17/02/2026

ലീനയുടെ അതിഥി : ഭാഗം 05

രചന – ഹരിത

ലീന ഫോൺസ്ക്രീനിലേക്ക് നോക്കി… ഒരു വീഡിയോ പോസ്ചെയ്തു വെച്ചിരിക്കുകയായിരുന്നുവതിൽ…..

“നീ ഇതൊന്നു കണ്ടുനോക്കിക്കേ…… നീ പത്രത്തിൽ കാണിച്ചുതന്ന ആർഷയുടെ മുഖമല്ലേയിത്….. “…. ശ്രുതി ലീനയോടു ചോദിച്ചു …..

എന്താണ് കാര്യമെന്നറിയാനായി ലീന
തെല്ലുസംശയത്തോടെ ആ വീഡിയോ ഓണാക്കി……. അതിലേക്കുനോക്കിയ അവൾ ഒരുനിമിഷത്തേക്ക് ഞെട്ടിപ്പോയി….

ആർഷയും ഒരു പയ്യനുമായുള്ള ഇന്റിമേറ്റ് ദൃശ്യങ്ങളായിരുന്നുവതിൽ .. …. അവർ രണ്ടുപേരും റിലേഷനിൽ ഏർപ്പെടുന്ന രംഗങ്ങൾ….

വീഡിയോ കണ്ടയുടനെത്തന്നെ ലീന മുറിക്കുചുറ്റും തന്റെ കണ്ണോടിച്ചു….
അവൾക്കറിയാം ആർഷ ഇതെല്ലാം കാണുന്നുണ്ടെന്നു……. .

വീഡിയോ പോസ്ആക്കി ലീന ഫോൺതിരിച്ചു ശ്രുതിക്കുകൊടുത്തു. ..

“എന്താടാ… ഇത് ആർഷ തന്നെയല്ലേ…. അതോ ഇനി ഞങ്ങൾക്ക് തെറ്റിയതാണോ….. “….. ശ്രുതി ലീനയോടു ചോദിച്ചു…..

“നിങ്ങൾക്കു ഈ വീഡിയോ എവിടെനിന്നും കിട്ടിയതാണ്…… “….

“അത് നമ്മുടെ ജ്യോതി അയച്ചുതന്നതാണ്…. പുതിയ ക്ലിപ്പ് ആണെന്ന് പറഞ്ഞു…..ഏന്തോ സൈറ്റിൽനിന്നും കിട്ടിയതാണുപോലും..
കണ്ടു തുടങ്ങിയപ്പോഴാണ് ഞങ്ങൾക്ക് ഇങ്ങനെയൊരു സംശയം തോന്നിയത്…..അതാ പെട്ടന്നുതന്നെ നിന്നെവന്നു കാണിച്ചത്….. “….. ശ്രുതി പറഞ്ഞുനിർത്തി…….

എല്ലാംകേട്ടുകഴിഞ്ഞപ്പോൾ കാര്യങ്ങൾ ഏകദേശം എന്താണെന്നു ലീനയ്ക്കു മനസിലായി തുടങ്ങിയിരുന്നു…..

“ടാ….. ഇനി ഇതുകാരണമാണോ ആ കുട്ടി മരിച്ചത്……. “…. എന്തെക്കെയോ ആലോചിച്ചുകൊണ്ട്നിന്ന
ലീനയെ തട്ടിക്കൊണ്ട് കാവ്യാ ചോദിച്ചു……

“അറിയില്ല…..”…. ലീന ഒറ്റവാക്കിൽ പറഞ്ഞു…

അവളുടെ മനസിലൂടെ ആർഷ പറഞ്ഞ കാര്യകൾ മിന്നിമറഞ്ഞു…… സമയമാകുമ്പോൾ താൻ എല്ലാമറിയുമെന്നു അവൾ പറഞ്ഞിരുന്നു……. ഇനി ഈ കാര്യമാണോ അവളുദ്ദേശിച്ചത്………

“നീ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്…… നിനക്കൊന്നും പറയാനില്ലേ “…..ശ്രുതി അക്ഷമയോടെ ചോദിച്ചു…..

“ഞാനെന്തു പറയാൻ…… “….

“ഇതിലുള്ളത് ആർഷ തന്നെയാണോ…. “….

“ആ…. അതെ…. “…. ഒരു നെടുവീർപ്പോടെ അവൾ പറഞ്ഞുനിർത്തി…
********-**********************************

കൂട്ടുകാരെ രണ്ടും ഒരുവിധം ലീന തന്റെ മുറിയിൽനിന്നും പറഞ്ഞുവിട്ടു…..

നേരെച്ചെന്നു കട്ടിലിലിരുന്നു…..
…… തന്റെ ചുറ്റുപാടും നോക്കി………

“അതെ….. ശ്രുതിയും കാവ്യയും പോയി….. ഇനി മുറിയിൽ മറഞ്ഞിരിക്കണ്ട…… “…. ലീന ആർഷയോടായി അല്പമുച്ചത്തിൽ പറഞ്ഞു…..
ഇതുകേട്ട താമസം ലീനക്കടുത്തായി ആർഷ പ്രത്യക്ഷപ്പെട്ടു…. അവളിരിക്കുന്നതിനടുത്തായി വന്നിരുന്നു….
ലീന കുറച്ചുനേരത്തേക്കു അവളെതന്നെ സൂക്ഷിച്ചുനോക്കി…….

“ആ വീഡിയോ കാരണമാണോ നീ ആത്മഹത്യയ്ക്ക് ശ്രെമിച്ചത് …ആ ലോറിയുടെനേരെപോയിടിച്ചു… .. “…..ലീന യാതൊരു ഭാവവ്യത്യാസങ്ങളുമില്ലാതെ ആർഷയെ നോക്കി ചോദിച്ചു……

“മം…… “….. പ്രത്യേകിച്ച് യാതൊന്നും
കൂട്ടിചേർക്കാതെ ആർഷ മറുപടി പറഞ്ഞു….

“അതു തെറ്റായിപോയിയെന്നു ഇപ്പൊ തോന്നുന്നുണ്ടോ…… “…… ലീന വീണ്ടും ചോദിച്ചു……

“ആ…. എനിക്കറിയില്ല….. ആ നിമിഷമെന്നിക്ക് അങ്ങനെയാ തോന്നിയത്…. “…..

” ആത്മഹത്യ ചെയ്യാനാണെങ്കിൽ വേറെ എന്തൊക്കെ മാർഗ്ഗങ്ങളുണ്ട്…………
നീ കാരണം ആ രാത്രി ഞങ്ങൾ എത്രപേർ കഷ്ടപ്പെട്ടുവെന്ന് നിനക്കറിയാമോ . .. ഇന്നലെ നീ ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞില്ലേ… അപ്പൊ മുതൽ നിന്നോട് രണ്ടുവാക്ക് പറയണമെന്ന് വിചാരിച്ചിക്കുന്നതാ.. .. .എന്താണ് ആത്മഹത്യാ കാരണമെന്ന് അറിഞ്ഞ തിനുശേഷം സംസാരിക്കാമെന്നു വിചാരിച്ചിരിക്കുകയായിരുന്നു ഇത്രെയും നേരം … ..”…….. ലീന അല്പം ദേഷ്യത്തോടെപറഞ്ഞു…..

….. ആർഷ ലീനയുടെമുമ്പിൽ തലതാഴ്ത്തിനിന്നു……..

“ഈ വീഡിയോ ലീക്ക് ആക്കിയത് ആരാണെന്ന് നിനക്കറിയാമോ… “…… ലീന അല്പം ദേഷ്യംകുറച്ചു ചോദിച്ചു…..

“ഇല്ല….. എനിക്കറിയില്ല….. “…..

“അതെന്താ….. നിനക്കതൊക്കെ സിംപിൾ ആയി കണ്ടുപിടിക്കാവുന്നതല്ലേയുള്ളു…. “….

“അങ്ങനെ എല്ലാകാര്യങ്ങളും കണ്ടുപിടിക്കാൻ പറ്റില്ല….. എന്താണ് അതിന്റെ കാരണമെന്നൊക്കെ ഞാൻ നിന്നോട് പിന്നെ പറയാം…..”……

” .. …നിന്റെ കൂടെ ആ വീഡിയോയിലുള്ള പയ്യനാരാണ്…… .ബോയ്‌ഫ്രണ്ട്‌.. …. “…….

“അതെ… കിരൺ….. ഡിഗ്രിക്ക് ഞങ്ങൾ ഒരുമിച്ചായിരുന്നു… ….. “….

“ഈ വീഡിയോ ലീക്കായകാര്യം
നിന്നോടാരാ പറഞ്ഞത്…… “…..

“നിഷ…. എന്റെ ബെസ്റ്റ് ഫ്രണ്ട് …. അവളുടെ അനിയത്തിയുടെ ബിർത്തഡേ പാർട്ടിക്കുപോയ സമയത്താണ് ഞാനിതറിയുന്നത്….. ആ രാത്രിയാ ലീക്കായ വീഡിയോ അവളെനിക്ക് കാണിച്ചുതന്നത്…. രസമെന്താണെന്നുവെച്ചാൽ ലീക്കായി ഒരാഴ്ച്ച കഴിഞ്ഞിട്ടാണ് ഞാനീ കാര്യമറിയുന്നതുതന്നെ…..”…….

“…. അറിഞ്ഞതിനുശേഷം നീ കിരണിനെ വിളിച്ചായിരുന്നോ….. “……

“ആ…. വിളിച്ചിരുന്നു…. പക്ഷേ അവൻ ഫോണെടുത്തില്ല…. ആ മാനസികാവസ്ഥയിൽ ഞാൻ പിന്നെ കൂടുതലൊന്നും ചിന്തിച്ചില്ല…… “……

“അതെ…. ചിന്തിച്ചില്ല… അതാണല്ലോ ലോറിക്കുനേരെ തല കാണിച്ചത്….. “…..

” നിനക്കെന്നോട് ദേഷ്യം തോന്നുന്നുണ്ടോ… “……
ആർഷ അല്പം മടിയോടെ ചോദിച്ചു…

“ഉണ്ട്…. നീ ആത്മഹത്യ ചെയ്തതിൽ…. “….

“അല്ലാതെ വേറോരുകാര്യത്തിലും
ദേഷ്യമില്ലേ…… “….

” വേറെന്തുകാര്യത്തിനാണ് ഞാൻ നിന്നോട് ദേഷ്യപ്പെടെണ്ടത്…… “……

“അല്ല….. ആ വീഡിയോ…. … “….

“എന്നിക്ക് നിന്നോട് വെറോരു ദേഷ്യവുമില്ല…എന്നെ സംബന്ധിച്ചിടത്തോളം നീ ആത്മഹത്യ ചെയ്തത് മഹാ മണ്ടത്തരമാണ്… “….
ലീന പറഞ്ഞുനിർത്തി…..

കുറച്ചുനേരത്തേക്ക് രണ്ടുപേരും പരസ്പരമൊന്നും സംസാരിച്ചില്ല…..

“നിനക്ക് കിരണിനെ സംശയമുണ്ടോ….. അവനാണ് നിങ്ങളുടെ വീഡിയോ ലീക്ക് ആക്കിയതെന്നു നീ കരുതുന്നുണ്ടോ…
“……

“അറിയില്ലെടാ…. അവനങ്ങനെ ചെയ്യുമെന്ന്
സ്വപ്നത്തിൽകൂടി എന്നിക്കു ചിന്തിക്കാൻ കഴിയില്ല…. ….. അത്രക്കിഷ്ടമായിരുന്നു ഞങ്ങൾ തമ്മിൽ…. “….

“മം….. ഒരുപക്ഷേ നിന്റെ വീട്ടുക്കാർ എന്നിൽനിന്നും മറച്ചുവെച്ചതും ഈ കാര്യമായിരിക്കും.. നിന്റെ കൂട്ടുകാരി നിഷ പറഞ്ഞ് അവരീകാര്യം
അറിഞ്ഞിട്ടുണ്ടായിരിക്കും…………….
അല്ല…, ഈ കിരണിപ്പോ എവിടെയാണെന്ന് അന്വേഷിക്കണ്ടേ നമുക്ക്…..”….

“വേണം… ഇനി ഒരുപക്ഷെ അവനാണിത് ചെയ്തതെങ്കിൽ…..”…. വല്ലാത്തൊരു മുഖഭാവത്തോടെ ആർഷ ലീനയെനോക്കി പറഞ്ഞു… അവളിലെ ആ ഭാവമാറ്റം ലീനയെ അല്പം ഭയത്തിലാക്കി…….

“നീ ഭയക്കണ്ട….. ഞാൻ നിന്നെയൊന്നും ചെയ്യില്ല……. “….ലീനയുടെമുഖത്തെ പേടി കണ്ട ആർഷ ചെറുചിരിയോടെ അവളെനോക്കി പറഞ്ഞു….

“എത്ര പെട്ടന്നാണ് നിന്റെ ഭാവം മാറിയത്…. “…….

“നീ ശെരിക്കും പേടിച്ചല്ലേ ….. “….

“ആ… കുറച്ചു…… “…….അവളും തിരിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു….
******-************************************
അന്ന് രാത്രി ഉറങ്ങാൻ കിടന്നിട്ടും ലീനക്കെന്തൊ അതിന് കഴിഞ്ഞില്ല….

അവൾ ഇരുട്ടിൽ പതിയെ ആർഷയുടെ പേര് വിളിച്ചു….. “ആർഷ…. നീ ഇവിടെ അടുത്തുണ്ടോ…. “…..

“എന്താ നീ ഇതുവരെ ഉറങ്ങിയില്ലേ….”…ആർഷ അവളോട്‌ ചോദിച്ചു…. ലീനയുടെ അടുത്തുതന്നെ അവളിരിക്കുന്നുണ്ടായിരുന്നു…..

“ഇല്ല… ഓരോന്നോർക്കുമ്പോൾ….
എനിക്കുറങ്ങാൻ കഴിയുന്നില്ല……”…..

“എന്താ…. ആ സാറിന്റെ കാര്യമോർത്തിട്ടാണോ…. “…

“പിന്നെ അതൊന്നുമല്ല…. ഞാൻ നിന്റെ കാര്യമാണ് ഓർത്തത്…. നീ
ആത്മഹത്യചെയ്യണ്ടായിരുന്നു…. ഇതിനുപിന്നിലരാണെന്ന് നീ
ജീവനോടെനിന്നുകൊണ്ട്തന്നെ കണ്ടുപിടിക്കേണ്ടതായിരുന്നു…”……അല്പം വിഷമത്തോടെ ലീന പറഞ്ഞു…

” അങ്ങനെയായിരുന്നെങ്കിൽ കൂട്ടിനെന്നിക്ക്
നിന്നെ കിട്ടുമായിരുന്നോ… “….ആർഷ ചെറുചിരിയോടെ പറഞ്ഞു….

“ഓ…. … ഇനി അങ്ങനെപറഞ്ഞാൽ മതിയല്ലോ… “….ലീനയും വിട്ടുകൊടുത്തില്ല…

“ലീന….. “…..

“എന്തെ… “….

“നീ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ…”…

“മം… ഉണ്ട്…എന്താ ഇപ്പൊ ഇതൊക്കെ ചോദിക്കുന്നത്…. “….

“വെറുതെ……ചുമ്മാ അറിയാൻ….. നീ പറ… ആരായാ…, …. “…

“… ……ഡിഗ്രിക്കു പഠിക്കുന്ന സമയത്ത് എനിക്കൊരു പ്രണയമുണ്ടായിരുന്നു…… അഭി… “…

“ആഹാ… കൊള്ളാലോ.. എന്നിട്ട് “…. താല്പര്യത്തോടെ ആർഷ ചോദിച്ചു….

“എന്നിട്ടെന്താ… ഒത്തുപോകാൻ പറ്റില്ല എന്ന് തോന്നിയപ്പോൾ പിരിഞ്ഞു….”….

“എന്തായിരുന്നു പിരിയാൻ കാരണം…. “…

“ആാ… അതൊക്കെയുണ്ട്…. ആ കാര്യങ്ങളൊന്നുപറഞ്ഞു നിന്നെ ഞാൻ ബോറടിപ്പിക്കുന്നില്ല…”….

” ഇപ്പോഴും നിനക്കയാളോട് പ്രണയമുണ്ടോ”……….

“ഏയ്യ്…. അതൊക്കെ പണ്ടേവിട്ട കേസാണ്…
ഇപ്പൊ ഓർക്കുമ്പോൾ ആ ബന്ധം പിരിഞ്ഞത് നന്നായിയെന്ന തോന്നുന്നത്… നമുക്ക് ഒത്തുപോകാൻ കഴിയില്ല
എന്നുതോന്നുന്ന റിലേഷനിൽനിന്നും എത്രയുംവേഗം പുറത്തുകടക്കണം”….
ലീന വളരെ കാര്യമായിതന്നെ സംസാരിക്കുന്നുണ്ടായിരുന്നു……

“ഞാൻ വേറൊരു കാര്യംകൂടി ചോദിച്ചോട്ടെ… നിന്റെ പ്രൈവസിക്കുള്ളിൽ
വരുന്ന കാര്യമാണ്”…….

“എന്താ…. നീ ചോദിക്ക്…. “….

“നീയും അഭിയുംതമ്മിൽ എപ്പോഴെങ്കിലും കിസ്സ് ചെയ്തിട്ടുണ്ടോ…ഐ മീൻ ലിപ് ടു ലിപ്….. “…….

“കൊള്ളാം… നല്ല ചോദ്യം… ഈ
പ്രേതത്തിനിതെതോക്കെയാ അറിയേണ്ടത്….”…. ചിരിച്ചുകൊണ്ട് ലീന പറഞ്ഞു….

” നിന്നു ചിരിക്കാതെ ഞാൻ ചോദിച്ചതിന് മറുപടി പറ….”…

“ഓക്കെ .. എന്നാ കേട്ടോ, ഞങ്ങൾതമ്മിൽ ലിപ് ടു ലിപ് കിസ്സ് ചെയ്തിട്ടുണ്ട്……
ഒരുതവണയല്ല…. ഒത്തിരിതവണ….കിസ്സ് മാത്രമല്ല…. വേറെയും കാര്യങ്ങളുണ്ട്…. “…

“ശെരിക്കും …നീ ഇതു വെറുതെ പറയുന്നതല്ലേ….”……ആർഷ സംശയത്തോടെ ചോദിച്ചു….

“… ഞാൻ വെറുതെ പറഞ്ഞതൊന്നുമല്ല…സത്യമാണ്…. എന്റെ അമ്മയാണെ സത്യം…. “…..

“നിനക്കതിൽ എപ്പോഴെങ്കിലും വിഷമം തോന്നിയിട്ടുണ്ടോ….”…..

“എന്തിന്….. വിഷമിക്കാൻ ഞാനാരെയും കൊന്നിട്ടോന്നുമില്ലല്ലോ…..”….

ലീനയുടെ മറുപടികേട്ട് ആർഷ അല്പനേരത്തേക്ക് ഒന്നും മിണ്ടിയില്ല….

“എന്താ… എന്താ ഇങ്ങനെ മിണ്ടാതിരിക്കുന്നത്…..”….ലീനയവളെ കളിയാക്കികൊണ്ടു ചോദിച്ചു……

“ഏയ്യ്…. ഒന്നുമില്ല…. “….

അതുപോട്ടെ,.. ഈ സാറിനെയെങ്ങനെയാ…. നിനക്കയാളെ ഇഷ്ടമാണോ…..”…..

” അത് ഞാൻ നേരത്തെ പറഞ്ഞതല്ലേ……ഇപ്പൊ പ്രത്യേകിച്ചൊന്നുമില്ല…..നോക്കട്ടെ…. ആദ്യത്തെ ഡേറ്റിംഗ് കഴിഞ്ഞിട്ട് ബാക്കി തീരുമാനിക്കാം….
അഭിയെ മനസ്സിലാക്കിയതിൽ എന്നിക്ക് ചെറിയ തെറ്റുപറ്റിയിരുന്നു…..ഈ സാറിന്റെ കാര്യത്തിൽ അങ്ങനെയുണ്ടാവരുത്…..ശെരിക്കും മനസ്സിലാക്കിയിട്ടെ ഞാനിതിലോരു തീരുമാനമെടുക്കൂ…”….ലീന പറഞ്ഞുനിർത്തി….

” ജീവിതത്തിൽ പ്രണയമെന്നത് ആത്മാർത്ഥമായി ഒരാളോട്മാത്രമേ തോന്നുകയുള്ളൂ എന്നാണ് ഞാൻ വിചാരിച്ചുകൊണ്ടിരുന്നത്…..”…. ആർഷ ചെറുചിരിയോടെ പറഞ്ഞു….

” എനിക്കതിൽ യോജിപ്പില്ല…. ഈ കാര്യത്തിൽ ഞാൻ താങ്കളെ എതിർക്കുന്നു…..”……

“മതി എതിർത്തത്…. സമയം കുറെയായി.. … നീ ഉറങ്ങിക്കോ..”…

” എനിക്ക് ഉറക്കംവരുന്നില്ല….”….

” വേണമെങ്കിൽ ഞാനുറക്കാം… എന്തെ.. “..

” വേണ്ട…. ഞാനുറങ്ങികൊള്ളാം…”… ലീന തലവഴി പുതപ്പുമൂടി……

******************************************
അങ്ങനെ ആ രാത്രി കടന്നുപോയി…..

രാവിലെ കുളിച്ചു റെഡിയായി ലീന എങ്ങോട്ടേക്കൊ പോകാനുള്ള തയ്യാറെടുപ്പാണ്……..

“ഇന്നു കോളേജിലല്ലോ….. പിന്നെ നീ ഇത് എങ്ങോട്ടാ രാവിലെതന്നെ….”….
ആർഷ ലീനയെനോക്കി ചോദിച്ചു…..

” മനസ്സ് വായിക്കുന്ന ആളല്ലേ…. തന്നെ കണ്ടുപിടിച്ചോ…… “…..

“എനിക്കുവയ്യ….. നീ തന്നെ പറഞ്ഞാൽ മതി …….”…..

“എന്നാ കേട്ടോ…. നമ്മളിന്ന് രണ്ട് സ്ഥലങ്ങളിൽ പോകുന്നുണ്ട്……ആദ്യം പോലീസ് സ്റ്റേഷനിൽ….പിന്നെ നിന്റെ കിരണിന്റെ വീട്ടിലേക്ക്……. “…..

തുടരും………