പോരാളി!
“ഉമ്മച്ചിയെ…..”ചെവിയുടെ അടുത്ത് ചെന്ന്
നിന്നു കൊണ്ട് സോഹൻ വിളിച്ചിട്ടും ഉമ്മ രഹന കേട്ടില്ല..
ആഹാ വെറുതെ അല്ല വിളിച്ചിട്ട് കേൾക്കാത്തത് .ഇപ്പൊ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് കൊണ്ട് ഉമ്മാൻ്റെ ചെവിയിൽ നിന്നും ഇയർഫോൺ വലിച്ചൂരി.
അപ്പോഴാണ് രഹന സോഹനെ നോക്കിയത്..
ബൂട്ടും കയ്യിൽ പിടിച്ച് അവളെതന്നെ നോക്കി നിൽക്കുന്നത് കണ്ട് പുരികം ഉഴർത്തി കൊണ്ട് എന്താന്ന് ചോദിച്ചു…
“അന്നോട് ബാഗിൽനിന്ന് ബുക് മാറ്റാൻ പറഞ്ഞിട്ട് മാറ്റിയോ..? ഇന്ന് നല്ല വെയിലുണ്ട്.. കഴുകിയിട്ടാൽ പെട്ടന്ന് ഉണങ്ങി കിട്ടിക്കോളും….”
“ഇപ്പൊ തന്നെ നേരം വൈകി ഞാൻ പോവാ നിങ്ങള് മാറ്റിക്കോ..” എന്നും പറഞ്ഞവൻ ബൂട്ടിലേക്ക് കാല് ഇറക്കി വച്ച് ഓടി പോയി.
ഈ ചെക്കൻ്റെ ഒരു കാര്യം . രഹന ആരോടെന്നില്ലാതെ പറഞ്ഞു…
അവൻ്റെ റൂമിൽ പോയി ആദ്യം റൂമിലെ
ജനൽ പാളികൾ തുറന്നിട്ടു…ഒരു നേർത്ത കാറ്റ് റൂമിലേക്ക് എത്തിനോക്കി…
രഹന അവൻ്റെ ബാഗിലെ ബുക്കുകൾ ഓരോനായി ബെഡിലേക്ക് വച്ചു ..അവസാനം ബാഗൊന്ന് കുടഞ്ഞു..
ബാഗിൻ്റെ ഉള്ളിലെ അറയിൽ നിന്നും മൂന്നാല് കുഞ്ഞി പൊതികൾ താഴേക്ക് വീണു..
അവളത് എടുത്ത് നോക്കി .ഭദ്രമായി പൊതിഞ്ഞ് കെട്ടിയത് അവള് അഴിച്ച് നോക്കി…അത് കണ്ടതുമവൾക്ക് കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി..
ഏതോ സിനിമയിൽ കണ്ടതോർമ്മ
വന്നു .. ഒരു തളർച്ചയോടെ രഹന
ബെഡിൽ ഇരുന്നു പോയി…
ആരോട് ചോദിക്കും ആരോടും പറയുമെന്ന് ഒരൂഹമില്ലല്ലോ റബ്ബേ..
ഇക്കാനോട് പറയാൻ പറ്റില്ല..
ഞങ്ങൾക്ക് വേണ്ടിയല്ലേ രാപകിലില്ലാതെ
മരുഭൂമിയിൽ കിടന്ന് കഷ്ടപ്പെടുന്നത്.എന്നിട്ട് എനിക്ക് മക്കളെ ശ്രദ്ധിക്കാൻ പറ്റിയില്ല എന്ന് പറഞ്ഞാൽ..
രഹന ഫോൺ എടുത്ത് ശിവാനിക്ക് വിളിച്ചു..സോഹൻ്റെ ഫ്രണ്ട് ആകാശിൻ്റെ അമ്മയാണ് ശിവാനി..ഒരുദിവസം ക്ലാസ്സ് മീറ്റിഗിൻ്റന്ന് പരിചയപ്പെട്ടതാണ് ശിവാനിയെ..
അന്ന് മുതൽ രണ്ടാളും നല്ല കൂട്ടാണ്..
ഫോൺ എടുത്ത് കൊണ്ട് ശിവ എന്നെതിയ നമ്പറിലേക്ക് കോൾ ചെയ്തു…
മറു തലയ്ക്കൽ ശിവ കോൾ അറ്റൻഡ് ചെയ്തു..
“ഹലോ….പറ രഹന എന്തക്കെയുണ്ട് വിശേഷം…”
“ശിവാ…. അത് …ഞാൻ വാട്സാപ്പിൽ
ഒരു പിക് വിട്ടിട്ടുണ്ട് അതൊന്നു നോക്കിയേ..”
“രഹനാ….എന്ത് പറ്റിയടി നിൻ്റെ സൗണ്ട്
വല്ലാതെയിരിക്കുന്നുണ്ടല്ലോ…”
അത് പറഞ്ഞ് കൊണ്ട് ശിവ വാട്ട്സ്ആപ്പ് നോക്കി…
“രഹനാ..ശിവ വിളിച്ചപ്പോൾ അവളൊന്നു മൂളി…
“ഇത് എവിടിന്ന നിനക്ക് കിട്ടിയത് ഒരു ഇടച്ചയോടെ ശിവ ചോദിക്കുമ്പോൾ രഹന കരഞ്ഞു പോയിരുന്നു…
അവളെല്ലാം ശിവയോട് പറഞ്ഞു..!!
റഹനയുടെ വാക്കുകളിൽ
ഒരു വേള ശിവ തരിച്ച് പോയി..!!
ആകാശ് ..അവനും വീട്ടിലില്ല.
കളിക്കാൻ പോയതാണ്..
ശിവ ഓടി പോയി അവൻ്റെ ബാഗ് തപ്പി നോക്കി ..അതിൽ നിന്നൊന്നും അവൾക്ക് കിട്ടിയില്ല..
ആകാശിനും ഇതിലൊരു പങ്കുണ്ടാവുമെന്ന് ശിവയ്ക്ക് ഉറപ്പായിരുന്നു..സോഹൻ അറിയാതെ ആകാശും ,ആകാശ് അറിയാതെ സോഹനും ഒന്നും ചെയ്യില്ല…അത്രയ്ക്ക് രണ്ട് പേരും അടുപ്പമുണ്ട്…
“ഇന്ന് നീ ബാഗ് കഴുകണ്ട..
കിട്ടിയ പോലെ എല്ലാം ബാഗിൽ തിരിച്ച്
വച്ചേക്ക്.. നിൻ്റെ മുഖത്തിൽ നിന്ന് ഒന്നും തന്നെ അവന് വായിച്ചെടുക്കാൻ പറ്റരുത്..
“ശിവ …അതെങ്ങനെ ..? സോഹനോട് എനിക്ക് ചോദിച്ചെ പറ്റൂ…
“”രഹനാ…നീ ഞാൻ പറയുന്നത് കേൾക്ക്.
നിൻ്റെ മോൻ എൻ്റെയും കൂടി മോനാല്ലേടീ .. നമ്മുക്ക് നമ്മുടെ മക്കളെ രക്ഷിച്ചല്ലെ പറ്റൂ…ഇതിൻ്റെ. ഉറവിടം
എവിടെയാണെന്ന് കണ്ട് പിടിക്കണം…”
ശിവയത് പറഞ്ഞു കൊണ്ട് ഫോൺ വെച്ചങ്കിൽ പോലും രഹനക്ക് ഒരു സമാധാനവും കിട്ടിയില്ല…
സോഹൻ കളി കഴിഞ്ഞ് ഓടി കിതച്ചു കൊണ്ട് വരുന്നത് കണ്ട് രഹന മാറി നിന്നു..
അഥവാ ദേഷ്യം കൊണ്ട് അറിയാതെ ചോദിച്ച് പോയാലോ ഒന്നോർത്തു…
അവൻ നേരെ മുറിയിലേക്കാണ് പോയത്..ബാഗ് അതെ സ്ഥാനത്ത് തന്നെ
കണ്ടതും അവൻ നെഞ്ചത്ത് കൈ വെച്ച് കൊണ്ടൊരു ദീർഗശ്വാസം വിട്ടു…
ഇന്ന് ഇക്ക വിളിക്കുമ്പോ ഈ കാര്യം പറയണോന്ന് രഹന ചിന്തിച്ച് കൊണ്ടിരുന്നു..
വേണ്ട ശിവ പ്രത്യേകം പറഞ്ഞതാണ് ആരോടും പറയരുതെന്ന്…
അവളൊരു വഴി കണ്ടിട്ടുണ്ടാവും.. നാളെയും കൂടി നോക്കട്ടെ.. മനസ്സിനെയവൾ കടിഞ്ഞാണിട്ടു നിർത്തി …
“ആകാശ് .. നിയും സോഹനും ഒരുമിച്ചല്ലെ കോളജിൽ പോകുന്നത്..?
അമ്മയത് ചോദിക്കുമ്പോൾ ആകാശ് അമ്മയെ നോക്കി…
“അമ്മയ്ക്കറിയില്ലെ ഞങ്ങൾ ഒരുമിച്ചാണ്
പോകാറന്ന് പിന്നെന്താ ഇപ്പൊരു ചോദ്യം…”
“ഹേയ് …. ഒന്നുമില്ലട അമ്മ വെറുതെ ചോദിച്ചതാ..”
ചോദിച്ചത് അബദ്ധമായി എന്നവൾക്ക് തോന്നി പോയി….
കോളജിൽ പോകാൻ കുളിച്ചൊരുങ്ങി
ഉമ്മച്ചിയെ ചായ എന്നും പറഞ്ഞ് സോഹൻ അടുക്കളയിലേക്ക് ചെന്നു…
ചുട്ടു കൊണ്ടിരിക്കുന്ന ദോശ പകുതി കരിഞ്ഞു പോയിട്ടുണ്ട്…രഹന ഏതോ ലോകത്താണ്…
ഈ ഉമ്മച്ചികിതെന്താ പറ്റിയത് ..ആകെ മൂടോഫാണല്ലോ…എന്തേ ഉമ്മച്ചിക്ക് വയ്യേ ..”അതും ചോദിച്ച് സോഹൻ രഹനയുടെ നെറ്റിയിൽ കൈ വച്ച് നോക്കി…
“ഹേയ്.. പനിയൊന്നുമില്ല..പിന്നെന്ത് പറ്റി..” ?
“ഉമ്മച്ചിക്ക് ഒന്നുല്യ..ഇജ്ജ് ചായ കുടിച്ച് പോകാൻ നോക്ക്..”
ചായ കുടിക്കുമ്പോഴും അവൻ ആലോചനയിലാണ് ഉമ്മച്ചിക്ക് എന്ത് പറ്റി …
ആകാശ് വീട്ടിൽ നിന്നും ഇറങ്ങിയൻ്റെ പിന്നാലെ ശിവാനി സ്ക്കൂട്ടിയുടെ കീ എടുത്ത് ഹെൽമറ്റും എടുത്ത് വീട് പൂട്ടി
ഇറങ്ങി …
അവനറിയാതെ അവനെ ഫോളോ ചെയ്തു..ബൈക്കിലാണ് ആകാശ് കോളജിൽ പോകുന്നത് ..സോഹൻ്റെ
വീടിൻ്റെവിടുന്ന് അവനും ആകാഷിൻ്റെ കൂടെ കൂടി..
രണ്ട് പേരും ഏതോ ഇടവഴിലൂടെയാണ് പോകുന്നത്..ശിവാനിക്ക് ചെറിയ പേടി തോന്നി…
ആളൊഴിഞ്ഞ സ്ഥലതെത്തിയതും അവര് വണ്ടി നിർത്തി…ആർക്കോ വേണ്ടി കാത്ത് നിൽക്കുന്ന പോൽ അവിടെ നിന്നു….
കുറച്ച് കഴിഞ്ഞതും ഒരു ബൈക്കിൽ
രണ്ട് പേര് വന്നു അവരോട് എന്തക്കയോ സംസാരിച്ചു കൊണ്ട് ഒരു പൊതി ആകാശിൻെറ കയ്യിൽ കൊടുത്തു കൊണ്ട് വേഗത്തിൽ അവര് മടങ്ങി പോയി…
ശിവാനി എന്ത് ചെയ്യണമെന്നറിയാതെ പകച്ച്. പോയി..
ആലോചനയ്ക്ക് സമയം കൊടുക്കാതെ
അവള് അവരെ പിന്തുടർന്നു…
കുറച്ച് മുന്നോട്ട് പോയതും അവരുടെ
ബൈക്ക് നിർത്തിയിട്ടിരിക്കുന്നത് കണ്ടു.. ഇത്തവണ അവര് കൈ മാറുന്നത് രണ്ട് പെൺകുട്ടികൾക്കായിന്നു…
അതിലൊരുത്തൻ ആ രണ്ട് പെൺകുട്ടികളെ തൊട്ടുരുമ്മി നിൽക്കുന്നത് കണ്ട് ശിവാനിക്ക് തള്ള വിരളിലൂടെ ഒരരിപ്പ് മുകളിലേക്ക് കയറി..
ശിവാനി സ്കൂട്ടി മുൻപോട്ട് എടുത്തതും കുട്ടികൾ അവിടിന്ന് ഓടി പോയി…
ശിവാനി അവർക്കരികിലായി ചെന്ന് കൈനീട്ടി…
“എനിക്കും ഇച്ചിരി താ അവർക്ക് കൊടുത്തത്..അവളൊരു താളത്തോടെ ചോദിച്ചു..
അങ്ങനെ വെറുതെ തരാനൊന്നും
പറ്റില്ല.. നല്ല ക്യാഷ് വേണം..ഇനി ക്യാഷില്ലെങ്കിൽ.. അതിലൊരുത്തൻ താടി ഉഴിഞ്ഞ് കൊണ്ട് അവളുടെ അടുത്തേക്ക് ഒന്നൂടെ നീങ്ങി നിന്നു…
“നിങ്ങൾക്ക് പൈസ കിട്ടിയാൽ പോരെ ..
ആദ്യം സാധനം താ..”
അവര് ബാഗിൽ നിന്നും ഒരു പൊതി
അവൾക്ക് നേരെ നീട്ടി..
“അയ്യോ ..ഇത് ചെറിയ പൊതിയല്ലെ ചേട്ടന്മാരെ..?
“ഇത് കൊണ്ട് ഞാൻ എന്താക്കാന..
ഹലോ മാഡം ഇത് കഞ്ചാവാണ് അല്ലാതെ ബിരിയാണിയല്ല…”
“അത് ശരി അത് ഞാനങ്ങ് മറന്നു പോയി..”
ശിവാനി തോളിൽ കിടക്കുന്ന ദുപ്പട്ടയെടുത്ത് അരയിൽ മുറുക്കി കെട്ടികൊണ്ടാണത് പറഞ്ഞത്..
പറഞ്ഞ് തീരും മുമ്പേ ബൈക്കിനൊരു
അവള് ചവിട്ട് കൊടുത്തു..രണ്ട് പേരും
മലക്കം മറിഞ്ഞ് താഴേ കിടന്നു…
അവര് അടിയിലും ബൈക്ക് അവരുടെ മുകളിലുമായാണ് കിടക്കുന്നത് ..
വേദന കൊണ്ട് രണ്ടും അലറുന്നുണ്ട്..
അവള് മുട്ടു കുത്തി താഴെയിരുന്നു…
“ഡീ….നിന്നെ ഞാൻ..അതിലൊരുത്തൻ
അവളോട് അലറി…
“അലറണ്ട .. നിയെന്നെ ഒരു ചുക്കും ചെയ്യില്ല..
നിങ്ങളെ വീട്ടിലെ മക്കൾക്ക് നിങ്ങൾ കഞ്ചാവ് കൊടുക്കാറുണ്ടോ…?
“ഉം പറ..”
“ഡീ.. വീട്ടുകാരെ പറയുന്നോ..”
“അത് ചോദിച്ചപ്പോ നിനക്ക്
നോവുന്നോഡാ…അവൻ്റെ കൈ പിടിച്ച് തിരിച്ച് കൊണ്ടാണവൾ ചോദിച്ചത്…
നിൻ്റെയൊന്നും മക്കൾ വഴി തെറ്റാൻ പാടില്ല ലേ..?
നാട്ടുകാരുടെ മക്കൾ എന്തോ ആയിക്കോട്ടെ എന്നാവും..അവളൊരു പുശ്ചത്തൊടെ പറഞ്ഞു..
എത്രയോ മാതാപിതാക്കളുടെ സ്വപ്നങ്ങളാണ് നിങ്ങൾ തല്ലി കെടുത്തുന്നതെന്നറിയോ…?
രണ്ട് പേരെയും തലങ്ങും വിലങ്ങും തല്ലി കൊണ്ട് അവള് ദേഷ്യം തീർത്തു..കലി തീരാതെ രണ്ട് പേരുടേയും കൈവിരലുകൾ പിടിച്ച് വളച്ചു….
ആ …. ആ….അവര് അലറി കരയാൻ
തുടങ്ങി…
ഒച്ച കേട്ട് ആള് കൂടി..
ചിലരൊക്കെ മൊബൈലിൽ ദൃശ്യം പകർത്തുന്ന തിരക്കിലാണ്..
അപ്പോഴേക്കും പോലീസ് എത്തിക്കഴിഞ്ഞു..
അവരെ തൂക്കിയെടുത്ത് വണ്ടിയിൽ കയറ്റി…
നിമിഷ നേരം കൊണ്ട് എല്ലാരുടെയും വാട്സാപ്പിൽ വാർത്ത പടർന്ന് കയറിയിരുന്നു..
സോഹൻ .. രഹനയുടെ കാലിൽ വീണു മാപ്പ് പറഞ്ഞു..ഉമ്മ എന്നോട് ക്ഷമിക്കണം..
എന്ന് പറഞ്ഞു കൊണ്ട് അവൻ പൊട്ടി കരഞ്ഞു പോയി…
സങ്കടം സഹിക്കവയ്യാതെ രഹനയും കരഞ്ഞു പോയിരുന്നു….
“ഉമ്മച്ചിയെ … സോറി..സോറി…”
“സാരമില്ല…നിങ്ങള് ചെയ്ത തെറ്റ് തിരിച്ചറിഞ്ഞല്ലോ അത് മതി..
ഇനി ഉമ്മാന്റെ കുട്ടി തെറ്റിലേക്കു പോയി ചാടരുത്..കണ്ണുനീരോടെ മോനെ അവള് ചേർത്ത് പിടിച്ചു..
ആകാശ് അമ്മയുടെ മുന്നിൽ തല കുനിച്ച് നിന്നു ..
സോറി പറയാൻ പോലും അവന് പേടി തോന്നി..
“”ആകാശ് ..ശിവാനി വിളിച്ചപ്പോൾ അവൻ മുഖമുയർത്തി നോക്കി..അവന്റെ ഉള്ളം പെരുമ്പറ കൊട്ടി.. അവിടെ മൗനം താളംകെട്ടി നിന്നു..
ആകാശ് അമ്മയുടെ അടുത്തേക്ക് നീങ്ങി നിന്നു..
“അമ്മാ ഞാനൊരു കാര്യം ചോദിച്ചോട്ടെ.
അമ്മക്ക് എല്ലാം അറിയാമായിരുന്നല്ലെ..?
എന്നിട്ട് എന്ത് കൊണ്ട് ഞങ്ങളോട് ഇതിനെ കുറിച്ച് ആരും ഒന്നും ചോദിച്ചില്ല..
“അതിനൊരു കാരണം ഉണ്ട് ആകാശ് ..
ഞങ്ങൾ നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ നേരെ അവരോട് ചെന്ന് പറയില്ലേ..?
“വീട്ടിൽ പിടിച്ചു നിങ്ങളെ കൊണ്ട് ഇനി പറ്റില്ല എന്ന് നിങ്ങൾ തറപ്പിച്ചു പറയുമായിരിക്കും..”
“അതറിയുന്ന നിമിഷം നിങ്ങളെ അവര് വെറുതെ വിടുമോ..? ഇല്ലാ… അവരെ ഒറ്റി കൊടുത്താൽ നിങ്ങളെ കൊല്ലുമെന്ന്
ഭീക്ഷണിപ്പെടുത്തും…
“ഒരുപക്ഷെ അവരെയും,വീട്ടുകാരെയും പേടിച്ച് നിങ്ങൾ തന്നെ സ്വയം ഇല്ലാതായേക്കാം…അല്ലെങ്കിൽ അവർ നിങ്ങളെ ഇല്ലാതെയാക്കിയേക്കാം..”
എങ്ങനെ സംഭവിച്ചാലും നഷ്ടം അച്ഛനും അമ്മയ്ക്കും തന്നെയാണ്..അതിനാണോടാ ഞങ്ങൾ നിങ്ങളെ പൊന്നു പോലെ കാക്കുന്നത്…ഇടറിയ സ്വരത്തിൽ ശിവാനിയത് പറയുമ്പോൾ ആകാശ് ഒരായിരം വട്ടം അമ്മയോട് മാപ്പ് പറഞ്ഞു…..
“കരയല്ലേ.. ആരുടെ മുൻപിലും തല
ഉഴർത്തി നടക്കണം ഇങ്ങനെ തെറ്റ് ചെയ്തുകൊണ്ടല്ല…. നല്ലതും, ചീത്തയും തിരിച്ചറിയാൻ ശ്രമിക്കണം…”
“എന്നാലും അമ്മാ.. നിങ്ങള് അവരെ എന്താണ് ചെയ്തത്.. എണീറ്റു നിൽക്കാൻ കഴിയാത്ത വിധം ആക്കിയല്ലോ…”
“നീ മാത്രമല്ല എന്റെ മനസ്സിലപ്പോ ഉണ്ടായിരുന്നത്..വളർന്നു വരുന്ന ഓരോ മക്കൾക്ക് വേണ്ടിയും എനിക്കവിടെ പോരാളിയാകേണ്ടി വന്നു ആകാശ് …!!
Muneera poovi.✍️

by