17/02/2026

️കിഡ്നാപ്പിംങ് ലൗ : ഭാഗം  123 

രചന – ശംസിയ ഫൈസൽ

ദേവന്‍റേയും ദീപൂന്‍റേയും കൂടെ പോകാന്‍ നിന്നപ്പോള്‍ ഞാനാണ് സമ്മതിക്കാതിരുന്നത്.,
നീയും ദച്ചുവും വീട്ടിലേക്ക് പൊക്കോ., അതാ നല്ലത്.,

അമ്മ വീണ്ടും പറഞ്ഞു

”ഞാനിവിടെ കിടന്നോളാം.,

നന്ദു ഇത്ര മാത്രം പറഞ്ഞു

”അമ്മേടെ കുട്ടി അമ്മ പറയുന്നത് കേള്‍ക്ക്.,,
മക്കള്‍ക്ക് യാത്ര ക്ഷീണം ഒക്കെ ഉണ്ടാകില്ല.,
വീട്ടില്‍ പോയി ഒന്ന് കുളിച്ച് ഡ്രസ്സൊക്കെ മാറ്റി ഒന്ന് നന്നായി ഉറങ്ങിക്കൊ നീണ്ട യാത്ര കഴിഞ്ഞ് വന്നതല്ലെ.,,

അമ്മ വാത്സല്യത്തോടെ പറഞ്ഞു

”അപ്പനിങ്ങനെ കിടക്കുമ്പോള്‍ എനിക്കെന്ത് യാത്ര ക്ഷീണം അമ്മാ.,,
ഞാനിവിടെ കിടന്നോളാം.,,

നന്ദു റൂമിലുള്ള കട്ടിലില്‍ ഇരുന്നു

”എല്ലാവരും കൂടെ ഇവിടെ എങ്ങനെ കിടക്കാനാണ്.,
ഞാനും അഭിയും മനുവും എന്തായാലും ഇവിടെ നില്‍ക്കും.,
പിന്നെ ഈ രാത്രി ഇനി ഇവിടെ ആളെ ആവിശ്യമില്ലല്ലൊ.,
അപ്പനെ നാളെ ഉച്ചയോടെ റൂമിലേക്ക് മാറ്റൂ..
അത് വരെ ആരും കയറി കാണേണ്ടെന്ന് പ്രത്യേകം പറഞ്ഞതല്ലെ.,
രാവിലെ ദച്ചൂനെ കോളേജിലാക്കി നീയിങ് പോര്.,

അമ്മ അവനെ പറഞ്ഞ് മനസ്സിലാക്കാന്‍ നോക്കി

”മനും ദച്ചുവും വീട്ടിലേക്ക് പോട്ടെ.,
അവനും നാളെ കോളേജുള്ളതല്ലെ.,

നന്ദു പറഞ്ഞതും അമ്മേടെ ഭാവം മാറി
ഇത് വരെ സ്നേഹത്തോടെ പറഞ്ഞ അമ്മ നന്ദൂന്‍റെ കൈയ്യിനൊരു അടി കൊടുത്തു

”മനു ആണോ ദച്ചൂന്‍റെ ഭര്‍ത്താവ്.,
ഞാന്‍ പറഞ്ഞതങ് കേട്ടാല്‍ മതി.,

അമ്മ പറഞ്ഞത് കേട്ട് നന്ദു അന്തംവിട്ട് അമ്മയെ നോക്കി

”കൊള്ളാലോ ?
ഞാനിന്ന് വന്നപ്പോയേക്കും അടി ചീത്തയും തുടങ്ങിയോ ?

നന്ദു ചോദിച്ചതും അമ്മ ഒന്ന് അഴഞ്ഞു

”അമ്മ വഴക്ക് പറഞ്ഞതല്ല മോനെ.,
മക്കള് ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ലെ.,
ദച്ചൂനിം കൊണ്ട് ഇപ്പൊ വീട്ടിലേക്ക് പോ.,
എന്നിട്ട് ഉറങ്ങി എണീറ്റ് രാവിലെ തന്നെ ഇങ് പോര്.,

അമ്മേടെ വാക്കുകളില്‍ വീണ്ടും വാത്സല്യം നിറഞ്ഞു

”ഹ്മ്.., ശെരി.,
ഇനി ഞാന്‍ അനുസരിച്ചില്ലെന്ന് വേണ്ട.,
പിന്നെ അമ്മാ ഒരു സംശയം അന്ന് ഞാന്‍ ദച്ചൂനെ രജിസ്റ്റര്‍ മാരേജ് ചെയ്ത് കൊണ്ട് വന്നത് മുതല്‍ ദച്ചൂന്‍റെ കഴുത്തില്‍ താലി കെട്ടാത അവളെ കൂടെ ഒരു റൂമില്‍ കിടക്കരുതെന്നല്ലെ അമ്മ പറഞ്ഞിരുന്നെ.,
ഇനിയിപ്പോള്‍ അങ്ങനെ വല്ല നിബന്ധനകളും ഉണ്ടോ ?

നന്ദു കളിയാലെ ചോദിച്ചു

”എന്‍റെ വായില്‍ നിന്ന് വല്ലതും കേള്‍ക്കുന്നതിന് മുമ്പ് പോകുന്നതാണ് നിനക്ക് നല്ലത്.,
പിന്നെയ് പോകുമ്പോള്‍ എന്തേലും കഴിച്ചിട്ട് പോയാല്‍ മതി.,,

അമ്മ ഒാര്‍മിപ്പിച്ചു

”ഹ്മ്., എന്തെങ്കിലും അത്യാവിശ്യം  ഉണ്ടെങ്കില്‍ വിളിക്ക്.,,

നന്ദു റൂമില്‍ നിന്നിറങ്ങിയതും ദച്ചു അവളെ ബാഗെടുത്ത് അമ്മയോട് യാത്ര പറഞ്ഞിറങ്ങി

നന്ദു സ്പീഡില്‍ നടന്ന് പോയതും ദച്ചു അവന്‍റെ അടുതെത്താന്‍ പിറകെ  ഒാടി

”മനൂ.. നീ റൂമിലേക്ക് ചെല്ല്.,
അമ്മയുടെ കൂടെ എപ്പോയും നീ വേണം.,
പിന്നെ അഭിയോട് ഐസിയൂവിന്‍റെ മുന്നില്‍ കിടക്കാന്‍ പറ.,
എന്തെങ്കിലും ആവിശ്യത്തിന് വിളിച്ചാല്‍ അറിയില്ല.,
അത് കൊണ്ട് ഒരാള്‍ ഐസിയൂവിന്‍റെ മുന്നില്‍ എപ്പോയും ഉണ്ടാകുന്നത് നല്ലതാണ്
ഞാന്‍ പോയി പുലര്‍ച്ചെ വരാം.,,

നന്ദു ഒാരോന്ന് എടുത്തെടുത്ത് പറഞ്ഞു

”എന്‍റെ പൊന്ന് നന്ദു പുലര്‍ച്ചെ അലാറം വെച്ച് വരാനൊന്നും നില്‍ക്കേണ്ട.,,
ഇവിടെത്തെ കാര്യം നിന്നേക്കാള്‍ ഞങ്ങള്‍ക്കറിയാം നീ ടെന്‍ഷന്‍ ആകേണ്ട നന്നായി ഉറങ്ങി യാത്ര ക്ഷീണമൊക്കെ മാറി പതുക്കെ വന്നാല്‍ മതി.,,
ബൈക്കിന്‍റെ ചാവി വേണ്ടെ.,

മനു ബൈക്കിന്‍റെ കീ നന്ദൂന് കൊടുത്തതും അതും വാങ്ങി നന്ദു മുന്നോട്ട് നടന്നു

മനു നന്ദൂന്‍റെ കൂടെ നടക്കാന്‍ നിന്ന ദച്ചൂനോട് കണ്ണ് കൊണ്ട് നില്‍ക്കാന്‍ പറഞ്ഞു

”എന്താ.. ?

ദച്ചു നന്ദു പോകുന്നത് നോക്കി മനൂനോട് പതുക്കെ ചോദിച്ചു

”നീ നന്ദൂനോട് അര്‍പ്പണയുടെ കാര്യം സൂചിപ്പിക്കണം.,
എല്ലാം കൂടെ ഇപ്പൊ പറയേണ്ട.,,
കുറച്ച് സൂചന കൊടുത്താല്‍ മതി.,
അപ്പന്‍റെ അപകടത്തിന്‍റെ കൂടെ അര്‍പ്പണയുടെ ചതി കൂടെ അവന് താങ്ങാന്‍ പറ്റിയെന്ന് വരില്ല.,
അര്‍പ്പണ കുഴപ്പക്കാരിയാണോ എന്ന സംശയം അവനില്‍ നീ ഉണ്ടാക്കിയെടുക്കണം.,
എന്നാല്‍ അവന്‍ തന്നെ തിരഞ്ഞ് അന്വേഷിച്ച് അവളെ ചതിയുടെ വഴികള്‍ കണ്ട് പിടിക്കും.,
മനസ്സിലായോ ?

മനു ചോദിച്ചു

”എല്ലാം സെറ്റ്.,,
നന്ദൂന്‍റെ മൂഡനുസരിച്ച് ഞാനെന്‍റെ പരാവധി ശ്രമിക്കാം,,

ദച്ചു വാക്ക് കൊടുത്തു

”നിന്നോടവന്‍ മിണ്ടുന്നില്ലെ.,
എന്തോ സ്പെല്ലിംങ് മിസ്റ്റേക്ക് ഫീല് ചെയ്യുന്നു.,,

മനു ചോദിച്ചതും ദച്ചു ഒന്ന് പതറി

”ഡീ.. ദക്ഷാ നീ വരുന്നെങ്കില്‍ വാ.,,

മുന്നോട്ട് കുറച്ച് നടന്നപ്പോയാണ് നന്ദൂന് ദച്ചു കൂടെ ഇല്ലെന്ന സത്യം മനസ്സിലായത്
ദച്ചൂനെ തിരിഞ്ഞ് നോക്കിയപ്പോയാണ് മനൂനോട് സംസാരിച്ച് നില്‍ക്കുന്ന ദച്ചൂനെ കണ്ടത്

”മനു ഞാന്‍ ചെല്ലട്ടെ.,
ഇല്ലെങ്കില്‍ നിന്‍റെ ചേട്ടന്‍ എന്നെ എടുത്തിട്ട് ഉണക്കി പൊടിച്ച് ഉരുട്ടി വിഴുങ്ങും.,,

ദച്ചു വേഗത്തില്‍ നന്ദൂന്‍റെ അടുത്തേക്കോടി

മനൂന്‍റെയും ദച്ചൂന്‍റെയും സംസാരം നന്ദുവില്‍ ചില സംശയങ്ങള്‍ മുളപ്പൊട്ടി

സാധാരണ സംസാരം ആയി അവന് തോന്നിയില്ല
എന്തോ പ്രധാനപ്പെട്ട കാര്യങ്ങള്‍ ദച്ചൂന്‍റെയും മനൂന്‍റെയും ദേവന്‍റെയും ദീപൂന്‍റെയും ഇടയില്‍ ഉണ്ടെന്നവന് തോന്നി തുടങ്ങി

”അവിടേം ഇവിടേം സംസാരിച്ചിരിക്കാനാണെങ്കില്‍ എന്‍റെ കൂടെ വരേണ്ട.,
മര്യാദക്ക് അടങ്ങി ഒതുങ്ങി നില്‍ക്കാണെങ്കില്‍ മാത്രം കൂടെ വരാം.,
ഇല്ലെങ്കില്‍ നിന്‍റെ വീട്ടില്‍ പോ.,

നന്ദൂന്‍റെ സംസാരം ദച്ചൂനെ തീരെ പറ്റുന്നുണ്ടായിരുന്നില്ല

”അറിയാന്‍ പാടില്ലാഞ്ഞിട്ട് ചോദിക്കാണ്.
നിങ്ങള്‍ ലണ്ടനില്‍ നിന്ന് വന്നത് എന്‍റെ കുറ്റപ്പെടുത്താനാണോ ?

ദച്ചു കുറച്ചധികം ദേഷ്യത്തില്‍ തന്നെ ചോദിച്ചു

”ആണെങ്കിലും തെറ്റൊന്നും അല്ലല്ലൊ.,,
എല്ലാം നിന്‍റെ കൈയ്യിലിരിപ്പ് കൊണ്ടാണ്.,,

നന്ദു ഇങ്ങനെ പറഞ്ഞെങ്കിലും ദച്ചു ഒന്നും മിണ്ടിയില്ല
എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്നവള്‍ക്കറിയായിരുന്നു

നന്ദു മനൂന്‍റെ ബൈക്കിനടുത്തേക്ക് നടന്ന് വണ്ടിയില്‍ കയറി സ്റ്റാര്‍ട്ടാക്കി

”കുണുങ്ങി കുണുങ്ങി നില്‍ക്കാതെ ഒന്ന് പെട്ടന്ന് കയറോ ?

നന്ദു ചൂടായതും ദച്ചു പല്ല് കടിച്ച് ബൈക്കിന്‍റെ പിറകില്‍ കയറി

നന്ദു വണ്ടിയെടുത്തു

യാത്രയില്‍ രണ്ട് പേരും പരസ്പരം ഒന്നും മിണ്ടിയില്ല

പോകുന്ന വഴി ഭക്ഷണം കഴിച്ചാണ് പോയത്

വീട്ടിലെത്തിയതും ദച്ചു ഇറങ്ങി ഗേറ്റ് തുറന്ന് കൊടുത്തു

”നീ ചെന്ന് കാറിന്‍റെ കീ എടുത്ത് കൊണ്ട് വാ.,
എന്‍റെ ബാഗ് ഫ്രണ്ടിന്‍റെ ഷോപ്പിലിരിക്കാണ് അതെടുത്ത് കൊണ്ട് വരട്ടെ.,,

നന്ദു പറഞ്ഞതും ദച്ചു ഒന്ന് മൂളി വാതില്‍ തുറന്ന് അപ്പന്‍റെ റൂമില്‍ പോയി കാറിന്‍റെ കീയെടുത്ത് കൊണ്ട് വന്ന് കൊടുത്തു

നന്ദു അത് വാങ്ങി കാറെടുത്ത് പോയതും ദച്ചു വാതിലടച്ച് അകത്തേക്ക് പോയി

നന്ദു ലണ്ടനിലേക്ക് പോയ അന്ന് താനും ഈ വീട്ടില്‍ നിന്നറങ്ങി സ്വന്തം വീട്ടിലേക്ക് പോയതാണ്.,
ഇപ്പോള്‍ തിരിച്ച് വന്നതും ഒരുമിച്ച്

കുറച്ച് ദിവസം മാറി നില്‍ക്കേണ്ടി വന്നിട്ടൊളളു എങ്കിലും കുറേ കാലത്തിന് ശേഷം വന്ന പോലെ തോന്നിയവള്‍ക്ക്

ദച്ചു നേരെ പോയത് നന്ദൂന്‍റെ മുറിയിലേക്കാണ്

ചുറ്റുമൊന്ന് നോക്കി ചിരിച്ച് ഒരു ഡ്രസ്സെടുത്ത് കുളിക്കാന്‍ കയറി

വിശാലമായ ഒരു കുളി കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ നന്ദു മുറിയില്‍ നില്‍ക്കുന്നുണ്ട്

ഷര്‍ട്ടയിച്ച് ആങ്കറിലേക്ക് വെക്കാണ് നന്ദു

ദച്ചു ചെറു ചിരിയോടെ അവനെ തന്നെ നോക്കി കുളിച്ചിറങ്ങി

തന്‍റെ ഹൃദയപാതി തന്‍റെ തൊട്ടടുത്ത് ഉണ്ടായ സന്തോഷത്തില്‍  ദച്ചു അവന്‍റെ പിറകിലൂടെ ചെന്ന് നന്ദൂനെ പുണര്‍ന്നു

*(തുടരും….)*