15/02/2026

നിന്നോരം : ഭാഗം 25

രചന – ആതിര

വിനയൻ യദുവിന്റെ ഫോണിൽ വിളിച്ചു നോക്കിയെങ്കിലും ബെല്ലടിക്കുന്നതല്ലാതെ അവൻ എടുക്കുന്നില്ല.. ഭാഗിയ്ക്ക് യദുവിനെ കാണണമെന്ന് വാശിപിടിച്ചതുകൊണ്ട് അവനെ തിരികെ വിളിക്കാൻ ഇറങ്ങിയതാണ് മുരളിയും വിനയനും.. “മുരളി യദു ഇവിടെ എവിടെയെങ്കിലും തന്നെ കാണുമെന്നെന്റെ മനസ്സ് പറയുന്നു.. അവന് വീട്ടിൽ പോകാൻ സാധ്യതയില്ല.നമുക്ക് എവിടൊക്കെ തന്നെ ഒന്ന് നോക്കാം…” “എങ്കിൽ ശെരി.. വാ…” രണ്ടുപേരും ആ ഫ്ലോറിൽ അവനെ തിരഞ്ഞു.. “വിനയാ.. അത് യദുവല്ലേ..” ആരും പെട്ടന്ന് ശ്രദ്ധിക്കാത്ത ഇടത്ത് ഒരു കസേരയിൽ കയ്യിൽ തലതാങ്ങിയിരിക്കുകയാണ് യദു.. “യദു….!!” വിനയൻ അവന്റെ തോളിൽ കൈവെച്ചു.. അവൻ മുഖമുയർത്തി നോക്കി.. കരഞ്ഞുകലങ്ങിയ കണ്ണുകളും ചുവന്ന് വീർത്ത മുഖവുമായി ഇരിക്കുന്ന യദുവിനെ കണ്ടപ്പോൾ വിനയനും സങ്കടം തോന്നി..

അവന്റെ കവിളിൽ പതിഞ്ഞു കിടക്കുന്ന കൈപ്പാടിലേയ്ക്കാണ് മുരളിയുടെ നോട്ടം ചെന്നത്..ഇതുവരെ മക്കളെ ഒന്ന് നുള്ളിപോലും നോവിച്ചിട്ടില്ല.. ഇന്നാദ്യമായാണ് യദുവിനെ തല്ലുന്നത്.. “മോനെ ഭാഗ്യ്ക്ക് നിന്നെ കാണണമെന്ന്.. വാ എഴുനേൽക്ക്..” വിനയനാണ്..അയാളുടെ വാക്കുകൾ കേൾക്കെ യദുവിന്റെ മുഖം തെളിഞ്ഞത് പെട്ടന്നായിരുന്നു. “സത്യാണോ.. എന്റെ ഭാഗി എന്നെ കാണാണോന്ന് പറഞ്ഞോ???” “ആ.. നീ വാ..” 🌺🌺🌺🌺🌺🌺 മുരളിയുടെയും വിനയന്റെയും ഒപ്പം ഭാഗിയുടെ അടുത്തേക്ക് ചെല്ലുമ്പോൾ അവൾ മാലിനിയോടും രാധികയോടും എന്തൊക്കെയോ സംസാരിക്കുക്കയായിരുന്നു.. അവളുടെ മുഖത്ത് പതിവില്ലാത്ത സന്തോഷം.. വളരെ നാളുകൾക്ക് ശേഷമാണ് യദു ചിരിയോടെയുള്ള ഭാഗിയെ കാണുന്നുന്നത്..മനസ്സിൽ മഞ്ഞ് വീഴുന്ന സുഖം.. സംസാരിച്ചു തിരുയുമ്പോഴാണ് ഭാഗി തന്നെയാ തന്നെ നോക്കി നിൽക്കുന്ന യദുവിനെ കണ്ടത്.. “യദുവേട്ടാ…..!” അവളുടെ വിളിക്ക് കാത്തോർത്തെന്ന പോലെ ഭാഗിയുടെ അടുത്തേക്കവൻ ചെന്നു..

അവന്റെ കൈകളെ ഭാഗി കയ്യിലൊതുക്കി.. “എന്തിനാ ഭാഗി നീ എന്നെ ഇത്രയും സ്നേഹിക്കുന്നെ വേദനിപ്പിച്ചിട്ടിട്ടല്ലേ യുള്ളൂ ഞാൻ.. എനിക്ക് വേണ്ടി നീ ജീവൻവരെ കളയാനൊരുങ്ങിയില്ലേ.. ഓർത്തില്ല മോളേ നീ ഇങ്ങനൊരു കടുംകൈ ചെയ്യുമെന്ന്.. എന്നെ തോൽപ്പിച്ചു കളഞ്ഞല്ലോടി.. എന്നെ വിട്ട് അങ്ങനങ്ങ് പോകാൻ പറ്റുവോ നിനക്ക്..ഈ യദു അതിന് സമ്മതിക്കുവെന്ന് തോന്നുന്നുണ്ടോ.. ന്റെ ജീവനല്ലെടി നീ..നിനക്ക് എന്തെങ്കിലും പറ്റിയിരുന്നേൽ.. ചിന്തിക്കാൻ പോലും പറ്റില്ലെനിക്ക്..സ്നേഹംകൊണ്ടെന്നേ ഓരോ നിമിഷവും തോൽപ്പിക്കുകയാണ് ഭാഗി..” “എന്തിനാ യദുവേട്ടാ എന്നോട് ഇതൊക്കെ മറച്ച് വെച്ചത്.. എന്തിനും ഞാൻ യദുവേട്ടന്റെ കൂടെ കാണില്ലായിരുന്നോ.. എന്നെ ഇനീം മനസ്സിലായില്ലന്നാണോ ..” അവന് ഒന്നും മനസ്സിലാക്കാതെ ചുറ്റും നോക്കി.. “ചാരു വന്നിരുന്നു.. എല്ലാം ആ കുട്ടി പറഞ്ഞു..” രാധിക അവനോട് പറഞ്ഞു..

“ഇതെല്ലാം നേരത്തെ ആരോടെങ്കിലും പറയാൻവയ്യായിരുന്നോ..വേണ്ട ഭാഗിയോടെങ്കിലും തുറന്ന് പറയാൻ മേലായിരുന്നോ മോനെ.. ഇത്രയൊക്കെ അനുഭവിക്കേണ്ടി വരുമായിരുന്നോ…??” “അമ്മേ എല്ലാം തുറന്ന് പറഞ്ഞാലോന്ന് ചാരൂനെ ഇങ്ങോട്ട് കൊണ്ടുവരുന്നതിന് മുന്നേ ആലോചിച്ചതാണ്.. പക്ഷേ അച്ഛനാരെന്ന് അറിയാത്ത ഒരു കുഞ്ഞിനേയും കൊണ്ടൊരു പെൺകുട്ടിയെ മകൻ വിളിച്ചുകൊണ്ടു വന്നാൽ എത്രയൊക്കെ പാവമാണെന്നു പറഞ്ഞാലും വീട്ടിൽ നിർത്താൻ ആരും സമ്മതിക്കില്ലന്ന് തോന്നി.. ശ്രീയേട്ടന് നാളെ ഒരു കല്യാണലോചന വന്നാൽ പോലും ചാരുവും കുഞ്ഞും എല്ലാർക്കും ഒരു ബാധ്യതയാകും..അതിനെപ്പറ്റി ചോദ്യങ്ങൾ ഉണ്ടാകും.. അതുകൊണ്ടാണ് ഇങ്ങനെ എനിക്ക് തോന്നിയത്.. അതുകൊണ്ടാണ് അവളെന്റെ കുഞ്ഞിന്റെ അമ്മയെന്ന് പറഞ്ഞത്.. ”

“നിന്റെ ഈ വാക്കുകൾ കേൾക്കാൻ ഒരുപക്ഷേ ഭാഗി ഇല്ലാതെവന്നേനെ.. അത്രക്ക് സഹിക്കാൻ കഴിയാഞ്ഞിട്ട അവള് ഈ ബുധിമോശം കാണിച്ചത്.. അതിന് കാരണക്കാരൻ നീയും..ഇവളെ രക്ഷിക്കാൻ പറ്റില്ലായില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു..അത് നീ ചിന്തിച്ചോ..? നിനക്ക് പിന്നെ സമാധാനം കിട്ടുമോ..ചിലതൊക്കെ മനസ്സിൽ അടക്കി വെച്ചാൽ അതിന്റെ ഭവിശ്യത്ത് നമ്മൾക്കുള്ള നഷ്ടങ്ങൾ മാത്രം ആയിരിക്കും..” “എത്ര ന്യായീകരിച്ചാളും ഭാജിയോട് ഞാൻ ചെയ്തത് തെറ്റ് തന്നാ. അറിഞ്ഞുകൊണ്ട് എനിക്കവളെ മരണത്തിലേയ്ക്ക് തള്ളിവിടാൻ പറ്റുമോ..?ഭാഗിയെ എനിക്കെന്റെ ജീവനാ.. അവളെ മറന്ന് ഒരു നിമിഷം യദു ജീവിച്ചിട്ടില്ല.. ഇവൾക്കെങ്കിലും ഒരു നല്ല ജീവിതം ഉണ്ടാകട്ടെയെന്ന് മാത്രമാണ് ഞാൻ ചിന്തിച്ചത്.. ചാരുവിനെ ഒപ്പം നിർത്തി ഭാഗിയെ കല്യാണം ചെയ്യാൻ നിങ്ങൾ ആരും സമ്മതിക്കില്ല.. ഭാഗിയേക്കാൾ വലുതായിരുന്നോ എനിക്ക് ചാരുവെന്ന് എല്ലാർക്കും തോന്നാം..

ഞാൻ ഭാഗിയെ കല്യാണം കഴിക്കുന്നത് വരെ പിടിച്ചു നിന്നല്ലേ പറ്റൂ.. ശ്രീയേട്ടന്റെ കല്യാണം പോലും കഴിഞ്ഞിട്ടില്ല..അതുവരെ എനിക്ക് അവളോടൊപ്പം ഒരു ഫ്ലാറ്റിൽ കഴിയാൻ പറ്റുമോ..അവളെ തനിച്ചാക്കാൻ കഴിയുമോ.. ഇനി ഭാഗിയെ കല്യാണം കഴിച്ചു കഴിയുമ്പോൾ തന്നെ ചാരൂനെ,,അവളെ ആരെയാണ് ഞാൻ വിശ്വസിച്ചേൽപ്പിക്കുക..ഈ ലോകത്ത് അവൾക്ക് ഞാൻ മാത്രമേ തുണയുള്ളൂ..വേറെ ആരും തന്നെയില്ല.. ഭാഗിയേക്കാൾ ഒരു വയസ്സ് മാത്രേ അവൾക്ക് കൂടുതൽ ഉള്ളൂ..കല്യാണം പോലും കഴിയാത്ത ഒരു കുഞ്ഞിനേയും കൊണ്ട് എങ്ങനെയാണ് ഈ സമൂഹത്തിൽ അവൾ ജീവിക്കുക.. ചാരൂനെയും കുഞ്ഞിനേയും അവളുടെ യാഥാർഥ്യം പറഞ്ഞത് ഞാൻ കൊണ്ടുവാന്നിരുന്നെങ്കിൽ കല്യാണം നോക്കിക്കൊണ്ടിരിക്കുന്ന സ്റ്റീയേട്ടനൊപ്പം അവളെ അമ്മ വീട്ടിൽ നിർത്താൻ സമ്മതിക്കുമായിരുന്നോ..?? നാട്ടുകാർ ഒരു പക്ഷേ പറഞ്ഞുകൂട്ടുന്ന കഥകളിൽ ശ്രീയേട്ടനും എനിക്കും ചാരുവിനോപ്പം ഉൾപ്പെടാം..

ശ്രീയേട്ടന്റെ കുഞ്ഞാണെന്ന് വരെ വാഖ്യാണം ഉണ്ടാകാം..അതൊക്കെ കണ്ടില്ലെന്ന് നടിയ്ക്കാൻ പറ്റുവോ അമ്മയ്ക്ക്.. ” അവൻ രാധികയേയും മുരളിയേയും നോക്കി ചോദിച്ചു.. അവന് ചോദിച്ചതൊക്കെയും ശരിയാണ്.. എത്രയൊക്കെ പുരോഗമിച്ചെന്ന് പറഞ്ഞാലും മക്കളുടെ കാര്യത്തിൽ താൻ സ്വാർത്ഥയാണെന്ന് രാധികയ്ക്ക് തോന്നി.. ചാരുവും കുഞ്ഞും കാരണം മക്കളുടെ ഭാവിയിൽ കോട്ടം സംഭവിക്കുന്നത് കണ്ടാൽ ഒരമ്മയെന്ന നിലയിൽ ചാരുവിനെ വീട്ടിൽ തുടരാൻ താൻ അനുവദിക്കില്ലയെന്ന് തന്നെ താൻ ചിന്തിക്കും.. മകന്റെ വാക്കുകളിൽ എവിടെയൊക്കെയോ ശരികളുണ്ടെന്ന് രാധികയ്ക്ക് തോന്നി.. “ഇങ്ങനൊക്കെ സംഭവിച്ചാൽ അറിയുമ്പോൾ അമ്മ തന്നെയാ എന്നോട് ചാരുവിനെ വീട്ടിൽ താമസിപ്പിക്കാൻ പറ്റില്ലെന്ന് പറയും..നമ്മളെക്കാൾ വലുതല്ലാല്ലോ ഇന്നലെ കണ്ട പെണ്ണ്..അങ്ങനെ അവളെ ഹോസ്റ്റലിലോ മറ്റോ ആക്കി എന്റെ ഭാഗം ക്ലിയർ ആക്കാം..

പക്ഷേ വരുന്നിന്റെ ആത്മാവ് എന്നോട് പൊറുക്കുമോ.. അങ്ങനെ ചെയ്യാൻ എന്റെ മനസാക്ഷി എന്നെ അനുവദിക്കില്ലമ്മേ.. ഞാൻ ആലോചിച്ചപ്പോൾ ഇതല്ലാതെ മറ്റൊരു മാർഗവും ഇല്ല.. ഭാഗിയ്ക്ക് ഞാൻ ഇല്ലെങ്കിലും നിങ്ങൾ എല്ലാവരും ഉണ്ടെന്ന് മാത്രമാണ് ഞാൻ അപ്പോൾ ചിന്തിച്ചത്.. ഭാഗിയെ മറ്റൊരാൾക്ക് വിട്ടുകൊടുക്കാൻ എനിക്ക് സങ്കടമില്ലാഞ്ഞിട്ടല്ല.. എന്റെ ഗതികേടാണത്..ന്റെ മരണത്തിനു തുല്യമായ തീരുമാനം.. ഒരുപാട് സങ്കടപ്പെട്ടാലും ഭാഗി പുതിയ ജീവിതവുമായി പതിയെ പൊരുത്തപ്പെട്ടോളും എന്ന് കരുതി.. ഈ ഒരു തീരുമാനം ചാരൂ സമ്മതിച്ചതേയില്ല.. അവൾ ഇങ്ങോട്ട് വരില്ലെന്ന് തീർത്തു പറഞ്ഞു.. ഭാഗിയെ വിഷമിപ്പിക്കാൻ അവള് തയ്യാറല്ലായിരുന്നു.. പക്ഷേ കാലുപിടിക്കേണ്ടി വന്നു..അമ്മ പ്രസവിച്ചതല്ലെങ്കിലും അവള് എനിക്കെന്റെ പെങ്ങളെപ്പോലെയാ.. അവൾക്ക് ഇങ്ങനെയൊന്നും സംഭിച്ചില്ലെങ്കിൽ ശ്രീയേട്ടന് വേണ്ടി ഞാൻ ചാരുവിനെ ആലോചിച്ചേനെ..

അവളെ തള്ളിക്കളഞ്ഞിട്ട് എനിക്കൊരു ജീവിതവുമില്ല ഭാഗി..എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്ന അവളെ ഇങ്ങനെ എനിക്ക് ഉപേക്ഷിക്കാൻ പറ്റും.നിങ്ങൾ എന്റെ ഭാഗത്ത് കൂടിയൊന്ന് ചിന്തിക്കണം.. എന്തെങ്കിലും ശരികൾ എന്റെ തീരുമാനത്തിലും ഉണ്ടായിരുന്നില്ലേ.. “ചാരൂനെയും ഗൗരിമോളെയും ഉപേക്ഷിക്കാൻ ഞാൻ ഒരിക്കലും പറയില്ല യദുവേട്ടാ.. നമ്മുടെ കൂടെ ചാരൂ ഉണ്ടാകുന്നതിൽ എനിക്കൊരു ബുദ്ധിമുട്ടും ഇല്ല.. മറിച്ച് സന്തോഷമേയുള്ളൂ..” “ഭാഗി.. ചാരൂ ഒരു കല്യാണത്തിന് തയാറായിരുന്നെങ്കിൽ ഞാൻ അത് നടത്തികൊടുത്തേനെ.. അവളെ പൊന്നുപോലെ നോക്കുന്ന, മനസ്സിലാക്കുന്ന ഒരാളെ അവളെ ഏല്പിച്ചേനെ.. ഒരിക്കൽ ഞാൻ അത് സൂചിപ്പിച്ചപ്പോൾ എനിക്ക് അവള് ബാധ്യതയാകുമെന്നോർത്ത് പേടിക്കണ്ടാനും എവിടെയെങ്കിലും പൊയ്ക്കോളാമെന്നുമാണ് പറഞ്ഞത്..

ഞാനും കൂടി ഒറ്റപ്പെടുത്തിയാൽ അവള് കുഞ്ഞിനേയും കൊണ്ട് എന്തെങ്കിലും കടുംകൈ ചെയ്തു കളയും…ഭാഗിയില്ലാതെ യദുവില്ലെന്ന് നിനക്ക് വാക്ക് തന്നത് വെറുതെയല്ല.. നിന്നെ തള്ളി പറഞ്ഞ ഓരോ വാക്കിലും മരിച്ചു ജീവിക്കുന്നതിനു തുല്യമായിരുന്നു എനിക്ക്.. നീ മറ്റൊരാൾക്ക് സ്വന്തമാകുന്ന നിമിഷം യദുവിന്റെ മരണം..പ്രാണൻ അകന്നു പോയാൽ പിന്നെയുള്ളത് വെറും ശരീരം മാത്രം..ഒരുപാട് ഞാൻ നിന്നെ വേദനിപ്പിച്ചിട്ടുണ്ട്..വെറുക്കല്ലെടി.. ശപിക്ക…” അവന്റെ വാക്കുകൾക്ക് മറയായി അവന്റെ ചുണ്ടിൽ അവള് കൈത്തലം അമർത്തി..കണ്ണുകൾ നിറച്ച് പറയുന്നവനെ നോക്കി. “എങ്ങനാ ഞാൻ ശപിക്കുക.. ഭാഗീടെ സ്വന്തം അല്ലേ.. എന്റെ മാത്രമാ.. വേറെ ആർക്കും വിട്ടുകൊടുക്കില്ല ഞാൻ..യദുവേട്ടന് എന്നെ വേണ്ടന്നറിഞ്ഞപ്പോൾ ജീവിച്ചിരിക്കാൻ തോന്നിയില്ല..അതാ ഞാൻ.. ഇനീം എന്നെ വിട്ട് പോകല്ലേ യദുവേട്ടാ. എന്നോടൊന്നും ഒളിക്കല്ലേ…” “ഇല്ല ഭാഗി.. നിന്നെയിനി ഞാൻ ആർക്കും വിട്ടുകൊടുക്കില്ല.. ന്റെ പെണ്ണാ ഭാഗി.. വേദനിപ്പിച്ചതിനൊക്കെ ആയിരം മടങ്ങായി ഞാൻ സ്നേഹിച്ചോളാം..” രണ്ടുപേരും പരസപരം കെട്ടിപ്പിടിച് കണ്ണീർവാർത്തു..

ചുറ്റും കൂടി നിൽക്കുന്നവരെ മറന്ന് യദുവിന്റെ മുഖമാകെ ഉമ്മകൾ കൊണ്ട് മൂടുമ്പോൾ അവരെ അവരുടെ ലോകത്ത് വിട്ടുകൊടുത്ത്കൊണ്ട് വിനയനും മുരളിയും ഭാര്യമാരോടോപ്പം ചിരിയോടെ വേലിയെലിക്കിറങ്ങി.. “ഭാഗി..” ആ പേരിലാണ് തന്റെ ജീവൻ തുടിയ്ക്കുന്നതെന്ന് യദുവിനു തോന്നി.. “നിമിനേരം കൊണ്ടാ ചുണ്ടുകൾ കവർന്നെടുക്കുമ്പോൾ പ്രണയം മാത്രമായിരുന്നു.. കണ്ണുകളിൽ നിറച്ചത് ഭാഗിയുടെ നാണം മാറ്റേകുന്ന മുഖമായിരുന്നു.. കിതാച്ചുകൊണ്ടവന്റെ മാറിൽ മുഖം ചേർത്തപ്പോൾ അവളുടെ ചൊടികളിൽ ചെഞ്ചുവപ്പായിരുന്നു.. അങ്ങോട്ട് വരാമോയെന്ന മുരളിയുടെ വാക്കുകൾ ഇരുവരിലും ചെറുതായെങ്കിലും ചമ്മൽ തോന്നിച്ചു.. “അപ്പൊ പിണക്കവും പരാതിയും ഒക്കെ പറഞ്ഞു തീർത്തല്ലോ.. ഇനി പഴയ ആ ഭാഗിയെയും യദൂനേം ഞങ്ങൾക്ക് വേണം.. യദൂ. നീയിനി തിരികെ പോകുന്നുണ്ടോ..??” “ഇല്ലച്ഛാ.. ഇനി നാട്ടിലേയ്ക്ക് ട്രാൻസ്ഫർ ശരിയാക്കിയിട്ടാണ് ഞാൻ വന്നത്.. ഒരു മാസത്തെ ലീവ് ഉണ്ട്‌..” “അത് നന്നായി..” “മോനെ മാലിനിയമ്മ ഒരു കാര്യം പറയട്ടെ..” എന്തോ ആലോചിന്നെന്നപോലെ അവർ എല്ലാവരെയും നോക്കി…

“ചാരൂനെ ഞാനും വിനയൻ ചേട്ടനും ഭാഗിയെപ്പോലെ നോക്കിക്കൊള്ളാം.. ഭാഗിയെ കൂടാതെ വേറെയൊരു കുഞ്ഞിനേയും ഈശ്വരൻ തന്നില്ല.. ഉണ്ടായ രണ്ടുകുഞ്ഞുങ്ങളും പാതിവഴിയിൽ പോയി..ശാരീരിക ബുദ്ധിമുട്ട് കാരണം ഇനിയൊരു ഗർഭം പാടില്ലെന്ന് ഡോക്ടറും പറഞ്ഞു..അതുകൊണ്ട് തന്നെ ഭാഗി മാത്രം മതിയെന്ന് തീരുമാനിച്ചത്.. അപ്പോഴും മറ്റൊരു കുഞ്ഞെന്ന ദുഃഖം ഒരമ്മയെന്ന നിലയിൽ ഞങ്ങൾക്ക് ഉണ്ടായിരുന്നു.. ഭാഗിമോളെ വിവാഹം കഴിച്ചിട്ട് വിട്ടാൽ പിന്നെ ആരും ഇല്ലാണ്ടാകില്ലേ എന്നസങ്കടം ആയിരുന്നു.. പെണ്മക്കളുള്ള എല്ലാവരെയും പോലെ.. എന്നാൽ യദുവിന് ഭാഗിയെ ഇഷ്ടാന്ന് അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചതും ഞാനാ.. ന്റെ കുഞ്ഞന്റെ കണ്മുന്നിൽ തന്നെയാ കാണുമല്ലോ എന്നാ ആശ്വാസം.. അതുകൊണ്ട് പറയുവുവാ.. ചാരുവിനെ ന്റെ മോളെപ്പോലെ ഞാൻ നോക്കിക്കൊള്ളാം.. ഔദാര്യം അല്ല.. എനിക്കൊരുപാട് ഇഷ്ടായി.. പാവം ഒരമ്മേടെ സ്നേഹം അനുഭവിക്കാൻ പറ്റിയിട്ടില്ല.. എന്തുമാത്രം സഹിച്ചതാ.. എല്ലാർക്കും ഈ തീരുമാനം കൊണ്ട് നല്ലതേ വരൂ.. യദുവിനും ചാരുവിനെയൊരുത്ത് പേടിക്കണ്ട..” യദുവിന് സന്തോഷം അടക്കാനായില്ല..

ഇപ്പോൾ തന്നെ അലട്ടിയിരുന്ന പ്രേശ്നത്തിന് കിട്ടിയിരിക്കുന്നത് ഏറ്റവും നല്ല പരിഹാരമാണ്..എന്ത് പെട്ടന്നാണ് അമ്മമാർ ഓരോ പ്രശ്നങ്ങളിൽ നിന്നും മക്കൾക്ക് പരിഹാരം കണ്ടുകൊടുക്കുന്നത്.. “ഒരുപാട് സന്തോഷമുണ്ട് മാലിനിയമ്മേ.. ചാരൂനെ ഏറ്റെടുക്കാനുള്ള മനസ്സുണ്ടായല്ലോ..അമ്മ പറഞ്ഞപോലെ ഒരമ്മേടെ സ്നേഹം ഇതുവരെ ചാരൂ അറിഞ്ഞിട്ടില്ല.. നമ്മുടെ വീട്ടിലെ കാര്യങ്ങൾ ഒക്കെ പറയുമ്പോൾ അവള് കൊതിയോടെയായിരുന്നു കേട്ടിരിക്കുന്നത്.. അവൾക്ക് എല്ലാരേയും സ്നേഹിക്കാൻ മാത്രേ അറിയൂ..ഗൗരീമോൾക്ക് അങ്ങനെയൊരു അമ്മൂമ്മയായി.. അല്ലേ ഭാഗി…” “ഗൗരിമോളെ ഞാൻ എപ്പോഴേ ന്റെ പേരക്കുട്ടിയായി ഏറ്റെടുത്ത് കഴിഞ്ഞു…എന്റെ ചാരുമോൾക്ക് ഒരു ജോലീം വാങ്ങിക്കൊടുത്ത് ഗൗരിമോളെയും നോക്കി ഞങ്ങൾ അങ്ങനെ കഴിഞ്ഞോളം അല്ലേ ചേട്ടാ..” രാധികയെ നോക്കിയാണ് മാലിനി പറഞ്ഞത്.. രാധികയ്ക്ക് കുഞ്ഞിനോടുള്ള അടുപ്പം മാലിനിയ്ക്കറിയാം.. കുശുമ്പ് നിറഞ്ഞ മുഖം കാണാനാണ് അങ്ങനെ പറഞ്ഞത്..

“രാധികയ്ക്ക് എന്തായാലും യദുവിന്റെയും ശ്രീയുടെയും കുഞ്ഞുങ്ങൾ കാണില്ലേ. ഇപ്പൊ നമ്മുക്കും ആയി ഭാഗിയുടെയും ചാരുവിന്റെയും..” രാധികയുടെ മുഖം വീർത്തു… “അതിനു ഗൗരിമോൾക്ക് നിന്നെ വലിയ പരിചയം ഒന്നും ഇല്ല മാലിനി.. കുഞ്ഞാണേലേ പരിചയം ഇല്ലാത്തവർ എടുത്താൽ ഭയങ്കര കരച്ചിലാ.. ഈ യദൂന്റെ കയ്യിൽ പോലും ഇരിക്കില്ല.. എന്റേം ചാരൂന്റേം കയ്യിൽ മാത്രേ വരൂ..” “ഞാൻ ഒരെണ്ണത്തിനെ പെറ്റ് വളർത്തിയതല്ലേ.. കുഞ്ഞുങ്ങൾ അങ്ങനാ.. അതൊക്കെ അങ്ങ് മാറിക്കോളും..” രാധിക മുഖം വീർപ്പിച്ചു തിരിഞ്ഞു നിന്നും.. മാലിനി ചിരിയോടെ രാധികയുടെ കവിളിൽ കുത്തി.. “മോനെ യദൂ.. നിന്റെ അമ്മയ്ക്ക് തീരെ കുശുമ്പില്ല കേട്ടോ..” രാധിക അത് കേട്ട പൊട്ടിച്ചിരിച്ചു.. “യദുവേട്ടാ.. പറഞ്ഞത് വെച്ച് ഗൗരീടെ അച്ഛനെ ചാരൂന് നേരത്തെ അറിയാം.. അവൾക്ക് അയാളെ ഇഷ്ടമായിരുന്നു എന്ന് പറഞ്ഞത് ഞാൻ ശ്രദ്ധിച്ചു.. അയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നെങ്കിൽ അവളെ അയാളെ ഏൽപ്പിക്കാമായിരുന്നു..

“വേണ്ട..ആ ചെറുക്കന്റെ കല്യാണം കഴിഞ്ഞതാണോന്നോ.. എത്രക്കാരനാണോന്നോ നമുക്ക് അറിയില്ലല്ലോ.. നല്ലവൻ ആയിരുന്നെങ്കിൽ എത്തിനകം അവന് ചാരൂനെ തേടി വന്നേനെ..അവന് ന്റെ കുഞ്ഞിന് വയറ്റിലോണ്ടാക്കിട്ട് മുങ്ങിയതാ..” മാലിനിയ്ക്ക് എന്തുകൊണ്ടോ നല്ല ദേഷ്യം വന്നിരുന്നു.. “അതേ ഭാഗി.. ഞങ്ങൾ ഒരുപാട് അന്വേഷിച്ചതാ.. അവൾക്ക് എവിടെയോ കണ്ടുള്ള പരിചയം മാത്രേ ഉള്ളൂ.. പേരോ നാടോ അറിയില്ല.. എവിടെയൊക്കെയോ കണ്ട് കണ്ട് ഇഷ്ടപ്പെട്ടുപോയതാ അവൾ..” “പാവം ചാരുമോൾക്ക് തന്നെയാ ആ ഗതി വന്നല്ലോ.. ഇങ്ങനെയുള്ള ഇവന്മാർക്കൊക്കെ ഇത് സ്ഥിരം പണി ആയിരിക്കും..എന്നാലും ആ ചെറുക്കൻ ഗുണം പിടിക്കുവോ..ഒരു പെങ്കൊച്ചിന്റെ ജീവിതം തകർത്തിട്ട് അവനെങ്ങനാ സമാധാനത്തോടെ നടക്കുന്നെ..?” “അമ്മേ ശപിക്കരുത്.. അമ്മേടെ മോൻ അറിഞ്ഞോണ്ട് ചെയ്തതല്ല..” രാധികയുടെ സംസാരം കേട്ടുകൊണ്ട് ശ്രീരാഗ് മുറിയിലേയ്ക്ക് കയറി വന്ന് രാധികയെ കെട്ടിപ്പിടിച്ചു…

എല്ലാരും അവന്റെ വാക്കുകളിലെ അർത്ഥം മനസ്സിലാക്കാതെ കുഴങ്ങി.. “ശ്രീയേട്ടാ…!!!” ശ്രീരാഗ് രാധികയിൽ നിന്നും വേർപ്പെട്ട് ഭാഗിയുടെ അടുത്ത് ചെന്നു..അവൾക്കടുത്ത് തന്നെ യദുവും നിൽക്കുന്നുണ്ട്.. “മോളേ.. ശ്രീയേട്ടൻ കാരണമാ എങ്ങനെയൊക്കെ ഉണ്ടായത്.. യദൂ,, നീയും പൊറുക്കണം.. അമ്മേ നിങ്ങൾ എല്ലാം വെറുക്കുന്ന ഗൗരിമോൾടെ അച്ഛൻ അത് ഞാനാ.. ന്റെ സ്വന്തം ചോരയാ ചാരൂന്റെ വയറ്റിൽ ജനിച്ച ന്റെ കുഞ്ഞ്.. ഞാനന്ന് അന്നാ രാത്രിയിൽ ചാരൂനെ…” “ശ്രീയേട്ടാ……!!!!” യദുവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല.. എത്രയും നാൾ തേടി നടന്നയാൾ അവന്റെ സ്വന്തം ചേട്ടനായിരുന്നെന്ന്.. മറ്റുള്ളവരുടെയും അവസ്ഥാ മറിച്ചായിരുന്നില്ല..യദുവിനെക്കാളും പാവമായിരുന്നു ശ്രീരാഗ്.. ഒരു പച്ചപാവം.. അറിഞ്ഞുകൊണ്ട് ആരെയും വേദനിപ്പിക്കാതെ പ്രകൃതം..രാധിക കേട്ടതിന്റെ ആഘാത്തിൽ തലച്ചുറ്റി വീണു… (തുടരും…)