രചന – ആർദ്ര അമ്മു
മലയാളിയാണല്ലേ?????
അഭി ചോദിച്ചു. അതേ. എനിക്ക് തോന്നി. സത്യം പറയാല്ലോ ദേവിനെ കണ്ടപ്പോഴാണ് സമാധാനമായത് ഒരു മലയാളിയെ എങ്കിലും കണ്ടല്ലോ. അവൻ പറഞ്ഞു. ഋഷി അവനെ അതിശയത്തോടെ നോക്കി. എന്താ ഇങ്ങനെ നോക്കുന്നത്???? അല്ല നീയെന്നെ എന്താ വിളിച്ചത്??? ദേവ് എന്ന് എന്തെ ഇഷ്ട്ടായില്ലേ???? എന്നെ എല്ലാവരും ഋഷി എന്നാ വിളിക്കാറ്. എല്ലാവരും വിളിക്കുന്നത് പോലെ വിളിച്ചാൽ എന്താ ഒരു ചേഞ്ച്??? ഞാൻ കുറച്ചു സ്പെഷ്യൽ ആണെന്ന് കൂട്ടിക്കോ???? അവന്റെ സംസാരം കേട്ട് ഋഷിക്ക് ചിരി വന്നു എന്നാലത് സമർത്ഥമായി മറച്ചു വെച്ച് കൊണ്ടവൻ ഗൗരവത്തോടെ അവനെ നോക്കി. നീ സ്പെഷ്യൽ ആണെന്ന് ആരാ പറഞ്ഞത്??? ഞാൻ തന്നെ. നിഷ്കളങ്കമായവൻ പറഞ്ഞു. ഓഹോ എന്താ അഭിജിത്തിന്റെ ഉദ്ദേശം???
ഏയ് ഇതെന്താ ഇങ്ങനെ ഞാൻ നിന്നെ ദേവ് എന്നല്ലേ വിളിച്ചത് നീയെന്നെ ജിത്തു എന്ന് വിളിച്ചാൽ മതി അല്ലെങ്കിൽ ഒരകൽച്ച ഫീൽ ചെയ്യും. അതിന് നമ്മൾ തമ്മിൽ അടുപ്പമില്ലല്ലോ??? ഇങ്ങനെ ഒക്കെ അല്ലെ അടുക്കുന്നത്. ഓഹോ എനിക്ക് താല്പര്യമില്ല. എന്നാലെനിക്ക് നല്ല താല്പര്യമുണ്ട്. അവൻ പിന്നെയും ഓരോന്നായി പറയാൻ തുടങ്ങി ഋഷിയത് കേൾക്കുന്നതായി പുറമെ ഭാവിച്ചില്ല എങ്കിലും അവൻ പറയുന്നതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അവൻ ഋഷിയോട് അടുക്കാൻ നോക്കി. ഋഷിക്കവനെ ബോധിച്ചെങ്കിലും കൂടുതൽ അടുപ്പം പുറമെ കാണിച്ചില്ല. എങ്കിലും അവൻ ഋഷിയെ വിടാതെ കൂടെ കൂടി. രണ്ടു മൂന്നു ദിവസങ്ങൾ കൊണ്ട് തന്നെ ഋഷിക്കവന്റെ സ്വഭാവം മനസ്സിലാക്കാൻ പറ്റി ഒരുപാട് സംസാരിക്കും വളരെ നിഷ്കളങ്കമായ പെരുമാറ്റം ദേഷ്യം അങ്ങനെ ഒന്നും വരാറില്ല വന്നാൽ പിന്നെ കണ്ട്രോൾ ചെയ്യാൻ പറ്റില്ല.
പതിയെ അവർക്കിടയിൽ ഒരു സൗഹൃദം രൂപപ്പെട്ടു. ഋഷിക്ക് അവനോട് ഒരുപാട് അടുപ്പം തോന്നി. തന്റെ അടുത്ത ആരോ ആണെന്ന് പലപ്പോഴും തോന്നി തുടങ്ങി. അല്ല ജിത്തു നീയെവിടെയാണ് താമസം???
ഋഷി അവനോട് ചോദിച്ചു. ഇപ്പോഴാണോ ഇതൊക്കെ ചോദിക്കുന്നത്???? ഋഷി മറുപടിയായി ഒന്ന് ചിരിച്ചു.
ഞാനിവിടെ അടുത്ത് പേയിങ് ഗസ്റ്റായിതാമസിക്കുവാ ഒരു ഫ്ലാറ്റ് നോക്കുന്നുണ്ട് തരപ്പെട്ടാൽ അങ്ങോട്ട് മാറും. അവന്റെ മറുപടി കേട്ടു ഋഷി കുറച്ചു നേരം എന്തോ ആലോചിച്ചു. പിന്നെ അവന് നേരെ തിരിഞ്ഞു. ഞാൻ ഇവിടെ ഞങ്ങളുടെ ഫ്ലാറ്റിൽ തന്നെയാണ് താമസം ഇപ്പൊ ഒറ്റക്കാണ് വരുന്ന തിങ്കൾ എന്റെ കസിൻ കൂടി വരും എങ്കിലും ഫ്ലാറ്റിൽ ഒരു റൂം ഫ്രീയാണ് നിനക്ക് താല്പര്യമുണ്ടെങ്കിൽ ഫ്ലാറ്റിലോട്ട് പോര് അവിടെ താമസിക്കാം. താല്പര്യം ഉണ്ടോന്നോ വേണമെങ്കിൽ ഇന്ന് തന്നെ പോരാം ഒറ്റയ്ക്ക് ഞാൻ മടുത്തു. അവന്റെ ആവേശം കണ്ടപ്പോൾ തന്നെ ഋഷിക്ക് ചിരി വന്നു. അന്ന് വൈകിട്ട് തന്നെ ജിത്തു ഋഷിയുടെ ഫ്ലാറ്റിലേക്ക് താമസം മാറി.
പിന്നീടങ്ങോട്ട് അവരുടെ ലോകമായിരുന്നു. കളിയും ചിരിയും ഇടക്കുള്ള തല്ല് കൂടലും എല്ലാമായി അവരടുത്തു. അതിനിടയിൽ മനുവും വന്നു.
മനു അസ്സലൊരു കാട്ടുകോഴിയാണ്. പിന്നെ അങ്ങോട്ട് മേളം തന്നെ ആയിരുന്നു ഇടക്കുള്ള നൈറ്റ് ഡ്രൈവും ഔട്ടിങ്ങുമായി അടിച്ചു പൊളിച്ചവർ നടന്നു ആരെയും അസൂയപ്പെടുത്തുന്ന തരത്തിലായിരുന്നു അവരുടെ സൗഹൃദം. ഋഷിയുടെ വീട്ടിൽ നിന്ന് വിളിക്കുമ്പോൾ ജിത്തുവും സംസാരിക്കും കുറഞ്ഞ സമയം കൊണ്ട് തന്നെ ജിത്തു അവരുമായും അടുത്തു ഋതുവിന് അവൻ ഋഷിയെയും മനുവിനെയും പോലെ തന്നെ ആയിരുന്നു.
ലക്ഷ്മിക്കും വിശ്വനാഥനും മകനെ പോലെയും.
—————————————————————
അല്ല ഋഷി ഇവനിടയ്ക്കിടക്കുണ്ടല്ലോ ഈ ഫോൺ വിളിയും ചിരിയും കളിയുമൊക്കെ എന്തോ ചുറ്റി കളിയില്ലേ???? ബാൽക്കണിയിൽ നിന്ന് ഫോൺ ചെയ്യുന്ന ജിത്തുവിനെ നോക്കി ബീൻ ബാഗിൽ ഇരിക്കുന്ന ഋഷിയോട് മനു പറഞ്ഞു. പോടാ അവൻ വീട്ടിലേക്ക് വിളിക്കുവായിരിക്കും. ഒലക്ക ഒന്ന് പോടാ അതവന്റെ ഗേൾ ഫ്രണ്ട് ആയിരിക്കും നോക്കിക്കോ എന്തായാലും ഇന്ന് ഞാൻ ചോദിക്കുന്നുണ്ട്.നീയെന്ത് വേണേലും കാണിക്ക്.ഋഷി ഒഴുക്കൻ മട്ടിൽ പറഞ്ഞു. ജിത്തു കാൾ ചെയ്തു കഴിഞ്ഞു അവരുടെ അടുത്തായി വന്നിരുന്നു.അല്ല ജിത്തു ആരായിരുന്നു ഫോണിൽ???
ഓഹ് അതോ അതെന്റെ ശ്രീക്കുട്ടി ആയിരുന്നു.
അവൻ ചിരിയോടെ പറഞ്ഞു. ശ്രീക്കുട്ടി എന്ന പേര് കേട്ടതും ഋഷി ഞെട്ടി അവനെ നോക്കി.
അവന്റെ ഹൃദയം അകാരണമായി മിടിക്കാൻ തുടങ്ങി.
അതാരാ ഗേൾ ഫ്രണ്ട് ആണോ??? മനു ചോദിച്ചു. ഋഷിയും അവന്റെ മറുപടിക്കായി ആകാംഷയോടെ നോക്കി. ഹഹഹഹ ഗേൾ ഫ്രണ്ടോ അവളെന്റെ പെങ്ങളാ എന്റെ ചെറിയച്ഛന്റെ മോൾ ശ്രീക്കുട്ടി എന്ന ശ്രീനന്ദ. ആഹാ. അല്ല ഇത്രയും നാളായിട്ട് നീ നിന്റെ വീട്ടുകാരെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ???
മനു വീണ്ടും ചോദിച്ചു. എന്റെ വീട്ടുകാരെ പറ്റി പറയാൻ ആണെങ്കിൽ ഒരുപാടുണ്ട്. ഒരു കൂട്ടുകുടംബമാണ് എന്റേത്. അവൻ വീട്ടിലെ എല്ലാവരെയും കുറിച്ച് പറയാൻ തുടങ്ങി. അതിൽ നിറഞ്ഞു നിന്നത് അവന്റെ ശ്രീക്കുട്ടിയും ആമിയുമായിരുന്നു. അവരുടെ കുസൃതികളും കുറുമ്പുകളുമെല്ലാം പറയുമ്പോൾ അവന്റെ മുഖത്ത് നിറഞ്ഞു നിന്നത് വാത്സല്യവും സ്നേഹവുമായിരുന്നെങ്കിൽ. ഋഷിയുടെ മനസ്സിൽ അടങ്ങാത്ത ആകാംഷയായിരുന്നു.
ശ്രീക്കുട്ടി എന്ന പേര് കേട്ടത് മുതൽ അവനതാരാണെന്നറിയാൻ മനസ്സ് വെമ്പി. ആഹാ കൊള്ളാല്ലോ നിന്റെ ശ്രീക്കുട്ടിയും ആമിയും രണ്ടു പേരെയും കാണാൻ വഴിയുണ്ടോ???? മനുവിന്റെ ചോദ്യം കേട്ടതും ഋഷിക്കവനെ കെട്ടിപിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നിപോയി. അതിനെന്താ???
ജിത്തു ഫോണിന്റെ ലോക്ക് ഓപ്പൺ ചെയ്തു ഗാലറിയിൽ തിരിഞ്ഞു. ഋഷി വർധിച്ച ഹൃദയമിടിപ്പോടെ നിന്നു.ദേ ഇതാ എന്റെ ശ്രീക്കുട്ടിയും ആമിയും അവർക്ക് നേരെ ഫോട്ടോ കാണിച്ചുകൊണ്ട് ജിത്തു പറഞ്ഞു. ജിത്തു ഒരു ഗാർഡൻ ബെഞ്ചിൽ ഇരിക്കുന്നു അവന് താഴെ പുല്ലിൽ ഇരിക്കുന്ന ആമി. അവളുടെ കഴുത്തിലൂടെയവൻ ചുറ്റി പിടിച്ചിട്ടുണ്ട്. അവനിരിക്കുന്ന ബെഞ്ചിന് പുറകിൽ അവനോട് ചേർന്ന് അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു കുസൃതി ചിരിയോടെ നിൽക്കുന്ന ശ്രീക്കുട്ടി.
ആ ഫോട്ടോ കാൺകെ ഋഷിയുടെ ഉള്ളിൽ സന്തോഷം നിറഞ്ഞു. തേടി നടന്നത് കണ്ടെത്തിയത് പോലെ അവന്റെ കണ്ണുകൾ തിളങ്ങി. ജിത്തു പിന്നീട് പറഞ്ഞതൊന്നും അവൻ കേട്ടില്ല ശ്രീക്കുട്ടിയെ കണ്ടെത്തിയതിന്റെ സന്തോഷത്തിലായിരുന്നു അവൻ.
ശ്രീക്കുട്ടിയേയും ഓർത്തിരുന്നപ്പോഴാണ് ഇടിവെട്ടേറ്റത് പോലെ ജിത്തുവിന്റെ കാര്യം അവനോർമ്മ വന്നത്. ജിത്തു എന്ന് പറഞ്ഞാൽ ഇപ്പൊ തനിക്ക് ജീവിതത്തിന്റെ ഒരു ഭാഗമാണ് അതുപോലെ തന്നെയാണ് അവനും ജീവിതത്തിൽ ആദ്യമായി കിട്ടിയ ആത്മാർത്ഥ സൗഹൃദം ആ താൻ തന്നെ കൂട്ടുകാരനോട് ചെയ്യുന്ന ചതി പോലെയാവില്ലേ???
താനീ കാര്യം അവനോട് പറഞ്ഞാൽ അവനെങ്ങനെ പ്രതികരിക്കും????ഇന്ന് അവളുടെ കാര്യം പറഞ്ഞപ്പോൾ കണ്ടതാണ് അവന്റെ കണ്ണിലെ സ്നേഹം. ജിത്തു ഇപ്പൊ തനിക്ക് ജീവന്റെ ഒരു ഭാഗമാണ് ശ്രീക്കുട്ടി തന്റെ ജീവനും ജിത്തുവിന് വേണ്ടി ശ്രീകുട്ടിയെയോ ശ്രീക്കുട്ടിക്ക് വേണ്ടി ജിത്തുവിനെയോ വേണ്ടെന്നു വെക്കാൻ കഴിയില്ല രണ്ടുപേരെയും വേണം. സൗഹൃദത്തിനും പ്രണയത്തിനുമിടയിൽ കിടന്നവന്റെ ഹൃദയം വിങ്ങി.
മനുവിന്റെ ചോദ്യമാണ് ചിന്തകളിൽ നിന്നവനെ മോചിപ്പിക്കുന്നത്. ഡാ നീ ഞങ്ങൾ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ???? ഏ……. എന്താ????? ആ ബെസ്റ്റ് നീയിതേത് ലോകത്താ വാ ഫുഡ് എടുത്തു വെച്ചിട്ടുണ്ട് കഴിക്കാം. മനു പറഞ്ഞു. അവൻ പതിയെ എഴുന്നേറ്റു അവരുടെ കൂടെ അകത്തേക്ക് പോയി. ഭക്ഷണം കഴിക്കുമ്പോഴും അവന്റെ ചിന്തകൾ പല വഴി സഞ്ചരിച്ചു. കഴിച്ചു പൂർത്തിയാക്കാതെ തന്നെ അവൻ എഴുന്നേറ്റു. ഡാ നീയെന്താ മുഴുവൻ കഴിക്കാത്തത്??
എനിക്ക് വേണ്ട വിശപ്പില്ല. അത്ര മാത്രം പറഞ്ഞവൻ മുറിയിലേക്ക് നടന്നു. ഇവനിതെന്ത് പറ്റി????
മനു അവൻ പോയ വഴിയേ നോക്കി പറഞ്ഞു. ജിത്തുവും അത് തന്നെ ചിന്തിക്കുവായിരുന്നു.
ഋഷി നേരെ അവന്റെ മുറിയിൽ നിന്ന് ബാൽക്കണിയിലേക്ക് നടന്നു.
മനസ്സ് കേട്ട് പൊട്ടിയ പട്ടം കണക്കെ പറന്നുകൊണ്ടിരുന്നു. എത്ര ആലോചിച്ചിട്ടും ഒരു തീരുമാനത്തിലെത്താനവന് കഴിഞ്ഞില്ല.ഋഷി എന്താടാ കുറച്ചു നേരമായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു നിനക്കെന്താ പ്രശ്നം???
മനു അവന്റെ അടുത്തേക്ക് ചെന്ന് നിന്നുകൊണ്ട് ചോദിച്ചു. ഒന്നൂല്ല.അങ്ങനെ ഒന്നുല്ലന്ന് പറഞ്ഞൊഴിയണ്ട എന്തോ ഉണ്ട് പറ എന്തായാലും നമുക്ക് പരിഹാരം കാണാം. അവനോട് പറഞ്ഞാൽ മനസ്സിനൊരു സമാധാനം കിട്ടുമെന്ന് ഋഷിക്ക് തോന്നി.
പതിയെ ഒരു ദീർഘനിശ്വാസമെടുത്തവനെല്ലാം മനുവിനോട് പറഞ്ഞു. ഡാ നിനക്കുറപ്പാണോഅതവള് തന്നെയാണെന്ന്??? എല്ലാം കേട്ട് കഴിഞ്ഞു ഋഷിയോടവൻ ചോദിച്ചു. എനിക്ക് നൂറുശതമാനം ഉറപ്പുണ്ട് അത് അവള് തന്നെയാ. നിന്റെ തീരുമാനം എന്താ???? എനിക്ക് രണ്ടു പേരെയും വേണം അവന്റെ സമ്മതത്തോടെ വേണം എനിക്കവളെ സ്നേഹിക്കാൻ.
ഋഷിയുടെ മറുപടി കേട്ട് മനു കുറച്ചു നേരം നിശബ്ദമായി നിന്നു. എന്നാൽ നീയിതവനോട് തുറന്നു പറ അവന് നിന്നെ മനസ്സിലാകാതെ ഇരിക്കില്ല.
ഇപ്പോഴേ തുറന്നു പറയുന്നതാ നല്ലത് അവനോട് നമ്മൾ ഒളിച്ചു വെച്ചെന്നവന് തോന്നരുത്. മനു അവന് ആത്മവിശ്വാസം കൊടുത്തു. ഋഷി അവനോട് പറയാൻ തന്നെ തീരുമാനിച്ചു. അവനോട് സംസാരിക്കാൻ പുറത്തേക്ക് ഇറങ്ങാൻ നിൽക്കുമ്പോഴാണ് ജിത്തു അവരെ നോക്കി അങ്ങോട്ട് വന്നത്. എനിക്കറിയാമായിരുന്നു നിങ്ങളിവിടെ കാണുമെന്നു. ദേവ് നിനക്കെന്താ പെട്ടെന്നൊരു മാറ്റം?? നീ ഭയങ്കര മൂഡ് ഓഫ് ആണല്ലോ??? ഋഷി അത് കേട്ട് പതിയെ അവന് നേരെ തിരിഞ്ഞു. ജിത്തു എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്. അതിനെന്താ നീ പറഞ്ഞോ നമ്മുടെ ഇടയിൽ ഇങ്ങനെ ഫോർമാലിറ്റിയുടെ ഒക്കെ ആവശ്യമുണ്ടോ??? ഇല്ല ജിത്തു ബട്ട് ഞാനിപ്പോ പറയാൻ പോവുന്നത് വളരെ സീരിയസ് ആയിട്ടുള്ള കാര്യമാണ് നീ മുഴുവൻ കേട്ടിട്ട് ഒരു തീരുമാനം പറയണം ഒക്കെ ഒക്കെ എന്താ കാര്യം അത് പറ. ഋഷി ആദ്യമായി ശ്രീകുട്ടിയെ കണ്ടത് മുതലുള്ള കാര്യങ്ങൾ പറയാൻ തുടങ്ങി..ജിത്തു ആകാംഷയോടെയും അമ്പരപ്പോടെയും അവൻ പറയുന്നത് ശ്രദ്ധിച്ചു.
ജിത്തു നമുക്കിടയിൽ ഒന്നിനും ഒരു മറ കാണരുത് അതിനാണ് ഞാനിതെല്ലാം തുറന്നു പറയുന്നത്.
എനിക്ക് നീയിപ്പോ എന്റെ കൂടെപ്പിറപ്പിനെ പോലെ തന്നെയാണ്. അതുകൊണ്ട് പറയുവാ എനിക്ക് നിന്റെ ശ്രീക്കുട്ടിയെ ജീവനാണ്. എനിക്കവളെ വേണം അതുപോലെ തന്നെ നമ്മുടെ ഫ്രണ്ട്ഷിപ്പിന് ഒരു കോട്ടവും തട്ടാൻ പാടില്ല. പൊന്ന് പോലെ നോക്കും തുലാഭാരം നടത്താം എന്നൊന്നും പറയില്ല ഇടക്ക് വഴക്കിട്ടെന്നും ഒന്ന് പൊട്ടിച്ചെന്നുമൊക്കെ ഇരിക്കും. പക്ഷെ എന്റെ ചങ്കിൽ ജീവനുള്ള അത്രയും കാലം ഈ നെഞ്ചിൽ ചേർത്ത് പിടിച്ചോളാം മറ്റൊരാൾ കാരണം കണ്ണുനിറയ്ക്കാൻ ഞാൻ സമ്മതിക്കില്ല.
എനിക്ക് തന്നൂടെ നിന്റെ ശ്രീക്കുട്ടിയെ സ്വന്തം കാലിൽ നിൽക്കാറാവുമ്പോൾ ഞാൻ വീട്ടുകാരെ വിടാം ഒരു താലി കെട്ടി എന്റെ മാത്രം ആയിട്ട് ഞാൻ കൊണ്ട് പോന്നോട്ടെ???? ജിത്തുവിന്റെ കയ്യിൽ പിടിച്ചവൻ ചോദിച്ചു. അവന്റെ കണ്ണിലെ ആത്മാർത്ഥയും സ്നേഹവും കണ്ടു ജിത്തു ഒരു നിമിഷം നിന്നു.
പതിയെ ഋഷിയുടെ കൈ എടുത്തു മാറ്റി ബാൽക്കണിയുടെ റയിലിൽ പിടിച്ചു വിദൂരതയിലേക്ക് നോക്കി നിന്നു. …..തുടരും…………………………………

by