രചന – തൻശിക തനു
ഫോണിൽ മെസ്സേജ് ടോൺ കേട്ടതും അജു ഫോൺ എടുത്തു നോക്കി.. പ്രൈവറ്റ് നമ്പർ എന്ന് കണ്ടതും സംശയത്തോടെ ഫോണിലെ മെസ്സേജ് ഓപ്പൺ ചെയ്തു…മെസ്സേജ് കണ്ട നിമിഷം അജു ഞെട്ടി എഴുന്നേറ്റു.. അവളിൽ അസ്വസ്ഥത നിറഞ്ഞു താൻ അറിയാതെ താൻ പാടിയ പാട്ട് വീഡിയോ എടുത്തിരിക്കുന്നു .. ആരാണെന്ന് അറിയാൻ അജു വീണ്ടും ഡീറ്റെയിൽസ് നോക്കി പ്രൈവറ്റ് നമ്പർ ആയതിനാൽ തന്നെ നിരാശ ആയിരുന്നു ഫലം.. ആരായിരിക്കും… ഇനി എന്നെ പറ്റിക്കാൻ ടിജോയുടെയോ അല്ല യദുവിന്റെയോ പ്ലാൻ ആണോ ഏയ് ഇത് പാടുമ്പോൾ അവർ കൂടെ ഉണ്ടായിരുന്നില്ല പിന്നെ ഇതാര് അജുവിൽ പല സംശയങ്ങളും രൂപപ്പെട്ടു…
“ഇച്ചേച്ചി…”അനുവിന്റെ വിളി കാതിൽ എത്തിയതും അജു വേഗം ഫോൺ വേഗം ലോക്കൽ ഇട്ടു തിരിഞ്ഞു നോക്കി.. ഡോറിനരികിൽ ചിരിയോടെ നിൽക്കുന്ന അനുവും ടെസയും അജു ചിരിച്ചുകൊണ്ട് എഴുന്നേറ്റു..”ആഹാ അത്ഭുതം ആയിരിക്കുന്നല്ലോ ഇത്രയും വേഗം എഴുന്നേറ്റൊ.. ലീവ് ഉള്ള ദിവസം ലേറ്റ് ആവുന്നതാണല്ലോ ഇന്നെന്തു പറ്റി…”
“ഇച്ചേച്ചിയ്ക് വയ്യല്ലോ ഇന്നലെ കൂടെ കിടക്കാൻ വന്നതാ ഞങ്ങൾ വല്യപപ്പാ വിട്ടില്ല അന്നേരം പറഞ്ഞു മക്കൾ ഇപ്പോ താഴെ റൂമിൽ കിടന്നോ ഇപ്പോ അജുട്ടൻ ഉറക്കമാണ് ശല്യപെടുത്തേണ്ടാ.. കാലത്ത് വന്ന മതി എന്ന്… വല്യപപ്പാ പറഞ്ഞാൽ കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ അതാണ് രാവിലെ തന്നെ വന്നത് ഇല്ലേൽ രാത്രി തന്നെ എത്തിയേനെ..” ടെസ പറഞ്ഞുകൊണ്ട് അകത്തു കേറി..”ഓഹോ അപ്പോ എന്നെ പരിചരിക്കാൻ ഉള്ള വരവാ..””ഏറക്കുറെ… ” ടെസ മുഴുവൻ പല്ലുകാട്ടി പറഞ്ഞു..
“എന്റെ വാവാച്ചി ഇച്ചേച്ചിയ്ക് ഒന്നുല്ലിടാ ദേ നോക്കിയേ… എന്റെ കുഞ്ഞൻ വിഷമിക്കേണ്ട എന്റെ വേദനയൊക്കെ പോയി..” അനുവിനെ ചേർത്ത് പിടിച്ച് അജു പറഞ്ഞതും അനു അജുവിൽ ഒട്ടിച്ചേർന്നു നിന്നു… അത് കണ്ട ടെസ മുഖം വീർപ്പു പിണങ്ങി നിന്നു…”എന്റെ കൊച്ചേ നിന്നോട് ഇനി പ്രതേകം പറയണോ ഇങ്ങു വാ പെണ്ണേ… ” അജു വിളിക്കേണ്ട താമസം ടെസ ഓടി അജുവിനെ കെട്ടിപിടിച്ചു… അജു നിറഞ്ഞ സന്തോഷത്തോടെ
ഇരുവരേയും ചേർത്തുപിടിച്ചു….
എല്ലാവരും ഒരുമിച്ചിരുന്നു ബ്രേക്ഫാസ്റ് കഴിക്കുമ്പോളാണ് പുറത്ത് ഒരു ബൈക്ക് വന്ന ശബ്ദം കേട്ടത്.”ആരപ്പാ ഈ നേരത്ത്…”എന്ന് പറഞ്ഞുകൊണ്ട് ശ്യാമ എഴുനേൽക്കാൻ നിന്നതും അനു പറഞ്ഞു”എനിക്ക് കഴിച്ച് കഴിഞ്ഞു ശ്യാമമ്മേ ഞാൻ നോകാം..”അവൾ എഴുന്നേറ്റു കൈ കഴുകി ഹോളിൽ എത്തുമ്പോഴേക്കും കോളിങ് ബെൽ മുഴങ്ങി.. അനു വാതിൽ തുറന്നതും അവൾ അറിയാതെ തന്നെ ആളെ കണ്ടതും കണ്ണുകൾ വിടർന്നു.. പക്ഷേ പെട്ടന്ന് അത് മാറി സംശയം ആയി..
“എന്താടി നന്യുസേ ഇങ്ങനെ നോക്കുന്നെ ഇത് ഞാനാടി..” അനുവിന്റെ തലക്കൊരു കൊട്ടുകൊടുത്തുകൊണ്ട് യദു പറഞ്ഞു…അതിനവൾ ചിരിച്ചു തുടർന്ന് കണ്ണുകൊണ്ട് കൂടെ ഉള്ള ആരാണെന്ന് തിരക്കി… യദു പുരികം ചുരുക്കി പുറകിലേയ്ക് തിരിഞ്ഞു നോക്കി ചിരിച്ചു കൊണ്ട് ആളുടെ തോളിൽ കൈയിട്ട് ചേർത്ത് പിടിച്ചു
“നന്യുസേ ഇവളെന്റെ കാമുകി ഒന്നുമല്ല കേട്ടോ..” കുസൃതി ചിരിയോടെ യദു പറഞ്ഞതും അനു കൂർപ്പിച്ചു നോക്കി അതുകൊണ്ട് യദു ഒരുക്കണ്ണിറുക്കി കാട്ടി പറഞ്ഞു”എന്റെ നന്യുസേ ഇതെന്റെ പെങ്ങളൂട്ടി നന്ദന.. നന്ദുട്ടി ഇതെന്റെ നന്യുസ് എന്ന അനന്യ എല്ലാരുടെയും അനു..” യദു ഇരുവർക്കും പരസ്പരം പരിചയപ്പെടുത്തി..എന്റെ നന്യുസ് എന്ന് പറഞ്ഞ് കേൾക്കേ അനുവിന്റെ മനസ്സിൽ ഒരു തണുപ്പ് പരന്നത് അവൾ അരിഞ്ഞതും അനുവിന്റെ ചുണ്ടിൽ നാണത്താൽ ഒരു പുഞ്ചിരി തെളിഞ്ഞു എന്നാൽ അത് മറയ്ക്കും പോലെ നന്ദയെ നോക്കി മനോഹരമായി ചിരിച്ചു ഇരുവരേയും അകത്തേയ്ക് ക്ഷണിച്ചു..
അകത്തു കേറി വന്ന യദു കാണുന്നത് എല്ലാവരും ഇരുന്നു ആഹാരം കഴിക്കുന്നതായിരുന്നു…”ആഹാ ഞങ്ങൾ നല്ല ടൈമിംഗ് ആണല്ലോ എത്തിയത്…” യദുവിന്റെ ശബ്ദം കേട്ട് എല്ലാവരും ഹോളിൽ നോക്കി ചിരിയോടെ നിൽക്കുന്ന യദുവിനെ കണ്ട് ശ്യാമയുടെ കണ്ണുകൾ വിടർന്നു.. ചിരിയോടെ യദുവിനെ കണ്ട് കഴിപ്പുനിർത്തി എഴുനേൽക്കാൻ നോക്കുമ്പോൾ അനുവിന്റെ കൂടെ ഉള്ള നന്ദനയെകണ്ടു ശ്യാമ അവളെ നോക്കി
“ഇങ്ങു പോര് യദു കഴിച്ച് കഴിഞ്ഞു ബാക്കി സംസാരം..”അജു പറഞ്ഞതും യദു നന്ദയെ നോക്കി കണ്ണിറുക്കി ചിരിച്ചു ചേർത്തു പിടിച്ച് അജുവിനരിക്കിൽ നടന്നു.. അജു യദുവിന്റെ കൂടെ ഉള്ള നന്ദനയേ കണ്ട് നിറഞ്ഞമനസാലെ ചിരിച്ചു..”നിനക്ക് എങ്ങനെ ഉണ്ട്. വേദന വല്ലതും ഉണ്ടോ..””ഇല്ലടാ എനിക്ക് ഒരു പ്രശ്നവും ഇല്ല.. യാം ഓൾറൈറ്റ്..” അജു യദുവിനോട് പറഞ്ഞു അജു നന്ദനയേ നോക്കി
“നന്ദുട്ടാ…” അജുവിന്റെ സ്നേഹത്തോടെയുള്ള വിളി കേൾക്കേ നന്ദ വിടർന്ന കണ്ണുകളോടെ അവളെ നോക്കി..
‘അജുവേച്ചി’ മൗനമായി മനസ്സിൽ ഉരുവിട്ടു.. അജു അവളെ ചേർത്തുപിടിച്ചു…”എങ്ങനെ മനസിലായി..” നിഷ്കളങ്കമായ നന്ദയുടെ ചോദ്യം കേൾക്കേ അജു മനോഹരമായി ചിരിച്ചു..”അതേ നിനക്ക് എങ്ങനെ ഇവളെ മനസിലായി ഞാൻ ഫോട്ടോ പോലും കാട്ടിയില്ലല്ലോ…””അതോ നീ ഇങ്ങനെ ചേർത്തുപിടിച്ചു ഇവളെ കൊണ്ട് വരുന്നത് കണ്ടപ്പോൾ മനസിലായി.. എന്റെ അറിവിൽ നീ ഇതുപോലെ കൊണ്ട് വരാൻ ഇവള് മാത്രേ ഉള്ളു നന്ദുട്ടി എന്ന നിന്റെ പെങ്ങളൂട്ടി…” അജുവിന്റെ മറുപടി കേൾക്കേ ടിജോ പൊട്ടിച്ചിരിച്ചു.. പക്ഷേ ഭക്ഷണം വായിൽ വച്ച് ചിരിച്ചതിനാൽ നിറുകയിൽ കേറി ചുമച്ചു.. അനു ഓടിപോയി ഗ്ലാസിൽ വെള്ളവുമായി വന്നു
“അയ്യോ ടിജോ പയ്യേ കഴിക് അതിന്റെ ഇടയിൽ അവന്റെ കൊലച്ചിരി ദേ ഈ വെള്ളം കുടിക്.”
ആഞ്ഞു തലയിൽ അടിച്ചുകൊണ്ട് യദു പറഞ്ഞ് അനു കൊണ്ട് വന്ന വെള്ളം കൊടുത്തു…ടെസ നന്ദനയേ തന്നെ നോക്കി ഇരുന്നു നല്ല ക്യൂട്ട്.. ചിരിക്കുമ്പോൾ ഉള്ള അവളുടെ ഇടപ്പല്ല് അവളേ കൂടുതൽ മനോഹരമാക്കുന്നു..
ശ്യാമയുടെ മുഖത്തു സംശയം നിറഞ്ഞു പിന്നീട് കണ്ണുകൾ വിടർന്നു വാത്സല്യമായി മാറി… ശ്യാമയേ നോക്കിയ മഹിയിലും സന്തോഷം നിറഞ്ഞു… യദുവിന്റെ അനിയത്തി എന്ന് പറയുമ്പോൾ.. എനിക്കെന്റെ അക്കുവിനെ പോലെ തോന്നുന്നു എന്റെ അക്കുന്റെ മകൾ.. ശ്യാമ നന്ദനയുടെ അരികിലേയ്ക് നടന്നു അവളേ നിറകണ്ണാൽ നോക്കി മുഖത്തോന്ന് തലോടി നന്ദയെ കേട്ടിപിടിച്ചു.. ശ്യാമയുടെ പ്രവർത്തി എല്ലാവരിലും കണ്ണുകൾ നിറച്ചു നന്ദ വല്ലാണ്ടായി യദുവിനെ നോക്കി.. യദു എന്താ സംഭവിക്കുന്നെ അറിയാതെ എല്ലാവരെയും പരസ്പരം നോക്കി…
“ഏയ് ശ്യാമേ എന്താ ഇത്.. ദേ മോളു പേടിച്ചു കേട്ടോ..” മഹി കണ്ണ് തുടച്ചുകൊണ്ട് ശ്യാമയുടെ അരികിൽ വന്നു പറഞ്ഞു…പെട്ടന്ന് താൻ എന്താ ചെയ്തേ എന്ന് ബോധം വന്ന ശ്യാമ അവളെ വിട്ടു…”സോറി മോളെ പെട്ടന്ന് എന്റെ കുഞ്ഞിനെ കണ്ടപ്പോൾ… വാക്കുകൾ കിട്ടാതെ ശ്യാമ എന്തൊക്കെയോ പറയാൻ ശ്രമിച്ചു.. യദുവും നന്ദയും സംശയത്തോടെ നോക്കി നിന്നു..”നിങ്ങൾ ഇരിക് ഞങ്ങൾ ഇപ്പോ വരാം.. ” ശ്യാമയേ ചേർത്തു പിടിച്ച് മഹി റൂമിൽ കൊണ്ടുപോയി.. അത് എല്ലാവർക്കും വിഷമം ആയി..
“നന്ദുട്ടി ഒന്നും തോന്നലെ മോളെ ഏടത്തി അങ്ങന മോളെ കണ്ടപ്പോൾ സ്വന്തം എന്ന് തോന്നിക്കാണും അതുകൊണ്ടാ… വിഷമമായോ എന്റെ മോൾക്..” സ്നേഹത്തോടെ തുളസി നന്ദനയെ ചേർത്ത് പിടിച്ച് ചോദിച്ചു.. എന്ത് കൊണ്ടോ നന്ദനയുടെ കണ്ണുകൾ നിറഞ്ഞു..”അയ്യോ കൊച്ചു കരയണ്ട ഇങ്ങു വന്നേ അമ്മച്ചി ഭക്ഷണം വിളമ്പി തരാം..”നന്ദയെ വിളിച്ചു ഡെയിനിങ് ടേബിളിൽ ഇരുത്തി.. ആനന്ദ് വന്നു നന്ദനയുടെ തലയിൽ തലോടി ഒന്ന് ചിരിച്ചു..”മക്കള് കഴിക് കേട്ടോ ഞങ്ങൾ അപ്പുറത്ത് കാണും..”ചിരിയോടെ ജോൺസി പറഞ്ഞുകൊണ്ട് ആനന്ദിനെ കൂടി ജോൺസി നടന്നു..
“നീ കഴിക്കുന്നില്ലെടാ യദു ഇന്നലെ ഊട്ടിയ പോലെ ഊട്ടാൻ കാത്തുനിൽകുന്നതാണേൽ വെരി സോറി മച്ചാ ആ പ്രതീക്ഷ എട്ടായി മടക്കിയേക്… 😏😏..”
ടിജോ അല്പം പുച്ഛത്തോടെ പറഞ്ഞതും അനു അത് ഏറ്റുപിടിച്ചുഅതെന്നെ ഇന്നലെ എന്തായിരുന്നു തലോടുന്നു വാരികൊടുക്കുന്നു ഊട്ടുന്നു ഓഹ്. ആദ്യമായി വരുന്നത് കൊണ്ട് മാത്രം ഞങ്ങൾ ക്ഷമിച്ചു എന്നും ഇങ്ങനെ ആണേൽ നടക്കൂല്ല മോനെ കിഷ്ണ…”അസൂയ തീരെ ഇല്ല അല്ലേടി…””ഇല്ല ഒട്ടുമില്ല അങ്ങനെ തോന്നിയോ തോന്നിയെങ്കിൽ വെറും തോന്നൽ മാത്രം ആണ് കിഷ്ണ…””കിഷ്ണനോ അതാരാ..”
നന്ദ കഴിക്കുന്നിടയിൽ നിന്നും ചോദിച്ചതും ടെസ പറഞ്ഞു
“അതേ നിന്റെ ചേട്ടന്റെ പേര് യദു കൃഷ്ണ എന്നല്ലേ ഇവളെ നന്യുസ് എന്ന് വിളിക്കുമ്പോൾ വെറൈറ്റി വേണം എന്ന് പറഞ്ഞ് ഇന്നലെ ഒരു മേളം ആയിരുന്നു അപ്പോ ഞാൻ പറഞ്ഞു കിച്ചു എന്ന് വിളിച്ചോ എന്ന് അന്നേരം ഇവള് പറയാ അത് കോമൺ അല്ലേ കൃഷ്ണ യേ കിഷ്ണ ആക്കി വിളികാം എന്ന് വെറൈറ്റി അല്ലേ..””വല്ലാത്ത വെറൈറ്റി തന്നെ കിച്ചു എന്ന് വിളിക്കാത്ത ഭാഗ്യം അത് എന്റെ വല്യേട്ടൻ ആണ് ഇത് എന്റെ കുഞ്ഞേട്ടൻ അപ്പുവും..””ങേ യദു നിന്നെ അപ്പു എന്നാണോ വിളിക്കുവാ..”
“ഇത്ര വല്യ സുഹൃത്തായിട്ട് നിക്ക് നെയിം അറിയില്ലേ ടിജോ ചേട്ടായി അയ്യേ മോശം മോശം..” നന്ദ കളിയാകുമ്പോൾ എല്ലാവരും ചിരിച്ച”എടി നിനക്ക് അറിയാമായിരുന്നോ അപ്പു എന്ന പേര് ഇവനുണ്ടെന്ന്..”ടിജോ അജുവിനോട് തിരക്കി അറിയാം എന്ന് തലയിട്ടിയതും എടി വഞ്ചകി എന്ന രീതിയിൽ ടിജോ നോക്കി…മതി മതി വന്നു ഭക്ഷണം കഴിക് പിള്ളേരെ ബാക്കി പിന്നെ ആവാം..”ലിസമ്മ പറഞ്ഞതും അനു പറഞ്ഞു”ഞാൻ കഴിച്ച് കഴിഞ്ഞു അമ്മച്ചി ഇനി താങ്ങില്ല…”അതിനു നിന്നോട് ആര് പറഞ്ഞു കഴിക്കാൻ അമ്മച്ചി ഞങ്ങളോടാ പറഞ്ഞെ…””നീ പോടാ…”
“ചേട്ടായിയെ പോടാ എന്നോ നിനക്ക് ഞാൻ തരാടി…” ടിജോ അടിക്കാൻ ആയിരുന്നു എഴുന്നേറ്റത്തും”അവിടെ ഇരിക്കെടാ അനു അടുക്കളയിൽ പോയി ചായ എടുത്തു വാ…”എനിക്കെങ്ങും വയ്യ..”അനു..” ശ്വാസനയോടെ തുളസി വിളിച്ചതും അനു ചവിട്ടിതുള്ളി അടുക്കളയിൽ പോയി.. അത് കണ്ട് എല്ലാവരും ചിരിച്ചു.”നിങ്ങൾ കഴിക് ഞാൻ റൂമിൽ ഉണ്ടാകും അങ്ങോട്ട് പോര് കഴിച്ച് കഴിഞ്ഞ്.. “”അതെന്താ നിനക്ക് മതിയായോ..”ഇപ്പോ മതി അമ്മച്ചി.. കുറച്ചു കഴിഞ്ഞു കഴികാം..” എല്ലാവർക്കും ഒരു പുഞ്ചിരി നൽകി അജു റൂമിലേയ്ക് നടന്നു…’യദു എല്ലാം അറിയണം എന്നാൽ മാത്രമേ ഇനി ഞാൻ പ്ലാൻ ചെയ്ത പോലെ നടക്കും..’ അജു മനസ്സിൽ പലതും കണക്കു കൂട്ടി ബെഡ്റൂമിൽ ഉള്ള സോഫസേറ്റിൽ ചാരി കണ്ണടച്ച് ഇരുന്നു..
എല്ലാവരും ആഹാരം കഴിച്ചു അജുവിന്റെ റൂമിൽ വന്നു.അജുവിന്റെ റും കണ്ട് നന്ദ കണ്ണുമിഴിച്ചു നോക്കി.. ബെഡ്നോട് ചേർന്ന് ടേബിൾ ലാബ് സെറ്റ് ഇരുസൈഡിലും ഉണ്ട്… ഒരു സൈഡിൽ ചുമരിനോട് ചേർന്ന് മരത്തോടുള്ള ഫ്ലോറ്റിംഗ് ഷെൽഫിൽ നിറയെ പുസ്തകങ്ങൾ.. അതിന്റെ താഴെ സ്റ്റഡി ടേബിൾ & ചെയർ തൊട്ടടുത്തായി മിഡിൽ ചുമരിൽ സോഫ സെറ്റ്.. മിററോട് കൂടിയ വലിയ സെൽഫും.. നന്ദയുടെ നോട്ടം കണ്ട് ടെസ എന്താണ് തിരക്ക”എന്ത് ഭംഗിയാ റും കാണാൻ ഇത് അജുവച്ചിടെ റും ആണോ..”ആണോ ചോദിച്ചാൽ അതേ ഇവിടെ വരുമ്പോൾ അജുവേച്ചിടെ മാത്രം റും ആണ് ഇവിടെ.. ബട്ട് ശരിക്കുള്ള റും ഞങ്ങളെ വീട്ടിലാ അതിന് ഇതിനെക്കാളും ഐറ്റംസ് ഉണ്ട് മ്യൂസിക്ൽ സിസ്റ്റമൊക്കെ ആയിട്ട് കിടു ആണ് ആടുവശേരിയിൽ അവിടെ ഒരീസം വാ അപ്പോ കാണാം…” അനു മറുപടി നൽകി..
” ആണോ എന്റെ കിച്ചേട്ടന്റെ റുമും അങ്ങനെയാ.. അപ്പോ ഈ ബുക്സ് ഒക്കെ ആരുടേയ.. “ഇച്ചേച്ചിടെ തന്നെ.. കുറച്ചു വല്യപപ്പേടയും..””ഞങ്ങൾ അവിടെ തറവാട്ടിലും ഉണ്ട് കിച്ചേട്ടൻ ഒരു റും തന്നെ ലൈബ്രറി പോലെ സെറ്റ് ചെയ്തിട്ടുണ്ട്.. പക്ഷേ നമ്മൾ ആ പരിസരത്തു അപൂർവ്വം മാത്രം പോകാറുള്ളു അതിനകത്തു നിന്നു ആരേലും എന്തേലും ആവിശ്യത്തിനു വിളിച്ചാൽ മാത്രം😁😁..””ഐവ പൊളി ഞങ്ങളെ പോലെ… 😁😁ടെസ നന്ദയെ ചേർത്ത് നിർത്തി പറഞ്ഞു.. അപ്പഴേയ്ക്കും യദുവും ടിജോയും അജുവിന്റെ അടുത്തിരുന്നു. തന്റെ അരികിൽ ആരോ വന്നെന്ന തോന്നലിൽ അജു കണ്ണ് തുറന്നു.. യദുവിനെയും ടിജോയെയും നോക്കി അജു ചിരിച്ചു.. വാതിൽക്കൽ നിൽക്കുന്ന മൂവരെ കണ്ട് പുരികം ചുളിച് അജു ചോദിച്ചു..”നിങ്ങൾ എന്താ അവിടെ നില്കുന്നെ ഇങ്ങു പോര്..” കേൾക്കേണ്ട താമസം അവരുടെ സംസാരം നിർത്തി അകത്തേയ്ക് വന്നു..
“നന്ദുട്ടി ഇപ്പോ എന്ത് ചെയ്യുവാ..””ചേട്ടായി ഞാൻ ഇപ്പോ 10 എക്സാം കഴിഞ്ഞു.. ഇപ്പോ വെക്കേഷൻ ആണ് ക്ലാസ്സ് നെക്സ്റ്റ് മോന്ത് സ്റ്റാർട്ട് ആകും… കിച്ചേട്ടൻ ഇങ്ങോട്ട് എന്തോ പ്രൊജക്റ്റ് ആവിശ്യത്തിന് വരുന്നുണ്ടെന്നു കേട്ടതും ഞാനും കൂടെ പോന്നു.. ചേട്ടന്മാർ ഇല്ലാതെ അവിടെ ബോർ ആണെന്നെ..” നന്ദ സന്തോഷത്തോടെ പറഞ്ഞു..”ആഹാ റിസൾട്ട് എങ്ങനെ നെക്സ്റ്റ് മോന്ത് ക്ലാസ്സ് എന്ന് പറയുമ്പോൾ അഡ്മിഷൻ ആയികാണുമല്ലോ..”” വന്നു 9 A+ 1 B+ കണക് എനിക്ക് പിടിക്കില്ല.. അതുകൊണ്ട് ഞാൻ ഹ്യുമാനിറ്റീസ് എടുത്തു.. സോഷ്യൽ വർക്ക് ചെയ്യാനാണ് എനിക്ക് ഇഷ്ടം.. ചേട്ടന്മാർ എന്റെ ഇഷ്ടത്തിന് സപ്പോർട്ട് ആക്കി പക്ഷേ മുത്തപ്പനൊന്നും ഒന്നും ഇഷ്ടമല്ല.. ” നന്ദയുടെ സംസാരം കേട്ട് മുത്തപ്പൻ ആരാ എന്ന രീതിയിൽ കണ്ണുമിഴിച്ചു നോക്കുന്ന അണുവിനോടും ടെസയോടുമായി നന്ദ പറഞ്ഞു
“ഐ മീൻ വലിയച്ഛൻ.. 😊””കണ്ടു പഠിക്കടി അവൾക് ഇപ്പഴേ ലക്ഷ്യബോധമുണ്ട് നിങ്ങൾക്കോ 10 കഴിഞ്ഞു നെക്സ്റ്റ് എന്ത് ചൂസ് ആകും എന്ന് ചോദിച്ച ഇച്ചേച്ചി പഠിച്ച പോലെ പഠിക്കണം എന്ന് പറയുന്ന ഒരു വാവാച്ചിയും അവൾ എവിടെ പഠിക്കുന്നോ അവിടെ ഞാൻ പഠിക്കുള്ളു എന്ന് പറയുന്ന ഒരു പെങ്ങളും 😏😏 എന്തിനു കൊള്ളാം…”ഓ പറയുന്ന ചേട്ടായിക്ക് ലക്ഷ്യബോധം കൂടുതൽ അല്ലേ ഇച്ചേച്ചിടെ കൂടെ പഠിക്കാൻ പോകൂ എന്ന് പറഞ്ഞ മഹാൻ 😏😏😏” അനുവും ടെസയും ടിജോയെ നോക്കി പുച്ഛിച്ചു… ഇവർക്കിടയില്ലേ പുച്ഛം കണ്ട് അജു തലയിൽ കൈ വച്ചിരുന്നു യദുവും നന്ദയും പരസ്പരം നോക്കി ചിരിച്ചു.
“കുഞ്ഞേട്ടാ എല്ലാവരെയും മിസ്സ് ചെയ്യുന്നു അല്ലേ.. ” മറുപടിയായി യദു നന്ദുവിനെ ചേർത്തു പിടിച്ചു.”എന്താടാ യദു ..””ഒന്നുല്ലാടി അവൾക് ഫാമിലിയേ മിസ്സ് ചെയ്യുന്നു എന്ന്..”നിങ്ങളുടെ വലിയ ഫാമിലി ആണോ ആരൊക്കെ ഉണ്ട്…” യദു പറയുന്ന കേട്ട് ടെസ നന്ദയോട് തിരക്കി”വലിയ ഫാമിലി ആണ്… കുറെ പേരുണ്ട് ബട്ട് എന്തേലും വിശേഷദിവസം മാത്രേ എല്ലാവരും ഉണ്ടാകൂ അപ്പോ നല്ല രസാ…””എല്ലാരേയും കുറിച്ച് പറ കേൾക്കട്ടെ…” അജു നന്ദയുടെ സംസാരം കേട്ട് കൂടുതൽ കാര്യങ്ങൾ അറിയാൻ പ്ലാനിംഗ് ഭാഗമായി ചോദിച്ചു..
“അങ്ങനെ പറയാനാണേൽ ഞങ്ങൾ കാസ്രോട് കരാറുടെ സ്വന്തം തൃക്കണ്ണാടപ്പന്റെ നാട്ടിലാണ് ഞങ്ങളുടെ വീട്.. വീട്ടുപേര് “കൃഷ്ണലയം” അവിടത്തെ കരണവർ ആയ അതായത് ഞങ്ങളുടെ അച്ഛാച്ചൻ കൃഷ്ണൻ മേനോനും അച്ഛമ്മ ലക്ഷ്മി കൃഷ്ണനും 5 മക്കൾ.
3 ആണും 2 പെണ്ണും..
മൂത്ത മകൻ രാമനാഥൻ ഭാര്യ ശ്രീദേവി രണ്ട് മക്കൾ ഒന്ന് കിച്ചുവേട്ടൻ എന്റെ വല്യേട്ടനും മറ്റൊന്ന് അപ്പുവേട്ടൻ എന്ന എന്റെ കുഞ്ഞേട്ടനും.രണ്ടാമത്തെ മകൾ ആണ് ശശികല അമ്മായി കുമാരൻ മാമനും 3 പെണ്മക്കൾ ശില്പ, ശീതൾ, ശാലിനി.. അതിൽ ശാലിനി എന്നെക്കാൾ ചെറുതാ ബാക്കി രണ്ടും കണക്കാ എനിക്ക് ഇഷ്ടല്ല.. ”
“നന്ദുട്ടി..”ശാസനയോടെ യദു വിളിച്ചു.. യദുവിനെ നോക്കി നന്ദു നാക്ക് കടിച്ചു സോറി എന്ന് പറഞ്ഞു..”ആ അത് വിട് ബാക്കി പറ..” അനു പറഞ്ഞു.
“മൂന്നാമത്തെ ആൾ ഭരതൻ മാലതി ദാമ്പതികൾ അവർ മംഗ്ലൂർ ആണ് അവിടെ കൃഷ്ണ ഗ്രൂപ്പിന്റെ ബിസിനസ് നോക്കി നടത്തുന്നത് ഭരതൻ വല്യച്ഛൻ ആണ്.. 2 മകൾ ട്വിൻസ് ആണ് ഒരാണും ഒരുപെണ്ണും 7 ൽ പഠിക്കുന്നു ശ്വര്യ, സ്വര.. പിന്നെ ഉള്ളത് എന്റെ പപ്പേടെ പ്രിയപ്പെട്ട ചേച്ചി ഒരു മിനിറ്റിനു മൂത്തവൾ അല്ലു.. എല്ലാവരുടെയും ഹൃദയം തൊട്ടറിഞ്ഞവൾ എന്റെ ചിറ്റ.. നാടുവിട്ടുപോയി എന്ന കേട്ടെ അറിയില്ല എവിടെ എങ്ങനെ ഒന്നും ചിറ്റയെ ഞാൻ കണ്ടിട്ടില്ല മക്കളിൽ കിച്ചേട്ടൻ മാത്രേ കണ്ടിട്ടുള്ളു.. അല്പം സങ്കടത്തോടെ നന്ദ പറഞ്ഞതും അജുവിന്റെ ഉള്ളൊന്നു കാളി.. അജുവിന്റെ കണ്ണ് നിറഞ്ഞു… ആരും കാണാതെ അജു കണ്ണ് തുടച്ചു.. ടിജോയുടെ അവസ്ഥയും മറിച്ചല്ല…
എന്നാൽ ഇതൊക്കെ കേട്ട് റൂമിന് വെളിയിൽ ഒരാൾ കരച്ചിൽ അടുക്കി പിടിച്ചു ചുമരിനോട് ചേർന്ന് നിന്നു… നന്ദ പിന്നേയും പറഞ്ഞ് തുടങ്ങ”അവസാനത്തെ ആൾ എന്റെ പപ്പാ ശ്യാം കൃഷ്ണ എന്ന എല്ലാവരുടെയും അക്കു.. അമ്മ നമിത ഒരു രാജകുമാരി അതായത് ഈ ഞാൻ നന്ദന കൃഷ്ണ..”
“ഐവ പൊളി നിന്റെ പപ്പയ്ക് മാത്രം ചെറുപ്പക്കാരുടെ പേര് ആട്ടെ അവർ എന്ത് ചെയ്യുന്നു..” ടെസയുടെ ചോദ്യത്തിന് നന്ദ വല്ലാതെ ആയി വേദനയോടെ അവരെ നോക്കി അവൾ പറഞ്ഞു അവർ ഇപ്പോ ഇവിടെ ഇല്ല അങ്ങ് ദൂരെ എനിക്ക് എത്തിപെടാത്ത സ്ഥലത്ത് എന്നെ കൂട്ടാതെ പോയി.. 2 പേരും ഇനി തിരിച്ചുവരാത്ത അത്ര ദൂരത്ത്… “അത് കേട്ടതും എല്ലാവർക്കും വല്ലാതെ ആയി നിരക്കണ്ണുകളോടെ നന്ദ യദുവിനെ നോക്കിയതും യദു കൈ നീട്ടിപിടിച്ചു അരികിലേയ്ക് വിളിച്ചു നന്ദ ഓടി ആ മാറിൽ മുഖം അമർത്തി ചുറ്റിപിടിച്ചു… യദു അവളെ ഇടത് കൈ കൊണ്ട് ചേർത്തു പിടിച്ച് വലതു കൈകൊണ്ടു തലോടി…”
അക്കു ജീവിച്ചിരിപ്പില്ല എന്നറിഞ്ഞ ചുമരിനോട് ചേർന്ന് അയാൾ ഞെട്ടി തരിച്ചു നിന്നു ഒന്ന് ഉറക്കെ കരയാൻ പോലും ആവാതെ..
നന്ദയേ കൺകെ എല്ലാവരും കരഞ്ഞുപോയി യദു എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിക്കുമ്പോൾ അജു അവരുടെ ആയികിലേയ്ക് നടന്നു വന്നു നന്ദയെ യദുവിൽ നിന്നും തന്റെ കൈകളിൽ ചേർത്തുപിടിച്ചു
“നന്ദുട്ടാ.. കണ്ണാ ചേച്ചിയെ നോക്കിയേ…” അജു നന്ദയെ ഒരുകൈയാൽ പതിയെ മുഖം ഉയർത്തി.. നന്ദ അജുവിനെ നിറ കണ്ണാൽ നോക്കി.. അജുവിന്റെ മനസ്സിൽ നോവ് വന്നു നിറഞ്ഞ പോലെ…”കരയാതെ നന്ദുട്ടാ നമുക്ക് പ്രിയപ്പെട്ട ആൾക്കാർ ആയിരിക്കും ദൈവം വേഗം കൂട്ടികൊണ്ട് പോകുവാ എന്ന പറയാറ്.. അമ്പോറ്റിടെ അടുത്തു നിന്നു ഈ രാജകുമാരിയേ അവർ കാണുന്നുണ്ടാകും അപ്പോ ഇങ്ങനെ കരഞ്ഞാൽ അവർ സങ്കടം ആവില്ലേ അതോണ്ട് കണ്ണ് ചുടച്ചു ഒന്ന് ചിരിച്ചേ.. എന്റെ നന്ദുട്ടന് ഈ ചേച്ചി ഒരു സർപ്രൈസ് തരട്ടെ..” നന്ദയുടെ കണ്ണ് തുടച്ചുകൊണ്ട് അജു പറഞ്ഞത് സർപ്രൈസ് എന്താണെന്നു അറിയാൻ ആ മുഖത്ത് ആകാംഷ നിറഞ്ഞു..
“നന്ദുട്ടന്റെ ചിറ്റയെ നന്ദുട്ടന് കാട്ടി തരട്ടെ ഞാൻ… ഇതുവരെ കാണാത്ത പറഞ്ഞു മാത്രം കേട്ട എല്ലാവരുടെയും ഹൃദയം കവർന്ന നാടുവിട്ടു പോയ ആ അല്ലുവിനെ..”അജു പറഞ്ഞതും യദുവും നന്ദയും ഞെട്ടി അത്ഭുതത്തോടെ അജുവിനെ നോക്കി..”ചേച്ചി കള്ളം പറയല്ലേ വെറുതെ മോഹിപ്പിക്കല്ലേ…””എന്റെ നന്ദുട്ടനോട് കള്ളം പറയോ ഞാൻ കാണണ്ടേ ആ ആളെ… “നന്ദ വേണം എന്ന രീതിയിൽ തലയനക്കുമ്പോൾ യദു അജുവിനെ തന്നെ ആകാംഷയോടെ നോക്കി നിന്നു
“ദേ നോക്കിയേ…”റൂമിലേയ്ക് മഹിയുടെ കൂടെ കേറി വരുന്ന ശ്യാമയേ കണ്ട് വിടർന്ന കണ്ണുകളോടെ ഇരുവരും നോക്കി..അത്ഭുതമോ സന്തോഷമോ എന്താണെന്നു പറയാൻ പറ്റാത്ത ഒരു ഭാവമായിരുന്നു അവരിൽ…’അല്ലു ചിറ്റ..’ സന്തോഷത്തോടെ നന്ദ ഉരുവിട്ടു…”എന്റെ അക്കുന്റെ മോള്..” ശ്യാമ നന്ദയുടെ അടുത്ത് വന്നു ചേർത്തുപിടിച്ചു പറഞ്ഞു..യദുവിനെ നോക്കി കൈ വിടർത്തി.. യദു ശ്യാമയുടെ അടുത്ത് ചേർന്ന് നിന്നു സന്തോഷത്താൽ എല്ലാവരുടെയും കണ്ണ് നിറഞ്ഞു..
“എവിടയായിരുന്നു ചിറ്റേ ഇതുവരെ എല്ലാർക്കും എന്തോരം സങ്കടം ആയിട്ടുണ്ടെന്നോ ചിറ്റ പോയത്… ഏറ്റവും കൂടുതൽ സങ്കടം വല്യേട്ടനാകും.. ശ്രീ അമ്മ പറഞ്ഞിട്ടുണ്ട് അല്ലു മക്കളെ സ്നേഹിക്കും പോലെ നൊന്ത് പെറ്റ അമ്മ പോലെ അങ്ങനെ സ്നേഹിക്കില്ല എന്ന് അതിനു കുശുമ്പ് വരെ തോന്നിയിട്ടുണ്ട് എന്ന്.. നിങ്ങൾക്കൊന്നും ആ ഭാഗ്യം കിട്ടിയിട്ടില്ല കിച്ചുന്ന് മാത്രം കിട്ടിയതാ എന്നൊക്കെ പറയും… ചിറ്റ പോയെ ശേഷം അങ്ങനെ ആരോടും അടുപ്പം കാണിക്കാറില്ല വല്യേട്ടൻ.. എന്തിനാ ഞങ്ങളെ വിട്ടു പോയെ.. 😒 എല്ലാരും എന്ത് മാത്രം മിസ്സ് ചെയ്യുണ്ടെന്നോ..” നിഷ്കളങ്കമായി നന്ദയുടെ സംസാരം കേൾക്കേ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ട് ശ്യാമ കേട്ടു നിന്നു..
“യദു നിനക്കൊന്നും പറയാനില്ലേ…” ഒന്നും മിണ്ടാതെ ശ്യാമയേ തന്നെ നോക്കി നില്കുവായിരുന്നു യദു…”സന്തോഷം കൊണ്ട് വാക്കുകൾ കിട്ടുന്നില്ല… ചിറ്റയെ കാത്തിരിക്കുന്ന എത്ര പേരുണ്ടെന്നോ വീട്ടിൽ ഒരു വിളിക്കായി അറിയോ ചിറ്റയ്ക്കു… ” യദു ചോദിച്ചതും ശ്യാമ അവനെ ചേർത്തുപിടിച്ചു ചുംബിച്ചു..
“ഞാൻ.. ഞാൻ അപ്പയെ വിളിക്കട്ടെ ഇതറിയുമ്പോൾ സന്തോഷം കൊണ്ട് മതിമറക്കും അത്രയ്ക്കു ഇഷ്ട എന്റെ ചിറ്റയെ അപ്പയ്ക്… പക്ഷേ ഏട്ടനും അപ്പയും ഇതും പറഞ്ഞു പ്രശ്നം അപ്പ കാരണം ആണുപോലും കിച്ചുവേട്ടനെ വിട്ടു ചിറ്റ പോയെ എന്നും പറഞ്ഞ അടി അപ്പ ഒന്നും മിണ്ടില്ല ഉള്ളിലെ സങ്കടം അത് എത്രമാത്രം ഉണ്ടെന്നു കണ്ടറിഞ്ഞതാ ഞാൻ ചിറ്റേടെ പഴയ ഫോൺ നോക്കി ചിറ്റയോട് വാതോരാതെ സംസാരിക്കുന്നത് കാണാം അപ്പ ഉള്ളു നീറിയിട്ടുണ്ട് അത് കണ്ട്… ”
യദു പറഞ്ഞതും നന്ദ കൂട്ടിച്ചേർത്തു.അത് മാത്രോ വീട്ടിൽ ചിറ്റേയെ കലയപ്പച്ചി കുറ്റം പറയുമ്പോൾ കണ്ണ് പൊട്ടുന്ന ചീത്ത പറയും അപ്പ നിനക്ക് മതിയായില്ലേ എന്റെ അല്ലുനെ പറഞ്ഞത് എന്നും പറഞ്ഞ്.. ഇപ്പോ ചിറ്റേടെ ഭർത്താവ് ഒരു പോലീസ് ഓഫീസർ ആണെന്ന് അറിഞ്ഞാൽ അറ്റാക് വരും ആ പിശാസിനു …””അയ്യോ മോളെ അങ്ങനെയുന്നും പറയല്ലേ..”
“പിന്നെ പറയാതെ അവർ എന്നെ പറയുന്നത് എന്താണെന്നു അറിയോ ചിറ്റേയ്ക്കു എന്റെ ശാപം കിട്ടിയകൊണ്ടാ എനിക്ക് രണ്ടു വയസുള്ളപ്പോൾ അച്ഛനും അമ്മയും എന്നെ വിട്ടു പോയെ എന്ന് ഞാൻ ശാപം കിട്ടിയ ജന്മം ആണെന്ന്..”കരഞ്ഞുകൊണ്ട് നന്ദ പറഞ്ഞതും ശ്യാമ ചേർത്തുപിടിച്ചു അവളെ ആശ്വസിപ്പിച്ചു..
“വിവരമില്ലാത്തവർ അങ്ങനെ പലതും പറയും നീ എന്റെ അക്കുന്റെ രാജകുമാരി ആണ് എന്റെ രാജകുമാരി 😘” നെറുകയിൽ ചുംബിച്ചു കൊണ്ട് ശ്യാമ പറഞ്ഞു..”അപ്പോ ഞങ്ങളോ..” അനുവും ടെസയും ഒരുപ്പോലെ ചോദിച്ചു…”നിങ്ങൾ എന്റെ വൈര്യകല്ലല്ലേ വാ..”ശ്യാമ പറഞ്ഞുകൊണ്ട് ഇരുവരേയും വിളിച്ചു ചേർത്ത് പിടിച്ച്”ഞാൻ ഈ സന്തോഷം അറീക്കട്ടെ… ”
ഫോൺ എടുത്തു കാൾ ചെയ്യാൻ പോയതും അതിനെ തഞ്ഞു കൊണ്ട് അജു അവന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി…. എന്താ കാണിക്കുന്നേ എന്ന രീതിയിൽ അജു യദുവിനെ നോക്കി”നീ ഇപ്പോ ഈ കാര്യം പറയേണ്ട അവർക്ക് നിങ്ങൾക് തന്ന പോലെ ചിന്ന സർപ്രൈസ് ആയി നമുക്ക് കൊടുകാം ഞാൻ ഒരു പ്ലാൻ മനസ്സിൽ കണ്ടിട്ടുണ്ട്…””എന്താ പ്ലാൻ…”
ടിജോ ചോദിച്ചതും അജു ഒന്ന് ചിരിച്ചു”ഈ മാസം ലാസ്റ്റ് അതായത് 29 ഒരു വിശേഷ ദിവസം ആണല്ലോ അന്ന് ഇവിടെ ചെറിയ പാർട്ടി ഉണ്ട് അന്ന് നാഥൻ അങ്കിളിന്റെ ഉറ്റ സുഹൃത് ഇന്ദ്രനുമായുള്ള കൂടിക്കാഴ്ചയ്ക്കു ക്ഷണിക്കുന്നു ഇവിടെ വന്നു അവർക്കു മുന്നിൽ ശ്യാമമ്മയെ നിർത്താം..”ആഹാ നല്ല ഐഡിയ അല്ല 29 എന്താ ഇത്ര പ്രതേകത.. ” യദു ചോദിച്ചതും അനു പറഞ്ഞു
“ഇവിടത്തെ ഒരു വൈര്യ കല്ലിന്.. അതായത് ഈ അനന്യ മേനോൻ അന്ന് പ്രായപൂർത്തി ആകും.. 18 വയസ് തികയിന്ന ദിവസം എന്ന്.. അന്ന് ഇവിടെ നമ്മൾ മാത്രേ കാണാറുള്ളു ഈ പിറന്നാളിന് ഞാൻ പ്രായപൂർത്തി ആവുന്നോണ്ട് ഒരു ഇടവ് തന്നിരിക്കുന്നു… ” തന്റെ ഡ്രസ്സിന്റെ ഇല്ലാത്ത കോളേർ പൊക്കി എല്ലാവരെയും നോക്കി..”അയ്യോടി നിന്റെ ഇടവ് കിട്ടിയിട്ട് വേണം ഞങ്ങൾക്ക് അവരെ ക്ഷണിക്കാൻ ഒന്ന് പോയെടി…””നോക്ക് ശ്യാമമ്മേ ഈ ചേട്ടായി എന്നെ പറയുന്നത് കേൾക് എന്റെ പിറന്നാളിന് ഞാൻ തീരുമാനിക്കും പോലെ അല്ലേ ഉണ്ടാവേണ്ടേ..”
ശ്യാമയേ ചേർന്ന് നിന്നോട് ചുണിങ്ങികൊണ്ട് അനു പറഞ്ഞ”എന്റെ കുശുമ്പി പറയും പോലെ നടക്കു പോരെ ..””എന്റെ പൊന്നു ശ്യാമമ്മ… 😘😘😘”എല്ലാം കണ്ടുകൊണ്ട് നിന്ന മഹിയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു.. അജു മഹിയുടെ അടുത്തു ചെന്ന് കണ്ണുകൾ തുടച്ചു കൊടുത്തു.. ഇരുക്കണ്ണും ചിമ്മി കാണിച്ചു കെട്ടിപിടിച്ചു.. ചിരിച്ചു മറു സൈഡിൽ ടിജോയേയും യദുവിനെയും ചേരുന്നു പിടിച്ചു..റൂമിനു വെളിയിൽ നിന്നും നോക്കി നിന്ന 4 പേരുടെ കണ്ണുകളും സന്തോഷത്താൽ നിറഞ്ഞിരുന്നു.. 😍😍….കാത്തിരിക്കണേ

by