കണ്ണുകൾ പെയ്തുകൊണ്ടിരുന്നു…തന്റെ ശ്വാസം നിലക്കാൻ പോകുകയാണെന്നു അവൾക്കു

നൊമ്പരത്തിപൂവ്

വല്ലാത്ത ആസ്വസ്ഥതയോടെ…. നെഞ്ച് തടവി…. നടക്കുന്നത് ഒന്നും വിശ്വസിക്കാൻ പറ്റാതെ അവൾ കട്ടിലിൽ തലകുനിച്ചു ഇരുന്നു…

കണ്ണുകൾ പെയ്തുകൊണ്ടിരുന്നു…തന്റെ ശ്വാസം നിലക്കാൻ പോകുകയാണെന്നു അവൾക്കു തോന്നി… കൂടെ തന്നെ ശ്വാസം നിലച്ചാൽ പോലും അത് ഒരു ഭാഗ്യമായി ആ സമയം അവൾക്കു തോന്നി……

അവൾ കട്ടിലിൽ ചരിഞ്ഞു കിടന്നു… അവളുടെ കണ്ണുകൾ പെയ്തു കൊണ്ടിരുന്നു…കരഞ്ഞു കരഞ്ഞു അവൾ ചെറിയ മയക്കത്തിലേക്കു പോയി…. ആ സമയം അവളുടെ മനസ്സിൽ അഞ്ചു വർഷം മുൻപുള്ള കാര്യങ്ങൾ ഓടി മറഞ്ഞു..

അവൾ അനുപമ..

അമ്മയുടെ നാല്പാതാറാം വയസ്സിൽ ജനിച്ച മകൾ അപ്പോൾ അച്ഛന്റെ പ്രായം 57…വര്ഷങ്ങളോളം ഉള്ള കാത്തിരിപ്പിനു ശേഷം  … പ്രായമായപ്പോൾ…. ജനിച്ച മകൾ..
അവർ പൊന്നു പോലെ അവളെ വളർത്തി…. അവളുടെ പതിനെട്ടാം വയസ്സിൽ  അച്ഛന്റെ മരണം…. നാലു കൊല്ലത്തിനു ശേഷം അമ്മയുടെ മരണം അതോടെ അവൾ തീർത്തും അനാഥയായി…

ബന്ധുക്കൾ ഉണ്ടെങ്കിലും അവരുടെ കണ്ണുകൾ അവൾക്ക് അച്ഛനും അമ്മയും ആകെ കാത്തുവെച്ച പത്തു സെന്റ് സ്ഥലത്തിലും വീടിലും ആയിരുന്നു…

ബന്ധുക്കളുടെ കണ്ണുകൾ അവളുടെ സ്വത്തിലാണെന്നു മനസ്സിലാക്കിയ അവളുടെ അച്ഛന്റെ ഉറ്റ സുഹൃത്ത്‌ അയാളുടെ മകളുടെ മകനു വേണ്ടി അവളെ വിവാഹം ആലോചിച്ചു…

നിഷാൽ…..ഐ റ്റി പ്രഫഷനൽ ആണ്… സുന്ദരൻ.. സുമുഖൻ…സർവ ഗുണ സമ്പനൻ എന്ന് എല്ലാവരാലും പറയപ്പെടുന്നവൻ….28 വയസ്..

പെണ്ണ് കാണാൻ വന്നപ്പോൾ അവനെ നേരത്തെ അറിയാമായിരുന്ന  അനുപമക്ക് വിവാഹത്തിന് ഇഷ്ടക്കുറവ് ഉണ്ടായിരുന്നില്ല.. പക്ഷെ പെണ്ണുകാണാൻ വന്നപ്പോൾ അവൻ തന്റെ തകർന്നു പോയ പ്രണയത്തെ കുറിച്ച് അവളോട്‌ തുറന്നു പറഞ്ഞിരുന്നു…. അവന്റെ കൂടെ വർക്ക്‌ ചെയ്തിരുന്നു സീത എന്നാ അവന്റെ പ്രണയം… മൂന്നുവർഷമായുള്ള ആഴത്തിലുള്ള പ്രണയം ആയിരുന്നു പക്ഷേ… ആറുമാസം മുൻപ് വീട്ടുകാരുടെ എതിർപ്പ് കാരണം  അവരെ വേദനിപ്പിച്ച ഒരു ജീവിതം അവന്റെ കൂടെ പറ്റില്ല എന്നും പറഞ്ഞ് വീട്ടുകാർ പറഞ്ഞ വിവാഹത്തിന് സീത സമ്മതിക്കുകയും വിവാഹം കഴിയുകയും ചെയ്തു..

പിന്നീട് മൂന്നുമാസത്തോളം നിഷാൽ ആകെ ഡിപ്രഷനിൽ ആയിരുന്നു… മദ്യത്തിന് അടിമപ്പെട്ടു പോയിരുന്നു.. തന്റെ അച്ഛന്റെയും അമ്മ യുടെ കൂടപ്പിറപ്പങ്ങളുടെയും സങ്കടം കണ്ട് അവനും ഒരു മാറ്റം ആഗ്രഹിച്ചു തുടങ്ങി.. മദ്യപാനം പൂർണമായി ഒഴിവാക്കി വീണ്ടും ജോലിയിൽ ശ്രദ്ധ തിരിക്കാൻ തുടങ്ങി.. വീണ്ടും മൂന്നുമാസം അതിനുശേഷം അനുപമയുടെ ആലോചന വന്നപ്പോൾ അവൻ എതിർപ്പൊന്നും പറഞ്ഞില്ല..

നല്ല രീതിയിൽ തന്നെയാണ് വിവാഹം നടന്നത്.. ആദ്യ പ്രണയത്തെ പെട്ടെന്ന് മറക്കാൻ സാധിക്കാത്തതുകൊണ്ട് ആദ്യമൊക്കെ അവളോട് അടുക്കാൻ അവന് വളരെ പ്രയാസമുണ്ടായിരുന്നു.
പോകപോകേ അവളുടെ പെരുമാറ്റം അവനെ അവളോട് ഇഷ്ടം വളർത്തി.. പിന്നീട് അങ്ങ് സന്തോഷത്തോടെയുള്ള ജീവിതം ആയിരുന്നു അവരുടെത്.. ഒന്ന് രണ്ടു വർഷങ്ങൾ വളരെയധികം സന്തോഷത്തോടെ തന്നെയാണ് പോയിരുന്നത്… പിന്നീട് നിഷാലിന്റെയും അനുപമയുടെയും സ്നേഹത്തിന് കുറവൊന്നും വന്നില്ലെങ്കിൽ പോലും അവന്റെ മാതാപിതാക്കൾക്ക് അവളോട് ചെറിയ അകൽച്ചയൊക്കെ തോന്നിത്തുടങ്ങി.. അതിനുള്ള കാരണം ഒരു പേരക്കുട്ടി ജനിക്കാത്തത് തന്നെ ആണ്..

അവർ മനഃപൂർവം കുട്ടി വേണ്ടെന്ന് വെച്ചിരിക്കുകയാണെന്ന് തരത്തിലായിരുന്നു മാതാപിതാക്കളുടെk സംസാരം.. അതിനാൽ മാതാപിതാക്കളുടെ മുറു മുറുപ്പ് കൊണ്ട് കുഞ്ഞുണ്ടാവാത്ത കാരണത്തെ തേടി  അവർ ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യാൻ തീരുമാനിച്ചു.. കൺസൾട്ട് ചെയ്ത പ്പോൾ അനുപമയ്ക്കായിരുന്നു കുഴപ്പം.. അതോടെ അവന്റെ അമ്മയ്ക്ക് അവളോട് നല്ല അകൽച്ച തോന്നിത്തുടങ്ങി.. വീട്ടുകാർ എന്തൊക്കെ പറഞ്ഞാലും അവന് അവളെ ഒരുപാട് ഇഷ്ട മായിരുന്നു….അവൻ അവളെ ചേർത്തുപിടിച്ചത് കൊണ്ട് ബാക്കിയുള്ളവരുടെ പെരുമാറ്റം അവളിൽ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നില്ല.. പക്ഷേ വീണ്ടും രണ്ടുവർഷം കഴിഞ്ഞപ്പോഴേക്കും അവനിലും കുഞ്ഞുണ്ടാവാത്തതിന്റെ വിഷമങ്ങൾ കാണാൻ തുടങ്ങി.. എന്നാലും അവളെ അധികം മാനസികമായി ബുദ്ധിമുട്ടിപ്പിക്കാറില്ല.. പക്ഷേ ഇപ്പോൾ കുറച്ചു നാളായിട്ട് അവന് തന്നോട് വളരെയധികം സ്നേഹമാണ് അത് അവളിൽ അത്ഭുതമായിരുന്നു.. പക്ഷേ തന്നോട് കാണിച്ചിരുന്ന ആ സ്നേഹം അവന്റെ തെറ്റ് മറയ്ക്കാനുള്ള ഒരു വഴി മാത്രമായിരുന്നു എന്ന് അനുപമയ്ക്ക് ഇന്നാണ് മനസ്സിലായത്..

സീത അഞ്ചു വർഷങ്ങൾക്കു മുമ്പുള്ള അവന്റെ പ്രണയം… അവൾ തിരികെ എത്തിയിരിക്കുന്നു.. വീട്ടുകാർ കണ്ടുപിടിച്ച ബന്ധത്തിൽ പൂർണ്ണ പരാജയമായിരുന്നു സീതയുടേത്… അതിനാൽ ഡിവോഴ്സ് വാങ്ങി വീണ്ടും തിരികെ അവന്റെ ഓഫീസിൽ എത്തി…

അവൾ തിരികെ എത്തിയപ്പോൾ ആദ്യം ഒന്നും നീഷാൽ ഒരു സൗഹൃദത്തിനപ്പുറം അവളോട് പെരുമാറിയിരുന്നില്ല. പക്ഷേ അവൾക്കാണെങ്കിൽ അവനെ തിരികെ വേണമെന്ന് തോന്നൽ അതിശക്തമായിരുന്നു.. അതിനൊരു കാരണം അനുപമക്ക് ഇത്രയും കൊല്ലമായിട്ടും കുഞ്ഞുണ്ടാവാത്തത് അവനിലും അവന്റെ വീട്ടുകാരിലും അവളോട്  ചെറിയ വിദ്വേഷണത്തിന് കാരണമായിട്ടുണ്ട് എന്ന അറിവ്… അവൾക്ക് വീണ്ടും നിഷാലിലേക്ക് എത്താൻ ഒരു കാരണമായി . സീത മനസ്സിൽ കരുതിയത് പോലെ തന്നെ അധികം വൈകാതെ അവനെ അവളുടെ  വരുതിയിൽ ആക്കാൻ സാധിച്ചു..

പ്രണയകാലത്ത് തന്നെ അവർ തമ്മിൽ മാനസിക മാത്രമല്ല ശാരീരികമായ അടുപ്പവും ഉണ്ടായിരുന്നു.. അതുകൊണ്ട് അവൾ അവനെ വീണ്ടും തിരിച്ചു കിട്ടാൻ വേണ്ടി ശാരീരിക അടുപ്പത്തിനായി കുറേ ശ്രമിച്ചു.. വിവാഹിതനായതുകൊണ്ട് അവനതിൽ ആദ്യം ഒന്നും താല്പര്യം കാണിച്ചിരുന്നില്ല അതുമാത്രമല്ല അതെല്ലാം തെറ്റാണെന്ന് സീതയോട് പറയുകയും ചെയ്തു.. അനുപമയെ ചതിക്കാൻ അവന് താൽപര്യമില്ലായിരുന്നു അവന് അവളെ ഇഷ്ടവുമായിരുന്നു.

അവനെ ഒതുക്കാൻ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കി സീത   ഓഫീസ് ആവശ്യത്തിനായി പോയ ട്രിപ്പിന്റെ അന്ന് അവന്  മയക്കുമരുന്ന് കൊടുത്താണ് അവനെ അവളുടെ വരുതിയിൽ കൊണ്ടുവന്നത്..  ആദ്യമെല്ലാം അവന് ആകെ അനുപമയോട് ചെയ്ത ചതിയോർത്ത് സങ്കടമായിരുന്നു.. ചതി ആവർത്തിച്ചപ്പോൾ അവന്  അത് ചതിയായി തോന്നാതായി.

സീതയോട് അടുപ്പം ഉണ്ടെങ്കിൽ പോലും അനുപമയെ മറന്നൊരു ജീവിതം അവന് പറ്റില്ല… അനുപമയും വേണം സീതയും വേണം അതാണ് അവന്റെ താല്പര്യം.. അനുപമയ്ക്ക് വേറെ ആരും ഇല്ല അതുകൊണ്ട് എന്നെങ്കിലും സീതയുടെ കാര്യം അവൾ അറിഞ്ഞാൽ പ്രശ്നമുണ്ടാകിയാലും….തന്നെ വിട്ടു പോകില്ല എന്ന  വിശ്വാസം അവനുണ്ട്…. ആ ഒരു വിശ്വാസം ഉള്ളതുകൊണ്ട് മാത്രമാണ് സീതയുമായുള്ള അവിഹിതബന്ധം അവൻ തുടർന്നത്..

ആദ്യം എല്ലാം സീതയ്ക്കും അത് മാത്രം മതിയായിരുന്നു പക്ഷേ പിന്നീട് അവൾക്ക് അവന്റെ ഭാര്യാകണം എന്നൊരു തോന്നൽ രൂപപ്പെട്ടു.. അതിന്റെ ഫലമായി അനുപമയെ ഡിവോഴ്സ് ചെയ്തു തന്നെ കെട്ടാൻ വേണ്ടി അവൾ അവനെ നിർബന്ധിക്കാൻ തുടങ്ങി.. പക്ഷേ സീതയുടെ ഈ ഡിമാൻഡ് അവനു ഒട്ടും സ്വീകാര്യമല്ലായിരുന്നു. അത് അവൻ അവളോട് തുറന്നു പറയുകയും ചെയ്തു. പക്ഷേ അവന്റെ ആ മറുപടി അവളിൽ വാശി കൂട്ടുകയാണ് ചെയ്തത്.. എങ്ങനെയെങ്കിലും പൂർണ്ണമായി അവനെ തന്നിലേക്ക് ആക്കണം എന്ന് സീത ഉറപ്പിച്ചു.. അതിന്റെ ആദ്യപടി എന്നോണം അവനിലാൽ ഗർഭം ധരിക്കണമെന്ന് അവൾ ഉറപ്പിച്ചു… അതിൽ അവൾ വിജയിക്കുകയും ചെയ്തു.. അവൾ ഗർഭിണിയാണെന്നുള്ളത് അവനോട് പറഞ്ഞപ്പോൾ ഒരു കുഞ്ഞു വേണമെന്ന് ആഗ്രഹമുണ്ടായിട്ടുകൂടി   സീതയിൽ ഒരു കുഞ്ഞു വേണ്ട എന്നത് തന്നെ ആയിരുന്നു അവന്റെ തീരുമാനം.. എന്തൊക്കെ പറഞ്ഞാലും സീതയിൽ ഒരു കുഞ്ഞു ഉണ്ടായാൽ അത് അവിഹിത സന്തതി ആകുമെന്നും  അങ്ങനെയായാൽ തന്റെയും തന്റെ കുടുംബത്തിന്റെയും സൽപ്പേര് നശിച്ചു പോകുമെന്നും അവന് അറിയാം..

താൻ ഗർഭിണിയാണെന്ന് അറിയുമ്പോൾ അനുപമയെ ഉപേക്ഷിച്ച്  അവൻ തന്റെ അടുത്തേക്ക് വരുമെന്നായിരുന്നു സീതയുടെ വിചാരം.. എന്നാൽ അവളുടെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റി..

ഇനി താൻ തന്നെ വിചാരിച്ചാൽ മാത്രമേ തന്റെയും കുഞ്ഞിന്റെയും ജീവിതം അവന്റെ കൂടെ സുരക്ഷിതമാണെന്ന് സീതയ്ക്ക് മനസ്സിലായി അതിനാൽ അവൾ ഇന്ന് രാവിലെ അനുപമയുടെ ഫോണിലേക്ക് അവനും താനും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങളുടെ വീഡിയോയും ഫോട്ടോയും അയച്ചുകൊടുത്തു. കൂടെ പ്രെഗ്നൻസി റിപ്പോർട്ടും….

ഫോണിൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് ഫോൺ ഓപ്പൺ ചെയ്ത് അനുപമയെ പൂർണമായും തകർക്കുന്ന രീതിയിലുള്ള ഫോട്ടോയും വീഡിയോയുമാണ് ഉണ്ടായിരുന്നത്..

തന്റെ ഭർത്താവിന് മുൻ കാമുകിയുമായി  അവിഹിതബന്ധം  ആ അറിവ് അവളുടെ ഹൃദയത്തെ ചിന്നഭിന്നമാക്കി… തന്റെ ഭർത്താവ് തന്നിലൂടെ അല്ലാതെ അച്ഛനാകാൻ പോകുന്നു എന്ന അറിവ് അവളെ പൂർണമായും തകർത്തു കളഞ്ഞു. ആ സമയം അവൾക്ക് ജീവൻ വെടിയാൻ  പോലും തോന്നി… കരഞ്ഞു കരഞ്ഞവൾ  പതിയെ മയക്കത്തിലേക്ക്  വീണു..

ഈ  കാര്യങ്ങൾ ഒന്നും അറിയാതെ സാധാരണ പോലെ  നിശാൽ വൈകീട്ട് വീട്ടിലെത്തി..

” അമ്മേ അനുപമ എവിടെ..”  ദിവസവും താൻ ഓഫീസിൽ നിന്ന് വരുന്ന സമയമാകുമ്പോൾ വീടിന്റെ ഉമ്മറത്ത് തന്നെയും കാത്ത്  അനുപമയെ കാണാതെ അവൻ അമ്മയോട് ചോദിച്ചു…

” അവൾ ഇവിടെയുണ്ട്….. ചെന്ന് കയറിയാൽ സ്വീകരിക്കാൻ ഒരു മനുഷ്യജീ പോലും ഇല്ലാത്ത അവൾ എവിടെ പോകാൻ ആണ്.. രാവിലെ പണിയും കഴിഞ്ഞ് കുളിക്കാൻ ഒന്നും പറഞ്ഞു മുറിയിൽ കയറിയവളാ, ഈ വൈകുന്നേരം വരെ മുറിയിൽ നിന്ന്  ഇറങ്ങിയിട്ടില്ല.. ഞാൻ നോക്കുമ്പോൾ കട്ടിലിൽ കിടക്കുന്നുണ്ട്… വയ്യായിരിക്കുമെന്ന് വിചാരിച്ച് ചോറ് കഴിക്കാൻ വിളിച്ചപ്പോൾ അവൾക്കു വേണ്ടേന്ന് പിന്നെ ഞാൻ വിളിക്കാനും പോയില്ല.. ഇത്രയും നേരമായിട്ട് നിനക്ക് ചായയും തിളപ്പിച്ചിട്ടില്ല കഴിക്കാനും ഒന്നും ഉണ്ടാക്കിയിട്ടില്ല.. നീ തന്നെ മഹാറാണി ആനയിച്ചു പുറത്തേക്ക് കൊണ്ടുവാ… ”  തന്റെ അമ്മയുടെ സംസാരം കേട്ട് അനുപമയ്ക്ക്  വയ്യാതെ ആയിരിക്കുമെന്ന് ചിന്തയോടെ അവൻ വേഗം മുറിയിലേക്ക് ചെന്നു.. അവൻ മുറിയിൽ ചെന്ന് നോക്കിയപ്പോൾ അവൾ  മുറിയിൽ ഇല്ല…

ബാത്റൂമിൽ വെള്ളം വീഴുന്ന സൗണ്ട് കേട്ട് അവൻ ബാത്റും ഡോറിൽ പതിയെ കൊട്ടി കൊണ്ട് അവളെ വിളിച്ചു  അവളിൽ നിന്ന് ഒരു മറുപടിയും ഉണ്ടായിരുന്നില്ല.

മറുപടി കേൾക്കാത്തത് കൊണ്ട് വീണ്ടും അനുപമ എന്ന് വിളിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് കോളിംഗ് ബെൽ ശബ്ദം കേട്ടത്.. അപ്പോൾ അവന്റെ ശ്രദ്ധ അവിടെ ക്ക് ആയി… ആരോ വാതിൽ തുറക്കുന്ന ശബ്ദം അവൻ മുറിയിൽ നിന്ന് കേട്ടു.. അച്ഛനോ അമ്മയോ ആയിരിക്കുമെന്ന് അവൻ ഊഹിച്ചു.. പെട്ടെന്ന് അമ്മയുടെ ശബ്ദം ഉയർന്നു കേൾക്കുന്നുണ്ട്.. അമ്മയ്ക്ക് ദേഷ്യം വരാൻ വേണ്ടും അവിടെ ആരാണ് വന്നിരിക്കുന്നത് എന്ന് സംശയത്തോടെ അവൻ വേഗം മുറിയിൽ നിന്ന് നേരെ ഹാളിലേക്ക് ചെന്നു.. അവിടെ സീതയെ കണ്ട അവൻ അടിമുടി വിറച്ചു പോയി… ആ സമയത്ത് അവൻ അവിടെ അവളെ പ്രതീക്ഷിക്കുന്നില്ലല്ലോ…

” കൊല്ലങ്ങൾക്ക് മുൻപ് എന്റെ മകനെ വിഷമിപ്പിച്ചിട്ട് പോയിട്ട് നീ എന്തിനാടി ഇപ്പോൾ ഇവിടെ എഴുന്നള്ളിയിരിക്കുന്നത്.. ഇറങ്ങിപ്പോടി ഇവിടെനിന്ന്..” നീശാലിന്റെ അമ്മ ദേഷ്യത്തോടെ അവളോട് സംസാരിക്കുകയാണ്..

അവൾ തിരികെ വന്നത് അവനുമായി അടുപ്പം തുടങ്ങിയതൊന്നും ആ അമ്മയ്ക്ക് അറിയില്ല.. അച്ഛനും ദേഷ്യത്തോടെ തന്നെ നിൽക്കുകയാണ്..

“നിഷാൽ…….”സീത അവന്റെ അടുത്തേക്ക് വന്നുകൊണ്ട് പുഞ്ചിരിയോടെ വിളിച്ചു..

” നാണമില്ലാത്തവളെ… വീണ്ടും എന്റെ ചെക്കന്റെ അകത്തേക്ക് ചെല്ലുന്നോ… നിനക്ക് കുറച്ചെങ്കിലും ഉളുപ്പുണ്ടോ.. നീ ഇട്ടിട്ടു പോയ എന്റെ ചെക്കനെ ഒന്നു ശരിയാക്കാൻ ഞങ്ങൾ എന്തോരം പണിപ്പെട്ടു…. ആര് വിളിച്ചിട്ടാടി നീ ഇവിടേക്ക് വന്നത്…. ”

” ഞാൻ വിളിച്ചിട്ട്  ആണ് സീത ഇവിടെ വന്നത്…. ” അവിടേക്ക് വന്നുകൊണ്ട്  അനുപമ നീശാലിന്റെ അമ്മയോട് ആയി പറഞ്ഞു..

” നീയോ….., എന്തിനാണ് നിന്റെ ഭർത്താവിന്റെ മുൻ കാമുകിയെ ഇവിടെ വിളിച്ചുവരുത്തുന്നത്…” തന്റെ മരുമകൾ തന്റെ മകനെ പറ്റിച്ച് കടന്നുകളഞ്ഞവളെ വിളിച്ചുവരുത്തിയത് എന്ന് അറിവിൽ ഒരു മുഷിച്ചില്‍ ആ സ്ത്രിക്ക് ഉണ്ടായി എന്നാൽ അവനിൽ ഞെട്ടലാണ് ഉണ്ടായത്.. തന്റെ ഭാര്യ സത്യങ്ങൾ അറിഞ്ഞോ എന്ന ഞെട്ടൽ.. അങ്ങനെയെങ്കിൽ എങ്ങനെയെങ്കിലും അവളെ പറഞ്ഞ്   തന്റെ വരുതിയിൽ ആക്കണം…പിന്നെ വേറെ ആരും ഇല്ലാത്തതുകൊണ്ട് അവൾ തന്നെ വിട്ടു പോകില്ല എന്നൊരു വിശ്വാസവും  അവനിൽ ഉണ്ടായിരുന്നു..

” മുൻ കാമുകിയോ… അമ്മ എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത്… അമ്മയുടെ മകന് ആകെ ഒരു കാമുകിയും ഒരു പ്രണയവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അത് ഇപ്പോഴും അങ്ങനെ തന്നെയാണ്.. പിന്നെ ഞാൻ…. അത് ഒരു അബദ്ധം മാത്രം.. ” അതൊക്കെ പറയുമ്പോൾ ഒരിക്കൽ പോലും അവളുടെ നോട്ടം നിഷാലിൽ എത്തുന്നുണ്ടായിരുന്നില്ല..

അനുപമയുടെ വാക്കുകൾ കേട്ട് സീതയുടെ ചുണ്ടിൽ മാത്രം ഒരു ചിരി വിരിഞ്ഞു ബാക്കിയെല്ലാവരുടെയും മുഖത്ത് ഞെട്ടൽ മാത്രം…

” ദേ അനുപമ അനാവശ്യ സംസാരം ഒന്നും വേണ്ട.. കുട്ടി എന്താണ് ഈ പറയുന്നത്… എന്റെ മകനെ കുറിച്ച് ഇങ്ങനെ പറയുന്നത് ആളുകൾ കേട്ടാൽ അവൻ തെറ്റുകാരൻ ആണെന്ന് തോന്നുമല്ലോ.. എന്റെ മകൻ ഒരു തെറ്റും ചെയ്തിട്ടില്ല അവന് ഒരു പെണ്ണ് മാത്രമേയുള്ളൂ അത് അവന്റെ ഭാര്യയായ നീയാണ്.. ” നീശാലിന്റെ അച്ഛന് അനുപമയുടെ സംസാരം ഒട്ടും പിടിക്കുന്നില്ല..

” അത് അച്ഛന്റെ മകനോടുള്ള വിശ്വാസമാണ്…..പക്ഷേ…. ആ മകൻ…അച്ഛന്റെ വിശ്വാസത്തെ തെറ്റിച്ചു.. അച്ഛന്റെ മകന്റെ മനസ്സിൽ ഞാനില്ല… കാമുകി മാത്രമേയുള്ളൂ.. ”

”   അനുപമ നീ വിചാരിക്കുന്നത് പോലെ ഒന്നുമല്ല എനിക്ക് നീ ഇല്ലാതെ പറ്റില്ല… എനിക്ക് ഒരിക്കലും നിന്നെ ഉപേക്ഷിക്കാനും പറ്റില്ല.. ” അതും പറഞ്ഞ് അവൻ അടുത്തേക്ക് വന്നപ്പോൾ അവൾ അസ്വസ്ഥതയോടെ മാറിനിന്നു… അവൻ അടുത്തു വരുന്നത് പോലും അവൾക്ക് അപ്പോൾ അറപ്പായിരുന്നു.. അവൾ അവനെ  നോക്കുക കൂടി ചെയ്യാതെ നേരെ അവന്റെ അമ്മയുടെ അടുത്തേക്ക് ചെന്നു ..

”  അമ്മയ്ക്ക് അമ്മയുടെ മകന്റെ പേരക്കുട്ടിയെ തരാൻ എനിക്ക് സാധിച്ചില്ല… പക്ഷേ അമ്മയുടെ മകന്റെ കാമുകിക്ക് അത് സാധിച്ചു..സീത എന്റെ ഭർത്താവിന്റെ കുഞ്ഞിന്റെ അമ്മ യാകാൻ പോകുകയാണ്… എനിക്ക് സാധിക്കാത്തത് അവൾക്കു സാധിച്ചു… ”

അനുപമയുടെ വാക്കുകൾ  എല്ലാവരിലും നടുക്കം സൃഷ്ടിച്ചു..

” ഡാ ഇവൾ പറഞ്ഞത് സത്യമാണോ… ” അനുപമ പറഞ്ഞത് കേട്ട് തന്റെ മകന്റെ പേടിച്ചുള്ള നിൽപ്പുകളുടെ സംശയത്തോടെ അമ്മ പറഞ്ഞു ചോദിച്ചു..

തന്റെ തെറ്റ് പിടിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ അവൻ പേടിയോടെ തലകുനിച്ചു.. അത് കണ്ട് ആ അമ്മ ദേഷ്യത്തോടെ അവന്റെ മുഖത്ത് ആഞ്ഞടിച്ചു…

” നിനക്ക് നിന്റെ ഭാര്യയെ വേണ്ടെങ്കിൽ അവളെ ഉപേക്ഷിച്ചിട്ട് വേണമായിരുന്നു കണ്ടവളുടെ കൂടെ പോകാൻ.. അല്ലാതെ താലി ഒരുവൾക്കും പിന്നെ…….ശേ ഞാൻ ഒന്നും പറയുന്നില്ല…. നീ കുടുംബത്തെ നാറ്റിച്ചല്ലോടാ… ”

” അമ്മേ…പ്ലീസ് ഒരു അബദ്ധം പറ്റിയതാണ്.. ഇതാരും അറിയരുത് അറിഞ്ഞാൽ നാണക്കേടാണ്… ഇതിന് എങ്ങനെയെങ്കിലും ഒരു പരിഹാരം കാണണം.. അനുപമ നീയൊന്നും സമാധാനിക്ക് ഇതിനു നമുക്ക് ഒരു പരിഹാരം കാണാം.. ”

” എന്തു പരിഹാരമാണ് നീ കാണാൻ ഉദ്ദേശിക്കുന്നത്… നീ ഇവളെയും കെട്ടാൻ പോവുകയാണോ.. എന്നിട്ട് രണ്ട് ഭാര്യമാരുടെ ഒപ്പം കഴിയാനോ..” അവന്റെ അച്ഛന്റെ വാക്കുകളിൽ കളിയാക്കലും കുറ്റപ്പെടുത്തലും…

” അതൊന്നും എനിക്കറിയില്ല… പക്ഷേ എനിക്ക് രണ്ടുപേരെയും വേണം..”

അവന്റെ ഈ വാക്കുകൾ കേട്ട് അച്ഛനും അമ്മയ്ക്കും അവനെ വളർത്തിയത് ഓർത്ത് സ്വയം പുച്ഛം തോന്നി..

അനുപമയുടെ മുഖത്ത് ആണെങ്കിൽ  എന്തോ തീരുമാനിച്ച് ഉറപ്പിച്ച ഒരു ഭാവം…

സീതക്ക് ആണെങ്കിൽ അവന് ഇപ്പോഴും അനുപമയെ വേണമെന്ന് വാക്കുകൾ ദേഷ്യമാണ് ഉണ്ടാക്കിയത്..

” അനുപമ നീ എന്നോട് ക്ഷമിക്കണം.. ” അതും പറഞ്ഞ് അവൻ അവളുടെ അടുത്തേക്ക് വന്നപ്പോഴേക്കും അവൾ സീതയുടെ അടുത്ത് ചെന്ന് തന്റെ താലിമാല അവളുടെ കയ്യിൽ വച്ചു കൊടുത്തു..

”  ഇത് ഞാനായി തന്നതല്ല…. നീ എന്റെ ജീവിതത്തിൽ കയറി തട്ടിപ്പറിച്ച് വാങ്ങിച്ചതാണ്…. ഇതെന്നും നിന്റെ കയ്യിൽ നിലനിൽക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം… ഒരു കുടുംബം തകർത്ത നിനക്ക് എന്നും നന്മയുണ്ടാകട്ടെ… ” അതും പറഞ്ഞ് ഒട്ടും പ്രതീക്ഷിക്കാതെ അവൾ ബാഗും എടുത്ത് പുറത്തേക്ക് നടന്നു..

ആ അച്ഛനും അമ്മയ്ക്കും ഇത് കണ്ട് ഒന്നും പറയാൻ പറ്റാതെ മരവിച്ചു നിൽക്കാനെ സാധിച്ചുള്ളൂ…..

നിഷാലിനു ആണെങ്കിൽ നടക്കുന്നത് ഒന്നും വിശ്വസിക്കാൻ പറ്റാതെ അവളുടെ പുറകെ ഓടാൻ നേരം സീത അവന്റെ കയ്യിൽ പിടിച്ച് അവിടെ  തടഞ്ഞു നിർത്തി..

അവൾ കയ്യിൽ കയറി പിടിച്ചത് ഇഷ്ടപ്പെടാതെ അവൻ അവളെ കുടഞ്ഞു എറിഞ്ഞു കൊണ്ട് പുറത്തേക്കു ഓടി.. ആ സമയം സീത പിടി കിട്ടാതെ  താഴെ വീണു… ഗർഭിണിയായ സീത വീണത്  കണ്ട്  നിഷാലിന്റെ അച്ഛനും അമ്മയും പേടിച്ചു… എന്തായാലും തങ്ങളുടെ പേരക്കുട്ടി അവളുടെ വയറ്റിൽ ജന്മം എടുത്തിട്ടുണ്ട്.. അതിനെ നശിപ്പിക്കുന്ന കാര്യം അവർക്ക് ചിന്തിക്കാൻ കൂടിയാവില്ല..

ചരിഞ്ഞ് തറയിൽ വീണ സീതയുടെ കരച്ചിൽ കേട്ട് അനുപമയുടെ പുറകെയോടാൻ തുടങ്ങിയ  നീശാൽ ഒരു നിമിഷം നിന്നു.. അപ്പോഴേക്കും അവന്റെ അമ്മയുടെ കരച്ചിൽ കൂടി കേട്ട് അവൻ അകത്തേക്ക് ഓടിക്കയറി…

അഞ്ചു വർഷങ്ങൾക്കു ശേഷം…..

  ചുറുചുറുക്കോടെ പഴനി ആണ്ടവനെ ദർശിച്ച ശേഷം  പഴനിമല ഇറങ്ങി വരികയാണ്  അനുപമ..  പഴയ നാട്ടുമ്പുറത്തുകാരിയിൽ നിന്നും  അവൾ വല്ലാതെ മാറിയിരിക്കുന്നു.. മുഖത്ത് ആകെ ഒരു കോൺഫിഡൻസ്..  ആ കോൺഫിഡൻസ്സോടെ ഉള്ള ചെറുപുഞ്ചിരി അവളുടെ മുഖത്ത് ഉണ്ട്….

” അനുപമ…. ” എന്നൊരു പതുങ്ങിയ വിളി കേട്ട്  അവൾ തിരിഞ്ഞുനോക്കി..

ഒരു പെണ്ണ് അവളെ വിളിക്കുന്നതാണ് കണ്ടിട്ട് എവിടെയോ പരിചയമുള്ളതുപോലെ തോന്നി പക്ഷേ ആരാണെന്ന് മനസ്സിലാകുന്നില്ല..

ആ പെൺകുട്ടി നടന്ന് അനുപമയുടെ അടുത്തേക്ക് വന്നു..

” അനുപമയ്ക്ക് എന്നെ മനസ്സിലായില്ലേ ഞാൻ സീത… ” 

അനുപമ വിശ്വസിക്കാൻ പറ്റാതെ സീതയെ മിഴിച്ചുനോക്കി പണ്ടത്തെ സീതയുടെ യാതൊരു  രൂപവും ഇപ്പോഴത്തെ സീതയിൽ ഇല്ല.. പഴയ ഭംഗി എല്ലാം പോയി.. കവിളലിലെല്ലാം കുഴിഞ്ഞു… കണ്ണിനു ചുറ്റിനും കറുപ്പ് പടർന്നു ഒരു വല്ലാത്ത രൂപം…

അനുപമയുടെ വിശ്വസിക്കാൻ പറ്റാത്തയുള്ള നോട്ടം കണ്ട് സീതയുടെ മുഖത്ത് തന്നോടു തന്നെയുള്ള ഒരു പുച്ഛചിരി വിരിഞ്ഞു..

” ഒരുവളുടെ താലി അറുത്ത് സ്വന്തം കൈപ്പടിയിൽ ആക്കിയതിന് ദൈവം തന്ന ശിക്ഷയാണ്….  താലി എന്റെ കയ്യിൽ ഉണ്ട് പക്ഷേ സന്തോഷമോ സമാധാനവും ഒക്കെ ആ  ഒരുവൾ  നിറകണ്ണുകളോടെ ഭർതൃ വീട്ടിൽ  നിന്ന് പടിയിറങ്ങിയപ്പോൾ നഷ്ടപ്പെട്ടതാണ്….

“നിന്റെ കണ്ണീർ വീണ പൊള്ളൽ ഇപ്പോഴും ഞങ്ങളിൽ ഉണങ്ങാതെ  അങ്ങനെ തന്നെ തന്നെ  നിലനിൽക്കുന്നു…” സീത നിറകണ്ണുകളോടെ അനുപ്ക്മക്ക് നേരെ കൈ കൂപ്പി കൊണ്ട് പറഞ്ഞു.

” ഹേ വിട്ടുകള..ഞാൻ അതൊക്കെ മറന്നു..”

” മറന്നെങ്കിൽ നീഷാലിനോട് ഒന്നു ക്ഷമിചൂടെ… തന്റെ കാലിൽ വീണ മാപ്പ് പറയാൻ അവനെ ഒന്ന് അനുവദിച്ചുടെ… താൻ ഇറങ്ങിപ്പോയ അന്നുമുതൽ അവൻ സമാധാനത്തോടെ ഒന്ന് ഉറങ്ങിയിട്ട് കൂടിയില്ല.. ” അത്രയും നേരം സീതയുടെ വർത്താനം ഒരു പുഞ്ചിരിയോടെ കേട്ടുകൊണ്ടിരുന്ന അനുപമയുടെ മുഖത്ത് നിഷാലിനോടുള്ള വെറുപ്പ് നിറഞ്ഞു.. ഈ അഞ്ചു കൊല്ലത്തിൽ പലപ്പോഴും ഡിവോഴ്സിന്റെ സമയത്ത് തന്നോട് മാപ്പ് പറയാൻ വന്ന നീഷാലിനെ അവൾക്ക് ഓർമ്മ വന്നു… പക്ഷേ ഒരിക്കൽപോലും തനിക്ക് അവനോട് സംസാരിക്കാനോ അവനെ ഒന്ന് നോക്കാനോ താല്പര്യമില്ല..

അപ്പോഴാണ് നിഷാൽ ഒരു നാലു വയസ്സുകാരനെയും എടുത്ത് അവിടേക്ക് വന്നു.. അവനെ കണ്ട് അനുപമ തിരിഞ്ഞു നടക്കാൻ നേരം..

” അനുപമ പ്ലീസ്…. ഈ കുഞ്ഞിനെ ഓർത്തെങ്കിലും ഞങ്ങളോട് ഒന്ന് ക്ഷമിക്ക്… നിന്നോട് ചെയ്ത ചതിക്ക് ദൈവം ഞങ്ങൾക്ക് തന്ന ശിക്ഷയാണ് ഞങ്ങളുടെ പൊന്നു  മോള്… ജന്മനാ ചലനശേഷി നഷ്ടപ്പെട്ട ഞങ്ങളുടെ കുഞ്ഞ്.. ഞങ്ങളുടെ കുഞ്ഞിന്റെ വായിൽ നിന്ന് അമ്മ എന്നോ  അച്ഛാ എന്നോ ഉള്ള വാക്ക് ഞങ്ങൾ ഇതുവരെയും കേട്ടിട്ടില്ല….   തട്ടി പറിച്ചു വാങ്ങിയതിന് ദൈവം നല്ലൊരു ശിക്ഷ എനിക്ക് തന്നു.. ഒരിക്കലും ഈ ജീവിതത്തിൽ സമാധാനം ഇല്ലാതെ എന്റെ ജീവിതം തീരും… സന്തോഷം എന്തെന്നറിഞ്ഞിട്ട് വർഷങ്ങളായി.. നീ ക്ഷമിച്ചിരുന്നെങ്കിൽ ആ ഒരു ഭാരമെങ്കിലും കുറഞ്ഞാനെ.. ഞങ്ങളോട് ഒന്നും ക്ഷമിക്കുമോ അനുപമ…

ആ സമയമാണ് നിഷാലിന്റെ കൈയിൽ വട്ടം കിടക്കുന്ന ആ കുഞ്ഞിനെ അനുപമ ശ്രദ്ധിച്ചത്.. നാലു വയസ്സായെങ്കിലും ഒരു വയസ്സുകാരിയുടെ അത്ര വളർച്ചയുള്ളൂ..  അനുപമയ്ക്ക് ആ കുഞ്ഞിനെ കണ്ടപ്പോൾ സത്യത്തിൽ സങ്കടം തോന്നി.. അവൾ  ആ കുഞ്ഞിന്റെ തലയിൽ തഴുകി..  പതിയെ കുഞ്ഞിന് ആ കുഞ്ഞിന്റെ നെറുകയിൽ ചുണ്ടമർത്തി. ആ സമയം  അവളുടെ തലയിലേക്ക് കുറച്ച് അധികം കണ്ണീർതുള്ളികൾ വീണടിഞ്ഞു…  ആ കണ്ണീർത്തുള്ളികളുടെ ഉടമയെ അറിയാമെങ്കിലും ഒരിക്കൽ പോലും അവൾ അവനെ  തല ഉയർത്തി നോക്കിയില്ല… അവൾ സീതയെ നോക്കി..പോകുന്നു എന്നും പറഞ്ഞ് തിരിഞ്ഞു നടന്നു.

തന്റെ പണ്ടത്തെ രൂപത്തോടെ ഒരു സാമ്യവും ഇല്ലാത്ത ഓജസ്സും തേജസ്സും സമാധാനവും സന്തോഷവും എല്ലാം നഷ്ടപ്പെട്ട് … താൻ നഷ്ടപ്പെടുത്തിയ ആ ആ മാണിക്യം തന്നെ നിരാകരിച്ചു പോകുന്നത്  നിർത്താതെ പെയ്യുന്ന മിഴികളോടെ നോക്കിനിൽക്കാനെ നിഷാലിനു സാധിചൊള്ളൂ.

അവൾ തന്നോട് കലഹിച്ചിരുന്നെങ്കിലോ… പിണങ്ങിയിരുന്നെങ്കിലോ തല്ലിയിരുന്നെങ്കിൽ പോലും അവന് ഇത്രയും വിഷമം തോന്നില്ലായിരുന്നു… പക്ഷേ ഇത്രയും കൊല്ലത്തെ അവളുടെ മൗനം അത് അവനെ നന്നായി വേട്ടയാടുന്നുണ്ട്…

പിന്തിരിഞ്ഞ് നടക്കുമ്പോൾ അവളുടെ കണ്ണുകളിൽ മിഴിനീർ നിറഞ്ഞിരുന്നു.. ജീവിതത്തിൽ താൻ ആദ്യമായി സ്നേഹിച്ചവൻ… എന്റെ ഭർത്താവ് അയാളിൽ നിന്ന് ഏറ്റ ചതി അവളെ ഇപ്പോഴും നോവിക്കാറുണ്ട്…

ഈ അഞ്ചു കൊല്ലത്തിൽ  ധാരാളം മാറ്റങ്ങൾ അവൾക്ക് വന്നു..

ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ആരെ സഹായത്തിന് വിളിക്കണമെന്നും അവൾക്ക് അറിയില്ലായിരുന്നു… അവളുടെ വീട്ടിലേക്ക് പോകാനും അവൾക്ക് തോന്നിയില്ല.. അവിടെ പോയാൽ ഉറപ്പായും നിഷാൽ തന്നെ അന്വേഷിച്ചു വരുമെന്ന് അവൾക്കറിയാം.. അതിനാൽ അവർ റെയിൽവേ സ്റ്റേഷനിൽ നിന്ന്  ഒരു ട്രെയിനിൽ കയറി യാത്ര ആരംഭിച്ചു.. എങ്ങോട്ടേക്കാണെന്ന് പോലും അറിയാത്ത യാത്ര….

പക്ഷേ ആ യാത്ര അവളുടെ ജീവിതം മാറ്റിമറിക്കും എന്ന് അവൾ അറിഞ്ഞിരുന്നില്ല… ആ ട്രെയിനിലെ കമ്പാർട്ട്മെന്റ്ൽ അവളുടെ കൂടെ പഠിച്ച ഒരു പയ്യനും കുടുംബവും ഉണ്ടായിരുന്നു.. തന്നെ കണ്ടിട്ട് പോലും മനസ്സിലാവാത്ത വിധത്തിൽ എന്തോ ആലോചിച്ചിരിക്കുന്ന അവളെ കണ്ട അയാൾക്കും എന്തോ സംശയം തോന്നി…. ആ സംശയം അയാൾ തന്റെ വീട്ടുകാരോടും പറഞ്ഞു.. നിസഹായിയായി ഇരിക്കുന്ന ആ പെൺകുട്ടിയെ കണ്ട് അയാളുടെ അമ്മയ്ക്കും ഭാര്യക്കും എല്ലാം അലിവ് തോന്നി.. അവർ പതിയെ അവളോട് സംസാരിക്കാൻ തുടങ്ങി.. അവൾ തന്റെ കാര്യങ്ങളെല്ലാം സുഹൃത്തിനോടും കുടുംബത്തോടും പറഞ്ഞു.. പുതിയൊരു ജോലി കിട്ടി കുടുംബത്തോടൊപ്പം കർണാടകയിലേക്ക് പോവുകയായിരുന്നു അയാൾ… അവർ അവളെയും അവിടേക്ക് ക്ഷണിച്ചു.. അവൾ നിരാകരിച്ചെങ്കിലും അവർ നിർബന്ധപൂർവ്വം അവളെയും അവിടെ കൊണ്ടുപോയി..

അവിടെ ചെന്ന് ആദ്യം അവൾക്കൊരു ചെറിയ ജോലിയും താമസിക്കാനുള്ള സൗകര്യവും ചെയ്തു കൊടുത്തു.. കൂട്ടത്തിൽ മുടങ്ങിയ പഠിപ്പ് അവൾ തുടരുകയും രണ്ടുകൊല്ലം മുൻപ് അവൾക്ക് ഉയർന്ന ഒരു ജോലി ലഭിക്കുകയും ചെയ്തു.. അതിനിടയിൽ ഡിവോഴ്സ് കേസ് നടത്തുകയും ഡിവോഴ്സ് ലഭിക്കുകയും ചെയ്തു

ഇപ്പോൾ അവർ അവൾക്കുവേണ്ടി വിവാഹം ആലോചിക്കുന്നുണ്ട്.. വേറാരുമല്ല കൂട്ടുകാരന്റെ അളിയനെ തന്നെ അവന് അനുപമയെ ഒരുപാട് ഇഷ്ടമായി…വിവാഹിതൻ അല്ലായിരുനെങ്കിലും ഒരു ലിവിങ് ടുഗതറിൽ ആയിരുന്നു അയാൾ.. ആ പെണ്ണ് തേച്ചുപോയ ഡിപ്രഷനിൽ കഴിയുമ്പോൾ ആയിരുന്നു അനുപമയെ അയാൾ ആദ്യമായി കാണുന്നത്.. രണ്ടുപേരുടെയും അവസ്ഥ സെയിം ആയതുകൊണ്ട് അയാൾക്ക് അവളോട് ഒരു ഇഷ്ടം തോന്നിത്തുടങ്ങി.. അതറിഞ്ഞ് വീട്ടുകാർക്കും സമ്മതം.. പക്ഷേ ഇത്രയും നാളായിട്ടും അനുപമയ്ക്ക് വേറൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പോലും പറ്റുന്നില്ല.. എന്നാലും അയാൾ അവൾക്ക് വേണ്ടി കാത്തിരിക്കുകയാണ്..

ഓരോന്നും ഓർത്തുകൊണ്ട് നടക്കുമ്പോഴാണ് അവളുടെ ഫോണിലേക്ക് call വന്നത്…

മനു കാളിങ്….

അതുകണ്ട് അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞെങ്കിലും കപട ഗൗരവത്തോടെ ഫോൺ എടുത്തു  അവൾ ഹലോ പറഞ്ഞു..

” എന്താണ് എന്റെ അനുവേ…. ഹലോക്ക് ഇത്ര കട്ടി…… ”

” എനിക്ക് ഇത്രയൊക്കെ പറ്റൂ…. ”

” ഓ… മതി.. മതി…. അതേ താലി പണിയാൻ കൊടുത്തിട്ട് രണ്ടുകൊല്ലമായി ഇതുവരെയും അതു പോയി വാങ്ങാൻ പറ്റിയില്ല ഞാൻ ഇനിയെങ്കിലും ഒന്നു പോയി വാങ്ങിക്കട്ടെ…….എന്താണ് അനുവേ… ഒരു മറുപടി  ഒന്നും കേൾക്കുന്നില്ലല്ലോ…. ഹേ… മൗനം സമ്മതം എന്ന് വിചാരിച്ച് ഞാൻ താലി വാങ്ങിക്കട്ടെ.. “മനുവിന്റെ ശബ്ദത്തിൽ അവസാനം അൽഭുതം ഉണ്ടായിരുന്നു എപ്പോഴും അവൾ താലിയുടെ കാര്യം പറയുമ്പോൾ അവനെ വഴക്ക് പറയുകയാണ് ചെയ്യാറ്… പക്ഷെ ഇന്ന് ഒരു മാറ്റം…..അവൾക്ക് വിവാഹത്തിന് സമ്മതമാണെന്ന് മനസ്സിലായതോടെ മനു വളരെ ഹാപ്പിയായി..ഞാൻ എത്രയും പെട്ടെന്ന് വിളിക്കാട്ടോ എന്നും പറഞ്ഞ് അവൻ സന്തോഷത്തോടെ ഫോൺ കട്ട് ചെയ്തു…

ആ സമയം അവളുടെ മനസ്സിലും പുതിയ ജീവിതത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു… ഇനി നിഷാലിനോട് ഒരു ദേഷ്യ പകയോടെയോ ആവശ്യമില്ല അവനോട് ക്ഷമിക്കാൻ തന്നെ അവൾ തീരുമാനിച്ചു.. അവൻ തന്റെ ജീവിതത്തിൽ ആരുമല്ല… അവനെക്കുറിച്ച് ചിന്തിച്ചു ഇന്ന് തന്റെ ജീവിതം കളയാനും താല്പര്യമില്ല.. തന്റെ ജീവിതം ഇനി മനുവാണ്…. മനു മാത്രമാണ്… പുതിയ ജീവിതത്തിന്റെ ആദ്യമധുരത്തിൽ അവളുടെചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു…

അവസാനിച്ചു…….

സുബിഷ

Similar Posts

Leave a Reply