10/02/2026

സന്ധ്യക്ക് വിരിഞ്ഞ പൂവ് : ഭാഗം 07

രചന – ലക്ഷ്മി ലച്ചു

രാവും പകലും ഓരോന്നും കടന്നുപോയി.

രണ്ടുമൂന്നു ദിവസത്തേക്കു കണ്ണേട്ടൻ എന്റെ മുഖത്തുപോലും നേരേചൊവ്വേ നോക്കിയിട്ടില്ലയിരുന്നു

അന്ന് രാത്രി നടന്നതൊക്കെ കണ്ണേട്ടനെ അത്രമാത്രം വേദനിപ്പിച്ചെന്ന് എനിക്ക് തോന്നി .

എന്നാൽ ഈയിടെയായി പഴയതുപോലെ എന്നോട് മിണ്ടാറുണ്ട്.

അതുതന്നെ വലിയ കാര്യമാണ് എനിക്കു.

എന്നാൽ ഇനി എന്റെ ജീവിതം എന്തു എന്നൊരു പിടിയും എനിക്കില്ല.

രാത്രിയിൽ എല്ലാവരും ആഹാരം കഴിക്കാൻ ഇരിക്കുകയായിരുന്നു

അച്ഛാ ….

എന്താടാ മോനെ.

മറ്റന്നാൾ ആണ് ആദിത്യ ഗ്രൂപ്പുമായുള്ള ആ മീറ്റിങ്ങ്. 25 കോടിയുടെ കൺസ്ട്രക്ഷൻ വർക്കാണ് .ആ ഒരു വർക്ക് നമുക്ക് കിട്ടിക്കഴിഞ്ഞാൽ അവരുടെ മറ്റു വർക്കുകളും നമുക്ക് കിട്ടാൻ ചാൻസ് ഉണ്ട്.
എന്നാൽ പല വമ്പൻ ടീമുകളും ഈ മീറ്റിംഗിൽ പങ്കെടുക്കുന്നുണ്ട്. നമുക്ക് കിട്ടുമോ എന്നൊരു ടെൻഷൻ.

എന്തിനാടാ മോനെ ചുമ്മാ ടെൻഷൻ. കിട്ടുന്നെങ്കിൽ മതി. പോകുന്നെങ്കിൽ അങ്ങ് പോട്ടെ. ഈശ്വരൻ തരുമെങ്കിൽ തരട്ടെ. നമ്മുടെ ഉയർച്ചക്കു കാരണം അതുതന്നെയാണ്. ഈശ്വരൻ തരുന്നതു മാത്രമേ നമ്മൾ രണ്ടു കൈകൊണ്ട് സ്വീകരിച്ചിട്ടുള്ളൂ. മറ്റൊരാളുടെ കൈയിൽ നിന്നും അച്ഛൻ ഇതുവരെ ഒന്നും പിടിച്ചു വാങ്ങിയിട്ടില്ല .അത് പോലെ ആകണം മോനും.

ദൈവം തരുന്നതോടൊപ്പം നമ്മുടെ പ്രയത്നവും വേണ്ടേ അച്ഛാ .എന്നാൽ മാത്രമേ നമ്മൾ പരാജയപ്പെടും എന്നു വിചാരിക്കുനിടത്തു നമ്മുക്ക് വിജയം കൈക്കൊള്ളാൻ സാധിക്കൂ .

ഈ പ്രോജക്ട് എനിക്ക് വേണം അച്ഛാ. അത് എന്റെ ഒരു വാശിയാണ് നമുക്ക് തന്നെ ഇത് ചെയ്യണം .

കണ്ടോടി എന്റെ മോന്റെ ആത്മവിശ്വാസം. എനിക്കു അഭിമാനം തോന്നുന്നു.
അവനെന്റെ മോനല്ലേ അപ്പോൾ ഇങ്ങനെയായിരിക്കും. അല്ലെടാ.

നിങ്ങളുടെ ആയാലും എന്റെ വയറ്റിലാണ് പത്തുമാസം ഇവൻ കിടന്നത്. നിങ്ങളെക്കാൾ അവകാശം അപ്പോൾ എനിക്കാണ് .

ഞാൻ അച്ഛന്റെയും അമ്മയുടെയും അവകാശവാദം കേട്ടു ചിരിച്ചു പോയി.

ഒന്നു നിർത്തുന്നുണ്ടോ രണ്ടുപേരും. രണ്ടുപേർക്കും ഒരുപോലെ അവകാശമുണ്ട് .
( കണ്ണേട്ടൻ ആയിരുന്നു അത് )

അത് അങ്ങനെ മോനേ.( അച്ഛൻ ഇടക്കു കയറി )

ഞങ്ങൾ രണ്ടുപേർക്കും ഫുൾ അവകാശം കിട്ടുന്നത് .നിന്നിൽ ഇനി അവകാശം എല്ലാം എന്റെ മോൾക്ക് ആണ്.

മോള് കഴിഞ്ഞേയുള്ളൂ ഞങ്ങൾ പോലും. അതാണ് ഭാര്യ-ഭർതൃ ബന്ധം.

ഞാൻ കണ്ണേട്ടനെ നോക്കിയപ്പോഴേക്കും കണ്ണേട്ടൻ ആഹാരം മതിയാക്കി എഴുന്നേറ്റു. കൈ കഴുകി മുറിയില്ലേക്കു പോയി.

പാത്രങ്ങൾ കഴുകാനും അടുക്കള തുടച്ചു വൃത്തിയാക്കാനും അമ്മയെയും സുമ ചേച്ചിയെയും ഞാൻ കൂടി സഹായിച്ചു .

നാളെ പൂജ വരുന്നുണ്ട്.മുന്നാലുദിവസം അയതെ ഉള്ളു അവന്റെ വിട്ടില്ലേക് പോയിട്ടു. അവിടെ അവന്റെ അമ്മ എന്തേലും പറഞ്ഞിട്ടുണ്ടാകും അതാ. അവൻ ആണെങ്കിൽ അമ്മയെ പിരിഞ്ഞു അങ്ങനെ നിൽക്കറില്ല. അവള്ളോട് എത്ര പറഞ്ഞാലും കേൾക്കില്ല എന്തു ചെയാനാ.

അവൾ എന്റെ മോളേ കണ്ടു പഠിക്കണം. ഇനി എങ്കിലും

ഞാൻ എല്ലാം കേട്ടു നിന്നതെ ഉള്ളു.

എല്ലാം കഴിഞ്ഞ് മുറിയിലേക്ക് വന്നപ്പോൾ കണ്ണേട്ടൻ ലാപ്ടോപിന്റെ മുന്നിലായിരുന്നു .

ഒരു ജോഡി ഡ്രസ്സ് എടുത്തു ഞാൻ നേരെ ബാത്ത്റൂമിലേക്ക് പോയി .കുളികഴിഞ്ഞ് വന്നപ്പോൾ മുറിയിലാകെ സിഗരറ്റിന്റെ ഗന്ധം ആയിരുന്നു.

നോക്കുമ്പോൾ കണ്ണേട്ടൻ ബാൽക്കണിയിൽനിന്ന് സ്മോക്കിങ് ചെയ്യുകയാണ് .

മുടിയിൽ നിന്നും ടാവോൽ അഴിച്ചു തല തുവർത്തി പതിയെ ഞാൻ കണ്ണേട്ടന്റെ അരികിലേക്ക് നടന്നു.

ടെൻഷൻ കാരണം ആണ് തനിക്ക് പ്രോബ്ലം ഒന്നുമില്ലല്ലോ .

ഞാൻ ഇല്ല എന്ന് തലയാട്ടി.

ഈ പ്രോജക്ട് ഇപ്പോൾ എന്റെ സ്വപ്നം ആണ്. ഇതു കിട്ടിയ ചിലപ്പോൾ നമ്മൾ തന്നെ കൺസ്ട്രക്ഷൻ വർക്കിൽ top ആവും. എന്റെ ഏറ്റവും വലിയ ആഗ്രഹവും അതാണ്.കിച്ചു.

ടെൻഷൻ ആവണ്ട നാരായണൻ കൈ വിടില്ല.എല്ലാം ശരി ആക്കും
ഇപ്പോൾ വന്ന് സമാധാനമായി കിടന്നുറങ്ങ് .

ദൈവം കൈവിടില്ല എന്ന് ഒരു പ്രതീക്ഷ എനിക്കുള്ളൂ .

അതും പറഞ്ഞു കണ്ണേട്ടൻ വന്നു കിടന്നു. തൊട്ടരികിലായി ഞാനും.

രാവിലെ പൂജാമുറിയിൽ നിന്നപ്പോഴും മനസ്സുനിറയെ കണ്ണേട്ടന്റെ മുഖമായിരുന്നു .

എന്റെ കണ്ണേട്ടന്റെ ആഗ്രഹം പോലെ എല്ലാം നടത്തി കൊടുക്കണേ നാരായണ .ആ വർക്ക് ഞങ്ങൾക്ക് തന്നെ തരണേ എന്നു മനമുരികി പ്രാർത്ഥിച്ചു.

കണ്ണേട്ടന് ചായയുമായി ചെന്നെങ്കിലും ആൾ ബാൽക്കണിയിൽ നോക്കി നിൽക്കുകയായിരുന്നു. മറ്റെവിടെയോ ആണ് മനസ്സ് .ചായ കൊടുത്ത് ഞാൻ തിരികെ താഴേക്ക് വന്നു.

ബ്രേക്ക്ഫാസ്റ്റ് എടുത്തു വെച്ചെങ്കിലും കണ്ണേട്ടൻ അത് കഴിക്കാൻ കൂട്ടാക്കിയില്ല. ആവുന്നത്ര പറഞ്ഞെങ്കിലും അത് ഒന്നും ചെവിക്കൊണ്ടില്ല.

ആശ്വാസവാക്ക് എന്ന പോലെ അച്ഛൻ ഒരുപാട് ഉപദേശങ്ങൾ നൽകി എങ്കിലും മുഖത്ത് നിരാശയുമായി കണ്ണേട്ടൻ പോയപ്പോൾ എന്റെ ചങ്ക് തകരുകയായിരുന്നു.

എപ്പോൾ വൃന്ദാവനം ശോകത്തിൽ മുങ്ങി കിടക്കുകയാണ് എല്ലാവരുടെയും മുഖത്തെ സന്തോഷം മാഞ്ഞിരിക്കുന്നു.

ഇതിൽനിന്നും മനസ്സിലാക്കാം എല്ലാവരുടെ സന്തോഷം കണ്ണേട്ടൻ ആണെന്ന് .

ഞങ്ങലുടെ ഇടയിലുള്ള പ്രശ്നവും അമ്മയോട് പറഞ്ഞാൽ അതിനു ചിലപ്പോൾ പരിഹാരമാർഗ്ഗം അമ്മ കാണുമെന്ന് എനിക്ക് തോന്നി.

വൈകാതെ അത് പറയണം ഈ പ്രോജക്ടിന്റെ ടെൻഷനൊക്കെ ഒന്നു തീരട്ടെ .എല്ലാം അമ്മയോട്‌ തുറന്നുപറയണം.

ഉച്ചയ്ക്ക് എല്ലാവരും ആഹാരം കഴിച്ചുവെന്നു വരുത്തി ഏഴ്

സാർ മേ ഐ

എസ് …തനിക്ക് എന്തിനാ ഫോർമാലിറ്റീസ് ഒക്കെ. കയറി വാടോ

സാർ എനിക്കൊരു കാര്യം.

കിരൺ തനിക്ക് അറിയാമല്ലോ എനിക്ക് ചുറ്റി വളക്കുന്നത് ഇഷ്ടമല്ല എന്നു മുഖത്തുനോക്കി പറയുന്നതാണ് ഇഷ്ടമെന്ന് .

എസ് സാർ i know

കിരൺ ഓക്കേ കം ടു ദ പോയിൻറ് .

സാർ നമുക്ക് ആദിത്യ ഗ്രൂപ്പിന്റെ കൺസ്ട്രക്ഷൻ വർക്ക് കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല .കാരണം മറ്റു വലിയ വമ്പൻ ടീമുകൾ ഇതിനായി മുന്നിട്ടുനിൽക്കുകയാണ് എന്നു അറിയാൻ കഴിഞ്ഞു.

ഒന്നു
നിർത്തുന്നുണ്ടോ താൻ മറ്റുള്ളവർക്ക് ഇവിടെ വട്ടു ആയിരിക്കുകയാണ് അപ്പോഴാ താനും കുടി.

സോറി സാർ എന്നോട് ക്ഷമിക്കൂ.

ok ഞാൻ വീട്ടിലേക്ക് പോവുകയാണ് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി .ഉള്ള മൂഡ് കളഞ്ഞു താൻ

കണ്ണേട്ടന്റെ കാർ സമയം തെറ്റി മുറ്റത്ത് വന്നപ്പോൾ നെഞ്ചിലൊരു കട്ട തീയായിരുന്നു .അരുതാത്തതൊന്നും സംഭവിക്കല്ലേ നാരായണ എന്നും പറഞ്ഞു ഞാൻ പുറത്തേക്ക് ഓടി.

എന്താ കണ്ണാ ഇത്ര നേരത്തെ .???

ഏയ് ഒന്നുമില്ല എന്തോ വല്ലാത്തൊരു ടെൻഷൻ .എനിക്ക് നല്ല കടുപ്പത്തിൽ ഒരു ചായ വേണം .

ഇപ്പോൾ കൊണ്ട് തരാം കണ്ണേട്ടാ

കണ്ണട്ടന്റെ ആ ഒരു അവസ്ഥ എന്നെ വല്ലാതെ തളർത്തി .
എന്നോട് സ്നേഹം കാട്ടില്ലേലും.എന്റെ കഴുത്തിലെ താലിയുടെ ഉടമസ്ഥൻ അല്ലെ കണ്ണേട്ടൻ .ആ മനസ്സ് വേദനിച്ചാൽ എനിക്കു നോവുല്ലേ.

ചായയുമായി മുകളിൽ ചെന്നപ്പോൾ കണ്ണേട്ടൻ സ്മോക്കിങ് ചെയ്യുകയായിരുന്നു. ചായ കണ്ണേട്ടന് കൊടുത്തു .

കണ്ണേട്ടാ ………..

എന്താ ..?

ഞാൻ ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ …?

ആദ്യം കാര്യം പറ എന്നിട്ട് പറയാം കേൾക്കുമോ ഇല്ലയോ എന്ന്.

നമുക്ക് ഇന്ന് ക്ഷേത്രത്തിൽ ഒന്ന് പോയാലോ ..?

( അല്പം ആലോചിച്ചതിനുശേഷം കണ്ണേട്ടൻ പറഞ്ഞു.)

ശരി പോകാം ( താൻ ഒരുങ്ങ് എന്നു പറഞ്ഞു. )

ഞാൻ പെട്ടെന്ന് തന്നെ കുളിച്ച് ഒരുങ്ങി അമ്മയോട് അച്ഛനോടും യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി.അപ്പോൾ ചേച്ചിയും ഭർത്താവും വന്നു

എങ്ങോട്ടു പോകുന്നെടാ കണ്ണാ .

ഞങ്ങൾ അമ്പലം വരെ ഒന്ന് പോയിട്ട് വരാം
ശരിയെന്നാൽ. അളിയൻ ഞങ്ങൾ പോയിട്ട് വരുന്നവരെ ഇവിടെ കാണുമോ.

ഇല്ല അളിയാ ഞാനിപ്പം തന്നെ ഇറങ്ങും. ശരി എന്നാൽ നിങ്ങൾ പോയിട്ടു വാ.

ഞാൻ താമര മോളെ എടുത്ത കവിളിലൊരു മുത്തം കൊടുത്ത്. യാത്ര പറഞ്ഞു കാറിൽ കയറി .

യാത്രയിലുടനീളം കണ്ണേട്ടൻ ഒന്നുംതന്നെ മിണ്ടിയില്ല ഞാനും മറ്റെന്തൊക്കെയോ ചിന്തിക്കുകയായിരുന്നു. നടയുടെ മുമ്പിൽ കാർ ചെന്ന് നിന്നു .

കണ്ണേട്ടൻ ഇട്ടിരുന്ന കുർത്തി ഊരി തോളിൽ തൂക്കി . അപ്പോഴേക്കും ഞാൻ പോയി വഴിപാട് രസീത് എഴുതി കൊണ്ട് വന്നു.
അകത്തേക്ക് കയറി.

മനസ്സുരുകി പ്രാർത്ഥിച്ചു കണ്ണേട്ടന്റെ ആഗ്രഹങ്ങളെല്ലാം നടക്കണമെന്ന് .

ഇപ്പോൾ മനസിന്‌ ഒരു ആശ്വാസമുണ്ട് കിച്ചു.

എന്തു സങ്കടം വന്നാലും ഓടി നടയിൽ വന്നാൽ ഒരു ആശ്വാസം ആണ് കണ്ണേട്ടാ
ഞാൻ എപ്പോഴും ഇങ്ങനെ ആണ്

തൊഴുതു ഇറങ്ങിയപ്പോഴാണ് ആൽത്തറയുടെ ചുവട്ടിൽ ഒരു അമ്മ ഇരുന്ന് കൈ നോക്കാനായി ഞങ്ങളെ വിളിച്ചത്.

അല്ലാതെതന്നെ വല്ലാത്ത ധർമ്മസങ്കടത്തിലാണ് ഇപ്പോൾ .ഇനി കൈ നോക്കി വരാനിരിക്കുന്ന കാര്യംകൂടി എന്തിനാണ് അറിയുന്നത് ഉള്ള ഉറക്കം കൂടി പോകാനാണോ. വേണ്ടമ്മേ. ( കണ്ണേട്ടൻ അതും പറഞ്ഞു കാറിനടുത്തേക്ക് നടന്നു )

മഹാലക്ഷ്മി കൂടെയുള്ളപ്പോൾ എന്തിനാണ് മോൻ വിഷമിക്കുന്നത് .എന്ത് കഷ്ടകാലം വന്നാലും മഹാലക്ഷ്മി കൂടെ ഉള്ളടത്തോളം കാലം അതെല്ലാം തട്ടി നീങ്ങും.

മഹാലക്ഷ്മിയോ????

അതേ മോനേ. മോന്റെ ഈ ഭാര്യതന്നെയാണ് മോൻറെ മഹാലക്ഷ്മി.

അവൾ വന്നു കയറിയ അന്ന് മോനും മഹാലക്ഷ്മിയെ കിട്ടിക്കാണുമല്ലോ??? ( അതായത് പണം ) നോട്ടിന്റെ രൂപത്തിൽ മഹാലക്ഷ്മി വന്നില്ലേ.

കണ്ണേട്ടൻ ആലോചിച്ചാട്ടു പറഞ്ഞു.

ആ വിവാഹ ദിവസം ബാങ്കിൽ നിന്നും ലോണ് ശരി അയായിരുന്നു.

അത് ഈ മോളുടെ ഭാഗ്യമാണ് .ഈ മോൾ ഉള്ളടത്തോളം കാലം ഒരിക്കലും മോൻ ദുഃഖിക്കേണ്ടി വരില്ല.

അമ്മക്ക് അതുമാത്രം തെറ്റി .
ഇവൾ വന്ന അന്ന് മുതൽ എനിക്ക് ദുഃഖം മാത്രമേ ഉള്ളു.

സന്തോഷം എന്തെന്ന് ഞാനിതുവരെ അറിഞ്ഞിട്ടില്ല .ഇത് മഹാലക്ഷ്മി അല്ല മുദേവിയാണ് .

അതും പറഞ്ഞ് കണ്ണേട്ടൻ നേരെ കാറിൽ കയറി .

ഞാൻ ബാഗ് തുറന്ന് അമ്മയുടെ കയ്യിൽ ഒരു നൂറ് രൂപ വെച്ചുകൊടുത്തു .

വേണ്ട മോളെ ഇത് . സത്യം പറയുന്നത് എന്തിനാണ് പണം .

എന്നാൽ ആ മോൻ പറഞ്ഞതൊക്കെ ഈ അമ്മയുടെ നെഞ്ചിൽ കൊണ്ടു.
എന്റെ നെഞ്ചിൽ കൊണ്ടെങ്കിൽ അത് എത്രമാത്രം മോളേ വേദനിപ്പിച്ചു കാണും. നാരായണൻ കൈ വിടില്ല മോളേ നിന്നെ

കണ്ണേട്ടൻ അതൊക്കെ ചുമ്മാ പറഞ്ഞതാണ് അമ്മേ .കണ്ണേട്ടനു എന്നെ ഒരുപാട് ഇഷ്ടമാണ് .

അത് പറയുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു .അമ്മയുടെ മുഖത്തേക്ക് നോക്കാതെ തിരിഞ്ഞു ഞാൻ കാറിനടുത്തേക്ക് നടന്നു.

കണ്ണേട്ടാ കണ്ണേട്ടന് എന്നെ അത്ര വെറുപ്പാണോ.

വെറുപ്പ് അല്ല കിച്ചു. എനിക്കു നിന്നെ ഭാര്യ ആയി കാണാൻ കഴിയുന്നില്ല.

പിന്നെ ഞങ്ങൾ രണ്ടു പേരും ഒന്നും തന്നെ സംസാരിച്ചില്ല. എന്തു സംസാരിക്കാൻ ആണ് അതിനു. അറിയേണ്ടത് അറിഞ്ഞു.

വീട് എത്തിയത് പോലും ഞാൻ അറിഞ്ഞില്ല. കണ്ണേട്ടൻ വിളിച്ചു ഇറങ്ങാൻ പറഞ്ഞപ്പോഴാണ്. വീട് എത്തി എന്നു അറിഞ്ഞത്.

അച്ഛനും അമ്മയും ഹാളിൽ tv കണ്ടു കൊണ്ടു ഇരുപ്പുണ്ടായിരുന്നു. ഞാൻ പ്രസാദം രണ്ടു പേർക്കും തൊട്ടു കൊടുത്തു.
ചേച്ചി മോളേ ഉറക്കുവായിരുന്നു അപ്പോൾ.

എന്റെ മോള് വിഷമിക്കാതെ. ആ വർക്ക് നമ്മുക്ക് തന്നെ കിട്ടും.മോളുടെ പ്രാർത്ഥന ഈശ്വരൻ കേൾക്കാതെ ഇരിക്കില്ല.

ഒന്നും മിണ്ടാതെ ഞാൻ റുമില്ലെക്കു നടന്നു. അപ്പോഴും കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.

താൻ എന്തിനാടോ കരയുന്നത്. (ഡ്രെസ്സ് മാറുന്നതിനിടക്കു കണ്ണേട്ടൻ ചോദിച്ചു. )

സന്തോഷം കാരണം ആണ് .ഈ വീട്ടിൽ വന്നതിനു ശേഷം എനിക്ക് സന്തോഷം മാത്രമേ നിങ്ങൾ തന്നിട്ടുള്ളൂ കണ്ണേട്ടാ.

താനെന്താ എന്നെ കളിയാക്കുകയാണോ.

ഒരിക്കലും അല്ല.കണ്ണേട്ടനെ കളിയാക്കാൻ മാത്രം ഞാൻ വളർന്നിട്ടില്ല.

എനിക്കു ഒരു സംശയമുണ്ട് .???

എന്ത് സംശയം. ???

പലതവണ ചോദിക്കണം എന്ന് കരുതിയതാണ് എന്നാൽ ചോദിക്കാൻ ഇപ്പോഴാണ് അവസരമൊരുങ്ങിയത്.

എന്താ ചോദിക്കേണ്ടത് ചോദിച്ചോളും.

കണ്ണേട്ടൻ രണ്ടുതവണയായി പറയുന്നു ഞാനാണ് കണ്ണേട്ടന്റെ ജീവിതം തകർത്തത് എന്നു. ഞാനെങ്ങനെയാണ് കണ്ണേട്ടന്റെ ജീവിതം തകർത്തത്.പറ കണ്ണേട്ടാ എനിയ്ക്കു അതു അറിയണം.

പറഞ്ഞുതരാൻ ഉത്തരമില്ലാതെ കണ്ണേട്ടൻ തലതാഴ്ത്തി.

ഏതു വശത്തുനിന്നു ചിന്തിച്ചാലും കണ്ണേട്ടൻ എന്റെ ജീവിതം ആണ് തകർത്തത് .

വിവാഹ ജീവിതം വേണ്ട എന്ന് വെച്ച് നിന്നിട്ട് നിങ്ങളെന്റെ കഴുത്തിൽ താലികെട്ടിയത് എന്നോട് കാണിച്ച ഏറ്റവും വലിയ തെറ്റ്‌. ഒരു പെണ്ണ് എന്ന നിലയ്ക്ക് എന്റെ ജീവിതം. ഞാൻ നെയ്തുകൂട്ടിയ എന്റെ സ്വപ്നം അങ്ങനെ എല്ലാം നശിപ്പിച്ചത് കണ്ണേട്ടാൻ അല്ലേ. അപ്പോൾ ആര് ആരുടെ ജീവിതമാണ് നശിപ്പിച്ചതെന്ന് ചിന്തിക്കൽ വലിയ ബുദ്ധിയൊന്നും വേണ്ടല്ലോ .

കിച്ചു മതി നിർത്ത് കുറച്ചുനേരം ആയി നിന്റെ പ്രസംഗം കേൾക്കുന്നു ഞാൻ.

ഒരിക്കൽ ഒരു പ്രസംഗമല്ല ഇതു കുറച്ചു നാളായി പറയാൻ മനസിൽ കരുതി വച്ച കാര്യങ്ങളാണ് ഞാൻ പറയുന്നത്.

അല്ലെങ്കിൽ ചിലപ്പോൾ എനിക്കു എന്നോട് തന്നെ വെറുപ്പ് തോന്നി പോകും.

കിച്ചു മതി നിറുത്തു
കുറച്ചു നേരം ആയി

ഇത്ര നാളും ഞാൻ മിണ്ടാതെ ആണ് ഇവിടെ കഴിഞ്ഞത്. നിങ്ങളുടെ കാര്യങ്ങൾ നോക്കുന്ന ഒരു വേലക്കാരിയെ പോല്ലേ.അതിലും ഞാൻ സന്തുഷ്ടയായിരുന്നു. ഭർത്താവിന്റെ കാര്യം നോക്കേണ്ടത് ഭാര്യയുടെ കടമ ആയി ഞാൻ കണ്ടു.

ഇന്ന് മാറും നാളെ മാറും എന്നു കരുതി ജീവിച്ചു എന്നാൽ നിങ്ങൾ മാറില്ല കണ്ണേട്ടാ.

വർഷങ്ങൾക്കു മുന്നേ ഒരു പെണ്ണ് പറ്റിച്ചതിന്റെ പേരിൽ സ്വന്തം ജീവിതം ഇല്ലാതാക്കുന്ന ഒരു വിഡ്ഢി ആണ് പ്രത്യുഷ് നിങ്ങൾ

പറഞ്ഞു തീരും മുന്നേ ഞാൻ ബീഡിലേക്ക് വീണിരുന്നു.

എങ്ങനെ എന്നു മനസിലാക്കാൻ കുറച്ചു നേരം എടുത്തു. ചെവികർണത്തെ മരവിപ്പിൽ നിന്നും മനസിൽ ആയി അടി കൊണ്ടാണ് വീണതു എന്നു.

നോക്കുമ്പോൾ കണ്ണേട്ടൻ എന്റെ മുന്നിൽ രക്തംകുടിക്കാൻ നിൽക്കുന്ന ഡ്രാക്കുളയെ പോല്ലേ നിൽക്കുന്നു. ഉള്ളിൽ ഭയം ഉണ്ടെങ്കിലും.ഞാൻ അതു പുറമെ കാട്ടില്ല.

നാശം ഒരു സമാധാനവും തരില്ല ശല്ല്യം. ഒന്നു ഇറങ്ങി പോയികുടെ ഈ വീട്ടിൽ നിന്നും. എനിക്കു വേണ്ടാ എന്നു അറിഞ്ഞാട്ടു പിന്നെ എന്തിനാ ഇങ്ങനെ കടിച്ചു തുങ്ങുന്നത്.

ഞങ്ങളുടെ സ്വത്തും മറ്റും കണ്ടിട്ടാണോ നീ ഇവിടെ ഇങ്ങനെ. അപ്പോഴേക്കും ഞാൻ കരഞ്ഞു. പോയി

ഓഫീസിലും സമാധാനം ഇല്ല വീട്ടിലും ഇല്ല. അതും പറഞ്ഞു കണ്ണേട്ടൻ പുറത്തേക്കു പോയി.

എന്റെ മനസില്ലേ ദുഃഖം എന്റെ പില്ലോ മാത്രമേ അറിഞ്ഞുള്ളൂ. എന്റെ കണ്ണുനീർ ഒരു പുഴപോല്ലേ ആ പില്ലോയിൽ പടർന്നു.

ഞാൻ എന്റെ മനസ് കൊണ്ടു ഉറച്ച പല തീരുമാനവും അപ്പോൾ എടുത്തിരുന്നു.

( തുടരും )