രചന – മാതു
ബേബി പിങ്ക് ചുരിദാറിൽ അവൾ കൂടുതൽ സുന്ദരി ആയെന്നു അവനു തോന്നി. നെറ്റിയിൽ ഒരു ചെറിയ പൊട്ടു സീമന്ത രേഖ ചെറുതായ് ചുമപ്പിച്ചിരിക്കുന്നു . പതിവിലും വിപരീതം ആയി മുടി വിടർത്തി ഇട്ടേക്കുന്നു . മോളെ ഇപ്പൊ കണ്ടാൽ കല്യാണം കഴിച്ചത് ആണെന്ന് പറയാതെ ഇല്ല . ശിവ മോളെ കൊണ്ട് കോളേജിൽ നീ ആക്കണം . അവൻ അപ്പോഴും അവളെ തന്നെ നോക്കി നില്ക്കുവായിരുന്നു . ശിവ ഞാൻ നിന്നോടാ പറയുന്നേ എ എന്തമ്മേ മോളെ കൊണ്ട് കോളേജിൽ ആക്കണം എന്ന് മ് ഞാൻ പോയി ചാവി എടുത്തിട്ടി വരാം …………
അയ്യോ മോളെ മോൾക് ഫോൺ മേടിക്കുന്ന കാര്യം അമ്മ മറന്നു പോയല്ലോ സാരം സാരം ഇല്ല ഞാൻ അച്ഛനോട് പറയാം . വേണ്ട അമ്മേ ഏട്ടൻ എനിക്കു വാങ്ങി തന്നു എന്ത് ശിവ നിനക്ക് വാങ്ങി തന്നോ അതെ അവനു മോളോട് ഒരു ഒരു ചെറിയ ഇഷ്ട്ടം ഒക്കെ തോന്നി തുടങ്ങി എനിക്കു സന്തോഷം ആയി മോളെ . അവനൊരു പാവമാ അവനെ ഒരിക്കലും നീ വിട്ടു കളയരുത് . അവരുടെ കണ്ണുകൾ നിറഞ്ഞു ……
അപ്പോഴേക്കും അവിടേക്ക് ശിവ വന്നു വ പോകാം ശെരി അമ്മേ ഞാൻ പോയിട്ട് വരാം അവർ യാത്ര പറഞ്ഞു ഇറങ്ങി കോളേജിൽ പോകുന്ന വഴിക്ക് രണ്ട് പേര് പരസ്പരം ഒന്നും മിണ്ടില്ല . പകരം കണ്ണുകൾ കൊണ്ട് കഥ പറഞ്ഞു
കോളേജിൽ എത്തിയ പ്പോൾ അവൾ ഒന്നും മിണ്ടാതെ ഇറങ്ങി അവനും ഒന്നും മിണ്ടാതെ പോയി. കോളേജിൽ ആദ്യ ദിവസം ആയതു കൊണ്ട് അവൾക്ക് ചെറിയ പേടി തോന്നി . അവൾ ഒരു ലാസ്റ്റ് കാണുന്ന ബെഞ്ചിൽ പോയി ഇരുന്നു . ………………..
അൽപ്പ സമയം കഴിഞ്ഞപ്പോ അവിടേക്ക് ഒരു പെൺകുട്ടി വന്നു ജീൻസും റ്റി ഷർട്ടും ആണ് വേഷം . ഹലോ ന്യൂ അഡ്മിഷൻ ആണ് അല്ലെ അതെ എന്താ പേര് രുദ്രാക്ഷ. ഞാൻ മായ മായ വാസു ദേവ്. അവർ കുറച്ചു നേരം കൊണ്ട് തന്നെ ഒരു പാട് അടുത്ത് …
ശിവന്റെ ഓഫീസിൽ അവൻ തിരിഞ്ഞു നിന്നു ഫയൽ നോക്ക് വായിരുന്നു . ശിവ അവനെ പിന്നിക്കൂടെ വന്നു കൃതി പിടിച്ചു എന്നെ വിട് കൃതി ഇല്ല ഞാൻ മാറില്ല നിന്നോടാ പറഞ്ഞേ മാറാൻ 😠 അവൻ അവളെ തള്ളി മാറ്റി. എന്താ ശിവ ഇതു എനിക്കു നിന്നെ ഒരുപാട് ഇഷ്ടം മ അതെ ഇന്ന് വൈകുന്നേരം നമുക്ക് എന്റെ ഫ്ലാറ്റിൽ കൂടിയാലോ . നമ്മള് മാത്രം ആയ കുറച്ചു നിമിഷങ്ങൾ അവൾ ഒരു പ്രേത്യക ഭാവത്തോടെ പറഞ്ഞു . ശിവനു ദേഷ്യം വന്നു ഇറങ്ങി പോടീ. നീ എന്തിനാ ശിവ ദേഷ്യം പെടുന്നത് ഞാൻ പൊക്കോളാം പക്ഷെ എന്നേലും നീ എന്റെ അടുത്ത് വരും ഞാൻ കാത്തിരിക്കു…………………………………..
മറ്റൊരിടത്തു എനിക്കു വേണം അനന്യ അവനെ ആ രുദ്രായെ കൊന്നിട്ട് ആണെങ്കിലും . മ് നി ഇങ്ങനെ പറയാതെ ഒള്ളു ഒന്നും ചെയ്യത്തില്ല അനന്യ പറഞ്ഞു അന്ന് പാർട്ടിയിൽ വെച്ചു നമ്മൾ ഉണ്ടാക്കിയ പ്ലാൻ വെള്ളത്തിൽ ആയില്ലേ അനന്യ അവൾ നോക്കി പുച്ഛിച്ചു ചിരിച്ചു . നി പോ എനിക്ക് ഒറ്റക്ക് ഇരിക്കണം ശരി ഞാൻ പോകുവാ അനന്യ അവിടെ നിന്നും പോയി . എനിക്കു വേണം ശിവ നിന്നെ അവളെ കൊന്നിട്ട് ആണെങ്കിലും ……………………
എനിക്കു നിന്നെ വേണം ശിവ അവളെ കൊന് നിട്ട് ആണെങ്കിലും . അവളുടെ മുഖത്തു ഒരു നിഗുഢ മായ പുഞ്ചിരി വിരിഞ്ഞു . ………………………
സന്ധ്യയ്ക്ക് ഉമ്മറത് വിളക്ക് വെക്കുവായിരുന്നു അപ്പോളാണ് ശിവൻ അങ്ങോട്ട് വന്നത് ആ നീ ഇന്നു നേരത്തെ ആണോ ശിവ . ദേവി ചോദിച്ചു . ഇന്ന് എന്ത് പറ്റി രണ്ടു കാലിലാണല്ലോ . എ രണ്ടു കാലിലോ ഞാൻ എന്ന് രണ്ടു കാലിലല്ലേ വരുന്നേ ശിവൻ ചോദിച്ചു . അല്ലല്ലോ നീ എന്നും കള്ളു കുടിച്ചു നാലു കാലിൽ ആണെല്ലോ ദേവി അത് പറഞ്ഞു ചിരിക്കാൻ തുടങ്ങി . കൂടെ രുദ്രായും അമ്മ ഒന്ന് നിർത്തുനിന്നുണ്ടോ . അവരെ രണ്ടു പേരയും ദേശിച്ചു നോക്കിട്ട് അവൻ മുകളിൽ ലേക്ക് പോയി ദേവീ അടുക്കളയിൽ ലേക്കും . മോളെ എന്താ അമ്മേ ഈ ചായ കൊണ്ട് അവനു കൊടുക്ക് അവൻ ഇപ്പോ കുളിച്ചിട്ട് ഇറങ്ങി കാണും അയ്യോ അമ്മേ ഞാൻ തന്നെ കൊടുക്കണോ . വേണം അമ്മക്ക് അടുക്കളയിൽ കുറച്ചു ജോലിയുണ്ട് . എന്റെ കൃഷ്ണ ഞാൻ ആ സമയം ചിരിക്കു കയും ചെയ്തു ഇനി അത് മതി രാക്ഷസനു 👹. അത് ആലോചിച്ചു അവൾ മുകളിൽ ലേക്ക് ചെന്നു…………………..
മുകളിൽ ചെന്നപ്പോ അവനെ അവിടൊന്നും കണ്ടില്ല ഇയാൾ ഇത് എവിടെ പോയി ബാത്‌റൂമിൽ ഇല്ലല്ലോ . പെട്ടെന്ന് അവളെ പിന്നിൽ കുടി ആരോ പിടിച്ചു ഭിത്തിയിൽ ചേർത്തു നിർത്തി അവൾ ആകെ വിയർത്തു . ചായ അവൾ വിക്കി വിക്കി പറഞ്ഞു നിനക്കെന്ത വിക്ക് ഉണ്ടോ ഇല്ല പിന്നെ അല്ല താഴത്തെ ചിരി ഇപ്പൊ കാണുന്നില്ലല്ലോ . ചിരിക്കടി . അയ്യോ ഏട്ടാ നിനക്ക് എന്നെ കുറിച്ച് ശെരിക്കും അറിയില്ല ഇനിയും നീ എന്നെ അമ്മേടെ കൂടെ കളിയാകുവാണെങ്കിൽ . അവളുടെ കവിളിൽ കുത്തി പിടിച്ചു പറഞ്ഞു എന്നിട്ട് അവന്റെ താടി രോമങ്ങൾ കൊണ്ട് അവിടെ ഉരസി അവൾ പൊള്ളി പിടഞ്ഞു പോയി അവനെ തള്ളി മാറ്റിട്ടു അവൾ അവിടെ നിന്നും പോയി . അവൻ ഒരു ചെറു ചിരിയോടെ ചായ എടുത്ത് കുടിച്ചു . ……..
രാത്രി യിൽ എല്ലാവരും ഭക്ഷണം കഴിച്ചോണ്ട് ഇരിക്കുവായിരുന്നു . ഇരിക്കുവായിരുന്നു . ഇന്നു കോളേജിൽ എങ്ങനെ ഉണ്ടായിരുന്നു മോളെ ദാസ് ചോദിച്ചു കുഴപ്പം ഇല്ല അച്ഛ. മ് . പിന്നെ ഫ്രണ്ട്‌സ് സിനെ ഒക്കെ കിട്ടിയോ അഹം . നന്നായി പഠിക്കണം കേട്ടോ ഞാൻ പേടിച്ചോളാം അച്ഛാ . ആ ശിവ നാളെ ഒരു ഒരു ഇമ്പോര്ടന്റ്റ് മീറ്റിംഗ് ഉണ്ട് അത് നീ വേണം അറ്റന്റ് ചെയ്യാൻ നന്നായി തയാർ എടുത്തിട്ട് വേണം പോകാൻ. പറഞ്ഞത് കെട്ടലോ കേട്ടു ….. . …………………………………………………………………………
രാത്രി നോട്ട് കുറിച്ച് കഴിഞ്ഞു ബാൽക്കണിയിൽ നില്കുവായിരുന്നു രുദ്ര അമ്മേ ഒന്ന് വിളിച്ചു നോക്കിയാലോ അവൾ ഫോൺ എടുത്തു അമ്മേ വിളിച്ചു ആദ്യ തെ ബില്ലിൽ തന്നെ ഫോൺ എടുത്ത് ഹലോ,,, :അമ്മേ രുദ്രാ.മോള് ആണോ അതെ അമ്മേ . മോളെ നിനക്ക് സുഖം ആണോ അതെ അമ്മേ . എനിക്കു സുഖം മ അമ്മേ ഞാൻ വീണ്ടും പഠിക്കാൻ പോകുവാ അമ്മേ അച്ഛന്റെ ആഗ്രഹം പോലെ ഞാൻ oru ഡോക്ടർ ആകും. എനിക്ക് സന്തോഷം ആയി മോളെ സുരക്ഷിതം ആയ കൈകളിൽ ല ഞാൻ നിന്നെ ഏൽപ്പിച്ചരിക്കുന്നത് . രണ്ടു പേരും കരഞ്ഞു അമ്മേ ശെരി ഞാൻ ഫോൺ വെക്കുവാ അമ്മ കിടന്നോ ശെരി മോളെ അത്രയും പറഞ്ഞു തിരിഞ്ഞപ്പോൾ ശിവനെ ആണ് കണ്ടത് …………………………..
ആരോടാ നീ ഇപ്പോൾ സംസാരിച്ചത് അത് അമ്മയോടാ . മ് നി എന്തിനാ കരഞ്ഞേ അവൾ ഒന്നും മിണ്ടില്ല . ഓ എന്നോട് പറയാൻ നിനക്ക് ബുദ്ധിമുട്ട് കാണും അല്ലെ പറയണ്ട അവൻ ഷെൽഫിൽ നിന്നും ഒരു കുപ്പി എടുത്തു കുടിക്കാൻ തുടങ്ങി . അവൾ ഒന്നും ശ്രെദ്ധിക്കാതെ കിടന്നു . ……………………………………..
പിറ്റേന്ന് നേരം പുലർന്ന പ്പോ അവൻ പതിവിലും നേരത്തെ എഴുന്നേറ്റു ജോഗിങ്ങിന് പോയി . അൽപ്പം നേരം കഴിഞ്ഞപ്പോൾ അവളും എഴുന്നേറ്റ് ഫ്രഷ് ആയി താഴേക്ക് പോയി കമ്പനി യിൽ മീറ്റിംഗ് ഉള്ളത് കൊണ്ട് അവളെ കോളേജിൽ ഇറക്കിട്ടു പെട്ടെന്ന് തന്നെ പോയി കോളേജിൽ മായയുടെ കൂടെ വരാന്തയിൽ നിൽക്കുവായിരുന്നു രുദ്രാ അപ്പോഴാണ് അവൾക്ക് വിലങ്ങനെ ഒരുത്തൻ വന്നു നിന്നത് …………………..
തുടരും

by