03/04/2026

സൂര്യഗായത്രി : ഭാഗം 12

രചന – ഊർമ്മിള മിഥിലാത്മജ

മോനെ സൂര്യ ഇത് നിന്റെ നാട്ടിൻപുറത്തെ പൊട്ടി കുട്ടിയല്ല.. ഗായത്രിയാ ഇതൊക്കെ കേട്ട് കരഞ്ഞു വിളിക്കാൻ വേറെ ആളെ നോക്കിക്കോ… എല്ലാ അർത്ഥതിലും സ്വന്തമാക്കിക്കഴിഞ്ഞു ഒഴുവാക്കും ന്ന് പറഞ്ഞാൽ അലച്ചു തല്ലി നിലത്ത് വീഴുന്ന പെണ്ണല്ല ഇത്… ഇരുന്ന് വെയിൽ കൊള്ളാതെ വരാൻ നോക്ക് … ആ പ്ലാൻ പൊളിഞ്ഞാരുന്നു…പൊളിഞ്ഞല്ലേ…. അവനവളെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു… ആ പൊളിഞ്ഞു അതും പറഞ്ഞവൾ അവന്റെ വയറിൽ ഒരു കുത്തും കൊടുത്തു കുട്ടിപ്പട്ടാളത്തെ ലക്ഷ്യമാക്കി നടന്നു…അവളുടെ സംസാരവും പ്രവർത്തിയും നോക്കി ചിരിച്ചുകൊണ്ട് സൂര്യനും അവർക്ക് പിറകെ നടന്നു…. പിന്നെയും കുറച്ചധികം നേരം അവരുടെ ലോകത്ത് കളിയും ചിരിയുമായി കൂടിയ ശേഷമാണ് അവർ വീട്ടിലേക്കു തിരിക്കുന്നത്…

🍂🍂🍂🍂🍂🍂🍂🍂🍂

വീടിന്റെ മുൻപിൽ നിർത്തിയിട്ടിരിക്കുന്ന കാർ കണ്ടപ്പോൾ ഗായത്രിയുടെ കാലുകൾക്ക് വേഗതയേറി… ഓടിക്കിതച്ഛകത്തേക്ക് കയറുമ്പോൾ ദേവനോട് സംസാരിച്ചിരിക്കുന്ന മാധവനെയാണ് കണ്ടത് …അച്ഛാ…. അടക്കാനാകാത്ത സന്തോഷത്തോടവൾ അച്ഛന് നേർക്ക് ഓടിചെല്ലുമ്പോളേക്കും അയാൾ അവളെ പുണർന്നു കഴിഞ്ഞിരുന്നു… അവളുടെ നെറുകയേ മുത്തം കൊണ്ടു മൂടിയിരുന്നു… ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു… അവളുടെയും…

എന്തിനാ ഗായു കരയുന്നെ?? വാതിൽക്കൽ നിന്നും നാല്കണ്ണുകൾ അവളുടെ കണ്ണുനിറഞ്ഞതറിഞ്ഞു അതിനേക്കാൾ വേദനയോടെ നിറഞ്ഞു തുളുമ്പുന്നത് കണ്ടപ്പോളാണവൾ അച്ഛനിൽ നിന്നും അടർന്നുമാറിയത്.കൈനീട്ടി കുറുമ്പന്മാരെ അടുത്തേക്ക് വിളിച്ചു ഗായു കരഞ്ഞതല്ല അച്ഛനെ കണ്ടതിന്റെ സന്തോഷം ആണെന്ന് പറഞ്ഞപ്പോൾ കുരുന്നുകൾ അവളുടെ ഇടുപ്പിലേക്ക് മുഖം ചേർത്തവളെ കെട്ടിപ്പിടിച്ചു നിന്നിരുന്നു… അവരുടെ സ്നേഹം കാണെ ആവീട്ടിൽ ഉണ്ടായിരുന്നവരുടെയെല്ലാം മനസ്സിനെ കുളിരണിയിപ്പിച്ചിരുന്നു..

കുറുമ്പുകളെ ചേർത്ത് നിർത്തിയിരിക്കുന്ന ഗായുവിനെ നോക്കി മൂക്കത് കൈവച്ചു ചിരിക്കുന്ന മാധവനെ അവൾ കൂർപ്പിച്ചു നോക്കി…ഞാൻ കരുതിയതിവൾ ഈ ജന്മത്തിൽ സാരി ഉടുക്കില്ലെന്ന… ഞാൻ ജീൻസ് മാത്രമേ ഇടൂ എന്നുള്ള വാശി ആയിരുന്നു പെണ്ണിന്… ഇത് നോക്കിക്കേ സാരിയൊക്കെ വാരിചുറ്റി തനി നാടൻ കുട്ടിയായി.. അച്ഛന്റെ ആഗ്രഹം ആയിരുന്നു മോളെ ഇങ്ങനെ കാണണം ന്ന്… ഇപ്പോഴെങ്കിലും നിന്നെയൊരു പെണ്ണായിട്ട് കാണാൻ പറ്റിയല്ലോ.. അയാൾ കുസൃതിയോടെ പറഞ്ഞു…ഇപ്പൊ ഇവളെ കാണാൻ അവളുടെ അമ്മയെപ്പോലെ തന്നെ ഉണ്ടല്ലെട മാധവൻ നോവിലും ചിരിവരുത്തി ദേവനോടായി പറഞ്ഞു .

ഉം.. ദേവനൊന്നു മൂളുകമാത്രം ചെയ്തു.ഓഹോ അപ്പൊ കളിയാക്കാൻ ആണോ ഇങ്ങോട്ട് വന്നത് .. ദേ അച്ഛാ എന്നെവെറുതെ ദേഷ്യം പിടിപ്പിക്കണ്ട കേട്ടോ?? ഇവിടുത്തെ കൊരങ്ങന് സാരിയാണ് ഇഷ്ടം ന്ന് അറിഞ്ഞോണ്ട ഞാനീ സാരിയും വലിച്ച് ചുറ്റി നടക്കുന്നത്… പറഞ്ഞു തീർന്നതും ചുറ്റും ചിരിയുയർന്നപ്പോളാണ് ഗായത്രിക്ക് അബദ്ധം മനസ്സിലായത്…

സൂര്യന്റെ മുഖത്തേക്ക് പാളി നോക്കിയപ്പോൾ തന്നെ കൊരങ്ങൻ എന്ന് വിളിച്ചതിന്റെ പരിഭവം ആ മുഖത്തു ഉണ്ടായിരുന്നു… അച്ഛനും അമ്മയും അവളെ നോക്കി ചിരിച്ചു നിൽപ്പുണ്ട്…Sorry.. അച്ഛാ ഞാനൊരു ഗുമ്മിനങ്ങു പറഞ്ഞു പോയതാ… അതും പറഞ്ഞവൾ ദേവനെനോക്കി ഒരു വളിച്ച ചിരി ചിരിച്ചു…അതൊന്നും സാരമില്ല മോളെ പക്ഷെ നീ ഈ കൊരങ്ങനെ വളക്കാൻ സാരി ഉടുത്തു എന്നൊക്കെ പറഞ്ഞിട്ട് അച്ഛനങ്ങു വിശ്വസിക്കാൻ പറ്റുന്നില്ല… അതും പറഞ്ഞു ദേവൻ സൂര്യനെ നോക്കുമ്പോളേക്കും അവൻ വച്ചിട്ടുണ്ട് എന്ന് തലയനക്കി കാണിച്ചു…

ദച്ചു എന്തോ പറയാൻ ആഞ്ഞതും ഗായത്രി അവന്റെ വായപൊത്തിപ്പിടിച്ചു നല്ലതൊന്നും ആ വായിൽ നിന്നും വരുമെന്ന പ്രതീക്ഷ അവൾക്ക് തീരെ ഇല്ലായിരുന്നു..അത് കണ്ട് എല്ലാവരും വീണ്ടും ചിരി തുടർന്നു ..മാധവൻ ഗായത്രിക്ക് നേരെ നീട്ടിയ തുണിക്കവർ അവൾ ശ്രദ്ധയോടെ നോക്കി. അയാളുടെ കയ്യിൽ മറ്റു കവറുകൾ ഒന്നുമില്ലെന്നത് അവളിൽ ദേഷ്യം ജനിപ്പിച്ചു…ഇതെന്താ അച്ഛാ ഒരു കവർ …അവൾ ഗൗരവത്തോടെ ചോദിച്ചു.

അച്ഛൻ വന്നപ്പോൾ മോൾക്കൊരു ജോഡി ഡ്രസ്സ്‌ എടുത്തോണ്ട് വന്നതാ … അല്ല ഇപ്പൊ എന്താ ഒരു ചോദ്യം ചെയ്യലൊക്കെ?? വേണ്ടായിരുന്നോ???അല്ല ഇവിടെ എന്നേക്കാൾ ചെറിയ രണ്ടുപേർ ഉള്ള കാര്യം അച്ഛൻ മറന്നുപോയതാണോ അതോ മനപ്പൂർവം മറന്നതോ??? എനിക്ക് മാത്രമായിട്ടൊന്നും ഇനിയിങ്ങോട്ട് വാങ്ങിക്കൊണ്ട് വരണ്ട അച്ഛ… ഇവിടെ ആരെന്തു വാങ്ങിയാലും ഇവർക്ക് വാങ്ങിക്കുന്നതിൽ ഒരു പങ്ക് എനിക്കും കൂടി ഉള്ളതാണ്. അങ്ങനെയുള്ളപ്പോൾ എന്റെ അച്ഛൻ എനിക്ക് മാത്രമായി വാങ്ങിക്കൊണ്ട് വരുന്നത് സ്വീകരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.. പക്വമായ അവളുടെ മറുപടികേട്ട് സൂര്യൻ ആകാംഷയോടെ അവളെ നോക്കി..

മാധവനും ദേവനും രാഖിയും അപ്പോളും ചിരി തന്നെയായിരുന്നു..ഇതെന്റെ ഗായു തന്നെയാണോ ദേവാ … ഈ കുട്ടിപ്പാട്ടാളങ്ങൾ ആകെപ്പാടെ അവളെയങ്ങു മാറ്റിക്കളഞ്ഞല്ലോ???. മാധവൻ വീണ്ടും ഉറക്കെ ചിരിച്ചു…ദേവൂനും നച്ചൂനും സൂര്യനും ഒക്കെയുള്ളത് നേരത്തെ രാഖിയുടെ കയ്യിൽ കൊടുത്തു മോളെ . ദേവൻ നിറഞ്ഞ ചിരിയോടെ അവളുടെ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു..

ഗായു നേർത്തൊരു ചിരിയോടെ മാധവനെ നോക്കി കണ്ണുചിമ്മി കാണിച്ചു…അയ്യടി നീ പറഞ്ഞറിഞ്ഞിട്ട് വേണ്ടേ എന്റെ പിള്ളേർക്ക് ഞാൻ ഡ്രസ്സ്‌ എടുത്തു കൊടുക്കാൻ അവളൊരു ഏട്ടത്തിയമ്മ വന്നേക്കുന്നു.. മാധവൻ അവളെ നോക്കി കളിയാക്കി പറയുമ്പോളേക്കും അവൾ അഹങ്കാരത്തോടെ വീണ്ടും ദേവൂനേം നച്ചുനേം തന്നോടടുക്കി നിർത്തിയിരുന്നു…

🍂🍂🍂🍂🍂🍂🍂🍂🍂

സൂര്യ ഞാൻ ഒരു കുറവും അറിയിക്കാതെയാണ് ഗായുനെ വളർത്തിയത്… അവളുടെ ആഗ്രഹങ്ങൾ ഒക്കെ സാധിച്ചു കൊടുക്കുക എന്നതായിരുന്നു എന്റെ സന്തോഷവും. അവളുടെ ഏറ്റവും വലിയ മറ്റൊരു ആഗ്രഹം സാധിച്ചുകൊണ്ടാണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്…ആഹാരം കഴിക്കുന്നതിനിടയിലാണ് മാധവൻ സൂര്യനോടായി പറഞ്ഞത്. ദേവനും സൂര്യനും ഗായത്രിയും രാഖിയുമെല്ലാം എന്താണ് മാധവൻ പറയുന്നതെന്നറിയാൻ വേണ്ടി അയാളെ തന്നെ സസൂക്ഷ്മം നോക്കിയിരിക്കുകയാണ്…

മോൾടെ ആഗ്രഹം പോലെ ബാംഗ്ലൂർ ലെ ടോപ് ലീഡിങ് കമ്പനിയിൽ അവൾക്കൊരു ജോബ് ഓഫർ റെഡി ആക്കിയിട്ടുണ്ട്.. അതിന്റെ ഓണർ എന്റെയൊരു ഫ്രണ്ട് ആണ്. മോൾക്കറിയാം ജോൺ അങ്കിൾ ന്റെ കമ്പനി…ഓഹ് മൈ ഗുഡ്നെസ് … എന്നെപ്പോലൊരു തുടക്കക്കാരിക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത ഓഫർ ആണത് …ഐ ആം വെരി ഹാപ്പി അച്ഛാ…

അവളുടെ കണ്ണുകളിൽ കാണുന്ന തിളക്കം സൂര്യനെ അത്ഭുതപ്പെടുത്തി.. അവളെ വിട്ടു നിൽക്കുക എന്ന കാര്യം അവനെ സംബന്ധിച്ച് വളരെ പ്രയാസം ഉള്ള കാര്യം ആയിരുന്നു…അപ്പൊ മോളവിടെ പോയി നിൽക്കേണ്ടി വരില്ലേ മാധവൻ ചേട്ടാ… രാഖി വിഷമത്തോടെ ചോദിച്ചു …തീർച്ചയായും വേണ്ടിവരും… ആാാ പിന്നെയൊരു ടു ത്രീ മന്ത്സ് ഒക്കെ കൂടുമ്പോൾ 10 days ലീവ് കിട്ടും … അപ്പൊ നാട്ടിൽ വന്നു നിൽക്കാലോ

രാഖിയുടെ ചോദ്യവും മാധവന്റെ മറുപടിയും കേട്ടപ്പോൾ ആണ്. ഗായത്രിക്ക് കാര്യങ്ങളെ കുറിച്ച് കൂടുതൽ ചിന്തവന്നത്.. ഈ കുടുംബത്തെ വിട്ട് മൂന്നുമാസം പോയിട്ട് ഒരു ദിവസം പോലും വിട്ടു നിൽക്കാൻ എനിക്കിനി ആവില്ല… ഈ കുറുമ്പന്മാരുടെ സ്നേഹം കണ്ടില്ലെന്നു നടിക്കാൻ എനിക്കാവുമോ?? അവൾ മെല്ലെ കുരുന്നുകളിലേക്ക് കണ്ണ് പായിച്ചു ..

വിളമ്പിവച്ച ആഹാരത്തിൽ കയ്യിട്ടിളക്കിക്കൊണ്ടിരിക്കുകയാണ് രണ്ടാളും. മിഴികൾ മുത്തുപൊഴിച്ചു തുടങ്ങിയിരുന്നു … കണ്ണുനീർ അനുസരണയില്ലാതെ പുറത്തേക്ക് ഒഴുകുമെന്നായപ്പോൾ ഒന്നിനുപുറകെ ഒന്നായി രണ്ടാളും എഴുന്നേറ്റ് പോയിരുന്നു… അവരുടെ വിശപ്പില്ലായ്മയുടെ കാരണം മാധവനൊഴികെ ആ വീട്ടിൽ എല്ലാവർക്കും അറിയാമായിരുന്നു…”””””എന്നാ അങ്കിൾ ജോയിൻ ചെയ്യേണ്ട ഡേറ്റ്…”””” സൂര്യന്റെ ശബ്ദവും ഇടറിയിരുന്നു… അവന്റെ പ്ലേറ്റ് ലെ അവസ്ഥയും മറ്റൊന്നായില്ല ഓരോ വറ്റും പെറുക്കിയും താഴെയിട്ടും കളം വരക്കുകയാണ് സൂര്യൻ…

വരുന്നമാസം 18ന് ജോയിൻ ചെയ്യണം.. പിന്നെ മോളോടു രണ്ട് ദിവസം മുൻപ് ചെല്ലണം എന്ന് ആന്റി പറഞ്ഞിട്ടുണ്ട്.. അവിടെ പോയിട്ട് ഒത്തിരി ആയില്ലേ അതിന്റെ പരാതിയുണ്ട് രണ്ടാൾക്കും..പിന്നെയും നിശബ്ദമായ കുറച്ച് നിമിഷങ്ങൾക്കപ്പുറം സൂര്യൻ കഴിപ്പും നിർത്തി എഴുന്നേറ്റു ..രാത്രിയേറെ വൈകിയാണ് മാധവൻ തിരികെ പോയത്. ചിരിച്ചു വർത്താനം പറയുന്നു എങ്കിലും ആ വീട്ടിലുള്ളവരുടെയെല്ലാം ഉള്ളിൽ ഒരു അഗ്നിപർവ്വതം തന്നെ ഉരുകുന്നുണ്ടായിരുന്നു…അപ്പോഴും ദച്ചുവും നച്ചുവും റൂമിൽ തന്നെ അടച്ചിരിപ്പായിരുന്നു….

🍂🍂🍂🍂🍂🍂🍂🍂🍂🍂

നല്ലോരു കാര്യത്തിനല്ലേ ടാ ഗായു പോകുന്നത്… നാളെ നമ്മൾ കാരണം ഗായു ന്റെ അവസരം നഷ്ട്ടമായി ന്ന് തോന്നരുത്… ഗായു ഒരുപാട് ആഗ്രഹിച്ച ജോലിയാണ്. അങ്കിൾ പറഞ്ഞപ്പോ ഗായുന്റെ മുഖത്തെ സന്തോഷം നിങ്ങളും കണ്ടതല്ലേ?നമ്മൾ മറ്റൊരാളുടെ സന്തോഷത്തിനു ഒരിക്കലും തടസ്സമാവരുത്.. മൂന്ന് മാസം കൂടുമ്പോൾ ഗായു നമ്മുടെ അടുത്ത് തന്നെ വരില്ലേ അതിനെന്റെ കുറുമ്പന്മാർ ഇങ്ങനെ കരഞ്ഞു പിടിച്ചിരിക്കുന്നെ എന്തിനാ…ഇതിന്റെ പേരിൽ നിങ്ങള് ഗായുന്റെ മുന്നിൽ സങ്കടം ഒന്നും കാണിക്കരുത്…

“”””””പിന്നെ ഗായുനെ കാണണം ന്ന് തോന്നുമ്പോൾ സൂര്യൻ കൊണ്ടുപോയികാണിക്കാം… പോരേ “””””””സൂര്യൻ ദേവൂനേം നച്ചൂനേം സമാധാനിപ്പിക്കുന്നത് കേട്ടാണ് ഗായത്രി അവരുടെ മുറിക്കുമുന്നിൽ നിന്നുപോയത്…”””””ഞങ്ങൾക്ക് ഗായുനേം എപ്പോഴും കാണണം ന്നാ തോന്നുന്നേ… ഗായു എപ്പോഴും കൂടെ വേണം ന്നാ ആഗ്രഹം… “”””””അതും പറഞ്ഞു കുറുമ്പുകൾ രണ്ടും സൂര്യനെ കെട്ടിപ്പിടിച്ചു കരയുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു..

പുറത്തതിനേക്കാൾ വേദനയിൽ ഹൃദയം തകർന്നു നിൽക്കുകയായിരുന്നു ഗായത്രി… എനിക്ക് പറ്റുമോ?? ഈ കുരുന്നുകളെ സങ്കടപ്പെടുത്തി പോകാൻ… ഈ സ്നേഹം വേണ്ടന്ന് വക്കാൻ എന്നെക്കൊണ്ട് ആകുമോ ???അവളുടെ മനസ്സ് വലിയൊരു ആശയക്കുഴപ്പത്തിൽ അകപ്പെട്ടു പോയിരുന്നു… എന്ത് ചെയ്യണമെന്നോ എങ്ങനെ ചെയ്യണമെന്നോ അവൾക്ക് ഒരൂഹവും ഇല്ലായിരുന്നു… ദിവസങ്ങൾ പിന്നെയും ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു . ഓരോ ദിവസവും ആ വീട്ടിലേ സന്തോഷത്തിന്റെ മാറ്റ് കുറച്ച് കൊണ്ടിരുന്നു… ഗായത്രിയുടെ ഹൃദയത്തിൽ ഒരു കല്ലെടുത്തു വച്ചതുപോലെ ഭാരം നിറഞ്ഞുകൊണ്ടിരുന്നു…..തുടരും….