17/02/2026

നിശ്വാസങ്ങൾക്കപ്പുറം : ഭാഗം 6

രചന : അശ്വതി അച്ചു

അപ്പൊ നേരത്തേ പറഞ്ഞതോ അത് ചുമ്മാ പറഞ്ഞതാ ആണോ എന്നാ ഞാനും ചുമ്മാ പറഞ്ഞതാ ആദ്യത്തെ പേരാ ഇഷ്ടായെ അവൾ ചിരിച്ചുകൊണ്ട് ഓടി പോയി. അവളുടെ പോക്ക് കണ്ട് ചെറു ചിരിയോടെ അവനും നോക്കി നിന്നു
നീയിതൊന്നും ഏട്ടനോട് പറയല്ലേ കുഞ്ഞാ ഇപ്പോ പറയില്ല പക്ഷെ പിന്നെ പറയും അത് വേണോ ടാ
നോക്കട്ടെ നമുക്ക് പറ്റിയതാണോ എന്ന്ഹഎന്താണ് രണ്ടും വീട് എത്തിയത് അറിഞ്ഞില്ലേ. കേറുന്നില്ലേ
കണ്ണേട്ടാ.. കണ്ണേട്ടന് ഐസ് വേണ്ടാത്തത് കൊണ്ട് അതും കൂടെ എനിക്ക്

അവൻ തലയാട്ടി എന്താ തരൂല്ലേ ഇല്ലടി.കണ്ടോ കണ്ടോ വന്നു വന്നു കണ്ണേട്ടന് എന്നോട് തീരെ സ്നേഹം ഇല്ലാതായി ആണോ എന്റെ സ്നേഹം ഐസ് ക്രീമിൽ കാണിക്കുന്നില്ല അലിഞ്ഞു പോകില്ലേ
ഓഹോ അവൾ എല്ലാവർക്കും ഒരു ചെറിയ പാത്രത്തിൽ ഇട്ടു സ്പൂണും വെച്ചു ശ്രെയേച്ചി ഇത് കഴിച്ചിട്ടു കുളിക്കാൻ പോയാൽ മതിഓ.. ഈ പെണ്ണ്. മുറിയിലേക്ക്‌ പോയവൾ വേഗം തിരിച്ചു ഉറങ്ങിദേ ചെറുപ്പകാരി ഇത് ചെറുപ്പകാരിക്ക്നിനക്ക് കുറച്ചു കൂടുന്നുണ്ട് കുഞ്ഞോളെആണോ ക്ഷെമിക്ക് കൂടിയാൽ എത്ര മൂന്നു മാസം കൂടെ അത് കഴിഞ്ഞാ തീർന്നില്ലേ

അത് കഴിഞ്ഞാൽ എന്ത്അത് കഴിഞ്ഞാ എന്റെ സ്വാതന്ത്ര്യം അവസാനിച്ചില്ലേ. കഴുത്തിൽ ഒരു കുരുക്ക് വീഴുംകണ്ണൻ അവളെ തിരിഞ്ഞ് ഒന്ന് നോക്കിഇത്ര വിഷമം ആണേൽ എന്തിനാ നീ അത് കഴുത്തിൽ തൂക്കുന്നെഅമ്മ… അമ്മയുടെ നിർബന്ധം അല്ലെ. സെക്കന്റ്‌ സ്റ്റേജ് കഴിഞ്ഞു ഇപ്പോ.പെട്ടന്ന് അവിടൊരു നിശബ്ദ നിറഞ്ഞു. ശരിയാണ് ക്യാൻസർ ആണെന്ന് അറിഞ്ഞത് തന്നെ സെക്കന്റ്‌ സ്റ്റേജിൽ ആണ്. അച്ഛൻ പോയാ വിഷമത്തിൽ നിന്ന് കറകേറിയാതെ ഉണ്ടായിരുന്നുള്ളു.
ദേ എല്ലാരും ഇങ്ങനെ മിണ്ടാതിരിക്കല്ലേ. സെന്റി അടിച്ചു ചാകുമലോ ഒക്കെഇവൾ… മനുഷ്യന് ഒന്ന് സെന്റി കാണിച്ച് ഇരിക്കാനും സമ്മതിക്കില്ലേ

അവൾ കൈയിൽ ഉണ്ടായിരുന്നത് അവന് നേർക്ക് നീട്ടി.അവളാണെങ്കിൽ ആസ്വദിച്ചു അങ്ങനെ കഴിക്കുകയാണ്.അവൻ അതിൽ നിന്ന് രണ്ട് സ്പൂൺ എടുത്ത് കഴിച്ചു ബാക്കി അങ്ങനെ വെച്ചുഞാൻ കുളിച്ചിട്ട് വരാം കുഞ്ഞാ. നീ വരുന്നോ അമ്പലത്തിൽആ പോകാം ചേച്ചിദേ പോകുന്നത് കൊള്ളാം രണ്ടും കൂടെ നേരത്തും കാലത്തും ഇങ്ങ് വന്നേക്കണം കേട്ടല്ലോ. നീയാണ് എൻറെ മോളെ കൊണ്ട് കറങ്ങാൻ നടക്കുന്നത്എന്താ ചെറുപ്പകാരി എനിക്ക് വണ്ടി ഓടിക്കാൻ തരാഞ്ഞിട്ടല്ലേ തന്നു നോക്ക്‌ അപ്പോ ഞാൻ തന്നെ കറങ്ങാൻ കൊണ്ട് പോയ്കോളാംഞാൻ ഒന്നും പറയുന്നില്ല. ഞാനും ഉണ്ട് അമ്പലത്തിൽ കുറെ നാളായി.

അവർ കഴിച്ച പാത്രവും ശ്രീയുടെയും അവളുടെയും എടുത്തു.അപ്പോഴേക്കും കണ്ണന്റെ പത്രം അവൾ കൈക്കലാക്കിയിരുന്നു കണ്ണേട്ടന് പെണ്ണ് കെട്ടുന്ന വരെ ഒരു പങ്ക് എനിക്ക് തന്നേക്കണം. കേട്ടോ
അത് കഴിഞ്ഞാലോഅത് കഴിഞ്ഞാ അവൾ അടി ഉണ്ടാകില്ലേഅവൻ ചിരിയോടെ അവളെ നോക്കി. നീ കഴിച്ചിട്ട് പോയി കുളിച്ചിട്ട് വാ. ഞാനും വരാം
എങ്ങോട്ട്അമ്പലത്തിൽവേണ്ട വേണ്ട ഏട്ടൻ വരുന്നേ വായിൽ നോക്കാൻ അല്ലെ ഇവളെ ഞാൻഅല്ല വെറുതെ ചോദിച്ചതാ ഞാൻ പോയി കുളിക്കട്ടെ.ഈ സമയത്ത് തനിച്ചു വിടണ്ട വേറെ ഒന്നും അവൾ ശ്രെയേ പറഞ്ഞു മയക്കി വേറെ എവിടേലും കൊണ്ട് പോകും. വിശ്വസിക്കാൻ പറ്റില്ല. പിന്നെ അമ്മേം ഉണ്ടല്ലോ.

അവൾ വേഗം കുളിച് ഒരു ചുരിദാറും ഇട്ടു റെഡി ആയി വന്നുകണ്ണേട്ടാ റെഡി ആയോഅവൻ ഫോണിൽ എന്തോ നോക്കി നോക്കായിരുന്നുഅവൾ പിറകിൽ കൂടി വന്നു എത്തിച്ചു നോക്കിഎനിക്ക് ഒത്തിരി ഇഷ്ടാ കണ്ണേട്ടാ. I❤️uഉമ്മ… ഉമ്മ…. ഉമ്മപിന്നെ രണ്ട് ഫോട്ടോയുംആളെ നല്ല പരിചയം ഉണ്ട്. ആ കിട്ടി കണ്ണേട്ടന്റെ മുറപ്പെണ്ണ്… പ്രിയ. അവൾ കുറെ നാളായി പിറകെ ആയിരുന്നല്ലോ . ഇത്ര വേഗം സെറ്റ് ആയോഉമ്മയോ… ഞാനിപ്പോ പറഞ്ഞു കൊടുക്കും വല്ലിമ്മയോട്ഓടാൻ തുടങ്ങിയ അവളെ ഒരു കൈകൊണ്ടു വലിച്ചു തനിക്ക് നേരെ നിർത്തി വലതു കൈ വയറിനു മീതെ വളച്ചു അനങ്ങാൻ പോലും ആകാത്ത വിധം പിടിച്ചു നിർത്തി. വലം കൈയാൽ അവളുടെ വായ പൊത്തി

കുളിച്ചിറങ്ങിയ തണുപ്പ് അവളുടെ മുടിയിൽ കൂടി അങ്ങനെ ഇറങ്ങി നെഞ്ചിൽ വന്നു തട്ടി നിന്നു. അവൻ അവൾക്ക് ചെവിക്ക് അരികിലേക് മുഖം അടുപ്പിച്ചു. അവന്റെ നിശ്വാസം . അവളുടെ കവിളിൽ തട്ടുന്നുണ്ടായിരുന്നുനോക്ക് ഇതെല്ലാം അവൾ എനിക്ക് അയച്ച msg ആണ് അവളെ എനിക്ക് ഇഷ്ടം അല്ലെന്ന് നിനക്കും അറിയാം അവൾക്കും അറിയം പിന്നെ ഇതൊന്നും ആരോടും പോയി പറയാൻ നിൽക്കണ്ട. ദേ നിന്റെ മുന്നിൽ വെച്ച് തന്നെ ബ്ലോക്ക്‌ ചെയ്തേക്കാം.അവനിടം കൈയിൽ ഫോൺ പിടിച്ചു പ്രിയയെ ബ്ലോക്ക് ചെയ്തുകണ്ടല്ലോ. എനിക്ക് അവളുമായി യാതൊരു ബന്ധത്തിനും താല്പര്യം ഇല്ല. ഞാൻ പറഞ്ഞതൊക്കെ എന്റെ കുഞ്ഞന് മനസ്സിലായോ

അവൾ തലയാട്ടികൈ എടുക്കട്ടഉംഅവൻ പതിയെ കൈകൾ അയച്ചു ഒരു നിമിഷം അറിയാതെ ആ കണ്ണിലേക്കു തന്നെ നോക്കി നിന്ന് പോയി.നീ എന്തിനാ വന്നേവെ… വെറുതെഅവൾ വേഗം ആ മുറിയിൽ നിന്ന് പുറത്തേക്ക് കടന്നു.അവൾ ഒന്നും മിണ്ടാതെ പോയപ്പോൾ ചെറിയൊരു വിഷമം. പഴയ പോലെ ചാടിത്തുള്ളി നടക്കുന്ന ആ പെൺകുട്ടിയെ ആണ് ഇഷ്ടം. ഇങ്ങനെ സൈലന്റ് ആകുമ്പോ എന്തോ പോലെ. ഒരു നിമിഷം കൊണ്ട് ഈ നാൾ കൂട്ടി വെച്ചതെല്ലാം തകർന്നു പോയേനെ.നീ വേറെ ഒരാളുടെ ആകുന്നത് സഹിക്കുന്നില്ലലോ പെണ്ണെ.
നിറഞ്ഞ കണ്ണുകൾ ഒന്ന് ചിമ്മി തുറന്നു താക്കോൽ എടുത്തു നടന്നുകീ കീവാ കുഞ്ഞഹോൺ അടി ശബ്ദം കേട്ടു

ദേ വരുന്നു ചേച്ചി.അവൾ മുടി ഒന്ന് പിന്നിയിട്ട് വേഗം വന്നു.ചെറുപ്പകാരി വരുന്നുണ്ടോഒരു മിനിറ്റ്ഓക്കേ
അല്പം സമയം കഴിഞ്ഞ് അവർ വന്നുഅമ്മേ ആരിത് സെറ്റ് മുണ്ട് ഒക്കെ ചുറ്റി.ഇനി നീയെന്നെ ചെറുപ്പക്കാരി എന്നൊന്ന് വിളിച്ചേഅയ്യടാ എന്താ പൂതി വല്ലിമ്മ കേറിയട്ടെവെല്ലിമ്മ കണ്ണേട്ടന്റെ കൂടെയും. ശ്രീ ക്ക്‌ ഒപ്പം ജനനിയും കേറി അമ്പലത്തിലേക്ക്ഈ സമയം അത്രയും അവനെ ഒന്ന് നോക്കാനോ മിണ്ടാനോ അവൾ തയ്യാറായില്ല. വേറെ ഒന്നും അല്ല. എന്തോ… മനസ്സിൽ ഒരു പിടിവലി. ആദ്യമായിട്ടാണ് ഇത്രയും അടുത്ത് നിൽക്കുന്നത് അതിന്റെ ഒരു വെപ്രാളം വേറെ. പിന്നെ അറിയുന്നില്ല.. ആദിയേട്ടനോട് പോലും തോന്നാത്തൊരു ഫീലിംഗ്സ്. വേണ്ട. തന്റെ വിവാഹം ആണ്. വെറുതെ ആവശ്യം ഇല്ലാത്ത ചിന്ത ഒന്നും വേണ്ട.

വണ്ടി ഇറങ്ങുമ്പോൾ പക്ഷെ കണ്ണനായി മനസ് നിറഞ്ഞൊരു പുഞ്ചിരി അവൾ നൽകിയിരുന്നു. അപ്പോഴാണ് അവനും. സമാധാനം കിട്ടിയത്ശ്രീ യും ജനനിയും ആദ്യം കേറി പോയിഅതാരാ ശ്രീക്കു ഒപ്പം കണ്ണന്റെ കല്യാണം കഴിഞ്ഞോആ നാട്ടിൽ ഉള്ളതാണ് സാവിത്രിഏയ്‌ ഇല്ല എന്തേ അല്ല കണ്ടപ്പോ ഞാൻ വിചാരിച്ചു ഞങ്ങൾ ഒന്നും അറിയാതെ പെണ്ണിനെ വിളിച്ചു കൊണ്ട് വന്നതാണെന്ന്.അവർ ഒന്ന് ചിരിച്ചു കാണിച്ചു. കണ്ണനേ നോക്കുമ്പോൾ നിറഞ്ഞ മിഴികൾ ഒളിപ്പിക്കാൻ അവർക്ക് കഴിഞ്ഞില്ല

വേണ്ട അമ്മേ…. അവളുടെ മനസിൽ അങ്ങനെ ഒന്നും ഇല്ല. വെറുതെ വേണ്ടാത്തത് ഒന്നും ചിന്തിച്ചു കൂട്ടണ്ടഅവർ മറുപടി നൽകിയില്ല അമ്പലത്തിലേക് നടന്നു. ഈ ജന്മം ഭാഗ്യം ഇല്ലാതെ ആയി പോയല്ലോ എന്റെ മഹാദേവകണ്ണേട്ടാ ചോക്ലേറ്റ്എന്റെ കുഞ്ഞാ നിന്റെ കുട്ടിക്കളി എന്നാ മാറാ ഇനികണ്ണേട്ടന് കുശുമ്പ് ആണ്അതേടി. നീ ഇമ്മാതിരി വേല ഒപ്പിക്കും എന്ന് എനിക്ക് അറിയാമായിരുന്നു അതാ ഒപ്പം തന്നെ വന്നത്.അതെന്താ ഞാൻ ശ്രീയേച്ചി കൂടെ പോയാൽ
പോയാൽ ഒന്നും ഇല്ലെടി. എന്നാലും പരിചയം ഉള്ളവർ ഇപ്പോഴും കുത്തുവാക്കും കൊണ്ട് നടക്കല്ലേ

അവൾ അവനെ ഒന്ന് നോക്കിപ്രണയിച്ചു കെട്ടിയിട്ട് ആരേലും അറിഞ്ഞോ അവൻ ഒരു സൈക്കോ ആണെന്ന്. എല്ലാരേയും മറന്നിട്ട് ഇറങ്ങി പോയതല്ലേ. ആരോടെങ്കിലും ഒന്ന് പറയാൻ പോലും ആകാതെ അവൾ എത്ര സഹിച്ചു കാണും പാവം.അയാളെ പിന്നെ കണ്ടിരുന്നോ ഏട്ടൻഇല്ല. കണ്ടിരുന്നേൽ കൊടുക്കാൻ ഒരു അടി ഞാൻ കരുതിയിട്ടുണ്ട്. ഒരൊറ്റ ചവിട്ടിന് എന്റെ മോള് എത്ര വേദന സഹിച്ചു കാണും. ഒന്നും അറിയാതൊരു കുഞ്ഞും. നീ കണ്ടിട്ടില്ലാലോ അയാളെഇല്ലകാണണ്ട അതാ നല്ലത്.
അവൾ അല്പം നേരം മിണ്ടാതെ ഇരുന്നുആദിയോട് നിനക്ക് ഇപ്പോഴും പഴയ പ്രേമം ഉണ്ടോഏയ്‌അവൾ ചിരിയോടെ പറഞ്ഞുപിന്നെ

ഉണ്ടായിരുന്നു ഇല്ലെന്ന് പറയുന്നില്ല. പക്ഷെ അന്ന് പറഞ്ഞില്ലേ എനിക്ക് ഇനിയും ഭ്രാന്ത്‌ വരുമെന്ന് ഉറപ്പൊന്നും ഇല്ലല്ലോ എന്ന്. അന്ന് ആദി ഏട്ടൻ പറയുമ്പോഴാ ഞാൻ അത് ഓർകുന്നത് പോലും. ഞാൻ ഒരു ഭ്രാന്തി ആണെന്ന്. അന്ന് അവസാനിച്ചു പോയി എന്റെ പ്രണയം ഒക്കെ . നാളെ എനിക്ക് ഭ്രാന്ത്‌ വന്നാൽ എന്നെ പറയുന്ന കുത്തുവാക്കുകൾ എനിക്ക് അറിയാൻ കഴിയില്ല എങ്കിൽ കൂടി ഞാൻ പിനേം സ്നേഹം കാണിച്ചു ചെലില്ലേ. ചിലപ്പോ ഒരു ആശുപത്രിയിൽ… അല്ലേൽ ശല്യം സഹിക്കാൻ വയ്യാതെ വഴിയിൽ എവിടേലും… വയ്യ അതൊന്നും വേണ്ട. ഞാൻ അതെ കുറിച്ചൊന്നും ആലോചിക്കുനെ ഇല്ല കണ്ണേട്ടാ. അതൊക്കെ ഞാൻ പണ്ടേ വിട്ടതാണ്.
അപ്പോ അഭിയോഅഭിയേട്ടനോ… അതെന്റെ ഏട്ടനെ പോലെ അല്ലെ. എനിക്ക് ങ്ങനെ തോന്നിയിട്ടുള്ളൂ.

പിന്നെ എന്തിനാ അവനെ കെട്ടി ആ ജീവിതം കൂടെ നശിപ്പിക്കുന്നെആരുടെ ജീവിതവും നശിക്കില്ല. പ്രത്യേകിച്ചും ഞാൻ കാരണം. ഈ ജന്മം ഇഷ്ടമുള്ള പോലെ ഒന്നും ജീവിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ആരൊക്കെ പറയുന്നു അതുപോലെ ഒക്കെ ഞാനും ചെയുന്നുനിനക്ക് വിഷമം ഒന്നും ഇല്ലെടിഉണ്ടല്ലോ…. പക്ഷെ ഞാൻ കരയുന്നത് അങ്ങനെ ഇപ്പോ ആരും കാണണ്ട. എന്താ ഞാൻ കരയുന്ന കാണാൻ ഉള്ള ഒരു പൂതി.അവനൊന്നും പറഞ്ഞില്ല. അപ്പോഴാണ് ആരോ ഒരാൾ അവളെ നോക്കി ചിരിക്കുന്ന കണ്ടത്.

അതാരാ നിന്നെ നോക്കി പുഞ്ചിരിക്കാൻ ഇവിടെ
ഏത്അങ്ങോട്ട് നോക്ക്അവൻ പറഞ്ഞ സ്ഥലത്തേക്ക് നോക്കിഏയ്‌ പങ്കജാക്ഷൻ ചേട്ടാ എന്താ ഇവിടെ നിന്ന് വായിൽ നോക്കുന്നത്.അവൻ കണ്ണന് അരികിൽ നിന്ന് അയാൾക്ക് അരികിലേക് നടന്നു. അവന് പോകണ്ടേ പറയണം എന്നുണ്ടായിരുന്നു പക്ഷെ വേണ്ടന്ന് വെച്ചുപതിയെ അവൾക്ക് ഒപ്പം വന്നു നിന്നു
ഇത്??ഇത്.. കണ്ണേട്ടന്റെ പേരെന്താഅവൻ ഒന്ന് കണ്ണുരുട്ടിഇത് പങ്കജാക്ഷൻ പിള്ള ഒന്ന് പരിചയപ്പെടെന്നെഗോപാലകൃഷ്ണൻഞാൻ മോഹൻ കുമാർ ഇവിടെ kseb യിൽ ആണ്ഓനിങ്ങൾഞാൻ ഇങ്ങനെ കൃഷി ഒക്കെ ആയി അങ്ങനെ പോകുന്നു. ഗൾഫിലേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ട് ചാൻസ് നോക്കുന്നു കിട്ടിയാൽ അപ്പോ പോകും

കല്യാണംഇത് വരെ ഇല്ല.ഇത്കണ്ണൻ ഒരു ചിരിയോടെ അവളെ തന്നോട് ചേർത്തു.അവളുടെ കല്യാണം ആണ് വിരുന്ന് നില്കാൻ വന്നതാന്ഓ അത് ശരി
കുഞ്ഞാ താക്കോൽ അവിടെ മറന്നു ഒന്ന് എടുത്തേ ടാഅവൾ താക്കോൽ എടുക്കാൻ തിരിച്ചു നടന്നു
ഞാൻ കരുതി നിങ്ങൾ ലവ് ഴ് സ് ആയിരിക്കും എന്ന്അവൾ കേൾക്കണ്ടതാക്കോൽ എടുത്തു വന്നു
അവൾ അവരെ രണ്ട് പേരെയും പേരെ മാറി മാറി നോക്കിഎന്താടിഎന്നെ പറഞ്ഞു വിട്ടിട്ട് എന്താ രഹസ്യം പറഞ്ഞഅതോ.. അത്.. അത് പിന്നെഎന്താ പിള്ള സാറെ പറഞ്ഞഅവൻ പറയാൻ വരുന്നതിന് മുന്നെ കണ്ണൻ ഇടയ്ക്ക് ചാടി

ഇയാൾക്കു ശ്രീയെ കല്യാണം കഴിച്ചുകൊടുക്കുന്ന കാര്യം ആലോച്ചിച്ചതാണ് കുഞ്ഞാ ആണോ അവളുടെ കണ്ണുകൾ വിടർന്നു എന്നാൽ. വിളറിയ മുഖവുമായി മോഹൻ നിൽപ്പുണ്ടായിരുന്നുഉറങ്ങാൻ കിടക്കുമ്പോൾ ആണ് ആദിയെ തേടി ആ ഫോൺ കാൾ വന്നത്ആരാഞാൻ മഹിയാണ് വിച്ചൂന്റെ ഫ്രണ്ട്
ആ എന്താ മഹി അവനെ വിളിച്ചിട്ട് കിട്ടുന്നെഅതല്ല ആദി യേട്ടാപിന്നെജനനി ഇവിടെ ഉണ്ട്അവൻ കേട്ടത് ശരിയാണോ എന്നറിയാൻഒന്നൂടെചോദിച്ചു.ആര്ജനനീ ഇവിടെ ഉണ്ട്.നിന്റെ വീട് എവിടെതാന്യം… അവിടെ വന്നിട്ട് രണ്ട് മൂന്ന് ദിവസം ആയി.ഉം നീ ഇത് പറയാൻ വിളിച്ചതാആഎന്നാ വെച്ചോഫോൺ വെച്ച് അവൻ പുഞ്ചിരിച്ചുഅപ്പോ അവിടെ. ആണ് അമ്മയുടെ കൂട്ടുകാരിയുടെ വീട്ടിൽ. എന്നെ കാണാതിരിക്കാൻ മുങ്ങിയതാണോ കുഞ്ഞാ.