രചന – മഞ്ജിമ സുധി
ബെഡിൽ പോയിരുന്നു നഖം തിന്നോണ്ട് ഞാൻ വീണ്ടും ആലോചിക്കാൻ തുടങ്ങി… അവസാനം നഖം തിന്ന് തിന്ന് ഇനി തിന്നാൻ നഖം ഇല്ലാതെയായെന്നല്ലാതെ ഒരു വഴിയും തെളിഞ്ഞില്ല……… ആഹ്… കിട്ടി..കിട്ടി…മുടി… മുടി….
i got it….. ഐവ….. 💃💃💃💃deo deo dissakka dissakka…💃💃💃സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ…..!!!!!!!!! ഹാവൂ… ആശ്വാസത്തോടെ നെടുവീർപ്പിട്ടു ഞാൻ വേഗം ചീർപ്പും എടുത്ത് കണ്ണാടിയുടെ മുന്നിലേക്ക് നടന്നു… മുടി നല്ലോണം മൊത്തത്തിൽ എടുത്ത് മൊടഞ്ഞു പാട് മറയ തക്കവിധം മുന്നോട് എടുത്ത് സെറ്റ് ആക്കി വെച്ചു……
“നനഞ്ഞ മുടി കെട്ടിവെച്ചാൽ കായ പിടിക്കും….” മനസ്സീന്ന് ആരോ മൊഴിഞ്ഞപോലെ.. അമ്മ ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത മുടിയാ,,,, ആ കോന്തൻ കാരണം…. ഞാൻ പല്ല് കടിച്ചുമ്മം.അനൂ… നിനക്ക് അഭിമാനമാണോ മുടിയിലെ കായയാണോ വലുത്…???ദേ വീണ്ടും ആരോ….??എനിക്ക് രണ്ടും വലുതാണ്, പക്ഷേ ഇപ്പോ അഭിമാനം കുറച്ചധികം വലുതാ……മനസിൽ പറഞ്ഞു ബാക്കി ഒരുക്കങ്ങളൊക്കെ വേഗം ചെയ്ത് താഴേക്കിറങ്ങി ചെന്നു…… എല്ലാരോടും വർത്താനം പറഞ്ഞു ചിരിച്ഛ് കളിക്കുമ്പോഴും മുടിയുടെ സ്ഥാനം തെന്നി മാറാതെ ഞാൻ ഇടയ്ക്കിടെ ശ്രദ്ധിച്ചു…. ഒരുവിധം എല്ലാരും കഴിഞ്ഞു പോയപ്പോ ഞാൻ ആശ്വാസത്തോടെ തൂണ് ചാരി നിന്നു, അപ്പഴാണ് മൂത്ത ചേച്ചി ചിരിച്ചോണ്ട് അടുത്തേക്ക് വന്ന നിന്നത്..എന്താ അനൂ…. മൊത്തത്തിൽ ഒരു സ്പെല്ലിംഗ് മിസ്റ്റേക് പോലെ..??? സോംതിങ് ഫിഷി…!!!are u ok baby…????” ചേച്ചിയെന്നെ ചൂഴ്ന്ന് നോക്കി ചോദിച്ചു…
“എന്ത് മിസ്റ്റേക്…….ഒന്നുല്ല്യാ…. ആം പെര്ഫെക്റ്ലി ഓകെ ചേച്ചി… fine…..””ok…. മമ്മമ്മം…..”വെപ്രാളം കേറി വന്നോ ന്നൊരു ഡൗട്ട്,,, കാരണം ചേച്ചിയുടെ ആ മൂളൽ അത്ര പന്തിയില്ല…. ഞാൻമെല്ലെ അവിടുന്ന് സ്കൂട്ടായി മാറി നിൽക്കുമ്പഴാണ് ദേവു വന്നത്… നനഞ്ഞ മുടി പിന്നിയിട്ടത്തിന് ഇനി പറയാനും ഞാൻ കേൾക്കാനും ബാക്കിയൊന്നും ഇല്ല,,,,,ഹമ്മേ…. ദേവുനോട് ഞാൻ എങ്ങനെ പറയും ഇത് നിവൃത്തികേടാണെന്ന്… ഒരുവിധം എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു അവിടുന്നും രക്ഷപ്പെട്ട് വേഗം നിമ്മിയേയും കൂട്ടി അമ്പലത്തിലേക്ക് വിട്ടു… പോകുന്ന പോകിൽ അവളും ചോദിച്ചു പിന്നിയിട്ടത് എന്തിനാന്ന്… ഇതിപ്പോ അതിലും വലിയ കുരിശയല്ലോ…..!!!അമ്പലത്തിൽ തൊഴുത് ഇറങ്ങിയപ്പഴാണ് ആ മാക്രിയെ ആൽത്തറയിൽ കണ്ടത്… അയ്യടാ എന്താ ഒരു ചിരി…. ദുഷ്ടൻ….ബാക്കിയുള്ളവനെ ഇങ്ങനെ വെളിച്ചത് ഇറങ്ങാൻ പറ്റാതെ ആക്കീട്ട് നിന്ന് കിണിക്കാ ജന്തു……
അവനെ നോക്കി ദഹിപ്പിക്കുമ്പഴാണ് അവന്റെ അടുത്ത് നിന്ന അനന്തേട്ടൻ എന്നെ ഏട്ടന്റെ അരികിലേക്ക് മാടി വിളിച്ചത്…. അവിടെ എല്ലാരും ഉണ്ട് കസിൻസും ചേചിമ്മാരും ഒക്കെ, അതോണ്ട് തന്നെ പോകാനൊരു മടി… അഥവാ അബദ്ധം ആയല്ലോ…???
ഞാൻ ചിരിച്ചോണ്ട് മടിച്ചു അവിടെ തന്നെ നിന്നതും അനന്തേട്ടൻ പിന്നെയും വിളിച്ചു… ഇനിയും പോകാതിരുന്നാൽ അത് അനന്തേട്ടനെ ഇൻസൾട്ട് ചെയ്ത പോലെ ആകും അതോണ്ട് ഞാൻ മടിയോടെ ആണെങ്കിലും അങ്ങോട്ട് നടന്നു…..
~~~~~~~~~~~~~~~~~~~~~~
ആൽത്തറയിൽ ഇരുന്ന് കസിൻസിനോടും ചേച്ചിയോടും മറ്റും കത്തിയടിക്കുമ്പഴാണ് അമ്പലനടയ്ക്ക് പുറത്ത് എന്നെ രൂക്ഷമായി നോക്കുന്ന വിടർന്ന കരിനീല കണ്ണുകളിലേക്ക് നോട്ടം ചെന്ന് നിന്നതും ഉടക്കിയതും….. എന്നെ കൊന്ന് തിന്നാനുള്ള ദേഷ്യം അവളുടെ മുഖത്തുണ്ട്….
അത് കണ്ട് ഞാനവളെ നല്ലോണം ഒന്ന് നോക്കി പുച്ഛിച്ചു മുഖം വെട്ടിച്ചു കത്തിയടിയിൽ മുഴുകി….. അനന്തൻ അവളെ മാടി വിളിച്ചതും ആദ്യം മടിച്ചു നിന്നതും അവള് ചടപ്പോടെ ആൽത്തറയുടെ അടുത്തേക്ക് നടന്ന് വന്നു.. അവള് വന്നതും അനന്തൻ അവളെ എന്റെയും അവന്റെയും നടുവിൽ അവനോട് അടുപ്പിടിച്ചു നിർത്തിച്ചു…. അവളെന്നെ നോക്കി ദഹിപ്പിക്കുന്നുന്നും അതിനു പകരം ഞാൻ അവളെ രൂക്ഷമായി നോക്കി…..
അപ്പഴാണ് മൂത്ത ചേച്ചി അനന്തന്റെ തോളിലൂടെ കയ്യിട്ട് പിടിച്ചു കൊണ്ട് ചോദിച്ചത്….”എടാ അനന്താ……നീ അനൂനെ ഒന്ന് സൂക്ഷിച്ചു നോക്കിക്കേ……എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക് ഇല്ലേ……..???”അനന്തേട്ടൻ അവളെ അടിമുടിയൊന്ന് സംശയത്തോടെ നോക്കി..”ഇല്ലല്ലോ……???””ഏയ്….നീ ഒന്നൂടെ ഒന്ന് സൂക്ഷിച്ചു നോക്കിക്കേ…. എന്തോ എവിടെയോ ഒരു സ്പെല്ലിംഗ് മിസ്റ്റേക് ഉണ്ട്…..നോക്ക്…നോക്ക്….???”ചേച്ചി ഒന്നൂടെ ഉറപ്പിച്ചു സൈറ്റ് അടിച്ഛ് കളിച്ചോണ്ട് പറഞ്ഞപ്പഴാണ് അനന്തന് ചോദിച്ചത് കറക്റ്റ് ആയി മനസ്സിലായത്…ഓ…………ഓ ഓ ഓ ഓ…… അങ്ങനെ….ആഹ്,,,,,ഉണ്ട്…ഉണ്ട്….
എന്തോ സ്പെല്ലിംഗ് മിസ്റ്റേക് ഉണ്ട്… എന്ത് പറ്റിയതാ അനൂ…..???”
~~~~~~~~~~~~~~~~~~~~~~~~~
അനന്തേട്ടൻ ഈ കൂട്ടത്തിലേക്ക് വിളിച്ചപ്പഴേ തന്നെ എനിക്ക് എന്തോ ചീഞ്ഞു നാറിയതാണ്…..മാത്രവുമല്ല,,മൂത്ത ചേച്ചി കുറച്ചു തരികിടയും പൊട്ടിത്തെറിപ്പും ഒക്കെയാണ്… വീടീനേ ചേച്ചി എന്നെ ചെറുതായി നോട്ടമിട്ടതാണ്…. ഭഗവാനേ പണിയാവോ….???ഞാൻ സിദ്ധുനെ വീണ്ടും തറപ്പിച്ചു നോക്കി…. ഞാനയൊന്നും അറിഞ്ഞില്ലേ രാമ നാരായണാ ന്ന് മട്ടില്ലാ നിൽപ്പ്… എല്ലാം ഒപ്പിച്ഛ് വെച്ചിട്ട് മാക്രി…. ഞാൻ വേഗം ഒന്നുല്ലന്ന് തലയാട്ടിയും തോൾ കുലുക്കിയും പറഞ്ഞു,ഇനിയും നാക്ക് പണിതന്നല്ലോ… എന്തിനാ വെറുതെ…. എന്റെ തലയാട്ടലും തോൾ കുലുക്കലും ഒക്കെ കൊണ്ട് ചേച്ചി ഓരോന്ന് വീണ്ടും കുത്തി കുത്തി ചോദിച്ചോണ്ടിരുന്നു… കൂടെ അനന്തേട്ടനും കൂടി കൂടിയപ്പോ സഹികെട്ട് ഞാൻ വാ തുറന്നു…..”ഇല്ല… സത്യയിട്ടും ഒന്നും ഇല്ല….. ”
~~~~~~~~~~~~~~~~~~~~~~~
എല്ലാരും കൂടി അവളെ വളഞ്ഞു അക്രമിക്കുന്നുണ്ട്…. അവര് ചോദിക്കുമ്പഴോക്കെ കലിപ്പോടെ അവളെന്നെ നോക്കും പക്ഷേ, ഞാൻ അങ്ങോട്ട് നോക്കാനെ പോയില്ല…. വാ തുറക്കാതെ ചോദിക്കുന്നതിനൊക്കെ മറുപടി അവള് തോൽ വെച്ചും തലയാട്ടിയും അഡ്ജസ്റ്റ് ചെയ്യുന്നത് കണ്ടപ്പോ എനിക്ക് ചിരി വന്നു… ചേച്ചിയാണെങ്കിൽ അതിനനുസരിച്ച് ഓരോന്ന് ചോദിച്ചു വയ്യാലെ നടക്കുന്നുണ്ട്… അവസാനം വാ തുറന്ന് പറഞ്ഞതും അവളെയും എന്നേയും ഒന്ന് ഇരുത്തി നോക്കി മൂളികൊണ്ട് ചേച്ചി ടോപിക് വിട്ടു…. കുറച്ഛ് കഴിഞ്ഞ് അവള് പോകാൻ നോക്കിയതും അനന്തൻ പിടിച്ചു തോളിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു…. അവളാണെങ്കിൽ നിൽക്ക കള്ളിയില്ലാതെ നിന്ന് പരുങ്ങുന്നുണ്ട്…
പെട്ടെന്ന് എന്തോ പറഞ്ഞതിൽ അനന്തൻ ചിരിയോടെ അവളുടെ ഷോള്ഡറിൽ പിടിച്ചു കുലുക്കിയതും അവള് നല്ലോണം എരിവ് വിളിച്ചതും ഒരുമിച്ചായിരുന്നു….മതിയല്ലോ,,, എല്ലാരും കൂടെ വീണ്ടും വളഞ്ഞു കാര്യം തിരക്കാൻ തുടങ്ങി…. അവള് ഒന്നുല്ല എന്നൊക്കെ പറഞ്ഞു ഒഴിയാൻ നോക്കിയെങ്കിലും ചേച്ചി പിടിച്ച പിടിയല്ലേ ഷോള്ഡറിൽ എന്താന്ന് ചോദിച്ഛ് അവള് അഡ്ജസ്റ്റ് ചെയ്ത് പിന്നിയിട്ട മുടി മാറ്റാൻ പറഞ്ഞു….
~~~~~~~~~~~~~~~~~~~~~~~~~~~~~~
ന്റെ കൃഷ്ണാ ഭഗവാനേ പെട്ടല്ലോ…. അനന്തേട്ടൻ പെട്ടെന്ന് എന്തോ പറഞ്ഞോണ്ട് തോൾ പിടിച്ചു കുലുക്കിയപ്പോ ഞാൻ പോലും അറിയാതെ അലറി പോയതാണ്… കാരണം അത്രക്ക് വേദനയുണ്ട് കോന്തൻ കടിച്ചതിന്…. പിന്നെ ഞാൻ പ്രത്യേകം പറയണ്ടല്ലോ,,,, എല്ലാരും കൂടി എന്താ എവിടാ എങ്ങാനാ തുടങ്ങി ചോദ്യങ്ങളുടെ പെരുമഴ തുടങ്ങി…. ഞാൻ എന്തൊക്കെ പറഞ്ഞു ഒഴിയാൻ നോക്കിട്ടും ചേച്ചി വിട്ടില്ല…. മുടി മാറ്റാൻ സമ്മതിക്കാതെ ഞാൻ
പല ന്യായങ്ങളും കാരണങ്ങളും നിരത്തിയെങ്കിലും ചേച്ചി ഒന്നും കണക്കിലെടുക്കുന്നില്ല…ഞാൻ പെട്ടല്ലോ ന്റെ കൃഷ്ണാ…. ഇവര് വിടുനും ഇല്ലല്ലോ…..??
എന്തു പറ്റിയതാണ് ന്ന് ചോദിച്ചൽ ഞാനെന്ത് ഉത്തരം നൽക്കും…..????₹എന്റെ എതിർപ്പുക്കളെയൊക്കെ കാറ്റിൽ പറത്തി കൊണ്ട് ചേച്ചി മുടി കഴുത്തിൽ നിന്ന് എടുത്ത് മാറ്റി….
“അയ്യോ,,, ഇതെന്ത് പറ്റിയതാ അനൂ…..??? നന്നായിട്ട് ചുവന്നിട്ടുണ്ടല്ലോ….???”ഒരു ചടപ്പോടെ എല്ലാരേയും പരുങ്ങളോടെ ഞാൻ നോക്കി…അ…അതു …അതു പിന്നെ ചേച്ചി…. സി…. അല്ല…അല്ല…ഞാൻ… പോയപ്പോ…. വന്നപ്പോ… വീട്ടിന്…. മഴ…. ഞാൻ…” എന്റെ വെപ്രാളവും വിക്കലും ഒക്കെ കണ്ടപ്പോ തന്നെ ചേച്ചിക്കും ബാക്കി കസിൻസിനും കാര്യം മനസ്സിലായി…മ്മ്മ്…. മ്മ്മ്….വേണ്ട …വേണ്ട….അധികം കിടന്ന് ഉരുളണ്ടാ……മനസ്സിലായി….മനസ്സിലായി….. അപ്പോ സിദ്ധുൻ ഇൻട്രെസ്റ്റ് ഇല്ലെന്ന് നീ പറഞ്ഞത് വെറുതെയാണല്ലോ മോളെ……..????
അല്ലെടാ സിദ്ധു…..????”ഒരു കള്ള ചിരിയോടെ ചേച്ചി ചോദിച്ചത് കേട്ട് സിദ്ധു അനന്തേട്ടന്റെ തോളിലൂടെ കയ്യിട്ട് ഗമയിൽ നിന്നു….”പിന്നേ…….!!!!
നമ്മൾ എന്നും ഫുൾ ഫോമിൽ അല്ലേ ചേച്ചി…..!!!!!!”
ആരുടെയും മുഖത്തു നോക്കാൻ പോലും പറ്റുന്നില്ലല്ലോ ദൈവേ…..സിദ്ധു പറഞ്ഞു തീർന്നതും എല്ലാരും കൂടി പൊട്ടിച്ചിരിച്ഛ് എന്നെ കളിയാക്കി കൊന്നു…. എല്ലാരുടെയും മുന്നിൽ ഒരു കോമളിയെപ്പോലെ ഞാൻ തല കുനിച്ചു തന്നെ നിന്നു… ചേച്ചിമാർ തലങ്ങും വിലങ്ങും നിന്ന് എന്തൊക്കെയോ പറയുന്നുണ്ട്….. അവരുടെ കൂടെ സിദ്ധു കൂടെ കളിയാക്കിയപ്പോ എന്നെ നോക്കി ചിരിച്ചപ്പോ എന്തോ,,,, എനിക്ക് സഹിക്കാൻ പറ്റുന്നില്ല… ചങ്ക് പൊട്ടുന്ന പോലെ വേദന തോന്നുന്നൂ….. കണ്ണൊക്കെ കലങ്ങി നിറഞ്ഞു ഇപ്പൊ കരയുമെന്ന് തോന്നിയതും ഞാൻ വേഗം മുന്നോട് നടക്കാൻ ആഞ്ഞു… അപ്പോഴേക്കും ചേച്ചി വന്ന് തടസമായി മുന്നിൽ നിന്നു…. മറ്റേ സൈഡിലേക്ക് കാൽ വെച്ചപ്പോ ചേച്ചി അവിടെയും വന്ന് നിന്നു…. പല വഴിക്ക് മുന്നിലൂടെ പോകാൻ നോക്കിയെങ്കിലും ചേച്ചിമാർ വിട്ടാത്തെ അവിടെയൊക്കെ മുന്നിൽ വന്ന് നിന്ന് കളിയാക്കി….
മുന്നിൽ വേറെ വഴിയില്ലാതെ തിരിഞ്ഞു നടക്കാൻ നോക്കിയതും സിദ്ധു ന്റെ മുന്നിലേക്ക് ആയിപ്പോയി…. മുഖമുയർത്തി അവനെ നോക്കിയപ്പഴേക്കും ഉള്ളിൽ തികട്ടി അലയടിച്ഛ് വരുന്ന വേദനയും സങ്കടവും കവിളിലൂടെ ഒഴുകിയിറങ്ങിയിരുന്നു…. നിറഞ്ഞൊഴുകുന്ന കണ്ണാലെ അവനെ ഒന്ന് നോക്കി ഞാൻ വേഗം നടയിലേക്ക് നടന്നു…അധികം വൈകാതെ ആർക്കും മുഖം കൊടുക്കാതെ അവിടുന്ന് നിമ്മിയെയും കൂട്ടി നേരെ വീട്ടിലേക്ക് പോന്നു……
~~~~~~~~~~~~~~~~~~~~~~~~~~~~~~~~
“സിദ്ധു…..എന്തൊക്കെ പറഞ്ഞാലും ഇത് കുറച്ചു കൂടിപ്പോയി…..?”എടാ ഞാൻ…. അനന്താ ഞാൻ വെറുതെ തമാശക്ക്….???””പോടാ,,,,,ഇതാണോ തമാശ…!!!തമാശ പറയുമ്പഴും കാണിക്കുമ്പഴും ആരെങ്കിലും കരഞ്ഞോണ്ട് പോകുന്നത് കണ്ടിട്ടുണ്ടോ നീ….????””അനന്താ….ഞാൻ പറഞ്ഞില്ലേ…???അവള് ഉച്ചയ്ക്ക് എന്നെ നാണം കെടുത്തിയപ്പോ അവളെയും ഒന്ന് നാണം കെടുത്തണം ന്ന് തോന്നി അത്രേള്ളൂ…….!!!””ആഹാ… എത്ര സിംപിൾ ആയിട്ട് നീ പറഞ്ഞു… എല്ലാരും വട്ടത്തിൽ കൂടി നിന്ന് ഒരാളെ ഇങ്ങനെ ഹരാസ്സ് ചെയ്യുന്നതാണോ തമാശ….??
എല്ലാരും കൂടെ നാണം കെടുത്തില്ലേ അവളെ….??? അവരെ കൂട്ടത്തിൽ മുൻപന്തിയിൽ നീയും…നന്നായിട്ടുണ്ട്…. പാവം കരഞ്ഞോണ്ടാ പോയത്…. നീ എന്തൊക്കെ ന്യായിക്കരിക്കാൻ ശ്രമിച്ചാലും ഇത് കുറച്ചധികം കൂടി പോയി……!!!””എടാ…… ഞാൻ….???”ഞാൻ പറഞ്ഞു തീരുമ്പഴേക്കും അനന്തൻ പോയി കഴിഞ്ഞിരുന്നു…. അവള് പോയതും അനന്തൻ എന്നെ മാറ്റി നിർത്തി പറഞ്ഞതാണ് ഇപ്പോ കേട്ടത്…. സത്യം പറഞ്ഞാൽ കുറച്ചു കൂടിപ്പോയ പോലെ എനിക്കും തോന്നി…. എല്ലാരും കൂടി ഇതിങ്ങനെ ഏറ്റെടുക്കുമെന്ന് ഞാൻ കരുതിയില്ല… അവള് പിന്നിലേക്ക് തിരിഞ്ഞു ആദ്യം നോക്കിയത് എന്നെയായിരുന്നു…ആ കണ്ണുകൾ,,,, നിറഞ്ഞു തുളുമ്പിയ ആ കണ്ണുകൾ എന്തോ ആഴത്തിൽ മുറിവേറ്റിരുന്നു അവയ്ക്ക്…. ഛേ…. കണ്ണ് നിറഞ്ഞത് കണ്ടപ്പോ നെഞ്ചിൽ എന്തോ കുത്തിയിറക്കിയ പോലെ തോന്നാ…. എരി തീയിൽ എണ്ണ എന്നോണം ദേ ഇപ്പോ അവനും കൂടി പറഞ്ഞപ്പോ മനസ്സ് വല്ലാത്ത പിടയുന്നു,,, ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല….
~~~~~~~~~~~~~~~~~~~~~~~~~~~~~
റൂമിൽ കയറി ബെഡിലേക്ക് വീണ് തലയണയിൽ മുഖമമർത്തി ശബ്‌ദം പുറത്തേക്ക് വരുത്താതെ ഞാൻ കരഞ്ഞു… കുറേ കരഞ്ഞപ്പോ വല്ലാത്ത ആശ്വാസം തോന്നി…. രാത്രി ഫുഡ് കഴിക്കാൻ നിമ്മി വിളിച്ചെങ്കിലും പോയില്ല….എന്തോ ഫുഡ് കഴിക്കാൻ പോകുമ്പോ എല്ലാരേയും കാണേണ്ടി വരുമല്ലോ,അതിലുപരി അവനെ കാണേണ്ടി വരും ന്ന് ഓർത്തു പോവാതെ ഒരു തലയണയും എടുത്ത് നിലത്തിറങ്ങി കിടന്നു….. നിലം കാവിയായതോണ്ട് ആദ്യമേ നല്ല തണുപ്പ് ഉണ്ട്,പോരാത്തതിന് ഇന്ന് നല്ല മഴ കൂടി പെയ്തപ്പോ തണുപ്പിന് ശക്തി കൂടി… സാരി മുന്താണി പുതച്ച് ചുരുണ്ട് കൂടി കണ്ണടച്ചു കിടന്നു……..
~~~~~~~~~~~~~~~~~~~~~~~~~~
അമ്പലം മുഴുവൻ തിരഞ്ഞെങ്കിലും അവളെ മാത്രം ഞാൻ കണ്ടില്ല… ഫുഡ് കഴിക്കാൻ വരാതിരിക്കില്ലെന്ന് സമാധാനിച്ഛ് അത്രയും നേരം നിന്നതും വെറുതെയായി,കാരണം അപ്പഴും അവിടെയും അവളെ മാത്രം ഞാൻ കണ്ടില്ല…. നിമ്മിയോട് ചോദിച്ചപ്പോ വീട്ടിൽ ഉണ്ട് ഫുഡ് വേണ്ടന്ന് പറഞ്ഞെന്ന് പറഞ്ഞതും ഞാനും ഫുഡ് കഴിക്കാൻ നിൽക്കാതെ ഞാൻ വേഗം വീട്ടിലേക്ക് നടന്നു….. റൂമിൽ വെറും നിലത്ത് അതും ഈ തണുപ്പത്ത് സാരി പുതച്ചു കിടക്കുന്ന അവളെ കണ്ട് ഞാൻ കുറേ നേരം അടുത്ത് ചെന്ന് കാലിൽ ഇരുന്ന് നോക്കി… അവളെ കഴുത്തിൽ ചുവന്ന് തിണർത്ത ഞാൻ കടിച്ച പാടിലേക്ക് നോക്കി വൈകുന്നേരം നടന്ന കാര്യങ്ങൾ ഒരുവേള മനസ്സിൽ തെളിഞ്ഞു….പിന്നെ വേഗം എണീറ്റ് പോയി കട്ടിലിൽ നിന്ന് ഒരു പുതപ്പെടുത്ത് അവളെ പുതപ്പിച്ചു ഞാനും കയറി കിടന്നു…. അവള് കിടക്കുന്ന ഭാഗത്തേക്ക് ബെഡിൽ ചരിഞ്ഞു കിടന്ന് ഞാൻ അവളെ തന്നെ നോക്കി…. പിന്നീട് എപ്പഴോ ഉറക്കത്തിലേക്ക് വഴുതി വീണു….
~~~~~~~~~~~~~~~~~~~~~~
ഇന്നാണ് ഉത്സവത്തിന്റെ ലാസ്റ്റ് ഡേ…. എല്ലാർക്കും വിഷമവും ഉണ്ട് സന്തോഷവും ഉണ്ട്… പത്ത് പതിനാല് ദിവസം ആയി ഉത്സവം അതിന്റെ നോൽപ് എന്നൊക്കെ പറഞ്ഞു പച്ചക്കറി തന്നാ കഴികാണേ…. ഉത്സവം കഴിഞ്ഞാ നോൺ കഴിക്കല്ലോ ന്നാണ് ഭൂരിപക്ഷം പേരുടെയും സന്തോഷത്തിന് കാരണം…. ഉത്സവം കഴിഞ്ഞ് നാളെ അവരവരുടെ ലൈഫിലെ തിരക്കിലേക്കും ബഹളത്തിലേക്കും തിരിച്ചു പോകണാമല്ലോ ന്ന് ആലോചിക്കുമ്പോ എന്തോ ഒരു വിഷമം…ഇത്രയും ദിവസം പോയത് പോലും അറിഞ്ഞില്ല…അത്രയ്യ്ക്ക് രസമായിരുന്നു ഇവിടെ…..എല്ലാം ഈ ഒരു രാത്രി കൂടിയേള്ളൂ ന്ന് ഓർക്കുമ്പോ സങ്കടം വരുന്നൂ…..ഇന്ന് മുഴുവൻ ഞാൻ അമ്മയുടെയും ദേവൂന്റെയും കൂടെ തന്നെയായിരുന്നു…. ഒന്നാമത് ചേച്ചിമ്മാരെ ഫേസ് ചെയ്യാനൊരു മടി, പിന്നെ ആ കോന്തനോട് ഒരു ചെറിയ റിവെഞ്ച് കൂട്ടത്തിൽ കൂടി കളിയാക്കിയത്തിന്…. അവനെ ഇതൊന്നും ബാധിക്കില്ലെന്ന് എനിക്ക് അറിയാം എന്നാലും എന്റെ ഒരു സമാധാനത്തിന്,, അതോണ്ട് എപ്പഴും അമ്മയുടേയും ദേവൂന്റേയും വയ്യാലെ തന്നെ നടന്നു….
സിദ്ധു ന്റെ ഏഴയലത്ത് പോലും ചെന്നില്ലന്ന് മാത്രല്ല, അവനെ കണ്ണുമ്പഴെല്ലാം മാറി നടന്നു…. വൈക്കുനേരം ആയപ്പോ എല്ലാരും പ്രാക്ടീസ് ചെയ്യാൻ വീട്ടിലേക്ക് പോയി…. ഇന്നലെ ഞാൻ ഒന്നും മിണ്ടാതെ കണ്ണ് നിറച്ഛ് പോന്നത് കൊണ്ടോ എന്തോ ചേച്ചിമ്മാരാരും അതിനെ കുറിച്ചു പിന്നെ ഒന്നും ചോദിക്കാനോ പറയാനോ കളിയാക്കാനോ നിന്നില്ല…. രാത്രിയായപ്പോ ഞങ്ങളെല്ലാരും ഒരേപോലുള്ള സാരിയും ബ്ലൗസും ഒക്കെ ഇട്ട് അണിഞ്ഞൊരുങ്ങി അമ്പലത്തിലേക്ക് പോയി……
~~~~~~~~~~~~~~~~~~~~~~~~~~~~~~
ലാസ്റ്റ് ഡേ ആയത് കൊണ്ട് എല്ലാരും കൂടി കൂടി ഇരുന്ന് മൊത്തത്തിൽ ഈ പ്രവിശ്യത്തെ ഉത്സവത്തെ വിലയിരുത്തൽ നടത്തുമ്പഴാണ് ഇന്ന് അവളെ നല്ലോണം ഒന്ന് അവളെ കണ്ടത്…. നിമ്മിയോടും മായയോടും നിറഞ്ഞ ചിരിയോടെ കുസൃതി പറയുന്ന അവളെ അല്ലാതെ മറ്റൊന്നും ആ സമയം ഞാൻ കണ്ടില്ല….. അമ്പലത്തിലെ ദീപ ശോഭയിൽ അവളങ്ങനെ വെട്ടിതിളങ്ങുന്ന പോലെ തോന്നി… പെട്ടെന്ന് കതിന പൊട്ടിയതും സ്വപ്നത്തിലെന്നോണം ഞാൻ ഒന്ന് ഞെട്ടി ഉണർന്നു ചടപ്പോടെ ചുറ്റും നോക്കി,വേറെ ആരും കാണാഞ്ഞത് ഭാഗ്യം…. അവരെല്ലാരും ഓരോ കളർ ഡ്രസ് കോഡ് ആണ്…. നല്ല നേവി ബ്ലൂ കളർ ബ്ലൗസ്,, അതിന്റെ മുകളിൽ കണ്ണാടി തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്…തലയിൽ നിറയെ മുല്ല പൂ….. കഴുത്തിൽ തിളങ്ങുന്ന സാരിമല കാതിൽ വലിയ ജിമിക്കി…എല്ലാം കൂടെ അവളിൽ നിന്ന് കണ്ണ് പറിച്ചെടുക്കാൻ ഞാൻ നന്നെ പണിപ്പെട്ടു…..
ഇന്ന് രാവിലെ മുതൽ തപ്പുന്നതാ ഇവളെ ഒന്ന് ഒറ്റക്ക് കിട്ടാൻ…. എപ്പഴും അമ്മന്റേയും ദേവൂന്റെയും വയ്യാലെ നടക്കായിരുന്നു…. എന്നെ കണ്ടാൽ ആ വഴിക്ക് പിന്നെ വരില്ല… മോന്ത ഒരു കൊട്ടക്ക് ആക്കി വെട്ടിച്ഛ് ഒറ്റ പോകാ…… പക്ഷേ,, അവള് ഇങ്ങനെ മിണ്ടാതെയും നോക്കാതെയും ഒക്കെ നടക്കുമ്പോ എന്തോ വല്ലാത്തൊരു മിസ്സിങ് ഫീൽ ചെയ്യുന്ന പോലെ…..അവള് എന്നോട് മിണ്ടണം, വഴയ്ക്ക് കൂടണം, ശകാരിക്കണം ന്നൊക്കെ ഞാൻ ആഗ്രഹിക്കുന്ന പോലെ…. തിരിവാതിര കളിക്കുമ്പഴും ഞാനിരിക്കുന്ന ഭാഗത്തേക്ക് വെറുതെ പോലും അവളൊന്നു നോക്കിയില്ല…. പക്ഷേ എന്റെ കണ്ണുകൾ അവളിൽ മാത്രം തങ്ങി നിന്നു…… ഒരു തവണ ആയെങ്കിലും അവളൊന്നെ നോക്കുമെന്ന പ്രതീക്ഷയോടെ,,,, പക്ഷേ…… എല്ലാരോടും ചിരിക്കുകയും വർത്താനം പറയുകയും ഒക്കെ ചെയ്യും ഞാൻ ചെല്ലുമ്പഴേക്കും അല്ലെങ്കിൽ എന്നെ കാണുമ്പഴേക്കും മുഖം മങ്ങുകയും അവിടുന്ന് നടന്നകലുക്കയും ചെയ്യും….അവള് ഇങ്ങനെ അവോയ്ഡ് ചെയ്യുമ്പോ ചങ്കിനക്കത്ത് എന്തോ ഒരു വേദന….ആരോടെന്നില്ലാതെ വല്ലാത്ത ദേഷ്യം തോന്നുന്നു…
~~~~~~~~~~~~~~~~~~~~~~~~~~~~~~
തിരുവാതിര കളിക്കാൻ കേറുമ്പോ തന്നെ സിദ്ധു ഇരിക്കുന്ന സ്ഥലം ഞാൻ നോക്കി വെച്ചിരുന്നു,അതോണ്ട് തന്നെ മാക്സിമം അങ്ങോട്ട് നോക്കാനേ പോയില്ല…. അവനെന്നെ ശ്രദ്ധിക്കുന്നതും നോക്കുന്നതും എല്ലാം ഞാൻ അറിയുണ്ടായിരുന്നു…. എന്നെ ഒന്ന് ഒറ്റക്ക് കിട്ടാൻ അവൻ ഒരുപാട് തവണ ശ്രമിച്ചിരുന്നു… പക്ഷേ ഞാൻ പിടികൊടുക്കാതെ മാറി നിന്നു….. എന്നെ എല്ലാരുടെയും മുന്നിൽ നാണം കെടുത്തിയതല്ലേ അപ്പൊ ഞാൻ തിരിച്ചു എത്രയെങ്കിലും ചെയ്യേണ്ടേ….. വേണം…കളി കഴിഞ്ഞതും എല്ലാരും വന്ന് പ്രശംസിച്ച കൂട്ടത്തിലും സിദ്ധുവിനെ ഞാൻ നോക്കാൻ നിന്നില്ല…. കൂടെ നിന്ന് അനന്തേട്ടനോട് വാ തോരാതെ ഞാൻ സംസാരിക്കുമ്പോ ദേഷ്യം കൊണ്ട് സിദ്ധു ന്റെ കയ്യിലെ ഫോൺ ഞെരിഞ്ഞു അമരുന്നത് ഞാൻ ശ്രദ്ധിച്ചു….. അപ്പഴാണ് ദേവൂന്റെ മരുന്നിന്റെ കാര്യം ഓര്മവന്നത്…. അമ്മ പോക്കാൻ നോക്കിയതും ഞാൻ പോകാമെന്ന് പറഞ്ഞു… കൂടെ വരാമെന്ന് നിമ്മിയും മായയും മീനുവും ഒരുപോലെ പറഞ്ഞെങ്കിലും സിദ്ധു നെ നോക്കി കൊണ്ട് തന്നെ ഞാനത് ശക്തമായി നിരസിച്ചു….. അവനെന്നെ രൂക്ഷമായി നോക്കി പേടിപ്പിച്ചപ്പോ അവനെ വെല്ലുവിളിക്കുന്ന പോലെ ഫോൺ കൂടി നിമ്മിയുടെ കയ്യിലേക്ക് വെച്ചു കൊടുത്തു അവനെ നോക്കി ഒരു ലോഡ് പുച്ഛം ഞാൻ കാണിച്ചു വീട്ടിലേക്ക് നടന്നു……..
ഹല്ല പിന്നേ,,,,നമ്മളോടാ കളി…
~~~~~~~~~~~~~~~~~~~~~~~~~~~~
ആ കോന്തി ചെയ്തത് കണ്ടില്ലേ….. അവളെ ഞാൻ ഇന്ന്……എന്റെ വാക്കിന് പുല്ല് വിലപ്പോലും കല്പിക്കാത്തതോണ്ടല്ലേ അവള് നിമ്മിയും മായയും മീനുവും എത്രയൊക്കെ പറഞ്ഞിട്ടും ചെവിക്കൊള്ളാതെ ഒറ്റക്ക് പോയത്…. പോയ പോക്കിൽ ഫോണും ഉം നിമ്മിയുടെ കയ്യിലേക്ക് ബലമായി പിടിപ്പിച്ചു എന്നെ നോക്കി പുച്ഛിച്ചു….. അവൾക്ക് എത്ര ധൈര്യം ഉണ്ടായിട്ടാ….. എനിക്ക് ദേഷ്യം ഇരച്ചു കയറി…. പല്ല് തമ്മിൽ കൂട്ടിയുരസ്സി കടിച്ഛ് ഞെരിച്ചു…… കയ്യിൽ കിടന്ന ഫോൺ വീണ്ടും വീണ്ടും ഞെരിഞ്ഞമർന്നു…. എത്രയൊക്കെ കണ്ട്രോള് ചെയ്യാൻ നോക്കിട്ടും ദേഷ്യം ഉച്ചിയിൽ ഉദിച്ചു നിൽക്കുവാ…. അവളെ… ഞാനിന്ന്….. എത്ര തവണ പറഞ്ഞതാ ഞാൻ…..എങ്ങോട്ടെങ്കിലും പോകുമ്പോ ആരെങ്കിലും കൂട്ടണം ന്ന്,ഫോൺ എപ്പഴും കയ്യിൽ കരുതണം ന്ന്…..എന്നിട്ടാ…???പോട്ടെ… എവിടെങ്കിലും പോട്ടെ…നീ എന്തിനാ സിദ്ധു ഇങ്ങനെ പിറുപ്പിറുക്കുന്നത്, വെറുതെ ടെൻഷൻ അടിക്കുന്നത്….അവള് എവിടേലും പോട്ടേ,,,ന്താന്ന് വെച്ചാ ചെയ്യട്ടെ നാശം…..ഞാൻ വേഗം അനന്തനെയും കൂടി വെട്ടികെട്ടിന്റെ അടുത്തേക്ക് പോയി……
~~~~~~~~~~~~~~~~~~~~~~~~~
അവനെ അങ്ങനെ ദേഷ്യം പിടിപ്പിച്ച് പോന്നപ്പോ എന്തോ മനസ്സില് സന്തോഷം നിറഞ്ഞു കവിയാ…..മുഖത്തു നിറഞ്ഞ ചിരിയോടെ മൂളിപ്പാട്ടും മൂളി ഞാൻ വീട്ടിലേക്ക് നടന്നു…. വീട്ടിലെത്തി മെയിൻ ഡോർ തുറന്ന് മൂലയിലുള്ള ദേവൂന്റെ മുറിയിലേക്ക് തിരിഞ്ഞു…..ഇടനാഴിയിലൂടെ നടക്കുമ്പോ മൈക്കിലൂടെ വെല്യച്ഛൻ വെട്ടികെട്ടിന്റെ കാര്യം വിളിച്ചു പറയുന്നുണ്ടായിരുന്നു….. റൂമിൽ കയറി ബോക്സിൽ മരുന്ന് തിരയുമ്പഴാണ് പുറകിൽ ഒരു കൽപെരുമാറ്റം പോലെ കേട്ടത്… തിരിഞ്ഞു നോക്കിയെങ്കിലും ആരെയും കണ്ടില്ല…. വെറുതെ ഓരോന്ന്….
പക്ഷേ പെട്ടെന്ന് നിലത്ത് ഒരു നിഴൽ അടുത്തു വരുന്നത് കണ്ടു ആദ്യം ഞാൻ ഒന്ന് പേടിച്ചെങ്കിലും ധൈര്യം കൈവെടിയതെ തിരിഞ്ഞു നോക്കി…. വാതിന്റെ മുന്നിൽ എനിക്ക് അഭിമുഖമായി ഒരാൾ നിൽപ്പുണ്ടായിരുന്നു….പുറത്തൂന് ആവശ്യത്തിനുള്ള വെളിച്ചം റൂമിലേക്ക് കടക്കുന്നതോണ്ടു ഞാൻ ലൈറ്റ് ഇട്ടാതെ മരുന്ന് പെട്ടി ജനാലയുടെ അടുത്തേക്ക് എടുത്തോണ്ട് പോയാണ് മരുന്ന് തിരയുന്നത്…. ഉള്ളിലെ പേടി പുറത്തു കാണിക്കാതെ ഞാൻ വാതിൽക്കലേക്ക് എത്തി നോക്കി ചോദിച്ചു….
“ആ……ആരാ…. ആരാ അവിടെ…?”ഞാൻ ചോദിച്ചതും അയാൾ അരണ്ട വെളിച്ചത്തിൽ നിന്നു കുറച്ചു ഉള്ളിലേക്ക് കടന്ന് വന്നു…. മുഖം തെളിഞ്ഞതും ഞാൻ ആശ്വാസത്തോടെ ശ്വാസം വിട്ട്,,തിരിഞ്ഞു നിന്ന് വീണ്ടും മരുന്ന് തപ്പാൻ തുടങ്ങി…..തുടരും…..

by