രചന – ഇഷ ജാൻവി
എനിക്ക് ഈ കാശിയുടെ സ്വന്തം ആമിയാവണം
നീ എപ്പോഴും എന്റെ അല്ലെ ആമി അതിന് മുന്നേ എനിക്ക് അറിയണം എന്നെ കാശി എന്ന് വിളിക്കാനുള്ള കാരണം
അത് അത് പിന്നെ
എന്താണ് ഒരു കള്ളതരം മണക്കുന്നുണ്ടല്ലോ
ഈ 😁😁😁
അത് പറയാം അതിന് മുന്നേ ഈ ടി ഷർട്ട് ഒന്ന് ഊരിയെ
ങേ 😲
നിഖിൽ വാ പൊളിച്ചു അവളെ നോക്കി നിന്ന് പോയി..
ആ വാ അടച്ചു വച്ചു ഒന്ന് വേഗം അഴിക്ക്
അയ്യേ ഞാൻ ഒന്നും അഴിക്കില്ല
അവൻ അവളിൽ നിന്ന് അകന്നു മാറി കൊണ്ട് പറഞ്ഞു
ദേ കാശി കളിക്കല്ലേ കാരണം അറിയണമെങ്കിൽ വേഗം അഴിക്ക് ഇല്ലെങ്കിൽ അതും പിടിച്ച ഇവിടെ നിന്നോ ഞാൻ കിടക്കാൻ പോവുകയാ
അയ്യോ ഏട്ടൻ ചുമ്മാ പറഞ്ഞതല്ലേ ഡീ ഇപ്പൊ നിനക്ക് എന്താ വേണ്ടത് ഇത് അഴിക്കണം അത്രയല്ലേ ഉള്ളു
അതും പറഞ്ഞു അവൻ ടി ഷർട്ട് ഊരി ബെഡിൽ ഇട്ടു
അത് കണ്ടതും അവള് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് പോയി അവനെ ചാരി നിന്ന് ഇടത് നെഞ്ചിലായി പച്ച കുത്തിയ ശിവന്റെ രൂപത്തിൽ അമർത്തി ചുംബിച്ചു. ആദ്യമൊന്നു അമ്പരന്നെങ്കിലും അവൻ അവളെ ഇടുപ്പിലുടെ വട്ടം പിടിച്ചു ചേര്ത്ത നിർത്തി. അവളുടെ നെറുകയിൽ അവന്റെ ചുണ്ടുകൾ ചേർത്തു. കുറച്ചേറെ സമയം രണ്ട് പേരും അങ്ങനെ തന്നെ നിന്നു.
അവൻ അവളെ അടർത്തി മാറ്റി
ഇത് കണ്ടിട്ടാണോ നീ കാശി എന്ന് വിളിക്കാൻ തുടങ്ങിയത്
ഹ്മ്മ്
ഒന്നുടെ അവന്റെ നെഞ്ചിൽ അമർന്നു അവള് പറഞ്ഞു
എടി കള്ളി നീ എങ്ങനെയാ ഇത് കല്യാണത്തിന് മുന്നേ കണ്ടത്
വീണ്ടും അവളെ അവന് അഭിമുഖമായി നിർത്തി ചോദിച്ചു
😁😁ഈ അത് അത് പിന്നെ…
നിന്ന് കളിക്കാതെ പറയടി
ഒരു കള്ള ചിരിയോടെ അവള് വീണ്ടും അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു
അതില്ലേ ഒരു ദിവസം ഞാനും അജുവും ആദിയും കൂടെ അമ്പലത്തിൽ പോയി ഞാൻ പ്രാർത്ഥിച്ചു തിരിഞ്ഞപ്പോൾ കണ്ടത് ശിവനെ പച്ച കുത്തിയ ഈ നെഞ്ചാണ് കുറച്ചു സമയം അവിടെ തന്നെ നോക്കി നിന്നു ആദി തട്ടി വിളിച്ചപ്പോഴാണ് ബോധം വന്നത് തന്നെ
അവന്റെ നെഞ്ചിലൂടെ വിരലോടിച്ചു കൊണ്ട് പറഞ്ഞു
ഹ്മ്മ് അത് എപ്പോഴാ
ഏട്ടൻ അമ്മയുടെ കൂടെ വന്നതാ അമ്മയെയും ഞാൻ അന്ന് കണ്ടിരുന്നു. ഏട്ടൻ കാണാതെ കുറെ സമയം നോക്കി നിന്നിട്ടുണ്ട് അതും അജുവിന്റെയും ആധിയുടെയും കണ്ണ് വെട്ടിച്ചു അവരെങ്ങാൻ കണ്ടിരുന്നെങ്കിൽ എന്നെ കളിയാക്കി കൊല്ലില്ലെ
ഓഹോ അതിനിടക്ക് ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നോ എന്നിട്ടും നീ നോക്കുന്നത് ഞാൻ അറിഞ്ഞില്ലല്ലോ
എങ്ങനെ അറിയാനാ അതിന് മുന്നേ ഈ നെഞ്ചിൽ വേറെ ആളെ കുടിയിരുത്തിയില്ലേ
കുറുമ്പൊടെ അവന്റെ നെഞ്ചിൽ കടിച്ചു കൊണ്ട് പറഞ്ഞു
ഡി പട്ടി കുട്ടി കടിക്കാതെ
അത് കഴിഞ്ഞ കാര്യമല്ലേ ഇനി അത് പറയരുത് എന്ന് പറഞ്ഞാൽ നീ കേൾക്കില്ലല്ലോ
ഇല്ലാ കേൾക്കില്ല എനിക്ക് അത് പറഞ്ഞില്ലെങ്കിൽ സമാധാനം വരില്ല ഹ്മ്മ് 😏😏😏
അവനോട് കെറുവിച്ചു കൊണ്ട് അവള് മാറി നിന്നു
നിന്റെ ഈ ദേഷ്യം പിടിച്ച മുഖം കാണുമ്പോൾ ഉണ്ടല്ലോ ഈ കവിളൊക്കെ കടിച്ചെടുക്കാൻ തോന്നും ദേ ഇത് പോലെ
എന്നും പറഞ്ഞു കൊണ്ട് അവന് പിന്നിലൂടെ അവളെ പുണർന്നു കൊണ്ട് അവളുടെ കവിളിൽ കടിച്ചു
ആ..
അവിടെ പതിയെ അവന്റെ ചുണ്ടുകളും അമർന്നു പിന്നിലുള്ള മുടിയൊക്കെ എടുത്ത് മുന്നിലേക്ക് ഇട്ടു അവളുടെ പിൻ കഴുത്തിൽ ചുംബിച്ചു ഒന്ന് കുറുകി കൊണ്ട് അവള് അവന് അഭിമുഖമായി തിരിഞ്ഞു നിന്നു
കാശി
ഹ്മ്മ്
അവളുടെ മുടി ചെവിയുടെ സൈഡിൽ ഒതുക്കി കൊണ്ട് അവൻ മൂളി
ആരാ എന്റെ അച്ഛനും അമ്മയും
നീ.. നീ.. ഇത് എന്താ ചോദിക്കുന്നെ
അത്രയും സമയം അവളിൽ ലയിച്ചു നിന്ന കാശി ആ ചോദ്യത്തിൽ ഒന്ന് ഞെട്ടി അത് മറച്ചു വെക്കാൻ എന്നോണം അവൻ തിരിഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു
വേണ്ട കാശി ഒന്നും മറച്ചു വെക്കേണ്ട ഞാൻ അന്ന് അമ്മ അച്ഛനോട് പറയുന്നത് കേട്ടതാണ്
എന്ത് കേട്ടെന്നാണ് എന്റെ ആമി ഈ പറയുന്നേ
എത്രയും പെട്ടെന്ന് എന്റെ കല്യാണം നടത്തിയിട്ടു വേണം ഇവിടുന്ന് പോകാൻ എന്നും ഇനിയും എന്റെ ചിലവൊന്നും നോക്കാൻ നിൽക്കേണ്ട കെട്ട കഴിഞ്ഞാൽ അവർക്ക് നാട്ടിലേക്ക് മാറാം എന്നും
കരഞ്ഞു കൊണ്ട് അവള് പറഞ്ഞതും അവൻ അവളെ നെഞ്ചിലായി ചേര്ത്ത പിടിച്ചു
നിനക്ക് ഞാൻ ഇല്ലേ ഡീ പിന്നെ എന്തിനാ കരയുന്നെ ദേ എന്നെ നോക്കിയേ
അവളുടെ മുഖം ചൂണ്ട് വിരൽ കൊണ്ട് ഉയർത്തി അവളുടെ രണ്ട് കണ്ണിലും മാറി മാറി ചുംബിച്ചു
കരയല്ലേ പെണ്ണെ നിനക്ക് അറിയണ്ടേ നിന്റെ അച്ഛനും അമ്മയും ആരാണെന്ന്
ഹ്മ്മ്
കണ്ണ് തുടച്ചു കൊണ്ട് മിത്ര അവനെ ചുറ്റിപിടിച്ചു അവനും
നിന്റെ അച്ഛന്റെ അനിയത്തിയുടെ മകളാണ് നീ. അതായത് നിന്നെ എടുത്ത് വളർത്തിയ നിന്റെ അച്ഛൻ നിന്റെ അമ്മാവനാണ്. അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൽ മരിച്ചതാണ് നിനക്ക് ഒരു വയസ്സുള്ളപ്പോൾ അന്ന് നീ അവരുടെ കൂടെ പോയില്ല മാമന്റെ വീട്ടിലാണ് ഉണ്ടായത് അത് കൊണ്ട് നിനക്ക് ഒന്നും പറ്റിയില്ല. അവര് നിന്നെ മകളായി വളർത്തി നിന്റെ അമ്മയുടെ അച്ഛന്റെയും അമ്മയുടെയും നിർദേശപ്രകാരമായിരുന്നു അത് നിന്നെ ഒന്നും അറിയിക്കേണ്ട എന്നുള്ളതും
ഹ്മ്മ്
ഇനി അതൊന്നും ആലോചിക്കേണ്ട പോയവർ പോട്ടെ നിനക്ക് ഇപ്പൊ തന്നെ എത്ര അമ്മമാരുണ്ട് പിന്നെ രണ്ട് അച്ചന്മാരും അതൊന്നും പോരാഞ് നിന്നെ ജീവനെകാൾ ഏറെ സ്നേഹിക്കുന്ന നിന്റെ രണ്ട് ചങ്ക്‌സും നിന്റെ പാതിയായ ഞാനും കൂടെ തന്നെ ഇല്ലേ
ഹ്മ്മ്
നീ എന്റെ അമ്മയോട് പറഞ്ഞായിരുന്നോ
അത് എന്റെ അമ്മ കൂടെയാ
ഓ സോറി നമ്മുടെ അമ്മയോട്
അമ്മയോട് ഞാൻ പറഞ്ഞിരുന്നു അത് എന്റെ യഥാർത്ഥ അച്ഛനും അമ്മയും അല്ലാ എന്ന് വേറെ ആരിൽ നിന്നും അറിയുന്നതിനെക്കാൾ നല്ലത് അല്ലെ ഞാൻ തന്നെ പറയുന്നത്
ഹ്മ്മ്
ആരാണെന്ന് എനിക്കും അറിയില്ല എന്ന് പറഞ്ഞിന്
ഇനി ധൈര്യമായി പറയാലോ
ഒരു ഫോട്ടോ പോലും ഞാൻ കണ്ടില്ല
അവന്റെ നെഞ്ചിൽ മുഖം അമർത്തി കൊണ്ട് പറഞ്ഞു
അത് നിന്റെ അച്ചാച്ചന്റെ ഓർഡർ ആയിരുന്നു അവരുമായി ബന്ധപെട്ട എല്ലാം നശിപ്പിച്ചു കളയണമെന്ന്
ഹ്മ്മ്
ഇനി എന്താ മോളുസേ പരിപാടി
അവളെ പുണർന്നു കൊണ്ട് ചെവിയിൽ കടിച്ചു കൊണ്ട് ചോദിച്ചു
കിടന്നു ഉറങ്ങണം അല്ലാതെ എന്ത്
അവനെ തള്ളി മാറ്റി കള്ള ചിരിയോടെ അവള് പറഞ്ഞു
അയ്യടാ അത് അങ്ങ് പള്ളിയിൽ പോയി പറഞ്ഞ മതി മനുഷ്യനെ കൊതിപ്പിച്ചു കടന്നു കളയുന്നോ
ഞാൻ ആരെയും കൊതിപ്പിച്ചിട്ട് ഒന്നുമില്ല
വളരെ നിഷ്കുവായി ബെഡ് തട്ടി വിരിച്ചു കൊണ്ട് പറഞ്ഞു
ഇല്ലേ
പിന്നിലൂടെ പുണർന്നു കൊണ്ട് ചോദിച്ചു
എനിക്ക് ഉറക്കം വരുന്നു
അവന്റെ കൈ മാറ്റാൻ പരിശ്രമിച്ചു കൊണ്ട് പറഞ്ഞു
ഉച്ച മുതൽ സന്ധ്യ വരെ പോത്ത് പോലെ കിടന്ന് ഉറങ്ങിയ നിനക്ക് എങ്ങനെയാ ഉറക്കം വരുന്നേ
അവളെ തിരിച്ചു നിർത്തി കൊണ്ട് ചോദിച്ചു
ഈ 😁😁
ചിരിക്കല്ലേ പെണ്ണെ നിന്റെ ഈ ചുണ്ടിന് മുകളിലുള്ള മറുക് കാണുമ്പോൾ
പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ അവന്റെ ചുണ്ടുകൾ അവിടെ അമർന്നിരുന്നു
സ്വന്തമാക്കുകയാണ് ഈ കാശിയുടെ സ്വന്തം ആമിയെ
അവളെ എടുത്ത് ബെഡിൽ കിടത്തിയതിന് ശേഷം ചെവിയിലായി പറഞ്ഞു
അവന്റെ പച്ച കുത്തിയ നെഞ്ചിൽ ചുംബിച്ചു കൊണ്ട് അവളും സമ്മതം മൂളി
💙💙💙💙💙💙💙💙💙💙💙💙💙💙💙💙
മൂന്നു മാസം അജുവിനും ആദിക്കും കംപ്ലീറ്റ് റസ്റ്റ് പറഞ്ഞത് കൊണ്ട് തന്നെ അവരുടെ അമ്മമാർ രണ്ടാളും വീട്ടിൽ നിന്ന് പുറത്ത് വിട്ടില്ല ആകെ അനുവാദം കൊടുത്തത് ആധിക്ക് അജുവിന്റെ വീട്ടിൽ പോകാനും അജുവിന്റെ വീട്ടിൽ പോകാനുമാണ്. മിത്ര പിന്നെ ദിവസവും രാവിലെ അവിടെ ഹാജർ ആകും. രാവിലെ തന്നെ അമ്മയുമായി എല്ലാ പണികളും ഒതുക്കി വച്ച അവൾ നിഖിലിന്റെ കൂടെയാണ അവിടെ പോവുക. തിരിച്ചു നിഖില് വൈകുന്നേരം അവളെ കൂട്ടാനും വരും. ചില ദിവസങ്ങളിൽ അമ്മയോ നീലു ചേച്ചിയോ ഉണ്ടാകും, അമ്മയാണ് കൂടെ ഉള്ളത് എങ്കിൽ ഓട്ടോയിൽ പോവുകയും വരുകയും ചെയ്യും. നീലു ചേച്ചിക്ക് ഇപ്പൊ ഓട്ടോയിൽ കേറാൻ പറ്റാത്ത സമയമായത് കൊണ്ട് വിധു ഏട്ടൻ കാറിൽ രാവിലെ കൊണ്ട് ചെന്ന് ആക്കുകയും കൂട്ടാൻ വരുകയും ചെയ്യും.
ഈ മൂവർ സംഗം ഒന്നുകിൽ അജുവിന്റെ വീട്ടിൽ അല്ലെങ്കിൽ ആദിയുടെ വീട്ടിലാണ് ഉണ്ടാവുക വൈകീട്ട് നിഖില് കൂട്ടാൻ വരുന്നത് വരെ.
ഇതിനിടയിൽ അരുണേട്ടന്റെ കല്യാണം കഴിഞ്ഞു. ഞാൻ കല്യാണത്തിന് മാത്രമാണ് പോയത്. അജുവും ആദിയും ഇങ്ങനെ കിടക്കുമ്പോൾ ഫങ്ക്ഷന് പോകാൻ ഒന്നും താല്പര്യമുണ്ടായിരുന്നില്ല പക്ഷെ ഏട്ടന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ കൂടാതെ എന്നെ ഭയങ്കര കാര്യവുമാണ് അതോണ്ട് കല്യാണത്തിന് പോയിരുന്നു. ക്ലാസ്സ് ട്യൂട്ടർ ആയത് കൊണ്ട് കോളേജിലെ പിള്ളേരും ഉണ്ടായിരുന്നു. അമ്മുവും അനുവും വന്നിരുന്നു അവര് ഇപ്പോഴും കോഴ്സ് കണ്ടിന്യൂ ചെയുന്നുണ്ട്. അമൃത വന്നില്ലട്ടോ ഞാൻ നോക്കി ബട്ട് കണ്ടില്ല, ചുമ്മാ എന്റെ കെട്ടിയോനെ ഒന്ന് ചൊറിയാനാണ് ആ ഭാഗ്യമില്ല.
ഏട്ടന് ഫുൾ തിരക്ക് ആയത് കൊണ്ട് അമ്മുവിനോടും അനുവിനോടും കത്തി അടിച്ചിരുന്നു കൂട്ടത്തിൽ ആദിയെയും അജുവിനെയും വീഡിയോ കോൾ ചെയ്തു വെറുപ്പിച്ചു. ചുമ്മാ ഒരു രസം. അതിനിടക്ക് ഹരിയേട്ടനെയും പരിചയപ്പെട്ടു നിങ്ങൾക്ക് ഓർമയില്ലേ അന്ന് പറഞ്ഞില്ലേ നിഖിലേട്ടന്റെ ഒരു സുഹൃത് ഗൾഫിലുണ്ടെന്ന് ആ അത് തന്നെ ആള് ഭയങ്കര ഫ്രണ്ട്‌ലിയാണ് ബാക്കി ഏട്ടന്മാരെ പോലെ തന്നെ. പിന്നെ നകുലേട്ടന്റെ കല്യാണവും ഉറപ്പിച്ചു അവസാനം വീട്ടുകാർ അവരെ കെട്ടിക്കാൻ തീരുമാനിച്ചു പിന്നെ നമ്മുടെ നിയാസിക്കയും ഭാര്യയും മോളും വന്നിരുന്നു. അവര് വരാൻ കുറച്ചു താമസിച്ചിന് മോൾക്ക് ചെറിയൊരു ജലദോഷം പോലെ ഡോക്ടറെ കാണിച്ചിട്ട് വരുന്ന വരവാണ് അതോണ്ട് അവര് വേഗം തന്നെ പോയി. നിയാസിക്ക അവരെ കൊണ്ടാക്കിയ ഉടനെ തിരിച്ചു വന്നു.
നമ്മള് പിന്നെ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും വായിനോക്കി ഇരുന്നു വേറെ പണിയൊന്നുമില്ലല്ലോ. ഓഡിറ്റോറിയത്തിലാണ് കല്യാണം വൈകുന്നേരം വീട്ടിൽ റിസപ്ഷനും. ഫുഡ് കഴിച്ച ഉടനെ ഞാൻ വീട്ടിലേക്ക് പോയി എന്താണെന്ന് അറിയില്ല ഭയങ്കര തലവേദന. ഏട്ടൻ കൊണ്ട് വിടാം എന്ന് പറഞ്ഞെങ്കിലും അവിടെ എന്തെങ്കിലും ആവശ്യമുണ്ടാവുമെന്നുള്ളത് കൊണ്ട് ഞാൻ ഓട്ടോക്കാണ് വന്നത്. വന്നു കയറിയ ഉടനെ ഒറ്റ കിടത്തമായിരുന്നു, അമ്മ അരുണേട്ടന്റെ വീട്ടിലാണ് ഉള്ളത്. വൈകുന്നേരം ആകുമ്പോഴേക്കും അമ്മയും വന്നു, അമ്മ റിസപ്ഷന് വരുന്നില്ല എന്ന് പറഞ്ഞത് കൊണ്ട് ഏട്ടൻ എന്നെ കൂട്ടാൻ വന്നിരുന്നു ഞാനും ഏട്ടനും സെയിം കളർ കോഡൊക്കെ ഇട്ടാണ പോയത് 😁 റിസപ്ഷൻ കഴിയാൻ ഒന്നും ഞങ്ങള് കാത്ത് നിന്നില്ല അതിന് മുന്നേ അരുണേട്ടൻ ഞങ്ങളെ പറഞ്ഞു അയച്ചിരുന്നു വേറെ ഒന്നുമല്ല അജുവിനും ആദിക്കും പാർസൽ തന്നു വിട്ടായിരുന്നു അതും കൊടുത്തിട്ടാണ് ഞങ്ങള് വീട്ടിൽ എത്തിയത്.
എന്താല്ലെ…..
💙💙💙💙💙💙💙💙💙💙💙💙💙💙💙💙
അജുവിന്റെയും ആധിയുടെയും ശിക്ഷ (ഐ മീൻ റസ്റ്റ്) കഴിഞ്ഞതിന് ശേഷം പിന്നെ ഫുൾ കറക്കമായിരുന്നു ഇത്രയും ദിവസം വീട്ടിൽ ഇരുന്നതിന്റെ ആ ഒരു ഇത് തീർക്കാൻ. അങ്ങനെ ഒരു ദിവസം മാളിൽ പോയതാ ലിഫ്റ്റിൽ നിന്ന് ഇറങ്ങിയതിന് ശേഷം എന്തോ ഒരു തല ചുറ്റൽ പോലെ. അത് മിക്കവാറും ഉണ്ടാകാറുണ്ട് ലിഫ്റ്റിൽ നിന്ന് ഇറങ്ങിയാലും മുകളിലേക്കും താഴേക്കും പോകുന്ന ഒരു ഫീൽ. ഞാനും ആദ്യം അങ്ങനെയാണ് വിചാരിച്ചത് ബട്ട് പെട്ടെന്ന് ബാലൻസ് കിട്ടീലാ അജുവാനോ ആദിയാണോ പിടിച്ചത് എന്ന് അറിയില്ല ആരോ താങ്ങിയത് അറിഞ്ഞിരുന്നു. പിന്നെ കണ്ണ് തുറക്കുമ്പോൾ ഹോസ്പിറ്റൽ ബെഡിലാണ് ഡ്രിപ് കേറ്റുന്നുണ്ട്
അടുത്ത് ഏട്ടൻ ഇരിക്കുന്നുണ്ട് ഇത് എപ്പോ വന്നോ എന്തോ
പിന്നെ ബെഡിന്റെ രണ്ട് അറ്റത്തും അജുവും ആദിയും.
മൂന്നാളും എന്തോ സംസാരിച്ച ഇരിക്കുകയാ അതോണ്ട് ഞാൻ ഉണർന്നത് കണ്ടില്ല. ഞാൻ മെല്ലെ ഏട്ടന്റെ കയ്യിൽ തൊട്ടു.
ഏട്ടൻ എന്നെ ഒന്ന് നോക്കി. പിന്നെ ഒറ്റ കെട്ടിപ്പിടുത്തം ആയിരുന്നു. ഞാൻ അന്തം വിട്ട് അജുവിനെയും ആദിയെയും നോക്കി അപ്പൊ രണ്ടും രണ്ട് സൈഡിൽ നിന്ന് ചിരിച്ചോണ്ട് വന്നു ഏട്ടനോടൊപ്പം തന്നെ എന്നെ പുണർന്നു.
ഇവർക്കൊക്കെ ഇത് എന്ത് പറ്റിയോ എന്തോ. ഞാൻ മരിച്ചിട്ട് ഒന്നുമില്ലല്ലോ പിന്നെ എന്താപ്പാ സംഭവം. പതിയെ ഏട്ടൻ എന്നിൽ നിന്ന് മാറി ഇരുന്ന് എന്റെ കൈ എടുത്ത് പിടിച്ചു
അജുവും ആദിയും ഇപ്പോഴും രണ്ട് സൈഡിൽ നിന്നും എന്റെ ഷോള്ഡറില് കൈയിട്ടാണ് നിൽപ്പ്
ആമിസെ..
ന്ന് വിളിച്ചു ഏട്ടൻ എന്റെ നെറ്റിയിൽ ചൂണ്ട് ചേർത്തു
ഞാൻ പുരികം പൊക്കി എന്താന്ന് ചോദിച്ചു
ക്ഷീണമുണ്ടോ ഡീ
എന്റെ മുഖം കൈ കുമ്പിളിൽ എടുത്ത് കൊണ്ട് ഏട്ടൻ ചോദിച്ചു
ഇല്ലാ. അല്ല ഏട്ടൻ എപ്പോഴാ വന്നേ ഞാൻ എങ്ങനെയാ ഇവിടെ എത്തിയെ
ആ ബെസ്റ്റ് തല കറങ്ങി വീണ ആള് വെള്ളം ഒഴിച്ചിട്ടു വരെ എഴുന്നേൽക്കുന്നില്ല ഞങ്ങള് എത്ര പേടിച്ചു എന്ന് അറിയോ. അതോണ്ട് വേഗം ഒരു ടാക്സി പിടിച്ചു ഹോസ്പിറ്റലിലേക്ക് വന്നു പോരുന്ന വഴി തന്നെ അളിയനെയും വിളിച്ചു പറഞ്ഞു
ആദി തലയിണയിൽ ഇരുന്നു കൊണ്ട് പറഞ്ഞു
ആണോ. എന്നാലും ഞാൻ രാവിലെ ഫുടൊക്കെ കഴിച്ചതാണല്ലോ പിന്നെ എന്താ പറ്റിയെ ബിപി കുറഞ്ഞതാണോ
ഹ്മ്മ് അതുമാണ് പിന്നെ
അജു ഒരു കള്ള ചിരിയോടെ പറഞ്ഞു അവളുടെ രണ്ട് കവിളും പിടിച്ചു വലിച്ചു
പിന്നെ
അതൊക്കെ അളിയൻ പറയും ഞങ്ങള് പുറത്തു നിൽക്കാം വാടാ…
അതും പറഞ്ഞു ആദി എഴുന്നേറ്റു
നിങ്ങള് എവിടെ പോകുന്നു അവിടെ ഇരിക്ക് നിങ്ങൾക്ക് കേൾക്കാൻ പറ്റാത്തത് ഒന്നുമല്ലല്ലോ ഞാൻ പറയാൻ പോകുന്നത്
നിഖില് അവരോട് പറഞ്ഞു
അത് അല്ല അളിയാ നിങ്ങൾക്ക് കുറച്ചു പ്രൈവസി കിട്ടിക്കോട്ടേ എന്ന് വിചാരിച്ചല്ലേ
ആദിയും അജുവും ഒരുമിച്ചു പറഞ്ഞു
നിങ്ങള് ഉണ്ടെങ്കിലും ഞങ്ങൾക്ക് പ്രൈവസി ഒന്നും നഷ്ടപ്പെടില്ലട്ടോ
നിങ്ങള് മൂന്നും ഇങ്ങനെ സംസാരിക്കാതെ കാര്യം പറയുന്നുണ്ടോ
ദേഷ്യത്തോടെ ഞാൻ ചോദിച്ചു
അല്ല പിന്നെ കുറെ സമയമായി തുടങ്ങിയിട്ട് ഒന്നുമില്ലെങ്കിലും സുഖമില്ലാതെ ഞാൻ ഇവിടെ കിടക്കുന്നില്ലേ എന്നെങ്കിലും ഓർക്കണ്ടേ ഹ്മ്മ് 😏😏
ആമിസേ കൺഗ്രാറ്സ്
എന്റെ വയറിൽ തൊട്ട് ഏട്ടൻ പറഞ്ഞു
എന്തിന്?????
ചോദിച്ചു കഴിഞ്ഞതിന് ശേഷമാണ് എനിക്ക് കത്തിയത്
ശെരിക്കും 😲😁
ഹ്മ്മ് എന്റെ ആമി ഒരു അമ്മയാവാൻ പോവുകയാ
ഏട്ടാ…..
സന്തോഷം കൊണ്ട് എന്താ ചെയ്യുക എന്ന് അറിയാൻ പറ്റാത്ത അവസ്ഥയിലാണ്
ഏട്ടനെ കുറെ സമയം കെട്ടിപിടിച്ചു നിന്നു അപ്പോഴാണ് അജുവിനെയും ആദിയെയും ഓർമ വന്നത്
ഏട്ടനെ അടർത്തി മാറ്റി അവരെ നോക്കി
രണ്ടും കൂടെ ഓരോ സൈഡിൽ നിന്നും കവിളിൽ ചുംബിച്ചു
ഇത് ഞങ്ങളെ ഇത്ര പെട്ടെന്ന് അമ്മാവൻമാർ ആക്കിയതിന്
രണ്ടും സന്തോഷത്തിൽ പറഞ്ഞു
അളിയനും ഉണ്ട്
ന്ന് പറഞ്ഞു ഏട്ടനെയും രണ്ട് പേരും കവിളിൽ ചുംബിച്ചു
സൊ ഫാസ്റ്റ് അളിയാ
ആദി ആരും കേൾക്കാതെ നിഖിലിന്റെ ചെവിയിൽ പറഞ്ഞു
😁😁😁
ഏട്ടാ അമ്മയെയും നീലു ചേച്ചിയെയും വിളിച്ചു പറ.
ആ പറയാം അതിന് മുന്നേ ഡോക്ടറേ ഒന്ന് പോയി കാണാം വാ
ഡോക്ടറെ കാണാൻ പോകുമ്പോഴാണ് അമൃതയെ കണ്ടത് ആ മറന്നോ നമ്മുടെ കണ്ണേട്ടന്റെ അമ്മു 😝
ദേ കണ്ണേട്ടന്റെ അമ്മു
ഞാൻ അവളെ ചൂണ്ടി പറഞ്ഞു ബട്ട് അവള് കണ്ടില്ലട്ടോ
😠😠😠
ഓ മുഖമൊക്കെ വലിഞ്ഞു മുറുകി ദേഷ്യത്തോടെ നോക്കുന്നുണ്ട്
😁😁ഞാൻ ചുമ്മാ പറഞ്ഞത് അല്ലെ ഇതേ ഈ ആമിയുടെ സ്വന്തം കാശിയാ ❤️
ഇപ്പൊ മുഖമൊന്നു തെളിഞ്ഞു എന്നാലും പൂർണമായി തെളിഞ്ഞില്ലട്ടോ. ആഹാ ഇങ്ങോട്ടേക്കു തന്നെയാണല്ലോ വരുന്നത് കൂടെ ഒരാളുമുണ്ട് ഹസ്ബൻഡ് ആണെന്ന് തോനുന്നു.
സോറി ഞാൻ ചെയ്തതൊക്കെ തെറ്റാണെന്ന് അറിയാം. അന്നൊക്കെ അമ്മ പറയുന്നത് മാത്രമാണ് ശെരിയെന്നാണ് വിചാരിച്ചത്. അമ്മ തന്നെയാണ് ഏട്ടനെ പ്രണയിക്കാനും പറഞ്ഞത് അവസാനം അമ്മ തന്നെയാ ഏട്ടനെ ഒഴിവാക്കാനും പറഞ്ഞു. അമ്മക്ക് എപ്പോഴും പണം എന്ന വിചാരമേയുള്ളൂ ഏട്ടന് ഗൾഫിൽ പോകാൻ ഓഫർ കിട്ടിയിട്ടും ഏട്ടൻ പോകാത്തത് കൊണ്ട് അമ്മക്ക് ഭയങ്കര ദേഷ്യമാണ അതാണ് അന്ന് മണ്ഡപത്തിൽ അങ്ങനെയൊക്കെ സംഭവിച്ചത്.
അമൃത ഇത്രയും ഞങ്ങളോട് പറഞ്ഞു പാവം തല കുനിച്ചു നിന്നാണ് ഓരോന്നും പറഞ്ഞത്
ഏട്ടൻ പക്ഷെ മറുപടി പറയാൻ ഒന്നും പോയില്ല
ഇപ്പൊ എനിക്ക് മനസ്സിലാവുന്നുണ്ട് ഞാൻ ചെയ്ത് തെറ്റൊക്കെ. ഇപ്പൊ ഞങ്ങള് പുതിയ ഒരു ആളെ കാത്തിരിക്കുകയാ അതോണ്ട് ദേഷ്യമൊന്നും മനസ്സിൽ വെക്കരുത് 🙏
അവള് തൊഴു കൈയോടെ പറഞ്ഞു
അയ്യോ ഞങ്ങൾക്ക് ദേഷ്യമൊന്നുമില്ല
ഞാൻ വേഗം അവളുടെ കൈ താഴ്ത്തി കൊണ്ട് പറഞ്ഞു
നിഖിലേട്ടനും ഒന്ന് ചിരിച്ചു അവളുടെ മിതു ഏട്ടനോട് കൈയൊക്കെ കൊടുത്ത് വർത്തമാനം പറയുന്നുണ്ട്. അമൃതക്ക് ഇപ്പൊ 4 മാസമായി അവള് ഇപ്പോഴും സ്റ്റഡി കണ്ടിന്യു ചെയുന്നുണ്ട്. അവരോട് സംസാരിച്ച ഞങ്ങള് ഡോക്ടറെ കാണാൻ പോയി.
എനിക്ക് വിശേഷമുള്ളത് പറഞ്ഞില്ലട്ടോ അമ്മമാരോടൊക്കെ പറയണ്ടേ അത് കഴിഞ്ഞിട്ട് മതി വേറെ ആര് അറിയുന്നതും
💙💙💙💙💙💙💙💙💙💙💙💙💙💙💙💙
അഞ്ചു വർഷങ്ങൾക്ക് ശേഷം
ഡീ നിങ്ങള് എത്താറായില്ലേ
ആ അജു ഞങ്ങള് ഓൺ ദ് വേ ആണ്
മിത്ര പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ കിച്ചു അവളുടെ ഫോൺ വാങ്ങി
അജു മാമാ കിങ്ങിണി വന്നോ
ആ കിങ്ങിണിയൊക്കെ നേരത്തെ വന്നു മാമന്റെ മോൻ വേഗം വായോ
ആ
അവൻ ഫോൺ മിത്രക്ക് കൊടുത്തു.
അച്ഛാ വേഗം പോ കിങ്ങിണിയൊക്കെ വന്നല്ലോ നമ്മള് ലാസ്റ്റ് ആയി
അയ്യോടാ അച്ഛന്റെ കിച്ചൂട്ടനെ അച്ഛൻ ഇപ്പൊ എത്തിക്കുലെ
ഹ്മ്മ്
ഇനി കുറച്ചു സമയം ഞാൻ പറയാം
കിച്ചു എന്ന കാശിനാഥൻ നമ്മുടെ നിഖിലിന്റെയും മിത്രയുടെയും മകനാണ്. പേര് കണ്ടുപിടിച്ചത് ആരാണെന്ന് മനസിലായല്ലോ. ഇപ്പൊ ഇവരൊക്കെ എവിടെയാ പോകുന്നത് എന്ന് അല്ലെ. ഇന്ന് ഇവരുടെ ഷോപ്പിന്റെ ഉൽഘടനമാണ്. ഇവര് എന്ന് ഉദേശിച്ചത് വേറെ ആരെയുമല്ല അഗ്നി ആദി അജു ഇവര് മൂന്നും കൂടെ ഒരു ഹൈപ്പർ മാർക്കറ്റ് തുടങ്ങിയിരിക്കുകയാണ് എ ക്യൂബ് എന്നാണ് പേര്.
പിന്നെയുമുണ്ട് വിശേഷങ്ങൾ ഓരോന്നായി പറയാം. അജുവും ഗോപുവും കല്യാണം കഴിച്ചു. അവരുടെ മകളാണ് ഭാവേയ എന്ന കിങ്ങിണി ഒരു വയസ്സ് ആയതേയുള്ളൂ.
ഗോപുവിന്റെ വല്യമ്മ ആദ്യമൊന്നും സമ്മതിച്ചില്ലട്ടോ പിന്നെ ആദിയുടെ വല്യച്ഛനൊക്കെ സപ്പോർട്ട് ആയത് കൊണ്ട് ഒരു വിധം പ്രശ്നമില്ലാതെ നടന്നു. അജു ഇപ്പൊ ഒരു ഗസ്റ്റ് ലെക്ചറാണ്. പിജി കഴിഞ്ഞ ഉടനെ അവൻ നെറ്റ് എക്സാം ഒക്കെ എഴുതി. കൂടെ ആദിയും ബട്ട് അൺഫൊർച്ചുനെറ്റിലി അവന് കിട്ടിയില്ല.
അജുവും ആദിയും മിത്രയും ഡിസ്റ്റൻസ് ആയിട്ടാണ് എംബിഎ ചെയ്തത്. അതിന് ശേഷമുള്ള പ്ലാൻ ആയിരുന്നു മൂവരും ഒന്നിച്ചുള്ള ബിസിനസ്. ടൗണിൽ തന്നെ ഒരു ഹൈപ്പർ മാർക്കറ്റ് വിൽക്കുന്നത് അറിഞ്ഞു അവര് വാങ്ങിയതാണ്. പിന്നെ അവരുടേതായ രീതിയിൽ കുറച്ചു മാറ്റങ്ങളൊക്കെ വരുത്തി കുറച്ചു കൂടെ എക്സ്പാൻഡ് ചെയ്തു. അതിന്റെ ഉൽഘടനമാണ് ഇന്ന്.
പിന്നെ നമ്മുടെ ആദി അവന്റെ കല്യാണവും കഴിഞ്ഞു. അവൻ കല്യാണം കഴിച്ചത് വേറെ ആരെയുമല്ല നമ്മുടെ അജുവിന്റെ ഒരു സ്റ്റുഡന്റിനെയാ. ആ അജുവിനെ കൊണ്ടാക്കാൻ എന്ന പേരും പറഞ്ഞ അവിടെ പോയി വായിനോക്കി നിന്നു ലാസ്റ്റ് ഒരാളെ കണ്ടുപിടിച്ചു അതാണ് നമ്മുടെ ദേവിക ആദിയുടെ പത്നി. അവൾക്ക് വിശേഷമുണ്ട് ഇപ്പൊ 5 മാസമായി. കല്യാണം കഴിഞ്ഞ് 7 മാസം ആകുന്നതേയുള്ളൂ 🤭
പിന്നെ നിങ്ങൾക്കു അനുവിനെയും അമ്മുവിനെയും ഓർമയില്ലേ ആ ഇവരുടെ ഫ്രണ്ട്സ് അമ്മു അവള് സ്നേഹിച്ച ആളെ തന്നെ കെട്ടി. പിന്നെ നമ്മുടെ അനു അവള് ഹരിയേട്ടനെ കെട്ടി, നിഖിലിന്റെ ചങ്ങാതി ഇല്ലേ ആ അത് തന്നെ. അവർക്ക് ഒരു മോളാണ് ദേവാൻഷി. അരുണേട്ടൻ ട്വിൻസ് ആണ് രണ്ട് പെൺകുട്ടികൾ വേദ വൈഗ. പിന്നെ നകുലേട്ടന് ഒരു ആൺകുട്ടി ആരവ്. നമ്മുടെ നിയസിക്കക്ക് രണ്ട് കുട്ടി ഒരു പെണ്ണും ആണും. നസ്‌ലയും നിഹാലും.
ഇവരൊക്കെ ഉൽഘടനത്തിന് വന്നിട്ടുണ്ടട്ടോ. അപ്പൊ നമുക്കും അവിടേക്ക് പോകാം.
ആ വന്നോ സമയം എത്രയായി എന്ന വിചാരമുണ്ടോ
ആദി കലിപ്പിലാണ്
ഓ ഞാൻ അല്ല നിന്റെ കിച്ചു തന്നെയാ കുളിപ്പിച്ച് ഡ്രെസ്സ് മാറ്റി കൊടുത്തവൻ മണ്ണ് വാരി തലയിലും മേലിലും ഇട്ടു. ഹോ വീണ്ടും അവനെ കുളിപ്പിച്ച് റെഡി ആകുമ്പോഴേക്കും വൈകി.
കിങ്ങിണിയുടെ കൂടെ കളിച്ചു നടക്കുന്ന കിച്ചുവിനെ നോക്കി അവള് പറഞ്ഞു
അമ്മ വന്നില്ലേ ഡീ
ഇല്ല ടാ അമ്മക്ക് മുട്ട് വേദന അല്ലെ അതുമല്ല നീലു ചേച്ചിയുമുണ്ട് അവിടെ ചേച്ചിക്ക് റസ്റ്റ് പറഞ്ഞതല്ലേ. അതോണ്ട് അമ്മ വന്നില്ല വിധു ഏട്ടനും മോളും ഉണ്ട്. (അത് പറയാൻ മറന്നു നീലുവിനും വിധുവിനും ഒരു മോളാണ് നക്ഷത്ര അഞ്ചു വയസ്സായി. നീലു ഇപ്പൊ രണ്ടാമതും പ്രെഗ്നന്റ് ആണ്)
ആ എന്നാൽ വാ നാട മുറിക്കാൻ സമയമായി.
ആദി അതും പറഞ്ഞു പോയി
ദേവു (ആദിയുടെ ഭാര്യ) നീ എന്തിനാ അവനെ എടുത്തേ താഴെ ഇറക്ക് ഈ സമയം അധികം വെയിറ്റ് എടുക്കേണ്ട
കുറെ ദിവസമായില്ലേ അവനെ കണ്ടിട്ട് അതാ
നീ അവനെ താഴെയെങ്ങാൻ ഇരുത്തി കൊഞ്ചിക്ക്.
കിങ്ങിണി… വാ
ആ അവള് ഇനി വരില്ല അവൾക്ക് കിച്ചുവിനെ കിട്ടിലെ ഇനി നമ്മളെയൊന്നും വേണ്ട
ഗോപു അവരുടെ അടുത്ത് വന്നിട്ട് പറഞ്ഞു
ദേ ചേച്ചിയെ അവിടെ വിളിക്കുന്നുണ്ട്
ആ ടാ ഞാൻ പോവുകയാ മക്കളെ നോക്കണേ
ആ ചേച്ചി
ദേവും ഗോപുവും ഒരുമിച്ചു പറഞ്ഞു
നീ സൂക്ഷിക്കണം എവിടെയെങ്കിലും ഇരിക്ക ഈ വയറും വച്ചു ഇങ്ങനെ നിൽക്കണ്ട
ആ ചേച്ചി പോയിക്കോ
അവള് അകത്തേക്ക് നടക്കുമ്പോ ചുറ്റും നോക്കി ആരെയും കണ്ടില്ല. നിഖിലിനെ കാറിൽ നിന്ന് ഇറങ്ങുമ്പോൾ കണ്ടതാണ് പിന്നെ കണ്ടില്ല അതാണ് ഇങ്ങനെ തപ്പുന്നത്.
ആരെയാ എന്റെ ഭാര്യ ഇങ്ങനെ നോക്കുന്നെ
സൈഡിൽ നിന്ന് വന്നു അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി കൊണ്ട് ചോദിച്ചു
എവിടെയായിരുന്നു
ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു. നീ വലിയ ബിസി അല്ലെ
ദേ കാശി
അവള് ചിണുങ്ങി കൊണ്ട് വിളിച്ചു
ഞാൻ ചുമ്മാ പറഞ്ഞതാ ഡീ ഭാര്യേ. അല്ല നമ്മുടെ മോൻ എവിടെ
ദാ കിങ്ങിണിയുടെ അടുത്ത് ഉണ്ട്
കിങ്ങിണിയുടെ കൂടെ കളിക്കുന്ന കിച്ചുവിനെ ചൂണ്ടി പറഞ്ഞു.
ഇവൻ ഇപ്പോഴേ ലൈൻ അടിക്കാൻ തുടങ്ങി എന്ന് തോനുന്നു
ആ നിങ്ങളുടെയല്ലേ മോൻ ഇതൊക്കെ പ്രതീക്ഷിക്കണം
അതും പറഞ്ഞു അവന്റെ വയറിനു ഒരു കുത്തും കൊടുത്ത് അവള് പോയി. ഒരു ചിരിയോടെ അവനും പിറകെ പോയി.
എ ക്യൂബ് ഹൈപ്പർ മാർക്കറ്റ് ഉൽഘടനം ചെയുന്നത് വേറെ ആരുമല്ല അജുവും ആദിയും മിത്രയും കൂടിയാണ്. അവരുടെ സ്വപ്ന സാക്ഷാത്കാരം അവര് തന്നെ ഉൽഘടിക്കട്ടെ എന്ന് എല്ലാരും പറഞ്ഞു അതാണല്ലോ ശെരി.
അഗ്നി വാ
അജു വിളിച്ചു
മിത്ര നിഖിലിനെ നോക്കി
അവൻ കണ്ണ് കൊണ്ട് അവളോട് പോകാൻ പറഞ്ഞു
ആദിയും അജുവും അഗ്നിയും ഒന്നിച്ചു നാട മുറിച് ഉൽഘടനം ചെയ്തു. അവരുടെ സ്വപനസാക്ഷാത്കാരത്തിലേക്ക്.
അവസാനിച്ചു

by