രചന : ജിഫ്ന നിസാർ
ആ ഫോൺ സംഭാഷണം അവസാനിപ്പിച്ചുകൊണ്ട് തിരിയുമ്പോൾ ദേവന്റെ ചുണ്ടിലൊരു നിഗൂഢമായ ചിരിയുണ്ടായിരുന്നു.വിജയത്തിന്റെ ലഹരി കലർന്നൊരു ചിരി.”വിഡ്ഢി… അവൻ ധരിച്ചു വച്ചതിനേക്കാൾ ഒരായിരമിരട്ടി ശക്തിയും ബുദ്ധിയുമുള്ളവനാണ് ഈ ദേവനെന്ന് അവനിനി അറിയാൻ പോകുന്നതേയുള്ളൂ…”പതിയെ പറയുമ്പോൾ ദേവനിലെ കൗശലക്കാരന്റെ കണ്ണുകൾ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു.ഇതുപോലൊരവസ്ഥയിൽ രാജീവ് വിളിക്കുമെന്ന് വളരെ മുന്നേ അറിയാവുന്നതുപോലെ തന്നെ ദേവൻ.. ആ വിളിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന് വേണം കരുതാൻ.
തനിക്ക് സംഭവിച്ച ആ ചതിയുടെ കഥയറിയാൻ…അതിനു പിന്നിലെ കരങ്ങളെ അറിയാൻ.. ആദി ഏതറ്റം വരെയും പോകുമെന്നും അതിനുവേണ്ടി എന്തെല്ലാം ചെയ്യണമോ..അതെല്ലാം ചെയ്യുമെന്നുംദേവനോളംരാജീവിനറിയില്ലായിരുന്നുവല്ലോ?ഇങ്ങനെരവസ്ഥ മുന്നിൽ കണ്ടതു കൊണ്ടുതന്നെയായിരുന്നു അന്ന് രാജീവിനോട് ഇനി ഇതിനെതിരെ എന്തെങ്കിലും ചെയ്യണമെന്ന് ദേവൻ ആവിശ്യപ്പെട്ടത് തന്നെ..അന്ന് പക്ഷേ ദേവന്റെ വാക്കുകളെ അവൻനിഷ്ക്കരുണംതള്ളിക്കളഞ്ഞതിന്റെ ദേഷ്യവും വൈരാഗ്യവുമെല്ലാം ഇന്നത്തെ ഫോൺ വിളിയോടെ ദേവനിൽ വീണ്ടും നിറയുന്നുണ്ടായിരുന്നു.
പേ പിടിച്ച പട്ടിയെ പോലെ അവൻ ഇനി ഓടി തുടങ്ങട്ടെ… അന്നാദ്യം താൻ അവനോട് പറഞ്ഞതൊന്നും മുഖവിലയ്ക്കടുക്കാത്തവന് കിട്ടിയ ശിക്ഷയായിട്ട് വേണം ഇതിനെ കാണാൻ.താൻ ദുബായിലാണെന്നുള്ള.. വിശ്വാസത്തിൽ ഇനി തനിക്ക് മുന്നിൽ ഒരു വഴിയില്ലെന്ന് പോലെ അവൻ തന്നെ ഈ പ്രശ്നത്തിന് ഒറ്റക്കൊരു പരിഹാരം കണ്ടുപിടിക്കട്ടെ.അങ്ങനെയൊരവസ്ഥയിൽ അവൻ എത്തിയാലും അതിനെതിരെയും ആദി ചെറുത്തുനിൽക്കുമെന്ന് ഉറപ്പാണ്.
ആ സമയം വേണം അവനുമുന്നിലേക്ക്, ഇതിനെല്ലാത്തിനും പിന്നിൽ രാജീവാണെന്നും അവനിത് കൊണ്ട് മറ്റെന്തോ ഉദ്ദേശമുണ്ടെന്നും പറഞ്ഞുകൊണ്ട് അവതരിക്കാൻ…താൻ നാട്ടിലില്ലാന്നുള്ള രാജീവിന്റെ വിശ്വാസം..അത് ആദിയിലേക്കും പകർത്താൻ കഴിഞ്ഞാൽ എല്ലാം രാജീവിന്റെ പ്ലാൻ അനുസരിച്ചാണ് നടന്നതെന്ന് സ്ഥാപിച്ചെടുക്കാൻ വലിയ പ്രയാസമുണ്ടാവുകയില്ല…
മനസ്സിൽ നിരവധി കണക്കുകൂട്ടലുകളോടെ വീണ്ടും ആദിയെതനിക്കൊപ്പംചേർക്കാനുള്ളപരിപാടിയിലാണ്..ദേവനപ്പോഴും.
💞💞
ആദിയെ അധികം കാത്തിരിപ്പിച്ച് മുഷിപ്പിക്കാതെ തന്നെ പ്രിയ ഒരുങ്ങിയിറങ്ങി ചെന്നു.അവനന്ന് വാങ്ങിച്ചു കൊടുത്തൊരു ചുരിദാറാണ് വേഷം.
കുളി പിന്നിലോടെ അഴിച്ച്വിടർത്തിയിട്ടിരിക്കുന്നമുടി..
ചുരിദാറിന്റെ ഷാൾ ഒരു സൈഡിലൂടെയിട്ടിരിക്കുന്നു.
ലാളിത്യത്തിന്റെ അങ്ങേയറ്റം..പക്ഷേ.. വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു ആ ധൃതി പിടിച്ചുള്ള വരവിനും.
അവളരികെയെത്തി ഡോർ തുറക്കും മുന്നേ ആദി നോട്ടം മാറ്റി..”പോയാലോ…?”അവൾ കയറിയിരുന്നയുടൻ ആദി കാർ സ്റ്റാർട്ട് ചെയ്തു കൊണ്ട് ചോദിച്ചു.”മ്മ്… ഷാളൊന്നു കൂടി മുന്നിലേക്ക് വിടർത്തിയിട്ട്ഒതുക്കിപിടിക്കുന്നതിനിടയിൽ തന്നെ അവളൊന്നു മൂളി.
ആദി വീണ്ടുമെന്തെങ്കിലുമൊക്കെ നേരത്തേ പറഞ്ഞതിന്റെ ബാക്കി പറയുമെന്ന് പ്രിയ കരുതിയിരുന്നെങ്കിലും… അവൻ തീർത്തും മൗനമായിരുന്നു.പതിഞ്ഞ ശബ്ദത്തിൽ മൂളുന്ന പാട്ടിനൊപ്പം താളം പിടിച്ചു കൊണ്ടവൾ സീറ്റിലേക്ക് ചാരി കിടന്നു.”കൃഷ്ണക്ക് ഡ്രൈവിംഗ് അറിയുമോ?”
ഇടയിലെപ്പഴോ ആദി ചോദിച്ചു.”ഇല്ല..”പ്രിയ അവനെ നോക്കി കൊണ്ട്പറഞ്ഞു.അതെന്താ…ഇഷ്ടമല്ലേ..?”
ആദിഅവളെയുംതലചെരിച്ചുനോക്കി.”ഇഷ്ടമില്ലാത്തത് കൊണ്ടല്ല സർ… വീട്ടിലെ ബെൻസിൽ ഓടിച്ചു പഠിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ എന്റെ ഡാഡി അത് സമ്മതിച്ചു തന്നില്ല.. അപ്പൊ ഇനി പഠിക്കുന്നില്ലെന്ന് വാശി കയറി… അങ്ങനെ വിട്ട് കളഞ്ഞൊരു ഇഷ്ടമാണ് എനിക്കത് ”
വലിയ ഗൗരവത്തിൽ പ്രിയ പറഞ്ഞു കേട്ടതും.. ആദി നെറ്റി ചുളിച്ചു കൊണ്ടവനെ നോക്കി.അവന്റെ നോട്ടവും ഭാവവും കണ്ടതും പ്രിയയൊരു കള്ളചിരിയോടെ പുരികം പൊക്കി എന്തെന്ന് ചോദിച്ചു.ഒന്നുമില്ലെന്ന് അവൻ ചുമൽ പൊക്കി കാണിച്ചു കൊണ്ട് വീണ്ടും ഡ്രൈവിലേക്ക് ശ്രദ്ധിച്ചു.
പക്ഷേ വീണ്ടും സംശയത്തോടെ അവളിലേക്ക് തന്നെ അവന്റെ നോട്ടങ്ങൾ പാളി വീഴുന്നത് കണ്ടതും പിടിച്ചു നിർത്താൻ കഴിയാതെ പ്രിയ ഉറക്കെ ചിരിച്ചു പോയി.
ഷാൾ കൊണ്ട് മുഖം പൊത്തി ചിരിക്കുന്നവളെ കണ്ടതും ആദി അവളെ നോക്കി കണ്ണുരുട്ടി.
“ഇയാളെന്നെ ആക്കിയതാണല്ലേ…?”ആദി അവളെ നോക്കി.”അതേ.. പക്ഷേ സാറിനത് മനസിലാക്കാൻ വളരെ ടൈം എടുത്തു..”ചിരിയൊതുക്കി പ്രിയ വീണ്ടും സീറ്റിലേക്ക് ചാരി.എന്റച്ഛൻ നല്ലൊരു ഡ്രൈവറായിരുന്നു.എല്ലാ വണ്ടികളും നിഷ്പ്രയാസം വരുതിയിലൊതുക്കുന്ന നല്ലൊരു ഡ്രൈവർ. പക്ഷേ അച്ഛന് സ്വന്തമായിട്ടൊരു സ്കൂട്ടർ പോലുമില്ലായിരുന്നു. അന്നന്നു ജീവിക്കാനുള്ള ഓട്ടപാച്ചിലിൽ അച്ഛന്റെ മനസ്സിൽ അതെല്ലാമൊരു ആഡംബരമാണെന്നുള്ള വിചാരമായിരിക്കണം.. എന്നിരുന്നാലും ഞങ്ങൾ മക്കൾക്കൊരു കുറവും വരുത്തിയിട്ടില്ല…കേട്ടോ മരിക്കുവോളം.മാറ്റി വെച്ചതും വിട്ട് കൊടുത്തു നഷ്ടപ്പെടുത്തിയതുമെല്ലാം അച്ഛന്റെ മാത്രം ആവിശ്യങ്ങളും ആഗ്രഹങ്ങളുമായിരിക്കും ”
അത് വരെയുമുണ്ടായിരുന്ന പ്രസന്നത അപ്പോഴവളുടെ മുഖത്തുണ്ടായിരുന്നില്ല.”മൂന്നു പെൺകുട്ടികളാണെന്നും ചാവാൻ കിടക്കുമ്പോൾ ഇച്ചിരി വെള്ളമെടുത്തു തരാനും ആരുമുണ്ടാവില്ലെന്നുമൊക്കെ പറഞ്ഞ് അച്ഛനെ കളിയാക്കാൻനിരവധിആളുകളുണ്ടായിരുന്നു. ഞങ്ങളെ മുന്നിൽ നിർത്തി കൊണ്ട് പോലും യാതൊരു മനസാക്ഷി കുത്തുമില്ലാതെ അവരങ്ങനെ പറയുമ്പോൾ എന്റെ.. എന്റച്ഛനൊരു ചിരിയുണ്ടായിരുന്നു.. ഈ ലോകത്തിൽ ഞാൻ കണ്ടതിൽ വെച്ചേറ്റവും മനോഹരമായ ചിരി..”
സീറ്റിലേക്ക് ചാരി കിടന്നു കൊണ്ടത് പറയുമ്പോൾ… വളരെ നേർത്തൊരു ചിരി അവൾക്കുമുണ്ടായിരുന്നു.
ആദി ഇടയ്ക്കിടെ അവളെ നോക്കുന്നതല്ലാതെ.. ഒന്നും മിണ്ടിയില്ല.പക്ഷേ അവന്റെയും മനസ്സിൽ അസ്വസ്ഥതയുടെ കാർമേഘങ്ങളുരുണ്ട് കൂടിയിരുന്നു..”ആ ചിരിയോടെ എന്റച്ഛൻ പറയും… എനിക്ക് മൂന്നു പെൺകുട്ടികളല്ല.. എന്റെ കയ്യിൽ ദൈവം മൂന്നു ദേവതമാരെയാണ് ഏല്പിച്ചിരിക്കുന്നത്.. അത് കൊണ്ട് തന്നെ… നിങ്ങളീ പറഞ്ഞു രസിക്കുന്ന കാര്യത്തിലെനിക്ക് ലവലേശം പോലും ഭയവുമില്ല… എന്നൊക്കെ. പക്ഷേ.. ഒടുവിൽ.. ഒടുവിൽ നാട്ടുകാര് പറഞ്ഞു രസിച്ചത് പോലെ തന്നെ… പെണ്മക്കൾ കാരണമാണ് എന്റച്ഛൻ…”
നെഞ്ചിലൊരു കരച്ചിൽ വന്നു തിങ്ങിയപ്പോൾ പ്രിയ എതിർസൈഡിലേക്ക് മുഖം തിരിച്ചിരുന്നു കൊണ്ടതടക്കി..അവളോടെന്ത് പറയണമെന്നറിയാതൊരവസ്ഥയിൽ ആദിയും മുന്നിലേക്ക് മാത്രം നോക്കി വണ്ടിയോടിച്ചു.അത് വരെയുമുണ്ടായത് പോലായിരുന്നില്ല.. പിന്നെയവിടെ പടർന്നു പിടിച്ച മൗനം… അതവരെ രണ്ടു പേരെയും വല്ലാതെ ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു.ആദിക്കവൾ തിരിഞ്ഞിരിക്കുന്നത് കണ്ടപ്പോൾ വെറുതെ ദേഷ്യം വരുന്നുണ്ടായിരുന്നു. അതെന്തിനെന്ന് ചോദിച്ചാൽ അവനുമറിയില്ല.
പക്ഷേ കാരണമില്ലാത്തൊരുദേഷ്യംഅവനെയൊന്നാകെ വലിച്ച് മുറുക്കി.അതനുസരിച്ചു വണ്ടിയുടെ സ്പീഡ് കൂടുന്നുണ്ടായിരുന്നു.പ്രിയപക്ഷേഅതൊന്നുമറിഞ്ഞിരുന്നില്ല.അച്ഛന്റെ ഓർമകളിലേക്ക് ഊളിയിട്ട് കയറി പോയ അവളെ കൂടെ കൂടെ തിരിഞ്ഞ് നോക്കി… ഉള്ളിലെ ദേഷ്യം സ്റ്റിയറിങ്ങിൽ തീർക്കുന്നവനെ അത് കൊണ്ട് തന്നെ അവൾ കണ്ടതുമില്ല.പിന്നെയൊരു പത്തു മിനിറ്റ് കൊണ്ട് സ്കൂളിലെത്തി.”ഹലോ… ഇറങ്ങുന്നില്ലേ…?”ആദി തട്ടി വിളിക്കുമ്പോൾ പ്രിയ ഞെട്ടി കൊണ്ടവനെപകച്ചുനോക്കി.അവനപ്പോഴേക്കും സീറ്റ് ബെൽറ്റെല്ലാം ഊരി മാറ്റി ഡോർ തുറന്നു കഴിഞ്ഞിരുന്നു.
അവളുടെ നോട്ടവും മുന്നിലേക്ക് നീണ്ടു.സ്കൂളിൽ എത്തിയെന്നു കണ്ടതും അവളൊന്നു ശ്വാസമെടുത്തു.
ഓർമകൾ തൂത്തെറിയുന്നത് പോലെ ഒരു പ്രാവശ്യം കൂടി ഷാൾ കൊണ്ട് മുഖമൊന്ന് തുടച്ചു.. പാറി കിടക്കുന്ന മുടിയൊതുക്കി ഡോർ ലോക്ക് തുറന്നു.
“കൃഷ്ണ….”അവളിറങ്ങും മുന്നേ ആദി വിളിച്ചത് കേട്ട് അവൾ മൂളികൊണ്ട് തിരിഞ്ഞു.”ഏറ്റവും അടുത്തൊരു ദിവസം താൻ ഡ്രൈവിംഗ് പഠിക്കാൻ റെഡിയായിക്കോ..”ആദി ഗൗരവത്തോടെ പറയുന്നത് കേട്ടതും പ്രിയയുടെ നെറ്റി ചുളിഞ്ഞു.
“ഏഹ്..”ആഹ്.. കഷ്ടകാലത്തിനു ഇനി ആരെങ്കിലും തനിക്കു ഡ്രൈവിംഗ് അറിയോന്ന് ചോദിച്ചാൽ… ആ പാവത്തിന് എന്റെ അവസ്ഥ വരരുതല്ലോ എന്നൊരു ചെറിയ മുൻകരുതൽ.. അത്രേംഒള്ളു”ആദിഅവളെനോക്കി.”എനിക്കങ്ങോട്ട്…അവനത്രയും പറഞ്ഞിട്ടും എന്താണ് ആദി ഉദ്ദേശിക്കുന്നതെന്ന് പ്രിയക്ക്നസ്സിലായില്ല.”ഡ്രൈവിംഗ് അറിയാമോ എന്നുള്ള എന്റെ ചോദ്യത്തിന് ജസ്റ്റ് യെസ് ഓർ നോ എന്നൊരു ഉത്തരം പ്രതീക്ഷിച്ചിരുന്ന എന്നെ അര മണിക്കൂർ നേരത്തെ നീണ്ട കഥന ഗദ പറഞ്ഞ്കൊന്നില്ലേ..അതിനിആവാർത്തിക്കാതിരിക്കാൻ.. സത്യമായും എനിക്കിതേ ചെയ്യാനാവൂ.. സഹകരിക്കണം.. പ്ലീസ്..”
അത് വരെയുമുള്ള ഗൗരവം വിട്ട് ചിരിയോടെ ആദി പുറത്തേക്കിറങ്ങി.അവൻ തന്നെ കളിയാക്കിയതാണെന്ന് മനസ്സിലായതും പ്രിയയുടെ മുഖം കൂർത്തു. പക്ഷേ. പിന്നെയൊരു ചിരിയോടെയാണ് അവൾ പുറത്തേക്കിറങ്ങിയതും.
ഡോർ അടച്ചു കൊണ്ട്.. ആദി തിരിയുമ്പോൾ അവളും അവനരികിലേക്കെത്തിയിരുന്നു.”സർ നൈസായിട്ട് പകരം വീട്ടിയ നിർവൃതിയിലാണല്ലേ?”
പ്രിയ ഗൂഡമായൊരു ചിരിയോടെ അവനെ നോക്കി.
“യാ… പക… അത് വീട്ടാനുള്ളതാണെന്റെ ടീച്ചറെ..”കണ്ണ് ചിമ്മി ചിരിച്ചു കൊണ്ടവൻ പറഞ്ഞു.
പക്ഷേ തൊട്ടടുത്ത നിമിഷം അവന്റെ കണ്ണുകളൊന്ന് കുറുക്കുന്നതും.. മുഖത്ത് വല്ലാത്തൊരു ഭാവം നിറഞ്ഞു വരുന്നതും പ്രിയ അമ്പരപ്പോടെ നോക്കി നിന്നു.അവളെന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ ആദിയവളെ കൈ നീട്ടി വലിച്ചടുപ്പിച്ചു.”ആദിയേട്ടാ… എന്തായീ കാണിക്കുന്നത്..?”പ്രിയ പരമാവധി കുതറിയിട്ടും.. ആദി പിടി വിട്ടില്ല.പകരം അവൻ കൈ ഉയർത്തി.. അവളുടെ മുടിയിഴകൾ വിരൽ കൊണ്ടോതുക്കി.. അവളെ മാത്രം നോക്കി..പ്രിയക്ക് ഹൃദയമിപ്പോൾ ഇടിഞ്ഞു പൊളിഞ്ഞു താഴെ വീഴുമെന്നത് പോലുള്ള വെപ്രാളമാണ്.പക്ഷേ ഒന്നനങ്ങൻ കൂടി കഴിയാത്തത് പോലെ അവന്റെ നോട്ടത്തിലുടക്കി പോയി.
കാന്തം കൊണ്ടെന്ന പോലെ ആകർഷിക്കുന്ന കണ്ണുകളും ചിരിയുമായി അവനവളെ മാത്രം നോക്കി.
ഇടയ്ക്കിടെ ആ നോട്ടം തനിക്ക് പിന്നിലേക്കും നീളുന്നത് ശ്രദ്ധിച്ചതും പ്രിയയുടെ നെറ്റി ചുളിഞ്ഞു…
അവളെങ്ങോട്ടൊന്ന് മുഖം ചെരിച്ചു നോക്കാൻ ശ്രമിച്ചതും ആദി തനിക്കു നേരെ അവളുടെ മുഖം പിടിച്ചു തിരിച്ചു.അവനെ അള്ളി പിടിച്ചു നിന്നിരുന്ന അവളുടെ കൈകളും വിറച്ചു കൊണ്ടവനിൽ മുറുകി.”ഇത് നിനക്ക് കാണാനുള്ളതല്ല കൃഷ്ണ.. കാണേണ്ടവർ കണ്ടു രസിക്കുന്നുണ്ട്. കൃഷ്ണയെ ഒരുപാട് അവഹേളിച്ചവർക്കുള്ള ഒരു മധുരപ്രതികാരം ചെയ്യാൻ ഞാൻ തന്നെ ഹെല്പ് ചെയുന്നു. തത്കാലം താൻ അങ്ങനെ കണ്ടാൽ മതി..”
വിരൽ കൊണ്ടവളുടെ മുഖത് തട്ടാത്ത വിധം പതിയെ ഉഴിഞ്ഞു കൊണ്ട് ആദി പറഞ്ഞു കേട്ടതും അവളുടെ മുഖം ചുളിഞ്ഞു.”ആദിയേട്ടൻ വിട്ടേ.. ഇങ്ങനൊന്നും വേണ്ട.. ഇത്.. ഇതോരു സ്കൂളല്ലേ. എന്തൊക്കെ പ്രതികാരമാണേലും ഇവിടിങ്ങനെ.. അത് മോശമാണ്.. പ്ലീസ്..”പ്രിയ പതിയെ പറഞ്ഞതും ആ നിമിഷം തന്നെ കൈ അയച്ചു കൊണ്ടവൻ അകന്ന് മാറി.പക്ഷേ അവൾക്ക് പിന്നിലേക്കൊന്ന് പാളി നോക്കിയ അവന്റെ മുഖത്തൊരു നിഗൂഡമായ ചിരിയുണ്ടായിരുന്നു.
കാര്യങ്ങൾ താൻ ഉദ്ദേശിച്ചത് പോലെ തന്നെ നടന്നുവെന്നൊരു സംതൃപ്തിയുണ്ടായിരുന്നു..”ആരെ കാണിക്കാൻ വേണ്ടിയാണെലും ഇടയ്ക്കിടെയുള്ള ഈ തൊട്ട് നോട്ടം എനിക്കത്ര പിടിക്കുന്നില്ല കേട്ടോ “ആദിയെ ഒന്ന് പാളി നോക്കി പ്രിയയത് പറയുമ്പോൾ അവനൊരുകള്ളചിരിയുണ്ടായിരുന്നു.”എന്താ.. ചിരിക്കൂന്നേ…?”പ്രിയയുടെ നോട്ടവും ചോദ്യവും കൂർത്തു.”മ്മ്ഹ്ഹ്..”കാറിലേക്ക് ചാരി അവൻ ഒന്നുമില്ലെന്ന് തലയാട്ടി.സാറിനിനിയും പഠിക്കാൻ പോണ്ടതല്ലേ.. നിറയെ സ്വപ്നമുള്ളതല്ലേ.. അതിനൊക്കെ വേണ്ടി എന്നെ ഒഴിവാക്കിപോണമെന്നു തോന്നിയാൽ എനിക്ക് പിന്നെയും ജീവിക്കണ്ടേ… അത് കൊണ്ട്…”
പ്രിയ അവനെ നോക്കി കണ്ണ് ചുരുക്കി.”മ്മ്.. അത് കൊണ്ട്…”ആദി ചിരിയോടെ തന്നെ ചോദിച്ചു.അത് കൊണ്ട്… ഇനിയെന്റെ മേൽ തൊട്ടാൽ ആദി സർ വിവരമറിയും.പറഞ്ഞില്ലെന്നുവേണ്ട..”അപ്പോഴുമൊതുങ്ങാത്ത വിറയലോടെ പ്രിയ പറയുമ്പോൾ ആദി ചിരിയോടെ തലകുലുക്കി.”അതൊക്കെ നമ്മൾക്ക് പിന്നെ തീരുമാനിക്കാം. ഇപ്പൊ ഇയാള് ചെല്ല്.. ഇവിടെ നിറയെ ആരാധകരല്ലേ.”അവളെ നോക്കിയിട്ട്…ആദി മുന്നോട്ടു നടന്നു…
💞💞
“വെടികൊണ്ട പന്നിയെ പോലെയെന്നൊക്കെ പറഞ്ഞു കെട്ടിട്ടുള്ളു രാജീവ് സാറേ.. ഇതെന്തായിപ്പോ ഇങ്ങനൊരു വരവ്? “പാതി കളിയായും പാതി കാര്യമായും നജീബ് മാഷത് ചോദിക്കുമ്പോൾ അവിടെയുള്ള മിക്കവരും അതിലെ തമാശ ആസ്വദിച്ചു ചിരിച്ചു.പക്ഷേ അപ്പോഴും അൽപ്പം പോലും അയയാത്ത മുഖത്തോടെ രാജീവ് സ്വന്തം ഇരിപ്പിടത്തിലേക്കിരുന്നു ശ്വാസമെടുത്തു.കണ്മുന്നിൽ അൽപ്പം മുന്നേ കണ്ടൊരു കാഴ്ച..അത്നെഞ്ചിലൊരു കനമായി അവനെ ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു.
ഓർത്തപ്പോൾ വീണ്ടും അവൻ അസഹ്യതയോടെ തല കുടഞ്ഞു.
“രാജീവ് മാഷേ.. എന്ത് പറ്റി.. വയ്യേ..?”
വിലാസിനി ടീച്ചർ അവന്റെ ഭാവങ്ങളും ഇരിപ്പും കണ്ട് ആകുലതയോടെ ചോദിച്ചു കൊണ്ട് അരികിലേക്ക് ചെല്ലുമ്പോൾ.. മറ്റുള്ളവരുടെ ശ്രദ്ധക്കൂടി അങ്ങോട്ട് പതിഞ്ഞു.”കല്യാണം ഉറപ്പിച്ചത് മുതൽ അല്ലേലും മാഷാകെ മാറി പോയിട്ടുണ്ട്. പഴയ ആളെ അല്ല ”
കൂട്ടത്തിലാരോ ആ യാഥാർഥ്യം വിളിച്ചു പറഞ്ഞതും രാജീവിനടുത്തേക്ക് വന്നവരിൽ പലരും അതിനെ അനുകൂലിച്ചു.”ഏയ്.. എനിക്കൊന്നുമില്ല.. എന്തോ ഒരു.. ഒരു അസ്വസ്ഥത.. അത്.. അതിപ്പോ മാറുകയും ചെയ്തു.. ഞാൻ..ഞാനൊക്കെയാണ്..”
ഇനിയും സംസാരം നീട്ടി കൊണ്ട് പോകുന്നതത്ര നല്ലതല്ലെന്ന് മാനസ്സിലായതും രാജീവൊരു വെപ്രാളത്തോടെ പറഞ്ഞു.
“ഹോസ്പിറ്റലിൽ പോയി നോക്കണോ സാറേ…?”
നജീബ് മാഷ് രാജീവിന്റെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു.”ഏയ്..വേ..വേണ്ട..അതിന്റാവിശ്യമൊന്നുമില്ല.. ഇപ്പൊ.. ശെരിയായി..”രാജീവ് പരവേശമൊതുക്കി കൊണ്ട് വരുത്തി കൂട്ടിയ ചിരിയോടെ പറഞ്ഞു.”കല്യാണതിന്റെ ടെൻഷൻ വലതുമാണോ സാറെ.. അല്ല.. ചിലർക്കിങ്ങനെ ഉണ്ടാവുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്..”ആരോ പറഞ്ഞു കേട്ടതും രാജീവ് ദേഷ്യമൊതുക്കാൻ പല്ല് കടിച്ചു പിടിച്ചിരുന്നു.”അല്ലേലും സാറിനി ലീവ്ടുക്കുമെന്നാ ഞാൻ കരുതിയത്. രണ്ടൂസമല്ലേ ഇനിയാകെയുള്ളത്…”
“ഈ ലീവ് കൂടി കല്യാണത്തിന് ശേഷമെടുത്തിട്ട് അടിച്ചുപൊളിക്കാനാണ് പ്ലാൻ.. അല്ല്യോ.. സാറേ..
കൊച്ചു കള്ളൻ..”കൂട്ടത്തിൽ നിന്നുമാരോ വീണ്ടും വിളിച്ചു പറഞ്ഞ തമാശ.. അത് പക്ഷേ അവനെയപ്പോൾ ഒരുപാട് ദേഷ്യം പിടിപ്പിക്കുകയാണ് ചെയ്തത്.എന്നിട്ടും അപ്പോഴത്തെ മാനസികനിലവെച്ചിട്ടൊന്നും വിളിച്ചു പറയാതിരിക്കാൻ അവൻ പരമാവധിശ്രമിക്കുന്നുണ്ടായിരുന്നു..”എന്താ.. എന്ത് പറ്റി…?”ഗൗരവത്തോടെ ആദിയുടെ സ്വരം കേട്ടതും അവരെല്ലാം ഒരുപോലെ തിരിഞ്ഞു നോക്കി.
വിളറി വെളുത്ത മുഖമൊളിപ്പിക്കാൻ പാട് പെടുന്ന രാജീവിനെ ആദിയൊരു സംതൃപ്തിയോടെയാണ് നോക്കുന്നത്.
രാജീവിന് വയ്യെന്ന് അവരിലാരോ പറഞ്ഞു കേട്ടതും ആദി രാജീവിന് മുന്നിലെത്തി നിന്നു.”എന്ത് പറ്റി രാജീവ് സാറേ.. ഹോസ്പിറ്റലിൽ പോണോ?”
ആദിയൽപ്പം കുനിഞ്ഞു നിന്ന് കൊണ്ട് ചോദിച്ചു.
ഏയ്.. വേ.. വേണ്ട.. അതിന് മാത്രം ഒന്നുല്ല..”
രാജീവ് വിക്കി കൊണ്ട് പറഞ്ഞു.പിന്നെന്ത് പറ്റി പെട്ടന്ന്… ഭയപ്പെടുത്തുന്ന.. അല്ലെങ്കിൽ ഇഷ്ടപെടാത്തഎന്തേലുംകണ്ടോ…?”നിഗൂഢമായൊരു ഭാവത്തോടെ ആദി ചോദിക്കുമ്പോൾ രാജീവ് വെപ്രാളത്തോടെ ചാടി എഴുന്നേറ്റു.”ഏയ്.. ഇല്ല.. അങ്ങനൊന്നുമില്ല..”ചിരിക്കാൻ ശ്രമിച്ചത് ദയനീയമായി പരാജയപ്പെട്ടിട്ടും രാജീവ് പറയുമ്പോൾ ആദി ചിരിയൊതുക്കാൻ പാട് പെട്ടു..
“രാജീവ് സാറിന്റെ കല്യാണമാണ് ആദി സാറേ.. അതിന്റെയൊരു വെപ്രാളമില്ലാതിരിക്കുവോ?”ആരോ പറഞ്ഞു കേട്ടതും ആദി രാജീവിനെ സൂക്ഷിച്ചു നോക്കി.ആഹാ.. കൺഗ്രാജ്സ്.. നിങ്ങളെയൊക്കെ ക്ഷണിച്ചില്ലേ..?ആദി ജീൻസിന്റെ പോക്കറ്റിൽ കൈയിട്ട് നിന്ന് കൊണ്ട് ചുറ്റുമുള്ളവരെ നോക്കി ചോദിച്ചു.”ഓഓഓ.. വിളിയൊക്കെ ഒരാഴ്ച മുന്നേ കഴിഞ്ഞു..”നജീബ് മാഷ് ചിരിയോടെ പറഞ്ഞു..
“എന്നിട്ടുമെന്താ രാജീവ് സാറേ എന്നെ മാത്രം വിളിക്കാത്തത്…?”ചിരിയോടെയാണേലും ആദിയുടെ മൂർച്ചയുള്ള ചോദ്യം..
…തുടരും…
എന്നാലും എന്തായിരിക്കും ആ പഹയൻ ആദിയെ മാത്രം വിളിക്കാതിരുന്നത്..?മോശമായി പോയി
റിവ്യൂ ഇടണേ..സ്നേഹത്തോടെ jiff❣️

by