രചന – അർച്ചന
വിചേട്ടനോട് എന്തൊക്കെയോ സംസാരിക്കണം എന്നൊക്കെ ഉണ്ടെങ്കിലും അതിനൊന്നും പറ്റാത്ത അവസ്ഥ ആയിരുന്നു അപ്പോൾ… അവരൊക്കെ കൂടെ ഉള്ളത് കൊണ്ട് വിചേട്ടനോട് ഒന്ന് തനിച്ചു സംസാരിക്കാൻ പോലും പറ്റിയില്ല… എന്റെ മുഖഭാവം കണ്ടത് കൊണ്ട് ആണെന്ന് തോനുന്നു വിച്ചേട്ടൻ ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു ചിരിച്ചു തന്നത്… അപ്പോൾ ആണ് എനിക്ക് കുറച്ചു ആശ്വാസം ആയത്… പിന്നെ വേറെ ഒന്നിനും നിൽക്കാതെ വേഗം വീട്ടിലേക് വിട്ടു……. ** വീട്ടിൽ എത്തിയപ്പോൾ തന്നെ വേഗം ഫ്രഷ് ആയി വന്നു ബ്രേക്ക്ഫാസ്റ്റ് കഴിച്ചു…. അച്ഛനും അമ്മയും ആശുനോടും ഹനുനോടും റാമിനോടും കത്തിയടിക്കുന്നുണ്ട്…. j ഞാൻ പിന്നെ അതൊന്നും മൈൻഡ് ആക്കാതെ വേഗം റൂമിൽ പോയി കിടന്നു ഉറങ്ങി…. പിന്നെ വൈകുന്നേരം ആണ് എഴുന്നേറ്റത്… അപ്പോൾ ഉണ്ട് ഹനുവും ആശുവും എന്റെ അപ്പുറവും ഇപ്പുറവും ആയി കിടന്നു ഉറങ്ങുന്നു….. രണ്ടിനെയും ചവിട്ടി താഴെ ഇട്ട് വേഗം ബാത്‌റൂമിൽ കയറി…ഇല്ലെങ്കിൽ എന്നെ അവർ പഞ്ഞിക്കിടും….
[ വിച്ചു ] എന്നാലും അവർ എന്തിനാ എന്നെ ഈ വേഷത്തിൽ കണ്ടപ്പോൾ ചിരിച്ചത്…. എന്നെ കാണാൻ അത്രക്ക് ബോർ ഒക്കെ ഉണ്ടോ… പോലീസ് സ്റ്റേഷനിൽ തന്റെ ക്യാബിനിൽ ഇരുന്നു ഫോണിലെ ക്യാമറ ഓൺ ചെയ്തു തന്റെ സ്റ്റൈല് നോക്കി ആത്മഗതിക്കുകയാണ് നമ്മളെ ചെക്കൻ… “”സർ… “” “”സർ….”” കോൺസ്റ്റബിൾ വന്നു വിളിച്ചപ്പോൾ ആണ് വിച്ചുന് ബോധം വന്നത്…. അവരെ നോക്കി ഒന്ന് ചിരിച്ചു ഫോൺ എടുത്തു പോക്കറ്റിൽ ഇട്ട് കയ്യിലേക്ക് അയാൾ വച്ചു തന്നെ കേസ് ഫയൽ എടുത്തു ഓപ്പൺ ചെയ്തു…. “” സർ…. ഇന്നലെ കണ്ടെത്തിയ ബോഡി ഐഡന്റിഫൈ ചെയ്തു… ഒരു മാസം മുമ്പ് അമേരിക്കയിൽ നിന്നും വന്ന അരുണിമ ഗോവിന്ദ്… “” “”what…..”” “”യെസ് സർ.. “” ആ പേര് കേട്ടതും അവന് ആകെ ഷോക്ക് ആയി… കയ്യിലേക്ക് കിട്ടിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ള അവളുടെ ഫോട്ടോ കൂടെ കണ്ടതും അവന്റെ ഉള്ളിൽ പല സംശയങ്ങളും മൊട്ടിട്ടു….. അരുണിമ…. കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്ന പ്രണയം എന്ന് വിചാരിച്ചവൾ…… അത് വെറും അട്രാക്ഷൻ ആണെന്ന് അറിഞ്ഞത് എന്റെ സീത എന്നെ വിട്ട് പോയപ്പോൾ ആണ്….
പിന്നീട് അവളോട് സംസാരിച്ചപ്പോൾ എന്നെ ഏറ്റവും കൂടുതൽ മനസിലാക്കിയ പോലെ അവള് എനിക്ക് സീതയെ വളക്കാൻ വേണ്ട ട്രിക് ഒക്കെ പറഞ്ഞ് തന്നത്…. ഏറ്റവും നല്ല ഒരു സുഹൃത് ആയി എന്റെ കൂടെ ഉണ്ടായിരുന്നതും അവളാണ്…. പിന്നീട് അറിഞ്ഞത് അവളുടെ കല്യാണം നിശ്ചയിച്ചു എന്നും അതിനാൽ ഫാമിലിയുടെ കൂടെ അമേരിക്കയിലെ അവളുടെ അങ്കിളിന്റെ വീട്ടിലേക്ക് പോവുകയാണെന്നും ആണ്… അതിനാൽ പോകുന്നതിന് മുമ്പ് അവളെ കാണണം എന്ന് തോന്നിയപ്പോൾ ആണ് ബാംഗ്ലൂരിൽ പോയി അവളെ കണ്ടത്… അവിടെ എത്തിയ ശേഷം ആദ്യം ഒക്കെ എപ്പോഴും വിളിക്കും എങ്കിലും പിന്നീട് അത് കുറഞ്ഞു വന്നു…. കഴിഞ്ഞമാസം പതിവില്ലാതെ അവളുടെ കാൾ എന്നെ തേടിയെത്തിയിരുന്നു…അവള് നാട്ടിൽ എത്തിയിട്ടുണ്ടെന്നും എന്നെ കാണണം എന്നും പറഞ്ഞാണ് വിളിച്ചത്… അവള് പറഞ്ഞത് പോലെ എന്നും കാണാറുണ്ടായിരുന്ന കോഫി ഷോപ്പിൽ പോയപ്പോൾ അവള് എത്തിയിട്ടുണ്ടായിരുന്നില്ല…. ഏറെ നേരം കാത്തിരുന്നിട്ടും വരാത്തതുകൊണ്ട് ഫോൺ ചെയ്തപ്പോൾ സ്വിച്ച്ഓഫ് ആയിരുന്നു…. പിന്നീട് കുറേ ദിവസം അവളെ ട്രൈ ചെയ്‌തെങ്കിലും സ്വിച്ച്ഓഫ് ആയിരുന്നു…. പോലീസ് ട്രയ്നിങ്ങും കല്യാണത്തിരക്കും ഒക്കെ ആയി അവളുടെ കാര്യം മറന്നുപോയിരുന്നു…. പക്ഷെ ഇപ്പൊ…. അവൾക്ക് എന്താ സംഭവിച്ചത് എന്ന് അറിഞ്ഞേ പറ്റൂ…. “”സർ…. “” കോൺസ്റ്റബിൾ തട്ടി വിളിച്ചപ്പോൾ അയാളോട് വേഗം വണ്ടിയെടുക്കാൻ പറഞ്ഞു സിറ്റി ഹോസ്പിറ്റലിലേക്ക് വിട്ടു….
[ ദില്ലു ] ഉറങ്ങി എഴുന്നേറ്റപ്പോൾ വൈകുന്നേരം ആയി… ഫ്രഷ് ആയി താഴെ എത്തിയപ്പോൾ അച്ഛനും റാമും കൂടെ ചായ കുടിച്ചുകൊണ്ട് കത്തിയടിക്കുകയാണ്…. പിന്നെ അവരെ ഡിസ്റ്റർബ് ചെയ്യാതെ നേരെ അടുക്കളയിലേക്ക് വിട്ടു… പോരാളി പഴംപൊരി ഉണ്ടാക്കുന്ന തിരക്കിൽ ആണ്… അതുകൊണ്ട് പോരാളിയെ ഡിസ്റ്റർബ് ചെയ്യാതെ തിരിച്ചു പോവാൻ നിന്നെങ്കിലും പുള്ളികാരത്തി കണ്ടു പിടിച്ചു… ഒന്ന് ഇളിച്ചു കൊടുത്തെങ്കിലും ഏറ്റില്ല…. അവസാനം കയ്യിൽ കിട്ടിയ ചപ്പാത്തികോൽ എടുത്തു കാട്ടിയതും ഞാൻ നല്ല ഡീസന്റ് ആയിട്ട് പോയി സഹായിച്ചു… പോരാളി പഴംപൊരി പ്ളേറ്റിൽ ഇടും ഞാൻ അത് എടുത്തു തിന്നും…. അവസാനം അതേ ചപ്പാത്തികോൽ കാണിച്ചിട്ട് ഇവിടുന്നു പോയില്ലെങ്കിൽ എറിഞ്ഞു തലമണ്ട പൊളിക്കുംന്ന് പറഞ്ഞപ്പോൾ പ്ളേറ്റിൽ ഉണ്ടായിരുന്ന അഞ്ചാറു പഴംപൊരി വാരി വേഗം സ്ഥലം കാലിയാക്കി…. നേരെ സിറ്റ്ഔട്ടിൽ എത്തിയപ്പോൾ അച്ഛന്റേം റാമിന്റേം തള്ളൽ ഇതുവരെ തീർന്നില്ല…. അതുകൊണ്ട് അവരുടെ കൂടെ ഞാനും കൂടി.. കുറച്ചു കഴിഞ്ഞപ്പോൾ ഹനുവും ആശുവും വന്നു…. അപ്പോൾ തന്നെ അമ്മ ചായയും പഴംപൊരിയും ആയി വന്നതും എല്ലാരും കൂടെ അത് അകത്താക്കി… അച്ഛ അപ്പൊ തന്നെ എവിടുന്നോ ഷട്ടിൽബാറ്റും കോക്കും കൊണ്ട് വന്നു…
ഇതൊക്കെ ഈ വീട്ടിൽ ഉണ്ടായിരുന്നു എന്ന് ഞാൻ ഇപ്പോഴാ അറിഞ്ഞേ… അങ്ങനെ കളി തുടങ്ങി… അവസാനം ഞാനും ഹനുവും ആശുവും തോറ്റു തൊപ്പി ഇട്ടപ്പോൾ റാമും അച്ഛനും കൂടെ തോളിൽ കയ്യിട്ട് ഞങ്ങളെ പുച്ഛിച്ചു അവിടുന്ന് പോയി… പിന്നെ അവരെ വല്യ മൈൻഡ് ആക്കാതെ നമ്മളും അകത്തേക്ക് കയറി… ഹനുവും ആശുവും ഒരു റൂമിലും റാം വേറെ റൂമിലും ആണ്… ഫുഡ് അടി ഒക്കെ കഴിഞ്ഞു ഞാൻ എന്റെ റൂമിലേക്ക് പോയി… “”വിച്ചേട്ടൻ ഇതുവരെ വിളിക്കുക പോലും ചെയ്തില്ലല്ലോ…. “” കുറേ സമയം ഫോണിൽ ട്രൈ ചെയ്‌തെങ്കിലും കിട്ടുന്നില്ല…… ഇന്നാണെങ്കിൽ ഒന്ന് സംസാരിക്കാൻ പോലും പറ്റിയില്ല.. ഇനിയിപ്പോ ഒറ്റ വഴിയേ ഉള്ളൂ……. “‘മതിലുചാട്ടം… ” എല്ലാവരും ഉറങ്ങി എന്ന് ഉറപ്പായപ്പോൾ വേഗം ബാൽക്കണി വഴി താഴേക്കു ഇറങ്ങി വിച്ചേട്ടന്റെ വീട്ടിലേക്ക് ഓടി…. അവിടെ എത്തി ചുറ്റും നോക്കി.. എല്ലാ ലൈറ്റും ഓഫ് ആണ്…. അത്കൊണ്ട് വേഗം മതില് ചാടി വിച്ചേട്ടന്റെ റൂമിന്റെ ബാൽക്കണിയിലേക്ക് കയറി…. ബാൽക്കണി ഡോർ ക്ലോസ് അല്ല…. അതുകൊണ്ട് തന്നെ പമ്മി പമ്മി വേഗം അകത്തു കടന്നു…. പുതച്ചു മൂടി കിടക്കുന്നുണ്ട് ആള്… അതുകൊണ്ട് ശല്യപെടുത്താതെ ആ പുതപ്പ് മുഖത്തു നിന്നും മാറ്റി…. അയ്യോ…. പണി പാളിന്നാ തോന്നുന്നേ ഡ്യൂഡേ…. പുതപ്പ് മാറ്റിയപ്പോൾ വിച്ചേട്ടന് പകരം അവിടെ രണ്ട് തലയണ…. അപ്പൊ വിച്ചേട്ടൻ എവിടെ…. ഇനിയും ഇവിടെ നിന്നാൽ ശെരിയാവില്ല എന്ന് തോന്നിയതിനാൽ വേഗം തിരിഞ്ഞു ഓടി ബാൽക്കണി ഡോർ ഓപ്പൺ ചെയ്തതും എന്തിലോ പോയി എന്റെ തല ഇടിച്ചതും ഒരുമിച്ചു ആയിരുന്നു……..
[ വിച്ചു ] ഹോസ്പിറ്റലിൽ പോയപ്പോൾ അവിടെ അവളുടെ ബോഡി കൊണ്ടു പോകുവാൻ ആയി അവളുടെ അങ്കിൾ വന്നിട്ടുണ്ട്…. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം അരുണിമയുടേത് മർഡർ ആണ്…. അതിനാൽ തന്നെ അതിന് കാരണക്കാർ ആരായാലും ഞാൻ കണ്ടെത്തിയിരിക്കും… അതും മനസ്സിൽ കരുതി അവളുടെ അങ്കിൾ എന്ന് പറഞ്ഞ ആളുമായി സംസാരിച്ചു… ഒരു മാസം മുൻപെ അവള് അവളുടെ പേരിലുള്ള പ്രോപ്പർട്ടി വിൽക്കുവാൻ വേണ്ടിയാണ് നാട്ടിൽ എത്തിയതെന്നും ഒരു വർഷം മുന്നേ അമേരിക്കയിൽ വച്ച് ഉണ്ടായ ഒരു ആക്‌സിഡന്റിൽ അവളുടെ പേരെന്റ്സ് കൊല്ലപ്പെട്ടിരുന്നു എന്നും മനസിലായി…. അതൊക്കെ കൂട്ടി വായിക്കുമ്പോൾ അവളുടെ പേരെന്റ്സിനെ ഇല്ലാതാക്കിയ പോലെ അവളെയും ആരോ മനപ്പൂർവം കൊന്നതാണെന്ന് ഉറപ്പായി…. അവളുടെ പേരിൽ ഉണ്ടായിരുന്ന പ്രോപ്പർട്ടിക്ക് വേണ്ടി അവളുടെ ബ്രദർ ഇടക്കിടെ അവളെ ശല്യം ചെയ്യാറുണ്ട് എന്നും അവനെ സംശയം ഉണ്ടെന്നും അയാൾ പറഞ്ഞു… പിന്നീട് അവളുടെ ബ്രദറിനെ തിരഞ്ഞ് കണ്ടുപിടിച്ചു…. ആള് നാട്ടിൽ തന്നെ ഉണ്ടായിരുന്നു… അതിനാൽ അവന്റെ മേൽ സംശയം വന്നതും നല്ലപോലെ ഒന്ന് ചോദ്യം ചെയ്തതും അവളെ കൊന്നത് അവളുടെ അങ്കിൾ ആണെന്നും അത് താൻ കണ്ടത് കൊണ്ട് എന്റെ പേരിൽ ആക്കിയത് ആണെന്നും അവൻ പറഞ്ഞു….
അവളുടെ ബോഡി കിട്ടിയ സ്ഥലത്തെ cctvi പരിശോദിച്ചപ്പോൾ അവൻ പറഞ്ഞത് സത്യം ആണെന്ന് ഉറപ്പായി…. അതിനാൽ അപ്പോൾ തന്നെ അമേരിക്കയിലേക്ക് കടക്കാൻ നോക്കിയ അവളുടെ അങ്കിളിനെ അറസ്റ്റ് ചെയ്തു…. എല്ലാം കഴിഞ്ഞു വീട്ടിൽ എത്തുമ്പോഴേക്കും രാത്രി ആയിരുന്നു…ഇന്ന് ദില്ലുനോട് ഒന്ന് സംസാരിക്കാൻ പോലും കഴിഞ്ഞില്ല…. നാളെ തന്നെ അവളെയും കൂട്ടി ഒന്ന് കറങ്ങാൻ പോവാം എന്ന് കരുതി ഞാൻ ബാൽക്കണിയിലെ ഊഞ്ഞാലിൽ ഇരുന്നു എന്റെ വർക്ക് ചെയ്യുമ്പോൾ ആണ് ആരോ പമ്മി പമ്മി എന്റെ റൂമിലേക്ക് പോവുന്നത് കണ്ടത്…. കള്ളൻ എങ്ങാനും ആണെന്ന് കരുതി ഞാനും വേഗം അതിന്റെ കൂടെ റൂമിലേക്ക് കയറി…. അത് നേരെ ബെഡിന്റെ അടുത്തേക്ക് പോകുന്നത് കണ്ടപ്പോൾ ഞാൻ വേഗം ടേബിളിൽ ഉണ്ടായിരുന്ന എന്റെ റിവോൾവർ എടുത്തു പിടിച്ചു…. റൂമിലെ സീറോ ബൾബിന്റെ വെളിച്ചത്തിൽ അത് എന്റെ പെണ്ണ് ആണെന്ന് മനസിലായതും മനസ് എന്തിനോ വേണ്ടി ഹൈ സ്പീഡിൽ മിടിക്കാൻ തുടങ്ങി…….
അത് കൊണ്ട് തന്നെ ഞാൻ വേഗം ബാൽക്കണിയിലേക്ക് തന്നെ മാറി നിന്നു… അവള് അവിടെ നിന്ന് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്…. പിന്നെ പെട്ടെന്ന് തന്നെ ഓടി വന്നു എന്റെ നെഞ്ചത്ത് തന്നെ ലാൻഡ് ആയി………. രണ്ട് കയ്യും മാറിൽ കെട്ടി കുറച്ചു കലിപ്പും മുഖത്തു ഫിറ്റ് ചെയ്തു വിച്ചു നിന്നു… “”അത്…. ഞാൻ…. അറിയാതെ… “” ദില്ലു ആണെങ്കിൽ അവിടെ നിന്ന് ബബബ അടിക്കുകയാണ്…. “””സോ…. സോറി ….. “” വിക്കി വിക്കി എങ്ങനെയോ പറഞ്ഞൊപ്പിച്ചു അവള് അവനെ മറികടന്നു പോകാൻ തുടങ്ങിയതും അവൻ അവളുടെ കൈ പിടിച്ചു വലിച്ചു തന്റെ നെഞ്ചത്തോട്ടു വലിച്ചിട്ടു…. “”നീ എന്താ ഇവിടെ…. “” കലിപ്പിൽ തന്നെ വിച്ചു അവളോട് ചോദിച്ചു.. “”അത്… ഞാൻ….”” “”നീ എന്താ ഇങ്ങനെ കിടന്നു വിറക്കുന്നേ.. “” “”വി…. വിച്ചേട്ടാ…. “” “” നിനിക്ക് വിക്കും തുടങ്ങിയോ… “” ദില്ലു ആകെ പെട്ടല്ലോ ദൈവമേ എന്ന ഭാവത്തിൽ താഴെ നോക്കി പിറുപിറുത്തു…. “”നീ എന്താ താഴോട്ട് നോക്കുന്നെ…. എന്റെ മുഖത്തോട്ട് നോക്കടി… “” വിച്ചു കുറച്ചു ശബ്ദത്തിൽ പറഞ്ഞതും അവള് പെട്ടെന്ന് തന്നെ അവന്റെ വായ പൊത്തിപിടിച്ചു… അവന്റെ കണ്ണുകളിലേക്ക് നോക്കുന്നതിനനുസരിച്ചു അവള് പരിസരം പോലും മറന്നു പോകുന്നത് പോലെ തോന്നി…
അവന്റെ മുഖം അവളിലേക്ക് അടുത്തു വന്നതും അവൾ പെട്ടെന്ന് അവനെ തള്ളി കുറച്ചു പിറകിലേക്ക് നീങ്ങി നിന്നു….. പെട്ടെന്ന് ആയതിനാൽ അവനും ആകെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു… അതുകൊണ്ട് തന്നെ അവളെ നോക്കാതെ അവൻ പോയി കൗച്ചിൽ ഇരുന്നു…. ആകെ കൂടെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നെങ്കിലും വിച്ചുവിന്റെ വാടിയ മുഖം അവളിൽ വല്ലാത്ത അസ്വസ്ഥത നിറച്ചു ….. അതുകൊണ്ട് തന്നെ അല്പം പേടിയോടെ ആണെങ്കിലും അവന്റെ അടുത്തേക്ക് നടന്നു… അവന്റെ അടുത്ത് കൗച്ചിൽ അവളും ഇരുന്നു…… അവൻ പതിയെ അവളുടെ തോളിലേക്ക് ചാഞ്ഞു…. “”എന്താ വിച്ചേട്ടാ ….. “” അത്രയും ആർദ്രമായി അവള് അവനോട് ചോദിച്ചു…. “”ഒന്നുല്ല….. “” അവളിൽ നിന്ന് അടർന്നു മാറി അവൻ പറഞ്ഞൊപ്പിച്ചു……. “”വിച്ചേട്ടാ…. “” “”മ്മ്മ്…. “” “” എന്തെങ്കിലും വിഷമം ഉണ്ടോ വിച്ചേട്ടന്…?”” “” ഇല്ല…. “” “”മ്മ്മ്.. എന്നാ ഞാൻ പോവാ…”” അതും പറഞ്ഞു അവള് എഴുന്നേറ്റു നിന്നതും അവൻ കൈ പിടിച്ചു അവളെ അവിടെ തന്നെ നിർത്തിച്ചു……. ❇️❇️❇️❇️❇️❇️❇️❇️❇️❇️ ( തുടരും )

by