11/02/2026

ജാനകിസിദ്ധേന്ദ്രം : ഭാഗം 21

രചന – അഭി

” അച്ഛാ…. ചായ…. ” ചന്ദ്രന്റെ കയ്യിൽ ചായ വെച്ചു കൊടുത്തു. അവളെ നോക്കിയിരിക്കുന്ന വിശ്വനു ഒന്ന് ചിരിച്ചു കൊടുത്തു. അവർക്കും ചായ കൊടുത്തു.
ജയന്തിയും രാജേശ്വരിയും അവളെ തുറിച്ചു നോക്കി സോഫയിൽ ഇരിക്കുന്നുണ്ട്. അവർക്ക് കൂടി ഉള്ള ചായ മേശയിൽ നിന്നും എടുക്കാൻ കുനിഞ്ഞപ്പോൾ ഒരു അലർച്ച കെട്ടു ജാനി ഞെട്ടി തിരിഞ്ഞു നോക്കി…” ജാനി…. ” ദേഷ്യം കൊണ്ടു വിറക്കുന്ന സിദ്ധുവിന്റെ മുഖം കണ്ടതും ജാനിക്ക് പേടി ആയി. വാതിൽക്കൽ പാറു സംശയത്തോടെ നോക്കി നിൽക്കുന്നുണ്ട്.” എ… എന്താ…. ” അവൾ വിക്കി വിക്കി ചോദിച്ചു.
സിദ്ധു അവളുടെ അടുത്തേക്ക് മുണ്ട് മടക്കി നടന്നു വന്നു. അവന്റെ കണ്ണുകളിലെ ക്രോധം എന്തിനു വേണ്ടി ഉള്ളതാണെന്ന് അവൾക്കു മനസ്സിലായില്ല…. സിദ്ധു ജാനിയുടെ വലതുകവിളിൽ ആഞ്ഞു അടിച്ചു.
അടികൊണ്ടു വേച്ചു വീഴാൻ പോയ അവളെ സിദ്ധു പിടിച്ചു. ജാനി കിട്ടിയ തല്ലു എന്തിനാണെന്ന് മനസ്സിലാവാതെ സിദ്ധുവിനെ നോക്കി. എല്ലാവരുടെയും മുൻപിൽ വച്ചു തല്ലിയത് കൊണ്ടാണോ എന്നറിയില്ല അവളുടെ കണ്ണുകളിൽ ചെറുതിലെ നനവ് പടർന്നു.
” സിദ്ധു….. ” ചന്ദ്രൻ ചായ മേശക്കു മുകളിൽ വച്ചു അവനോടു ദേഷ്യപ്പെട്ടു. സിദ്ധു അത് കാര്യമാക്കാതെ ജാനിക്ക് നേരെ തിരിഞ്ഞു.

” നിനക്ക് ഇതെന്തിനാ മനസ്സിലാക്കായോടി….. ആയൊന്നു… ” സിദ്ധു അവൾക്കു നേരെ ശബ്ദം ഉയർത്തിയതും ജാനി തല താഴ്ത്തി ഇല്ല എന്ന് കാണിച്ചു. സിദ്ധു അവളുടെ കൈ പിടിച്ചു ഉയർത്തി.
” സ്സ്…… ” അവൾ എരിവ് വലിച്ചു കൊണ്ടു കൈ പിൻവലിച്ചു.
” ഇതെങ്ങനാ പറ്റിയത്….. ” കുറച്ചു കൂടി കനത്ത ശബ്ദത്തിൽ ചോദിച്ചു അവൻ രാജേശ്വരിയെ നോക്കി.
‘” അത് പിന്നെ ചായ… ചായ എടുത്തപ്പോ മറിഞ്ഞതാ…. ” അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.
” മറിഞ്ഞതോ അതോ…. ആരെങ്കിലും മറിച്ചതോ ” സിദ്ധു ഒന്ന് കനപ്പിച്ചു ചോദിച്ചതും അവളൊന്നു പതറി.വീണ്ടും അടുത്ത കവിളിൽ തല്ലു കിട്ടിയപ്പോൾ ജാനി പേടിച്ചു ബാക്കിലേക്ക് നിന്നു.” ഇതെന്തിനാ…. അറിയോ ” അവൾക്കു നേരെ വീണ്ടും ചീറിയതും അവള് തലയാട്ടി.
” കണ്ണാ….. ” വാതിൽക്കൽ നിന്നും ലക്ഷ്മിയുടെ ശബ്ദം ഉയർന്നപ്പോൾ സിദ്ധു ഒന്ന് അങ്ങോട്ടു നോക്കി.” ഇവളുടെ കഴുത്തിൽ താലി കെട്ടിയതു ഞാൻ ആണെങ്കിൽ ഇവളെ വേദനിപ്പിക്കാനും കരയിക്കാനും എനിക്ക് മാത്രമേ അവകാശമൊള്ളൂ…. ” അവന്റെ വാക്കുകൾ ജാനിയിൽ ആഴ്ന്നിറങ്ങി. നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കിയപ്പോൾ സിദ്ധു രാജേശ്വരിക്ക് നേരെ നടന്നു നീങ്ങി

” ഇത് പോലെ ഒരെണ്ണം അച്ഛന്റെ കയ്യിൽ നിന്നും കിട്ടിയിരുന്നേൽ നിങ്ങളെന്നെ നന്നായനെ…. ഇനി മേലാൽ ഇങ്ങനെ എന്തെങ്കിലും ഉണ്ടായെന്നു ഞാൻ അറിഞ്ഞാൽ സ്ഥാനം ഞാൻ അങ്ങ് മറക്കും….. ” സിദ്ധു രാജേശ്വരിക്ക് ഒരു മുന്നറിയിപ്പെന്ന പോലെ കൊടുത്തു.” അതിനു ഞാൻ എന്ത് ചെയ്‌തെന്ന.. ” രാജേശ്വരി അവരുടെ ഭാഗം ന്യായികരിച്ചു…
” അത് എന്നെ കൊണ്ടു വിശദീകരിപ്പിക്കണ്ട… അത് നിങ്ങള്ക്ക് നല്ലതല്ല… “” കണ്ണാ…… നീ ആരോടാ സംസാരിക്കുന്നതെന്നറിയോ.. ” ലക്ഷ്മി അവനോടു ദേഷ്യപ്പെട്ടപ്പോൾ സിദ്ധു ഒന്ന് പുച്ഛിച്ചു കൊണ്ടു പുറത്തേക്കു പോയി. ജാനി അവൻ പോകുന്നത് നോക്കി നിന്നു. കവിൾ നല്ല വേദന ഉണ്ട്. അവള് ലക്ഷ്മിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു മുറിയിലേക്ക് പോയി…

” വേദു….. 😡” പുറത്തേക്കു പോകാൻ നിന്നസിദ്ധുനെ പാറു വിളിച്ചു..” പ്രോമിസ്സിൽ ഒരു തിരുത്തുണ്ട്….. ഞാൻ വേദനിപ്പിക്കും വേറെ ആരും വേദനിപ്പിക്കില്ല…. ” അതും പറഞ്ഞു അവൻ പുറത്തേക്കിറങ്ങി…” ഓ…. ഈ കാലമാടാൻ ആ പാവത്തിന്റെ അടുത്ത് തൃശൂർ പൂരം നടതും. ഇതിനു മറ്റേ പുട്ടി തന്നെ മതിയായിരുന്നു….'” പാറു ചവിട്ടി തുള്ളി ജാനിയുടെ അടുത്തേക്ക് പോയി…ലക്ഷ്മി ഒരു നെടുവീർപ്പിട്ടുകൊണ്ട് പോകാൻ നിന്നതും വിശ്വൻ വിളിച്ചു.
” ലക്ഷ്മി…. ഞാനും ജയന്തിയും ഇന്ന് പോകും…..മക്കൾ വരാം എന്ന് പറഞ്ഞു….. കുഴപ്പം ഒന്നും ഇല്ലല്ലോ….. ” വിശ്വന്റെ ചോദ്യം കേട്ടതും ലക്ഷ്മി ഒന്ന് പുഞ്ചിരിച്ചു.
” അതിനെന്താ അവർ ഇവിടെ നിന്നോട്ടെ…. സിദ്ധു വരുമ്പോൾ പോന്നാൽ പോരെ അവർക്കും…. ” ലക്ഷ്മി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു മുകളിലേക്കു പോയി.ജാനിയുടെ അടുത്ത് പാറു ഇരുന്നു സമാധാനിപ്പിക്കുന്നത് കണ്ടു ലക്ഷ്മി അങ്ങോട്ട്‌ പോയി.

” ജാനി….. എന്തിനാ അവൻ തല്ലിയത്…. ” ലക്ഷ്മിയുടെ ചോദ്യം കേട്ടതും മറുപടി പാറുവിൽ നിന്നായിരുന്നു.അത് കേട്ടപ്പോൾ ലക്ഷ്മിയുടെ മുഖം ചുളിഞ്ഞു.
” അവനെ ഞാൻ ഒന്ന് കാണുന്നുണ്ട്…. ” ലക്ഷ്മി പാറുവിനോട് പറഞ്ഞു.” ജാനി…..ഓയ്ലമെന്റ് തേച്ചോ എന്നിട്ട് നീ…..നോക്ക് ഇനി അവരോടു അതിന്റെ ദേഷ്യം വക്കണ്ട കെട്ടൊ ചിലപ്പോ അറിയാതെ പറ്റിയതാണെങ്കിലോ…. ” കയ്യിൽ ഓയ്ലമെന്റ് പുരട്ടികൊടുത്തു കൊണ്ടു ലക്ഷ്മി പറഞ്ഞു. ജാനി ഒന്ന് പുഞ്ചിരിച്ചു ” ഇല്ല ടീച്ചറമ്മേ അത് ഞാൻ അപ്പഴേ വിട്ടു….. ” ജാനി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.
” പിന്നെ നീ ഇങ്ങനെ പാവം ആവല്ലേ… അവന്റെ ദേഷ്യത്തിന് നിന്നു കൊടുത്ത പിന്നെ നിന്റെ കഴുത്തിനു മേൽ തല കാണില്ല… ” ലക്ഷ്മി പറഞ്ഞപ്പോൾ ജാനി ഒന്ന് പുഞ്ചിരിച്ചു.” ഞാൻ കാരണം ഇവരുടെ ജീവിതം നശിച്ചല്ലേ അമ്മേ… എന്നോട് ദേഷ്യം ഉണ്ടോ.. ” വാതിൽക്കൽ വന്നു നിന്നു ജാനിയുടെ കൈലേക്ക് നോക്കി മഹി ചോദിച്ചു. ജാനി ഒന്ന് ചിരിച്ചു കൊടുത്തു.

” എന്താ മോൻ അങ്ങന്ർ പറഞ്ഞത്…. ഓരോരുത്തർക്കും ഓരോരുത്തരെ ദേ മേലെ ഇരിക്കുന്ന ആൾ നിശ്ചയിച്ചിട്ടുണ്ടവും….. നിങ്ങളുടെ വിധി ഇതാകും…” ലക്ഷ്മി പുഞ്ചിരിച്ചു കൊണ്ടു അടുത്ത് വന്നിരുന്ന മഹിയെ ഒന്ന് തലോടി.
ആ തലോടൽ മഹിക്ക് ഒരു അനുഭൂതിയായിരുന്നു. കാലങ്ങൾക്ക് ശേഷം വീണ്ടും തന്റെ അമ്മയുടെ സ്പർശനം ഏറ്റ പോലെ…” നീ എന്താ മഹി ഇങ്ങനെ നോക്കുന്നെ…. ” അവന്റെ അടുത്തിരുന്നു കൊണ്ടു ലക്ഷ്മി ചോദിച്ചു..” ഞ…. അമ്മ…എനിക്കെന്റെ അമ്മയെ ഓർമവന്നു.. ” അത് പറയുമ്പോൾ അവനു വാക്കുകൾ കിട്ടുന്നുണ്ടയായിരുന്നില്ല. ജാനിയുടെയും ലക്ഷ്മിയുടെയും മുഖം വാടുന്നത് അവൻ കണ്ടു…” മോന്റെ അമ്മ…. ” ലക്ഷ്മി സംശയത്തോടെ ചോദിച്ചു.” അമ്മയും അച്ഛനും മരിച്ചു…4 കൊല്ലം കഴിഞ്ഞു.” മഹി കരച്ചിലിന്റെ വാക്കോളം എത്തിയിരുന്നു.” ദൈവത്തിനു ഇഷ്ടമുള്ളവരെ അവർ വേഗം വിളിക്കും ” ലക്ഷ്മി അവന്റെ തലയിലൂടെ തലോടി.” അപ്പൊ എന്നെ ഇഷ്ടമല്ലേ ദൈവത്തിനു.. ” പാറുവിന്റെ സംശയം കേട്ടതും എല്ലാവരും പൊട്ടി ചിരിച്ചു

” എടി കാ‍ന്താരി ” അവളെ അവളെ അടുത്തേക്ക് വലിച്ചു നിർത്തി ലക്ഷ്മി പറഞ്ഞു…….” അമ്മേ…. അമ്മേ….. ” പുറത്തു നിന്നും സിദ്വിന്റെ ശബ്ദം കേട്ടതും ലക്ഷ്മി അങ്ങോട്ട്‌ പോയി ” നീറ്റൽ ഉണ്ടോ ഡീ…… ” മഹി അവളുടെ കൈ തൊട്ടു കൊണ്ടു പറഞ്ഞു. ഏയ്….. ” അവളൊന്നു പുഞ്ചിരിച്ചു.” മഹി…. മഹി….. ” താഴെ നിന്നും സിദ്ധു വിളിക്കുന്നത്‌ കേട്ടതും ജാനി ഒന്ന് പുഞ്ചിരിച്ചു.” മം…. ചെല്ല്…. ” അവള് അവന്റെ പുറത്തു തട്ടി പറഞ്ഞതും അവൻ എഴുന്നേറ്റു പോയി ” ഇവർ പോകുവാണെന്ന്…… ” പുറത്തു ബാഗ് പിടിച്ചു നിൽക്കുന്ന വിശ്വനെ ചൂണ്ടി സിദ്ധു പറഞ്ഞു. മഹി ഒന്ന് പുഞ്ചിരിച്ചു……

” മഹി…… കാവ്യായെയും കൂട്ടി വാ…. സിദ്ധുവിന്റെ കൂടെ. ” വിശ്വൻ പറഞ്ഞത് കേട്ടപ്പോൾ മഹിക്ക് ചെറുതായി ഒരു ആശ്വാസം തോന്നി. വരാം അങ്കിൾ….. എനിക്ക് വർക്ക്‌ ഉണ്ട്. സൊ അധിക കാലം ലീവ് ഒന്നുമില്ല…. ” വിശ്വനും ജയന്തിയും കാറിലേക്ക് കയറി. ഞാനും വരുന്നു….. ” പുറകിൽ നിന്നും കാവ്യ ബാഗ് എടുത്തു വരുന്നത് കണ്ടു എല്ലാവരും ഒന്ന് സംശയിച്ചു.” എങ്ങോട്ട്….. ” മഹി ഒന്ന് ശബ്ദം കനപ്പിച്ചു ചോദിച്ചു.” എന്റെ വീട്ടിലേക്കു….. ” അവള് അവനോട് പുച്ഛത്തോടെ പറഞ്ഞതും അവൻ അവളെ ഒന്ന് രൂക്ഷമായി നോക്കി.
” എങ്ങോട്ടും പോകുന്നില്ല…. നീ എന്റെ കൂടെ ഇവിടെ നിൽക്കും…..അങ്കിൾ ഞങ്ങൾ വരാം…. ” വിശ്വൻ ഒന്ന് തലയാട്ടി കൊണ്ടു വണ്ടിയിലേക്ക് കയറി. കാവ്യ ചവിട്ടുതുള്ളി അകത്തേക്ക് പോകാൻ നിന്നതും വീഴാൻ പോയി. അപ്പോഴേക്കും മഹി അവളെ പിടിച്ചു.

” എന്റെ കുട്ടിയുള്ളതാ…..നേരെ നോക്കി നടന്നോണം…. ” അവൻ ഒന്ന് മുഖം കറുപ്പിച്ചു പറഞ്ഞു. അവള് അവനെ പുച്ഛിച്ചു കൊണ്ടു അകത്തേക്ക് പോയി.” ഡാ അളിയാ…. ” മഹി സിദ്ധുവിന്റെ തോളിലൂടെ കയ്യിട്ടു വിളിച്ചു… നീ ജാനിയെ തല്ലി എന്ന് പറയുന്നത് കെട്ടു…. കാവ്യായോടുള്ള ദേഷ്യം ആ പാവത്തിനോട് തീർക്കല്ലേ…. ” അവന്റെ തലക്കിട്ടു ഒരു കൊട്ട് കൊടുത്തു കൊണ്ടു മഹി അകത്തേക്ക് പോയി. സിദ്ധുവിന് എന്തോ അകത്തേക്ക് പോകാൻ തോന്നിയില്ല. അവൻ ജിത്തുവിന്റെ വീട്ടിലേക്കു പോയി..

________________________________________________

” അമ്മേ…. അമ്മേ…… ” സിദ്ധുവിന്റെ ശബ്ദം കേട്ടതും ലക്ഷ്മി വാതിൽ തുറന്നു. എവിടെ ആയിരുന്നു കണ്ണാ…. നേരം ഇരുട്ടിയതൊന്നും അറിഞ്ഞില്ലേ നീ…. വാ ഊണ് കഴിക്കാം…. ” കതകു തുറന്നപ്പോൾ തന്നെ ലക്ഷ്മി അവനെ ശകാരിച്ചു ഞാനും ജിത്തും ടൗണിൽ പോയിരുന്നു. അവിടെ നിന്നും കഴിച്ചു…. നിങ്ങളൊക്കെ കഴിച്ചോ…. ” അകത്തേക്ക് കയറി സിദ്ധു ചോദിച്ചു. ലക്ഷ്മി ഒന്ന് മൂളി. മഹിയോ.. ” അവന്റെ ചോദ്യം കേട്ടതും ലക്ഷ്മി ചിരിച്ചു. അവൻ കിടന്നു….. ” സിദ്ധു ഒന്ന് മൂളി കൊണ്ടു മുകളിലേക്കു പോയി…റൂമിലേക്ക്‌ സിദ്ധു വരുന്നതറിഞ്ഞതും ജാനി പെട്ടന്ന് തന്നെ നിലത്തു പോയി കിടന്നു. ഉറങ്ങുന്നത് പോലെ കണ്ണടച്ചു കിടന്നു.

സിദ്ധു അകത്തേക്ക് കയറി വാതിൽ അടച്ചു. നിലത്തു പതിഞ്ഞു കിടക്കുന്ന ജാനിയെ ഒന്ന് നോക്കി. തല്ലു കിട്ടിയ കവിളിൽ കല്ലച്ചു കിടക്കുന്നുണ്ട്.സിദ്ധുവിന് ഉള്ളിലെവിടെയോ ഒരു നീറ്റൽ. അവൻ അവളുടെ അടുത്ത് മുട്ട് കുത്തി ഇരുന്നു. അതറിഞ്ഞിട്ടും ജാനി കണ്ണ് തുറക്കാതെ കിടന്നു….അവളുടെ കൈൽ ഒന്ന് തലോടി. പൊള്ളാലേറ്റ ഭാഗം നല്ലവണ്ണം തിണർത്തിട്ടുണ്ട്. പെട്ടന്ന് ജാനി എരിവ് വലിച്ചു കൈ പിൻവലിച്ചതും സിദ്ധു കട്ടിലിൽ കയറി കിടന്നു.അതറിഞ്ഞതും ജാനിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു
” അപ്പൊ സ്നേഹം ഇല്ലാഞ്ഞിട്ടല്ല രാക്ഷസൻ…. എന്ത് വേദനയാ.. ഈ മനുഷ്യന്റെ കൈയെന്താ കരിങ്കല്ലോ…… കയ്യല്ല മനസാണ്…. ” ഓരോന്ന് പിറു പിറുത്തു കൊണ്ടു ജാനി ഉറക്കത്തിലേക്കു വീണു…..തുടരും…….