03/04/2026

സായൂജ്യം : ഭാഗം 16

രചന – തൻശി തനു

തന്റെ ക്യാബിനിൽ ഇരുന്നു എന്തോ ചിന്തയിൽ ആയിരുന്നു സായ്. അപ്പോഴാണ് ഡോർ നോക് ചെയ്യുന്ന ശബ്‍തം കേൾക്കുന്നത്…  സായ് ആളെ അകത്തേക്കു വിളിച്ചു.. വശ്യമായ ചിരിയോടെ തന്റെ ക്യാബിനകത്തു കേറി വന്ന ആതിരയുടെ മുഖം കൺകെ സായിൽ അല്പം അസ്വസ്ഥത ഉളവായി അത് മറച്ചുവച്ചു സായ് ഒന്ന് ചിരിച്ച”ആ ആതിര കം… സിറ്റ്..”

ആതിരയോട് ഇരിക്കാൻ ആവിശ്യപെട്ടു..”എന്തായി ഞാൻ പറഞ്ഞത് മോഹനൻ സാറിനെ കാണുന്ന കാര്യം…””യെസ് സർ ഇന്ന് ഉച്ചയ്ക്ക് 3 മണിയ്ക് മീറ്റ് ചെയ്യാം എന്ന് പറഞ്ഞിരുന്നു സർ ഓക്കേ ആണേൽ നമുക്ക് അത് ഫിക്സ് ചെയ്യാം..””യാ ഷുവർ ആ ടൈം തന്നെ ഫിക്സ് ചെയ്തോളു താൻ ഒരു കാര്യം ചെയ്യൂ ഇന്ന് 11 മണിക്ക് മുഴുവൻ എംഡി മാരുടെ ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തിട്ടുണ്ട് കോൺഫറൻസ് ഹോളിൽ ഒന്ന് അവിടെ വരെ പോയി എല്ലാം റെഡി ആയോ എന്ന് ചെക്ക് ചെയ്യണം പിന്നെ 12 മണിക്ക് ഉള്ള കൃഷ്ണ ഗ്രുപ്പിന്റെ മീറ്റിംഗ് നാളെ പോസ്‌പോൻഡ് ചെയ്തേയ്ക്കു..”

“സർ കൃഷ്ണ ഗ്രൂപ്പുമായുള്ള മീറ്റിംഗ് എന്ന് പറയുമ്പോൾ..ആതിര കുടലതയോടെ സായിയോട് ചോദിക്കതും സായ് ദേഷ്യത്തോടെ ആതിരയെ നോക്കി പറഞ്ഞു.”അതിനേക്കാൾ പ്രധാനപ്പെട്ട കാര്യം ആണ് ഇന്നുള്ളത്, സോ താൻ ഞാൻ പറഞ്ഞത് കേട്ടാൽ മതി ഇങ്ങോട്ട് പറയാൻ വരരുത് കേട്ടല്ലോ ഇത് എന്റെ ലാസ്റ്റ് & ഫൈനൽ വാർണിങ് ആണ് മൈൻഡ് ഇറ്റ്… ദെൻ ആതിരയ്ക് ഇപ്പോ പോകാം ഞാൻ പറഞ്ഞത് ആദ്യം ചെയ്യ്..”

പെട്ടന്ന് കേട്ടപ്പോൾ ആതിരയുടെ മുഖം വല്ലാണ്ടായി.. എന്നാലും കൃഷ്ണ ഗ്രൂപ്പുമായുള്ള പ്രൊജക്റ്റ്‌ താല്പര്യം ഇല്ല എന്നുള്ള നിഗമനം ആയിരുന്നു സായിയിൽ എന്ന ധാരണ ആതിരയിൽ ഉണ്ടായി.  അതിനാൽ തന്നെ സന്തോഷത്തോടെ അവൾ ക്യാബിൻ വിട്ടിറങ്ങി നേരെ മാനേജർ രാജന്റെ ക്യാബിനിൽ കയറി. തന്റെ സിസി ടിവിയിൽ ആതിരയുടെ ചലങ്ങൾ വീക്ഷിച്ച സായ് ൽ ഒരു പുച്ഛച്ചിരി തെളിഞ്ഞു കണ്ണുകളിൽ ഇരയാളിയെ കുരുക്കന്നുള്ള ആവേശം അലതല്ലി..”രാജേട്ടാ സായ് സർ കൃഷ്ണ ഗ്രൂപ്പുമായുള്ള മീറ്റിംഗ് മാറ്റി വെയ്ക്കാൻ ആവിശ്യപ്പെട്ടു പകരം മോഹനൻ സാറിനെ കാണാൻ ആണ് പ്ലാൻ..” കണ്ണുകൾ വിടർത്തി ആതിരയുടെ സംസാരം കേൾക്കേ രാജനിലും ആ സന്തോഷം പ്രകടമായി.. ”

“ആഹാ ഇപ്പോ വന്ന പുതിയ സിഇഒ അപ്പോ നമ്മളെ റൂട്ടിൽ തന്നെ എംകെ പ്രൊജക്റ്റ്‌ ഏറ്റടുത്ത് കൃഷ്ണ ഗ്രൂപ്പുമായുള്ള പ്രൊജക്റ്റ്‌ ക്യാൻസൽ ആയാൽ ഇവിടെ ഈ പിഎം ഗ്രൂപ്പ്‌ അടിപതറും… പകരം നമ്മുടെ കൈയിൽ കിട്ടാൻ പോകുന്നത് കോടികൾ.. മോഹനന്റെ കൂടെ കൂടി നമ്മൾ ഇവരെ ചതിക്കുന്ന കാര്യം ആ ആനന്ദും ജോൺസിയും മനസിലാക്കത്തിടത്തോളം നമ്മൾക്കു പ്രശ്നം ഇല്ല..  അവർ മനസിലാകും മുമ്പ് ഈ കമ്പനിയുടെ ഉടമസ്ഥൻ ഈ ഞാൻ ആയിരിക്കണം അല്ല ആയിരിക്കും ആകും ഈ രാജൻ ജേക്കബ്… നീ ഇവിടത്തെ എല്ലാം ഈ രാജന്റെ  പട്ടമഹർഷി… ചതിയിലൂടെ നേടും ഞാൻ.. ആനന്ദിന്റെയും ഒരു കൂട്ടുകാരൻ ജോൺസിയും അവന്റെ ഫാമിലിയുടെയും പതനം അതാണ് നമ്മുടെ ലക്ഷ്യം..” ഇതു പറഞ്ഞുകൊണ്ട് പലതും കണക്കുകൂട്ടി രാജൻ തന്റെ ഫോൺ എടുത്തു എംകെ ഗ്രൂപ്പ്‌ മോഹനാനെ ഫോൺ ചെയ്യ്തു..

ഫോൺ ചെയ്തു കഴിഞ്ഞു രാജൻ ആതിരയെ നോക്കി മനോഹരനായി ചിരിച്ചു.. ആ ചിരി ആതിരയിലും നിറഞ്ഞു..”രാജേട്ടാ ഈ ആനന്ദ് സാറിന്റെ ഫാമിലി…? അയാളുടെ ഫാമിലിയിൽ ആരോ ഒരാൾ അല്ലേ ഈ പുതിയ സിഇഒ സായ്.. “”ആനന്ദിന്റെ ഫാമിലി കറക്റ്റ് എനിക്കും അറിയില്ല രണ്ടു പെണ്മക്കൾ ആണെന്ന് അറിയാം.. ബട്ട്‌ കമ്പനി പരമായ ഒരു പരിപാടികും വരാറില്ല ഭാര്യയേ ഒന്നോ രണ്ടോ പ്രാവശ്യം കണ്ടിട്ടുണ്ട്അതിസുന്ദരി.. ഒരു ഒന്നൊന്നര ചരക്ക്.. മകൾ ഇവിടെ ഇല്ല എന്നാണ് തോന്നുന്നേ പണത്തിന്റെ പവർ കാണിക്കാൻ വല്ല വിദേശത്തും ആകും പഠനം..”

“അങ്ങനെ എങ്കിൽ അവർ നാട്ടിൽ എത്തും മുമ്പ് ഇതൊക്കെ നമ്മുടെ കൈയിൽ ആക്കിയിരിക്കണം ആട്ടെ ആനന്ദിന്റെ ഭാര്യയിൽ ഒരു കണ്ണുണ്ടല്ലേ..” വശലൻ ചിരിയോടെ ആതിരയുടെ ചോദ്യം കേട്ട് രാജൻ ഒന്ന് ഉറക്കെ ചിരിച്ചു”ഒന്നല്ല എന്റെ രണ്ടുകണ്ണും ഉണ്ട് പക്ഷേ അനുഭവിക്കാൻ ഭാഗ്യം കിട്ടിയിട്ടില്ല അതുമല്ല മോഹനന്റെ കണ്ണിൽ കുടിങ്ങിയ അവളെ അവൻ അനുഭവിക്കാതെ എനിക്ക് കിട്ടാൻ തരമില്ല…”

“അപ്പോ പൊളി ആകും അല്ലേ എന്നെ പോലെ.. ”  ആതിരയുടെ സംസാരത്തിനു അവളുടെ ഇടുപ്പിൽ കൈ ഇട്ടു രാജന്റെ ശരീരത്തിൽ ചേർത്തുപിടിച്ചു.. അവളുടെ കഴുത്തിൽ മുഖം ചേർക്കാൻ തുനിഞ്ഞതും ആതിര തടഞ്ഞു”ഓഫീസ് ആണെന്ന ബോധം വേണം രാജേട്ടാ ആരേലും കണ്ടാൽ നമ്മുടെ എല്ലാ പ്ലാനും പൊളിയും ഇന്ന് രാത്രി നമുക്ക് കൂടാം പോരെ ഇപ്പോ കോൺഫറൻസ് ഹോളിൽ പോകണം എംഡിമാർക്കെല്ലാം  ഒരു മീറ്റിംഗ് ഉണ്ട് കൂടെ ഞാൻ ഉള്ളോണ്ട് അവിടെ നടക്കുന്ന കാര്യം അറിയാൻ കഴിയും അതുകഴിഞ്ഞു മോഹനൻ സാറിന്റെ ഒപ്പം വേറൊരു മീറ്റിംഗ്…”

“ആഹാ ബിസി ഷഡ്യൂൾ ആണല്ലോ മോഹനാനെ കാണാൻ പോയി ഇന്ന് എന്റെ അടുത്തു വരുമോ നീ..കവിളിൽ നാവ് കൊണ്ട് ബോൾ പോലെ ആക്കി വശളത്തരത്തോടെ ഉള്ള ചോദ്യം കേട്ട് ആതിര ചിരിയോടെ പറഞ്ഞു..”വരാം.. കരൺ ഇപ്പോ സുഖമില്ലാത്തതിനാൽ അവിടെ പോയാൽ ശരിയാവില്ല അതാണ്..”

“എന്താടി രണ്ടുപേരെയും താങ്ങാനുള്ള സ്റ്റാമിന ഇല്ലേ നിനക്ക്..”അതൊക്കെ ഉണ്ട് പക്ഷേ ഇവിടെ കിട്ടുന്ന സുഖം അവിടെ കിട്ടില്ല..”ആതിര അതും പറഞ്ഞുകൊണ്ട് രാജന്റെ കവിളിൽ ഉമ്മ നൽകി വെളിയിൽ ഇറങ്ങി…കവിളിൽ കൈ വച്ചു അവൾ പോകുന്നത് നോക്കി രാജൻ പറഞ്ഞു…”എന്റെ ആവിശ്യം കഴിയും വരെ മാത്രമാണ് നിനക്കുള്ള ആയുസ് അത് കഴിഞ്ഞാൽ നീ ലോകത്തോട് തന്നെ വിടപറയും ഞാൻ അങ്ങ് പറഞ്ഞയക്കും…”

💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔

സായ് കോൺഫറൻസ് ഹോളിൽ എത്തിയപ്പോഴേയ്ക്കും മീറ്റിംഗിൽ ആനന്ദും ജോൺസിയും ഉൾപ്പെടെ 6 എംഡി മാരും എത്തിയിരുന്നു…സായ് ആനന്ദിനയും ജോൺസിയെയും ചിരിയോടെ നോക്കി ചെയറിൽ ഇരുന്നു.. തന്റെ തൊട്ടടുത്ത സീറ്റിൽ ആതിര ഇരുന്നതു കണ്ടതും സായിയുടെ കണ്ണുകൾ കുറുകി..”മിസ്സ്‌ ആതിര ഇത് ഞങ്ങൾ എംഡി മാരും ഓൺഴ്സും തമ്മിലുള്ള മീറ്റിംഗ് ആണ് സോ പ്ലീസ് തനിക് പുറത്ത് പോകാം..”

സായ് ആതിരയോടെ പറഞ്ഞു.. മറ്റുള്ളവരുടെ മുമ്പിൽ ആതിരയ്ക് അടികിട്ടിയ ഫീൽ ആയിരുന്നു കാരണം ഇതിനു മുമ്പുള്ള സിഇഒ തമ്പി അവൾ കൂടെ ഉണ്ടേൽ മാത്രമായിരുന്നു മീറ്റിംഗ് അറ്റൻഡ് ചെയ്തിരുന്നത് അതിനു വേണ്ടി അയാൾ അവരോടൊക്കെ വാദിക്കുന്നതുമാണ്.. തന്നെ പുച്ഛത്തോടെ നോക്കുന്ന എല്ലാവരെയും അല്പം അമർഷത്തോടെ നോക്കി ആതിര വെളിയിൽ ഇറങ്ങി..

“എന്താടി ആതിര മേഡത്തെ പുറത്താക്കിയോ…”അല്പം ഉറക്കെ ആതിര കേൾക്കേ പരിഹാസത്തോടെ നിമിഷ രൂഷ്‌നയോട് പറഞ്ഞു.. അത് കേട്ടതും ആതിര കത്തുന്ന കണ്ണുകളോടെ നിമിഷയെ നോക്കി…”അയ്യോ ഇങ്ങനെയൊന്നും നോക്കല്ലേ ഞങ്ങൾ അങ്ങ് ഇല്ലാണ്ടാകും.. 😏😏””എടീ…”പുച്ഛത്തോടെ ഉള്ള നിമിഷയുടെ വാക്ക് കേട്ട് ആതിര കലിതുള്ളി ചൂണ്ടുവിരൽ ഉയർത്തി നിമിഷയുടെ നേരെ വന്നു…

“നീ പോടീ പോയി നിന്റെ റേഞ്ചിൽ കളി.. അതും നിന്റെ താളത്തിൽ തുള്ളുന്ന ചാവാലി പട്ടികളുടെ അടുത്ത്..””നീ വാടി രൂഷു നമുക്ക് ഒരു ജ്യൂസ്‌ കുടിച്ചു വരാം നമുക്കൊന്നു കൂൾ ആവടി വല്ലാത്ത ചൂട് ചിലപ്പോൾ തീ പിടിച്ച് കുരയ്ക്കുന്നത് കൊണ്ടാവും..” കളിയാക്കി ആതിരയോടെ പറഞ്ഞു രൂഷ്‌നയെ കൂട്ടി നിമിഷ കാന്റീനിൽ പോയി..

എല്ലായിടത്തുനിന്നും കിട്ടിയ അപമാനത്തെ ഓർത്തു ആതിരയ്ക് ദേഷ്യവും വാശിയും നിറഞ്ഞു.. എന്നാൽ രാജന്റെ അരികിൽ ഇതൊന്നും പറയാതെ കൃഷ്ണ ഗ്രൂപ്പ്‌ പ്രൊജക്റ്റ്‌ ക്യാൻസൽ ചെയ്യാന്നുള്ള മീറ്റിംഗ് ആയിരുന്നു എന്ന് രാജനോട് ആതിര പറഞ്ഞു..കാന്റീനിൽ ഇരുന്നു ജ്യൂസ്‌ കുടിക്കുമ്പോൾ രൂഷ്‌ന നിമിഷയോട് തിരക്കി

“നിമ്മി നിനക്കെന്താടി ആ ആതിര പൂട്ടിയോട് ദേഷ്യം..””എടി ആ പൂട്ടിമോൾ ആണുകളെ വാശികരിക്കാൻ നോക്കുന്ന ശൂർപ്പണക ആണ്..””അതെന്താടി…? “”നേരത്തെ ആ മോള് സായ് സാറിന്റെ ക്യാമ്പിൽ നിന്നും ചിരിയോടെ ഒളിപ്പിച്ചു ഇറങ്ങി വരുന്നത് കണ്ടു അപ്പോൾ തന്നെ കലികേറി എന്നിട്ട് ആ കുരിപ്പേ നേരെ രാജൻ സാറിന്റെ അടുത്തേയ്ക് രാജേട്ടാന് വിളിച്ചുകൊണ്ടു… ”

“എന്നിട്ട്”ആകാംഷയോടെ ഉള്ള രൂഷ്‌നയുടെ ചോദ്യം കേട്ട് നിമിഷ ഒന്ന് ചിരിച്ചു..”എന്നിട്ടെന്താ ആണ് കുരിപ്പേ അവിടെയും ഒലിപ്പീരു ഈ രാജൻ സർ ആളത്ര ശരിയല്ല എന്ന എനിക്ക് തോന്നുന്നേ..””അതെന്താ അങ്ങനെ..””ഏയ്‌ ഞാൻ ചുമ്മാ പറഞ്ഞതാ..”നിമിഷ രാജന്റെ ക്യാമ്പിനിൽ വച്ച് നടന്ന സംഭവം മുഴുവൻ കണ്ടിരുന്നു.. അതിനാൽ തന്നെ ആ വിവരം സായിയെ അറിയിച്ചു.. അപ്പോൾ സായ് നിമിഷയോട് ഇത് മറ്റാരും അറിയരുത് എന്ന് പറഞ്ഞിരുന്നു ആ ഓർമയിൽ അവിടെ കണ്ട കാര്യം രൂഷവിൽ നിന്നും മറച്ചു വച്ചു..

“എടി ഈ ആതിരയ്ക് എത്ര വയസ് കാണും 30 ആയിക്കാണില്ലേ..”ഉണ്ടാകും എന്നാലും 23 കാരിയെ പോലെയാ നടപ്പ്… രാജൻ സാറിന്റെ കൂടെ അല്ലേ അങ്ങനെർക്കു 38 ആയി എന്നല്ലേ ഇന്നാൾ മേരിചേച്ചി പറഞ്ഞെ.. അപ്പോ ചേരും രണ്ടും ആ അത് വിട് നമുക്ക് വേറെന്തെലും മിണ്ടാം വെറുതെ അവരുടെ കാര്യം പറഞ്ഞു സമയം കളയാൻ..” നിരാസത്തോടെയുള്ള നിമ്മിയുടെ സംസാരം രൂഷ്‌ന ചിരിയോടെ നോക്കിയിരുന്നു..

💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

“അപ്പോൾ നമ്മൾ ഇപ്പോ എടുത്ത തീരുമാനത്തിൽ നിന്നും ഒരു മാറ്റവുമില്ല… എംകെ ഗ്രൂപ്പുമായുള്ള പ്രൊജക്റ്റ്‌ നമ്മുടെ കമ്പനിയ്ക്ക് നഷ്ടം മാത്രമേ ഉണ്ടാകുള്ളൂ, സോ ആ പ്രൊജക്റ്റ്‌ നമ്മൾ ക്യാൻസൽ ചെയ്യുന്നു.. അവരുടെ കമ്പനിയുമായുള്ള ഡീൽ, വർക്സ് എല്ലാം ഇപ്പോ ഫിനിഷ് ആയതിനാൽ പുതിയ പ്രൊജക്റ്റ്‌ നമ്മൾ ഏറ്റടുക്കുന്നില്ല അങ്ങനെ തീരുമാനികാം അല്ലേ..”എല്ലാ എംഡി മാരോടും കൂടെ സായ് യുടെ ചോദ്യത്തിന് എല്ലാവരും നല്ല തീരുമാനം എന്ന രീതിയിൽ കൈ അടിച്ച് പ്രോത്സാഹിപ്പിച്ചു..

“അപ്പോൾ പുതിയ വർക്ക്‌ എങ്ങനെ ആണ്” അതിലൊരു എംഡി അഖിൽ ചോദിച്ചതും നിറഞ്ഞ ചിരിയോടെ ആനന്ദ് പറഞ്ഞ”ഇനി നമ്മൾ ഏറ്റടുക്കുന്ന വർക്ക്‌ പുതിയ കമ്പനി ആയ കൃഷ്ണ ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ ആണ് സോ അതുമായി മുന്നോട്ട് പോകുന്നു..”അത് മുഴുവൻ ആളുകൾക്കും സന്തോഷം തരുന്ന കാര്യമായിരുന്നു…

കാരണം മുൻ സിഇഒ പറയുന്നതിനു അപ്പുറം നീങ്ങിയാൽ താങ്കൾക് നേരെ വരുന്ന പ്രശ്നങ്ങൾ ചുരുക്കമല്ല അതുകൊണ്ട് തന്നെ അയാൾ പറയുന്നതിന് കമ്പനി ഓൺർസിനെ പോലും സപ്പോർട്ട് ചെയ്യാൻ പറ്റാറില്ല ഭൂരിപക്ഷതീരുമാനം അനുസരിച്ചു ഓൺർസ് ആയ ആനന്ദും ജോൺസിയും നിരസിക്കാറില്ല എന്ന് വേണം പറയാൻ.. അതുകൊണ്ട് തന്നെ മുൻ സിഇഒ യും എംകെ ഗ്രൂപ്പ്‌ മോഹനനും പിഎം ഗ്രുപ്പിനെ തകർക്കാൻ പല പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.. ഉന്നത പോസ്റ്റിൽ ഇരുന്നിട്ടും ജീവനെ ഭയന്ന് എല്ലാം കണ്ടില്ലെന്നു വെയ്ക്കേണ്ടി വന്നിട്ടുണ്ട്.. പിഎം തകർക്കാൻ വേണ്ടി എംകെ ഗ്രൂപ്പ്സ് ഇല്ലാത്ത പ്രൊജക്റ്റ്‌കൾ വരെ നടത്തില്ല ലോസിൽ പോകാൻ ഇടയാകുമ്പോൾ ആണ് കൃഷ്ണ ഗ്രൂപ്പുമായുള്ള പ്രൊജക്റ്റ്‌ കിട്ടിയത് അതുകൊണ്ട് തന്നെ ഇന്ന് എടുത്ത തീരുമാനത്തിൽ എല്ലാവർക്കും സന്തോഷം തരുന്ന കാര്യമായിരുന്നു…

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

“യദു നീ എന്ത് തീരുമാനിച്ചു…” മെക് ക്ലാസ്സിൽ ഇരുന്ന് ടിജോ യദുവിനോട് ചോദിച്ചു.”എന്ത് തീരുമാനിക്കാൻ അജു പറയുന്നപ്പോലെ ചെയ്യാം ആദ്യം അങ്കിൾ അപ്പയോടു സംസാരിക്കട്ടെ… ഇതു തന്നെയാണ് കിച്ചേട്ടനും പറഞ്ഞത്.. അജുവിന്റെ ഐഡിയ മൂപ്പർക്ക് വല്യ ഇഷ്ടായി ബട്ട്‌ അപ്പയും കിച്ചേട്ടനും സെറ്റ് ആവില്ല സോ ആണ് ഫങ്ക്ഷന് കിച്ചേട്ടൻ വരില്ല പകരം ചിറ്റേയെ കാണാൻ ഒരു ദിവസം കിച്ചേട്ടൻ മാത്രം പോകുമെന്ന പറഞ്ഞെ ചിറ്റയ്ക്കു സർപ്രൈസ് അങ്ങനെ കൊടുകാം എന്ന്..””അല്ല നിന്റെ കിച്ചേട്ടൻ അപ്പയും ആയി എന്നതാ പ്രശ്നം..” അജു സംശയത്തോടെ തിരക്ക”അതോ കിച്ചേട്ടൻ ചിറ്റയുമായി വല്യ കൂട്ടായിരുന്നു.. ചിറ്റ പോയ ശേഷം അങ്ങനെ ആരോടും വല്യ കമ്പനി കൂടാറില്ല.. പിന്നെ നന്ദു വന്ന ശേഷം ഞങ്ങളോടൊക്കെ കമ്പനി തുടങ്ങി ബട്ട്‌ അപ്പയോടു  ആവിശ്യത്തിനു മാത്രം സംസാരമുള്ളു..”

“പിന്നെ ഏട്ടന്റെ ഇഷ്ടത്തിന് എഡ്യൂക്കേഷൻ ചെയ്യാൻ അപ്പയ്ക് താല്പര്യമില്ലായിരുന്നു ഏട്ടന്റെ ഡിഗ്രി ഫ്രണ്ട്സിനെ ഒന്നും അപ്പയ്ക് ഇഷ്ടമല്ല ബട്ട്‌ ഏട്ടൻ ഡോണ്ട് കെയർ എന്ന പോലെ ആയിരുന്നു കുറച്ചു കാലം ഡൽഹിയിൽ ആയിരുന്നു ആൾ എന്തോ കോഴ്സൊക്കെ ചെയ്യ്തു പിന്നെ ഭരതൻ ചിക്കപ്പയുടെ കൂടെ…””യു മീൻ ഈ കോഴിയുടെ അപ്പനാണോ ചിക്കപ്പ…” ടിജോയുടെ ആസ്ഥാന ചോദ്യം കേട്ട് യദു കൂർപ്പിച്ചു നോക്കി..

“അല്ലടാ ചിക്കപ്പ പറയുമ്പോൾ ചിക്കൻ കോഴി അല്ലേ പിന്നെ അപ്പയും അപ്പോ കോഴിയപ്പാ എന്ന് വിളിക്കാൻ ഗും ഇല്ലാത്തോണ്ടാവില്ലേ ഈ ചിക്കപ്പാ 😒”നിഷ്കളങ്കമായ ടിജോയുടെ ചോദ്യം കേൾക്കേ യദു ദയനീയമായി അജുവിനെ നോക്കി തലയിൽ കൈ വച്ചിരുന്നു.. അജു ചിരി കടിച്ചുപിടിച്ചിരിപ്പുണ്ട്..

“ഞാൻ ചോദിച്ചത് അത്ര വല്യ തെറ്റാണോ സംശയം ചോദിക്കാൻ ഉള്ളതല്ലേ..””എന്റെ ടിജോ നി ഇനി വാ തുറന്നാൽ അടിച്ച് ഞാൻ ഭിത്തിയിൽ ഒട്ടിയ്ക്കും പറഞ്ഞേക്കാം.. എടാ ഞങ്ങൾ കാസറഗോഡ് സപ്തഭാഷ സംഗമഭൂമി എന്നറിയപ്പെടും മലയാളം കൂടാതെ കന്നഡ,  തുള്ളു,കൊങ്കണി,മാറട്ടി, ഉറുദു, ബീറി തുടങ്ങിയവാ സംസാരിക്കും അപ്പേടെ അനിയൻ ഭരതൻ അങ്കിൾ പണ്ടേ കർണാടക മംഗ്ലൂർ ആണ് താമസം അവിടത്തെ ആളെ ആണ് കെട്ടിയത് സോ അങ്ങോട്ടൊക്കെ അച്ഛന്റെ അനിയനെ അതായത് ചെറിയച്ഛനെ ചിക്കപ്പാ എന്ന വിളികാ അല്ലാതെ കോഴിടെ അച്ഛനെ അല്ല..”

യദു പറഞ്ഞതും അജു ടിജോയെ നോക്കി പറഞ്ഞുസംശയം തീർന്നല്ലോ ഇനി വാ തുറക്കരുത്..”ശരി എന്ന രീതിയിൽ തലയനാക്കി 🤐🤐..നീ ബാക്കി പറ..”അവിടെ കുറച്ചുകാലം ചിക്കപ്പയെ ഹെല്പ് ആക്കി നിന്നു പിന്നെ വീട്ടിൽ വന്നു അപ്പ ഇവിടെ ഒരു പുതിയ പ്രൊജക്റ്റ്‌ കാര്യം ഉണ്ടെന്നും ചെയ്യാൻ താല്പര്യം ഉണ്ടോ എന്ന് കിച്ചേട്ടനോട് തിരക്കി ആൾ ഒക്കെ പറഞ്ഞു നേരെ ഇങ്ങു പോന്നു.. ഇപ്പോ അതിന്റെ കാര്യം നോക്കി നടത്തുന്നു എന്നാലും അപ്പയോട് വല്യ അടുപ്പമില്ല ഞങ്ങളോട് പഴയതിനേക്കാൾ കൂട്ടാണ്.. വീട്ടിൽ അമ്മ കല്യാണകാര്യം ചോദിച്ചു തുടങ്ങിയിട്ടുണ്ട് ഏട്ടനോട് അതുകൊണ്ട് ആൾ ഇപ്പോ അവരെ മുന്നിൽ വരില്ല സോ ഇതൊക്കെ കൊണ്ട് കിച്ചേട്ടൻ ഈ പ്ലാൻ ചെയ്യ്തു..”

“അല്ല അജു നിന്റെ വീട്ടിലും ഇതൊക്കെ തന്നെ അല്ലേ ഐ മീൻ ഈ കല്യാണക്കാര്യം നിനക്കെന്തു കൊണ്ട് ഇവന്റെ ഏട്ടനെ കെട്ടികൂടാ അങ്ങനെ ആണേൽ എനിക്ക് അളിയനെ തപ്പി നടക്കേണ്ട ടെൻഷൻ ഇല്ലല്ലോ അതുമല്ല നമുക്ക് ഒരു നാട്ടിൽ നിന്നു തന്നെ കെട്ടാം എന്റെ ഫെബി ആ നാട്ടുകാരിയല്ലേ എന്ത് പറയുന്നു..”ടിജോയുടെ സംസാരം കേട്ട് അജു കലിപ്പോടെ നോക്കി… അവളുടെ നോട്ടം കണ്ടതും ഇരുന്നിടത്തു നിന്നു ഓടാൻ ശ്രമിച്ചതും അജു അത് മുൻകൂട്ടി കണ്ടതിനാൽ ടിജോയെ ബ്ലോക് ചെയ്യാൻ യദുവിനു കണ്ണ് കാണിച്ചു യദു ചിരിയോടെ തലയനാക്കി ടിജോയെ ബ്ലോക്ക്‌ ചെയ്തു അജു ടിജോയുടെ നടുംപുറത്ത് തന്നെ കുനിച്ചു നിർത്തി കൊടുത്തു (കൂമ്പിനടി) വേദന കൊണ്ട് ടിജോ നിലവിളിച്ചതും ക്ലാസ്സിൽ സമാജ് സർ കേറിയതും ഒന്നിച്ചായിരുന്നു..

“എന്താ അവിടെ..”സർന്റെ ചോദ്യത്തിന് ക്ലാസ്സ്‌ ഫുൾ സൈലന്റ് ആയി.”ഒന്നുമില്ല സർ മെഷീൻ പാർട്സ് ഫിറ്റിംഗ് ട്രെയൽ നോക്കിയതാണ്..”അജുവിന്റെ മറുപടി കേട്ട് എന്റെ ബോഡി ആണോ മെഷീൻ പാർട്സ് എന്ന രീതിയിൽ ടിജോ ദയനീയമായി നോക്കി.. അജു ടിജോയെ പുച്ഛിച്ചു.. ഇതൊക്കെ കണ്ട് യദു ചിരി കടിച്ചുപ്പിടിച്ചു സീറ്റിൽ ഇരുന്നു തന്റെ തൊട്ടടുത്ത അജുവും യദുവിന്റെ മറ്റേ സൈഡിൽ ടിജോയും ഇരുന്നു.

” ഇവൻ പറഞ്ഞപോലെ എന്റെ കിച്ചേട്ടനെ നീ കേട്ടിക്കോടി.. നിന്നെ ഏടത്തി ആയി കാണാൻ തന്നെ സന്തോഷമുള്ള കാര്യം ആണ് നിങ്ങൾ നല്ല മാച്ച് ആണ് മോളുസേ.. ” ചിരിയോടെ യദു പറഞ്ഞതും അജു കൂർപ്പിച്ചു നോക്കി ഇരുകണ്ണും ചിമ്മി നല്ലൊരു ചിരി അജുവിന് നൽകി ക്ലാസ്സിൽ ശ്രദ്ധിക്കാൻ ഇരുന്നു മൂവരും

“കുട്ടികളെ ശ്രദ്ധിക്കുവാ ഇപ്പോ നിങ്ങൾ 5th സേം ആണ് സോ ക്ലാസ്സിനെക്കാൾ കൂടുതൽ പ്രൊജക്റ്റ്‌ ആണ് ചെയ്യാനുള്ളത് ഒരു മാസത്തിനുള്ളിൽ നിങ്ങൾ ചെയ്യാനുള്ള പ്രൊജക്റ്റ്‌ ടോപ്പിക്ക്, ഏത് കമ്പനി ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ നിങ്ങൾ എനിക്ക് ഇൻഫോം ചെയ്യണം..  നിങ്ങളുടെ പ്രൊജക്റ്റിന് വേണ്ട ഇൻഫർമേഷൻ സഹായങ്ങൾക്കായി ഓരോ ഗ്രൂപ്പ്‌ ആയി തിരിച്ചു അതിനു ഓരോ ടൂറ്ററെ നിയമിച്ചിട്ടുണ്ട് അവരുടെ കീഴിൽ ആണ് നിങ്ങൾ പ്രൊജക്റ്റ്‌ സബ്‌മിറ്റ് ചെയ്യേണ്ടത്.. ഈ ഗ്രൂപ്പിൽ ഉള്ള 3 പേർക് ഒരു കമ്പനി തന്നെ ചൂസ് ചെയ്യാം പക്ഷേ വ്യത്യസ്ത ടോപ്പിക്ക് ആയിരിക്കണം എന്ന് മാത്രം.. നിങ്ങൾ ഗ്രൂപ്പ്‌ ആകുന്നോ അതോ ഞാൻ ചെയ്യണോ..

“ഞങ്ങൾ ചെയ്യാം”ഒരുപോലെ എല്ലവരും പറഞ്ഞു ശരി നിങ്ങൾ ഗ്രൂപ്പ്‌ ആക് ഒരു ഗ്രൂപ്പിൽ 3 പേര് വച്ചു 24 പേര് 8 ഗ്രൂപ്പ്‌ ഈ 8 ഗ്രൂപ്പിനെ ടീച്ചർസ് ആരെന്നു ലോട്ട് എടുത്തു തീരുമാനികാം ഓക്കേ അല്ലേ.. “”യെസ് സർ…”അജു യദു ടിജോ ഇവർ 3 പേര് തന്നെ ആയിരുന്നു ഒരു ഗ്രൂപ്പ്‌ അവരുടെ ഗൈഡ് ആയി മെക് ടീച്ചർ സുരേഷ് സാറിനെ ആണ് കിട്ടിയത് നല്ല സർ ആയതിനാൽ തന്നെ 3 പേരും ഹാപ്പി ആയിരുന്നു..എല്ലാവരും അവർക് കിട്ടിയ ഗൈഡിനെ കാണാനായി നേരെ ടീച്ചർസ് റൂമിൽ പോയി…

സുരേഷ് സർ ഏതോ പുസ്തകം വായിക്കുകയായിരുന്നു…”സർ..”അജുവിന്റെ ശബ്‍തം കേട്ട് സുരേഷ് സർ ബുക്കിൽ നിന്നും തലയുയർത്തി നോക്കി മൂവരേയും കണ്ട് സർ ചിരിച്ചു കാര്യം തിരക്കിതാൻ ആണ് അവരുടെ ഗൈഡ് എന്ന് അറിഞ്ഞപ്പോൾ തന്നെ നല്ല സന്തോഷത്തിൽ ആയിരുന്നു സുരേഷ് സർ കുറച്ചു ടോപ്പിക്സ് സർ അവർക്കായി നിർദേശിച്ചു.

“നിങ്ങൾ എവിടെയാ പ്രൊജക്റ്റ്‌ ചെയ്യാൻ ഉദേശിക്കുന്നത്..”ഇവിടെത്തന്നെ ഏതേലും ഒരു കമ്പനി നോക്കണം…” യദുവിന്റെ മറുപടിക് സർ ഒന്ന് ചിരിച്ചു”എടൊ മക്കളെ ഞാൻ ഒരു അഭിപ്രായം പറയട്ടെ നിങ്ങൾക് എന്ത് കൊണ്ട് അന്യ നാട്ടിൽ ചെയ്തുകൂടാ ഇങ്ങനെയൊക്കെ പോയിട്ട് ചെയ്യുമ്പോൾ അതിന്റെ ഗുണം പിന്നീട് മനസിലാക്കാൻ സാധിക്കും നിങ്ങളുടെ കഴിവ് വച്ചു ഞാൻ പറഞ്ഞു എന്നെ ഉള്ളു നിങ്ങൾ ആലോചിച്ചു തീരുമാനത്തിൽ എത്തൂ അപ്പോ ശരി സെലക്ട്‌ ചെയ്യ്തു പറ…”

“ഓക്കേ സർ ഞങ്ങൾ തീരുമാനിച്ചു സെലക്ട്‌ ചെയ്തു അറീകാം..”മൂന്നുപേരും മറുപടി നൽകിവിടെന്നു ഇറങ്ങി നേരെ കാന്റീനിൽ പോയി.”സർ പറഞ്ഞത് പോലെ നമുക്ക് പുറത്തു പോയി ചെയ്താലോ ഔട്ട്‌ ഓഫ് സ്റ്റേറ്റ്സ് ആണ് ഞാൻ പറഞ്ഞുവരുന്നത്… “”അജു നീ പറഞ്ഞത് ശരി എവിടെ ആണ് ഉദ്ദേശിക്കുന്നത്..”

“കർണാടക ഓർ തമിഴ്നാട് നോകാം.. അതാകുമ്പോൾ പെട്ടന്ന് നാട്ടിൽ  എത്തിപ്പെടാൻ പറ്റും സോ എന്താ നിങ്ങളുടെ അഭിപ്രായം…?”എന്ന കർണാടക ഭരതൻ ചിക്കപ്പന്റെ അവിടെ നോകാം അതാകുമ്പോൾ അറിയാവുന്ന കമ്പനി ഹെല്പിന് ചിക്കപ്പയും ചിക്കമ്മയും കാണും അവിടെ നോകാം എന്തുപറയുന്നു…”

ഓ കോഴി ഫാമിലി മുഴുവനും ഉണ്ടല്ലോ മനസ്സിൽ ടിജോ പറഞ്ഞുകൊണ്ട് യദുവിനെ നോക്കി അവൻ ചിന്ത എങ്ങനെ ആവും എന്ന് അറിയാവുന്നോണ്ട് യദു ടിജോയെ നോക്കി പേടിപ്പിച്ച”നീ ഒന്ന് അങ്കിൾലിനോട് തിരക്ക്.. പിന്നെ ഒരു കണ്ടിഷൻസ് താമസം ഞങ്ങൾ തീരുമാനിക്കും നീ നിർബന്ധം പിടിക്കരുത് ഒക്കെ ആണോ…അജു പറഞ്ഞതും യദു മുഖം ചുളിച്ചു.. അജു പുരികം പൊക്കി പറ്റുവോ എന്ന് വീണ്ടും തിരക്കി.. മനസ്സില്ലാ മനസോടെ തലയനക്കി സമ്മതിച്ചു..

“ആ അപ്പോ നീ നിന്റെ ഭരതൻ ചിക്കപ്പനെ വിളിച്ചു സംസാരിക് അവിടെ ഓക്കേ ആണേൽ നമുക്ക് അത് ഫിക്സ് ചെയ്യാം…” ടിജോ ചിക്കപ്പൻ എന്നത് കടുപ്പിച്ചു പറഞ്ഞതും യദു ടിജോയെ കൂർപ്പിച്ചു നോക്കി തലയനക്കി.. അതിനു ടിജോ മുഴുവൻ പല്ല് കാട്ടി ചിരിച്ചു.”നിങ്ങള് വാ അവിടെ നെല്ലിമരത്തിന്റെ അടുത്തു ഇരികാം എന്നിട്ട് നിന്റെ അങ്കിളിനെ വിളിക്..”

“അജു അതെന്തിനാടി അവിടെ ഇവിടെ പോരെ..”പോരാ അവിടെ ആകുമ്പോൾ ലൗഡിൽ ഇട്ടാൽ നിങ്ങളുടെ സംസാരം ഞങ്ങളും കേൾക്കലോ.. ആദ്യം തന്നെ നോ എന്നാണേൽ ആ ഓപ്ഷൻ ക്യാൻസൽ അത്രേ ഉള്ളു.. നീ വാ വന്നു വിളിക്..”അജു എണീറ്റ് നെല്ലിമരത്തിന്റെ ചുവട്ടിൽ നടന്നു പുറകെ മറ്റു രണ്ടുപേരും…

യദു ഫോൺ എടുത്തു വിളിച്ചു ചെവിയിൽ വെയ്ക്കാൻ പോയതും അജു കണ്ണുരുട്ടി ഫോൺ ലൗഡിൽ ഇട്ടു..റിങ് ഉണ്ട് റിങ് ഉണ്ട്.. “”ടിജോ നീ ഇനി ഒരക്ഷരം മിണ്ടിയാൽ സത്യം ഞാൻ നിന്നെ പഞ്ഞിക്കിടും..”അജു അത് റിങ് അല്ലേ കേൾക്കുന്നെ അതാ ഞാൻ പറഞ്ഞത്..”ടിജോ നിഷ്കു ആയി പറഞ്ഞത് കേട്ട് അജു ദേഷ്യത്തിൽ നോക്കി 😡😡 ടിജോ വാ കൊണ്ട് സിബ് ഇടും പോലെ കാട്ടി മിണ്ടില്ല എന്ന രീതിയിൽ നിന്നു 🤐.

“ഹലോ ബാബു..”ഫോൺ എടുത്തു നല്ല ഗാഭീര്യം ഉള്ള ശബ്‌ദം മറുവശത്തു നിന്നും കേട്ടു.”ബാബു വോ ഇവൻ യദു അല്ലേ അജു അങ്ങേർക്കു ആളുമാറി അല്ലേൽ ഇവന് ആളുമാറി🤔🤔”ടിജോ അജുവിന്റെ കാതിൽ പതിയെ പറഞ്ഞതും അജു നിനക്ക് ഇത് എങ്ങനെ പറ്റുന്നു എന്ന രീതിയിൽ അവനെ നോക്കി തലയിൽ കൈ വച്ചു 🤦‍♀️. ഇല്ല ഞാൻ ഇനി ഒന്നും മിണ്ടില്ല 🤐🤐.. വീണ്ടും ടിജോ വായിക്കു സിബ് ഇട്ടു.”ചിക്കപ്പാ…. സൗക്യവ..?”

“ആ സൗക്യം… നിനക്കെ സൗക്യവ ബാബു… “സൗക്യം അല്ലി യല്ലാരു ഹെഗിദരേ..?”ഇല്ലി യല്ലാരും സൗക്യവാഗിദരേ.. ഊട്ട ആയിത്ത..? അതിരലി നീവു ഈവതല്ലി കാൾ മാടിതു..? ക്ലാസ്സ്‌ ഇല്ലുവാ നിനക്കെ..?”ചിക്കപ്പാ അതു ഞാനു ഒണ്ടു സന്ന അകത്യകെ കാൾ മാടിതു..?”ഏന്നു..”ഇവരുടെ സംസാരം കേട്ട് അജുവും ടിജോയും മുഖാമുഖം നോക്കി കാരണം ഇരുവർക്കും എന്താണെന്നു മനസിലാകുന്നില്ല(ലെ ഞാൻ : നിങ്ങൾക് മനസ്സിലായോ..? എവിടെ എനിക്ക് തന്നെ ഞാൻ പറഞ്ഞത് ശരിയാണോ എന്നാറില്ല..

ലെ മയൂരം : ഓഹോ നീ അറിയാതെ ആണോ കന്നഡ പറയുന്നേ മര്യത്തിയ്ക് മലയാളം പറയടി.ലെ ഞാൻ : ദേ ഞാൻ നന്നായി നിർത്തി അജുവിനെ കൊണ്ട് ഒന്ന് പേടിപ്പിച്ച മതി ഇനി ഞാൻ ഈ സാഹസം കാണിക്കാതിരിക്കാൻ നോകാം അപ്പോ മലയാളത്തിൽ പറയാം അല്ലേ😁😁 )ഒടുവിൽ അജുവിന് കലി കേറി യദുവിന്റെ അടുത്തുപോയി പറഞ്ഞു..”എടാ ഞങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ പറയടാ… അല്ലാതെ ഒരുമാതിരി… ഡാ മരകഴുതെ…ഞങ്ങൾക്ക് കേൾക്കാൻ വേണ്ടി തന്നെ ആണ് ലൗഡ് ഇട്ടത് കേട്ടോടാ അപ്പോ ഞങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ മതി സംസാരം.. 😠😠”

അജു പറഞ്ഞത് മരുഭാഗത്തുള്ള ഭരതൻ വ്യക്തമായി കേട്ടു അയാൾ ഉറക്കെ ചിരിച്ചു”ആരാടാ മോനെ ആ ചുണക്കുട്ടി നിന്നെ നന്നായി അറിയാം എന്നു തോന്നുന്നു..”  ചിരിയോടെ ഭരതൻ പറഞ്ഞതും യദു ചമ്മിയ ചിരിയോടെ ഇരുവരേയും നോക്കി..”അത് എന്റെ ഫ്രണ്ട്സ് രണ്ടുപേര് കൂടെ ഉണ്ട് ഞാൻ പറഞ്ഞിട്ടില്ലേ അജന്യ എന്ന അജുവും ടിജോയും അവർ കേൾക്കും സംസാരം..”

“ആഹാ നീ പറയാറുള്ള അജു ആണോടാ എന്ന കൊടുക് ഞാൻ ഒന്ന് സംസാരിക്കട്ടെ…””അതിനു ഇവൾക്ക് മലയാളം അല്ലേ അറിയൂ പിന്നെ എങ്ങനെ ആണ് സംസാരിക്കുവാ…””ടിജോ ആണോടാ അത് ഞാൻ ഇപ്പോ സംസാരിക്കുന്നത് കേൾക്കുമ്പോൾ എന്ത് തോന്നുന്നു മലയാളം ആയി തോന്നുണ്ടോ…?”ടിജോയോടുള്ള ചോദിച്ചതും ടിജോ മറുപടിയായി നൽകി”ഉവ്വ് മലയാളം തന്നെ…”അപ്പോ പ്രശ്നം ഇല്ലല്ലോ അജുവിനോട് സംസാരിക്കാൻ..”

“ഏയ്‌ പ്രശ്നമില്ല അങ്കിൾ സംസാരിച്ചോളൂ..””ഹലോ അങ്കിൾ…”കൂടുതൽ മണ്ടത്തരം പറയും മുന്നേ തന്നെ ടിജോയുടെ കൈയിൽ നിന്നും ഫോൺ വാങ്ങി സംസാരിച്ചു..”ഹലോ പുലിക്കുട്ടി നീ നേരത്തെ പറഞ്ഞ ആ മരകഴുത കൂടുതൽ ചേരുവ ടിജോയ്ക്കു അല്ലേ എന്നൊരു സംശയം യദുവിനു മരവാഴ ആകും ചേരുക…” ചിരിയോടെ ഉള്ള അദ്ദേഹത്തിന്റെ സംസാരം അജുവിലും ചിരിയുണർത്തി..”അത് അങ്കിൾ ഒരു തമാശയ്ക്കു…””ഏയ്‌ അതൊക്കെ ഒരു രസമല്ലേ പുലികുട്ടി.. പിന്നെ എന്നെ ചിക്കപ്പാ എന്നു വിളിച്ചാൽ മതി എനിക്ക് പ്രിയപ്പെട്ടവർ എന്നെ അങ്ങനെ വിളിക്കുന്നത് കേൾക്കാൻ ആണെനിക് ഇഷ്ടം.. ആട്ടെ ഇപ്പോളെന്താ എല്ലാരും കൂടെ ഒരു വിളി എന്തോ കാര്യം ഉണ്ടല്ലോ പറ കേൾക്കട്ടെ..”

അജുവിന് മഹി സംസാരിക്കും പോലെ ഫീൽ ആയിരുന്നു ഭരതന്റെ സംസാരം കേൾക്കേ.. അജുവിന് മനസ്സിൽ ഒരു സന്തോഷം നിറഞ്ഞു.”അത് അങ്കി…😜 സോറി ചിക്കപ്പാ ഞങ്ങൾക്ക് ഇപ്പോ ഈ ഇയർ പ്രൊജക്റ്റ്‌ ചെയ്യാനാണ് ഉള്ളത്.. ഞങ്ങളുടെ ഗൈഡ് ഒരു അഭിപ്രായം പറഞ്ഞു പ്രൊജക്റ്റ്‌ ചെയ്യുമ്പോൾ പുറത്തു ഒരു കമ്പനി നോക്കിക്കൂടെ എന്നു..””നല്ല കാര്യം.. പുറത്ത് ചെയ്യാൻ താല്പര്യം ഉണ്ടേൽ വിരോധം ഇല്ലേൽ ഇങ്ങു പോര് നമ്മുടെ കമ്പനിയിൽ അറേഞ്ച് ആക്കിത്തരാം..”

അജു പറഞ്ഞു പൂർത്തിയാക്കും മുൻപ് ഭരതൻ പറഞ്ഞു.”എന്ത് വിരോധം ചിക്കപ്പാ ഞങ്ങൾ വിളിച്ചത് തന്നെ ചിക്കപ്പന് ബുദ്ധിമുട്ട് ഇല്ലേൽ ഞങ്ങൾ അവിടെ പ്രൊജക്റ്റ്‌ ചെയ്തോട്ടെ എന്ന് ചോദിക്കാൻ വേണ്ടി ആണ് ഈ സംഘം ചേർന്ന വിളി…””ആഹാ നിങ്ങൾ കൊള്ളാല്ലോ ധൈര്യമായി പോര് എന്ന എന്നു പറഞ്ഞാൽ മതി അതിനു വേണ്ട എല്ലാ കാര്യങ്ങളും നിങ്ങൾക് ഞാൻ ചെയ്തുതരാം പോരെ…””മതി അ… അല്ല ചിക്കപ്പാ പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ എന്നെ എന്താ പുലികുട്ടി എന്നു വിളിക്കുന്നത്..”

“അതോ ഇവിടെ വന്നാൽ ഒരാൾക്കു നിന്റെ വീര സഹസികതയെ പറ്റിയുള്ള സംസാരം കുറച്ചു കൂടുതൽ ആണ് അപ്പോ പിന്നെ ഞങ്ങൾ മോളേ നേരിട്ട് കണ്ടിട്ടില്ലും അതുപോലെ ആണ് നീ ഞങ്ങളുടെ പുലികുട്ടി ആണ് 🔥ഭരതൻ പറഞ്ഞതും അജുവിൽ ഒത്തിരി സന്തോഷം നിറഞ്ഞു നിന്നു… പിന്നേയും അവർ ഒത്തിരി സംസാരിച്ചായിരുന്നു ആ സംസാരം അവസാനിപ്പിക്കുമ്പോൾ അവരിൽ നല്ലൊരു ബദ്ധം രൂപപ്പെട്ടിരുന്നു

ഫോൺ വച്ചു കഴിഞ്ഞു അജുവിനു യദുവും ടിജോയും കൂടെ ഉള്ള കാര്യം ഓർമ വന്നത് പോലുംമഹാറാണിയ്ക്ക് ഞാൻ ഇവിടെ ഉള്ള കാര്യം ഓർമ ഉണ്ടോ ആവോ…”ടിജോയുടെ ചോദ്യത്തെ പുച്ഛിച്ചു കൊണ്ട് അജു നേരെ യദുവിന്റെ അരികിൽ ചെന്നു..”വളരെ ഏറെ സന്തോഷം തോന്നുന്നു യദു കൂടാതെ കുറച്ചു കുശുമ്പും നീ കാരണം ഇങ്ങനെ ഒരു ഫാമിലിയേ കിട്ടിയതിൽ നേരത്തെ അറിയാത്തത്തിൽ ഇത്തിരി വിഷമവും..”

“അപ്പോ നീയും ആ കോഴിയാപ്പനെ ഏറ്റടുത്തോ..”ടിജോയുടെ ചോദ്യം കേട്ട് അജു കലിപ്പോടെ തിരിഞ്ഞു.. അപകടം മണത്ത ടിജോ തിരിഞ്ഞോടി..”പിടിയാടാ അവനെ..”അജു യദുവിനോട് പറഞ്ഞുകൊണ്ട് രണ്ടുപേരും ടിജോയുടെ പുറകെ ഓടി എന്നാൽ ടിജോ ഓടിപ്പോയത്തും എതിരെ വരുന്ന  ഫെബിയെ തട്ടി അവളെ പിടിച്ചുകൊണ്ടു മറിഞ്ഞു വീണു 😌..(പാവം എന്താവോ എന്തോ നിങ്ങൾ പറയും പോലെ 😁😁)

💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔

‘കൃഷ്ണലയം’ വീടിനു മുന്നിൽ ഒരു കാർ വന്നു നിന്നു അതിൽ നിന്നും ഒരു 55 വയസ് തോന്നുന്ന ഒരാൾ ഇറങ്ങി.. താടിയിൽ നര വീണിട്ടുണ്ടേലും കാണാൻ നല്ല ഐശ്വരം ആയിരുന്നു അയാൾക്.. ചിരിയോടെ വീട്ടിനകത്തു കേറി വരുന്ന അദ്ദേഹത്തെ കണ്ടതും സോഫയിൽ ഇരുന്ന ഒരു സ്ത്രീ  എഴുനേറ്റു കൊണ്ട് അയാളുടെ അരികിൽ ചിരിച്ചുകൊണ്ട് ചെന്നു കൈയിൽ ഉള്ള ബാഗും ഫോണും വാങ്ങി.. അത്യാവശ്യം മെലിഞ്ഞ പ്രകൃതം ശ്രീത്വം തുളുമ്പുന്ന മുഖം മുഖത്തു ഭംഗി കൂട്ടാൻ ചുവന്ന നിറത്തിലുള്ള കുറച്ചു വലിയ പൊട്ട്.. സാരീ ആണ് വേഷം മുഖത്തുള്ള ചിരി തന്നെ ആ യുവതിയുടെ അഴക് വർദ്ധിപ്പിക്കുന്നു.

“നാഥേട്ടൻ ഇന്ന് നേരത്തെ ആണല്ലോ മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞിട്ട് വേഗം തീർന്നോ..?” രാമനാഥനോട് തിരക്കി..”ഇല്ല ദേവി ഇന്നുള്ള മീറ്റിംഗ് നാളത്തേയ്ക് മാറ്റി അപ്പോ പിന്നെ ഞാൻ ഇങ്ങനെ പോന്നു..” ദേവി എന്ന ശ്രീദേവിയോട് മറുപടി നൽകി സോഫയിൽ ഇരുന്നു..”ചോറ് എടുക്കട്ടേ..”

“ഇപ്പോ വേണ്ട നീ ഒരു ചായ കൊണ്ട് വാ എന്താ എന്നറിയില്ല ഒരു തലവേദന പോലെ…”നല്ലോണം ഉണ്ടോ മരുന്ന് തരട്ടെ..” ആദിയോടെയുള്ള ദേവിയുടെ ചോദ്യം കേട്ട് രാമനാഥൻ ഒന്ന് ചിരിച്ചു..ഏയ് നീ ടെൻഷൻ ആവേണ്ട ഇത് ചായ കുടിച്ചാ മാറാവുന്നതേ ഉള്ളു..”അപ്പോ ചായയ്ക് വേണ്ടിയുള്ള വേദന ആണല്ലേ വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ..”ചിരിയോടു കൂടി പറഞ്ഞുകൊണ്ട് ദേവി ബാഗ് റൂമിൽ വച്ചു അടുക്കളയിൽ പോയി ചായയുമായി വന്നു..

“ഇവിടെ ഇരിക്കേടോ..””എന്താ നാഥേട്ടാ എന്നോട് എന്തേലും പറയാനുണ്ടോ..”അങ്ങനെ ചോദിച്ചാൽ ഉണ്ട് ഇന്ന് ഭരതൻ വിളിച്ചിരുന്നു…”എന്തേ പെട്ടന്ന് കിച്ചു ഇല്ലാത്തോണ്ട് അവിടെ എന്തേലും..””ഏയ്‌ അതല്ലടോ നമ്മുടെ രണ്ടാമത്തെ മോനു ഒരു ആവിശ്യം എഞ്ചിനീയർ സാറിന് പ്രൊജക്റ്റ്‌ ചെയ്യാൻ കമ്പനിയിൽ വന്നോട്ടെ എന്നു..””ആര് അപ്പുവോ മംഗ്ലൂരോ അവനു അവിടെ പിടിക്കില്ല ഫുഡ്‌ ശരിയല്ല എന്നൊക്കെ പറഞ്ഞല്ലേ എറണാകുളം പോയെ എന്നിട്ട് പ്രൊജക്റ്റ്‌ ന് മംഗ്ലൂരോ..”

ശ്രീദേവിയുടെ അതിശയത്തോടെ ഉള്ള ചോദ്യം കേട്ട് രാമനാഥൻ ഒന്ന് ചിരിച്ചു.”അതേ അവന്റെ കൂടെ രണ്ടുപേരു ഉണ്ട് അതായത് യദു കൃഷ്ണ, അജന്യ മേനോൻ, ടിജോ ജോൺസി..”ആഹാ വെറുതെ അല്ല അവൻ സമ്മതിച്ചത് കൂടെ ഉള്ള രണ്ടുപേർ അവന്റെ ഉറ്റ മിത്രമല്ലേ അതാവും..””ആ എനിക്കും തോന്നി എന്തായാലും കമ്പനിയിൽ അവൻ എത്തുമല്ലോ അപ്പോ നോകാം അവിടെ തളച്ചിടാൻ പറ്റുമോ എന്നു..” ചിരിയോടെ അയാൾ പറഞ്ഞത് ദേവിയിലും ആ ചിരി നിറഞ്ഞു..

“പിന്നെ നാഥേട്ടാ മിനിഞ്ഞാന്ന് വിളിച്ചപ്പോൾ അപ്പു പറഞ്ഞു അവന്റെ കൂട്ടുകാരി അജുവിന്റെ വല്യച്ഛൻ ആണ് ഇന്ദ്രേട്ടൻ എന്നു..”ആര് എന്റെ… എന്റെ ഇന്ദ്രനോ..”നിറഞ്ഞ കണ്ണുകളോടെ അതിയായ സന്തോഷത്തോടെ നാഥൻ ചോദിക്കുന്നത് കേട്ട് ദേവിയുടെ കണ്ണും നിറഞ്ഞു അവൾ അദ്ദേഹത്തെ നോക്കി തലയനക്കി..”എന്നിട്ട് ഇപ്പഴാണോ ദേവി നീ പറയുന്നേ ഞാൻ വിളിക്കട്ടെ എന്റെ ഇന്ദ്രനെ..””വേണ്ട അപ്പു പറഞ്ഞു അപ്പയോടു ഇപ്പോ പറയണ്ട ഇന്ദ്രേട്ടൻ തന്നെ വിളിക്കും അന്നേരം അപ്പ അറിഞ്ഞ മതി എന്നു.. അതാ ഞാൻ പറയാതിരുന്നേ..”

“അതൊന്നും സാരുമില്ല ദേവി ഞാൻ വിളിച്ചോളാം അവനെ.. അവൻ എന്നിൽ നിന്നും പോയ ദിവസം ആണ് ജീവിതത്തിൽ ഏറ്റവും പ്രീയപ്പെട്ടത് എന്നിൽ നഷ്ടമായത് എന്റെ അല്ലു.. (ശ്യാമ). അവൾ എവിടെ ആണെന്നോ അന്ന് വീട്ടിൽ എന്താ നടന്നതെന്നോ ഒന്നും ഇന്നും വ്യക്തമായി അറിയില്ല.. നിനക്ക് അറിയോ ദേവി എന്റെ അല്ലു ഉണ്ടായിരുന്നേൽ ഞാനെന്റെ ഇന്ദ്രന് നൽകിയേനെ അത്രയ്ക്കു ഇഷ്ടമായിരുന്നു എനിക്ക് ഇരുവരേയും എന്നിട്ടും ഇത്രയും കാലം പിരിയേണ്ടി വന്നു.. അല്ലുവിന്റെ വിവരം ഒന്നുമില്ലേലും എന്റെ ഇന്ദ്രനെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ പകുതി ആശ്വാസം.. ഞാൻ ഒന്ന് വിളിച്ചോട്ടെ ദേവി..”

നിറഞ്ഞ കണ്ണോട് കൂടിയുള്ള നാഥന്റെ വാക്കുകൾ ദേവിയിലും വേദന നിറഞ്ഞു… താൻ കാരണമാണോ ശ്യാമ പോയത് എന്നു പോലും ഒരുവേള ചിന്തിച്ചു..”നീ എന്ത് നോക്കിയിരിക്കുവാ ഫോൺ ഇങ്ങു കൊണ്ടുവന്നേ..”ദേവിയുടെ തോളിൽ കൈ വച്ചു കുലുക്കി വിളിച്ചു.. ദേവി ഞെട്ടി നാഥനെ നോക്കി..എന്റെ നാഥേട്ടാ നിങ്ങളൊന്നു സമാധാനപ്പെടു ഞാൻ ഒന്ന് പറയുന്നത് കേൾക് ഇന്ന് രാത്രി കൂടി നോകാം വിളിച്ചില്ലേൽ നാളെ രാവിലെ തന്നെ ഏട്ടൻ ഇന്ദ്രേട്ടനെ വിളിച്ചോ ഒരു ദിവസം എനിക്ക് വേണ്ടി കാത്തിരുന്നൂടെ ഇത്രയും നാൾ കാത്തിരുന്നില്ലേ ഇന്നൊരു ദിവസം എനിക്ക് വേണ്ടി..”ദേവിടെ വാക്കുകൾ മനസ്സില്ല മനസോടെ നാഥൻ സമ്മതിച്ചു.. എന്നിട്ട് തന്റെ പേർസണൽ റൂമിൽ പോയി കതകടച്ചു… ദേവി അയാൾ പോകുന്നത് നിർവികാരത്തോടുകൂടി നോക്കി…കാത്തിരിക്കണേ