രചന – നന്ദന നന്ദു
ദിവസങ്ങൾ കഴിഞ്ഞിട്ടും നന്ദുവിന് ആ ഷോക്കിൽ നിന്ന് മാറാൻ പറ്റിയില്ല..
ദേവമ്മയുടെ അടുത്തേക്ക് പോകാൻ പോലും അവൾക്ക് മടി ആയി..
നന്ദു ചെല്ലാത്ത കൊണ്ട് അടുക്കളയിൽ പാറുവും കൃഷ്ണയും കേറി…
ഈ ചേച്ചി ഒന്ന് വരുവാരുന്നേൽ പാറു അടുക്കളയിൽ ഓരോ സാധനങ്ങൾ തപ്പി കൊണ്ട് പറഞ്ഞു… കൃഷ്ണ യുട്യൂബ് നോക്കി ഓരോന്നു വെക്കാൻ ശ്രെമിക്കുവാന്…
ഒരു നിർവാഹവും ഇല്ലാത്ത കൊണ്ട് അവിടെ ഉള്ളവർ ആ ഫുഡ് കഴിച്ചു..
പാറു നന്ദുവിനെ ഫോണിൽ വിളിച്ചു… ചേച്ചി നാളെ വരുവോ… വാ ചേച്ചി ഇപ്പൊ ഇത്രയും ദിവസം ആയില്ലേ പനി കുറഞ്ഞു കാണൂലോ…അല്ലെ ഇവിടെ ഉള്ള എല്ലാരും വയറിളക്കം പിടിച്ചു ഒരുമിച്ചു ഹോസ്പിറ്റലിൽ പോകേണ്ടി വരും…
പാറുവിന്റെ പറച്ചിൽ കേട്ട് നന്ദു ചെറുതായി ഒന്ന് ചിരിച്ചു..
എപ്പോഴും മൂഡ് ഓഫ് ആയി ഇരിക്കുന്ന നന്ദുവിനെ ലക്ഷ്മിയും ശ്രെദ്ധിക്കാൻ തുടങ്ങി..
തല വേദന ആണ് എക്സാം ആടുക്കാറായ കൊണ്ട് രാത്രി താമസിച്ചു ആണ് ഉറങ്ങുന്നേ എന്ന് എല്ലാം പറഞ്ഞു നന്ദു ഒഴിഞ്ഞു മാറി..
പാറുവിന്റെ വിളി സഹിക്കാൻ വയ്യാതെ നന്ദു ദേവമ്മയുടെ അടുത്തേക്ക് പോയി.. എപ്പഴും കേറി ചെല്ലാറുള്ള പോലെ ഓടി ചെന്നു കയറാൻ അവൾക്ക് മടി തോന്നി..
അധികം ആരോടും മിണ്ടാതെ മാറി മാറി നടക്കുന്ന നന്ദുവിനെ കിച്ചു ശ്രെദ്ധിക്കാൻ തുടങ്ങി..
ഇവൾക്ക് ഇത് എന്ത് പറ്റി ഇപ്പൊ.. ഞാൻ അന്ന് അങ്ങനെ ചെയ്ത കൊണ്ട് ആണോ..
ഒറ്റയ്ക്കു ഇരിക്കുന്ന നന്ദുവിന്റെ അടുത്തേക് കിച്ചു ചെന്നു…
അവനെ കണ്ടതും നന്ദു ചാടി എണീറ്റു..
ഓഹ് ബഹുമാനം ഒന്നും വേണ്ട കിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു..
നന്ദു ഒന്നും മിണ്ടാതെ നിന്നു..
കിച്ചു അവളെ മൊത്തത്തിൽ നോക്കി..
കണ്ണിന് അടിയിൽ ചെറുതായി കറുപ്പ് വന്നിരിക്കുന്നു.. ജീവനില്ലാത്ത കണ്ണുകൾ ആകെ തളർന്നു കുത്തി ഇരിക്കുന്നു..
അവളുടെ ആ കോലം അവന്റെ നെഞ്ചിൽ നീറ്റൽ ഉണ്ടാക്കി..
അത്രേം അടുത്ത് താൻ നിന്നിട്ടും വേറെ എന്തോ ആലോചിച്ച് നിക്കുന്ന നന്ദുവിനെ കിച്ചു അത്ഭുതപൂർവ്വം നോക്കി..
ഡോ… കിച്ചു നന്ദുവിന്റെ കണ്ണിന്റെ മുമ്പിൽ പോയി വിരൽ ഞൊടിച്ചു..
നന്ദു ഞെട്ടി അവനെ നോക്കി..
എന്താ തന്റെ ആരേലും തട്ടി പോയോ.. ഇങ്ങനെ വിരഹപൂർവം നിക്കാൻ..
തനിക്ക് ഇത് ഒട്ടും ചേരില്ല കേട്ടോ.. കിച്ചു അവളെ നോക്കി പറഞ്ഞു..
ഡോ എന്റെ അമ്മയും അച്ഛനും ഒക്കെ വരും അടുത്ത ദിവസം.. കൂടെ ദിയയുടെ അച്ഛനും അമ്മയും…
നന്ദു കിച്ചുവിനെ നോക്കി.. അഹ് അപ്പൊ ഞാൻ പറയുന്ന ഒക്കെ കേൾക്കുന്നുണ്ട്.. കിച്ചു അവളെ നോക്കി ചിരിച്ചു..
അവര് വന്നിട്ട് വേണം പെട്ടന്ന് എന്റെ കല്യാണ കാര്യം സെറ്റ് ആക്കാൻ.. ഇനി നീട്ടി കൊണ്ട് പോയാൽ എന്റെ കൈ വിട്ട് ചിലപ്പോൾ പോകും കിച്ചു അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
താൻ ഇവിടെ കാണില്ലേ…. കിച്ചു അവളെ നോക്കി…
താൻ കാണണം താൻ ഇല്ലാണ്ട് എന്ത് കല്യാണം…
നന്ദു കിച്ചുവിനെ നോക്കി.. ഒരു മുറിവ് ഉണങ്ങുന്നതിന് മുൻബ് അടുത്ത് മുറിവ് തന്നെ കുത്തി നോവിക്കുവാണലോ എന്ന് അവൾ ഓർത്തു..
കിച്ചു അവളെ തന്നെ നോക്കി നിന്നു..
നന്ദന താൻ ഇപ്പം സെക്കന്റ് ഇയർ അല്ലെ..
അവൾ അതെ എന്ന് തലയാട്ടി.. എക്സാം അല്ലെ തനിക്ക്..
മം..അവൾ പതിയെ മൂളി..
അപ്പൊ 1 ഇയർ കൂടി കഴിഞ്ഞാൽ കോഴ്സ് കഴിഞ്ഞു..
അവൾ ഒന്നും മിണ്ടാതെ നിന്നു..
ഒരിക്കലും തന്നോട് മിണ്ടാത്ത കിച്ചു പതിവില്ലാതെ തന്നോട് വാ തോരാതെ സംസാരിക്കുന്നത് അവൾക്ക് അത്ഭുതം ആയി തോന്നി…
ചിലപ്പോൾ ഒരു അനാഥ ആണെന്ന് അറിഞ്ഞത് കൊണ്ട് ഉള്ള സഹതാപം ആരിക്കും..മനസ്സിൽ ഓരോന്ന് വിചാരിച്ചു നന്ദു നിന്നു..
കിച്ചു വീണ്ടും അവളെ നോക്കി..
തന്റെ മാര്യേജ് വല്ലോം ഉണ്ടോ ഉടനെ….
ഇല്ല എന്ന് നന്ദു തല ആട്ടി..
അത് എന്താടോ.. ഒരു കല്യാണം ഒക്കെ കഴിക്കന്നെ എന്നിട്ട് ബാക്ക് പഠിച്ചാൽ പോരെ..
നന്ദു ഒന്നും മിണ്ടാതെ ചെറുതായി ചിരിച്ചു..
നന്ദന… കിച്ചു വീണ്ടും അവളെ വിളിച്ചു..
ഇയാൾ എന്റെ അമ്മേ കണ്ടിട്ട് ഒണ്ടോ..
ഇല്ല.. അവൾ പതിയെ പറഞ്ഞു..
പാവം ആടോ എന്റെ അമ്മ.. അടുത്ത ദിവസം വരുമ്പം കാണാം..
ഒന്നും പറയാതെ വീണ്ടും ആലോചനയിൽ മുഴകി ഇരിക്കുന്ന നന്ദുവിനെ കിച്ചു കുറച്ചു ദേഷ്യത്തിൽ നോക്കി..
കിച്ചു വേഗം അവളെ അരയിൽ കൂടി കൈ ഇട്ട് ചേർത്ത് പിടിച്ചു..
പെട്ടന്നുള്ള കിച്ചുവിന്റെ ചെയ്തിയിൽ അവൾ ഞെട്ടി പിടഞ്ഞു അവനെ നോക്കി..
നിനക്ക് എന്നാ ഇത്രയും ആലോചന.. കെട്ടിക്കാൻ പിള്ളേരെ ഒന്നും ഞാൻ തന്നില്ലാലോ…
കിച്ചു ചോദിക്കുന്നത് ഒന്നും തന്നെ നന്ദു കേട്ടില്ല അവൾ ആ ഞെട്ടലിൽ തന്നെ നിക്കുവാണ്..
നന്ദു ബോധവസ്ഥയിൽ തിരിച്ച് എത്തിയതും കിച്ചുവിന്റെ കൈ വീടിപ്പിച്ചു അകത്തേക്ക് കയറി പോയി..
അവൾ പോകുന്ന നോക്കി കിച്ചു ചിരിച്ചു കൊണ്ട് നിന്നു..
നന്ദു മുറിയിൽ ചെന്ന് ടേബിളിൽ തല കുനിച്ചു വെച്ചിരുന്നു..
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
എക്സാം ആയ കൊണ്ട് നന്ദു പഠിക്കുന്നതിൽ കൂടുതൽ ശ്രേദ്ധ കൊടുക്കാൻ ശ്രെമിച്ചു…
അടുത്ത ദിവസം തന്നെ ദിയയുടേയും കിച്ചുവിന്റെയും അച്ഛനും അമ്മയും എത്തി..
ആൾകാരുടെ എണ്ണം കൂടിയതും അവിടെ വീട്ടു ജോലിക്കായി ഒരു സ്ത്രീ വന്നു..
നന്ദുവിനെ അങ്ങോട്ട് പോകാൻ മടി തോന്നി.. നന്ദു ചെല്ലാത്ത കൊണ്ട് ദേവമ്മ അവളെ ഫോണിൽ വിളിച്ചു തിരക്കും..
എക്സാം ആയ കൊണ്ട് ആണ് ചെല്ലാത്തത് എന്ന് അവൾ പറഞ്ഞു..
മകൾ എത്തിയ സന്തോഷത്തിൽ ആണ് ദേവമ്മ..
നന്ദു എക്സാം കഴിഞ്ഞു വരുന്ന സമയത്ത് വഴിയിൽ സച്ചുവിനെ കണ്ടു…
കുടിച്ചു ബോധം ഇല്ലാതെ നിക്കുന്ന സച്ചുവിനെ കണ്ട് നന്ദു ഒന്ന് പേടിച്ചു..
അവൾ വിറച്ചു വിറച്ചു നടന്നു.. അവന്റെ അടുത്ത് എത്തിയതും സച്ചു അവളുടെ കയ്യിൽ കേറി പിടിച്ചു..
നിക്കടി മറ്റവളെ നീ കുറെ ആയി എന്നെ ഇട്ട് വലിപ്പിക്കാൻ തുടങ്ങിയിട്ട്…
കയ്യേന്നു വിടാൻ നന്ദു ഒച്ച ഉയർത്തി പറഞ്ഞു..
വിട്ടില്ലേ നീ എന്നാ ചെയ്യും.. അവൾ അവളുടെ അടുത്ത് വന്നു ചോദിച്ചു..
മദ്യത്തിന്റെ മണം അടിച്ചതും നന്ദു മുഖം തിരിച്ചു..
നന്ദു അവനെ തള്ളി മാറ്റി പോകാൻ തുടങ്ങി..
ഒന്ന് നിന്നെ….
സച്ചു പുറകിൽ നിന്ന് അവളെ വിളിച്ചു..
നിന്നെ… ഇപ്പൊ വേണേ എനിക്ക് കൊണ്ട് പോകാൻ അറിയാം… നിന്നേം നിന്റെ തള്ളേം പൈസ തന്നില്ല എന്ന് പറഞ്ഞു ഇപ്പൊ ആ വീട്ടിൽ നിന്ന് ഇറക്കി വിടാൻ എനിക്ക് അറിയ്യാൻ മേലന്നിട്ട് അല്ല…
നിന്നെ എനിക്ക് ഒന്ന് നന്നായി കാണണം.. അത് പക്ഷെ ബലം പ്രെയോഗിച്ച് ഈ സച്ചുന് ഇഷ്ടം അല്ല… നീ… നീ ആയിട്ട് വരണം… വരുത്തും ഞാൻ…
പെട്ടന്ന് ആണ് കിച്ചുവും ദിയയും കൂടി ബൈക്കിൽ ആ വഴി വന്നത്..
വഴിയിൽ നിക്കുന്ന നന്ദുവിനെ കണ്ട് കിച്ചു വണ്ടി സ്ലോ ആക്കി..
അത് കണ്ട നന്ദു സച്ചുവിനെ ഒന്നുടെ നോക്കിട്ട് വേഗം നടന്നു..
കിച്ചു ബൈക്ക് എടുത്ത് അവളെ ഒന്ന് തിരിഞ്ഞ് നോക്കി..
കിച്ചുവിനേം ദിയയേം ഒരുമിച്ച് കണ്ടതിൽ നന്ദുവിന് ചെറുതായി സങ്കടം തോന്നി..
പക്ഷെ അവൾക്ക് അപ്പഴും സച്ചു പറഞ്ഞ ഓരോ കാര്യങ്ങൾ ചെവിയിൽ അല അടിച്ചു കൊണ്ട് ഇരുന്നു..
ഈ കടം എല്ലാം എങ്ങനെ താൻ വീട്ടും എന്ന് അവൾ ആലോചിച്ചു..
വീട്ടിൽ ചെന്ന് കയറിയതും അവിടെ ആരുടെ ഒക്കെയോ സംസാരം കേട്ടാണ് നന്ദു അകത്തേക്ക് ചെന്നത്..
അഹ് എത്തിയല്ലോ… ലക്ഷ്മി നന്ദുവിനെ കണ്ട് പറഞ്ഞു..
അപ്പഴാണ് അവിടെ നിക്കുന്ന കിച്ചുവിനേം ദിയേം എല്ലാരേം നന്ദു ശ്രേദ്ധിച്ചേ..
പഴയ കൂട്ടു കാരിയെ കാണാൻ വന്നത് ആണ് കിച്ചുവിന്റെ അമ്മ ലക്ഷ്മി..
നന്ദുവിനെ കണ്ട് ലക്ഷ്മി എണീറ്റു അവളുടെ അടുത്തേക്ക് ചെന്നു..
അറിയുവോ മോളെ നീ എന്നെ ലക്ഷ്മി അവളുടെ കവിളിൽ പിടിച്ചു കൊണ്ട് ചോദിച്ചു..
നന്ദു വെറുതെ ഒന്ന് ചിരിച്ചു…
ചിരിക്കുമ്പോൾ തെളിഞ്ഞു വന്ന അവളുടെ നുണ കുഴിയിൽ നോക്കി ലക്ഷ്മി കിച്ചുവിനെ തിരിഞ്ഞു നോക്കി ചിരിച്ചു..
എന്റെ അമ്മേ അവളുടെ ആ നുണകുഴി.. അമ്മ അത് ഒന്ന് കാണണം.. എനിക്ക് ആ ഉണ്ട കണ്ണിയെ മതി അമ്മേ.. ഞാൻ ആദ്യം കണ്ട അന്ന് തന്നെ ഉറപ്പിച്ച കാര്യം ആണ് ഇതിൽ ഒരു മാറ്റം ഇനി ഇല്ല..
ലക്ഷ്മി കിച്ചു ഫോൺ വിളിച്ചു പറഞ്ഞ ഓരോ കാര്യങ്ങൾ ഓർത്തു നിന്നു..
എന്താ ലക്ഷ്മി.. ആലോചിക്കുന്നെ.. നന്ദുവിന്റെ അമ്മ ലക്ഷ്മി ചോദിച്ചു..
ഹേയ്… ഒന്നും ഇല്ല അവർ ചിരിച്ചു കൊണ്ട് പറഞ്ഞൂ..
അല്ല എന്താ നന്ദൂട്ടി നീ ഇന്ന് ഇത്രയും താമസിച്ചേ…
അപ്പച്ചി ചോദിച്ചതും എന്തോ പറയാൻ വന്ന നന്ദുവിനെ ഓവർ ടേക്ക് ചെയ്ത് ദിയ ഇടയ്ക്ക് കയറി..
ഹാ എന്നാ ചോദ്യം ആണ് അപ്പച്ചി.. എല്ലാവരെയും കണ്ട് സംസാരിച്ചിട്ട് ഒക്കെ വേണ്ടേ വരാൻ..
താൻ വഴിയിൽ വെച്ച് സച്ചുവിനോട് സംസാരിച്ചു നിന്ന കാര്യം അണ് ദിയ പറഞ്ഞത് എന്ന് നന്ദുവിന് മനസ്സിലായി..
കിച്ചു നന്ദുവിന്റെ മുഖത്തു തന്നെ നോക്കി നിന്നു..
നന്ദു ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി..
തുടരും….

by