രചന – അരുന്ധതി
ദേവീ……..
എന്തുവാടി വിളിച്ചു കൂവുന്നേ…
ഒന്ന് വേഗം വരുന്നുണ്ടോ ….
ഓ വരുവല്ലേ ന്റെ ദേവിയമ്മേ😂…. ദേവിയെ…….
എടി നിനക്കെന്തുവാടി ഇങ്ങനെ വഴിയിൽ കിടന്ന് കൂവാൻ,
…ഞാൻ നിന്നെയല്ല സാക്ഷാൽ ദേവിയെ വിളിച്ചു പോയതാ…
ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ ആളെ കാണാനില്ല. ഈ കൊള്ളിപ്പിശാശ് ഇതെവിടെപോയി🤔. ഡി ഞാൻ ഇവിടെയുണ്ട് ശബ്ദം താഴെ നിന്നാണല്ലോ. നോക്കുമ്പോൾ ദേ കിടക്കുന്നു നിലത്ത്.😂😂😂😂ദേവിയുടെ ചിരി കണ്ട് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയതും ഭാമ അവളെ കൂർപ്പിച്ചു നോക്കി….
ആദ്യായിട്ടൊന്നും അല്ലല്ലോ ആള്ക്കാര് വീഴുന്നത്. മനുഷ്യനായാൽ ചിലപ്പോൾ ഒന്ന് വീണെന്നൊക്കെ ഇരിക്കും. അത് ശെരിയാ പക്ഷേ ഇതിച്ചിരി കൂടി പോയി 🤣.
നിന്ന് ചിരിക്കാതെ വന്ന് എഴുന്നേല്പിക്കെടി കുരങ്ങി.
ഓഹോ…
ഭാമയുടെ പറച്ചിൽ കേട്ട് പിടിക്കാൻ നീട്ടിയ കൈ ദേവി വിട്ടുകളഞ്ഞു.ദേ കിടക്കുന്നു പിന്നേം നിലത്ത്.
ദേവിയെ നീയും കൈ വിട്ടോ എന്നെ🙄അതും പറഞ്ഞ് ഭാമ കൈ മലർത്തി മുകളിലേക്ക് നോക്കി.
അടിപൊളി. ഇങ്ങനെ തന്നെ വൈകിട്ട് വരെ ഇരുന്നാൽ ഒന്നും ഇല്ലെങ്കിലും പുട്ടടിക്കാനുള്ള കാശെങ്കിലും കിട്ടും. ഓഹോ യൂ കാൾ മീ പിച്ചക്കാരി.??? ഓ അപ്പോൾ അങ്ങനെയൊക്കെയാണല്ലേ നിന്റെ മനസ്സിലിരുപ്പ്. മതിയെടി എനിക്കിത്രയും കേട്ടാൽ മതി. ശെരിയാക്കി തരാം.
ഈ പറഞ്ഞ വാക്കിന് നീ വലിയ വില കൊടുക്കേണ്ടി വരും വലിയ വില. നീ നോക്കിക്കോ,…
ഇരുന്ന് ചളി അടിക്കാതെ എഴുന്നേറ്റ് വാടി.ഇപ്പോൾ വരുന്നില്ലെങ്കിലോ?.
വലിയ ഗമയിൽ ഭാമ അത് പറഞ്ഞതും,. എങ്കിൽ വരണ്ട ഇവിടെ തന്നെ കിടന്നോ എന്നും പറഞ്ഞു ദേവി നടന്നു.അയ്യോ ഞാനും വരുന്നേ,,,എന്നും പറഞ്ഞു അവൾക്ക് പിന്നാലെ ഭാമ ഓടി.
ഇന്നാ കാത്തറിൻ അമ്മച്ചിയുടെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കും അല്ലേടി. ഭാമ അത് പറഞ്ഞ് നോക്കുമ്പോഴുണ്ട് ദേവി ഇപ്പോൾ ശെരിക്കും ഭദ്രകാളി ആയി മാറും എന്ന മട്ടിൽ നോക്കുന്നു..
ഈൗൗൗ😁😁😁..ശെരിക്കും ഭാമ ഒന്നിളിച്ചു കൊടുത്തു.
രാവിലെ എഴുന്നേൽക്കാൻ പറഞ്ഞാൽ കേൾക്കില്ലല്ലോ😡.എന്നിട്ട് നിന്ന് ചിരിക്കുന്നു. പറഞ്ഞ്പരസ്പരംകയർക്കുന്നതിനിടയിൽ.
അരുന്ധതി, ഭാമ സ്റ്റോപ്പ് ദേർ.വൈ യൂ ആർ ലേറ്റ്??? 😡😡😡.പറഞ്ചാൽ മനശിലാവില്ലേ. നിങ്കളോട് നാൻ പറഞ്ചിട്ടില്ലേ കം ഓൺ ടൈം. ഇത് നിങ്കളുടെ ലാസ്റ്റ് വാണിംഗ് ആണ്.പ്ലീസ് മലയാളത്തെ ഇങ്ങനെ കൊല്ലരുത് അമ്മച്ചി 🙏😂എന്നവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
വാട്ട് ഭാമ?….നത്തിങ് മാം………എന്ന് പറഞ്ഞ് അവൾ ചുമൽ കൂച്ചി കാണിച്ചു..
….ഇവരെ ആരാടി ഈ മലയാളം പഠിപ്പിച്ചത് അവരെ എന്റെ കയ്യിലെങ്ങാനും കിട്ടിയാലുണ്ടല്ലോ 😡.
നീ എന്ത് ചെയ്യും??മ്മ്മ്മ്? ഞാൻ ഒരു തമാശ പറഞ്ഞതല്ലേ ന്റെ മോളൂസേ എന്നും പറഞ്ഞു ഭാമ ദേവിയുടെ തടിത്തുമ്പിൽ തട്ടി.
ഹ്മ്മ്മ്മ്മ്. എന്നും പറഞ്ഞ് അവളുടെ കൈ തട്ടി ദേവി നടന്നു.
ഡ്യൂട്ടിക്ക് കയറി അവര് പതിവ് പോലെ സ്വന്തം ജോലിയിൽ തിരക്കായി തുടങ്ങി.
എന്ത് പറ്റി എന്താ ഒരു മുഖപ്രസാദം ഇല്ലാതിരിക്കുന്നെ. വഴക്ക് പറഞ്ഞത് ഓർത്തിട്ടാണോ. എന്തായാലും പുള്ളിക്കാരി നിനക്ക് ദോഷം വരുന്ന ഒന്നും ചെയ്യില്ല. നിന്നോടൊരു പ്രത്യേക ഇഷ്ടം അവർക്കുണ്ട്. മാത്രവുമല്ല നമ്മൾ കൃത്യ സമയത്ത് തന്നെ എത്താറില്ലേ എന്നും.ഒരു മിനിറ്റ് അങ്ങോട്ടോ ഇങ്ങോട്ടോ മാറാറുണ്ടോ.
പിന്നെന്താ കുഴപ്പം.
നിർത്തിക്കോ ഭാമേ അല്ലെങ്കിൽ കിട്ടും നിനക്ക്😠.എപ്പോഴായാലും എവിടെ പോയാലും ഒരല്പ സമയം മുൻപ് ഇറങ്ങണം അല്ലാതെ കൃത്യ സമയത്ത് ഓടി ചെല്ലുവല്ല വേണ്ടത്. മനസ്സിലായോ.
ടി ക്ഷമിക്ക് നാളെ തൊട്ട് ഞാൻ നേരത്തേ എഴുന്നേറ്റോളം 😉….
….ഉവ്വ്…
എന്നും ഇത് തന്നെയാണല്ലോ പറയുന്നത്. പറയുന്ന നിനക്കില്ലെങ്കിലും കേൾക്കുന്ന എനിക്കിച്ചിരി ഉളുപ്പുണ്ട്.
….ടി സൂര്യൻ ഉദിക്കും മുൻപ് എഴുന്നേൽക്കുന്ന നിനക്ക് മൂട്ടിൽ വെയിൽ ഉദിക്കും വരെ കിടന്നുറങ്ങുന്നതിന്റെ ഒരു സുഖം, അത് പറഞ്ഞാൽ മനസ്സിലാവില്ല🤗😉😁…എങ്കിലേ നാളെ തൊട്ട് ഞാൻ സുഖം കളയാൻ വിളിക്കുന്നില്ല. അവിടെ തന്നെ കിടക്കും നീ നോക്കിക്കോ..അരുത് അങ്ങനെ പറഞ്ഞാൽ നിനക്ക് ശാപം കിട്ടും.എല്ലാം കൂടി പറയരുതേ നീ. 😡😡😡
ഓ നിർത്തി 🙏ഇനി ഞാൻ നല്ല കുട്ടി ആയിക്കോളാം..ആയാൽ നിനക്ക് കൊള്ളാം.
അതേ എങ്കിലേ നാളെ കൂടി കഴിഞ്ഞിട്ട് മതിയോ? 🤗എന്ന് ഭാമ പതിയെ ദേവിയെ തോണ്ടി ചോദിച്ചു…
നീ പോടീ നീ ഒരിക്കലും നന്നാവില്ല.
അങ്ങനെ പറയരുത്.ഒരു പ്രത്യേക ടൂണിൽ ഭാമ അത് പറഞ്ഞു തീർന്നതും പുറത്തൊരടി വന്ന് വീണതും പെട്ടെന്നായിരുന്നു…വെറുതെ ഞാനൊരു style കാണിച്ചതിന് നീ എന്റെ പുറം പള്ളിപ്പുറം ആക്കിയല്ലോടി.മിണ്ടരുത് പള്ളിപ്പുറം അല്ല എന്നെക്കൊണ്ടൊന്നും പറയിക്കരുത്. ആ പെണ്ണുംമ്പിള്ളയുടെ വായിൽ ഇരിക്കുന്നത് കേട്ടില്ലെങ്കിൽ നിനക്ക് ഉറക്കം വരില്ലല്ലോ അല്ലേ. ഒന്ന് നിർത്തെന്റെ ദേവിയമ്മേ. ഞാൻ നന്നായിക്കോളാം. മ്മ്മ്മ്മ്മ് ….
…ടീ,,,
എന്താ?..
വാ നമ്മുടെ നാട്ടുകാരൻ ഒരാള് ഇന്നലെ അഡ്മിറ്റായി നീ അറിഞ്ഞില്ലേ?
അറിഞ്ഞു, അതിന്? .
വാ പോയിട്ട് വരാം.എന്തിനാടി കാര്യം ഇല്ലാണ്ട് ഇപ്പോൾ അങ്ങോട്ട് പോകുന്നെ. എന്താടി നിനക്കൊരു മര്യാദയില്ലാതെ.ഒരു മലയാളി വന്നിട്ട് ഒന്ന് പരിചയപ്പെടാതെ എങ്ങനെയാ. നമ്മുടെ മലയാളികളുടെ പൊതുവായ രീതിയാ അത്. അന്യ നാട്ടിൽ വെച്ച് കണ്ടാൽ ഒന്ന് പരിചയപ്പെടുന്നത്. അത് നിനക്കറിയില്ലാ.
എന്തായാലും ഞാനെങ്ങും ഇല്ല നീ പൊക്കോ. എനിക്കതിലൊന്നും താല്പര്യം ഇല്ലാന്ന് നിനക്കറിയാല്ലോ. പെണ്ണേ നിന്നോട് അയാളെ പോയി കല്യാണം കഴിക്കാൻ അല്ലല്ലോ വരാൻ പറഞ്ഞത്. പുതിയ രോഗികൾ വരുമ്പോൾ അവരുമായി നല്ലൊരു ബന്ധം അവര് ആശുപത്രി വിട്ട് പോകും വരെ നിലനിർത്തണം എന്ന് നിനക്കറിയില്ലേ?.
ശെരിയാണ് നമ്മള് നോക്കേണ്ട രോഗിയാണ് സമ്മതിച്ചു. എന്നും പറഞ്ഞു ഓരോരുത്തരും എത് തരത്തിലുള്ളവരാ എന്നൊന്നും നമുക്കറിയില്ലല്ലോ. അതുകൊണ്ടാ പറഞ്ഞത്. അധികം ഒന്നിനും പോവണ്ട എന്ന്. മനസ്സിലായോ.
നിനക്കെന്താ നമ്മുടെ നാട്ടുകാരനായത് കൊണ്ടാണോ ഇത്രയൊക്കെ ചിന്ത. അല്ലെങ്കിലും നിനക്ക് നമ്മുടെ ആൾക്കാരെ പരിചയപ്പെടാൻ പോലും താല്പര്യം ഇല്ല. അസോസിയേഷൻ പ്രോഗ്രാമിന് വരാൻ വിളിച്ചാൽ പോലും വരില്ലല്ലോ നീ.അൽപ നേരം ഭാമയെ നോക്കിയിരുന്നു ദേവി. മതിയെടി നിർത്ത് നിന്റെ പ്രസംഗം. ഞാൻ വരാം…. അങ്ങനെ വഴിക്ക് വാ…. ഇവളാരാ പടയാളിയോ ഇങ്ങനെ അങ്കം വെട്ടാൻ പോകുംപോലെ പോകാൻ🤗.
നീ വല്ലതും പറഞ്ഞോ ദേവീ??? ഇല്ലല്ലോ എന്താടി 🤷…
തോന്നിയതാവും അല്ലേ…
ആ ആവും….
…
ഡോറിൽ മുട്ടാൻ ആഞ്ഞതും ഞാൻ ഭാമയുടെ കയ്യിൽ പിടിച്ചു.ഡി ഭാമേ നിനക്ക് നമ്മൾ നേഴ്സ്മാരാണ് എന്നൊരു ബോധം വേണം കേട്ടല്ലോ.ഞാൻ ആദ്യായിട്ടല്ല രോഗികളോട് ഇടപെടുന്നത്😎.
.. എസ്ക്യൂസ് മീ. ഗുഡ്മോർണിംഗ്…. ഞങ്ങള് മോർണിംഗ് ഷിഫ്റ്റ്‌കാരാ…….
മക്കളെ നിങ്ങള് മലയാളികളാണല്ലേ. ഇന്നലെ വന്ന കുട്ടി ഒരു ഹിന്ദിക്കാരി ആയിരുന്നു…
അതേ അമ്മേ വൈകിട്ട് ഈ ഫ്ലോറിൽ ആ കുട്ടിയാ.
..അതേ അമ്മേ അവൾക്ക് മലയാളം അറിയുകയും ഇല്ല.
വരാൻ താല്പര്യം ഇല്ലാതിരുന്ന ദേവി
ആ അമ്മയോട് ഭയങ്കര അടുപ്പത്തിൽ സംസാരിച്ചിരുന്നത് കണ്ട് ഭാമ അന്തം വിട്ടവളെ നോക്കി🙄.ഇതെന്ത് മറിമായം. (സോറി ഞാൻ രോഗിയെ പരിചയപ്പെടുത്തിയില്ല അല്ലേ 🙏)…
.അർജുൻ എന്നല്ലേ പേര്…. ഇപ്പോൾ എങ്ങനെ ഉണ്ട്?.
നല്ല വേദന ഉണ്ട്. ഭാമക്കാണ് മറുപടി കൊടുത്തതെങ്കിലും ദേവിയുടെ മുഖത്തായിരുന്നു അർജുന്റെ കണ്ണ്. ആള് നല്ല വെളുത്തിട്ടാണ്, മുഖത്തെ താടിയും തലയിലെ മുടിയുമൊക്കെ നല്ല ഭംഗിക്ക് ഒതുക്കി വളർത്തിയിട്ടുണ്ട്.കാണാൻ നല്ല നാടൻ ലുക്ക്.നല്ല ഐശ്വര്യം. സംസാരിക്കുമ്പോഴുള്ള നുണക്കുഴി ആ ഐശ്വര്യത്തിന് മാറ്റ് കൂട്ടി.ആ നോട്ടത്തിന് മുൻപിൽ തനിക്ക് പിടിച്ച് നിൽക്കാനാവില്ല എന്ന് മനസ്സിലാക്കിയെന്നോണം അവള് ഭാമയോട് പോകാം എന്ന് പറഞ്ഞ് ധൃതി കൂട്ടി.
എങ്കിൽ ഞങ്ങള് പിന്നെ വരാം. രാവിലത്തെ മരുന്നൊക്കെ കഴിഞ്ഞു. ഇനിയിപ്പോൾ ഒന്നുമില്ല…
എങ്കിൽ ശെരി മക്കളേ. ആ മുറിയിൽ തന്നെ മാത്രം ഉറ്റു നോക്കുന്ന, ആ കണ്ണുകളെ അവൾ മനപ്പൂർവ്വം അവഗണിച്ചു.മുറി വിട്ടിറങ്ങുമ്പോൾ അവൾ പോലും അറിയാതെ അവളുടെ മിഴികൾ ആ മിഴികളെ തേടി പോയി.
എങ്കിൽ വരട്ടെ അമ്മേ🙏. പോകാം എന്നും പറഞ്ഞ് ഭാമ തട്ടുമ്പോൾ ദേവി ഒന്ന് ഞെട്ടി.
ശെരി അമ്മേ…
…മുറി അടച്ചു പുറത്തിറങ്ങി.
എന്താ ഭാമേ ഇരുന്ന് പൊട്ടച്ചിരിക്കുന്നത്.. എനിക്കിഷ്ടായി. എന്താ????? അത് കേട്ട് ഭാമ ദേവിയെ ഒന്നിരുത്തി നോക്കി എന്താ എന്ന് പുരികം പൊക്കി ചോദിച്ചു.
അല്ലാ നിനക്കിഷ്ടപ്പെട്ടോ പുള്ളിയെ.
ഹ്മ്മ്മ്മ് …ഭാമ ഒന്ന് മൂളി…
…എന്ത്? ..
..അങ്ങനെ ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാൽ എനിക്ക്, എനിക്കിഷ്ടായി.
തുടരും…

by