13/02/2026

ജീവാംശമായി : ഭാഗം 35

രചന – കൃഷ്ണ

ഇന്ന് തൊട്ട് ഓഫീസ് വർക്ക്‌ മുറുകുവാണ്. കമ്പനി ഫസ്റ്റ് പൊസിഷനിൽ എത്തിക്കാനുള്ള ശ്രെത്തിലാണ് ആദി സാർ.. അതുകൊണ്ട് എന്റെ ഉള്ള ഉറക്കം പോയന്ന് പറയാല്ലോ. ഇന്നല്ലേ നാലഞ്ച് ഫയൽ കൈയ്യിലേക്ക് വെച്ചുതന്നത് ചെയ്ത് തീർക്കാൻ ഞാൻ പെട്ട കഷ്ടപ്പാട് ചെറുതൊന്നുമല്ലായിരുന്നു. ഇനിയും അങ്ങോട്ട് ഇതുപോലെ ഒരുപാട് കഷ്ട്ടപെടേണ്ടി വരും….ഹാമ് ചെയ്യാതെ പറ്റില്ലല്ലോ..

റെഡിയാകുന്നതിനോടൊപ്പം ഓരോന്നും ചിന്തിച്ചുകൂട്ടി ഞാൻ താഴേക്ക് വന്നു ചായ കുടി കഴിഞ്ഞ് ഇറങ്ങുന്നതിനു മുന്നേ അമ്മയോട് ഇനി മുതൽ ലേറ്റ് ആയിട്ടേ ഓഫീസിൽ നിന്നും വരാൻ പറ്റുവുള്ളു എന്നും പറഞ്ഞ് ഓഫീസിലേക്ക് വണ്ടിയെടുത്തു.ഓഫീസിൽ എത്തിയതും ഞാൻ നേരെ ക്യാബിനിലേക്ക് വന്ന് എന്റെ വർക്ക്‌ തുടങ്ങി.. കുറച്ച് കഴിഞ്ഞപ്പോൾ അന്യനും എത്തി. ഞാൻ പുള്ളിയെ മൈൻഡ് ചെയ്യാതെ എന്റെ വർക്ക്‌ തുടർന്നു. അങ്ങേര് അങ്ങേരുടെ വർക്കും നോക്കി.

ലഞ്ച് ടൈമിൽ ആയപ്പോഴാണ് ഞാൻ രമ്യയെ ഒന്ന് കണ്ടത് തന്നെ. ഞാനും രമ്യയും ലഞ്ച് കഴിക്കാൻ ഇരുന്നു. ഫുഡ്‌ കഴിച്ചോണ്ടിരുന്നപ്പോളാണ് രമ്യയുടെ ആ ചോദ്യം

അല്ല ഓസ്ട്രേലിയ ട്രിപ്പിനെ കുറിച്ച് നീ ഒന്നും പറഞ്ഞില്ല. പറയാൻ വന്നപ്പോൾ ആദി സാർ വരുന്നത് കണ്ട് നമ്മൾ രണ്ട് ദിക്കിലേക്ക് ഓടില്ലേ.. പിന്നെ കണ്ടതുമില്ല…
അവൾ പറഞ്ഞപ്പോൾ ഞാൻ ഇന്നലെ അങ്ങേരുടെ മുന്നിൽ ചമ്മിയത് ഓർത്തുപോയി.
പെട്ടന്ന് എനിക്ക് അന്ന് ഓസ്ട്രേലിയയിൽ വെച്ച് കിരൺ എന്ന ആളുമായി വഴക്കുണ്ടായതും ആദി സാറിന്റെ ഫോണിൽ കണ്ട പെണ്ണിന്റെ ഫോട്ടോയും ഓർമ്മ വന്നു. ഞാൻ പെട്ടന്ന് രമ്യക്ക് നോട്ടം കൊടുത്തു… എന്റെ ചോത്യങ്ങൾക്കുള്ള ഉത്തരം തരാൻ ചിലപ്പോൾ ഇവൾക്ക് കഴിയും അതും ചിന്തിച്ച് ഞാൻ രമ്യയോട് അതിനെ കുറിച്ച് ചോദിക്കാൻ തീരുമാനിച്ചു.

രമ്യ… ഞാൻ വിളിച്ചതും ഫുഡിൽ കോൺസെൻട്രേറ്റ് ചെയ്തിരുന്ന അവൾ എന്താണ് എന്ന മട്ടിൽ എന്നെ നോക്കി…

അതെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ…

പാത്രത്തിൽ നിന്നും ഒരുരുള ചോറ് വായിലേക്കിട്ട് അവൾ ഒന്ന് മൂളി…

അത് പിന്നെ… നിനക്ക് കിരൺ എന്നൊരാളെ അറിയാമോ?? എന്റെ ചോത്യം കേട്ട് രമ്യ മുഖം ചുളിച്ച് എന്നെ നോക്കി

കിരണോ… അതാരാ??

അതാരാണെന്നു എനിക്കറിയാമായിരുന്നേൽ നിന്നോട് ചോദിക്കുമായിരുന്നോ…

എനിക്ക് അറിയില്ല… അല്ല എന്താ നീ ചോദിക്കാൻ??

അവളുടെ തിരിച്ചുള്ള ആ ചോത്യം കേട്ട് ഞാൻ അന്ന് ഓസ്ട്രേലിയയിൽ വെച്ച് ആ കിരണും ആദി സാറും തമ്മിൽ പറഞ്ഞ കാര്യങ്ങൾ ഞാൻ രമ്യയോട് പറഞ്ഞു… എന്റെ പറച്ചില് കേട്ട് വായിലോട്ടിടാൻ ഉരുട്ടിയ ഉരുള അതേപടി പാത്രത്തിലേക്ക് ഇട്ട് അവൾ എനിക്കടുത്തേക്ക് ഒന്നൂടെ നീങ്ങി ഇരുന്നു.

നീ pk യെ കുറിച്ചാണോ ചോദിച്ചേ?? അവൾ pk എന്ന് പറഞ്ഞപ്പോൾ എന്റെ മനസിലേക്ക് അന്ന് മാളിൽ വെച്ച് നടന്നത് ഓർമ്മ വന്നു… yes അയ്യാളന്ന് എന്നോട് pk എന്ന് പറഞ്ഞു ഇൻഡ്രോടുസ് ചെയ്തത്. pk കിരൺ പ്രതാപ് എന്റെ ചുണ്ടുകൾ മേല്ലേ ആ പേര് ഉരുവിട്ട്.

അതെ കിരൺ പ്രതാപ്… അയ്യാൾ pk എന്ന പേരിലാണ് അറിയപ്പെടുന്നത്.. മാർവലന്റ് ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ MDയാണ് pk. അതുമാത്രമല്ല നമ്പർ one കമ്പനിയായി ഫസ്റ്റ് പൊസിഷനിൽ ഇപ്പോ നിക്കുന്നത് മാർവലന്റ് ഗ്രൂപ്പ്‌ ഓഫ് കമ്പനിയാ…സത്യത്തിൽ നമ്മുടെ കമ്പനിയായിരുന്നു ഫസ്റ്റ് പൊസിഷനിൽ ലീഡ് ചെയ്തു നിന്നിരുന്നത്… ഈ പറഞ്ഞ കിരൺ അയ്യാൾടെ കമ്പനി ലീഡ് ചെയ്യാൻ കുറെ ട്രൈ ചെയ്താലും ആദി സാറിന്റെ മിടുക്ക് കൊണ്ട് നമ്മടെ കമ്പനി തന്നെ ആയിരുന്നു ഫസ്റ്റ് പൊസിഷനിൽ നിന്നിരുന്നത്…

അപ്പോ നീ പറയുന്നത് വെച്ച് നോക്കുമ്പോൾ ആദി സാർ ആയിരുന്നോ ഈ കമ്പനി നോക്കി നടത്തിയിരുന്നേ… അങ്ങനെ ആണെങ്കിൽ അപ്പോ വിശ്വനാഥൻ സാറോ??

വിശ്വനാഥൻ സാർ തന്നെ ആയിരുന്നു കമ്പനി മേൽനോട്ടം എങ്കിലും ആദി സാറിന്റെ ഐഡിയ കൾ ആയിരുന്നു ഈ കമ്പനിയുടെ ഉയർച്ചക്ക് മുഖ്യ കാരണം തന്നെ…

പക്ഷേ രമ്യ ഞാൻ ഇവിടെ വന്ന് one month കഴിഞ്ഞിട്ടല്ലേ ആദി സാർ MD ആയി ചാർജ് എടുത്തത്. അപ്പോ നീ പറയുന്നത് വെച്ച് നോക്കിയാൽ…

ശരിയാണ്.. നീ വന്ന് ഒരു മാസം കഴിഞ്ഞപ്പോളാണ് ആദി സാർ ഈ കമ്പനിയുടെ MD ആയി ചാർജടുത്തത്. കാരണം വിശ്വനാഥൻ സാറിന് ദുബായിലെ അവരുടെ കമ്പനി കാര്യത്തിന് അത്യാവശ്യമായി പോകണ്ടത് കൊണ്ട് ആയിരുന്നു. അത് നിനക്ക് അറിയാവുന്നതല്ലേ… പിന്നെ MD ആയി ആദി സാർ ചാർജ്‌ടുക്കുന്നതെന്നു അറിഞ്ഞപ്പോൾ ഞാൻ ഉൾപ്പെടെ എല്ലാവർക്കും അത്ഭുതം ആയിരുന്നു.

അതെന്തിന്?? ഞാൻ സംശയ രൂപേണേ അവളെ നോക്കി…

ഓ… അതിനെ കുറിച്ച് ഞാൻ നിന്നോട് പറഞ്ഞിട്ടില്ലാ ല്ലേ.. എനിക്ക് കൃത്യമായിട്ട് ഒന്നും അറിയില്ല… ഞാൻ ഈ കമ്പനിയിൽ ജോയിൻ ചെയ്തിട്ട് ഇപ്പോ ഏകദേശം രണ്ട് വർഷത്തോളം അടുക്കാറായി. ഞാൻ ഇവിടെ വർക്ക്‌ ചെയ്യുന്ന കാലം മുതൽക്കേ വിശ്വനാഥൻ സാർ ആയിരുന്നു കമ്പനി MD. നല്ലൊരു മനുഷ്യനായിരുന്നു അദ്ദേശം. അദ്ദേഹത്തിന്റെ ആ ക്വാളിറ്റി തന്നെ ആയിരുന്നു ആദി സാറിലും ഉണ്ടായിരുന്നത്. കമ്പനി ആവശ്യത്തിനായി വിശ്വനാഥൻ സാറിന് ഇവിടന്നു രണ്ട് മൂന്ന് ദിവസം മാറി നിൽക്കേണ്ടിവരുന്ന സാഹചര്യത്തിൽ ആദി സാർ ആയിരുന്നു കമ്പനി നോക്കി നടത്താറുണ്ടായിരുന്നത്.

അങ്ങനെ ആണ് ഞാൻ ആദി സാറിനെ കാണുന്നത് തന്നെ. അന്ന് ആദി സാറ് കോളേജിൽ pg ക്കു പടിക്കുന്ന ടൈംമും കൂടി ആയിരുന്നു. ഇപ്പോഴത്തെ കൂട്ടൊന്നും അല്ലായിരുന്നു അന്ന് ആദി സാറിന് നല്ല കട്ട താടിയും മീശയുമൊക്കെ ഉണ്ടായിരുന്നു.. കാണാൻ തന്നെ എന്തു ലുക്ക്‌ ആയിരുന്നുന്നോ.. ആരാണെലും ഒന്ന് നോക്കി പോകും.. എന്തിന് വേറെ പറയുന്നു ഈ ഞാൻ തന്നെ വായി നോക്കി നിന്നിട്ടുണ്ട്. സത്യം പറഞ്ഞാൽ ഇവിടെ ഉണ്ടായിരുന്ന മിക്ക ലേഡി സ്റ്റാഫുകളും വിശ്വനാഥൻ സാറിന് കമ്പനി ആവശ്യത്തിന് മാറിനിക്കണേ എന്ന് മനസുരുകി പ്രാർത്ഥിച്ചിട്ടുണ്ട്..

അതെന്തിന്??

വേറെ എന്തിനാ… ആദി സാറിനെ കാണാൻ തന്നെ..

അപ്പോ ഈ ആദി സാറ് വല്യ സംഭവം തന്നെ ആയിരുന്നല്ലേ… മാത്രവുമല്ല pg പടിക്കുന്നതോടൊപ്പം കമ്പനി കാര്യവും നോക്കുക എന്നൊക്കെ…പറയുമ്പോൾ is impossible

അതൊക്കെ നമ്മൾ പറയുന്നത്. പക്ഷേ ആദി സാറിന് അതെല്ലാം possible ആയിരുന്നുന്ന് സാറ് തന്നെ തെളിയിച്ചിട്ടുണ്ട്… he is such a brillient man…മാത്രവുമല്ല ആദി സാറിന് ബിസിനസ്‌ കാര്യങ്ങളിൽ വലിയ ഇൻട്രസ്റ്റ് തന്നെ ആയിരുന്നു…
പിന്നെ ഈ കിരൺ പ്രതാപും ആദി സാറും കോളേജിൽ ഒരുമിച്ചായിരുന്നു പഠിച്ചതൊക്കെ. അവർ കോളേജിൽ വെച്ചും കീരിയും പാമ്പിനെയും പോലെ തന്നെയായിരുന്നു.. നേരിൽ കണ്ടാൽ എന്തേലും പറഞ്ഞ് തല്ലാ… പക്ഷേ എല്ലാ അടിയും മേടിച്ചു കൂട്ടുന്നത് ഈ കിരൺ തന്നെ ആണേ… രമ്യ അത് പറഞ്ഞപ്പോൾ എനിക്ക് പെട്ടന്ന് അന്ന് അന്യൻ ആ കിരണിന്റെ കോളറിൽ പിടിച്ച് ഭിത്തിയോടടുപ്പിച്ചത് ഓർമ്മ വന്നു.
അപ്പോ ഈ കിരൺ ആള് കുഴപ്പക്കാരൻ ആണോ??

ആണോ എന്ന് ചോദിച്ചാൽ ആണ്… പുള്ളിയുടെ ക്യാറക്ടർ അത്രയ്ക്ക് നല്ലതൊന്നുമല്ല.. ഒരിക്കെ കോളേജിൽ വെച്ച് ഒരു പെണ്ണിനോട് മോശമായി പെരുമാറിയത്തിന് ആദി സാറ് കിരണിനെ നന്നായി ചതച്ചു. ഏതാണ്ട് ഒരു മാസക്കാലം റസ്റ്റ്‌ എടുക്കേണ്ടി വന്നു. സത്യം പറഞ്ഞാൽ അയ്യാളുടെ ആ സ്വഭാവത്തിന്റെ പേരിലാണ് ആദി സാറും അയ്യളും മിക്കപ്പോളും തല്ലുണ്ടാക്കുന്നത് തന്നെ.

ഇതൊക്കെ നിനക്ക് എങ്ങനെയാ കൃത്യമായി അറിയുന്നേ??

കുറച്ചൊക്കെ ഇവിടെ നിന്നും പിന്നെ കോളേജിലെ കാര്യങ്ങൾ ഒക്കെ എന്റെ പെങ്ങൾ പറഞ്ഞറിഞ്ഞ അറിവും…

നിനക്ക് അനിയത്തിയോ… അതെന്നോട് പറഞ്ഞിട്ടില്ലല്ലോ??

പെങ്ങൾ എന്ന് ഞാൻ പറഞ്ഞത് എന്റെ വല്യച്ഛന്റെ മകൾ ചിന്നു.. അവൾ ആദി സാറ് പഠിച്ചിരുന്ന കോളേജിൽ തന്നെ ആയിരുന്നു.അവൾ ബികോം ഫസ്റ്റ് ഇയറിന് പടിക്കുമ്പോൾ ആദി സാറ് pg ഫൈനൽ year ആയിരുന്നു. അങ്ങനെ അറിഞ്ഞതാണ് ബാക്കിയൊക്കെ.

അപ്പോ ഇപ്പോൾ ഈ കമ്പനി തേർഡ് പൊസിഷനിൽ വരാൻ കാരണമെന്താണ്??

അത് ഒരു വർഷം മുൻപ് ഉണ്ടായ ഇൻസിഡന്റ്. അത് ആദി സാറിനെ മാനസികമായും ശരീരികമായും തളർത്തി കളഞ്ഞു. ആദി സാറിന്റെ ആ അവസ്ഥ വിശ്വനാഥൻ സാറിനെയും കാര്യമായി ബാധിച്ചു.പിന്നെ കമ്പനിയുടെ കാര്യത്തിൽ അത്ര കാര്യമായ ശ്രെദ്ധ കൊടുക്കാൻ പറ്റിയില്ല. നമ്പർ വൺ കമ്പനി എന്ന പേരിൽ ഫസ്റ്റ് പൊസിഷനിൽ നിന്നിരുന്ന lakshya ഗ്രൂപ്പ്‌ of company പിൻതള്ളി ആ കിരണിന്റെ marvalent group of company ആ പൊസിഷനിൽ എത്തി. എങ്കിലും വിശ്വനാഥൻ സാർ പരമാവധി കമ്പനി നോക്കിയതുകൊണ്ട് തേർഡ് പൊസിഷനിൽ ഇപ്പോ നിക്കുന്നത്.

അതിനും മാത്രം എന്താണ് ആദി സാറിന് സംഭവിച്ചത്?? ഞാൻ അത് രമ്യയോട് ചോദിക്കുമ്പോൾ കാരണം അറിയാനുള്ള ഒരു വെപ്രാളം ആയിരുന്നു..

അത് ആദി സാറ് ഒരു..

ഹായ് girls….

ബാക്കി പറയാൻ വന്നതും ഞങ്ങൾക്കടുത്തേക്ക് സൂരജ് വന്നു. ശേ… ഇവന് വരാൻ കണ്ട സമയം ഞാൻ മനസ്സിൽ പറഞ്ഞ് അവനെ നോക്കി ഒരു ചിരി പാസാക്കി.

എന്താണ് രണ്ടും കൂടി ചർച്ച?? മമ്.

അത് പിന്നെ ഞാൻ ഇവളോട് ആദി… ഏയ് ഒന്നുല്ല ഞാൻ ഇവളോട് വർക്കിന്റെ കാര്യമൊക്കെ ചോദിച്ചങ്ങനെ…. രമ്യയെ ബാക്കി പറയാൻ അനുവദിക്കാതെ ഞാൻ ഇടയ്ക്ക് കയറി വിഷയം മാറ്റി.. അപ്പോ രമ്യയുണ്ട് എന്നെ വർക്കോ എന്ന മട്ടിൽ കണ്ണും മിഴിച്ച് എന്നെ നോക്കിയപ്പോൾ ഞാൻ അത് മൈൻഡ് ആക്കിയില്ല…

അപ്പോ ആദി എന്ന് പറഞ്ഞ് രമ്യ എന്തോ പറയാൻ… വന്നല്ലോ

അ.. അത് പിന്നെ ആദി സാറ് എനിക്കിപ്പോൾ വർക്കോട് വർക്ക് തന്നോണ്ടിരിക്കുന്ന കാര്യമാണ് ഇവള് പറയാൻ വന്നത്.

ആമ്… അതെന്തേലും ആകട്ടെ… നിങ്ങൾ ഇങ്ങനെ ഇവിടെ ഇരുന്ന് വർത്തമാനം പറഞ്ഞിരിക്കാനാണോ പ്ലാൻ…
സൂരജ് പറഞ്ഞപ്പോളാണ് ഞാൻ വാച്ചിൽ നോക്കുന്നത്. പറഞ്ഞപോലെ സമയം പോയത് അറിഞ്ഞില്ല… എനിക്കാണേൽ ബാക്കി അറിയാത്തത് കൊണ്ട് എന്തൊക്കെയോ പോലെ ആയിരുന്നു. പിന്നെ രമ്യയോട് പിന്നെയാണേലും ചോദിക്കാല്ലോ എന്ന് കരുതി ഞാൻ ഫുഡ്‌ കഴിച്ചു. ഞാൻ കഴിച്ചെണീറ്റു.
വർക്ക്‌ ചെയ്യുമ്പോളും എന്റെ ചിന്ത മുഴുവനും രമ്യ പറഞ്ഞ കാര്യങ്ങൾ തന്നെ ആയിരുന്നു. ഇടക്കിടെ ഞാൻ ആദി സാറിനെ പാളി നോക്കുന്നുണ്ടായിരുന്നു. എന്നാൽ ഫുൾ കോൺസെൻട്രേഷനും വർക്കിൽ തന്നെ ആയിരുന്നു. പെട്ടന്ന് പുള്ളി എന്നിലേക്ക് നോട്ടം വിട്ടപ്പോൾ ഞാൻ പെട്ടന്ന് മുഖം വെട്ടിച്ചു. ചെറിയ ചമ്മലോടെ ഞാൻ വീണ്ടും എന്റെ വർക്ക്‌ തുടർന്നു…

ഓഫീസിൽ നിന്നും തിരിച്ചു വന്ന് കഴിഞ്ഞപ്പോളും എന്റെ ചിന്തകൾ മുഴുവനും രമ്യ എന്നോട് പറഞ്ഞ കാര്യങ്ങൾ മാത്രമായിരുന്നു… എന്തായിരിക്കും ആദി സാറിനെ തളർത്തി കാണുക… ഇനി ആക്‌സിഡന്റ് ഏയ് അതായിരിക്കില്ല… പിന്നെ അങ്ങനെ ഓരോന്നും ചിന്തിച്ച് വിരലിലെ നഖം കടിച്ചു തുപ്പി കൊണ്ടിരുന്നപ്പോളാണ് എന്റെ മനസിലേക്ക് ആദി സാറിന്റെ ഫോണിൽ അന്ന് ഞാൻ കണ്ട ഫോട്ടോ ഓർമ്മ വന്നത്… ഇനിപ്പോ ആ ഫോണിൽ പെണ്ണ്… എന്തോ എന്റെ ഹൃദയം എന്തിനാന്നില്ലാതെ ശക്തിയിൽ മിടിക്കാൻ തുടങ്ങി… എന്തിനാണ് ഇങ്ങനെ എന്റെ ഹൃദയം മിടിക്കുന്നതെന്നു എനിക്ക് തന്നെ അറിയാൻ പാടില്ലായിരുന്നു. എന്തായാലും എന്താണ് ആ സംഭവമെന്നു രമ്യയോട് ചോദിച്ചറിയണം… അങ്ങനെ ഓരോന്നും കണക്കു കൂട്ടി ഇരുന്നപ്പോൾ ആണ് അമ്മ ഫുഡ്‌ കഴിക്കാൻ വേണ്ടി വിളിച്ചത്. പിന്നെ താഴേക്ക് ചെന്ന് ഫുഡ്‌ കഴിയും കഴിഞ്ഞ് തിരിച്ച് റൂമിലേക്ക് വന്ന് ഡോർ അടച്ചു കുറ്റിയിട്ട് ഞാൻ കട്ടിലിൽ വന്നു കിടന്നു… അപ്പോഴും ഉത്തരം കിട്ടാത്ത കുറച്ചു ചോത്യങ്ങൾ എന്റെ മനസ്സിൽ നുരഞ്ഞു പൊന്തുന്നുണ്ടായിരുന്നു…അങ്ങനെ ഓരോന്നും ചിന്തിച്ച് എപ്പോഴോ ഉറക്കത്തിലേക്ക് വീണു…

തുടരും