്നു സിദ്ധേട്ടാ,,,, വയറാക്കെ വലിഞ്ഞ് മുറുക്കുന്ന പോലെ… അടിവയറ്റിൽ മുള്ള് കുത്തുന്ന പോലെ കടയുന്നു…”

വലം കൈയ്യാൽ എന്റെ കൈത്തണ്ടയിൽ മുറുക്കി പിടിച്ഛ് മുഖമമർത്തി ഇരുന്ന് അനു വേദനയോടെ പറഞ്ഞു… ഞാൻ പേടിയോടെ അവളെ നോക്കി…

“ഞാൻ അമ്മയെ വിളിക്കാ…!!!”

വെപ്രാളത്തോടെ സോഫയ്ക്ക് മുന്നിലെ ടീപോയിൽ നിന്ന് ഫോണേന്തി എടുത്ത് ഞാൻ പറഞ്ഞു.. പക്ഷേ അനു വേണ്ടന്ന് വേദനയോടെ തലയാട്ടി…

“വേണ്ട,,,, ആരേയും വിളിക്കണ്ട. ആആആഹ്….!!!”

എന്റെ കയ്യിൽ മുറുക്കി പിടിച്ഛ് നിലവിളിയോടെ അനു പറഞ്ഞു….

“രാധു എന്നാ ഞാൻ ആമിയെ വിളിക്കാ..??? അല്ലെങ്കിൽ നിമ്മിയെ വിളിച്ചിട്ട് വരാ..??”

വെപ്രാളത്തോടെ അവളെ നോക്കി പേടിയോടെ ധൃതിയിൽ പറഞ്ഞ് ഞാൻ എണീക്കാൻ നോക്കിയതും അനുവെന്റെ കയ്യിൽ വിട്ടാതെ മുറുക്കി പിടിച്ചു…

“പോവല്ലേ സിദ്ധേട്ടാ,,,, ആരേയും വിളിക്കണ്ട… എന്റെ… എന്റെയടുത്ത് ഇരുന്നാ മതി…. അങ്ങോട്ടും പോവല്ലേ പ്ലീസ്…!!”

കിതപ്പോടെ ശ്വാസം വലിച്ചെടുത്ത്  പരവേശത്തോടെ അനു പറഞ്ഞു… പേടിയോടെ അവളുടെ അടുത്തിരുന്ന് ഞാനനൂനെ പൊതിഞ്ഞ് പിടിച്ഛ് വയറിൽ പയ്യെ ഉഴിഞ്ഞ് കൊടുത്തു… അനു വേദനയോടെ എന്നെ വരിഞ്ഞ് മുറുക്കി കെട്ടിപ്പിടിച്ഛ് നെഞ്ചിലേക്ക് മുഖമമർത്തി ഇരുന്നു…

“രാധൂ,,,, കുറവുണ്ടോ…??? നമ്മുക്ക് ഹോസ്പിറ്റലിൽ പോവാടാ… വേണ്ടെങ്കിൽ ഞാൻ നിമ്മിയെ വിളിച്ചിട്ട് വരാ…!!!!”

അവളുടെ വയറിലും നെറുക്കിലും ഒരുപോലെ ഉഴിഞ്ഞ് അലിവോടെ ഞാൻ ചോദിച്ചു….

“വേണ്ട സിദ്ധേട്ടാ,,,, കുറവുണ്ട്….!!!”

അല്പം ആശ്വാസത്തോടെ എന്റെ നെഞ്ചിൽ പറ്റി കിടന്ന് അവശതയോടെ അവൾ പറഞ്ഞു… അനൂന്റെ നെറുക്കിൽ അമർത്തി ചുംബിച്ഛ് ഞാനവളെ പൊതിഞ്ഞ് പിടിച്ചു…

“സിദ്ധേട്ടാ,,,,, വെള്ളം വേണം…!!!”

കുറച്ഛ് നേരത്തിന് ശേഷം തളർച്ചയുടെ അനു ചോദിച്ചത് കേട്ട് ഞാൻ വേഗം എണീറ്റ് ബെഡിനോട് ചേർന്നുള്ള ടേബിളിൽ നിന്ന് ജഗും ഗ്ലാസ്സും എടുത്ത് തിരിച്ഛ് നടന്നു… അവൾക്ക് കീഴെ ഫ്ലോറിൽ മുട്ടുകുത്തിയിരുന്ന് വേഗത്തിൽ ഗ്ലാസ്സിലേക്ക് വെള്ളം പകർന്ന്  ഞാനവൾക്ക് കൊടുത്തു… ആർത്തിയോടെ രണ്ട് മൂന്ന് ഗ്ലാസ് വെള്ളം വേഗത്തിൽ കുടിച്ഛ് ആശ്വാസത്തോടെ അനു സോഫയിൽ കണ്ണടയ്ച്ഛ് ചാരിയിരുന്നു….

വല്ലാതെ വിയർത്ത് പോയിരുന്നു പാവം… ഇപ്പഴും അവളുടെ ശ്വാസഗതി നോർമലായിട്ടില്ലന്ന് ഉയർന്ന താഴ്ന്ന നെഞ്ചകം വ്യക്തമാക്കി… ദീർഘമായി ശ്വാസം വലിച്ചെടുത്ത് വിടുന്ന അവളെ ഞാൻ ദയനീയമായി നോക്കി….

“രാധൂ,,,,,????”

ഞാൻ വേദനയോടെ വിളിച്ചു… അവളെ വിളിക്കുമ്പോ പോലും എനിക്കെന്റെ ചങ്ക് പൊട്ടുന്ന പോലെ തോന്നി… അത്രയേറെ വേദന… അനു ശാന്തമായി കണ്ണ് തുറന്ന്  എന്നെ നോക്കി…

“നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം..???”

ഞാൻ യാചന പോലെ ചോദിച്ചു… സൗമ്യമായി ചിരിച്ഛ് കൊണ്ട് അവൾ വേണ്ടന്ന് തലയാട്ടി…

“വേണ്ട സിദ്ധു,,, ഞാൻ ഓകെയാണ്…!!!”

അനു സാവധാനം ശാന്തമായി പറഞ്ഞു… ശ്വാസം നേരെ വീണ പോലെ തോന്നിയെനിക്ക്… ഞാൻ ആശ്വാസത്തോടെ നിശ്വാസിച്ചു…

“പേടിച്ഛ് പോയോ…???”

സ്നേഹത്തോടെ എന്റെ കണ്ണിലേക്ക് നോക്കി ചിരിയോടെ അവൾ ചോദിച്ചു… തെളിനീർ തിളക്കമുള്ള അവളുടെ കണ്ണിലേക്ക്  നോക്കി എന്ത് പറയണം ന്ന് പോലും അറിയാതെ ഞാൻ കുഴങ്ങി… നിറഞ്ഞ കണ്ണുകളോടെ ഞാനവളെ നോക്കി… പിന്നെ അനൂന്റെ ഇരു കയ്യും കൂട്ടിപ്പിടിച്ഛ് അമർത്തി ചുംബിച്ചു… എന്റെജീവൻ പോലും നിലച്ഛ് പോയെന്ന് ഞാനെങ്ങനെ ഇവളോട് പറയും…

“പറ സിദ്ധു,,,, പേടിച്ചില്ലേ…???”

അനു വീണ്ടും ചോദിച്ചു… ഞാനൊന്നും മിണ്ടിയില്ല… പേടിച്ചൂ ന്ന് പറയാം പോലും ഭയം തോന്നുന്നു….

“ഞാൻ മരിച്ഛ് പോ…”

“രാധൂ…!!!”

ദേഷ്യത്തോടെ അവളെ നോക്കി കൊണ്ട് ഞാൻ അലറി… ദേഷ്യം തോന്നി,,, വല്ലാത്ത ദേഷ്യം…!!! ഞാൻ വെറുപ്പോടെ മുഖം വെട്ടിച്ചു…

“എനിക്ക് പേടിയൊന്നും ഇല്ല…!!!”

ദേഷ്യം കടിച്ഛ് പിടിച്ഛ് അമർഷത്തോടെ ഞാൻ പറഞ്ഞു… അനൂന് അങ്ങനെ ഇങ്ങനെയൊക്കെ എന്നോട് ചോദിക്കാൻ തോന്നുന്നു…!!! എനിക്ക് ആരോടൊക്കെയോ വല്ലാതെ ദേഷ്യം തോന്നി…. ദേഷ്യമാണോ അതോ സങ്കടമാണോ അറിയില്ല… പല്ല് കടിച്ഛ് ഞെരിച്ഛ് അമർഷം നിയന്ത്രിച്ഛ് ഞാൻ സോഫയിൽ അവൾക്കരിക്കിൽ വന്നിരുന്നു….

“അത് വെറുതെ…!!!”

ഒരു നിശ്വാസത്തോടെ സോഫയിൽ തല ചായ്ച്ഛ് വെച്ഛ് കൊണ്ട് അനു ചിരിയോടെ പറഞ്ഞു.. ഞാൻ മൈൻഡ് ചെയ്യാതെ ലാപ് തുറന്ന് മടിയിലേക്ക് എടുത്ത് വെച്ചു….

“സിദ്ധു നല്ലോണം പേടിച്ചു… എനിക്കറിയാം,,, ഞാൻ മരിച്ഛ് പോവൂന്നുള്ള പേടിയാണോ..??”

“രാധൂ,,,, just stop this nonsense talks…!!!”

അനൂന്റെ മുഖത്തേക്ക് നോക്കി ദേഷ്യവും സങ്കടവും കടിച്ഛ് പിടിച്ഛ് കൊണ്ട് ഞാൻ സാവധാനം പറഞ്ഞു… അത് കേട്ട് അനുവൊന്ന് വിടർന്ന് ചിരിച്ചു…

“Nonsense…!!!!”

അനു ചിരിയോടെ ഉരുവിട്ടു…. ഞാൻ വീണ്ടും ലാപ്പിലേക്ക് നോട്ടമെറിഞ്ഞു… അവളെന്റെ ടീഷർട്ടിന്റെ കോളറിൽ പിടിച്ഛ് അവൾക്ക് നേരെ തിരിച്ചു….

“ദേ,,, ഈ മുഖത്ത് കത്തി നിൽക്കുന്ന ദേഷ്യം പോലും പേടിയല്ലേ…???”
എന്നെ നോക്കി കുറുമ്പോടെ ചോദിച്ഛ് അനു വീണ്ടും ചിരിച്ചു… ഞാൻ ദേഷ്യത്തോടെ കണ്ണടയ്ച്ഛ് ഇരുന്നു..

” എന്നെ അത്രയ്ക്ക് ഇഷ്ടാ എന്റെ കോന്തന്.. ഹ്മ്മം..???”

അനു വീണ്ടും കുറുമ്പോടെ ചോദിച്ചു.. ഞാനത്തിനും ഒന്നും മിണ്ടാതെ ദേഷ്യത്തോടെ അവളെ തന്നെ നോക്കി ഇരുന്നു…

“ഞാൻ മരിച്ചാ സിദ്ധു വേറെ കല്യാണം കഴിക്കോ..???”

“രാധൂ,,,, it’s crossing the limit… Will you please stop this…!!!?”

നുരയുന്ന അമർഷത്തോടെ ഞാൻ വീണ്ടും പറഞ്ഞ് നേരെയിരുന്ന് വർക്ക് ചെയ്യാൻ തുടങ്ങി… വേണ്ടാത്ത ഓരോ ചോദ്യങ്ങൾ..!!! അനു തല സോഫയിൽ മുട്ടിച്ഛ് കൊണ്ട് പൊട്ടിച്ചിരിച്ചു….

“ആഹ്…!”

വയറ്റിൽ അള്ളിപ്പിടിച്ഛ് കൊണ്ട് അനു വേദനയോടെ വീണ്ടും അലറി…  ഞൊടിയിടയിൽ ലാപ് ടീപോയിലേക്ക് വെച്ഛ് ഞാനവൾക്ക് നേരെ തിരിഞ്ഞു….

“വേദനിക്കുന്നോ രാധൂ,,, ഹോ…ഹോസ്പിറ്റലിൽ പോവാം, ഞാൻ അമ്മയെ വിളിക്കാം,,, പ്ലീസ്..??”

ഞാൻ ദയനീയമായി യാചിച്ചു… അനു എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. പിന്നെ വീണ്ടും പൊട്ടിചിരിച്ചു….

“ഇപ്പോ പേടിച്ചു…!!!!”

അനു കുസൃതിയോടെ പറഞ്ഞു…

“പറ സിദ്ധേട്ടാ,,,, സിദ്ധേട്ടൻ വേറെ കല്യാണം കഴിക്കോ…???

വീണ്ടുമുള്ള അനൂന്റെ ചോദ്യം കേട്ട് എന്റെ മുഖത്ത് വീണ്ടും ദേഷ്യം ഇരച്ഛ് കയറി….അവളെ രൂക്ഷമായി നോക്കി ദഹിപ്പിച്ഛ് എണീക്കാൻ  മുതിർന്നതും അനു കയ്യിൽ കയറി പിടിച്ചു….

“എണീറ്റ്‌ പോവല്ലേ സിദ്ധു,,,, ഇവിടെയിരിക്ക്…

യാചനപോലെ അവൾ പറഞ്ഞു… ഞാൻ വീണ്ടും അവൽക്കരിക്കിൽ ഇരുന്നു…

“പറ സിദ്ധേട്ടാ,,,”

അനു കൈ കുലുക്കി കെഞ്ചി… ഒരു ദീര്ഘ നിശ്വാസത്തോടെ ഞാനവളെ നോക്കി…

“ഊവ്…. കഴിക്കും….!!!!!”

ഞാൻ ഉറപ്പോടെ പറഞ്ഞെങ്കിലും അനു ചിരിയോടെ തന്നെ എന്നെ നോക്കി… കാരണം, കള്ളമാണെന്ന് എന്നേക്കാൾ നന്നായി അവൾക്കറിയാം…!! ഇതിങ്ങനെ വിട്ടാൽ ശെരിയാവില്ലെന്ന് എനിക്കും തോന്നി… ഒരു ചിരിയോടെ ഞാനവളെ നോക്കി…

” നിന്നോട് പറയാൻ വിട്ടു,,, ഓഫീസിൽ  അക്കൗണ്ട് സെക്ഷനിൽ ഒരു പുതിയ കുട്ടി ജോയിൻ ചെയ്തിട്ടുണ്ട്… എന്ത് ഗ്ലാമറാന്നറിയോ മോളേ,,,, ഉഫ്ഫ്…!!”

ഓർത്തെടുത്ത് പറഞ്ഞ് ഒളികണ്ണാലെ ഞാനവളെ നോക്കി…. അനൂന്റെ മുഖത്തെ ചിരി ചെറുതായി മങ്ങി തുടങ്ങീട്ട്…

” നല്ല അടിപൊളി മോഡേഴ്ണ് കുട്ടി…. ഫാമിലി അബ്രോഡ് സെറ്റിലാണ്.. പഠിച്ചതും വളർന്നതമൊക്കെ ബാംഗ്ലൂർ, ഡൽഹി, കോയമ്പത്തൂർ… അതോണ്ട് തന്നെ ഒരുവിധം എല്ലാ ഭാഷയും ആ കൊച്ചിന് അറിയാം… ഇംഗ്ളീഷ് ഒക്കെ പറയുന്നത് നീയൊന്ന് കേൾക്കണം… എന്ത് ഫ്ലുവൻസിയാ,,,, ഹോ… കേട്ടിരുന്ന് പോകും… ഇന്ന് പ്രോജക്റ്റിന്റെ അക്കൗണ്ട്സും കാര്യങ്ങളുമൊക്കെ അവളാ അവതരിപ്പിച്ചത്… It was an amazing presentation…!!! ഒരു രൂപ പോലും സ്കിപ്പ് ചെയ്യാതെ പറഞ്ഞു…”

മ്മ്മ്,, ആട്ടമുണ്ട്, ആട്ടമുണ്ട്… നല്ല ആട്ടമുണ്ട്…!!!! ഞാനവളെ പൊക്കിയടിച്ചത് കേട്ട് അനൂന്റെ മുഖത്ത് സ്ഥായിയായ പുച്ഛഭാവം തെളിഞ്ഞ് നിന്നു… ഞാൻ വീണ്ടും തുടർന്നു..

” എന്ത് ഭംഗിയാ ന്ന് അറിയോ കാണാൻ… മുടിയൊക്കെ ഒരു ഡാർക്ക് ബ്ലൂ കളർ ചെയ്തിട്ടുണ്ട്… എന്നും മേയ്കപ്പ് ഒക്കെ ചെയ്ത് അടിപൊളി ആയിട്ടാ വരാ…!!”

ഞാൻ ഇടം കണ്ണിട്ട് അനൂനെ നോക്കി… മുഖത്ത് ദേഷ്യം നിറയുന്നുണ്ട്… എനിക്ക് ഓപ്പോസിറ്റ് മുഖം വെട്ടിച്ഛ് ചാരി ഇരിക്കാ..!!!

“പേരെന്താന്ന് അറിയോ…??? അമേയ….!!! നല്ല പേരല്ലേ…?? കല്യാണം കഴിഞ്ഞാ സ്നേഹത്തോടെ അമ്മൂ ന്ന് വിളിക്കാം…!!!”

തുടരും