രചന – അയിഷ അക്ബർ
ചുറ്റുമുള്ളവർ പറയുന്നത് വിശ്വസിക്കാനല്ലേ എനിക്ക് പറ്റു..
എനിക്കറിയില്ലെങ്കിലും അവരെല്ലാം തന്നെ തനിക്ക് വേണ്ടി ഒരുപാട് സഹിച്ചവരായിരിക്കും….
പിന്നേ… വിവാഹം വേണ്ടെന്ന് വെക്കാൻ തനിക്ക് പ്രത്യേകിച്ചൊരു കാരണവുമില്ല….
പിന്നെങ്ങനെ അവരുടെ ഇഷ്ടങ്ങൾക്ക് മേൽ താൻ പറ്റില്ലെന്ന് പറയും…
അവൾ അവനെ നോക്കിയത് ചോദിക്കുമ്പോൾ വാക്കുകളിൽ നിസ്സഹായതയായിരുന്നു കാണാൻ കഴിഞ്ഞത്….
മാത്രവുമല്ല….
അവൾ ഒരാശ്രയമെന്ന പോൽ തന്നിലേക്ക് നോക്കുകയായിരുന്നില്ലേ….
എന്തിനാണ് അവരിത്ര ധൃതി പിടിച്ചീ വിവാഹം നടത്തുന്നതെന്നെനിക്കറിയുന്നില്ല…..
അവൻ അവന്റെ സംശയം അവളിലേക്കിട്ട് കൊടുക്കുമ്പോൾ അവളവനെ നോക്കി….
മഹേഷേട്ടന് എന്നോടുള്ള പ്രണയം കാരണമായിരിക്കാം…. എത്രയും പെട്ടെന്ന് എന്നെ സ്വന്തമാക്കാൻ വേണ്ടിയാണെന്നാണ് ഞാൻ കരുതുന്നത്….
അവളത് പറയുമ്പോൾ അവനൊന്നു ചിരിച്ചു…
ആ ചിരിയിൽ കലർന്നിരുന്ന പുച്ഛം അവൾക്ക് വ്യക്തമായി അറിയുന്നുണ്ടായിരുന്നു….
നിന്നെ അവൻ ശെരിക്കും പ്രണയിക്കുന്നുണ്ടെങ്കിൽ നിന്റെ മനസ്സിലെ ആ പ്രണയത്തിനായി അവൻ കാത്തിരിക്കുമായിരുന്നു….
അവനെ സ്നേഹിച്ച ആ സത്യ ഭാമയെ തിരിച്ചു കിട്ടാൻ ഒരു ജന്മം മുഴുവൻ കാത്തിരുന്നാലും അവന് മടുക്കില്ലായിരുന്നു……
അവനത് പറയുമ്പോൾ ആ വാക്കുകളിൽ ശെരിയുള്ളത് പോലെ അവൾ കുരുങ്ങി കിടന്നു….
അവനതും പറഞ്ഞ് കൊണ്ടവിടെ നിന്നും എഴുന്നേറ്റ് പ്പോയി…..
ഇനിയിപ്പോൾ എന്ത് ചെയ്യാൻ പറ്റും….
നടന്നു തുടങ്ങിയിരുന്ന അവൻ പിറകിലേക്ക് തിരിഞ്ഞു…അവളിൽ നിസ്സഹായത നിറഞ്ഞു നിന്നു….. സമയം അത്രത്തോളം കൈപിടിയിൽ നിന്നും അകന്നു പോയിരിക്കുന്നുവെന്ന് രണ്ട് പേർക്കും അറിയാമായിരുന്നു….
വിവാഹം വരെ സമയമുണ്ടല്ലോ…. നിന്റെ ഓർമകളിലേക്കിറങ്ങി ചെല്ലാൻ നീ കൂടി ശ്രമിക്കണം….
മഹേഷിനെ പ്രണയിച്ചിരുന്ന ആ സത്യഭാമയായി നീ മാറിയാൽ പിന്നേ പ്രശ്നമില്ലല്ലോ….
എന്നാൽ നീ ഇപ്പോഴത്തെ ഭാമയിൽ ചുരുങ്ങി പോവുകയാണ്….
നിന്നിലെ നിന്നെയറിയാൻ നിന്നെക്കാൾ കഴിവ് മാറ്റാർക്കുമില്ല…..
ഗൗരവത്തോടെ അത്രയും പറഞ്ഞ് കൊണ്ടവിടെ നിന്നുമവൻ നടന്നകലുമ്പോൾ അവളവനെ തന്നെ നോക്കി നിന്നു….
കുറച്ച് ദിവസങ്ങൾക്കു മുൻപെങ്കിലും അവൻ പറഞ്ഞത് പോലെ താൻ സ്വയമൊന്നു ചിന്തിക്കാൻ ശ്രമിക്കുകയെങ്കിലും ചെയ്തിരുന്നെങ്കിൽ വിവാഹം ഇത്ര പെട്ടെന്നാവുമായിരുന്നില്ല…
ഭാമയെ അറിയാനോ അവളായി മാറാനോ താൻ ശ്രമിച്ചിരുന്നില്ലെന്നത് തന്നെയാണ് ശെരി….
തന്റെ രണ്ടാം ജന്മമായ ഡോക്ടറിന്റെ ആ ലക്ഷ്മിയായിരിക്കാനാണ് മനസ്സെപ്പോഴും ആഗ്രഹിച്ചത്…..
എന്നാൽ തനിക്കറിയണം…. എന്റെയുള്ളിലെ ഭാമയെ….
അവൾ മനസ്സിലുറപ്പിച്ചു കൊണ്ടെഴുന്നേറ്റു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മഹേഷേട്ടാ…..
പിറകിൽ നിന്നുള്ള ഭാമയുടെ വിളി മഹേഷിൽ അത്ഭുതമുണർത്തി……
അയാൾ തിരിഞ്ഞു കൊണ്ട് അവളിലേക്ക് നോക്കുമ്പോൾ അവന്റെ കണ്ണുകൾ വിടർന്നിരുന്നു…
എന്താ ഭാമേ…..
അയാൾ ചോദിക്കുമ്പോഴും വാക്കുകളിൽ സന്തോഷം അലതല്ലിയിരുന്നു….
നമ്മുടെ പ്രണയ നിമിഷങ്ങളിലെ ഓർമ്മകൾ എനിക്കായൊന്നു പങ്കു വെക്കാമോ….
പെട്ടെന്ന് അവളത് ചോദിച്ചതും മഹേഷിന് എന്ത് പറയണമെന്നറിയില്ലായിരുന്നു…….
അവളുടെ ആ ചോദ്യത്തിൽ പഴയ ആ സത്യ ഭാമയുടെ പ്രസരിപ്പ് അവന് കാണാൻ കഴിഞ്ഞു…..
അവളുടെയൊർമ്മകൾ തിരിച്ചു കിട്ടിയോ എന്ന ചിന്തയിൽ അവൻ വെട്ടി വിയർക്കുന്നുണ്ടായിരുന്നു..
അത് ഭാമേ…. എന്തായിപ്പോ പെട്ടെന്ന്….
പറ മഹേഷേട്ടാ….. എന്റെ ഓർമയിൽ എന്തെങ്കിലും തെളിയുന്നുണ്ടോയെന്ന് നോക്കാനാണ്…….
അവളത് പറയുമ്പോഴും അവൾക്ക് ഓർമ തിരിച്ചു കിട്ടിയിട്ടുണ്ടാകുമോയെന്നവൻ ഭയന്നിരുന്നു…..
പണ്ട്…. പണ്ട് മാവിൻ ചുവട്ടിൽ നിൽക്കുന്ന നിനക്ക് മുകളിൽ കയറി ഇഷ്ടമുള്ള മാങ്ങ പറിച്ചു തന്നിരുന്നത് നിന്റെ മഹേഷേട്ടനായിരുന്നു….
അവൻ അത് പറയുമ്പോഴും വാക്കുകളിൽ ഒരു വിക്കൽ അവളറിഞ്ഞിരുന്നു…..
അതൊക്കെ ചെറുപ്പത്തിലല്ലേ…. അതൊരിക്കലും പ്രണയത്തിൽ നിന്നുള്ളതല്ലല്ലോ….
അവൾ വീണ്ടുമങ്ങനെ പറയുമ്പോൾ അവന് പെട്ടെന്നൊന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല…
എന്നെ കൊന്നാലും മഹേഷേട്ടനെന്റെ കഴുത്തിൽ താലി കെട്ടില്ലെന്ന അവളുടെ ഉറച്ച വാക്കുകൾ മാത്രമായിരുന്നു മനസ്സിൽ തെളിഞ്ഞു വന്നത്…..
അതിനു മേലെ പെട്ടെന്ന് മറ്റൊരു നുണ മെനയാൻ അവനും കഴിഞ്ഞില്ല……
അവൻ നിന്നു വിയർത്തു….
മഹേഷേ…. അവന്റെ കൂടെ വണ്ടിയിൽ വന്നിരുന്ന കച്ചവടക്കാരൻ വിളിച്ചതും അവനിൽ ചെറിയൊരു ആശ്വാസം നിറഞ്ഞു…..
ഞാൻ…. ഞാൻ പിന്നേ വരാം ഭാമേ….
അവളോട് യാത്ര പറഞ്ഞ് അവനിറങ്ങുമ്പോഴും അവന്റെ സംശയങ്ങളൊന്നും കെട്ടടങ്ങിയിട്ടുണ്ടായിരുന്നില്ല……
അവനിൽ നിന്ന് കൃത്യമായൊരു മറുപടി കിട്ടാത്തത് കൊണ്ട് അവളിലും സംശയങ്ങൾ കുരുങ്ങിക്കിടന്നു…….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അജയുടെ മുറിയുടെ തുറന്നിട്ട ജനലിലൂടെ അവളെത്തി നോക്കി….
ജനലിനോട് ചേർന്ന കട്ടിലിൽ കിടക്കുകയായിരുന്ന അവൻ നെഞ്ചോട് ചേർത്ത് വെച്ച മഞ്ഞ നിറത്തിലുള്ള എന്തോ ഒന്ന് പെട്ടെന്നാണ് അവളുടെ കണ്ണുകളിലൂടാക്കിയത്…..
ഷർട്ടിടാത്ത അവന്റെ ശരീരത്തോട് അതിനെ അവൻ അത്ര മേൽ ഇഷ്ടത്തോടെ ചേർത്ത് വെച്ചിരുന്നു…..
ശ്…..
അവൾ പതിയേ വിളിച്ചതും അവൻ കണ്ണുകൾ വലിച്ചു തുറന്നു….
കണ്ണുനീർ അവന്റെ കണ് പോളകൾക്ക് കനം കൂട്ടിയ പോലെയവൾക്ക് തോന്നി….
അവനെഴുന്നേറ്റത്തും പെട്ടെന്ന് അവളെ കണ്ടപ്പോൾ ആ മിഴികളൊന്ന് വിടർന്നു….
പിന്നീട് കയ്യിലുണ്ടായിരുന്ന ആ മഞ്ഞ വസ്ത്രം കട്ടിലിൽ വെച്ച് മുറിയിലെ ഹാങ്ങറിൽ തൂക്കി വെച്ച ഒരു ബനിയനെടുത്തിട്ടു….
അപ്പോഴും അവളുടെ കണ്ണുകൾ കട്ടിലിൽ കിടക്കുന്ന ആ വസ്ത്രത്തിലായിരുന്നു….
അതൊരു ദാവണിയായി അവൾക്ക് തോന്നി…..
ഇതാരുടേതാണെന്ന ചിന്ത അവളിലുണർന്നു……
ഇതാരുടേയാ…..
അവളത് ചോദിച്ചപ്പോഴാണ് അവന്റെ കണ്ണുകൾ അതിൽ കുരുങ്ങിയത്….
അവൻ മനോഹരമായൊന്നു പുഞ്ചിരിച്ചു…
എങ്കിലും ആ പുഞ്ചിരിയിലെ നോവിനെയവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു……
അത്ര മേൽ ഇഷ്ടപ്പെട്ട ഒരാൾക്ക് അവളുടെ ചിത്രം മനസ്സിൽ വരച്ചു ചേർത്ത് വാങ്ങിയതാണ് ഞാൻ …..
എന്നാൽ ഇതെന്റെ കയ്യിൽ ബാക്കിയാക്കി അവളെ വിധിയെന്നിൽ നിന്നും അകറ്റി….
ഒരിളം പുഞ്ചിരിയോടെയാണ് പറഞ്ഞതെങ്കിലും അതിലൊളിഞ്ഞിരിക്കുന്ന അടക്കാനാവാത്ത ദുഖത്തിന്റെ ആഴി അവൾക്കളന്നെടുക്കാൻ കഴിഞ്ഞിരുന്നു……
ഇതിങ്ങനെ ചേർത്ത് പിടിക്കുമ്പോൾ അവൾ കൂടെയുണ്ടെന്നൊരു തോന്നലാണ്…..
അവനൊന്നു കൂടി പുഞ്ചിരിച്ചു…..
അവൾക്കും വല്ലാത്ത സങ്കടം തോന്നി….
അത് പോട്ടെ….
നിന്റെ കാര്യം എന്തായി…. മഹേഷ് പറഞ്ഞതനുസരിച് വല്ല ഓർമയും കിട്ടിയോ…
അവൻ പ്രതീക്ഷയോടെ ചോദിച്ചെങ്കിലും അവളുടെ മുഖത്തെ നിരാശ കണ്ടപ്പോൾ ഒന്നും കിട്ടിയില്ലെന്നു അവന് മനസ്സിലായിരുന്നു…..
എന്താ ഭാമേ…. എന്ത് പറ്റി….
അവൻ മുഖം താഴ്ത്തി നിൽക്കുന്നവളെ നോക്കിയത് ചോദിച്ചപ്പോൾ അവൾ പതിയേ മുഖമുയർത്തി….
മഹേഷേട്ടൻ കാര്യമായൊന്നും പറഞ്ഞത് തന്നെയില്ല…..
അവളിൽ കലർന്ന നിരാശയെ അവന് തിരിച്ചറിയുന്നുണ്ടായിരുന്നു….
സാരമില്ല…. മഹേഷേന്നത് ഒരു വഴി മാത്രമാണ്…. ആ വീട്ടിൽ വേറെയും ആളുകളുണ്ടല്ലോ……
അവനത് പറഞ്ഞതും അവളിൽ വീണ്ടും ഒരു പ്രതീക്ഷ ജനിച്ചു…..
അവളുടെ മനസ്സിൽ ആ വീട്ടിലെ ഓരോരുത്തരുടെയും മുഖം തെളിഞ്ഞു വന്നു….
അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി…..
ഭാമേ…..
അവന്റെ ദയനീയമായ ആ വിളി അവളെ പിടിച്ചു നിർത്തി…
അവളെന്തെന്ന ഭാവത്തിൽ അവനെ നോക്കി….
അവളിതുടുത് കണ്ട് കൊതി മാറിയിട്ടില്ല…..
ഇനി ഇതവളുടുത് കാണാൻ എത്ര കാത്തിരിക്കണമെന്നറിയുകയുമില്ല…..
ആ ദാവണി കയ്യിൽ പിടിച്ചവന്നത് പറയുമ്പോൾ വാക്കുകളിൽ നൊമ്പരം നിറഞ്ഞു നിന്നു….
അവനെന്താണ് പറഞ്ഞ് തുടങ്ങുന്നതെന്ന് അവൾക്കറിയുന്നുണ്ടായിരുന്നില്ല……
ഭാമയെ കണ്ടത് മുതൽ എനിക്കവളെ പോലെ തോന്നുകയാണ്…
ഇയാൾക്ക് പറ്റുമെങ്കിൽ ഇതൊന്നുടുക്കാവോ….
അവനത് ചോദിക്കുമ്പോൾ എന്താണ് തിരിച്ചു പറയേണ്ടതെന്ന് അവൾക്കറിയില്ലായിരുന്നു….
എന്നാൽ അവന്റെ മുഖത്തെ ദുഃഖം അവളിൽ രണ്ടാമതൊരു ചിന്തക്ക് ഇടം നൽകിയിരുന്നില്ല…
അവന്റെ കണ്ണുകളിലെയാ ദുഃഖം അവളെ അത്രമേൽ ചുട്ട് പൊള്ളിക്കുന്നുണ്ടായിരുന്നു…..
അവൾ കൈകൾ നീട്ടി…
അവന്റെ കണ്ണുകൾ തിളങ്ങി…..
അവനെതവളുടെ കയ്യിലേക്ക് വെച്ചു കൊടുത്തതും അതുമായി അവൾ നടന്നു പോകുന്നത് അവൻ നോക്കി നിന്നു….
അവന്റെ ഹൃദയത്തിൽ പടർന്ന നോവിനെയന്നേരം പേരിട്ടു വിളിക്കാൻ കഴിയുമായിരുന്നില്ല……
(തുടരും )

by