ഒടുവിൽ അപ്പന്റെ ഇന്നർ ബനിയൻ എങ്ങാനും കീറി കെട്ടിക്കൊടുത്ത് പ്രശ്നം പരിഹരിച്ചു.
രചന – ആദം ജോൺ അമ്മച്ചിയുടെ മീൻ വെട്ട് പ്രസിദ്ധമാരുന്നല്ലോ.അതെപ്പറ്റി മുന്നേ പറഞ്ഞാരുന്നു.ഒരിക്കൽ അപ്പൻ നെയ് മീൻ കൊണ്ടന്നാരുന്നു.സാലറി കിട്ടുമ്പോഴാണ് നെയ്മീനൊക്കെ വീട്ടിലോട്ട് വരാ.പതിയെ അത് ചൂരയിലോട്ടും മാസം പകുതി ആവുമ്പോഴേക്കും ചാള പോലത്തെ മീനിലോട്ടും വഴിമാറും. അതൊക്കെ കൂട്ടി മടുക്കുമ്പോഴാവോ എന്തോ അറിയത്തില്ല ഇടക്ക് ഉണക്ക മീനും കേറി വരാറുണ്ട്. ഓർമകളും ചിലപ്പോ അങ്ങനല്ലേ….

