രചന – നന്ദന നന്ദു
നന്ദു എല്ലാവർക്കും ചായ ഇട്ടു കൊടുത്തു.. കുറച്ചു നേരം കൂടി അവിടെ ഇരുന്ന ശേഷം എല്ലാവരും ഇറങ്ങി..നന്ദു ചേച്ചി… ദേവമ്മ ചേച്ചിയെ തിരക്കി എക്സാം കഴിഞ്ഞാൽ ഉടനെ അങ്ങോട്ട് വരണം എന്ന് പറഞ്ഞു.. പാറു നന്ദുവിനോട് പറഞ്ഞു..
നന്ദു തലയാട്ടി..പോട്ടെ മോളെ ലക്ഷ്മി ഇറങ്ങാൻ നേരത്ത് നന്ദുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു..
മം.. അവൾ മനോഹരം ആയി ചിരിച്ചു കൊണ്ട് മൂളി..
.
കിച്ചു നന്ദുവിനെ ഒന്ന് തിരിഞ്ഞു നോക്കി… കിച്ചു നോക്കുന്ന കണ്ട് നന്ദു വേഗം അകത്തേക്ക് കയറി പോയി..കിച്ചുമോന്റെ കല്യാണം നടത്താൻ ആണത്രേ എല്ലാവരും കൂടി വന്നേ അപ്പച്ചി നന്ദുവിനെ നോക്കി പറഞ്ഞു..ആ കൂടെ ഉള്ള കൊച്ച് ആരിക്കും അല്ലെ നന്ദു പെണ്ണ്….
എനിക്ക് അറിയില്ല അപ്പച്ചി ആരിക്കും ദിയ നല്ല കുട്ടിയാ.. അത്രേം പറഞ്ഞു നന്ദു അകത്തേക്ക് പോയി..
കിച്ചുവിന് അന്ന് രാത്രി കിടന്നിട്ട് ഉറക്കം വന്നില്ല.. അവൻ എണീറ്റിരിന്നു..
എന്നാലും നന്ദു ആരോട് ആരിക്കും സംസാരിച്ചു നിന്നെ.. അവൻ ആയിട്ട് ഇനി…
നന്ദുവിനെയും സച്ചുവിനെയും ആലോചിച്ചിട്ട് കിച്ചുവിന് ഒരു സമാധാനം കിട്ടി ഇല്ലഅവൻ ദിയയെ പോയി വിളിച്ചുണർത്തി..എന്റെ പൊന്നു കിച്ചു നിനക്ക് പ്രാന്തു വല്ലോം ഒണ്ടോ ഈ ഒരുമണിയ്ക്ക് ആണോടാ നിനക്ക് സംശയം…അല്ല ആ ചെറുക്കനും ആയിട്ട് നന്ദുവിന് എന്തെങ്കിലും റിലേഷൻ ഒണ്ടെങ്കിൽ തന്നെ നിനക്ക് എന്താ..
അവൾ വന്നു നിന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞപ്പം നീ എന്നാ ഷോ ആരുന്നു..
അതിനു കൂട്ട് നിന്നല്ലോ എന്ന് ഓർത്തു എനിക്ക് ഇപ്പഴും വിഷമം ഒണ്ട്..
നീ ആ കൊച്ചിനെ ഇന്നേ വരെ ഉപദ്രവിച്ചിട് അല്ലെ ഉള്ളു.. അതിനെ നീ ഒന്ന് സ്നേഹത്തോടെ നോക്കിട്ട് ഒണ്ടോ..
ഓ അത് എങ്ങനാ ഇമേജ് പോകില്ലേ..
ഇനി ഇപ്പം നീ അവളെ ഇഷ്ടം ആണെന്ന് പറഞ്ഞാലും അവൾ സമ്മതിച്ചില്ലേ നീ എന്നാ ചെയ്യും…ദിയ… മതി… കിച്ചു അവളോട് ചൂടായി..ഹും ഇതാ നിന്റെ കുഴപ്പം നിനക്ക് എന്ത് വേണേ പറയാം ചെയ്യാം.. നന്ദു മുഖം കോട്ടി കട്ടിലിൽ പോയിരുന്നു..കിച്ചു ഒരു സമാധാനം ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു..
പിറ്റേന്ന് ലാസ്റ്റ് എക്സാം കഴിഞ്ഞു നന്ദു വീട്ടിൽ വന്നു..
എക്സാം കഴിഞ്ഞതിന്റെ നല്ല ആശ്വാസം നന്ദുവിന് തോന്നി..
അവൾ ലക്ഷ്മിയെ നോക്കി..
എന്താ അമ്മേ മുഖം വല്ലാണ്ട് ഇരിക്കുന്നെ.. ഷീണം വല്ലോം ഒണ്ടോ..
ഇല്ല നന്ദു നീ പോയി ചായ കുടിക്ക്..നന്ദു അടുക്കളയിൽ പോയി ചായ ഇട്ടു..
അപ്പച്ചിയും ഇല്ല..
അവൾ അമ്മേ പറ്റി ആലോചിച്ച് നിന്നു.. സ്വൊന്തം മോൾ അല്ലാന്നിട്ട് പോലും ഒരിക്കൽ പോലും തന്നോട് ഒരു ഇഷ്ടക്കുറവും കാണിച്ചിട്ടില്ല.. അച്ഛനും അത് പോലെ തന്നെ…
അമ്മയ്ക്ക് എന്തെങ്കിലും പറ്റിയാൽ തനിക്ക് താങ്ങാൻ പറ്റില്ല എന്ന് അവൾക്ക് മനസ്സിൽ ആയി..രണ്ട് മൂന്ന് ദിവസം ആയി അമ്മയ്ക്ക് നല്ല ഷീണം ആണ് നന്ദു ലക്ഷ്മിയെ തന്നെ ചുറ്റി പറ്റി നിന്നു..
നന്ദു… നാളെ നീ ദേവമ്മയുടെ അടുത്ത് പോണം അവിടെ എന്തോ ചടങ്ങ് ഒക്കെ നടത്തുന്നുണ്ട്.. കിച്ചുന്റെ മാര്യേജ്ന്റെ എന്തൊക്കെയോ കാര്യങ്ങൾ ഒക്കെ നോക്കാൻ..
മോളൂടി അവിടെ വരെ പോണം..
നന്ദു ഒന്നും മിണ്ടാതെ ഇരുന്നു..ശരിക്കും കിച്ചേട്ടന്റെയും ദിയയുടേയും മാര്യേജ് നടത്താൻ തീരുമാനിച്ചോ..
ഇല്ല എനിക്ക് അത് ഒന്നും കാണാൻ പറ്റില്ല..
നന്ദു ഒന്നും മിണ്ടാതെ ആലോചിച്ച് ഇരുന്നു..
പിറ്റേന്ന് രാവിലെ അമ്മയുടെ നിർബന്ധ പ്രെകാരം അങ്ങോട്ട് പോയി..
അവിടെ പാറുവിന്റെ അച്ഛനും അമ്മയും ഒക്കെ എത്തീട്ടു ഒണ്ടാരുന്നു..പാറു നന്ദുവിനെ അമ്മയെ അച്ഛനേം എല്ലാം പരിജയപെടുത്തി കൊടുത്തു..
നന്ദു ദേവമ്മയെ നോക്കി..
മക്കളോട് എല്ലാം സംസാരിച്ചു ആള് ഭയങ്കര സന്തോഷത്തിൽ ഇരിക്കുവാണ്..
അവൾക്ക് അവിടെ നിന്നിട്ട് ആകെ വല്ലയിമ തോന്നി…എല്ലാവരെയും ജസ്റ്റ് മുഖം കാണിച്ച് വേഗം തന്നെ നന്ദു വീട്ടിലേക്ക്പോയി.നന്ദു തിരിച്ച് വീട്ടിൽ വന്നു കയറിയപ്പോൾ ലക്ഷ്മിക്ക് ശ്വാസം മുട്ടൽ ആയി കട്ടിലിൽ കിടന്നു പിടയുന്നത് ആണ് കാണുന്നെ..അമ്മേ…… നന്ദു കരഞ്ഞു കൊണ്ട് ഓടി ചെന്നു..
അമ്മേ… അവൾ ലക്ഷ്മിയിടെ നെഞ്ചിൽ തിരുമ്മി..
അമ്മ…. ഒന്നും ഇല്ല.. ഒന്നും ഇല്ല..
നന്ദു വേഗം ഫോൺ എടുത്ത് എന്നും ഹോസ്പിറ്റലിൽ പോകാൻ വിളിക്കുന്ന ഓട്ടോ വിളിച്ചു..
വണ്ടി വന്നതും ലക്ഷ്മിയെ ഓട്ടോയിൽ കേറ്റി..
ഹോസ്പിറ്റലിൽ എത്തിച്ചതെ ലക്ഷ്മിയെ അപ്പോൾ തന്നെ icu ലേക്ക് മാറ്റി..
അന്ന് വന്നപ്പോൾ കിച്ചു കൂടെ ഒണ്ടാരുന്നത് കൊണ്ട് കിച്ചു എല്ലാം തന്നെ ചെയ്തു..
നന്ദു പേടിച്ചു പുറത്ത് നിന്നു..
അവൾ കരഞ്ഞു കൊണ്ട് അവിടെ ഉള്ള ചെയറിൽ ഇരുന്നു..
കുറച്ചു കഴിഞ്ഞു ഡോക്ടർ ഇറങ്ങി വന്നതും നന്ദു ഓടി ചെന്നു..
ഡോക്ടർ…
കുട്ടി പേഷ്യൻറ്റിന്റെ ആരാ..
എന്റെ.. എന്റെ അമ്മയാണ് അത് നന്ദു കരച്ചിൽ അടക്കി പിടിച്ചു പറഞ്ഞു..
എന്താണ് കുട്ടിയുടെ നെയിം..
നന്ദന..
ഓക്കേ… നന്ദന അമ്മയുടെ ഇപ്പോൾഉള്ള അവസ്ഥ കുറച്ചു മോശം ആണ് …
നന്ദനയ്ക്ക് അറിയാലോ.. ഹാർട്ട് ന് ആണ് പ്രോബ്ലം..
ഒരു സർജറി കൂടി ഉടൻ നടത്തണം.. അത് വെച്ച് താമസിപ്പിക്കും തോറും അതിന്റെ റിസ്ക്കും കൂടും…
നിങ്ങൾ റെഡി ആണേൽ ഇപ്പോൾ തന്നെ ot യിലേക്ക് ഷിഫ്റ്റ് ചെയാം..
അതിനു മുൻബ് കുറച്ചു പേപ്പറിൽ കുട്ടിയുടെ സൈൻ വേണം..
നന്ദന ഒരു നിമിഷം അങ്ങനെ തന്നെ നിന്നു..
അവൾ സിസ്റ്റർ കാണിച്ച പേപ്പറിൽ എല്ലാം സൈൻ ചെയ്തു..
ഈ ബില്ല് എത്രെയും വേഗം അടയ്ക്കണം.. റെസിപ്റ്റ് കൊണ്ട് വന്നു തരണം..
നന്ദു അത് വാങ്ങി..
ബില്ല് എമൗണ്ട് കണ്ട് നന്ദു ഞെട്ടി..
എവിടുന്നു ഞാൻ ഇത്…
അവൾ അവിടെ നിന്ന സിസ്റ്റർനെ നോക്കി..
മാഡം ഇപ്പോൾ എന്റെ കയ്യിൽ പൈസ ഇല്ല ഞാൻ നാളെ തന്നെ അടയ്ക്കം ഇപ്പോൾ എങ്ങനെ ഏലും..
ഇയാൾ എന്താ ഈ പറയുന്നേ എനിക്ക് ഇതിൽ ഒന്നും ചെയ്യാൻ പറ്റില്ല.. ഞാൻ ഇവിടുത്തെ ഒരു സ്റ്റാഫ് മാത്രമാണ്…
നന്ദന വേഗം തന്നെ ഫോൺ എടുത്ത് ദേവമ്മയെ വിളിച്ചു..
റിങ് ചെയ്ത് നിക്കുന്നത് അല്ലാതെ ആരും എടുത്തില്ല..
അവൾ പാറുവിനെയും കൃഷ്ണയെയും എല്ലാം വിളിച്ചു നോക്കി.
അവിടെ കല്യാണ ഉറപ്പീര് ആണല്ലോ എന്ന് അവൾ ഓർത്തു..അമ്മയും കൂടി പോയാൽ താൻ ഒറ്റയ്ക്കു ആണ്…
ഇല്ല അമ്മയ്ക്ക് ഒന്നും വരാൻ ഞാൻ സംഭവിക്കില്ല..
പെട്ടന്ന് ആണ് നന്ദുവിന് സച്ചുവിന്റെ കാര്യം ഓർമ വന്നത്..
എത്രപൈസ വേണേലും തരാം എന്ന് പറഞ്ഞു തന്റെ ശരീരത്തിന് വില പറയുന്നത് അവൾ ഓർത്തു..
അവൾക് എന്ത് ചെയ്യണം എന്ന് അറിയാതെ ആയി..മാഡം…
നന്ദു തിരിഞ്ഞു നോക്കി
അമ്മയെ OT യിലേക്ക് കൊണ്ട് പോകുവാണ്.. ബില്ല് അടയ്ക്കാൻ ഇനിയും താമസിക്കല്..
നന്ദു പിന്നെ ഒന്നും ആലോചിക്കാതെ സച്ചുവിന്റെ നമ്പർ മേടിച്ചു..
നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…
റിംഗ് ചെയുന്ന സൗണ്ട് കേട്ട് നന്ദുവിന്റെ നെഞ്ച് ഇടിക്കാൻ തുടങ്ങി..
ഹലോ…
ഹ.. ഹലോ.. അവൾ വിറച്ചു കൊണ്ട് സംസാരിച്ചു..
ഞാ.. ഞാൻ നന്ദന ആണ്..അഹ്…. നന്ദന.. നിനക്ക് അപ്പൊ എന്റെ നമ്പർ ഒക്കെ അറിയാം..
സച്ചുവിന്റെ സംസാരം അവളെ ദേഷ്യം പിടിപ്പിച്ചെങ്കിലും വേറെ ഒരു വഴിയും ഇല്ലാത്ത കൊണ്ട് അവൾ കടിച്ചു പിടിച്ചു നിന്നു…..തുടരും….

by