11/02/2026

ഗൗരി കല്യാണി : ഭാഗം 22

രചന – കണ്ണന്റെ മാത്രം

പിറ്റേന്ന് രാവിലെ പതിവ് പോലെ ഗൗരിയും കല്ലുവും ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ആണ് കല്ലു ഇന്നലത്തെ ഗൗരിയുടെയും അച്ചുവിന്റെയും കാര്യം ആലോചിച്ചത്. അതു കല്ലു അപ്പോൾ തന്നെ ഗൗരിയോട് ചോദിക്കേം ചെയ്യ്തു..

ഗൗരി.. നീയും ചേട്ടായിയും തമ്മിൽ എന്താ. നിങ്ങളുടെ കണ്ണുകൊണ്ടുള്ള കളി ഞാൻ കണ്ടതാ.. കൃത്യം ആയിട്ട് പറ എന്താ സംഭവിച്ചേ… നീ കുറച്ച് നേരം മിസ്സിംഗ്‌ ആയിരുന്നല്ലോ അവിടെ വച്ച്…

അതു പിന്നെ കല്ലു… ഗൗരി കുറച്ചു നേരം ഒന്നും മിണ്ടിയില്ല.. പിന്നെ ഇന്നലെ അച്ചു റൂമിലേക്ക് വിളിച്ചതും അവിടെ ചെന്നപ്പോ പറഞ്ഞതും അങ്ങനെ ഉണ്ടായ കാര്യങ്ങൾ മുഴുവൻ പറഞ്ഞു..

ആഹാ.. ഞാൻ അന്നേ നിന്നോട് പറഞ്ഞതല്ലേ ചേട്ടായിടെ നോട്ടം നിന്നേ തന്നെ ആണെന്ന്. ഇപ്പൊ ആള് തന്നെ തുറന്ന് പറഞ്ഞില്ലേ… എനിക്ക് ഇത് അന്ന് ചേട്ടായി വീട്ടിൽ വന്ന അന്ന് തന്നെ മനസിലായിരുന്നു… കല്ലു ഒരു കുസൃതി ചിരിയോടെ പറഞ്ഞു.

 

അല്ല കല്ലു നീ കണ്ണേട്ടന് എന്തു മറുപടിയാണ് കൊടുത്തേ. അതു പറഞ്ഞില്ലല്ലോ… ഗൗരി ചോദിച്ചു.

 

ഞാൻ ഒക്കെ പറഞ്ഞു ഡാ ആ പ്രൊപോസലിന്. എന്റെ ഉള്ളിലുള്ള ഇഷ്ടം പ്രണയമായി വളരാനുള്ള സമയം തരണം എന്ന് ഞാൻ പറഞ്ഞു. ആൾക്കും അതു സമ്മതം ആയിരുന്നു..സാർ രാധുവിനോടും സംസാരിച്ചു എന്ന പറഞ്ഞത്.

 

നല്ല കാര്യം.. ഇനി ഇപ്പൊ നീ എന്റെ ഏട്ടത്തി ആയല്ലോ… ഗൗരി ഒരു ചിരിയോടെ പറഞ്ഞു.

ഏഹ്ഹ്.. അതെങ്ങനെ..

 

കണ്ണേട്ടൻ എനിക്ക് ഏട്ടനെ പോലെ ആണല്ലോ അപ്പൊ ഏട്ടന്റെ ഭാര്യ ഏട്ടത്തി ആവില്ലേ..

 

അങ്ങനെ ആണെങ്കിൽ നീയാണ് എനിക്ക് ഏട്ടത്തി ആകാൻ പോകുന്നത്. സൂര്യ സിറിനെക്കാളും നിമിഷങ്ങൾ മാത്രം ആണെങ്കിലും മൂത്തതാണ് ചേട്ടായി.. അപ്പോഴോ.. കല്ലു ഒരു കണ്ണിറുക്കി കൊണ്ട് ഗൗരിയോട് ചോദിച്ചു…

അതുകേട്ടതും ഗൗരിയുടെ മുഖം ചുവന്നു. കവിളുകൾ തുടുത്തുവന്നു..

ആഹാ.. ചേട്ടായിടെ കാര്യം പറഞ്ഞപ്പോഴേക്കും ആകെ അങ്ങ് ചുവന്നല്ലോ പെണ്ണ്.. കല്ലു ഒരു കളിയാക്കിചിരിയോടെ പറഞ്ഞു..

 

പോടീ.. ദേ ബസ്സ്റ്റോപ്പ് എത്തി..മിണ്ടാണ്ടിരിക്ക്… ഗൗരി അതുപറയലും ബസ് വരലും ഒരുമിച്ചായിരുന്നു. അവർ വേഗം അതിൽ കയറി ഓഫീസിലേക്ക് പുറപ്പെട്ടു…

 

…………………..

ദിവസങ്ങൾ വലിയ മാറ്റങ്ങൾ ഇല്ലാതെ കടന്ന് പോയി.. കണ്ണനും കല്ലുവും പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞെങ്കിലും അടിക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴും കണ്ണന്റെ അലറലും കല്ലുവിന്റെ കണ്ണനെ തെറിവിളിക്കലും മുറക്ക് നടക്കുന്നുണ്ട്. മുന്നത്തേതിനെ വച്ചുള്ള വ്യത്യാസം എന്താണെന്ന് വച്ചാൽ ഇപ്പൊ ഇത് അവർ ആസ്വദിക്കുന്നുണ്ട്..

 

ഗൗരിക്ക് പിന്നീട് അച്ചുവിനെ കാണാൻ പറ്റിയിട്ടില്ല. പിന്നെ അവന്റെ ജോലിയുടെ സ്വഭാവം അറിയുന്നത് കൊണ്ട് അവൾക്ക് വിഷമം ഒന്നും ഇല്ല..

ലച്ചുവും ദേവൂട്ടിയും കല്ലുവും ഗൗരിയും ആയി കൂടുതൽ അടുത്തു. അവർക്ക് ഇപ്പൊ എന്തു കാര്യത്തിനും ഇവർ വേണം. അതുകൊണ്ട് തന്നെ ഇടക്കിടക്കുള്ള ഓഫീസ് വിസിറ്റ് പതിവാണ്… അങ്ങനെ ഒരു വിസിറ്റിനു വന്നതാണ് ലച്ചുവും ദേവൂട്ടിയും. ബ്രേക്ക്‌ ടൈം ആയതുകൊണ്ട് കാന്റീനിൽ ഇരുന്നു സംസാരിക്കുകയിരുന്നു. പെട്ടന്നാണ് ഒരു ഗ്ലാസ്‌ ജ്യൂസ്‌ ദേവൂട്ടിയുടെ മടിയിലേക്ക് വീണത്..

 

അവൾ അയ്യേ.. എന്നും പറഞ്ഞ് ചാടി എഴുന്നേറ്റു. അവളുടെ വൈറ്റ് ഡ്രെസ്സ് മുഴുവൻ ഗ്രേപ്പ് ജ്യൂസിന്റെ പൂക്കളം പരന്നിരുന്നു. അവൾ ദേഷ്യത്തോടെ എതിരെ നിൽക്കുന്നവനെ നോക്കിയപ്പോ കാണുന്നത്  പേടിയോടെ തന്നെ തന്നെ നോക്കി നിൽക്കുന്ന ഒരുത്തനെ ആണ്.

ആ നിൽപ്പ് കണ്ടപ്പോൾ പാവം തോന്നിയെങ്കിലും ഡ്രസ്സിലേക്ക് നോക്കിയപ്പോ ആ വികാരം കാറ്റിൽ പറന്നു.

തനിക്ക് എന്താടോ കണ്ണില്ലേ.. എന്റെ ഡ്രെസ്സ് നോക്കിയേ.. നല്ല അസ്സല് ഗ്രേപ്പ് ജ്യൂസ്‌ പൂക്കളം ആണ് താൻ ഉണ്ടാക്കിയത്.. ദേവൂട്ടി ദേഷ്യത്തോടെ പറഞ്ഞു.

 

ദേവൂട്ടി ദേഷ്യത്തോടെ ആരോടോ സംസാരിക്കുന്നത് കേട്ടാണ് ബാക്കി ഉള്ളവർ ദേവൂട്ടിയുടെ മേൽ നിന്നും അയാളെ നോക്കിയത്. അയാളെ കണ്ടതും ഗൗരിക്കും കല്ലുവിനും പാവം തോന്നി. പുതിയ ആള് ആണ് രണ്ടുമാസം ആയിട്ടേ ഉള്ളൂ ജോയിൻ ചെയ്തിട്ട് ആ ഓഫീസിലേക്ക് അത്രേം പാവം പിടിച്ച വേറെ ഒരാൾ ഇല്ല.. ആ സമയത്ത് ആണ് അയാൾ സംസാരിക്കുന്നത് അവർ കേട്ടത്..

സോറി കുട്ടി… ഞാൻ അറിയാതെ.. കൈ തട്ടി വീണതാ..അയാൾ വളരെ താഴ്മയോടെ പറഞ്ഞു.

 

കുട്ടിയോ.. ആരാടോ തന്റെ കുട്ടി.. ദേവൂട്ടി പിന്നെയും ദേഷ്യത്തോടെ പോകാൻ നിന്നപ്പോൾ കല്ലു അവളെ പിടിച്ചുവച്ചിട്ട് പറഞ്ഞു…

 

നന്ദൻ സാർ പൊക്കൊ.. ഇതു കുഴപ്പം ഇല്ല.. ഞങ്ങൾ നോക്കിക്കോളാം…

താങ്ക്സ് കല്ലു.. സോറി ട്ടോ.. കല്ലുവിനെയും ദേവൂട്ടിയെയും നോക്കി അതു പറഞ്ഞു അയാൾ അവിടെ നിന്നു പോയി…

 

ആരാ ചേച്ചി അത്.. നിങ്ങൾ എന്നെ തടഞ്ഞത് കൊണ്ടാണ് ഇല്ലെങ്കിൽ നല്ലത് രണ്ടെണ്ണം പറഞ്ഞു കൊടുത്തേനെ.. അയാൾടെ ഒരു കുട്ടി.. ദേവുട്ടി കലിപ്പിൽ പറഞ്ഞു..

 

ഒന്ന് അടങ്ങെന്റെ ഉണ്ണിയാർച്ചെ… അതൊരു പാവം മനുഷ്യനാടി.. നമ്മുടെ GM ആയിട്ട് പുതുതായി വന്നതാണ്. വർക്കിന്റെ കാര്യത്തിൽ മാത്രേ ആള് പുലിയാവൂ . അല്ലാത്ത സമയത്ത് മുഴുവൻ ആള് പഞ്ചപാവം ആണ്. നന്ദകിഷോർ എന്ന പേര്… കല്ലു പറഞ്ഞു..

 

മ്മ്… നിങ്ങൾ പറഞ്ഞതുകൊണ്ട് മാത്രം ഞാൻ ക്ഷമിക്കുന്നു… എന്നാലും അയാളെന്നെ കുട്ടിയെന്ന് വിളിച്ചത് എനിക്ക് ഇഷ്ടമായില്ല…

 

എന്റെ ദേവൂട്ടി അപ്പൊ നിനക്ക് ജ്യൂസ്‌ വീണതല്ലേ പ്രശ്നം.. സാറ് കുട്ടീന്ന് വിളിച്ചതാണോ…ഗൗരി ഒരു ചിരിയോടെ ചോദിച്ചു.

രണ്ടും പ്രശ്നം ആണ്… എന്നാലും അയാള് കുട്ടീന്ന് പറഞ്ഞത് എനിക്ക് തീരെ അങ്ങോട്ട് പിടിച്ചില്ല…

മ്മ്..ഇപ്പൊ തൽക്കാലം പൊന്നുമോള് വായോ നമുക്ക് ഈ ഡ്രെസ്സ് ഒന്ന് ക്ലീൻ ആക്കാം.. ഇതും പറഞ്ഞു ഗൗരിയും കല്ലുവും ലച്ചുവും കൂടി ദേവൂട്ടിയെയും കൊണ്ട് ബാത്‌റൂമിലേക്ക് പോയി….

…………………..

 

അന്ന് രാത്രി ഗൗരിയുടെ വീട്ടിൽ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ഷീജ ഗൗരിയോട് ചോദിച്ചു…

ഗൗരി നാളെ നിനക്ക് ഓഫീസിൽ പോകണം എന്ന് നിർബന്ധം ഉണ്ടോ… മനുമോൻ നാട്ടിൽ വന്നിട്ടുണ്ട്. അതുകൊണ്ട് നാളെ ഉച്ചക്ക് അവർ എല്ലാവരും വരുന്നുണ്ട് അഭിടേം ശ്രീമോളുടേം നിശ്ചയത്തിന് ഡേറ്റ് എടുക്കാൻ. നീ ഉണ്ടെങ്കിൽ എനിക്ക് ഒരു സഹായം ആവും….

നാളെ പോയില്ലെങ്കിൽ മാനവേട്ടന്റെ തട്ടും മുട്ടും കിട്ടി നിക്കേണ്ടി വരും. അതു ശരിയാവില്ല.. ഗൗരി ഇത് ആലോചിച്ചുകൊണ്ട് ഷീജയോടായി പറഞ്ഞു…
നാളെ പോകാതെ പറ്റില്ല അമ്മേ. ഒരു ഇമ്പോർട്ടന്റ് മീറ്റിംഗ് ഉണ്ട്. അതു അറ്റൻഡ് ചെയ്യാതെ പറ്റില്ല..

 

ഓഹ്.. അങ്ങനെ ആണെങ്കിൽ  അഭി നാളേക്കുള്ള ഫുഡ്‌ ഓർഡർ ചെയ്തോ.. എനിക്കൊന്നും വയ്യ ഒറ്റക്ക് കിടന്ന് പണി എടുക്കാൻ. ഷീജ ഒരു ഇഷ്ടക്കേടോടെ പറഞ്ഞു…

 

ആ.. നാളേക്ക് ഞാൻ ഓർഡർ ചെയ്തോളാം അമ്മേ നിങ്ങൾ ടെൻഷൻ ആവണ്ട…

……………

DCP ഓഫീസ്….

സാർ may i come in….

Yes…. അച്ചു നോക്കുമ്പോൾ സി ഐ ഫൈസൽ ആണ്..

ആ പറയ് ഫൈസലിക്ക എന്തായി ഞാൻ പറഞ്ഞ കാര്യം. അച്ചു ചോദിച്ചു

സാർ അതു പറയാനാണ് ഞാൻ വന്നത്. പേര് ഫ്രഡ്‌ഡി. അപ്പനും അമ്മയും ഒരു അനിയത്തിയും ഉണ്ട്. വീട്ടുകാരൊക്കെ നല്ലതാണ്. പക്ഷേ ഈ ചെറുക്കൻ ആള് മഹാപിഴയാണ് സാർ…

 

പിഴയാവുമല്ലോ അല്ലാതെ നവീൻ പ്രഭാകരിന്റെ കയ്യാൾ ആവില്ലല്ലോ ഫൈസലിക്ക..മ്മ്.. ബാക്കി പറയ്..

അയാൾ ഒരിക്കൽ അനിയത്തികുട്ടിയെ തന്നെ കേറിപ്പിടിക്കാൻ നോക്കി. കഞ്ചാവിന്റെ പുറത്താണെന്ന് തോന്നുന്നു. അന്ന് വീട്ടുകാരെല്ലാം കൂടി തല്ലി പുറത്താക്കിയതാണ്. പിന്നെ ഫുൾ ബാംഗ്ലൂർ, ബോംബെ അങ്ങനെ ഉള്ള കറക്കങ്ങൾ ആണ്. ഇപ്പൊ നാട്ടിൽ ഏതോ കമ്പനിയിൽ കയറിയിട്ടുണ്ട് ജോലിക്ക് എന്ന അറിഞ്ഞത്. മൂന്നാലുമാസം ആയിട്ടേ ഉള്ളൂ കയറിയിട്ട്. ഏതാ കമ്പനി എന്ന് അറിഞ്ഞിട്ടില്ല. ഇവന്റെ കൂടെ തന്നെ വേറെ ഒരുത്തൻകൂടി ഉണ്ട്. അവന്റെ ഡീറ്റെയിൽസ് കിട്ടിയിട്ടില്ല. അധികം വൈകാതെ എല്ലാം  കുറച്ച്കൂടി ക്ലിയർ ആവും എന്ന് പ്രതീക്ഷിക്കുന്നു.

 

മ്മ്.. ഫൈസലിക്ക അവന്റെ പിന്നാലെ ഒരു കണ്ണുണ്ടായിക്കോട്ടെ… ജീവനെ വിളിച്ചോ ഇക്കക്ക് വല്ല സഹായവും വേണമെങ്കിൽ.. വേറെ ആരും ഇപ്പൊ ഒന്നും അറിയണ്ട..

 

ശരി സാർ…. അയാൾ പോകാനായി തിരിഞ്ഞു പിന്നെ അച്ചുവിന് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു…
സാർ ഞാൻ ഒരു കാര്യം പറയട്ടെ…

എന്താ കാര്യം ഇക്ക… അച്ചു ചോദിച്ചു

ആ ഫ്രഡ്‌ഡി എന്ന് പറയുന്നവൻ രണ്ടു ദിവസം സാറിന്റെ വീടിന്റെ അവിടെ ചുറ്റിപറ്റി നടക്കുന്നത് കണ്ടു എന്ന് പറഞ്ഞു നമ്മുടെ ജീവൻ.. അവന്റെ വീട് ആ ഭാഗം ആണല്ലോ.. ഇന്ന് ഇവന്റെ ഫോട്ടോ എന്റെ കൈയിൽ കണ്ടപ്പോ ആണ് പറഞ്ഞത്. അവന്റെ നിൽപ്പും ഭാവവും കണ്ടപ്പോ എന്തോ കള്ളത്തരം തോന്നിയപ്പോ ശ്രദ്ധിച്ചതാണെന്ന പറഞ്ഞേ…

 

മ്മ്.. ഞാൻ കണ്ടിരുന്നു ഇക്ക ഇവനെ ആ ഭാഗത്തു വച്ചിട്ട്. അതല്ലേ ഒന്ന് അന്വേഷിക്കാൻ പറഞ്ഞത്.

അപ്പൊ ശരി സാർ.. ഞാൻ പോട്ടെ.. അയാൾ സല്യൂട്ട് ചെയ്ത് തിരിച്ച് പോയി..

അപ്പൊ തന്നെ അച്ചു ഫോൺ എടുത്ത് ആരെയോ വിളിച്ചു. എന്തായി അവൻ അവിടെ തന്നെ ഉണ്ടോ..

******

എവിടെ പോയി. നിന്നോട് പറഞ്ഞില്ലേ…..

******

മ്മ്… സാരല്ല്യ.. ഞാൻ നോക്കട്ടെ.. നീ ശ്രദ്ധിക്ക്..

ഇതും പറഞ്ഞു അച്ചു ഫോൺ വച്ചു. എന്നിട്ട് പുറത്തേക്ക് പോകാൻ എഴുന്നേറ്റ സമയത്താണ് ഫോൺ പിന്നെയും ബെല്ലടിച്ചത്…

ഫോൺ എടുത്തതും അപ്പുറത്ത് നിന്ന് കേട്ട വാർത്തയിൽ അവൻ  ഞെട്ടി നിന്നു..

………………….