17/02/2026

നിശ്വാസങ്ങൾക്കപ്പുറം : ഭാഗം 26

രചന : അശ്വതി അച്ചു

അത്രക്ക് മോശം ആണോ താൻ സ്നേഹിക്കാൻ കൊള്ളില്ലേ. ഇല്ലായിരിക്കും ല്ലേ അതുകൊണ്ടല്ലേ ഇഷ്ടപ്പെടുന്നവർ മുഴുവൻ വെറുത്തു പോകുന്നത്. എപ്പോഴൊക്കെയോ കണ്ണേട്ടനെ താൻ ഇഷ്ടപ്പെട്ടിരുന്നില്ലേ…. ഉണ്ട് ഈ മാസം ലാസ്റ്റ് ഞൻ ഗൾഫിൽ പോവാണ്. ഇന്നലെ ഓഫർ വന്നത് . അമ്മയ്ക്ക് അറിയാം ശ്രീക്കും അവളൊന്നു ഞെട്ടി. ഇനിയൊന്നും കേൾക്കാൻ ബാക്കിയില്ലാതെ.

അവളുടെ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു. തണുത്ത കാറ്റിനു ഇടയ്ക്ക് ഇടയ്ക്ക് വിറക്കുന്നും ഉണ്ട്.ഞാൻ…. അത്രയ്ക്ക് മോശം കുട്ടി ആണോ കണ്ണേട്ടാ ഞാൻ. എന്നെ സ്നേഹിക്കാൻ കൊള്ളില്ലേ… ആർക്കും അവന്റെ നെഞ്ചിൽ ഒരു നീറ്റൽ ഉയർന്നു അങ്ങനെ അല്ല ടാ പറഞ്ഞെ. നീയതൊന്നും അറിഞ്ഞിരുന്നില്ലലോ… അറിയാതെ പോലും മനസിലാക്കിയില്ലലോ.. എന്നൊക്കെ ഓർത്തപ്പോൾ എനിക്ക്… അവൻ അവളുടെ മുഖം കൈകളിൽ എടുത്തു. നെറ്റിയിൽ അമർത്തി ഉമ്മ വെച്ചു. നെഞ്ചിലേക്ക് ചേർത്ത ഒന്ന് അമർത്തി പുണർന്നു.നിനക്ക്… നിനക്ക് ഇഷ്ടം ആണോ എന്നെ… എന്നോടൊപ്പം ജീവിക്കാൻ … ജെനി… എന്റെ മാത്രം ആയിട്ട്

എനിക്ക് അറിയില്ല കണ്ണേട്ടാ… ഇഷ്ടമാണ്..
അത്രേ അറിയു.നിന്നെ നഷ്ടപെടുന്നത് ഓർത്തു ഞാൻ ഒത്തിരി വേദനിച്ചിട്ടുണ്ട് ജെനി. നീയില്ലാതെ…. ഞാൻ എങ്ങനെ…. ആദി യെ കുറിച്ച് നീ പറയുമ്പോൾ ഒക്കെ പിടഞ്ഞു പോകാറുണ്ട് ഞാൻ…. ഇപ്പോഴും ഇഷ്ടം ഉണ്ടോ അവനോട്
അവൾ ഇല്ലെന്ന് തലയാട്ടി.കണ്ണേട്ടൻ എന്താ ഒരിക്കൽ പോലും എന്നോട് പറയാഞ്ഞത് ഇഷ്ടം ആണെന്ന്. ഒരിക്കൽ എങ്കിലും… എങ്കിൽ ആദിയേട്ടനെ ഒരിക്കലും ഞാൻ സ്നേഹിക്കില്ലായിരുന്നു.പറഞ്ഞാലും നിനക്ക് അത് മനസിലാകുമായിരുന്നില്ലലോ ജെനി. അവൻ തള്ളി പറഞ്ഞപ്പോൾ മാത്രമല്ലെ നിന്റെ തലക്ക് വെളിവ് വന്നേ

അവൻ ചെറിയ ചിരിയോടെ ചോദിച്ചു.ശരിയാണ് ഇഷ്ടം ആയിരുന്നു ഒരുപാട്… ഇപ്പോഴില്ല. ഞാൻ ആരുമായിരുന്നില്ല എന്നോർത്തപ്പോൾ എന്നോട് തന്നെ വെറുപ്പ് തോന്നി പോയി. എന്നെ സ്നേഹിക്കാൻ കൊള്ളില്ലെന്ന്. ഇപ്പോ കണ്ണേട്ടനും തോന്നിയില്ലേ.
എനിക്കൊന്നും തോന്നിയില്ല ജെനി നിന്റെ മനസ് അറിയാൻ പറഞ്ഞു എന്നെ ഉള്ളൂ.അവൾ കണ്ണുകൾ തുടച്ചു മറുവശം നോക്കി ഇരുന്നു.എന്ത് പറ്റി പിണക്കാ അല്ല നിറഞ്ഞ മിഴികൾ പിന്നെയും തുടച്ചു
ജനി ഇങ്ങോട്ട് നോക്ക്അവൾ നോക്കിയില്ല

ഡീ അവൻ ബലമായി തനിക്ക് നേരെ തിരിച്ചു.
എന്തെ എന്നോട് ദേഷ്യപെടോ ഇനി ഉഹും അവൻ ചിരിയോടെ ഇല്ലെന്ന് പറഞ്ഞു. മിണ്ടോ പണ്ടത്തെ പോലെ പണ്ടത്തെ പോലെ മിണ്ടാൻ പറ്റുമെന്ന് തോന്നുന്നില്ല ജെനി അതെന്താ ഞാൻ ഇത് നിന്റെ കഴുത്തിൽ കെട്ടിപ്പോയില്ലേ. അതുകൊണ്ട്പണ്ടത്തെ പോലെ പറ്റുമോ… ചിലപ്പോ ഒന്ന് കെട്ടി പിടിക്കാനും ഒന്ന് ഉമ്മ വെയ്ക്കാനും ഒക്കെ തോന്നിയാലോ.
അവൾ ഒന്ന് പകച്ചു എന്തെ തൊടാൻ പാടില്ല? ഉം
അവൾ പതിയെ മൂളി.സ്നേഹിക്കുമോ എന്നെ ഒന്ന്. ആദിയുടെ അത്ര ഒന്നും വേണ്ട നിന്റെ മനസ്സിൽ ഒരിത്തിരി സ്ഥാനം.ഇനി ആ പേര് നമുക്ക് ഇടയിൽ വേണ്ട ജെനി.അവൾ അവന്റെ ചുണ്ടിൽ വിരൽ വെച്ചു തടഞ്ഞു ഞാൻ… കണ്ണേട്ടാ. കണ്ണേട്ടൻ കെട്ടുന്ന പെണ്ണിന്റെ മനസ്സിൽ കണ്ണേട്ടൻ മാത്രേ ഉണ്ടാകാൻ പാടുള്ളു എന്ന് മുൻപ് പറഞ്ഞത് എന്നെ ഓർത്താ.ഉംഅത്രക്ക് ഇഷ്ടം ആയിരുന്നു ആയിരുന്നു എന്നല്ല ആണ്. ഒത്തിരി… ഒത്തിരി

അവൾ അവന്റെ നെഞ്ചോട് ചേർന്നു.ഞാൻ ഒന്ന് സ്നേഹിച്ചു നോക്കട്ടെ പറ്റിയില്ലെങ്കിലോ അവൾ ഞെട്ടലോടെ അവനെ നോക്കി പറ്റിയില്ലെങ്കിൽ നമുക്ക് ഒരു ബ്രേക് എടുക്കാം എന്ന് വെച്ചാൽ ഞാൻ ഗൾഫിൽ പോകാം നീ ബാംഗ്ളൂർ പോയ്കോ.പറഞ്ഞപ്പോ എളുപ്പം കഴിഞ്ഞല്ലോ
അവളുടെ മുഖം പരിഭവം കൊണ്ട് നിറഞ്ഞു.എനിക്ക് നിന്നെ അല്ലാതെ മറ്റാരെയും സ്നേഹിക്കാൻ ആവില്ല കുഞ്ഞാ അത്രക്ക്… അത്രക്ക് ഇഷ്ടം ആണ്.
എനിക്ക് അറിയാം അവൻ അവന്റെ നെഞ്ചിൽ മുഖം അമർത്തി.ഇനി എന്നോട് ദേഷ്യപ്പെടരുത്

അത്… അത് എനിക്ക് സങ്കടം വന്നോണ്ടല്ലേ അതിലും മുന്നേ ഞാൻ ദേഷ്യപ്പെട്ടിട്ടുണ്ടോ നിന്നോട്
അവൾ മറുപടി പറഞ്ഞില്ല പോകാം തണുക്കുന്നു.
ഉം തിരികെ പോകുമ്പോൾ അവൾ അവനെ മുറുകെ ചുറ്റി പിടിച്ചു. അവളുടെ വലം കൈ എടുത്തു ഉമ്മ വെച്ചു. അവൾ ഇപ്പോൾ തന്റെ ജെനി ആണ്… തന്റെ മാത്രം

💔💔💔

ഗുഡ് മോർണിംഗ് വെല്ലിമ്മേ അവരെ ചുറ്റി കവിളിൽ ഉമ്മ വെച്ചു ജെനി വെല്ലിമ്മയോ ആരാടി നിന്റെ വെല്ലിമ്മ അവർ അല്പം ഗൗരവത്തോടെ ചെയുന്ന പണി നിർത്തി അവളെ നോക്കി ജെനിയുടെ കണ്ണുകൾ നിറഞ്ഞു പേടിച്ചു പോയോ എന്റെ കുഞ്ഞോൾ അവർ ചിരിയോടെ അവളുടെ കവിളിൽ ഉമ്മ വെച്ചു അമ്മ… അങ്ങനെ വേണം വിളിക്കാൻ
വേണ്ട.. എന്നെ വഴക്ക് പറഞ്ഞില്ലേ അവൾ പരിഭവം കാണിച്ച് പിന്തിരിഞ്ഞു അത് അമ്മ തമാശ പറഞ്ഞതല്ലേ. പോട്ടേ ഇത്തവണ ക്ഷേമിച്ചേക്ക് ഉം
അവൾ ചിരിച്ചു കണ്ണൻ എണീറ്റോ കുഞ്ഞാ ഇല്ല വെല്ലി… അല്ല അമ്മ. ഇല്ല അമ്മേ അവർ അവളുടെ പരിഭ്രമം കണ്ട് പൊട്ടിച്ചിരിച്ചു

ചിരിച്ചോ ചിരിച്ചോ വെച്ചിട്ടുണ്ട് ഞാൻ ചെറുപ്പക്കാരി
എന്താ അമ്മേ ഇവിടെ രാവിലെ തന്നെ ഒരു ബഹളം
ശ്രീ ചിരിയോടെ ചോദിച്ചു അതൊന്നും ഇല്ല. ഇനി ശ്രീയേച്ചിയോട് കൂടെ പറഞ്ഞു ചിരിക്കേണ്ട അവൾ കെറുവേച്ച് മുറിയിലേക്ക് പോയി അമ്മേ അവൾ..
മാറ്റം ഉണ്ട് അതിന് കണ്ണനെ ഇഷ്ടം ഇല്ലായ്മ ഒന്നും കാണില്ല. പിന്നെ ഭർത്താവ് ആയി കാണാൻ സമയം എടുക്കും അത്രേ ഉള്ളൂ. അതെടുത്തോട്ടെ. എന്നാലും ഇവളുടെ മുഖം തെളിഞ്ഞു കണ്ടപ്പോ സമാധാനം തോന്നുന്നു. എന്നും ഉണ്ടായാൽ മതി… അതെ ഉള്ളൂ പ്രാർത്ഥന.

💔💔💔

അവൾ പിറുത്തു കൊണ്ട് മുടി ചീകി വൃത്തിയാക്കി.
എന്താണ് ഒറ്റയ്ക്ക് ഒരു സംസാരം..അവൻ തല തൂവർത്തികൊണ്ട് അവൾക്ക് അരികിലേക്ക് വന്നു.
അതില്ലേ കണ്ണേട്ടാ വെല്ലിമ്മാ പറയാ ഇനി തൊട്ട് അമ്മ എന്ന് വിളിച്ചാൽ മതി എന്ന്അ വൾ അവന്റെ നനഞ്ഞ മാറിൽ മുഖം ചേർത്തു അതിനെന്താ കുഞ്ഞാ എനിക്ക് ചമ്മലാ കണ്ണേട്ടാ അവൾ കണ്ണ് ഇറുക്കികൊണ്ട് പറഞ്ഞു നിന്റെ വീട്ടിൽ പോകണ്ടേ ജെനി വേണ്ട വേണ്ടെന്നോ… രാവിലെ അവർ വിളിച്ചു പറഞ്ഞത് നീ കേട്ടതല്ലേ പോണോ കണ്ണേട്ടാ
പോണം. നല്ല കുട്ടി അല്ലെ വാ. സുജമക്ക് സന്തോഷം ആകും

എനിക്ക് വിഷമം ആവും കണ്ണേട്ടാ നിന്റെ വിഷമം ഞാൻ തീർത്തു തരുന്നുണ്ട് ഇപ്പോ വാ കഴിച്ചിട്ട് പോകാം. ആല്പം ബലമായി തന്നെ അവളെ അടർത്തി മാറ്റി. അവൾ അവനെ നോക്കി നിന്നു നോക്കി നിക്കണ്ട. ചെല്ല് കഴിക്കാൻ എടുത്തു വെക്ക് അവളുടെ കൈ പിടിച്ചു പുറത്തേക്ക് തള്ളി വിട്ട് വാതിൽ ചാരി.അല്പം നേരം നിന്ന് കിതപ്പ് അടക്കി. അവൾ നെഞ്ചിൽ ചാരി നിന്നപ്പോൾ ഉയർന്ന നെഞ്ചിടിപ്പ് ആണ്. കണ്ട് പിടിക്കുമോ എന്ന് ഭയന്ന് പോയി.

💔💔💔

സുജക്ക് ഒത്തിരി സന്തോഷം തോന്നി.സുഖമാണോ നിനക്ക്ഞാ ൻ ഇന്നലെ ഇവിടെ നിന്ന് പോയതല്ലേ ഉള്ളു അമ്മേ എന്നാലും ചോദിച്ചതാ
ഉം ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ട് അവൾ പുറത്തേക്ക് എത്തിച്ചു നോക്ക അഭിയേട്ടന്റെ വണ്ടിയുടെ ശബ്ദഅഭിയാണോആ അമ്മേ അവൾ ചിരിയോടെ അഭിക്ക് അരികിൽ ഓടി എത്തി.
അവനെ കെട്ടിപിടിച്ചുഞാൻ കെട്ടിപിടിച്ച ചേച്ചിക്ക് കുശുമ്പ് ആവോ അഭിയേട്ട

അവൻ രശ്മി യെ ഒന്ന് നോക്കി കണിറുക്കി
ഡീ നീ ചത്തില്ലേപട്ടി.. ഇനി ഞാൻ ചാവില്ല
അതെനിക്ക് അറിയാമായിരുന്നു എന്ത്
നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്ആണോ എന്നാ വാ ആദ്യം നിന്റെ ഏട്ടന്റെ പിണക്കം തീർക്കട്ടെ
ജീവ അവനെ കണ്ടതെ മുഖം കടുപ്പിച്ചു.നീ… നിനക്ക് എത്ര ധൈര്യം ഉണ്ടെടാ ഇങ്ങോട്ട് കേറി വരാൻ ജീവ സുജ അവനെ അമർത്തി ഒന്ന് വിളിച്ചു
അമ്മ ഒന്ന് മിണ്ടാതിരി. അത്രയെങ്കിലും ഞൻ ഇവനോട് ചോദിക്കട്ടെ .അഭിയുടെ മുഖം വിളറി രശ്മി യുടെയും ഒരു പെണ്ണിനെ എല്ലാർക്കും മുന്നിലും വെച്ച് നാണം കെടുത്തിയത് മറ്റൊരുവൾക്ക് വേണ്ടിയല്ലേ. ജെനിയും ഒരു പെണ്ണാണെന്ന് നീ ഓർത്തില്ലല്ലേ

ജെനി ഒന്ന് പകച്ചു ഇത് പ്രതീക്ഷിചതാണ്. പക്ഷെ ഇത്ര വേഗം ജെനി എന്തോ പറയാൻ തുടങ്ങിയതായിരുന്നു . അഭി അവളുടെ കൈയിൽ കേറി പിടിച്ചു. അഭിയേട്ടാ ഞാൻ പറയട്ടെ. വേണ്ട ജെനി ജീവ ആ സമയം രശ്മി ക്ക് നേരെ ആയിരുന്നു ഡീ ഒന്നോർത്തോ നീ എന്റെ മോള് സന്തോഷം ആയി ഇരിക്കാതെ നീയൊന്നും സന്തോഷത്തോടെ ജീവിക്കില്ല ഏട്ടാ അവൾ അഭിയുടെ കൈ പിടിച്ചു മാറ്റി ജെനി വേണ്ട മോളെ മിണ്ടാതെ ഇരിക്കു അഭിയേട്ട അവൾ ജീവക്ക് നേരെ തിരിഞ്ഞു അഭിയേട്ടൻ ഈ ചേച്ചിയെ കല്യാണം കഴിക്കുന്ന കാര്യം എനിക്ക് നേരത്തെ അറിയാമായിരുന്നു ഏട്ടാ. അല്ലാതെ അഭിയേട്ടൻ എന്നെ ചതിച്ചിട്ടില്ല

അവനൊന്നു ഞെട്ടി .പിന്നെ എന്തിനാ നീ വേഷം കെട്ടി കേറിയത് മണ്ഡപത്തിൽ. എന്താ ആ ആദി വരാന്ന് പറഞ്ഞിരുന്നോ നിന്നെ കെട്ടാൻഉം അവൾ പതിയെ മൂളി അപ്പോ എല്ലാം അറിഞ്ഞു വെച്ച മനഃപൂർവം ചതിച്ചത് നീയായിരുന്നു അല്ലെ ജെനി.അതിനെ ചതി എന്നാണ് പേര് എങ്കിൽ അങ്ങനെ ആവട്ടെഅവന്റെ കൈ അവളുടെ കവിളിക്കു ആഞ്ഞു പതിച്ചുകണ്ണൻ ഓടി വന്നു അവളെ താങ്ങി.എടാ നീ… ഇതിൽ ഏറ്റവും വലിയ വിഡ്ഢി ആരാണ് എന്ന് അറിയോ നിനക്ക് നീയാണ് കണ്ണാ… നീ മാത്രംആണെങ്കിൽ ഞാൻ സഹിച്ചോളാം ജീവ. നീ ഇവളെ തല്ലിയല്ലേ ഇതും കൂടെ കാണാൻ ബാക്കി ഉണ്ടായിരുന്നു നിന്റെ അമ്മക്ക്

അവൻ അവളുടെ കൈ പിടിച്ചു സുജക്ക് മുന്നിൽ കേറി നിന്നു .തല്ലുമെന്ന് ഞാൻ കരുതിയില്ല സുജമ്മേ. എന്റെ ഈ കൈ കൊണ്ട് നുള്ളി നോവിക്കില്ല ഞാൻ ആ ഒരു ഉറപ്പേ എനിക്ക് തരാൻ പറ്റൂ. പോവാ… സുജമ്മക്ക് കാണണം എന്ന് തോന്നുമ്പോ വിളിച്ചാൽ മതി വരാം. അവൻ ജീവക്ക് മുന്നിൽ ഒന്ന് നിന്നു.എനിക്കും ഉണ്ടെടാ ഒരു പെങ്ങൾ ഒന്ന് ചോദിച്ചു നോക്ക് ഈ കൈ കൊണ്ട് ഒന്ന് നോവിച്ചിട്ടുണ്ടോ എന്ന്അഭി പോവാ… സമയം കിട്ടുമ്പോ മോള് അങ്ങോട്ട് വാ കേട്ടോരശ്മി യെ ഒന്ന് നോക്കിയിട്ട് അവൻ ജെനിയുമായി നടന്നു.

അഭി രശ്മി യെ കൂട്ടി സുജക്ക് അരികിൽ എത്തി
വിഷമിക്കരുത് എന്ന് പറയാനെ എനിക്ക് പറ്റു. ചെയ്തത് തെറ്റായി പോയി എന്ന് ഇതുവരെ തോന്നിയിട്ടില്ല അമ്മേ. അമ്മയ്ക് വിഷമം ഉണ്ടായാൽ മാപ്പ് ചോദിക്കണം എന്ന് കരുതിയ ഞങ്ങൾ വന്നത് അതിന്റെ പേരിൽ ദേവൂന് ഒരു വിഷമം ഉണ്ടാവേണ്ട എന്ന് കരുതി. ഞങ്ങൾ ഇറങ്ങാ… ദേവു യാത്ര പറയുന്നില്ലടിഅവൻ എഴുന്നേറ്റ് ജീവയെ നോക്കി
അവൻ അല്ലായിരുന്നു എങ്കിൽ നിനക്ക് ഇന്ന് ഈ മുറ്റത്ത് ഒരു പന്തൽ കൂടെ കെട്ടേണ്ടി വന്നേനെ നിന്റെ പെങ്ങളുടെ ശവമടക്കിന്റെ. അത്ര മാത്രം നീ അറിഞ്ഞാ മതി .കൂടുതൽ പറയാതെ അവൻ രശ്മി യെ കൂട്ടി ഇറങ്ങി

💢💢💢

എവിടെ ഇനി എന്റെ കണ്ണനെ ചുമ്മാ കുറ്റം പറഞ്ഞാൽ ഉണ്ടല്ലോ… 👊 സൂപ്പർ മാൻ ഒന്നും അല്ല. ഒരു സാധാരണ മനുഷ്യൻ പ്രതികരിക്കാൻ അവകാശം ഉണ്ട്