രചന – ശംസിയ ഫൈസൽ
”അമ്മാ…,
നന്ദേട്ടന്‍ വന്നു.,,
വണ്ടിയുടെ ശബ്ദം കേട്ട് ദച്ചു ആവേശത്തോടെ വാതില്‍ തുറന്ന് പുറത്തേക്കോടി
ദേവനും ദീപുവും അവനെ സ്വീകരിക്കാന്‍ പുറത്തേക്ക് വന്നു
അച്ഛന്‍ ഷോപ്പില്‍ നിന്ന് എത്തിയിരുന്നില്ല
”നന്ദൂ വാ.,,
നന്ദൂനെ നോക്കി ദേവന്‍ പറഞ്ഞു
നന്ദു അകത്തേക്ക് കയറി സെറ്റിലിരുന്നു
”മോനെ ജ്യൂസ് കുടിക്ക്.,,
അമ്മ വെള്ളം കൊണ്ട് കൊടുത്തു
”അച്ഛന്‍ എത്തിയില്ലെ സുമമ്മെ.,,
നന്ദു ജ്യൂസ് വാങ്ങി ചോദിച്ചു
”അച്ഛനിപ്പോള്‍ വരുമായിരിക്കും.,,
ദീപു ചാടി കേറി മറുപടി പറഞ്ഞു
”മാത്യു ചേട്ടനിപ്പോള്‍ എങ്ങനെയുണ്ട്.,
ഭക്ഷണമൊക്കെ കഴിച്ച് തുടങ്ങിയില്ലെ.,
അമ്മ അപ്പന്‍റെ വിശേഷം തിരക്കി
”പല്ലിന്‍റെ ട്രീറ്റ്മെന്‍റ് കഴിയാത്തത് കൊണ്ട് കട്ടിയുള്ളതൊന്നും കഴിക്കാന്‍ വയ്യ.,,
നന്ദു മറുപടി പറഞ്ഞു
”യെന്നാ മോന്‍ വെള്ളം കുടിക്ക് ഞാന്‍ അടുക്കളയിലോട്ട് ചെല്ലട്ടെ.,,
അമ്മ അവിടെന്ന് പോയി
നന്ദൂനെ തന്നെ നോക്കി നില്‍ക്കുന്ന ദച്ചൂനെ ദേവനും ദീപുവും രണ്ട് സൈഡില്‍ നിന്ന് തോണ്ടാന്‍ തുടങ്ങി
ദച്ചു രണ്ട് പേരെയും തുറിച്ച് നോക്കി
അവര് നന്ദൂനെ എങ്ങനെ എങ്കിലും മുകളിലെത്തിക്കാനാണ് പറയുന്നത്
”നന്ദേട്ടാ വാ നമുക്ക് മുകളിലിരിക്കാം.,,
ദച്ചു കാലിയായ ഗ്ലാസ് വാങ്ങി
”എന്തിന് ഇവിടെ ഇരിന്നോളാം
നന്ദു അത്രമാത്രം പറഞ്ഞു
”അതല്ല എന്‍റെ ഫോണിനൊരു കംപ്ലൈന്‍റ് അതൊന്ന് ശെരിയാക്കാനാ.,,
നന്ദൂനെ എന്ത് പറഞ്ഞ് മുകളിലെത്തിക്കാമെന്ന് ദച്ചൂനും അറിയില്ലായിരുന്നു
”അത് പോകുമ്പോള്‍ മൊബൈല്‍ ഷോപ്പില്‍ കൊടുത്ത് റെഡിയാക്കാം.
നന്ദു പറഞ്ഞത് കേട്ട് നിരാശയോടെ ദേവനേയും ദീപൂനേയും നോക്കി
അവര് മുഖം കൊണ്ട് കോഷ്ടി കാണിച്ച് മുകളിലേക്ക് പോയി
”അതില്ലെ നന്ദേട്ടാ എനിക്കൊരു കാര്യം പറയാനുണ്ട് ഒന്ന് മുകളിലേക്ക് വരോ പ്ലീസ്.,,
ദച്ചു അവന്‍റെ അടുത്തിരുന്ന് നന്ദൂന്‍റെ കൈ പിടിച്ച് ശബ്ദം താഴ്ത്തി കെഞ്ചിയതും നന്ദു ഒന്ന് മൂളി മുകളിലേക്ക് സ്റ്റെയര്‍ കയറി
നന്ദു ദച്ചൂന്‍റെ മുറിക്ക് മുന്നിലെത്തി വാതില്‍ തുറന്നതും ഉള്ളില്‍ ദേവനും ദീപുവും
നന്ദു ദച്ചൂനെ ഒന്ന് നോക്കി
”സോറി അളിയാ.,
തെറ്റ് പറ്റി പോയി ഞങ്ങളോട് ക്ഷമിക്കണം.,,
രണ്ട് പേരും ഒരുമിച്ച് നന്ദൂനെ കെട്ടിപിടിച്ചതും നന്ദു ശക്തിയില്‍ അവരില്‍ നിന്ന് കുതറി
”എടുക്കാനുള്ളത് എന്താന്ന് വെച്ചാല്‍ എടുത്ത് വേഗം ഇറങ്ങ്.,,
നന്ദു ദേവനേയും ദീപൂനേയും തുറിച്ച് നോക്കി ദച്ചൂനോട് കടുപ്പിച്ച് പറഞ്ഞു
”നന്ദൂ.. ഡാ ഞങ്ങളോടൊന്ന് ക്ഷമിക്കെടാ.,,
നന്ദൂനെ ദേവനും ദീപുവും പിടിച്ച് വെച്ചു
”എന്തിനാ ഞാന്‍ ക്ഷമിക്കേണ്ടത് അത് പറ.,,
നന്ദു അവരെ നോക്കി
”നിന്നോട് ഇത്രക്കാലം മിണ്ടാതെ നിന്നതിന്.,
നിന്നെ ഒരുപാട് കുറ്റപ്പെടുത്തിയിട്ടുണ്ട്.,
അതെല്ലാം അറിവില്ലായ്മ കൊണ്ടാണ്.,
ചെറിയൊരു തെറ്റ് ധാരണ അതാണ് നമ്മുടെ ഫ്രണ്ട്ഷിപ്പ് ഇല്ലാതിക്കിയത്.,
ദീപു വിഷമത്തോടെ പറഞ്ഞതും നന്ദു ഒന്ന് പുച്ഛത്തോടെ ചിരിച്ചു
”തെറ്റ് ധാരണ.,
ദച്ചൂനെ ഞാന്‍ കാണുന്നതിന് മുമ്പെ നമ്മള്‍ ബെസ്റ്റ് ഫ്രണ്ട്സായിരുന്നു.,
പരസ്‌പരം നന്നായി മനസ്സിലാക്കിയവര്‍.,
ആ നിങ്ങള്‍ തന്നെ എന്നെ തെറ്റ് ധരിച്ചെന്ന് പറയുന്നത് എനിക്ക് വിശ്വസിക്കാന്‍ പറ്റില്ല.,
നിങ്ങളെ പറ്റി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍
ഞാന്‍ ആദ്യം വന്ന് ചോദിക്കാ നിങ്ങളോടായിരിക്കും.,
പക്ഷെ നീയൊക്കെ ചെയ്തത്.,
പട്ടിയെ പോലെ ഞാന്‍ പിന്നാലെ നടന്ന് ചോദിച്ചില്ലടാ എന്താ കാര്യമെന്ന്.,
അന്നൊക്കെ നിങ്ങള് രണ്ടും പറഞ്ഞത് ഞാന്‍ ഒരിക്കലും മറക്കൂല,,
നന്ദൂന്‍റെ സങ്കടം അവന്‍റെ വാക്കുകളില്‍ ഉണ്ടായിരുന്നു
”സോറി നന്ദൂ..,
വേണമെങ്കില്‍ ഞങ്ങള്‍ നിന്‍റെ കാല് പിടിച്ച് മാപ്പ് പറയാം.,
നീയൊന്ന് ക്ഷമിച്ചെന്ന് പറഞ്ഞാല്‍ മാത്രം മതി.,,
ദേവന്‍ നന്ദൂന്‍റെ കൈ പിടിച്ചു
”എത്ര വലിയ പ്രശ്നങ്ങളും സോറി എന്ന രണ്ടക്ഷരം കൊണ്ട് മായ്ക്കാന്‍ പറ്റുമായിരിക്കും.,,
പക്ഷെ നമ്മുടെ ഹൃദയത്തില്‍ ഏറ്റ മുറിവുണ്ട് അതത്ര പെട്ടന്ന് മായൂല.,
നന്ദൂന്‍റെ ശബ്ദമൊന്നിടറി
”നന്ദേട്ടാ.,,
നന്ദേട്ടനെ തെറ്റ് ധരിച്ചതില്‍ അവര്‍ക്കും ഒരുപാട് കുറ്റബോധമുണ്ട്.,
അവരെ കെണിയില്‍ പെടുത്തിയതാണ്.,
നന്ദേട്ടന്‍ ലണ്ടനില്‍ പോയ ഉടനെ അവര് തെറ്റ് മനസ്സിലാക്കിയതാ.,,
പക്ഷെ നന്ദേട്ടനെ വിളിച്ച് സംസാരിക്കാന്‍ പറ്റില്ലായിരുന്നു.,
നന്ദേട്ടനും ദേവനും ദീപുവും പഴയ പോലെ ഒരുമിച്ച് കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.,,
ദച്ചു നന്ദൂനെ നോക്കി പറഞ്ഞു
”എന്നെ കുറിച്ചുള്ള തെറ്റ്ധാരണകള്‍ എങ്ങനെ മാറിയത് ?
നന്ദു ചോദിച്ചു
”ദച്ചു കാരണമാ.,,
ദച്ചൂനെ നിന്നില്‍ നിന്നകറ്റാന്‍ നോക്കിയതാ.,
പക്ഷെ ഞങ്ങള്‍ നിന്നെ കുറിച്ച് മനസ്സിലാക്കിയടത്താണ് തെറ്റെന്ന് ദച്ചു തെളിയിച്ച് തന്നു.,
എല്ലാത്തിനും കാരണം ഒരാളാണ്.,,
ആ ഒരു വ്യക്തിയാണ് നമ്മുടെ കുടുംബത്തില്‍ ഇങ്ങനെ ഭിന്നിപ്പുണ്ടാക്കുന്നത്.,,
ദീപു പറഞ്ഞു
”ഹ്മ്.., എല്ലാത്തിന്‍റെയും അവസാനം ഒരു വ്യക്തിയിലാണല്ലൊ അവസാനിക്കുന്നത്.,
എന്തായാലും ആ വ്യക്തി ആരാണെന്ന് പറയാന്‍ ഒരാള്‍ക്കും ധൈര്യമില്ലെന്ന് മനസ്സിലായി.,
ആ ഭീകര വ്യക്തിയെ ഞാന്‍ തന്നെ കണ്ട് പിടിച്ചോളാം.,
നന്ദു ആത്മവിശ്വാസത്തോടെ പറഞ്ഞു
”നീ തന്നെ കണ്ട് പിടിക്കണം.,,
ഞങ്ങളിലൂടെ ആ വ്യക്തിയെ അറിഞ്ഞാല്‍ നീ വിശ്വസിക്കില്ലെന്ന് മാത്രമല്ല അത് കൂടുതല്‍ പ്രശ്നത്തിലേക്കും പോകും.,,
ദേവന്‍ പറഞ്ഞു
”ഹ്മ്..,, ഇത് പറയാനാണോ ദച്ചൂ നീ മുകളിലേക്ക് വിളിപ്പിച്ചത് ?
നന്ദു ദച്ചൂന് നേരെ തിരിഞ്ഞു
”ഹാ ഇവര്‍ക്ക് നന്ദേട്ടനോട് മാപ്പ് പറഞ്ഞ് മനസ്സ് തുറന്നൊന്ന് സംസാരിക്കണമെന്ന് പറഞ്ഞു.,
താഴെ ആകുമ്പോള്‍ അമ്മ കേള്‍ക്കുമെന്ന് കരുതിയാ ഇങ്ങോട്ട് വിളിച്ചത്.,,
”ഇനിയൊന്നും പറയാനില്ലല്ലൊ താഴേക്ക് പോകാം.,,
നന്ദു താഴേക്ക് പോകാന്‍ നിന്നു
”അളിയാ.,
ഇങ്ങനെ മുഖം കനപ്പിച്ച് പോകല്ലെ.,
ഇനി നമുക്കിടയില്‍ പിണക്കമൊന്നും ഇല്ലല്ലൊ.,
നീ പോകുന്നതിന് മുമ്പ് പണ്ടത്തെ പോലെ അടിപൊളി ട്രിപ്പ് പോകണം.,,
ദീപു ഉത്സാഹത്തോടെ പറഞ്ഞു
”അയ്യടാ.,
അതിന് എന്‍റെ പിണക്കമൊന്നും മാറിയിട്ടില്ല.,
നിന്നോടൊക്കെ മിണ്ടണോ വേണ്ടയോ എന്ന് ഞാനൊന്ന് ഇരുത്തി ആലോചിക്കട്ടെ.,
ദച്ചൂ എടുക്കാനുള്ളത് എടുത്ത് താഴേക്ക് വാ അച്ഛന്‍ വന്നയുടനെ പോകണം.,,
നന്ദു ഗൗരവത്തോടെ ദേവനേയും ദീപൂനേയും തുറിച്ച് നോക്കി ദച്ചൂനോട് പറഞ്ഞ് താഴേക്ക് സ്റ്റെയര്‍ ഇറങ്ങി
”ദച്ചൂസേ.. എങ്ങനെ എങ്കിലും അവനെ ഒന്ന് സോപ്പിട്ടേക്കണെ.,,
ചേട്ടമ്മാര് ദച്ചൂനോട് പറഞ്ഞു
”ഒാ..ഹ് ആദ്യം എന്നോട് മര്യാദക്ക് മിണ്ടട്ടെ.,,
ദച്ചു മുറു മുറുപ്പോടെ നന്ദൂന്‍റെ വീട്ടിലേക്ക് കൊണ്ട് പോകാനുള്ള ബാഗെല്ലാം എടുത്ത് താഴേക്കിറങ്ങി
അച്ഛന്‍ വന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ച് ദച്ചു നന്ദൂന്‍റെ കൂടെ അവന്‍റെ വീട്ടിലേക്ക് പോയി
നന്ദൂന്‍റെ വീട്ടിലെത്തി ദച്ചു അപ്പന്‍റെ കൂടെ കുറച്ച് സമയം സംസാരിച്ച് കിടക്കാനായി റൂമിലേക്ക് ചെന്നു
വാതില്‍ തുറന്ന് അകത്ത് കയറിയപ്പോള്‍ നന്ദു കട്ടിലിന്‍റെ ഹെഡ് ബോര്‍ഡില്‍ ചാരി ഇരുന്ന് ആലോചനയിലാണ്
ദച്ചു വന്നതറിഞ്ഞിട്ടും അവന്‍ അവളെ ഒന്ന് നോക്കിയത് പോലുമില്ല
ദച്ചു നന്ദൂനെ നോക്കി റൂമിന്‍റെ വാതില്‍ അടച്ച് ലോക്ക് ചെയ്ത് ബെഡിലേക്ക് കയറി അവന്‍റെ അടുത്തായി ഇരുന്നു
”നന്ദേട്ടാ..,,
”…..”
അവനില്‍ നിന്ന് മറുപടി ഒന്നും ഉണ്ടായില്ല
”നന്ദേട്ടാ..,,
”ഹ്മ്.!
ചെറുതായൊന്ന് മൂളി
”നന്ദേട്ടാ…,,
ദച്ചു അവന്‍റെ കൈ പിടിച്ച് കുലുക്കി വിളിച്ചു
”നന്ദേട്ടാ.. നന്ദേട്ടാ നന്ദേട്ടാ… എന്താടീ നിനക്ക് മനുഷ്യനൊരു സമാധാനം തരില്ലെ.,
ചെവിക്കൊരു സമാധാനം തരാതെ ഇരുന്ന് ചിലച്ചോളും., നാശം.,,
നന്ദു പൊട്ടി തെറിച്ചതും ദച്ചൂന്‍റെ മുഖം വാടി
കണ്ണ് നിറഞ്ഞ് അവളെ ചുണ്ടൊന്ന് വിതുമ്പി
ദച്ചൂന്‍റെ കരച്ചില് കണ്ട് നന്ദു ഒന്ന് പതറി
”ദച്ചൂ..,,
”മിണ്ടരുത്.,,
നിങ്ങള്‍ക്കെന്നെ വെറുത്തല്ലെ.,
വന്നിട്ടത്ര ദിവസായി എന്നോട് മര്യാദക്കൊന്ന് മിണ്ടിയിട്ടുണ്ടോ ?
ഫോണ്‍ വിളിച്ചാല്‍ പോലും രണ്ട് വര്‍ത്താനം പറഞ്ഞ് വെക്കും.,
എത്ര പരീക്ഷ കഴിഞ്ഞു ഒരൊറ്റ തവണയെങ്കിലും പരീക്ഷ എങ്ങനെ ഉണ്ടായിരുന്നെന്ന് ചോദിച്ചോ ?
ഇല്ലാ.. എന്നെ മടുത്തു അതാ ഇങ്ങനൊക്കെ.,
എന്നെ ഇഷ്ടമില്ലെങ്കില്‍ എന്നെയങ് ഡിവോഴ്സ് ചെയ്തേക്ക്.,,
ദച്ചു ചെറിയ കുട്ടികളെ പോലെ ഒാരോന്ന് പറഞ്ഞ് കരയാന്‍ തുടങ്ങി
”ദച്ചൂ.. മോളെ മെല്ലെ കരയെടീ.,,
ആരേയും കേട്ട് വന്നാല്‍ എന്നെ അടിച്ച് പുറത്താകും.,
സോറി ഇനി നിന്നെ ഞാന്‍ അവോയ്ഡ് ചെയ്യൂല സത്യം.,,
നന്ദു ദച്ചൂന്‍റെ കരച്ചില് മാറ്റാന്‍ നോക്കി
”പോടാ പട്ടി അവന്‍റൊരു കോറി.,,
”പിന്നെ ഞാനെന്തോന്ന് വേണം.,,
നന്ദു ദയനീയമായി ചോദിച്ചു
”കെട്ടിപിടിക്ക്.,
എന്നെ സ്നേഹത്തോടെ കെട്ടിപിടിക്ക്.,,
ദച്ചു പറഞ്ഞതും നന്ദു അന്തംവിട്ടവളെ നോക്കി
”കെട്ടിപിടിക്കാനോ ?
”എന്താ കേട്ടിട്ടില്ലെ.,
ഒന്നും അറിയാത്ത ഇള്ള കുട്ടി.,,
നിങ്ങളെ ആക്രാന്തം എനിക്ക് നന്നായി അറിയാവുന്നതാ.,,
വേഗം എന്നെ കെട്ടിപിടിച്ചോ ?
ദച്ചു വാശിയോടെ പറഞ്ഞതും നന്ദു അവളെ കെട്ടിപിടിച്ചു
”മതിയോ ?
”ഇല്ല.,
ഇനി ഉമ്മ കൂടെ വേണം.,,
”ഉമ്മയോ എവിടെ ?
നന്ദു അവളെ നോക്കിയതും ദച്ചു കവിള് കാണിച്ച് കൊടുത്തു
നന്ദൂന്‍റെ അധരങ്ങള്‍ കവിളില്‍ പതിഞ്ഞതും ദച്ചു നാണത്തോടെ തല താഴ്ത്തി
”ഒരു ഉമ്മ പോരെ ?
നന്ദൂന്‍റെ ചോദ്യം ദച്ചൂന് പിടിച്ചില്ല
”ഒാ..ഹോ ഇപ്പൊ കണക്ക് വെച്ചെ ഉമ്മ വെക്കൂ അല്ലെ.,,
ദച്ചു ദേഷ്യത്തോടെ നന്ദൂന്‍റെ രണ്ട് കവിളിലും പിടിച്ച് അവളെ മുഖത്തോടടുപ്പിച്ച് അവന്‍റെ ചുണ്ട് കവര്‍ന്നെടുത്തു
*(തുടരും..)*

by