11/02/2026

ശിവ രുദ്രാക്ഷം ; ഭാഗം 20&21

രചന – മാതു

ഞാൻ എന്റെ കുഞ്ഞിനെ ഒന്നു തൊട്ടോട്ടെ രുദ്ര വേണ്ട അവൾ അലറി . അവളുടെ ശബ്ദം ഉറച്ചതായിരുന്നു നിങ്ങൾ സ്വന്തം കുഞ്ഞിൽ സംശയം ഉണ്ടെന്ന് പറഞ്ഞ ആളാണ് . നിങ്ങൾക് ആ കുഞ്ഞിൽ യാതൊരു അധികാരവും ഇല്ല . അവന്റെ മനസ് വല്ലാതെ നീറി . എനിക്കു നിങ്ങളെ കാണണ്ട ഇവിടുന്നു പോ . അവൾ ഒച്ച എടുക്കാൻ തുടങ്ങി . പെട്ടന്ന് അവൾ അവിടെ തല ചുറ്റി വീഴാൻ പോയ്‌ ശിവ അവളെ thangi പിടിച്ചു രുദ്ര അയ്യോ എനിക്ക് . പെട്ടന്ന് മായ ഓടി വന്നു എന്ത് പറ്റി ഇവൾക്ക് അറിയില്ല പെട്ടന്ന് തല ചുറ്റി വീണു . വാ നമുക്ക് ഇവളെ ആശുപത്രിയിൽ കൊണ്ട് പോകാം ശിവ പറഞ്ഞു . മായയും . ശിവയും കൂടെ അവളെ ആശുപത്രിയിൽ എത്തിച്ചു . ………

ഹോസ്പിറ്റലിൽ രുദ്രായെ നോക്കിട്ട് ഡോക്ടർ ഇറങ്ങി വന്നു . ഡോക്ടർ രുദ്രാക്ക് എങ്ങനെ ഉണ്ട് . പേടിക്കാൻ ഒന്നും ഇല്ല ബിപി തന്നതാ . പ്രെഗ്നന്റ് ആയിരിക്കുബോൾ സാദാരണ ഇങ്ങനെ ഉണ്ടാകും .. അവൾക്ക് ബോധം വന്നോ . ഇല്ല നല്ല മയക്കത്തിലാ . കാണണം എങ്കിൽ കേറി കാണാം . അവൻ അവളെ കാണാന് കേറി ചെന്ന് അവൾ നല്ല മയക്കത്തിൽ ആയിരുന്നു . അവൻ അവളുടെ അരികിൽ ചെന്നു ഇരുന്നു . പതിയെ അവളുടെ വയറിൽ തൊട്ട് വാവേ അച്ഛൻ ന നിന്റെ അച്ഛൻ . നിനക്കും ഈ അച്ഛനോട് പിണക്കം ആണോ മ് . നിന്റെ അമ്മക്ക് എന്നോട് ദേഷ്യം മാ വാവേ അവന്റെ കണ്ണ് നിറഞ്ഞു . അവൻ അവളുടെ വയറിൽ മുത്തി പിന്നെ അവളുടെ വയറിലും പതിയെ മുത്തി . ………………………………………………………….
പെട്ടന്ന് അവിടേക്ക് രുദ്ര യുടെ അമ്മ അവിടെ ക്ക് വന്നു അവൻ പെട്ടന്ന് അവിടുന്ന് എഴുന്നേറ്റു . മോനെ അമ്മ ഒരു കാര്യം പറഞ്ഞാൽ മോൻ ഒന്നും തോന്നരുത് . മോൾക്ക് ഇപ്പൊ മോനെ കാണുന്നത് വെറുപ്പാ ഒരു തരാം പേടി ചിലപ്പോൾ അപ്പോഴത്തെ മോന്റെ മാറ്റം കൊണ്ട് ആവാം . അവൾക്ക് ഒരു മാറ്റം ഉണ്ടാകും വെരെ ഇനിയും അവളെ കാണരുത് . അവൻ ഒന്നും പറയാതെ അവിടെ നിന്നും പോയ്‌ . മനസിന്‌ വല്ലാത്ത ഭാരം തോന്നി . …. …………
അവൻ ഒരു മുറിയിൽ മാത്രം ഒതുങ്ങി കൂടാൻ തുടങ്ങി . ആരോടും മിണ്ടാതെയും പറയാതെയും ഒറ്റക്ക് ഒരു മുറിയിൽ .
A . ദേവി പുറത്തു ചെടിക്ക് വെള്ളം നനക്കുവായിരുന്നു . അപ്പോ അങ്ങോട്ട്‌ ഒരു കാർ വന്നു . അതിൽ നിന്നും ഒരു സ്ത്രി ഇറങ്ങി ആ ഇതാര് സാവിത്രിയോ . കേറി വ അതെ ഞാൻ ഇവിടെ ഇരിക്കാൻ വന്നതല്ല ഇവിടുത്തെ വിശേഷം അറിഞ്ഞോണ്ട് വന്നതാ . എവിടെ യാ നിങ്ങളുടെ ഭ്രാന്തൻ മോൻ അവനു വട്ട് മൂത്തു അവന്റെ ഭാര്യ യെ ഓടിച്ചു വിട്ട വിവരം ഞാൻ അറിഞ്ഞു . അല്ല നാത്തൂനേ അവൻ എന്തിയെ ചേങ്ങലക്ക് ഇട്ടേക്കു വന്നോ . അവൻ പെട്ടന്ന് താഴേക്ക് വന്നു . ആ ഇവിടെ ഉണ്ടായിരുന്നോ നീ . ഞാൻ അപ്പോഴേ പറഞ്ഞതാ എന്റെ മോളെ കൊണ്ട് കെട്ടിച്ചാൽ മതിയെന്ന് . അപ്പോ ആർക്കും കേൾക്കാൻ വയ്യായിരുന്നു . ഇപ്പൊ എന്തായി . ആ പെണ്ണ് ഇവനെ ഇട്ടു പോയില്ലേ . ആരാ ഡി തള്ളേ enne ഇട്ടിട്ടു പോയെ . Avan അവരുടെ കഴുത്തിനു കുത്തി പിടിച്ചു

ആരാഡി തള്ളേ എന്നെ ഇട്ടിട്ടു പോയെ അവൻ അവരുടെ കഴുത്തിനു കുത്തി പിടിച്ചു അയ്യോ ഈ വട്ടൻ എന്നെ കൊല്ലുന്നേ ഏട്ടാ ഓടി വായോ . മോനെ ശിവ വിട് നീ എന്താ ഈ കാണിക്കുന്നേ ദേവി പറഞ്ഞു . ശിവ അവളെ വിട് ദാസ് അങ്ങോട്ട് വന്നു . ഏട്ടാ ഇവനെ പിടിച്ചു മറ്റു അല്ലെങ്കി ഈ വട്ടൻ എന്നെ കൊല്ലും . ശിവ നിന്നോടെല്ലേ വിടാൻ പറഞ്ഞെ . അവൻ അവരെ തള്ളി മാറ്റിട്ടു അവിടെ നിന്നും . ഏട്ടാ ഏട്ടൻ വന്നില്ലായിരുന്നെങ്കിൽ ആ വട്ടൻ എന്നെ ഒന്നു നിർത്തുന്നോ നീ ആരെയാ വട്ടനെന്നു വിളിക്കുന്നെ ഈ നിമിഷം നീ ഇവിടുന്നു ഇറങ്ങണം . അല്ലങ്കിലും ഏട്ടന് അന്യന്റെ ചോരേ അല്ലെ കാര്യം ഞാൻ ആരാ ഞാൻ പോകുവാ ആ വട്ടൻ കാരണം നിങ്ങൾ അനുഭവിക്കും അതും പറഞ്ഞു അവർ അവിടെ നിന്നും പോയ്‌. ………..

രാത്രി ശിവൻ രുദ്രാ പറഞ്ഞ കാര്യവും ഇന്നു നടന്ന കാര്യങ്ങളും ചിന്ദിക്കുവായിരുന്നു . അവന്റെ സമ തല തെറ്റുന്ന പോലെ തോന്നി അവൻ രുദ്ര എന്ന് അലറി . അലർച്ച കേട്ടു ദാസും ദേവിയു ഓടി വന്നു അവർ വന്നു നോക്കിയപ്പോ അവൻ മുടിയെല്ലാം കൊരുത്തു വലിക്കുവായിരുന്നു . മോനെ എന്താ നീ കാണിക്കുന്നേ ദേവി അവനെ പിടിച്ചു . അവൻ അവരെ തള്ളി . ദേവി നീ മോനെ നോക്കിക്കോണം ഞാൻ ഡോക്ടറെ വിളിക്കാം . അയാൾ ഡോക്ടറെ വിളിക്കാൻ പോയ്‌ …. …… ……

അൽപ്പം സമയം കഴിഞ്ഞു ഡോക്ടർ വന്നു അവൻ ഒരു വല്ലാത്ത ഭാവത്തോഡേ ഡോക്ടറെ നോക്കി . നീ എന്റെ കുഞ്ഞിനെ കൊല്ലാൻ വന്നതല്ലേ എവിടെടാ എന്റെ രുദ്ര . ഡോക്ടറിന്റെ കോളറിന് പിടിച്ചു അവൻ വൈലൻറ് ആയി . പെട്ടന്ന് അയാൾ മയങ്ങാൻ ഉള്ള മരുന്ന് കുത്തി വേച്ചു അവൻ അപ്പൊ തന്നെ ബോധം കേട്ടു . അയാൾ അവന്റെ കാലും കൈ യും കെട്ടി ഇട്ടു . തിരികെ ഇറങ്ങി വന്നു അവരോടു പറഞ്ഞു ആരാ ഈ രുദ്ര . അത് അവന്റെ ഭാര്യയായ അവർ പറഞ്ഞു . അവർ നടന്ന സംഭവം അയാളോട് പറഞ്ഞു . എന്നാൽ ആ കുട്ടിയോട് പെട്ടന്ന് വരാൻ പറ രുദ്രാ കുഞ്ഞു എന്ന് മാത്രം മാ അവൻ എപ്പോഴും പറയുന്നേ . എന്നാലേ ചികിത്സ നടക്കു . ഡോക്ടർ അവിടെ നിന്നും പോയ്‌ . ………………………………..
അൽപ്പം സമയം കഴിഞ്ഞു രുദ്ര വിളിച്ചാൽ വേരുവോ ദേവി നമുക്ക് അവളുടെ വീടു വെരെ പോകാം ദേവി പറഞ്ഞു നമ്മുടെ അവസ്ഥ മനസ്സിൽ ആക്കുബോൾ അവൾ വരും. അവർ രുദ്ര യുടെ വീട്ടിലേക്ക് പുറപ്പെട്ടു . ………….
അവർ ചെല്ലുബോൾ നന്ദിനി പുറത്തു നില്പുണ്ടായിരുന്നു . ആ ദേവി അവർ ഓടി ചെന്നു രുദ്ര മോളു എന്തിയെ നന്ദിനി അവള് മുറിയിൽ ഉണ്ട് കോളേജിൽ പോയിട്ട് വന്നാൽ ഇപ്പൊ മുറി അടച്ചു ഒറ്റ ഇരിപ്പ പിന്നെ ഗർഭിണി ആയതിന്റെ അവശതയും ഉണ്ട് . അവർ കണ്ണ് നിറച്ചു . ഞാൻ മോളെ വിളിക്കാം . മോളെ രുദ്ര ആരൊക്കെയാ വന്നെന്നു നോക്കിക്കേ അവൾ വാതിലും. തുറന്നു വന്നു . ആ അമ്മ അവൾ അവരുടെ അടുത്തേക്ക് ചെന്നു . സുഖം അല്ലെ മോളെ അവര് ചോദിച്ചു അവൾ ഒന്നു മൂളുക മാത്രം ചെയ്തു . ഞങ്ങൾ ഇപ്പോൾ വന്നത് മോളെ കൂട്ടി കൊണ്ട് പോകാനേ . അവളുടെ മുഖം . മാറി ഇല്ല അമ്മേ ഞാൻ വരില്ല മോളെ അങ്ങനെ പറയരുത് . അവൻ ഇപ്പൊ പഴയ ശിവ അല്ല എന്റെ കുഞ്ഞിന്റെ സമ തല തെറ്റ് ഇരിക്കുവോ മോളെ കണ്ടാലേ അവനു മാറ്റം വേരു മോളു വരണം അവന്റെ അവസ്ഥ കാണണം . ഇത് ഈ അമ്മയുടെ അപേക്ഷ യാ . അമ്മ എന്റെ മുന്നിൽ അപേഷിക്കരുത് . ഞാൻ വരാം പക്ഷെ അത് എന്നും അവിടെ നിൽക്കാൻ അല്ല അയാളുടെ അസുഖം മാറുന്നത് വരെ . മതി മോളെ ഇത്ര യും മതി . …………………..

അവർ അവിടുന്ന് അവളെ കൂട്ടി പോയ്‌ വീട്ടിൽ എത്തി കഴിഞ്ഞു . അവൾ ചുറ്റും നോക്കി ശിവ മുകളിൽ ഉണ്ട് ചെല്ല് മോളെ അവൾ മുറിയിൽ ചെന്നു ചുറ്റും ഇരുട്ട് അവൾ ലൈറ്റ് ഇട്ടു . അവൻ വെട്ടം കണ്ടപ്പോ ഒരു മുലയിൽ ചുരുണ്ടു കുടി . ……………

കണ്ണിലേക്കു വെട്ടം അടിച്ചപ്പോ അവൻ കണ്ണ് മൂടി ഒരു മൂലക്ക് ചുരുണ്ടു കുടി . മുറി മുഴുവൻ നിരന്നു കിടക്കുന്നു . അവൾ പോയപ്പോൾ ഉള്ള മുറി പോലെ അല്ല ഇപ്പൊ കിടക്കുന്നത് ഒരു മൂലക്ക് കണ്ണ് പൊത്തി പിടിച്ചു ഇരിക്കുന്ന അവന്റെ അരികിലേക്ക് ചെന്നു . അവന്റെ തോളിൽ തൊട്ടു അവൻ മുഖം ഉയർത്തി അവനെ നോക്കി രുദ്ര അവന്റെ കണ്ണുകൾ തിളങ്ങി . അവൾ അവനെ നോക്കി കാണുവായിരുന്നു . അവനു മുഖത്തു പഴയ തിളക്കം കാണാൻ സാധിക്കുന്നില്ല . രുദ്രേ അവൻ നീട്ടി വിളിച്ചു .

അവൻ അവളെ കണ്ടോണ്ട് എഴുനേറ്റു . പക്ഷെ കൈയും കാലും ബാധിച്ചോണ്ട് അതിനു സാധിച്ചില്ല . കണ്ടോ രുദ്ര എന്നെ ആരോ കെട്ടി ഇട്ടേക്കുന്നു . ഇത് ഒന്നു അഴിക്കുവോ എനിക്ക് വേദനിക്കുന്നു . അവൾ അത് അഴിച്ചു കൊടുത്തു . അവനെ പതിയെ അവിടുന്ന് എഴുന്നേൽപ്പിച്ചു . എന്തിനാ നീ എന്നെ ഇട്ടിട്ടു പോയെ ഞാൻ ഇവിടെ തനിച്ചനെന്നു നിനക്ക് അറിയില്ലേ അവൻ അവളെ ചുറ്റി പിടിച്ചു . നീ എന്താ ഒന്നും മിണ്ടാതെ പറ രുദ്ര ശിവേട്ടൻ വാ നമുക്ക് താഴേക്ക് പോകാം . ..
അവൾ അവനെയും പിടിച്ചു താഴേക്ക് കൊണ്ട് പോയ്‌ . താഴെ ദേവിയും ദാസും അവരെ നോക്കി നിൽക്കുവായിരുന്നു . ആ വാ മക്കളെ ദേവി ഭക്ഷണം എടുത്തു വെക്ക് ദേവി ഭക്ഷണം വിളമ്പി . രുദ്ര എനിക്കു വാരി തെരുവോ അവൻ ചോദിച്ചു . അവൾ അവനു ഭക്ഷണം വാരി നൽകി . പിന്നെ കുറച്ചു നേരം പുറത്തു കുടി നടത്തിച്ചു . ശിവേട്ട ഈ ഡ്രസ്സ്‌ മുഴുവൻ മുഷിഞ്ഞ താ നമുക്ക് കുളിക്കാം അവനോടു പറഞ്ഞു അവൻ അനുസരണ ഉള്ള കുട്ടിയെ പോലെ തല ആട്ടി അവൾ അവനെ കുളിപ്പിക്കാൻ ഇരുത്തി . ഇടക്ക് ഇടക്ക് അവൻ അവളുടെ നേരെ വെള്ളം തെറിപ്പിച്ചു . വയറിൽ ചുറ്റി പിടിച്ചു അവിടെ മുത്തം വേച്ചു . വാവേ അച്ചേടെ വാവേ എന്ന് ഇടക്ക് ഇടക് പറയുന്നുണ്ട് . അവൾക്ക് അതൊക്കെ ഇഷ്ട്ടം പെടുന്നുണ്ടായിരുന്നില്ല . കഴിക്കാൻ ഉള്ള മരുന്നും കൊടുത്തു അവനെ അവള് കിടത്തി . .. …………………………………………………………………………………………………………..

പിറ്റേന്ന് ഡോക്ടർ വന്നപ്പോ അവനു നല്ല മാറ്റം വന്നു എന്ന് ഡോക്ടർ പറഞ്ഞു . എല്ലാവർക്കും സന്തോഷം ആയി . ……………….

തുടരും ❤️ …