രചന – ആർദ്ര അമ്മു
ഫയലെല്ലാം നോക്കിയിരുന്നു സമയം പോയത് ഇരുവരും അറിഞ്ഞില്ല. ഋഷിയേട്ടാ……………. എന്താടി?????? ദേ സമയം നോക്ക് 5 മണി കഴിഞ്ഞു പോവണ്ടേ????? ശ്രീ വാച്ചിൽ നോക്കികൊണ്ടവനോട് പറഞ്ഞു. നമുക്ക് പോകാടി. ഋഷി അവളെ വലിച്ചു മടിയിൽ ഇരുത്തികൊണ്ട് പറഞ്ഞു. ദേ ഈ ഫയൽ കൂടിയേ ഉള്ളൂ അതുകഴിഞ്ഞ് പോവാം. അത്രയും പറഞ്ഞവളെ ചേർത്ത് പിടിച്ചുകൊണ്ടവൻ ഫയൽ നോക്കാൻ തുടങ്ങി. അവൾ ചിരിയോടെ ഇരുന്നു. May I come in sir???????? ഡോറിൽ നോക്ക് ചെയ്തു കൊണ്ടുള്ള പ്രിയയുടെ ശബ്ദം കേട്ട് ശ്രീ അവന്റെ മടിയിൽ നിന്നെഴുന്നേറ്റ് മാറി. Yes…….. ഋഷി അനുവാദം കൊടുത്തതും അവൾ അകത്തേക്ക് കയറി. ഋഷിയോട് ചേർന്ന് നിൽക്കുന്ന ശ്രീയെ അവൾ ഇഷ്ടക്കേടോടെ നോക്കി. പിന്നെ അത് പുറമെ കാണിക്കാതെ ചെറിയ ഒരു പുഞ്ചിരി മുഖത്ത് വിരിയിച്ചു.
സർ ഇത് അഭിജിത് സർ ഏൽപ്പിക്കാൻ പറഞ്ഞു തന്നതാ എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടെങ്കിൽ ഒന്ന് പറയാൻ പറഞ്ഞു. അവൾ ഋഷിക്ക് നേരെ ഫയൽ നീട്ടി. മ്മ്മ്മ്…… ഒന്ന് മൂളി അവൻ ഫയൽ വാങ്ങി നോക്കാൻ തുടങ്ങി. ശ്രീ അവളെ ഒന്ന് നോക്കി. അവളുടെ കണ്ണുകൾ ഋഷിയിൽ ആണെന്ന് കണ്ടതും ശ്രീക്ക് അസ്വസ്ഥത തോന്നി. ആർദ്രമായി അവൾ അവനെ തന്നെ നോക്കിനിന്നു. ഋഷിയെ കാണുമ്പോഴുള്ള അവളുടെ കണ്ണുകളിലെ തിളക്കവും നോട്ടവും കണ്ട് ശ്രീക്ക് ദേഷ്യവും വിഷമവും ഒരുപോലെ വന്നു. അവൾ മുഷ്ടി ചുരുട്ടി പിടിച്ചവളെ നോക്കി. അപ്പോഴും അവൾ ഋഷിയിൽ നിന്ന് കണ്ണെടുത്തിട്ടില്ലായിരുന്നു. ഇതിൽ ഞാൻ നോക്കിയിട്ട് മിസ്റ്റേക്ക് ഒന്നുമില്ല എന്തായാലും ഞാൻ വിശദമായി ഒന്ന് നോക്കട്ടെ. You can leave now. Ok sir. മറുപടി പറഞ്ഞവൾ അവിടെ നിന്ന് പോയി. അവളുടെ പോക്കും നോക്കി പലതും മനസ്സിലുറപ്പിച്ച് ശ്രീ നിന്നു. ഋഷിയുടെ ശബ്ദമാണ് അവളെ ചിന്തകളിൽ നിന്ന് മോചിപ്പിച്ചത്.
നന്ദൂ നമുക്കിറങ്ങാം. ആഹ് ഇറങ്ങാം. ഒരു മിനിറ്റ് ഞാനൊന്ന് വാഷ്‌റൂമിൽ പോയിട്ട് വരാം. ഓക്കേ. അവൾ വേഗം ക്യാബിനിൽ നിന്നിറങ്ങി ഒന്ന് ചുറ്റും നോക്കി സിസ്റ്റം ഓഫ് ചെയ്തു പോവാൻ തയ്യാറാകുന്ന പ്രിയയെ കണ്ടപ്പോൾ അവൾ അങ്ങോട്ട് നടന്നു. പ്രിയാ………… ശ്രീ അവളെ പിറകിൽ നിന്ന് വിളിച്ചു. അവൾ തിരിഞ്ഞു നോക്കി. ശ്രീയെ കണ്ടവളുടെ നെറ്റി ചുളിഞ്ഞു. എന്താ മാഡം?????? I need to talk to you. ഗൗരവത്തിൽ അവൾ പറഞ്ഞു. എന്താണ് മാഡം എന്തായാലും പറഞ്ഞോളൂ…… Are you interested in Rishidev????? മുഖവുര ഒന്നും തന്നെയില്ലാതെ അവൾ ചോദിച്ചു. What??????? Dont you get me?????? I asked if you were interested in Rishidev??? മാഡം ഞാൻ…………….. മ്മ്മ്മ് വേണ്ട. നിന്റെ നോട്ടം കണ്ടപ്പോഴേ എനിക്ക് കാര്യം മനസ്സിലായി. എന്തെങ്കിലും മനസ്സിൽ കരുതിയിട്ടുണ്ടെങ്കിൽ അതിപ്പൊഴേ മാറ്റിക്കോ he is mine. His love and life are all me. So dont even look at him anymore understand. ശ്രീ ദേഷ്യത്തിൽ പറഞ്ഞു.
പ്രിയ അടികിട്ടിയത് പോലെ നിന്നുപോയി. അവളെ ദേഷ്യത്തിൽ നോക്കി തിരിഞ്ഞ ശ്രീ കാണുന്നത് കൈ പിണച്ചു ഭിത്തിയിൽ ചാരി ചെറുചിരിയോടെ അവളെ നോക്കി നിൽക്കുന്ന ഋഷിയെയാണ്. അത് കണ്ടു ആദ്യം ഒന്ന് പരുങ്ങി. എങ്കിലും ചമ്മൽ കാണിക്കാതിരിക്കാൻ അവൾ അവനെ ഗൗരവത്തിൽ നോക്കി. അത് കണ്ടതും അവൻ അവളെ വലിച്ചു ക്യാബിനിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയതും അവളെ ഭിത്തിയിലേക്ക് ചേർത്ത് നിർത്തി. എന്തായിരുന്നു അവിടെ?????? എന്ത്??????? അല്ല പ്രിയയോട് എന്തിനോ ദേഷ്യപ്പെടുന്നതൊക്കെ കണ്ടല്ലോ???? അതോ എന്റെ ഒരു സാധനം അവൾക്ക് വേണം പോലും. ഓഹോ…… എന്നിട്ട്??????? ഞാൻ പറഞ്ഞു അതെന്റെയാ കൊടുക്കില്ലെന്ന്. കുറുമ്പൊടെ അവൾ പറഞ്ഞു. ശെടാ ഒരാൾ ആഗ്രഹിച്ചു ചോദിച്ചിട്ട് കൊടുക്കാതിരുന്നത് മോശമായി പോയി. അവൻ പറഞ്ഞു തീർന്നതും അവൾ അവന്റെ കോളറിൽ പിടി മുറുക്കി.
എന്റെ സാധനങ്ങൾ ഞാനാർക്കും വിട്ടുകൊടുക്കില്ല കേട്ടല്ലോ????? ഇനി വേറെ വല്ലതും മനസ്സിൽ ഉണ്ടെങ്കിൽ പൊന്ന് മോനെ കൊന്നുകളയും ഞാൻ. അത് കേട്ടവൻ ചിരിച്ചു. അതേ മനസ്സിൽ പലതും ഉണ്ട് പക്ഷെ അതൊക്കെ നടക്കണമെങ്കിൽ നീയൊന്ന് സഹകരിക്കണ്ടേ?????? അവളിലേക്ക് മുഖമടുപ്പിച്ചു കൊണ്ടവൻ പറഞ്ഞു. ഛീ പോടാ………………. പോടാന്നൊ??????? നിനക്കിപ്പോ വന്നു വന്നെന്നെ ഒരു പേടിയുമില്ല…………… അവൻ അവളുടെ ഇടുപ്പിൽ പിച്ചി. ഇനി വിളിക്കുവോ…………. പറ വിളിക്കോ ?????????? അയ്യോ ഇനി വിളിക്കില്ല….. സത്യായിട്ടും വിളിക്കില്ല പിച്ചല്ലേ………… അവൾ കുതറികൊണ്ട് പറഞ്ഞു. അത് കേട്ടവൻ പിച്ചുന്നത് നിർത്തി. അന്ത ഭയം. എന്നാലും എന്തായിരുന്നു ഡയലോഗ് അവൾ കണ്ണും തള്ളി നിന്ന് പോയില്ലേ??? അവൻ ചിരിയോടെ പറഞ്ഞു. കുറച്ചു കൂടി പോയല്ലേ???? സത്യത്തിൽ അത്രക്ക് പറയണം എന്ന് കരുതിയതല്ല പിന്നെ ഇന്നത്തെ അവളുടെ പ്രകടനവും ഋഷിയേട്ടന്റെ മേലുള്ള നോട്ടവും കണ്ടപ്പോൾ ദേഷ്യം വന്നു പോയി.
ഏയ് കൂടിയിട്ടൊന്നുമില്ല അവൾക്കത് ആവശ്യമായിരുന്നു. ഇനി അതോർത്ത് നിൽക്കണ്ട ഞാൻ നിന്റെയാ നീ എന്റെയും അതിനി ആരൊക്കെ വന്നാലും അതിനൊരു മാറ്റവുമില്ല കേട്ടോടി കുശുമ്പി പാറു. അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ടവൻ പറഞ്ഞു. അത് കേട്ടവൾ ചിരിയോടെ അവന്റെ കവിളിൽ ചുംബിച്ചു. അവൻ ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു പുറത്തേക്കിറങ്ങി. അവരുടെ പോക്കും നോക്കി എന്തോ പോയ ആരെയോ പോലെ പ്രിയ നിന്നു. വീട്ടിലേക്ക് പോവാൻ തന്റെ സ്കൂട്ടിയിൽ കയറാൻ നിന്ന അവളെ പിടിച്ചവൻ അവന്റെ കാറിൽ കയറ്റി. ഏയ് എന്താ ഋഷിയേട്ടാ ഇത് എനിക്ക് വീട്ടിൽ പോണം?????? പോവാല്ലോ ഞാൻ കൊണ്ടുപോയി വിടാം. ഏ ?????? അപ്പൊ എന്റെ വണ്ടി????? അത് ജിത്തു വന്നു കൊണ്ടുപൊക്കോളും. ഡ്രൈവിംഗ് സീറ്റിൽ ഇരുന്നുകൊണ്ടവൻ പറഞ്ഞു. എന്താ ഉദ്ദേശം?????? പിരികം പൊക്കി അവൾ ചോദിച്ചു. പ്രേത്യേകിച്ചു ഉദ്ദേശം ഒന്നുല്ല ചുമ്മാ നിന്നെയും കൊണ്ടൊന്ന് കറങ്ങണം വീട്ടിൽ കൊണ്ടുപോയി ആക്കണം ദാറ്റ്സ് ഓൾ. അത് കേട്ടവൾ ചിരിച്ചു. എവിടാ പോണേ???? എവിടെ പോണം????? മ്മ്മ്മ്മ്…… ബീച്ചിൽ പോവാം ഇപ്പൊ സൺസെറ്റിന് സമയം ആയി നല്ല ഭംഗി ആയിരിക്കും ഇപ്പൊ കടൽ കാണാൻ. എന്നാൽ അങ്ങോട്ട് പോവാം. അവളുടെ കവിളിൽ മുത്തി അവൻ വണ്ടി മുന്നോട്ടെടുത്തു. വഴിയിലെ കാഴ്ചകളും സ്റ്റീരിയോയിൽ മുഴങ്ങുന്ന പാട്ടും ആസ്വദിച്ചവൾ ഇരുന്നു.
ബീച്ചിൽ എത്തിയപ്പോൾ ആവേശത്തോടെ അവൾ ചാടി പുറത്തിറങ്ങി. അങ്ങോട്ടോടാൻ നിന്ന അവളെ വലിച്ചവൻ അവന്റെ കൂടെ നടത്തി. അവന്റെ കയ്യിൽ തൂങ്ങി കൊച്ചുകുട്ടിയെ പോലെ നടക്കുന്ന അവളെ അവൻ സ്നേഹത്തോടെ ചേർത്ത് പിടിച്ചു. അരുണവർണ്ണമായ സൂര്യനെ നോക്കി അവന്റെ തോളിൽ തല ചായ്ച്ചിരിക്കുമ്പോൾ അവളുടെ മനസ്സ് ശാന്തമായിരുന്നു. അവളെ ചേർത്ത് പിടിച്ചിരിക്കുമ്പോൾ അവന്റെ മനസ്സിൽ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. ഉള്ളിൽ നുരഞ്ഞു പൊങ്ങുന്ന സന്തോഷത്തോടെ അകന്നു മാറുന്നതിനേക്കാൾ ശക്തിയിൽ വീണ്ടും കരയെ പുൽകാൻ വരുന്ന തിരകളിൽ കണ്ണും നട്ട് ഏറെ നേരം അവരിരുന്നു. ഋഷിയേട്ടാ………… അവനിൽ ചേർന്നിരുന്നു കൊണ്ടവൾ വിളിച്ചു. മ്മ്മ്മ്……………….. ഋഷിയേട്ടാ……………. എന്താടി???????? എനിക്കൊരു ഐസ്ക്രീം വാങ്ങിതരുവോ????? ഒന്ന് പോടീ ഈ നേരത്ത് ഐസ്ക്രീം കഴിച്ചിട്ട് വേണം വല്ല പനിയും പിടിക്കാൻ. ഇല്ലന്നെ പ്ലീസ് ഋഷിയേട്ടാ എനിക്കൊരു കുഴപ്പവും വരില്ല ഒരെണ്ണം മതി ഒരേ ഒരെണ്ണം പ്ലീസ്…….. നോ വേ മോളെ ഞാൻ വാങ്ങി തരില്ല. പ്ലീസ് ഞാൻ വേറൊന്നും ചോദിച്ചില്ലല്ലോ ഒരെണ്ണം വാങ്ങി താ പ്ലീസ് പ്ലീസ് പ്ലീസ്…. അവൾ കെഞ്ചുന്നത് കണ്ടവന് ചിരി വന്നുപോയി.
ശരി ശരി ഇവിടെ ഇരിക്ക് ഞാനിപ്പോ ഒരെണ്ണം വാങ്ങികൊണ്ട് വരാം. ആഹ്. അവൻ എഴുന്നേറ്റ് ഐസ്ക്രീം വാങ്ങാൻ പോയി. അവൾ വീണ്ടും കടലിലേക്ക് കണ്ണും നട്ടിരുന്നു. മ്മ്മ്മ് ഇന്നാ…….. അവൻ അവളുടെ അടുത്തായി ഇരുന്നു ഒരൈസ്‌ക്രീം അവൾക്ക് നേരെ നീട്ടി. അവൾ അത് വാങ്ങി. അപ്പോഴാണ് അവന്റെ മറുകയ്യിൽ ഇരിക്കുന്ന ഐസ്ക്രീം അവൾ ശ്രദ്ധിക്കുന്നത്. അപ്പൊ എന്നോട് ഇഷ്ടം ഒക്കെ ഉണ്ടല്ലേ അതുകൊണ്ടല്ലേ രണ്ടു ഐസ്ക്രീം എനിക്ക് വാങ്ങി കൊണ്ട് വന്നത്????? അവൾ ചിരിയോടെ ചോദിച്ചു. അയ്യടി ഇത് നിനക്കല്ല എനിക്കാണ്. അത് കേട്ടവൾ മുഖം വീർപ്പിച്ചു കയ്യിലിരുന്ന ഐസ്ക്രീം നുണഞ്ഞു. അവളുടെ കാട്ടിക്കൂട്ടൽ കണ്ടവൻ വാ പൊത്തി ചിരിച്ചു. എന്നെ കളിയാക്കുന്നോ???? അവൾ അവന്റെ പുറത്ത് തല്ലാൻ തുടങ്ങി. ഡീ…… ഡീ…… വെറുതെ ഇരിക്ക്……. ആഹ്….. എനിക്ക് വേദനിക്കുന്നു….. ഡീ….. നിർത്തടി………… അവൻ എന്ത് പറഞ്ഞിട്ടും നിർത്തുന്നില്ലെന്ന് കണ്ടതും അവളെ വലിച്ചു മടിയിലേക്കിട്ടു.
ഒന്ന് ചിരിച്ചതിനാണോടി പിശാശ്ശെ എന്റെ പുറം പള്ളിപ്പുറം ആക്കിയത്????? എന്നെ കളിയാക്കിയാൽ ഇങ്ങനെ ഇരിക്കും. അവൾ ചുണ്ട് കൂർപ്പിച്ചു പറഞ്ഞു. ഓഹോ എന്നാ എന്നെ തല്ലിയാൽ ഇങ്ങനെ ഇരിക്കും. അതും പറഞ്ഞവൻ അവളുടെ ചുണ്ടിൽ ഒരുമ്മ കൊടുത്തു. അവൾ ഞെട്ടി ചുറ്റും നോക്കി. എല്ലാവരും അവരവരുടെതായ ലോകത്താണ് അതുകൊണ്ട് ആരും കണ്ടിട്ടില്ല. അവൾ അവനെ നോക്കി കണ്ണുരുട്ടി. അവൻ ചിരിച്ചവളെ നോക്കി സൈറ്റ് അടിച്ചു. കളിയും ചിരിയും കുറുമ്പുകളുമായി അവർ അവിടെ സമയം ചിലവഴിച്ചു. ഇരുട്ട് വീണ് തുടങ്ങിയപ്പോൾ അവൻ അവളെയും കൊണ്ട് തിരികെ പോന്നു. തറവാട്ടിൽ അവളെ ആക്കി എല്ലാവരോടും യാത്ര ചോദിച്ചവൻ തിരിച്ചു പോയി.
അവൻ വീട്ടിലെത്തി കാർ പാർക്ക് ചെയ്തു അകത്തേക്ക് കയറുമ്പോൾ തന്നെ കണ്ടു വിശ്വൻ ഫോണിൽ ആരോടോ സംസാരിക്കുന്നത്. ആട ഞങ്ങൾ നേരത്തെ തന്നെ എത്തിക്കോളാം. ………………………………………. ഓഹ് എന്റെ പൊന്ന് ദേവാ ഞങ്ങൾക്കറിയില്ലേ എല്ലാം ഞങ്ങൾ മറ്റന്നാൾ തന്നെ എത്തിക്കോളാം പോരെ?????? ……………………………………….. എന്നാ ശരി നാളെ വിളിക്കാം. അയാൾ ഫോൺ കട്ട് ചെയ്തതും ഋഷി അയാൾക്കരികിൽ എത്തി. എന്താ ഡാഡി???? എവിടെ പോവുന്ന കാര്യമാ പറഞ്ഞത്????? അത് നമ്മുടെ മനുവിന്റെ കല്യാണം നടത്താൻ തീരുമാനിച്ചു അടുത്ത ആഴ്ചയാ നമ്മളോട് മറ്റന്നാൾ തന്നെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. ആഹാ എന്നിട്ടവൻ എന്നോടൊന്ന് വിളിച്ചു പറഞ്ഞില്ലല്ലോ????? ഋഷി പരിഭവിച്ചു. അതിന് അവൻ അറിഞ്ഞിട്ട് വേണ്ടേ. അവൻ ഓഫീസിൽ നിന്ന് ചെന്നിട്ട് പറയാനിരിക്കുവാ. മ്മ്മ്മ്മ്……… ആഹ് അവിടത്തെ കാര്യങ്ങൾ എങ്ങനായി????? ഓൾമോസ്റ്റ് എല്ലാം ശരിയായി ഇനി കുറച്ചു ഡീലുകളുടെ കാര്യത്തിൽ കൂടി തീരുമാനം ആവണം. അത് നാളെ നോക്കാം. ഞാൻ പോയൊന്നു കുളിക്കട്ടെ ഭയങ്കര ക്ഷീണം. അവൻ അതും പറഞ്ഞ് അകത്തേക്ക് നടന്നു. തുടരും……………………………..

by