11/02/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 50

രചന – ശംസിയ ഫൈസൽ

നന്ദു ചിരിയോടെ ദച്ചൂനെ തനിക്ക് നേരെ നിര്‍ത്തി കഴുത്തിലൂടെ കൈയ്യിട്ട് അവളെ നെറ്റിയില്‍ നെറ്റി മുട്ടിച്ച് നിന്നു

ദച്ചു കാര്യം മനസ്സിലാകാതെ നന്ദൂനെ മിഴിച്ച് നോക്കി

”ഹേയ് എന്താ കാണിക്കുന്നെ വിട്ടേ.

ദച്ചു കുതറി മാറാന്‍ ശ്രമിച്ചു

”ഹാ പോവല്ലെ.,
ഞാന്‍ ചോദിക്കാനുള്ളത് ചോദിച്ചില്ല.,,

നന്ദു വീണ്ടും ദച്ചൂനെ പിടിച്ച് തന്നോട് ചേര്‍ത്തു

”ഒന്ന് പെട്ടന്ന് ചോദിക്ക് നന്ദേട്ടാ.,
അവര് ആരെങ്കിലും പുറത്തേക്ക് വന്നാല്‍

നമ്മളെ ഇങ്ങനെ കണ്ടാല്‍ മോശമല്ലെ.,,

ദച്ചു ആരെങ്കിലും പുറത്തേക്ക് വരുന്നുണ്ടോയെന്ന് പാളി നോക്കി

”ആരെങ്കിലും കണ്ടാല്‍ മോശാണോ എന്നാ നിന്‍റെ ചേട്ടമ്മാരെ വിളിക്ക്.,
നമ്മളെ ഇങ്ങനെ കണ്ടാല്‍ അവര്‍ക്ക് നല്ല സന്തോഷമാകും.,,

നന്ദു ഇങ്ങനെ പറഞ്ഞതും ദച്ചു അവനെ തുറിച്ച് നോക്കി

”കണ്ടോ ചേട്ടമ്മാരെ മാത്രം പറഞ്ഞാ പോരെ നന്ദേട്ടനും തല്ലുണ്ടാക്കാന്‍ നല്ല ഉത്സാഹാണ്.,,

ദച്ചു മുഖം വീര്‍പ്പിച്ചു

”ഹോ അതിന് ഞാനെന്ത് ചെയ്തു.,
എന്‍റെ ഭാര്യയെ കെട്ടിപിടിക്കുന്നതും കിസ്സ് ചെയ്യുന്നതും അത്രക്ക് തെറ്റാണോ .,,

നന്ദു കിട്ടിയ ഗ്യാപ്പില്‍ ദച്ചൂന്‍റെ കവിളില്‍ ചുംബിച്ചു

”പോടാ ..,,
ഇനി എന്നെ വല്ലോം ചെയ്താ കണ്ണ് ഞാന്‍ കുത്തി പൊട്ടിക്കും.,,

ദച്ചു കവിളില്‍ കൈ വെച്ച് നന്ദൂനെ ചിറഞ്ഞ് നോക്കി

”നമ്മളൊന്നും ചെയ്യുന്നില്ലേ..യ്,

നന്ദു ദച്ചൂനില്‍ നിന്ന് വിട്ട് മാറി അകത്തേക്ക് പോകാന്‍ നിന്നു

”നന്ദേട്ടാ കാര്യം പറഞ്ഞിട്ട് പോ.,,

ദച്ചു പിറകീന്ന് വിളിച്ചതും നന്ദു ഒന്ന് നിന്ന്  തിരിഞ്ഞ് ദച്ചൂന്‍റെ അടുത്തേക്ക് പോയി

”ടൂ യൂ ലൗ മീ..,
ആദ്യത്തെ പോലെ അല്ലെങ്കില്‍ ആദ്യത്തേക്കാള്‍ കൂടുതല്‍.,
ചില സമയത്ത് നീ പോലും അറിയാതെ നിന്‍റെ ഉള്ളിലെ എന്നോടുള്ള പ്രണയം പുറത്ത് വരുന്നുണ്ട് ദച്ചൂ…,,

നന്ദു ദച്ചൂനെ ചൂഴ്ന്ന് നോക്കി

”അ.. അത് നന്ദേട്ടന് തോന്നിയതാ.,
ഞാന്‍ നന്ദേട്ടന് തരുന്നത് ഭര്‍ത്താവിനോടുള്ള പരിഗണന മാത്രമാണ്.,
അതില്‍ കൂടുതല്‍ ഇപ്പോ എന്നില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കരുത്.,,

ദച്ചൂനിത് പറയുമ്പോള്‍ മനസ്സില്‍ വല്ലാത്ത സങ്കടം തോന്നി

”അതിന് ദച്ചൂ.. നിന്നില്‍ നിന്ന് ഒന്നും പ്രതീക്ഷിച്ചല്ല ഞാന്‍ നിന്നെ കെട്ടിയത്.,,
നീ വേറേ ആരുടേയും സ്വന്തം ആകുന്നത് കാണാന്‍ വയ്യാത്തത് കൊണ്ടും എനിക്ക് നീയെല്ലാതെ ഒരു പെണ്ണിനേയും സ്നേഹിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് മാത്രമാണ് ഞാന്‍ കിഡ്നാപ്പ് ചെയ്തിട്ടാണേലും നിന്നെ കല്ല്യാണം കഴിച്ചത്.,
തിരിച്ച് എന്തും പ്രതീക്ഷിക്കാതെ പ്രേമിക്കുന്നതിലും ഒരു രസമുണ്ട്.,
അതും സ്വന്തം ഭാര്യ  ആയി കഴിഞ്ഞാല്‍.,

നന്ദു ചെറു ചിരിയോടെ പറയുന്നത് കേട്ട് ദച്ചൂനെന്തോ  വല്ലാഴ്മ തോന്നി

”നന്ദേട്ടന്‍ എന്നില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും അതില് എന്നോടുള്ള വിശ്വാസം ഞാന്‍ കാണുന്നുണ്ട്.,
എന്നെങ്കിലും ഒരിക്കലും ഞാന്‍ തിരിച്ച് ഇഷ്ടപ്പെടുമെന്ന വിശ്വാസം അല്ലെ ?,,

ദച്ചു നന്ദൂനെ നോക്കി ചോദിച്ചതും നന്ദു അറിയാതെ ചിരിച്ച് പോയിരുനൃനു

”നീയെന്നേയും ഞാന്‍ നിന്നേയും മനസ്സിലാക്കിയത് പോലെ നമ്മളെ മറ്റാരും മനസ്സിലാക്കിയിട്ടില്ലല്ലോ ദച്ചൂ.,
അത് കൊണ്ടല്ലെ നിന്‍റെ ഇൗ അകല്‍ച്ചക്ക് പിറകെ ഒരു കാരണമുണ്ടെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നത് .,
പക്ഷെ അത് തുറന്ന് പറയാന്‍ നീ നന്നായി പേടിക്കുന്നുണ്ട് അല്ലെ.,,

നന്ദു ദച്ചൂന്‍റെ കവിളോട് കൈ ചേര്‍ത്ത് കണ്ണിലേക്ക് നോക്കിയാണത് പറഞ്ഞത്

”നന്ദേട്ടന്‍ വന്നേ ..
അച്ഛനും അമ്മയും നമ്മളെ ഡിന്നര്‍ കഴിക്കാന്‍ കാത്തിരിക്കുന്നുണ്ടാകും.,,

ദച്ചു മറുപടി പറയാതെ ഒഴിഞ്ഞ് മാറാണെന്ന് നന്ദൂന് അറിയാമായിരുന്നു

”ഹാ പോകല്ലെ ഒരു കാര്യം കൂടെ ചോദിക്കട്ടെ ?

നന്ദു ദച്ചൂന്‍റെ  കൈ പിടിച്ചു

”ഇനി ഇപ്പൊ എന്താ ?

ദച്ചു ദയനീയമായി ചോദിച്ചു

”നേരത്തെ പറഞ്ഞില്ലെ ഭര്‍ത്താവാണെന്ന പരിഗണന മാത്രമാണ് എനിക്ക് തരുന്നതെന്ന്.,
അതില്‍ ഭര്‍ത്താവായ എനിക്ക് ഭാര്യയായ നിന്നില്‍ നിന്ന് എന്തൊക്കെ പരിഗണനയാണ് ലഭിക്കുകയെന്ന് അറിഞ്ഞാ കൊള്ളാമെന്നുണ്ട്.,,

നന്ദു ഇങ്ങനെ ചോദിച്ചതും ദച്ചു സ്വയം തലക്കടിച്ചു

ദച്ചു നേരെ നന്ദൂനോട് ചേര്‍ന്ന് നിന്ന് പെരു വിരലില്‍ ഉയര്‍ന്ന് അവന്‍റെ കവിളില്‍ അമര്‍ത്തി കടിച്ചു

അവളെ പല്ലുകള്‍ കവിളില്‍ അമര്‍ന്നതും നന്ദു അറിയാതെ അലറി വിളിച്ചു

”ഇടക്ക് ഇങ്ങനെ നന്ദേട്ടനെ പരിഗണിച്ചാല്‍ കൊള്ളാമെന്നുണ്ട്.,
എന്താ സമ്മതമാണോ ?

ദച്ചു ചിരി കടിച്ച് പിടിച്ച് ചോദിച്ചതും നന്ദു കവിളില്‍ ഉഴിഞ്ഞ് അവളെ കൂര്‍പ്പിച്ച് നോക്കി

”ഡീ.. കുരുട്ടടക്കെ ഇന്ന് നിന്‍റെ

അവസാനമാണ്.,,

നന്ദു ദച്ചൂനെ പിടിക്കാന്‍ നിന്നതും ദച്ചു പൊട്ടിചിരിച്ച് അകത്തേക്ക് ഒാടി

പിറകെ അവളെ പിടിക്കാനെന്നോണം നന്ദുവും

അവര്‍ നേരെ ചെന്ന് നിന്നത് അച്ഛന്‍റേയും അമ്മയുടേയും ദീപുവിന്‍റേയും ദേവന്‍റേയും മുന്നിലാണ്

നന്ദുവും ദച്ചുവും പരസ്പരം മുഖത്തേക്ക് നോക്കി ചമ്മിയ ചിരി ചിരിച്ചു

അമ്മയും അച്ഛനും ചിരി കടിച്ച് പിടിച്ച് നില്‍ക്കുന്നുണ്ടെങ്കിലും ദേവനും ദീപുവും ഇതൊന്നും ഇഷ്ടപ്പെടാതെ പല്ല് കടിച്ചു

”മക്കള് വാ ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ നിങ്ങളെ കാത്തിരിക്കായിരുന്നു.,,

അമ്മ സ്നേഹത്തോടെ വിളിച്ചതും  ദച്ചുവും നന്ദുവും കൈ കഴുകി ഇരുന്നു

അപ്പോയേക്കും ദേവനും ദീപുവും ഇരുന്ന് സ്വയം വിളംബി കഴിക്കാന്‍ തുടങ്ങി

അച്ഛനും അമ്മക്കും അവരെ പെരുമാറ്റം

ഇഷ്ടപ്പെട്ടിരുന്നില്ല

അച്ഛന്‍ അവരെ തുറിച്ച് നോക്കുന്നുണ്ട്

അമ്മ നന്ദൂന് വിളംബി കൊടുത്തു

”അമ്മയും അച്ഛനും കൂടെ ഇരിക്ക്.,,

നന്ദു നിര്‍ബന്ധിച്ച് അവരെ ഇരുത്തി

എല്ലാവരും കൂടെ ഒരുമിച്ച് ഒാരോന്ന് സംസാരിച്ച് കഴിക്കുന്നുണ്ടെങ്കിലും ദേവനും ദീപുവും ഫോണിലേക്ക് നോക്കിയാണ് കഴിക്കുന്നത്

” ദേവാ..ദീപു ആ ഫോണ്‍ മാറ്റി കഴിക്ക് .,
ഇങ്ങനെ പോയാല്‍ ആ ഫോണും കൂടെ അറിയാതെ വിഴുങ്ങുമല്ലോ ?

അച്ഛന്‍ സഹികെട്ട് അവര്‍ക്ക് നേരെ ഗൗരവത്തോടെ പറഞ്ഞു

അതോടെ ഫോണ്‍ മാറ്റി വെച്ച് രണ്ട് പേരും മിണ്ടാതെ കഴിച്ചു

”മോനെ നന്ദൂ..
രണ്ട് പേര്‍ക്കും ഇന്നിവിടെ നിന്നൂടെ ?
കല്ല്യാണം കഴിഞ്ഞതില്‍ പിന്നെ രണ്ട് പേരും ഇവിടെ വിരുന്നിന് വന്നില്ലല്ലോ ?

ഭക്ഷണം കഴിച്ച് കഴിഞ്ഞിരിക്കുമ്പോയാണ് അച്ഛന്‍ നന്ദൂനെ നോക്കി ഇങ്ങനെ ചോദിച്ചത്

”അത് പിന്നെ അച്ഛാ..,,

ഒന്ന് നിര്‍ത്തി നന്ദു ദച്ചൂനെ നോക്കി

അവളെ മുഖത്തും അവന്‍ സമ്മതിക്കുമെന്ന നല്ല പ്രതീക്ഷയുണ്ട്

”അച്ഛാ ..,
താലി കെട്ട് കഴിയാതെ വിരുന്നൊന്നും  വേണ്ടെന്ന് രണ്ട് അമ്മമാരും കൂടെ പറഞ്ഞിരുന്നല്ലോ ?

നന്ദു അച്ഛനെ ഒാര്‍മിപ്പിക്കും വിധം പറഞ്ഞു

”ഒരുമിച്ച് ഒരു വീട്ടില്‍ കഴിയുന്നവര്‍ക്ക് ഇനി എന്തിനാണാവോ ആളെ പറ്റിക്കാന്‍ ഒരു താലി കെട്ട്.,,

ദേവന്‍ പുച്ഛത്തോടെ പറഞ്ഞു

”അതെയതെ ഇനി കുട്ടിയായിട്ട് താലി കെട്ടാന്‍ വല്ല നേര്‍ച്ചയും ഉണ്ടോയെന്ന് ആര്‍ക്കറിയാം.,,

അതാകും ഇങ്ങനെ നീട്ടി കൊണ്ട് പോകുന്നത്.,

ദീപു ദേവന്‍റെ ബാക്കി എന്നോണം പറഞ്ഞു

”അങ്ങനെ അല്ല അളിയാ.,
എന്‍റെ രണ്ട് അളിയമ്മാരുടെയും പിണക്കം എന്ന് മാറുന്നോ അതിന്‍റെ പിറ്റേന്ന് താലി കെട്ടാന്‍ ഒരു നേര്‍ച്ചയുണ്ട്.,,
നിങ്ങളൊന്ന് കനിഞ്ഞാല്‍ താലി കെട്ട് വേണമെങ്കില്‍ നാളെ തന്നെയാക്കാം.,,

നന്ദു അവരെ കളിയാക്കി പറഞ്ഞു

”എന്നാ പിന്നെ ഈ ജന്മത്തില്‍ താലികെട്ട് നടക്കുമെന്ന് ആരും പ്രതീക്ഷിക്കണ്ട.,,

ദേവന്‍ ഇതും പറഞ്ഞ് എണീറ്റ് പോയതും ദീപുവും നന്ദൂനെ നോക്കിയൊന്ന് കോട്ടി ചിരിച്ച് അവിടെന്ന് പോയി

”അവരെ വാശി നന്ദൂന് അറിയാലോ .,
നിങ്ങളത് കാര്യമാക്കണ്ട.,
ഇനിയിപ്പോ നന്ദു തിരിച്ച് പോകുന്നതിന് മുന്നെ ഒരു ദിവസം വിരുന്നിന് വാ.,
അവിടെത്തെ അപ്പനോട് ഞാന്‍ സംസാരിച്ചോളാം.,,

അച്ഛന്‍ പറഞ്ഞതും നന്ദു ചിരിയോടെ സമ്മതിച്ചു

”അല്ല നന്ദൂ.. എന്നാ തിരിച്ച് പോകുന്നത് .,
മാത്യൂനെ ടൗണീന്ന് കണ്ടപ്പോ അടുത്ത് തന്നെ പോകുമെന്ന് പറഞ്ഞിരുന്നു.,,

അച്ഛന്‍ നന്ദൂനോടിങ്ങനെ ചോദിച്ചതും നന്ദു ആദ്യം നോക്കിയത് ദച്ചൂനെയാണ്
ദച്ചു മറുപടി അറിയാനായി നന്ദൂനെ തന്നെ ഉറ്റു നോക്കുന്നുണ്ട്

”അത് പിന്നെ രവിയച്ഛാ
ടിക്കറ്റെടുത്തിട്ടില്ല.,
അതികം നീളില്ല ഉടനെ തിരിച്ച് പോകണം .,
ലീവിന് വന്നതല്ലല്ലോ സണ്‍ഡേ ഒഴികെ എല്ലാ ദിവസവും വീട്ടിലിരുന്ന് വര്‍ക്ക് ചെയ്യണം.,,

നന്ദു മറുപടി കൊടുത്തു

ടിക്കറ്റെടുത്ത വിവരം ദച്ചു അറിയാത്തതിനാലാണ് നന്ദു ഇങ്ങനെ പറഞ്ഞത്
രണ്ട് ദിവസം കഴിഞ്ഞാല്‍ തിരിച്ച് ലണ്ടനിലേക്ക് പോകുന്ന കാര്യം ഒാര്‍ത്തതും നന്ദൂന്‍റെ നെഞ്ചൊന്ന് പിടഞ്ഞു

കുറച്ച് കഴിഞ്ഞതും ദച്ചു നന്ദൂനെ കൂട്ടി മുകളിലേക്ക് പോയി

”നന്ദേട്ടന്‍ ചേട്ടമ്മാരോട് പറഞ്ഞ പോലെ അവര് മിണ്ടിയാല്‍ ഉടനെ താലി കെട്ട് ഉണ്ടാകോ ?

ദച്ചു സ്റ്റെപ്പ് കയറുന്നതിനിടെ നന്ദൂനെ നോക്കി സംശയത്തോടെ ചോദിച്ചു

”ഹേയ് ചുമ്മാ പറഞ്ഞതാടീ.,,
നിന്‍റെ പഠിത്തം കഴിഞ്ഞ് ഒരു ജോലി കിട്ടിയിട്ട് എന്നല്ലെ മുമ്പ് പറഞ്ഞത്.,
പക്ഷെ ആ പ്ലാന്‍ ഞാനങ് മാറ്റി
എന്ന് നീ ആത്മാര്‍ത്ഥമായി ആരേയും പേടിക്കാതെ എന്നെ തിരിച്ച് സ്നേഹിക്കുന്നോ അന്ന് സന്തോഷത്തോടെ നമ്മുടെ താലികെട്ട് ഉണ്ടാകും.,,

നന്ദു അവന്‍റെ മനസ്സിലുള്ള കാര്യം പറഞ്ഞതും ദച്ചു പിന്നൊന്നും മിണ്ടിയില്ല

”ഇനി പോയാലോ ദച്ചൂ..,
ടൈം കുറേ ആയില്ലെ.,
എനിക്കാണെങ്കില്‍ വര്‍ക്കും ഉള്ളതാ.,,

നന്ദു ദച്ചൂന്‍റെ മുറിയിലെത്തിയതും ചോദിച്ചു

”ഹ്മ്.. പോകാം.,
അതിന് മുന്നെ ഞാന്‍ ചേട്ടമ്മാരെ അടുത്ത് പോയി ഒന്നൂടെ സംസാരിക്കട്ടെ.,
നന്ദേട്ടനോടുള്ള ദേഷ്യത്തിലാ എന്നോട് പോലും മിണ്ടാത്തത്.,
അതിന് മാത്രം നന്ദേട്ടന്‍ എന്ത് തെറ്റ് ചെയ്തൂന്ന് എനിക്ക് അറിഞ്ഞെ പറ്റൂ..,

ദച്ചു ഉറപ്പിച്ച് പറഞ്ഞു

”എന്‍റെ ദച്ചൂ..,
അവര്‍ക്ക് ഈഗോ പ്രശ്നമാണ്.,
അവരോട് പറയാതെ നമ്മള്‍ കല്ല്യാണം കഴിച്ചതിന്‍റെ.,
അത് കുറച്ച് കഴിയുമ്പോ അങ് മാറിക്കോളും.,
അല്ലാതെ എത്ര എന്ന് വെച്ചാ അവരെ പിറകെ നടക്കാ.,,

നന്ദു താല്‍പര്യമില്ലാതെ പറഞ്ഞു

”അതെന്താ അങ്ങനെ
ശെരിക്കും നിങ്ങള്‍ക്കിടയില്‍ എന്തേലും പ്രശ്നം ഉണ്ടോ ?

ദച്ചു സംശയത്തോടെ നെറ്റി ചുളിച്ച് നന്ദൂനെ നോക്കി

”എന്‍റെ പൊന്നേ ഞാനൊന്നും ചെയ്തില്ല.,
അവരെ മനസ്സിലെന്താ എന്ന് അറിയാനുള്ള മാന്ത്രിക ശക്തിയൊന്നും എനിക്കില്ല.,
നീ പറ്റുമെങ്കില് പോയി ചോദിച്ച് നോക്ക്.,
അത് വരെ ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും.,,

നന്ദു ദച്ചൂനെ അവരെ റൂമിലേക്ക് പറഞ്ഞയച്ചു

ദച്ചു ചേട്ടമ്മാരെ മുറിയിലേക്ക് പോയതും നന്ദു എണീറ്റ് ദച്ചൂന്‍റെ മുറിയിലൂടെ ഒാരോന്ന് നോക്കി നടന്നു

ചുമരില്‍ ദച്ചൂന്‍റെ  ഫോട്ടോസെല്ലാം തൂക്കി ഇട്ടിട്ടുണ്ട്
കൂടാതെ കുറെ പെയ്ന്‍റിംങ്സും

നന്ദൂന് പെട്ടന്നെന്തോ അവളെ കബോര്‍ഡെല്ലാം നോക്കിയാല്‍ ദച്ചു തന്നോട് കാട്ടുന്ന അകല്‍ച്ചക്കും രണ്ട്  വര്‍ഷം മുമ്പ് തന്നെ വേണ്ടെന്ന് വെക്കാനുള്ള കാരണത്തിനെ കുറച്ചെന്തെങ്കിലും തെളിവ് കിട്ടുമെന്ന് മനസ്സിലൊരു തോന്നലുണ്ടായി

നന്ദു ഡോറിന്‍റെ അവിടെ നിന്ന് ദച്ചു വരുന്നുണ്ടോന്ന് നോക്കി

ഇല്ലെന്ന് ഉറപ്പായതും നന്ദു മെല്ലെ ശബ്ദം ഉണ്ടാക്കാതെ ഡോര്‍ ചാരി വെച്ചു
*(തുടരും..)*