10/02/2026

” ദൈവമെ .. അത് എന്നെ പോലെ തന്നെ ആണോന്ന്….

രചന – മനു തൃശൂർ

ഇന്നത്തെ അച്ഛനും അമ്മയും കളിക്കാൻ
അപ്പുറത്തെ വീട്ടിൽ പുതിയതായി താമസത്തിന് വന്ന കുട്ടിയായിരുന്നു എൻറെ ഭാര്യ.അതിനാൽ ഞാൻ നല്ല മൂഡിൽ ആണ് വീട്ടിലേക്ക് പോയത്..

നേരെ അടുക്കളയിൽ കയറി ചെല്ലുമ്പോൾ അമ്മ നല്ല തിരക്കിട്ട ജോലിയിലാണ്.. പുളിയിട്ടു മീൻ കറി വറ്റിച്ചെടുക്കുവാണ്..
തൊട്ട് അരികിൽ ആവി പറക്കുന്ന തേങ്ങ കൊത്തിയിട്ട കടല കറിയും..എനിക്ക് മീൻ കറിയുടെ മണം അടിച്ചപ്പോൾ തന്നെ വായിൽ വെള്ളം വന്നു നിറഞ്ഞു തുടങ്ങി.” അമ്മേ ഇത്തിരി ചോറു താ..?” നീ … കൈയ്യ് കഴുകിയോട അസത്തെ .നിൻെറ കൈയ്യിലും ടൗസറിലും മുഴുവൻ ചളിയാണല്ലോ.. പോയി കുളിച്ചിട്ട് വാട “. എനിക്ക് വിശക്കുന്നുണ്ട് ചോറുണ്ടിട്ടു കുളിച്ച പോരെ..??

” പോയി കുളിക്കെട നിൻെറ കളിയിത്തിരി കൂടുന്നുണ്ട് .. അച്ഛനിങ്ങ് വരട്ടെ ശരിയാക്കണുണ്ട്..” ടി. മോളെ .നിനക്കിതിനു രണ്ടു അക്ഷരം പറഞ്ഞു കൊടുത്തൂടെ ….?അടുത്ത നിമിഷം അകത്ത് നിന്നും എൻറെ ചേച്ചിടെ സ്വരം വന്നു..” അതിൻെറ തലയിൽ ഒന്നു കയറില്ല അമ്മ !തല പോയ മൊട്ട തെങ്ങ് പോലെയ വല്ല്യ ഗുണമൊന്നും കാണില്ല…അവളുടെ വാക്കുകൾ കേട്ട് ഞാൻ മൂക്കുകയർ പൊട്ടിച്ച കാളയെ പോലെ അവളെ നോക്കി..” നീ പോടി … എൻറെ തലയിൽ കയറും അന്ന് ഞാന് ക്ലാസിൽ ഇരിക്കുമ്പോൾ ഒരു ഉറുമ്പു കയറി പോയത് ടീച്ചർ കണ്ടതാ .” നീ പോടീ..

(എൻറെ മൂത്തത് ആണ് എന്നാലും ഞാനിന്നും അന്നും ഏടിയെന്നെ വിളിക്കു..)”അതുക്കേട്ടതും അമ്മ അടുക്കളയിൽ നിന്നും വടിയെടുത്തു പിടിച്ചു എന്നെ നോക്കി..അമ്മ തറപ്പിച്ചു പറഞ്ഞു.” നീ കുളിച്ചിട്ടു അടുക്കളയിൽ കയറിയ മതി എന്നിട്ടെ ഇന്ന് വല്ലതും തിന്നാൻ തരു.
” ഇതെന്തൊരു കഷ്ടമാണ്… അമ്മേ പിന്നെ ഒരു കാര്യം ചോദിക്കെട്ടെ.” അത് കല്ല്യാണം കഴിച്ച് ഉമ്മ വച്ചാൽ ആണോ കുട്ടി ഉണ്ടാവ…എന്താട നിനക്കിനി കല്ല്യാണം കഴിക്കണോ !! പോയി കുളിക്കെട നാറി…!അതല്ല അമ്മ ഞാനിന്നു കൂട്ടുകാരുടെ കൂടെ കളിക്കുമ്പോൾ അപ്പുറത്ത് പുതിയത് വന്ന കുട്ടിയില്ലെ അവളെ ഞാനാണ് കല്ല്യാണം കഴിച്ചത!! അപ്പോൾ ഞാനവകൊരുമ്മ കൊടുത്തു.?? അപ്പോൾ ആ കുട്ടിക്ക് ” കുട്ടി ഉണ്ടാകോ..?… ടാ.. കുരുത്തം കെട്ടവനെ നിനക്ക് ഇതൊക്കെ ആരാടാ പറഞ്ഞു പഠിപ്പിച്ചു…

ഇതും പറഞ്ഞു അടുക്കളയിൽ കൂട്ടിയിട്ട വലിയ വിറക് തന്നെ എടുക്കുന്നു കണ്ടതും ഞാനോടി പറമ്പിലെ പേര മരത്തിൽ കയറി.അമ്മയ്ക്ക് എത്താത്തത് കൊണ്ട് അടി കൊണ്ടില്ല..വടി വീശി ഇറങ്ങി വരാൻ അമ്മ കുറെ പറഞ്ഞിട്ടും ഞാൻ വരില്ലെന്ന് പറഞ്ഞു പേര കൊമ്പിലിരുന്നു കരഞ്ഞു ബഹളം വച്ചു.. അമ്മ തല്ലില്ലേൽ ഇറങ്ങി വരമെന്ന് പറഞ്ഞു.അന്ന് വൈകുന്നേരം വരെ ആ പേര കൊമ്പത്ത് തന്നെ ഇരുന്നു അച്ഛൻ വന്നപ്പോൾ ആണ് ഞാനിറങ്ങി പോന്നത്….അല്ലേൽ അച്ഛൻ കേറി വന്നു അറഞ്ചം പുറഞ്ചം തല്ലി എടുത്തെറിയുമെന്ന് എനിക്ക് നന്നായി അറിയാം .

അന്ന് രാത്രി ആരും എന്നോട് മിണ്ടില്ല.. ഞാൻ ചോറുണ്ട് റൂമിലേക്ക് പോയി.അമ്മയും അച്ഛനും ഉമ്മാറ കോലയയിൽ ഇരുന്നു എന്തോക്കെ പിറു പിറുക്കുന്നുണ്ട്..പെട്ടെന്ന് അപ്പുറത്ത് ആരോ ശർദ്ധിക്കുന്നു ശബ്ദം കേട്ടു ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കി.എൻറെ ദൈവമെ അത് ആ കുട്ടിയാണല്ലോ..”” ഭാഗവാനെ കാത്തോളെണെ ആ കുട്ടിക്ക് കുട്ടിയൊന്നും ഉണ്ടവല്ലെ !! ശബ്ദം കേട്ട് അമ്മ അപ്പുറം പോയി അവളുടെ അമ്മയോടെ ചോദിക്കണ് കേട്ടു ” എന്ത പറ്റിയതാടി..ശ്യാമെ..??

” ഒന്നുമില്ല ചേച്ചി തിന്നു കഴിഞ്ഞ ഒരു ഒതുക്കമില്ല.. കിടക്കയിൽ കുത്തി മറയൽ തന്നെ കൊടല് മറഞ്ഞതാണ്. വേറൊന്നുമല്ല..ഒടുവിൽ അമ്മ അവരോട് സംസാരം നിർത്തി ഉമ്മറത്തേക്ക് കയറി വന്നിരുന്നു..വീണ്ടും അച്ഛനോട് സംസാരം തുടങ്ങി..അന്ന് രാത്രി ഞാൻ ഇറങ്ങാൻ കിടന്നപ്പോൾ ആ കുട്ടിക്ക് കുട്ടിയുണ്ടായത് സ്വപ്നം കണ്ടു അവളുടെ അച്ഛനും അമ്മയും വീട്ടിൽ വന്നു കരഞ്ഞു ഭഹളം വച്ച് എന്നെ കൊണ്ട് കെട്ടിക്കണം പോലും….

അന്ന് രാത്രി ഞാൻ പേടിച്ച് നിലവിളിച്ചു ഉറക്കമുണർന്നു..പിറ്റെന്ന് നല്ല വിറയലും പനിയും..അന്ന് തന്നെ അടുത്തുള്ള വൈദ്യരെ കാട്ടി ഓതിച്ചു അരയിൽ ചരട് കെട്ടി.ഇന്നിപ്പോൾ വർഷങ്ങൾ ഒരുപാട് കഴിഞ്ഞിരിക്കുന്നു …എനിക്കിപ്പോൾ ഇരുപത്തിയഞ്ച് വയസായ് തൊഴിലില്ലായ്മ നേരിടുന്നു.. ഒരു മാറ്റവും ഇല്ല..പക്ഷെ ആ കുട്ടിയുടെ കല്ല്യാണം കഴിഞ്ഞു ഒരു കുട്ടിയായ് കുടുംബ ജീവിതം നയിക്കുന്നു.എന്നാലും ഇടയ്ക്ക് ഒക്കെ വഴിയിൽ വച്ച് കാണുമ്പോൾ പഴയ കാര്യം ഓർത്തു ഞാനവളുടെ കൊച്ചിനെ നോക്കാറുണ്ട്.” ദൈവമെ .. അത് എന്നെ പോലെ തന്നെ ആണോന്ന്….