രചന – മഞ്ജിമ സുധി
അവസാന ആശ്രയമെന്നോണം പേടിയോടെ ഞാൻ ചുറ്റും നോക്കി,ആരെങ്കിലും ഒന്ന് വന്ന് ഡോറിന് മുട്ടിയിരുന്നെങ്കിൽ ന്ന് മനസ്സാലെ ആഗ്രഹിച്ചു…പക്ഷേ….ഞാൻ നോക്കുമ്പോഴൊക്കെ
അവൻ നിറഞ്ഞ ചിരിയോടെ എന്നെ നോക്കി ഒരു കൈകൊണ്ട് തലക്ക് കയും കൊടുത്തു മറ്റേ കൈകൊണ്ട് എന്നെ മുറുക്കെ പിടിച്ചു സൈഡിലേക്ക് കിടന്നു….മയക്കുന്ന വശ്യമായ ചിരിയോടെ ഒന്നൂടെ എന്നിലേക്ക് അമർന്ന് കിടന്ന് പതിയെ അവന്റെ മുഖം എന്നോട് അടുക്കാൻ തുടങ്ങിയതും ഞാൻ വെപ്രാളത്തോടെ വേഗം എന്റെ രണ്ട് കൈയ്യും അവന്റെ നെഞ്ചോട് ചേർത്ത് കൊണ്ട് തള്ളി മാറ്റാൻ ശ്രമിച്ചു,
“സിദ്ധു,,,, പ്ലീസ്,, എന്നെ ഒന്നും ചെയ്യരുത്… ഞാൻ…. ഞാൻ വെറുതെ പറഞ്ഞതാ… പ്ലീസ് സിദ്ധു എന്നെ ഒന്നും…”യാചിക്കുന്ന പോലെ ഞാൻ അവനെ നോക്കി ദയനീയമായി പറഞ്ഞെങ്കിലും ചുണ്ടിലെ മായാത്ത ചിരിയോടെ എന്റെ വെപ്രാളത്തേയും പേടിയേയും ആസ്വദിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ ഞാൻ തടഞ്ഞു വെച്ച എന്റെ കൈകൾ അവൻ ബലമായി കരസ്ഥമാക്കി…വലത്തേ കൈ അവന്റെ ഇടത്തെ കൈകൊണ്ട് പിടിച്ചു എന്റെ അരകെട്ടിന്റെ അടിയിലൂടെ പുറക്കിലേക്കാക്കിയും ഇടത്തേ കൈ സൈഡിലേക്ക് മാറ്റിയും ഒന്ന് അനക്കാൻ പോലും പറ്റാത്ത തരത്തിൽ അവൻ മുറുക്കി പിടിച്ചു….
ഞെട്ടലോടെ അവന്റെ പ്രവർത്തി വീക്ഷിച്ച എന്റെ കണ്ണകൾ അപ്പോഴേക്കും നിറഞ്ഞു സൈഡിലൂടെ ചെവിയ്ക്കരികിലേക്ക് ഒഴുകിയിരുന്നു….. പേടിയാണോ, സങ്കടമാണോ, വെപ്രാളമാണോ, പരവേശമാണോ ഒന്നും എനിക്ക് അറിയില്ല, ശരീരം മുഴുവൻ തളർന്ന് പോകുന്നു..
എന്റെ ദേഹത്തേക്ക് അമരുന്ന അവനും അവന്റെ വിരലുകൾക്ക് ഇടയിൽ മുറുക്കുന്ന എന്റെ കയ്യും എന്റെ മുഖം ലക്ഷ്യമാക്കി അടുക്കുന്ന അവന്റെ മുഖവും കാണേ ഞാൻ പേടിയോടെ ശക്തിയിൽ വീണ്ടെടുത്ത് കുതറി…..”സിദ്ധു പ്ലീസ്… ഞാൻ പറയുന്നത് ഒന്ന് കേൾക്ക്… പ്ലീസ്…….. ഞാ… ഞാൻ വെറുതെ പറഞ്ഞതാ…… എന്നെ ഒന്നും ചെയ്യരുത്…..
സോറി……ഒരായിരം വട്ടം സോറി…… പ്ലീസ്…….സിദ്ധു ഒന്നും ചെയ്യല്ലേ…..സത്യായിട്ടും,,,, ഞാ…..ഞാനിനി ഒന്നും പറയില്ല…. കമ ന്ന് ഒരക്ഷരം പോലും മിണ്ടില്ല.. സത്യം……പ്ലീസ് വിട്ട്…..”ഞാൻ വീണ്ടും കരഞ്ഞ് വെപ്രാളത്തോടെ പറഞ്ഞു… അവനെന്റ് മുഖത്തേക്ക് നോക്കി പുച്ഛിച്ചു….”ഹൊ…. ഉച്ചയ്ക്ക് ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ മോള്…??? അവിടെ എല്ലാരുടേയും മുന്നിൽ ഇരുന്ന് എന്തൊരു ഷോയായിരുന്നു…എഹ്ഹ്…????നീ എന്താ പറഞ്ഞത്,,,എനിക്ക് ലാപ്പിൽ കുട്ടിയുണ്ടാവുംന്ന് അല്ലെടീ…..????നീ എന്ത് ചെയ്യാനാ, നീ ഒരാള് വിചാരിച്ചിട്ട് എന്ത് നടക്കാനാന്ന് അല്ലേ…..?????
നിനക്ക് ഭയങ്കര ഇൻട്രസ്റ്റ് ആണന്നല്ലോ നീ അവിടെ ഇരുന്ന് വിളിച്ഛ് കൂവിയത്, ഇനി ഞാനായിട്ട് ഇൻട്രസ്റ്റ് കുറയ്ക്കുന്നില്ല…. ഞാനും കൂടി വിചാരിക്കാം……!!”ഒന്നൂടെ എന്റെ അടുത്തേക്ക് അടുത്ത് കൊണ്ട് അവൻ പറഞ്ഞത് കേട്ട് എന്നിലെ വെപ്രാളം ഇരട്ടിച്ചു…”വേണ്ട,സിദ്ധു….. ഞാൻ,,,,ഞാൻ പറഞ്ഞില്ലേ അറിയാതെ പറഞ്ഞു പോയതാ…. ഞാനിന്നി വാ തുറക്കില്ല… സത്യായിട്ടും കമാ ന്ന് ഒരക്ഷരം പറയില്ല…. പ്രോമിസ്…. പ്ലീസ് വിട്ട്….
സിദ്ധു പ്ലീസ്,,,,, ഞാൻ,,,, എന്നെ ഒന്നും ചെയ്യല്ലേ……!!!!”
~~~~~~~~~~~~~~~~~~~~~
എന്നോട് ദയനീയമായി ഇതൊക്കെ പറയുമ്പോ അവളിൽ നിറഞ്ഞു നിന്ന വെപ്രാളം എന്നെ അവളിലേക്ക് കൂടുതൽ അടുക്കാന്നാണ് പ്രേരിപ്പിച്ചത്….. പേടിയോടെ പിടയ്ക്കുന്ന നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകളും വിറയ്ക്കുന്ന ചുണ്ടുകളും എന്നിലെ വികാരങ്ങളെ പയ്യെ ഉണർത്തി…ഇടയ്ക്കിടെ അവള് വെപ്രാളത്തോടെ കഷ്ടപ്പെട്ട് ഇറയ്ക്കുന്ന ഉമിനീര് അവളുടെ തൊണ്ടകുഴിയിലേക്ക് ഇറങ്ങി അപ്രത്യക്ഷമാവുന്നത് ഞാൻ നോക്കി….മേൽചുണ്ടിന്റെ മുകളിൽ പൊടിയുന്ന നനുത്ത വിയർപ്പ് കണങ്ങളെ ഞാൻ കണ്ടു…
അവളുടെ ഉയർന്ന പൊങ്ങുന്ന ശ്വാസവും മിടിപ്പേറുന്ന ഹൃദയതാളവും എന്നിലൂടെ ഞാൻ അറിഞ്ഞു….അവളുടെ അരക്കെട്ടിനു പുറക്കിലും, സൈഡിലുമായി ഞാൻ പിടിച്ഛ് വെച്ച കൈകൾ അയക്കാനും, വിട്ടീക്കാനും, കുതറി മാറാനും അവള് ആവുന്തോറും ശ്രമിക്കുന്നുണ്ടെങ്കിലും എന്റെ കയ്യിൽ നിന്ന് അനക്കാൻ പോലും പറ്റിയില്ല…..
വശ്യമായ നറു പുഞ്ചിരിയോടെ അവളിലേക്ക് അടുക്കുന്ന എന്റെ മുഖം നോക്കി അവള് കൂടുതൽ കുതറി മാറാനും എന്തൊക്കെയോ പറയാനും നോക്കിയെങ്കിലും ഞാൻ അവളുടെ മുഖത്തിന്റെ തൊട്ടടുത്ത് ഒരു നിശ്വാസത്തിന്റെ വ്യത്യാസത്തിൽ വന്നതും അവള് പേടിയോടെ മുഖം സൈഡിലേക്ക് വെട്ടിച്ചു….എത്രത്തോളും നിലത്തേക്ക് പറ്റി ചേർന്ന് ഒട്ടി കിടക്കാമോ അത്രത്തോളം നിലത്തേക്ക് പറ്റി കണ്ണിറുക്കിയടച്ഛ് കിടക്കുന്ന അവള് ഞാൻ ഒരുവേള അങ്ങനെ തന്നെ കിടന്ന് നോക്കി….സൈഡിലേക്ക് വെട്ടിച്ചപ്പോ അവളുടെ കഴുത്തിൽ നിന്ന് പിടഞ്ഞു കയറിയ പച്ച ഞെരമ്പിലേക്ക് എന്റെ നേട്ടം പാറിവീണു… വിയർപ്പിലും മഴയിലും കുതിർന്ന മുടിയിഴകൾ അവളുടെ കഴുത്തിൽ ചുറ്റി പറ്റി പിടിച്ഛ് കിടന്നിരുന്നു…. അങ്ങിങ്ങായി വീണ് ചിതറി കിടക്കുന്ന മഴ തുള്ളികളിലേക്ക് ഞാൻ പോലുമറിയാതെ എന്റെ ചുണ്ടുകൾ അടുത്തിരുന്നു….
~~~~~~~~~~~~~~~~~~~~~~~~~
ചുണ്ടിൽ പതിഞ്ഞ അവന്റെ ചുടു നിശ്വാസം പതിയെ കഴുത്തിലേക്ക് ഊർന്നിറങ്ങുന്നത് ഞാൻ അറിഞ്ഞു….
അവനിലെ ചെറിയൊരു നിശ്വാസത്തെ പോലും ഞാൻ ഇത്രത്തോളം പേടിക്കുന്നുന്ന് എന്നത് എനിക്ക് തന്നെ പുതിയ അറിവായിരുന്നു…..കഴുത്തിലേക്ക് അലയടിച്ഛ് വരുന്ന അവന്റെ നിശ്വാസം എന്നെ ചുട്ടു പൊള്ളിക്കുന്ന പോലെ എനിക്ക് തോന്നി…. ഓരോ തവണ നിശ്വാസം പതിക്കുമ്പോഴും അടിവയറ്റിൽ നിന്ന് ഒരു തണുപ്പ് മുകളിലേക്ക് കയറുന്ന പോലെ, ശ്വാസം വലങ്ങി ഹൃദയം സ്തംഭിച്ഛ് പോയെപ്പോലെ….കഴുത്തിൽ ചേർന്ന് അവന്റെ ചുണ്ടിൽ നിന്ന് ഏറ്റ മിന്നൽ പിളലുകളാൽ എന്റെ ശരീരം മുഴുവൻ വിറയ്ച്ചു….ചുംബനത്തിൽ ചുണ്ടുക്കളോടൊപ്പം എന്റെ കഴുത്തിൽ ഇക്കിളി കൂട്ടി ഇഴയുന്ന അവന്റെ മീശ രോമങ്ങളും താടി തുമ്പും എന്നിലെ ഒരോ രോമക്കൂപങ്ങളേയും ആഴ്നിറങ്ങി…
പെട്ടന്നാണ് അവൻ ചുണ്ട് ചേർത്ത സ്ഥലത്ത് അവന്റെ പല്ലുകൾ ആഴത്തിൽ ആഴ്ന്നിറങ്ങിയത്… വേദനകൊണ്ട് കണ്ണ് വലിച്ഛ് തുറന്ന് ഞാൻ എരിവ് വലിച്ചു,, കാരണം അത്രയും നല്ല അഡാറ് കടിയായിരുന്നു കോന്തൻ കടിച്ചത്….. അവന്റെ പല്ല് എന്നിലേക്ക് ആഴ്ന്നിറങ്ങി പോകുമ്പോ ജീവൻ പോകുന്ന പോലെ തോന്നി…. ഞൊടിയിടയിൽ ഞാൻ മുഖം സൈഡിൽ നിന്ന് നേരെ തിരിച്ചു പേടിയോടെ അവനെ നോക്കിയതും അവൻ പതിയെ എന്റെ കഴുത്തിൽ നിന്ന് മുഖമുയർത്തി എന്നെ നോക്കി…..
അവന്റെ ശ്വാസം എന്റെ മുഖത്തു തങ്ങിനിന്നതും ഒരുവേള എന്റെ ശ്വാസം വിലങ്ങി പോയി…. ഞാനവന്റെ രണ്ട് കണ്ണുകളിലേക്കും മാറിമാറി നോക്കി കിടന്ന് വായിലൂടെ വലിയൊരു ശ്വാസം വലിച്ചെടുത്തു, പതിയെ ഉമിനീര് ഇറക്കി….എത്ര നേരം അങ്ങനെ തന്നെ പരസ്പരം നോക്കി ഞങ്ങൾ കിടന്നെന്ന് അറിയില്ല… എന്റെ കണ്ണിലേക്ക് മാത്രം കണ്ണെടുക്കാതെ നോക്കുന്ന അവന്റെ കൈക്കൾക്ക് ചെറിയ അയവ് വന്നതും രണ്ട് കൈകൊണ്ടും അവനെ സൈഡിലേക്ക് തള്ളിമാറ്റി ഞൊടിയിടയിൽ ഞാൻ എണീറ്റെങ്കിലും, സാരിയും പാവാടയും നനഞ്ഞു ഒട്ടി പിടിച്ചത് കൊണ്ട് കുറച്ചു കഷ്ടപ്പെട്ടേണ്ടി വന്നു ഒന്ന് എണീറ്റ് നിൽക്കാൻ….
നേരെ നിന്ന് തിരിഞ്ഞ് പോകാൻ നോക്കിയതും എന്റെ കൂടെ എണീറ്റ് നിന്ന് അവൻ അപ്പഴേക്കും കൈ പിടിച്ച് അവന്റെ നേരെ തിരിച്ചു വലിച്ഛ് അടുത്തേക്ക് നിർത്തിച്ചു….. മുഖമുയർത്തി രൂക്ഷമായി അവനെ നോക്കുമ്പോ,, എന്താന്നറിയില്ല കണ്ണിൽ പൊടിയുന്ന വെള്ളം കാഴ്ച്ച മറച്ചിരുന്നു… സങ്കടവും ദേഷ്യവും വേദനയും എല്ലാം കൂടി കലർന്നതോണ്ടാവും കവിളിലൂടെ ഒലിച്ചിറങ്ങി കണ്ണീരിന് വല്ലാത്ത ചൂട്…. സിദ്ധു ഇങ്ങനെ ചെയ്യുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല….. അവന്റെ മുഖത്തേക്ക് നോക്കി നിന്നപ്പോ എന്തോ എനിക്ക് സഹിക്കാൻ പറ്റാതെ വേദന തോന്നി……”ഇനിയും അധികം വിളച്ചിലെടുത്താൽ…….!!!!!!എന്നെ കൊണ്ട് വെറുതെ ചെയ്യിപ്പിക്കരുത്…..!!!!ഇനി നാക്കിന് ലൈസെൻസ് ഇല്ലാതെ ഓരോന്ന് വിളിച്ചു കൂവുമ്പോ ഇത് ഓർമവേണം കേട്ടോ…..?????”
~~~~~~~~~~~~~~~~~~~~~~
അവളുടെ കഴുത്തിൽ കടിച്ച ഉണ്ടായ പാടിലേക്ക് ചൂണ്ടിക്കാട്ടി ഞാൻ പറഞ്ഞത് കേട്ട് മറുത്തൊന്നും പറയാതെ അവള് രൂക്ഷമായി എന്നെ നോക്കി ദഹിപ്പിച്ഛ് കൊണ്ടിരുന്നു….”നോക്കി പേടിപ്പിക്കുന്നോഡീ,, പോയ് തല തോർത്തെടീ പൊട്ടിക്കാളി…..”ഉച്ചയ്ക്ക് പറഞ്ഞത് വെച്ചു നോക്കിയപ്പോ അവളുടെ interest മൊത്തത്തിൽ തീർത്തു കൊടുക്കണമെന്ന് വിചാരിച്ചതാ പക്ഷേ,, മുഖത്തെ പേടിയും വെപ്രാളവും ദയനീയതയുമൊക്കെ കണ്ടപ്പോ പാവം തോന്നി…. അതോണ്ടാ ഒരു കടിയിൽ ഒതുക്കിയത്… കിടന്നപ്പഴും എണീറ്റ് നിന്ന് പോകാൻ നോക്കിയപ്പോ പിടിച്ഛ് നിർത്തിയപ്പഴും അവളെ തന്നെ കുറേ നേരം നോക്കി നിന്നു പോയിരുന്നു……
അളുടെടെ ആ കണ്ണ്…. ആ കരിനീലമിഴിക്കളിൽ,,,, ഓരോ തവണ നോക്കുമ്പോഴും അതിലെന്തോ ഒളിഞ്ഞിരിക്കുന്ന പോലെ തോന്നും.. അവളെ മുഖത്തേക്ക് നോക്കി നല്ലോണം പുച്ഛിച്ചു നല്ല നാല് ഡയലോഗ് അങ്ങോട്ട് കാച്ചി…. ഇനി കുറച്ചു കാലത്തേക്ക് പത്തി ഉയരില്ല….അല്ലെങ്കിലും ഇവിടെ വന്ന് എല്ലാരുടേയും കൂട്ടത്തിൽ കൂടിയപ്പോ നിലത്തൊന്നും അല്ലായിരുന്നു… അപ്പഴേ ഞാൻ വിചാരിച്ചതാ ഒരു പണി കൊടുക്കണമെന്ന്….അതെന്തായാലും നന്നായി…. തല തുവർത്താൻ പറഞ്ഞപ്പഴും അവള് നിന്ന നിൽപ്പിൽ എന്നെ നോക്കി പേടിപ്പിച്ചോണ്ടിരുന്നു… ഞാൻ ഒന്നൂടെ ശബ്ദം ഉയർത്തി അവളെ അടുത്തേക്ക് കാലെടുത്ത് വെച്ചതും അവൾ ബാത്റൂമിലേക്ക് ഓടി…
~~~~~~~~~~~~~~~~~~
ദുഷ്ടൻ, കോന്തൻ, പോങ്ങൻ, മാക്രി, കഴുത, കുരങ്ങൻ,കോന്തൻ കണാരൻ..!!!!
എന്തൊക്കെ പറഞ്ഞിട്ടും, വിളിച്ചിട്ടും മതിയാവുന്നില്ലല്ലോ എന്റെ കൃഷ്ണാ….. സിദ്ധാർത്ഥ്, കൊദ്ധാർത്ഥ്,
മരക്കൊതിമോറൻ, മതങ്ങാ തലയൻ, മാക്രി,എരുമ, ഇഡിയറ്റ്. മങ്കീ, ഡോങ്കി …………………………………..……………………………………
നോക്കി വായിച്ഛ് രസിച്ഛ് ഇരിക്കാതെ വിളിക്ക് മാക്രിക്കളെ,,,,, ഈ ഡോട്ട് ഇട്ടത് മുഴുവൻ നിങ്ങൾക്ക് വിളിക്കാൻ വേണ്ടിയാ….ബാത്റൂമിൽ കയറി വായിൽ തോന്നിയത് മുഴുവൻ വിളിച്ചിട്ടും കലിപ്പ് തീരണില്ലല്ലോ ദൈവേ……. ദേഷ്യം മുഴുവൻ തല തോർത്താൻ എടുത്ത ടവൽ പിടിച്ചു ഞെക്കി പിഴിഞ്ഞു തീർത്തു…..
കുറെ നേരം ബാത്രൂമിൽ തന്നെ നിന്നും അങ്ങോട്ടും ഇങ്ങോട്ടും നടന്നും ഇല്ലാത്ത അവനെ മനസ്സിൽ വിചാരിച്ഛ് ഇടിയും തൊഴിയുമൊക്കെ കൊടുത്തു… പക്ഷേ,,,, എന്തൊക്കെ ചെയ്തിട്ടും അവനെ കൊല്ലാനുള്ള ദേഷ്യം വരാ….. ബാത്റൂമിൽ നിന്ന് പതിയെ ഷോള്ഡറിൽ വിരൽ ഓടിച്ചു….. ഹൗ….. എന്തൊരു നീറ്റല്ലാന്റെ കൃഷ്ണാ…… ആ കോന്തനെ ഞാനുണ്ടല്ലോ…??? കോന്തന് യക്ഷി പല്ലാന്നാ തോന്നുന്നത്…. മതങ്ങാ തലയൻ…!!!
നോക്കിക്കോ കുളിക്കുമ്പോ താൻ തെന്നി വീഴുമെഡോ ക്ണാപ്പാ… നടക്കുമ്പോ കല്ല് മഴ പെയ്യും ഇല്ലെങ്കിൽ ഞാൻ മോളീന്ന് കുറച്ഛ് കല്ല് വരി താഴെക്കിട്ടും….വീണ്ടും വീണ്ടും എന്തൊക്കെയോ പറഞ്ഞു ബാത്റൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു…മൈന്റോന്ന് റിലാക്സാക്കി സെറ്റ് ചെയ്ത് ദീര്ഘമായൊരു ശ്വാസത്തിലൂടെ അതൊക്കെ ഡിലീറ്റ് ചെയ്ത് പുറത്തേക്കിറങ്ങി….. ആ കാട്ടുമാക്കാനില്ലന്ന് തോന്നുന്നു… ഉണ്ടായിരുന്നെങ്കിൽ ഞാൻ……അനൂ കൂൾ…കൂൾ…വൈക്കുനേരം അമ്പലത്തിൽ പോകാൻ ഉള്ളതാ നീ വേഗം റെഡി ആവാൻ നോക്ക്…ഞാൻ എന്നോട് തന്നെ പറഞ്ഞു വേഗം അലമാര തുറന്ന് സെറ്റ് സാരിയെടുത് ഉടുത് കണ്ണാടിയുടെ മുന്നിലേക്ക് ചെന്നു നിന്ന ഞാൻ ഞെട്ടിപ്പോയി….
അയ്യോ,,,,, എന്റെ കൃഷ്ണാ ആ കോന്തൻ കടിച്ചതിന്റെ പാട് കഴുത്തിൽ അങ്ങനെ തന്നെ ചുവന്ന് കിടപ്പുണ്ടല്ലോ വാച്ഛ് പോലെ….?? ഹുയ്യോ,,, ഇതെന്ത് പറ്റിയതാന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ എന്തു പറയും എന്റെ ഈശ്വരാ….??നാവിൽ ഏത് ഗുളികൻ കയറിയ നേരത്താണാവോ അങ്ങനെയൊക്കെ പറയാൻ തോന്നിയത്…..???എല്ലാത്തിനും ആദ്യമേ ഈ എന്നെ പറഞ്ഞാൽ മതിയല്ലോ,,, ബെല്ലും ബ്രേക്കുല്ലാതെ ഓരോന്ന് പറയുമ്പോ ആലോചിക്കണായിരുന്നു…..എല്ലാം ഒപ്പിച്ചു വെച്ചിട്ട് നിനക്ക് പല്ലിന്റെ ഇടയിൽ കിടന്നാൽ മതിയല്ലോ എന്റെ നാക്കേ….!!!ഹുയ്യോ,,,,,എന്റെ അമ്മേ ആൾക്കാരുടെ മുഖത്തു ഞാൻ എങ്ങനെ നോക്കും…??? അന്ന് ഫസ്റ്റ് നെറ്റ് കഴിഞ്ഞെന്ന് പറഞ്ഞു എന്നെ ഒരു ദിവസം മുഴുവൻ തീ തീറ്റിച്ചതിന് ഒരു ഡോസ് കൊടുക്കണമെന്നേ വിചാരിച്ചുള്ളൂ… അതിന് ഈ കോന്തൻ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല…. അമ്മേ,,, ദേവീ,,, ഞാൻ എന്തു ചെയ്യാ….???
മുകളിലേക്ക് നോക്കി പ്രാർത്ഥിച്ഛ് വെപ്രാളത്തോടെ ഞാൻ റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി…..സാരി വലത്തോട്ട് പിൻ ചെയ്തല്ലോ……???
ഏയ് അതൊന്നും ശെരിയാവില്ല…..വേറെ…????.വേറെ..????പോംവഴികൾ ഓരോന്ന് ആലോചിച്ചു നട്ടം തിരിഞ്ഞുകളിക്കുബഴാണ് ടേബിളിൽ പൗഡർ കണ്ടത്… വേഗം ഓടി ചെന്ന് കുറച്ചു തോനെ വാരിയെടുത്തു കഴുത്തിലേക്ക് പൊത്തി…. അയ്യോ… ഇതൊന്നും നടക്കില്ല….!!ഈന്റെ കൃഷ്ണാ ഒരു വഴി പറഞ്ഞു തായോ….???? ഇല്ലെങ്കിൽ സിദ്ധു നാറിയത്തിലും വലിയ നാറൽ ഞാൻ നാറും…..!!!ബെഡിൽ പോയിരുന്നു നഖം തിന്നോണ്ട് ഞാൻ വീണ്ടും ആലോചിക്കാൻ തുടങ്ങി… അവസാനം നഖം തിന്ന് തിന്ന് ഇനി തിന്നാൻ നഖം ഇല്ലാതെയായെന്നല്ലാതെ ഒരു വഴിയും തെളിഞ്ഞില്ല……… ആഹ്… കിട്ടി..കിട്ടി…മുടി… മുടി….
i got it….. ഐവ…..
💃💃💃💃deo deo dissakka dissakka…💃💃💃സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ…..!!!!!!!!! ഹാവൂ… …തുടരും……

by