12/02/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 105

രചന – മഞ്ജിമ സുധി

എല്ലാം പലിശ സഹിതം അങ്ങോട്ട് വീട്ടി…. കവിളിൽ നല്ലൊരു കടിയും അതിന്റെ വേദന മാറാൻ അമർത്തി ഒരുമ്മ കൊടുത്തു…..

“ഔച്ഛ്….. ഒരു മാറ്റവും ഇല്ലല്ലേ പട്ടിപ്പെണ്ണേ…!!!!!”

കവിൾ ഉഴിഞ്ഞു കൊണ്ട് സിദ്ധു പറഞ്ഞത് കേട്ട് ഞാൻ വലിയ വായിൽ പൊട്ടിച്ചിരിച്ചു…….

“ഒന്ന് നന്നായിക്കൂടെഡോ…????”

സിദ്ധു ന്റെ ചോദ്യത്തിന് ഇല്ലെന്ന് തലയാട്ടി കൊണ്ട് ഞാനവന്റെ താടി പിടിച്ഛ് വലിച്ഛ് വീണ്ടും വീണ്ടും സിദ്ധുന്റെ നെഞ്ചോട് ചാരി ചേർന്ന് കെട്ടിപ്പിടിച്ഛ് ഇരുന്നു…..

******************************************************

” സിദ്ധേട്ടാ…… എണീറ്റേ…..
ഇതെന്തൊരു ഉറക്കാ ന്റെ ഭഗവാനേ….. ഒന്നെണീറ്റെ സിദ്ധു…….!”

ഹോ ഇങ്ങനെയൊരു കുഭകർണൻ കെട്ടിയോനെ ആണല്ലോ കൃഷ്ണാ നീ എനിക്ക് തന്നത്…..!!!!! കുറെ നേരായി ബെഡിൽ ഇരുന്ന് സിദ്ധുനെ തട്ടിയും മുട്ടിയും കുലുക്കിയും എണീപ്പിക്കാൻ നോക്കുന്നു… ഉരുട്ടി വരെ….. എന്നിട്ടും സിദ്ധു,,,, ഏഹേ…..!!!!!

മൂളിയും മുരണ്ടും തിരിഞ്ഞും മറിഞ്ഞും കിടക്കാന്നല്ലാതെ ഈ കോന്തൻ എണീക്കുന്ന ലക്ഷണം ഒന്നും കാണുന്നില്ലല്ലോ ന്റെ ദൈവമേ…!!!!
കുറേ മയത്തിൽ പയ്യെ തട്ടി വിളിച്ചു, എവടെ…!!!!

രക്ഷയില്ലെന്ന കണ്ടതും ഞാൻ നല്ലോണം അങ്ങോട്ട് കുലുക്കി കുറച്ച് ദേഷ്യത്തിൽ ഉറക്കെ വിളിച്ചു… ഭാഗ്യം,,, ഏറ്റെന്ന് തോന്നുന്നു, മുഖവും നെറ്റിയുമൊക്കെ ഞുളിയുന്നുണ്ട്… എന്നാലും എന്റെ കൃഷ്ണാ ഇങ്ങനെയുണ്ടോ ഒരുറക്കം… ഹോ,,, വിളിച്ഛ് വിളിച്ഛ് വായിലെ വെള്ളം വറ്റി…

മുഷിച്ചിലോടെ കണ്ണ് രണ്ടും തിരുമ്മി പാതി തുറന്ന് മുക്കിയും മൂളിയും സിദ്ധു പതിയെ എണീറ്റ് ഇരുന്നു…. ഉറക്കച്ചടവോടെ ഒരു കോട്ടുവാ ഇട്ട് തല ചൊറിഞ്ഞ് സിദ്ധു എന്നെ ഒന്ന് നോക്കി പിന്നെ ബെഡ് അറ്റാച്ഛ് ടേബിളിലെ ക്ലോക്കിലേക്കും….

“മ്മ്മ്ച്ഛ്,,,,,, എന്താ അനൂ…..????
മര്യാദയ്ക്ക് ഒന്നുറങ്ങാനും സമ്മതിക്കില്ലേ നീ…..???? ”

ഉറക്കം മുറിഞ്ഞതിന്റെ ദേഷ്യം അവന്റെ കുഴയുന്ന ശബ്ദത്തിൽ നിഴലിച്ചു….
🥱🥱🥱🥱🥱🥱🥱🥱🥱🥱

“എത്ര നാളായിന്നറിയോ സുഖായി ഒന്നുറങ്ങീട്ട്,, ദേ നോക്ക് മണി പതിനൊന്നായി…. നിനക്ക് ഉറക്കോംല്ലേ…..???? ഞാൻ ഇപ്പോ വന്ന് കിടന്നല്ലേള്ളൂ…. എന്തിനാനൂ ഈ നട്ടപ്പാതിരയ്ക്ക് ഇങ്ങനെ ശല്യപ്പെടുത്തുന്നത്….???”

പാതിയടഞ്ഞ കണ്ണോടെ സിദ്ധു എന്തൊക്കെയോ കൊഴകൊഴ ന്ന് പറഞ്ഞോണ്ട് അവിടെ ഇരുന്ന് ഉറങ്ങാൻ തുടങ്ങിയതും ഞാൻ ഒന്നൂടെ കുലുക്കി എണീപ്പിച്ചു…..

“സിദ്ധേട്ടാ പ്ലീസ് ഉറങ്ങല്ലേ….??? ഞാൻ പറയുന്നത് ഒന്ന് കേൾക്ക്….??”

അവന്റെ അടുത്തേക്ക് ഒന്നൂടെ നീങ്ങിയിരുന്ന് ഞാൻ കെഞ്ചി പറഞ്ഞു…

“നാളെ കേട്ടാ പോരെ….???”

ദയനീയമായ സ്വരത്തോടൊ സിദ്ധു ചോദിച്ചത് കേട്ട് ഞാനവനെ കടുപ്പിച്ച് നോക്കി…

“പോര,,,,,,, എനിക്ക് ഇപ്പോ തന്നെ പറയണം…. ഒന്ന് കേൾക്ക്…. കണ്ണ് തുറക്ക് സിദ്ധേട്ടാ…..”

ഞാൻ കാര്യമായി പറഞ്ഞോണ്ടിരിക്കെ സിദ്ധു ഇരുന്ന് ഉറക്കം തൂക്കുന്നത് കണ്ട് എനിക്ക് ദേഷ്യം വന്നു….

“ദേ സിദ്ധു എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ….. ഒരുമാതിരി ഉറക്ക് കാണാത്ത പോലെ….!!!! ഇന്നലെ രാവിലെ തൊട്ട് വൈകുന്നേരം വരേ ഉറങ്ങനെന്നല്ലായിരുന്നോ നിങ്ങള്..?? എന്നിട്ടും മാറീല്ലേ നിങ്ങളെ ക്ഷീണം,,, ഇത്രയ്ക്ക് ക്ഷീണിക്കാൻ അവിടെ കരിങ്കൽ പണിക്കാണോ പോയത്….???? ”

സിദ്ധു തല താങ്ങി നിർത്തിയ കൈ ദേഷ്യത്തോടെ തട്ടി മാറ്റി ഇത്രയും പറഞ്ഞ് ഞാൻ കൈകെട്ടി മുഖം വെട്ടിച്ചിരുന്നു…. ഹല്ല, പിന്നേ… രണ്ട് ദിവസായി എന്ത് പറഞ്ഞാലും ഒരു ക്ഷീണം…!!!!

അത് കണ്ടതും സിദ്ധു കണ്ണൊക്കെ ഒന്നൂടെ അമർത്തി തിരുമ്മി എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു….

“മ്മ്മ്,,,, പറ…. എന്താ….. രാത്രി എന്നെയിങ്ങനെ ഉരുട്ടി എണീപ്പിച്ഛ് പറയാൻ മാത്രം വലിയ കാര്യന്താ…..???പറ കേൾക്കട്ടെ….????

സിദ്ധു ചോദിച്ചത് കേട്ട് ഞാൻ ഒന്നും മിണ്ടാതെ രൂക്ഷമായി അവനെ നോക്കി…

“ഇങ്ങനെ നോക്കി പേടിപ്പിക്കാതെ കാര്യം പറ കുരുപ്പേ…????”

സിദ്ധു ചിരിച്ചോണ്ട് പറഞ്ഞത് കേട്ട് ഞാൻ ആവേശത്തോടെ അവന്റെ രണ്ട് കയ്യും പിടിച്ഛ് അവന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി….

“നമ്മുക്ക് നെറ്റ് ഡ്രൈവിന് പോവാ….???”

പ്രാത്യാശയോടെ ഞാൻ ചോദിച്ചത് കേട്ട് ആദ്യം സിദ്ധു അന്തം വിട്ട് ഇരുന്നെങ്കിലും പിന്നെ ചിരിച്ചു….

“അയ്യേ,,,, ഇതാണോ വല്യ കാര്യം….. ഇതിനാണോ നീയെന്നെ ഉരുട്ടി എണീപ്പിച്ചത്…???”

ഞാൻ അത്രയേറെ ആഗ്രഹത്തോടെ ചോദിച്ചതിനെ സിദ്ധു നിസ്സാരവൽകരിച്ചത് കേട്ട്, കൂട്ടിപ്പിടിച്ച അവന്റെ കൈ തട്ടി മാറ്റി ഞാൻ മുഖം വെട്ടിച്ചു…

“ആഹ്…. എനിക്ക് ഇത് വല്യ കാര്യം തന്നാ….!!!”

“ഓഹ്,,, ഓകെ… ഇനി അതിന് മുഖം വീർപ്പിക്കണ്ട….

അല്ലാ,,,, ഇന്ന് തന്നെ പോണോ…?? നാളെ പോയാ പോരെ…..???”

എന്റെ കൈ പൊതിഞ്ഞ് പിടിച്ഛ് സിദ്ധു ദയനീയമായി ചോദിച്ചതും ഞാൻ അതിലും ദയനീയമായി അവനെ നോക്കി….

“മ്മ്മ്..മ്മ്മ്…. പ്ലീസ് സിദ്ധേട്ടാ,,,,
എനിക്ക് ഇന്ന് തന്നെ പോണം…!!!! പ്ലീസ്….സിദ്ധു പറയുമ്പഴോക്കെ ഞാൻ പോരാറില്ലേ….??? ഞാൻ ആദ്യായിട്ട് പറഞ്ഞതല്ലേ….. പ്ലീസ്…. നല്ല സിദ്ധുവല്ലേ…??? വാ പോവാ…പ്ലീസ്….????”

ചെറിയ പിള്ളേരെ പോലെ അവന്റെ കൈപിടിച്ഛ് കുടഞ്ഞ് കൊഞ്ചിച്ഛ് ഞാൻ നിർത്താതെ കെഞ്ചി പറയുന്നത് കേട്ട് അവൻ ചിരിച്ചു….

“ഓകെ….ഓകെ……!!! അതിന് ഈ ഇങ്ങനെ യാച്ചിക്കൊന്നും വേണ്ട…. നാളെ പോയാ പോരേന്ന് ഞാൻ ജസ്റ്റ് ചോദിച്ചല്ലേള്ളൂ…..!!!!

എന്റെ ഭാര്യ ഇത്രയും ആഗ്രഹത്തോടെ ആശിച്ഛ് മോഹിച്ഛ് ആദ്യമായ് ഇങ്ങോട്ട് നെറ്റ് ഡ്രൈവിന് പോകാന്ന് ചോദിച്ചത് കേട്ടില്ലന്ന് വേണ്ട…. പോയി റെഡിയായിക്കോ നമ്മൾ നെറ്റ് ഡ്രൈവിന് പോകുന്നു….!!!!”

ഒരു നേടുവീർപ്പോടെ സിദ്ധു പറഞ്ഞത് കേട്ട് സന്തോഷം കൊണ്ട് എനിക്ക് തുള്ളി ചാടാൻ തോന്നി….

“സത്യയിട്ടും…..???”

ആവേശത്തോടെ വിശ്വാസം വരാതെ ഞാൻ അവനെ നോക്കി ചോദിച്ചു…

“ഹ,,, ആഹ്‌ഡോ… നീ റെഡിയായി വന്നാ പോവാ…”

പറഞ്ഞു തീർന്നതും ഞാൻ സിദ്ധുനെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്ത് ബാത്റൂമിലേക്ക് വേഗത്തിൽ നടന്നു….. ഞാൻ മുഖമൊക്കെ കഴുകി ഫ്രഷായി റൂമിലേക്ക് വന്നതും സിദ്ധു ബാത്റൂമിലേക്ക് കയറി…. ഡ്രസ്സിംഗ് റൂമിൽ കയറി ചേഞ്ച്‌ ചെയ്യുമ്പഴാണ് സിദ്ധു ഡോറിൽ മുട്ടി ഞാൻ താഴെണ്ടാവും ന്ന് പറഞ്ഞ് ഇറങ്ങി പോയത്… വേഗം ഡ്രെസ്സ് ചേഞ്ച്‌ ചെയ്ത് ഞാനും താഴേക്കിറങ്ങി….

~~~~~~~~~~~~~~~~~~~~~~~~~~

അവളെ കാത്ത് ഹാളിലെ സെറ്റിൽ ഇരിക്കുമ്പഴാണ് അനൂന്റെ മാസ്സ് എൻട്രി…. ഹോ ന്റെ മക്കളേ,,,, നിങ്ങളോടത് എങ്ങനെ പറഞ്ഞു തരണംന്ന് എനിക്ക് അറിയില്ല…. അബ്രോഡ്ന്ന് വരുമ്പോ ഞാൻ അവൾക്കായി വാങ്ങി കൊണ്ട് വന്ന ബ്ലാക്ക് കളർ ഷിഫോണ് സാരി വണ് ലെയറിൽ ഉടുത്ത്, വിടർത്തി അഴിച്ചിട്ട മുടിയുടെ പകുതിയോളം വലത്തേ സൈഡിലേക്ക് എടുത്തിട്ടിട്ട് സ്റ്റെപ്പിറങ്ങി വരുന്ന അവളെ കണ്ട് ഞാനറിയാതെ സോഫയിൽ നിന്ന് എണീറ്റ് നിന്ന് പോയി…

മുഖത്ത് മേയ്ക്കപ്പ് എന്ന് പറയാൻ നെറ്റിയിലെ കുഞ്ഞു ചുവന്ന് പൊട്ടും നെറുക്കിൽ ചുവപ്പിച്ച സിന്ദൂരവും മാത്രം…. ജനലിലൂടെ അരിച്ചിറങ്ങുന്ന ഹാളിലെ ചെറിയ വെളിച്ചത്തിൽ പോലും അവളൊരു നക്ഷത്രത്തെ പോലെ വെട്ടിത്തിളങ്ങി…

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഞാൻ കോണിയിറങ്ങി അവന്റെ അടുത്തേക്ക് നടക്കുന്നതിനൊപ്പം വണ് ലയറുടുത്ത സാരി ഒതുക്കി ഇടത്തേ കയ്യിലേക്ക് ഇട്ടു… അവന്റെ മുന്നിൽ ചെന്ന് നിന്ന് നിറഞ്ഞ എക്സ്സൈറ്റ്മെന്റോടെ ഞാൻ പോകാന്ന് പറഞ്ഞെങ്കിലും സിദ്ധു ഒന്നും മിണ്ടാതെ കണ്ണിമ വെട്ടാതെ എന്നെ തന്നെ നോക്കി നിന്നു…..

ഞാൻ അവന്റെ മുഖത്തേക്ക് കൈ വീശിയും ഞൊടിച്ചും അവൻ അങ്ങനെ നിന്നു ഒരു അനക്കവും ഇല്ലാതെ നിൽകുന്നത് കണ്ട് ഞാൻ കുലുക്കി വിളിച്ചതും അവൻ ഞെട്ടി ഉണർന്നു…..

“സിദ്ധു….????”

“ആഹ്,,,,ആഹ്,,,ആരാ….?????”

ഞൊട്ടിയുണർന്ന് സിദ്ധു  എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചത് കേട്ട് ഞാൻ അന്തം വിട്ടു….

“ങേ..??? എന്താ,,,,, ആരാന്നോ….???”

സിദ്ധുനെ നോക്കി സംശയത്തോടെ ഞാൻ ചോദിച്ചു തീർന്നതും തിളങ്ങുന്ന മുഖത്തോടെ വശ്യമായ നോട്ടത്തോടെ സിദ്ധു എന്റെ രണ്ട് ഇടുപ്പിലും കൈചേർത്ത് അവനോട് ചേർത്ത് നിർത്തി, എന്റെ ചുണ്ടുകളിൽ പതിയെ മൃദുലമായി ചുംബിച്ചു… അത്യാധികം പ്രണയത്തോടെ സ്നേഹത്തോടെ നനവൂറുന്ന അവന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ പതിയെ നുണഞ്ഞു… ആ ചുംബനത്തിന്റെ മാധുര്യം ഏറ്റു വാങ്ങി കൊണ്ട് എന്റെ മിഴികൾ താനേ അടഞ്ഞു….!!

*” I love you”**

എന്റെ കാതോരം സിദ്ധു പതിയെ മന്ത്രിച്ചത് കേട്ടതും ചുംബനത്തിന്റെ ആലസ്യത്തിൽ കൂമ്പിയടഞ്ഞ എന്റെ മിഴികൾ അവന് നേരെ തുറന്നു…. കുറച്ഛ് നേരം പ്രണയത്താൽ തിളങ്ങുന്ന അവന്റെ കണ്ണുകളിലേക്ക് ഞാൻ മാറിമാറി നോക്കി നിന്നു… പെട്ടന്ന് സമയത്തിന്റെ ഓർമ്മ വന്നതും ഞാൻ  വേഗം അവനിൽ നിന്ന് അകന്ന് മാറി…

“പോവാം സിദ്ധു വാ….. സമയം വൈകി….”

അവന്റെ മുഖത്തേക്ക് നോക്കാതെ പതർച്ചയോടെ പറഞ്ഞ് ഞാൻ വേഗം  കോലായിലേക്ക് നടന്നു….. പെട്ടെന്നാണ് സിദ്ധു പുറക്കിൽ നിന്ന് പയ്യെ വിളിച്ചത്…

“അല്ലനൂ…. നീയെന്താ സാരി ഉടുത്തത്…..???”

സിദ്ധു ചോദിച്ചത് കേട്ട് ഞാൻ ഗൗരവത്തിൽ തിരിഞ്ഞ് നോക്കി…

“അതെന്താ എനിക്ക് സാരിയുടുക്കാൻ പാടില്ലേ…???? നന്നായിട്ടില്ലേ…..???”

കള്ളഗർവോടെ ഒറ്റപുരികം പൊക്കി ഞാൻ ചോദിച്ചത് കേട്ട് സിദ്ധു എന്റെ അരികിലേക്ക് നടന്ന് വന്ന് നിന്നു…

“അങ്ങനെയല്ല,,,, അത് പിന്നെ എന്റെ സെലക്ഷനല്ല നന്നാവാണ്ടിരിക്കോ….???”

സിദ്ധുയെന്നെ അടിമുടി നോക്കി ഗമയിൽ പറഞ്ഞത് കേട്ട് ഞാൻ ചുണ്ട്കോട്ടി..

“ഓഓഓഹ്….അങ്ങനെ…… അതോണ്ടാ,,,, അല്ലാതെ ഞാൻ ഉടുത്തോണ്ടല്ല…… കോന്തൻ കണാരൻ….!!!!”

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

തിരിഞ്ഞ് നിന്ന് മുഖം വെട്ടിച്ഛ് അനു ദേഷ്യത്തോടെ പിറുപിറുത്തത് കേട്ട്  ചിരിച്ചോണ്ട് ഞാൻ അവളെ പുറകിലൂടെ വട്ടം ചേർത്ത് പിടിച്ച് തോളിലേക്ക് താടി കയറ്റി വെച്ചു…..

“അത് പിന്നെ സെലക്ഷൻ എന്റേതാണെങ്കിലും നീയല്ലേടീ പട്ടിപ്പെണ്ണേ ഉടുത്തത്… അതില്ലല്ലേ ഭംഗി…. അതോണ്ടല്ലേ ഞാൻ നിന്നെ കെട്ടിപ്പിടിച്ചു സ്നേഹിച്ചത്…..!!!”

പറഞ്ഞതിന്റെ കൂടെ അവളെ ഒന്നൂടെ ഇറുക്കി കെട്ടിപ്പിടിച്ഛ് പിൻ കഴുത്തിലെ കറുത്ത മുത്തിൽ ചുണ്ടമർത്തി…. നാണത്തോടെ ചിരിച്ഛ് ഒളികണ്ണിട്ട് എന്നെ നോക്കി അനു തോളിൽ നിന്ന് എന്റെ താടി തട്ടി മാറ്റി….

“പോ,,,,അവിടുന്ന്……!!! റൊമാൻസ് കളിക്കാതെ ഇങ്ങോട്ട് വാ മനുഷ്യാ,,, സമയം ഇപ്പൊ തന്നെ ഒരുപാടായി….. …..???”

എന്നിൽ നിന്ന് കുതറി മാറി ഇത്രയും പറഞ്ഞോണ്ട് അനു വീണ്ടും മുന്നോട് നടന്നപ്പഴാണ് എനിക്ക് ആ കാര്യം ഓർമ വന്നത്…..

“അല്ലാ അനൂ….. സാരിയുടുത്ത് നീ എങ്ങനെ ബൈക്കിൽ കയറും…..???”

അനു ഡോർ തുറന്ന് കോലായിലേക്ക് നടക്കുന്ന അനൂനെ  നോക്കി സംശയത്തോടെ ഞാൻ ചോദിച്ചു…

“അതിന് നമ്മൾ ബൈക്കിലല്ലല്ലോ പോണത്….???”

തിരിഞ്ഞ് നോക്കാതെ അനു പറഞ്ഞത് കേട്ട് അവൾക്ക് പുറക്കെ കോലായിലേക്ക് ഇറങ്ങി, വിട്ട് മാറാത്ത സംശയത്തോടെ ഞാനവളെ നോക്കി….

“പിന്നെ….????”

ഞാൻ വീണ്ടും ചോദിച്ചത് കേട്ട് അവള് മുറ്റത്തെ പോർച്ചിലേക്ക് ഇറങ്ങി നിന്ന് എന്റെ നേരെ തിരിഞ്ഞു….

“നമ്മൾ കാറിലാ പോന്നത്…..!!!!”

വലത്തേ കയ്യിലെ കാറിന്റെ കീ എനിക്ക് നേരേ എറിഞ്ഞ് ചിരിയോടെ അനു പറഞ്ഞു….

അവളെറിഞ്ഞ് തന്ന കീ ഞൊടിയിടയിൽ പിടിച്ഛ് ഞാൻ വീണ്ടും സംശയത്തോടെ അവളെ നോക്കി…

” കാറിലോ….??? അതെന്താ….???
നെറ്റ് ഡ്രൈവ് ബൈക്കിൽ പോകുന്നതല്ലേ നിനക്ക് ഇഷ്ടം,,,, ഇന്നെന്താ ഒരു പുതുമ…..????”

നെറ്റി ഞുളിച്ഛ് അനൂനെ നോക്കി ഞാൻ ചോദിച്ചത് കേട്ട് മുന്നിലെ പോർച്ചിൽ നിർത്തിയിട്ട എന്റെ കാറിന്റെ കോ ഡ്രൈവർ സീറ്റിന്റെ ഡോറിൽ ചാരി കൈകെട്ടി നിന്ന് അനു എന്നെ നോക്കി….

“ആഹ്…. ഇന്നെനിക്ക് കാറിൽ പോകുന്നതാ ഇഷ്ടം…. ഇങ്ങനെ ചോദ്യം ചോദിച്ഛ് നിൽക്കാത്തെ നിങ്ങള് വരുണ്ടോ…??? ”

അനു മുഷിച്ചിലോടെ പറഞ്ഞത് കേട്ട് ഞാൻ വേഗം ഡോർ ക്ലോസ് ചെയ്ത് മുറ്റത്തേക്കിറങ്ങി കീയിൽ കാർ അണ്ലോക്ക് ചെയ്തു…. അനു വേഗം കയറി ഇരിക്കുന്നത് കണ്ട് സംശയത്തോടെ പുറക്കെ ഞാനും കയറി ഇരുന്നു….

എവിടെയോ എന്തോ തകരാറ് പോലെ,,,, ഇല്ലേ…???? നിങ്ങൾക്ക് തോന്നുന്നില്ലേ…??? ഉണ്ട് ഉണ്ട്…. സംതിങ് ഫിഷി…. അനൂന്ന് കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട്….. വന്നപ്പോ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നൂ,,, മൊത്തത്തിൽ ഒരു മാറ്റം….

ഡ്രൈവർ സീറ്റിൽ ഇരുന്നും വണ്ടിയെടുക്കാതെ സംശയത്തോടെ അവളെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു

“ഹലോ,,,വണ്ടിയെടുക്കുന്നില്ലേ…???”

എന്റെ മുഖത്തേക്ക് കൈ വീശി അനു ചോദിച്ചതും ഞാൻ കാർ സ്റ്റാർട്ട് ചെയ്ത് മുന്നോടെടുത്തു…

” ആഹ്… പിന്നേയ് കട്ട റോഡ് വഴി പോണ്ട,,,, നമ്മുക്ക് മെയിൻ റോഡ് വഴി  നേരെ ബീച്ചിലേക്ക് പോകാ….”

ഗേറ്റ് കടക്കവേ അനുന്റെ അടുത്ത ഓർഡർ കേട്ട് ഞാൻ ബ്രേക്ക് ചവിട്ടി….

“ങേ….????? സാധരണ നമ്മൾ കട്ട റോഡ് കയറി ചുറ്റി കറങ്ങി അവസാനല്ലേ ബീച്ചിൽ പോകാറ്…..????”

സംശയത്തോടെ ഞാൻ ചോദിച്ചത് കേട്ട്  അനു സീറ്റിൽ ചാരിയിരുന്നു പുറത്തേക്ക് നോക്കി….

ആണ്,,,, പക്ഷേ ഇന്ന് നമ്മുക്ക് നേരെ ബീച്ചിലേക്ക് പോകാ…. ഒരു വെറൈറ്റി ആയിക്കോട്ടെ….!!!”

ഞാൻ വീണ്ടും അന്തം വിട്ട് അവളെ നോക്കിയിരുന്ന് പോയി…. പുറത്തേക്ക് നോക്കി ഇരിക്കുന്ന അവളെ അടിമുടിയൊന്ന് സൂക്ഷിച്ഛ് നോക്കി സംശയത്തോടെ ഞാൻ വണ്ടി നേരെ മെയിൻ റോഡ് കയറ്റി ബീച്ചിലേക്ക് വിട്ടു….

എന്തൊക്കെയോ എവിടെയൊക്കെയോ ചീഞ്ഞ് നാറുന്നു…. ഒരു സ്പെലിംഗ് മിസ്റ്റേക്ക്….. നെറ്റ് റൈഡിന് ബൈക്കിൽ പോകാൻ ഇഷ്ടമുള്ള അനു ഇന്ന് കാറിൽ പോണം ന്ന് പറയുന്നു, സാരിയുടുത്തേക്കുന്നു, ഡ്രൈവിന് പോണം ന്ന് പറഞ്ഞ് നേരെ ബീച്ചിലേക്ക് പോകുന്നു….. റീലി സംതിങ് ഫിഷി ഗായ്‌സ്….!!!!!!

അല്ലെങ്കിൽ വാ തോരാതെ സംസാരിക്കുന്ന പെണ്ണാ… ഇന്ന് ദേ ഒരക്ഷരം മിണ്ടുന്നുംല്ല… ദൈവമേ ഇനി വല്ല ബാധയോ ഭൂതമോ മറ്റോ കേറി കൂടിയോ…??? ഒരു മാസം കൊണ്ട് ഇത്രയും മാറ്റങ്ങൾ….???? എങ്കിലും അനു ഡ്രൈവ് ഒരുപാട് ആസ്വാദിക്കുന്ന പോലെ തോന്നി… ഒരുപാടൊരുപാട് സന്തോഷിക്കുന്നതിന്റെ ഒരു തിളക്കമുണ്ടായിരുന്നു ആ കുഞ്ഞ് മുഖത്ത്, ചൊടിക്കളിൽ വിരിഞ്ഞ് നിൽക്കുന്നൊരു നറു ചിരിയും….

സീറ്റിൽ ചാരിയിരുന്നു പുറത്തേക്ക് നോക്കി ഡ്രൈവ് ആസ്വദിക്കുന്ന അനൂനെ കണ്ടതോണ്ട് ഞാൻ പ്രത്യേകിച്ച് ഒന്നും മിണ്ടാനോ ചോദിക്കാനോ പോവാതെ കാറോടിച്ചു…..

ബീച്ഛ് സൈഡിൽ കാർ പാർക്ക് ചെയ്ത് മണലിലൂടെ നടന്ന് തിരയോട് ചേർന്നുള്ള സ്റ്റോണ് ബെച്ചിൽ ഞങ്ങളിരുന്നു…. കടൽ കാണുമ്പോ ചെറിയ കുട്ടികളെ പോലെ തുള്ളിച്ചാടി കളിക്കുന്ന, വാചലയാവുന്ന അവൾ ഇന്ന് നിശബ്ദയായിരുന്നു…. നിറഞ്ഞ ചിരിയോടെ ബെഞ്ചിന്റെ വക്കിൽ ഇരു കയ്യും കുത്തി മാനത്ത് ഉദിച്ചു നിൽക്കുന്ന ചന്ദ്രനേയും നക്ഷത്രങ്ങളേയും നോക്കി അവളും, അവളെ നോക്കി ഞാനും ഇരുന്നു… കുറച്ഛ് കഴിഞ്ഞ് ഒരു നേടുവീർപ്പോടെ അനു എന്നെ നോക്കി…. അവളെ തന്നെ കണ്ണെടുക്കാതെ നോക്കി ഇരിക്കുന്ന എന്നെ കണ്ട് സംശയത്തോടെ അവൾ ചിരിച്ചു….

“ഹ്മ്മം,,,,എന്താ……???? എന്താ ഇങ്ങനെ നോക്കുന്നത്……???

~~~~~~~~~~~~~~~~~~~~~~~~

ഞാൻ പറഞ്ഞു തീർന്നതും സിദ്ധു എന്റെ അടുത്തേക്ക് നീങ്ങി ഇരുന്ന് എന്നെ അവന്റെ നേരെ തിരിച്ചു ഇരുത്തി….

“പറയട്ടെ……..???”

പതിഞ്ഞ സ്വരത്തിൽ സിദ്ധു ചോദിച്ചത് കേട്ട് ഞാൻ നെറ്റി ഞുളിച്ചു….

“എന്ത്…….???”

“എന്താ നോക്കി ഇരുന്നതെന്ന്…???”

എന്റെ മുഖം കയ്യിൽ കോരിയെടുത്ത് സിദ്ധു ചോദിച്ചത് കേട്ട് എനിക്ക് ചിരി പൊട്ടി…  ചിരിയോടെ അവന് നല്ലോണം അഭിമുഖമായി ഞാൻ ചരിഞ്ഞിരുന്നു

“ആഹ് പറ,,,, കേൾക്കട്ടെ….????”

ആകാംക്ഷയോടെ ഞാൻ തിരിച്ഛ് ചോദിച്ചതും എന്റെ ഇരു കണ്ണിലേക്കും സിദ്ധു പ്രണയത്തോടെ മാറിമാറി നോക്കി…

*നമ്മുക്ക് മാത്രമായ് കരയിലേക്ക് വീശുന്ന കാറ്റിനൊപ്പം താളത്തിൽ ഇളക്കിയൊഴുക്കുന്ന കറുത്ത മിനുസ്സമുള്ള കേശദാര…..!!!! ഒരായിരം നക്ഷത്രങ്ങൾ, ഒരുമിച്ച് പൂത്തപ്പോലെ തിളക്കമുള്ള കരിനീല കണ്ണുകൾ…!!!! രാത്രിയുടെ യാമങ്ങളിൽ വിരിയുന്ന മുല്ലമൊട്ട് പോലെ, നിന്റെ ഇളം റോസ് അധരങ്ങൾക്കിടയിലൂടെ എത്തി നോക്കുന്ന പല്ലുകൾ….. പിന്നെ,,,,,,
ചിരിക്കുമ്പോ മൂക്കിന്റെ കോണിലേക്ക് അതിവിഗ്ക്തമായി ഒളിക്കുന്ന ചുണ്ടിന്റെ കോണിലെ കാക്കാപ്പുള്ളി….!!!*

സിദ്ധു പറയുന്ന ഓരോ വാക്കുക്കളേയും, വാക്കുകളിലൂടെ എന്റെ മുഖമാക്കേ പായുന്ന അവന്റെ കണ്ണുകളേയും ഞാൻ നോക്കി ശ്രവിച്ചിരുന്നു….

“ഹ്മ്മ്മ്മ്….കൊള്ളാം കൊള്ളാം….!!!!! അടിപൊളി വോർഡ്‌സ്…….!!! ഇനി പറ, ഇവിടുന്ന് അടിച്ചു മാറ്റിയതാ…?

അവനെ ചൂടാക്കാനെന്നോണം ഞാൻ ചോദിച്ചത് കേട്ട് സിദ്ധുന്റെ മുഖത്ത് കുറുമ്പ് നിറഞ്ഞു….

“അയ്യടാ,,, ഒന്ന് പോടീ പൊട്ടിക്കാളി…..
My own words…..!!!!!! ദേ,,,, ഇപ്പോ,,,,, ഇവിടെയിങ്ങനെ ഇരുന്ന് നിന്നെ നോക്കിയപ്പോ താനെ മനസ്സിൽ വന്നതാ….!!! കഴിവാണ് മോളെ…. കഴിവ്……!!”

എന്നെ നോക്കി അഹങ്കാരത്തോടെ സിദ്ധു പറഞ്ഞത് കേട്ട് ഞാൻ തലയാട്ടി….

“ഊവ് ഊവ്…. ഞാൻ വിശ്വസിച്ചു…!!!”

ചിരിയോടെ പറഞ്ഞ് ഞാൻ വീണ്ടും കടലിലേക്ക് നോട്ടമെറിഞ്ഞു….

“അല്ലാ,,,,, നിനക്ക് ഐസ്ക്രീ വേണ്ടേ…??? അല്ലെങ്കിൽ ഇവിടെയെത്താൻ നേരമില്ലാത്തെ ഐസ് ക്രീ ന്ന് നിലവിളിക്കൂല്ലോ…??? ഇന്നെന്ത് പറ്റി,,, ഏഹ്ഹ്…???

പതിവ് തെറ്റിക്കണ്ട,,,, ഞാൻ പോയ്‌ രണ്ടെണ്ണം വാങ്ങീട്ട് വരാ….???”

എന്നെ നോക്കി ഇത്രയും പറഞ്ഞ് എണീറ്റ് ദൂരെ കാണുന്ന ഉന്തു വണ്ടിയുടെ അടുത്തേക്ക് നടക്കാൻ ആഞ്ഞ സിദ്ധുന്റെ വലം കൈയിൽ ഞാൻ കയറി പിടിച്ചു…

“സിദ്ധു…..????”

സംശയത്തോടെ തിരിഞ്ഞ് നോക്കിയ സിദ്ധുനെ നിറഞ്ഞ ചിരിയോടെ ഞാൻ നോക്കി….

“എന്താ,,,, വേറെ വല്ലോം വേണോ…???”

സിദ്ധു ചോദിച്ചത് കേട്ട് ഞാൻ വേണ്ടന്ന് തലയാട്ടി അവന്റെ കൈ പിടിച്ഛ് എന്റെ അടുത്തേക്ക് വലിച്ചു…

“ഐസ് ക്രീം വേണ്ടേ…???”

എന്റെ അടുത്തേക്ക് നിന്ന് സംശയത്തോടെ സിദ്ധു വീണ്ടും ചോദിച്ചും ഞാൻ വേണ്ടന്ന് തലയാട്ടി…

“ഇവിടെ ഇരിക്ക്…!!!!”

അവന്റെ കൈ ബലമായി പിടിച്ഛ് വലിച്ഛ് എന്റെയടുത്ത് ഇരുത്തിച്ചോണ്ട് ഞാൻ പറഞ്ഞു….

” നിനക്കെന്താനൂ പറ്റിയത്…??? ഞാൻ കോണ്ഫറന്സ് കഴിഞ്ഞ് വന്നന്ന് തൊട്ട് ശ്രദ്ധിക്കാ,, നിനക്ക് എന്തൊക്കെയോ മാറ്റങ്ങൾ,, പക്ഷേ ഒരു മാറ്റവും വന്നിട്ടില്ലതാനും…. ഞാൻ പോയപ്പോ കണ്ട ആളെയല്ല നീ,,,, ഒരുപാടൊരുപാട് ഹാപ്പിയാ… പക്ഷേ എവിടെയോ എന്തോ…????”

എന്നെ നോക്കി സംശയത്തോടെ സിദ്ധു പറഞ്ഞതും ചോദിച്ചതും കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു… പാവം….!!!!!

“ഓഹോ അപ്പോ,,,,ഞാനെപ്പഴും കരഞ്ഞ് പിഴിഞ്ഞ് സങ്കടത്തോടെ നിൽക്കണംന്നാണോ…???? അതാണോ സിദ്ധുന്ന് കൂടുതൽ ഇഷ്ടം….??”

കുസൃതിയോടെ ഞാൻ ചോദിച്ചത് കേട്ട് സിദ്ധു ആശ്ചര്യത്തോടെ എന്നെ നോക്കി…

“ഏയ്‌…. അങ്ങനെയല്ല…. നീയെപ്പഴും ഹാപ്പിയായി, കൂളായി ഇരിക്കണം ന്നാ എനിക്ക്…. നിന്റെ മുഖത്ത് എപ്പഴും സന്തോഷം കാണണം, കരിനീലമിഴിക്കളിലെ ഈ തിളക്കം, ചുണ്ടിലെ നിറഞ്ഞ ചിരി….

പക്ഷേ നിന്റെ ഇപ്പോഴത്തെ ഈ സന്തോഷത്തിന്റെ പിറക്കിൽ ഞാനറിയാതെ എന്തോ ഒരു കാരണംണ്ട്… അതാ,,, അതെന്താന്നാ എനിക്ക് മനസ്സിലാവാത്തത്…??? ”

സിദ്ധു നിറഞ്ഞ ചിരിയോടെ പറഞ്ഞതും സംശയത്തോടെ ചോദിച്ചതും കേട്ട് ഞാൻ വാ പൊത്തി പൊട്ടിച്ചിരിച്ചു…. കുറേ ചിരിച്ഛ് അടക്കി പിടിച്ഛ് ഞാനാവനെ നോക്കി….

ഒരുമാതിരി യക്ഷി പിടിച്ച പോലെ ഞാൻ ഇരുന്ന് വലിയ വായിൽ ചിരിക്കുന്നത് അത്ഭുതത്തോടെ നോക്കുന്ന സിദ്ധുന്റെ കണ്ണിലേക്ക് നിറഞ്ഞ പുഞ്ചിരിയോടെ  നോക്കി, അവന്റെ ഷർട്ടിൽ ചുഴറ്റി പിടിച്ഛ് എന്റെ അടുത്തേക്ക് വലിച്ചു….

“സിദ്ധുന്ന് അറിയണോ ആ കാരണം എന്താന്ന്…???”

പ്രണയത്തോടെ ഞാൻ ചോദിച്ചത് കേട്ട് അറിയണം ന്ന അർത്ഥത്തിൽ ആകാംഷയോടെ സിദ്ധു പയ്യെ തലയനക്കി… പാവത്തിന്റെ തലയിലെ കിളികളൊക്കെ കൂടും കുടുക്കയും എടുത്ത് സ്ഥലം വിട്ടെന്ന് തോന്നുന്നു…..

” എങ്കിൽ കണ്ണടയ്ക്ക്…???”

അവനെ വിട്ട് മാറി നിന്ന് ഗമയിൽ ഞാൻ പറഞ്ഞതും സിദ്ധുന്റെ മുഖത്ത് വീണ്ടും സംശയം നിറഞ്ഞു…..

“ങേ,,,,എന്താ…????”

അന്തം വിട്ട് സിദ്ധു ചോദിച്ചത് കേട്ട് ഞാൻ വീണ്ടും പറഞ്ഞു….

“ജസ്റ്റ് ക്ലോസ് യൂർ ഐസ്..???”

എന്റെ നോട്ടവും ചിരിയും പറച്ചിലുമൊക്കെ കേട്ട് ഒരു നേടുവീർപ്പോടെ വായിലൂടെ നിശ്വസിച്ഛ് തലകുലുക്കി സിദ്ധു കണ്ണുകളടച്ചു…..

കണ്ണടയ്ച്ഛ് ഇരിക്കുന്ന അവനെ ഒരു നിമിഷം നോക്കി ചിരിച്ഛ് അവൻ കാണാതെ കയ്യിൽ കരുതിയ ചെറിയ സമ്മാനപ്പൊതി അവന്റെ കയ്യിലേക്ക് വെച്ഛ് കൊണ്ട് ഞാൻ പയ്യെ പറഞ്ഞു……

“എന്റെ കോന്തൻ സിദ്ധേട്ടന് ഒരായിരം പിറന്നാൾ ആശംസകൾ….!!!!”

കണ്ണടയ്ച്ഛ് ഇരിക്കുന്ന അവനെ ഒരു നിമിഷം നോക്കി ചിരിച്ഛ് അവൻ കാണാതെ കയ്യിൽ കരുതിയ ചെറിയ സമ്മാനപ്പൊതി അവന്റെ കയ്യിലേക്ക് വെച്ഛ് കൊണ്ട് ഞാൻ പയ്യെ പറഞ്ഞു……

“എന്റെ കോന്തൻ സിദ്ധേട്ടന് ഒരായിരം പിറന്നാൾ ആശംസകൾ….!!!!”

~~~~~~~~~~~~~~~~~~~~~~~~~~~~~~~

കയ്യിലേക്ക് എന്തോ വെച്ഛ് തന്ന് അവൾ പറഞ്ഞത് കേട്ട് അത്ഭുതത്തോടെ ഞൊടിയിടയിൽ ഞാനെന്റെ കണ്ണുകൾ വലിച്ഛ് തുറന്നു…. ഉള്ളം കൈയിൽ അവൾ വെച്ഛ് തന്ന കുഞ്ഞു സമ്മാനപ്പൊതിയിലേക്കായിരുന്നു കണ്ണുകൾ ആദ്യം പതിഞ്ഞത്… സന്തോഷത്തോടെ എന്നെ നോക്കി തൊട്ട് മുന്നിൽ ഇരിക്കുന്ന അനൂനെ,  ആവേശത്തോടെ കൈ രണ്ടും വിടർത്തി കെട്ടിപ്പിടിക്കാൻ ഒരുങ്ങുമ്പഴാണ് എനിക്ക് ഇന്നത്തെ ഡേറ്റ് ഓർമ വന്നത്…. ഞൊടിയിടയിൽ കൈ താഴ്ത്തി ഞാനവളെ നോക്കി….

“വെയിറ്റ്……!!!! ഇന്ന് 26th അല്ലല്ലോ,,, പിന്നെ എങ്ങനാ എന്റെ ബർത്ത്ഡേ ആവാ…..????

You are mistaked maa dear,,,,,, But don’t worry…. ഞാൻ ആരോടും പറയില്ല ട്ടോ…. സാരല്ല പോട്ടെ…..!!!!”

ഞാൻ ഗമയിൽ അവൾക്ക് തെറ്റ് പറ്റിയ പോലെ ഇത്രയും പറഞ്ഞിട്ടും അനു നിറഞ്ഞ ചിരിയോടെ എന്നെ നോക്കി ഇരുന്നു….

“ഹലോ,,,, മൈ ഡിയർ കോന്തൻ കണാരാ,,,, വെയിറ്റ് ഞാൻ ഒന്ന് പറയട്ടെ…

എന്റെ നേരെ കൈയുയർത്തി കാണിച്ഛ് അനു പറഞ്ഞു…

“അതേയ്,,,,, ഞാൻ എന്താ പറഞ്ഞത്,,,,, പിറന്നാൾ ആശംസകൾന്നല്ലേ, അല്ലാതെ ഹാപ്പി ബർത്ത്ഡേന്നല്ലല്ലോ…..???? ആണോ….?????”

സംശയത്തോടെ ഒറ്റപുരികം പൊക്കി അനു ചോദിച്ചത് കേട്ട് ഞാൻ അല്ലെന്ന് തലായട്ടി….

“മലയാള മാസം അനുസരിച്ച് ഇന്നാണ് കുട്ടന്റെ പിറന്നാൾ മനസ്സിലായോ….???”

എന്റെ താടിയിൽ പിടിച്ഛ് കൊഞ്ചിച്ഛ് അനു പറഞ്ഞത് കേട്ട് ഞാൻ നല്ലോണം ചമ്മി നാറി… ഇതാണ്‌ തോക്കിൽ കയറി വെട്ടി വെക്കരുതെന്ന് പറയുന്നത്….!!!ഛേ…. വെറുതെ നാണം കെട്ട്….

“Ooh,,,,,, I see,,,,,,  അങ്ങനെ….. എനിക്കീ മലയാള മാസം ഡേറ്റൊന്നും നോക്കാൻ അറിയില്ല….. സോറി……!!!!!”

സൈക്കിളിൽ നിന്ന് വീണ പോലെ  അനൂനെ നോക്കി ഇളിച്ഛ് കാട്ടി ചടപ്പോടെ ഞാൻ പറഞ്ഞത് കേട്ട് അനു ഗമയിൽ എന്നെ നോക്കി….

“Ooh,,,,,, don’t worry man….. ഞാൻ ആരോടും പറയില്ല…. അതാലോചിച്ഛ് ടെൻഷനാവണ്ട,,, cool….!!! എന്നലും ചമ്മിയ ഈ മുഖം കാണാൻ നല്ല രസം….!!!”

ഞാൻ അവളോട് അടിച്ച ഡയലോഗ് അതുപോലെ എന്നോട് പറഞ്ഞത് കേട്ട് ഞാൻ ചടപ്പോടെ കണ്ണിറുക്കിടയച്ഛ് എരിവ് വലിച്ചു…. അത് കണ്ട് ചിരിയോടെ അനു എന്റെ മുന്നിലെ മുടിയിൽ സ്നേഹത്തോടെ കിള്ളി….

കയ്യിലെ ഗിഫ്റ്റിലേക്ക് ശ്രദ്ധിച്ഛ് ഞാനത് കൈയിലെടുത്ത് വീണ്ടും അവളെ നോക്കി…..

“മ്മ്മ്,,,,,,ഭയങ്കരീ…..!!!! ഞാൻ അറിയാതെ ഗിഫ്റ്റ് വാങ്ങി, എന്നെ കാണിക്കാതെ അതിവിടം വരെ എത്തിച്ചല്ലേ….????
Not bad….!!!!!”

ഗിഫ്റ്റ് മൊത്തത്തിൽ കറക്കി നോക്കി പുരികം പൊക്കി ഞാൻ പറഞ്ഞത് കേട്ട് ഇല്ലാത്ത കോളർ പൊക്കി അനു ഗമയിൽ ഇരുന്നു….

“ഇന്നോളം സിദ്ധുന് കിട്ടിയതിൽ വെച്ച് The most precious ഗിഫ്റ്റ് ഇതായിരിക്കും…. ഇതിലും വലിയൊരു ഗിഫ്റ്റ് നിനക്ക് തരാൻ എനിക്ക് ഒരിക്കലും കഴിയുമെന്ന് തോന്നുന്നില്ല….”

ഗിഫ്റ്റ് തുറക്കുന്നതിന് മുന്നോടിയായി അനു നിറഞ്ഞ ചിരിയോടെ സൗമ്യമായി പറഞ്ഞത് കേട്ട് ഞാനവളെ ആകാംഷയോടെ നോക്കി….

“ഹംബോ,,,,, അത്രക്ക് വല്യ ഗിഫ്റ്റാണോ….?”

ഞാൻ സംശയത്തോടെ ചോദിച്ചത് കേട്ട് അനു കണ്ണടയ്ച്ഛ് ആഹ് ന്ന അർത്ഥത്തിൽ മൂളി…

” നിന്റെ പിറന്നാൾ ദിനത്തിൽ തന്നെ ഇങ്ങനെയൊരു ഗിഫ്റ്റ് തരാൻ കഴിഞ്ഞതിൽ ഞാൻ ഒരുപാട് ഹാപ്പിയാണ്….”

അനു വീണ്ടും പറഞ്ഞത് കേട്ട് ഇതിലെന്തായിരിക്കും ന്നുള്ള ആകാംഷ എനിക്ക് കൂടി കൂടി വന്നു… ഒരു ദീര്ഘ ശ്വാസം വലിച്ചെടുത്ത് ഞാൻ പൊതിയഴിക്കാൻ തുടങ്ങി….

“”ആയിരം കോടി നക്ഷത്രങ്ങളേയും, നിലാവ് പരത്തുന്ന പൂർണ ചന്ദ്രനേയും തിരയടിക്കുന്ന സാഗരത്തെയും സാക്ഷിയാക്കി എന്റെ ഭാര്യ എനിക്ക് ആദ്യമായി തരുന്ന സമ്മാനം ഞാൻ ഇതാ തുറക്കുന്നു….””

~~~~~~~~~~~~~~~~~~~~~~~~~~~~~~

ഇത്രയും പറഞ്ഞ് ആവേശത്തോടെ പൊതിയഴിക്കുന്ന സിദ്ധുനേയും ഗിഫ്റ്റ് കാണുമ്പോ അവന്റെ മുഖത്ത് ഉണ്ടാവുന്ന ഭാവങ്ങളേയും കാണാൻ ആകാംക്ഷയോടെ ഞാനവനെ ഉറ്റു നോക്കി….

വലിയ ക്യൂരിയോസിറ്റിയോടെ വേഗത്തിൽ ബോക്‌സ് തുറന്ന് ഗിഫ്റ്റ് കണ്ടതും ഞാൻ പ്രതീക്ഷിച്ച പോലെ കാറ്റൊഴിഞ്ഞ ബലൂണ് കണക്കെ അവന്റെ മുഖം വാടി…

 

“ഛെ,,,,,, ന്റെ അനൂ…. കഷ്ടംണ്ട് ട്ടോ….
ഞാൻ എത്ര പ്രതീക്ഷയോടെ തുറന്ന് നോക്കിയതാ,,,, ഇത് ഒരുമാതിരി വല്ലാത്ത ചെയ്തായി പോയി….!!! മനുഷ്യനെ ഇങ്ങനെ പറ്റിക്കരുത്….!!!”

മുഷിച്ചിലോടെ സിദ്ധു പറഞ്ഞത് കേട്ട്  ഞാനവനെ നോക്കി…. സിദ്ധുന്റെ  ഈ പ്രതികരണം ഞാൻ പ്രതീക്ഷിച്ചതാണ്…

“മ്മ്മ്…എന്തേയ്……???
സിദ്ധുന് ഇഷ്ടായില്ലേ……????”

മായാത്ത ചിരിയോടെ ഞാൻ ചോദിച്ചതും സിദ്ധു മുഖം വീർപ്പിച്ഛ് എന്നെ നോക്കി….

“ഇതോ…..????? ഇഷ്ടൊക്കെ ആയി…. പക്ഷേ,,,,, എനിക്ക് തരാൻ പറ്റുന്നതിൽ എറ്റവും വലിയ precious ഗിഫ്റ്റ്ന്നൊക്കെ പറഞ്ഞപ്പോ ഞാൻ മറ്റെന്തൊക്കെയോ പ്രതീക്ഷിച്ചു… എന്തായാലും നീ പറഞ്ഞത് സത്യാ,,, ഇന്നേളം ഇങ്ങനെയൊരു ഗിഫ്റ്റ് എനിക്ക് കിട്ടിയിട്ടില്ല…..!!!!”

നിറഞ്ഞ പുച്ഛത്തോടെ സിദ്ധു പറഞ്ഞത് കേട്ട് കടലിലേക്ക് നോക്കി ഞാൻ ചിരിച്ചു…

“സത്യം പറനൂ,,, ഇത്,,, ഇത് നീ എനിക്ക് വേണ്ടി തന്നെ വാങ്ങിയതാണോ…???
ഇത് തന്നെയാണോ നീ വാങ്ങിയത്,,,, ഗിഫ്റ്റ് പാക്ക് ചെയ്തപ്പഴോ,എടുത്തപ്പോ മറ്റോ മാറി പോയോ……????”

ഗിഫ്റ്റിലേക്ക് നോക്കി സംശയത്തോടെ സിദ്ധു ചോദിച്ചത് കേട്ട് ഞാൻ ചിരിച്ഛ് പോയി…. എന്റെ പെരുമാറ്റവും ചിരിയും ഗിഫ്റ്റും സംസാരവുമൊക്കെ കേട്ട് ശെരിക്കും വട്ടാവുന്നുണ്ട്…!!”

“മ്മ്മ്,,,,മ്മ്മ്… അല്ലേയല്ല…. ഇത് തന്നെയാ ഞാൻ വാങ്ങിയത്…. നിനക്ക് വേണ്ടി ഒരുപാട് ആഗ്രഹത്തോടെ, സന്തോഷത്തോടെ, സ്നേഹത്തോടെ, ഒരുപാട് തിരഞ്ഞ് മോഹിച്ച് വാങ്ങിയതാ…

ഇഷ്ടായില്ലെങ്കിൽ വേണ്ട,,, വിട്ടേക്ക്….???”

നിറഞ്ഞ ചിരിയോടെ ഞാൻ പറഞ്ഞതും സിദ്ധു വീണ്ടും ഗിഫ്റ്റിലേക്ക് നോക്കി അത് കയ്യിലെടുത്തു….

“ഏയ്‌,,,,, അങ്ങനെയല്ലടാ….. എനിക്ക് ഇഷ്ടായി….. ഒരുപാട് ക്യൂട്ടായിട്ടുണ്ട്….
Really i like it…!!!!

പക്ഷേ,,,, എന്നാലും ഇങ്ങനെ ഒരു ഗിഫ്റ്റ് നീ എനിക്ക് തന്നത് എന്തിനാന്നാ,,,,, എനിക്ക് മനസ്സിലാവാതത്….???? സത്യയിട്ടും നീ ഇത് എനിക്കായിട്ട് തന്നെ വാങ്ങിയതാണോ….??

സിദ്ധു വീണ്ടും സംശയത്തോടെ ഗിഫ്റ്റ് തലങ്ങും വിലങ്ങും നോക്കി ചോദ്യം ആവർത്തിച്ചത് കേട്ട് എനിക്ക്  ദേഷ്യം വന്നു….

“ആഹ്ഡാ കോന്തൻ കണാരാ….
നിനക്കായി വാങ്ങിയ ബർത്ത് ഡേ ഗിഫ്റ്റ് തന്നായിത്….!!!!

ഇങ്ങനെയൊരു ഗിഫ്റ്റ് നിനക്കല്ലാതെ മറ്റാർക്കെങ്കിലും കൊണ്ട് കൊടുക്കാൻ പറ്റോ എനിക്ക്…..???
ഇങ്ങനെയൊരു ഇഡിയറ്റ്…..!!!”

~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഇത്രയും കുറച്ഛ് ദേഷ്യത്തോടെ പറഞ്ഞ് അനു ബെഞ്ചിൽ നിന്ന് എണീറ്റ് തിരയിലൂടെ മുന്നോട്ട് നടന്നു….

എന്നലും അനു എന്തിനാ ഇങ്ങെയൊരു ഗിഫ്റ്റ് എനിക്ക് തന്നത്…..???? സംശയം അങ്ങോട്ട് മാറുന്നില്ലല്ലോ…???

ഓഓഓഹ്…..സോറി സംശയത്തിന്റെ പുറക്കെ പോയി നിങ്ങളോട് ഗിഫ്റ്റ് എന്താ ന്ന് പറയാൻ മറന്നു…..

നല്ല ഭംഗിയുള്ള, ക്യൂട്ടായ, പഞ്ഞി പോലെ മൃദുലമായ വെള്ളയും കറുപ്പും ചേർന്ന ഒരു സെറ്റ് കുഞ്ഞു ഷൂ ആയിരുന്നു അനു എനിക്ക് തന്ന ഗിഫ്റ്റ് ബോക്സിൽ…… ന്യൂ ബോർണ് ബേബീസിന് മാത്രം ഇട്ടാൻ പറ്റുന്ന ചെറിയ രണ്ടെണ്ണം… ഇനി നിങ്ങൾ തന്നെ പറ,,, അനു എന്തിനാ ഇതെനിക്ക് ഗിഫ്റ്റ് ചെയ്തത്….?????

ഭാര്യ ഭർത്താവിന് കൊടുക്കുന്നതിൽ വെച്ച് എറ്റവും മനോഹരമായ ഗിഫ്റ്റ് ആണെന്നാണ് അനു പറഞ്ഞത്….
The very most precious one…… But this….????

നിറഞ്ഞ ചിരിയോടെയാണ് അവളെനിക്ക് ഗിഫ്റ്റ് തന്നതും പറഞ്ഞതുമൊക്കെ….. അവള് ഹാപ്പിയാവാന്നുള്ള കാരണവും ഇതാണ്…

തിരയിലൂടെ നടക്കുന്ന അവളേയും അവള് പറഞ്ഞ വോർഡ്സും, ഗിഫ്റ്റുമൊക്കയൊന്ന് ഞാൻ മനസ്സിരുത്തി കൂട്ടി വായിച്ചു… പിന്നെ ഓരോട്ടമായിരുന്നു നടന്ന് പോകുന്ന അനൂന്റെ അടുത്തേക്ക്….. എനിക്ക് മാത്രം അവൾക്ക് തരാൻ കഴിയുന്ന ഗിഫ്റ്റ്….!!!!

കിതപ്പോടെ അവളെ മുന്നിൽ പോയി കാൽ മുട്ടിൽ കൈ കുത്തി നിന്ന് മുഖമുയർത്തി അവളെ നോക്കി….. നറു ചിരിയോടെ തലകുനിച്ഛ് താഴേയ്ക്ക് നോക്കി നിൽക്കുന്ന അനൂന്റെ രണ്ട് ഷോള്ഡറിലും ഞാൻ കൈ വെച്ചു….

“അനൂ……???”

മിടിപ്പേറുന്ന ഹൃദയവും കിതപ്പേറുന്ന ശ്വാസവും അടക്കിപ്പിടിച്ഛ് വർദ്ധിച്ച ആകാംഷയോടെ ഞാനവളെ വിളിച്ചു….

“മ്മ്മ്…..!!!!!”

വറ്റി വരളുന്ന തൊണ്ടയിലൂടെ ഉമിനീരിറക്കി എന്റെ മുഖത്തേക്ക് നോക്കാതെ മൂളുന്ന അവളുടെ മുഖത്തേക്ക് കുനിഞ്ഞ് ഞാൻ വീണ്ടും ചോദിച്ചു….

“സത്യം….???”

“എന്ത്…???”

കപട സംശയത്തോടെ എന്റെ മുഖത്തേക്ക് നോക്കി അനു തിരിച്ഛ് ചോദിച്ചത് കേട്ട് ഞാൻ അടക്കാൻ കഴിയാത്ത എക്‌സൈറ്റ്മെന്റോടെ അവളെ പിടിച്ഛ് കുലുക്കി….

“പൊട്ടിക്കാളി കുരുപ്പേ,,,, പറ…. റീലി….????”

*”ആഹ്‌ഡോ കോന്താ,,,,,, താനൊരു അച്ഛനാവാൻ പോവാ…!!!!!”*

അനു എന്റെ മുഖത്ത് നോക്കി കുറുമ്പോടെ പറഞ്ഞത് കേട്ട് ഒരു നിമിഷം എന്താ, അങ്ങനെയാ ന്ന് അറിയാതെ ഞാൻ മരവിച്ഛ് നിന്ന് പോയി…. സന്തോഷമോ, ആഹ്ലാദമോ, സങ്കടോ, കരച്ചില്ലോ അങ്ങനെ എതൊക്കെയോ തോന്നുന്നു…. കയ്യും കാലും ശരീരമൊക്കെ സന്തോഷം കൊണ്ട് വിറയ്ക്കുന്നു… എക്‌സൈറ്റ്മെന്റ് കാരണം തളർന്ന് പോകുന്നു….

ഒരു നിമിഷം പോലും പാഴാക്കാതെ അനൂനെ ഇറുക്കി കെട്ടിപിപ്പിടിക്കുമ്പോ സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…. അനൂന്ന് എനിക്ക് തരാൻ കഴിയുന്നതിൽ വെച്ഛ് ഏറ്റവും വലിയ ഗിഫ്റ്റ് ഞങ്ങളെ കുഞ്ഞ്…. എന്റേയും അനൂന്റേയും അംശം….!!!!

~~~~~~~~~~~~~~~~~~~~~~~~~~~~~~

സിദ്ധു ഓടി വന്ന് മുന്നിൽ നിന്നപ്പോ തന്നെ അവന് ഏകദേശം സംഭവം ഓടിയെന്ന് എനിക്ക് മനസ്സിലായിരുന്നു…. അതോണ്ടാണോ എന്തോ,,, മുഖമുയർത്തി അവനെ നോക്കാൻ എനിക്ക് വല്ലാത്ത നാണം തോന്നി…

സിദ്ധു കുലുക്കി വിളിച്ഛ് ചോദിച്ചത് കേട്ട് അവന്റെ മുഖത്തേക്ക് നോക്കുമ്പോ എക്സൈറ്റ്മെന്റും ആകാംക്ഷയും കൊണ്ട് അവന്റെ കണ്ണുകൾ വെട്ടിത്തിളങ്ങിയിരുന്നു….

കുറുമ്പോടെ ഞാൻ പറഞ്ഞ് തീർന്നതും കുറച്ഛ് നേരം അവനെന്നെ കണ്ണെടുക്കാതെ നോക്കി നിന്നു…  ആവേശത്തോടെയെന്നെ ഇറുക്കി പുണരുമ്പോ ആ കണ്ണുകൾ നിറഞ്ഞ് തൂവിയത് ഞാൻ കണ്ടിരുന്നു….

സന്തോഷത്താൽ എന്റെ കണ്ണുകളും നിറഞ്ഞു… അടർന്ന് മാറി എന്റെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത്  ഉമ്മകൾ കൊണ്ട് മൂടുമ്പോ എനിക്ക് ഊഹിക്കമായിരുന്നു സിദ്ധു എത്രത്തോളം സന്തോഷവാനാണെന്ന്…..

വീണ്ടുമെന്നെ ഇറുക്കി കെട്ടിപ്പിടിച്ചു നിന്ന  സിദ്ധുനെ അടർത്തി മാറ്റുമ്പോ ഞാൻ കാണാതിരിക്കാൻ അവൻ കണ്ണുകൾ അമർത്തി തുടച്ചു..

“അയ്യേ….!!!! മോശം മോശം,,,,,

ആരെങ്കിലും ഓടി വരണേ,,,, വാച്ച്മാൻ ചേട്ടാ,,,,,, ഓടിവായോ,,,,, ദേ നോക്കിയേ,,, The most well know business tycoon സിദ്ധാർത്ഥ് സേതുമാധവൻ കരയുന്നു…… ആർക്കെങ്കിലും കാണാണെങ്കിൽ വേഗം വന്നോ…???  നീലക്കുറിഞ്ഞി പൂക്കുന്ന പോലെ സംഭവിക്കുന്നതാണ്… കാണാണെങ്കിൽ വേഗം ഓടി വായോ…!!!!”

കണ്ണ് തുടയ്ക്കുന്ന സിദ്ധുനെ  കളിയാക്കി ചുറ്റിലും നോക്കി ഞാൻ വിളിച്ഛ് പറഞ്ഞത് കേട്ട് നിറയുന്ന കണ്ണോടെ അവനെന്നെ നോക്കി….

“പോടീ,,, പട്ടിപ്പെണ്ണേ…..!!!!”

കുറുമ്പോടെ പറഞ്ഞ് സിദ്ധു ആർത്തിരമ്പുന്ന കടലിനെ നോക്കി വിളിച്ഛ് കൂവി….

*” Now,,,, From this moment on, I am the most happiest man in the whole world……. Because,,,,. Am going to be a super hero…..”*

തിരയടിച്ഛ് കയറുന്ന സാഗരത്തെ നോക്കി ആർത്ത് വിളിച്ഛ് കൂവുന്ന സിദ്ധുനെ നോക്കി ആശ്ചര്യത്തോടെ ഞാൻ വാ പൊത്തിപ്പിടിച്ചു….

“സിദ്ധു…… എന്തായിത്….???? ആരെങ്കിലും കേൾക്കും,,,, വട്ടാന്ന് പറഞ്ഞ് ഓടിവരും ട്ടോ….????”

വീണ്ടും വീണ്ടും ആർത്ത് കൂക്കി വിളിക്കുന്ന അവന്റെ അടുത്തേക്ക് നടന്ന് ചുറ്റും നോക്കി ഞാൻ പറഞ്ഞത് കേട്ട് സിദ്ധുയെന്നെ പൊക്കിയെടുത്തു ഉയർത്തി…

“കേൾക്കട്ടെ,,,, എല്ലാരും കേൾക്കട്ടെ…. വട്ടനെന്നോ, പൊട്ടനെന്നോ എന്ത് വേണെങ്കിലും വിളിക്കട്ടെ….. Really i don’t care…..!!!!!”

മുഖമുയർത്തി എന്നെ നോക്കി സിദ്ധു വീണ്ടും വിളിച്ഛ് കൂവിയതും ഞാൻ ചെവി രണ്ടും പൊത്തിപ്പിടിച്ചു….

“അയ്യോ,,,,, സിദ്ധു ഇങ്ങനെ ഒച്ചവെക്കല്ലേ പ്ലീസ്….. ആരെങ്കിലും ഓടി വരും…. എന്നെ താഴെ നിർത്ത്….”

ചടപ്പോടെ ചുറ്റും നോക്കി ഞാൻ അവനോട് പറഞ്ഞെങ്കിലും സിദ്ധു ഇല്ലെന്ന് തലയാട്ടി…..

“സിദ്ധേട്ടാ,,, പ്ലീസ് എന്നെ താഴെയിറക്ക്… ദേ എനിക്ക് തല കറങ്ങും ട്ടോ….???”

ഞാൻ മുഖം കൂർപ്പിച്ഛ് പറഞ്ഞതും സിദ്ധു എന്നെ പതുക്കെ താഴിയിറക്കി…. ഞാൻ കപട ദേഷ്യത്തോടെ അവനെ കുറുക്കനെ നോക്കിയതും സിദ്ധു എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു….

“രാധൂ,,,,, എനിക്കറിയില്ലെടാ…. എനിക്ക്…. എനിക്ക് എന്തൊക്കെയോ ചെയ്യാൻ തോന്നുന്നു…. ആർത്ത് വിളിക്കാൻ, ഈ ലോകത്തിലെ സകലത്തിനോടും ഉറക്കെ വിളിച്ഛ് കൂവൻ തോന്നുന്നു….

I love you Anu….. I love you so much…. എനിക്കറിയില്ല നിന്നോടെന്താ, എങ്ങനെയാ പറയേണ്ടതെന്ന്..???

പക്ഷേ നീ പറഞ്ഞ ഒരു കാര്യം തെറ്റാ,,,,, എനിക്ക് കിട്ടിയതിൽ വെച്ഛ് ഏറ്റവും വലിയ ഗിഫ്റ്റ് ഇതല്ല…..!

സിദ്ധു പറഞ്ഞത് കേട്ട് ഞാനവന്റെ മുഖത്തേക്ക് മനസ്സിലാവാത്ത പോലെ ഉറ്റുനോക്കി…

“എനിക്ക് കിട്ടിയതിൽ വെച്ഛ് ഏറ്റവും വലിയ ഗിഫ്റ്റ് നീയാ…. നീ കഴിഞ്ഞേള്ളൂ എനിക്കാരും….. ഞാനും എന്റെ കുഞ്ഞും ഒരുപാട് ഭാഗ്യം ചെയ്ത് കാണണം, നിന്നെപ്പോലെ ഒരമ്മയെ ഭാര്യയെ കിട്ടാൻ…. എനിക്കും എന്റെ കുഞ്ഞിനും കിട്ടിയതിൽ വെച്ഛ് എറ്റവും വിലമതിക്കാനാവാത്തത് നീമാത്രാടാ….”

നിറയുന്ന കണ്ണോടെ ഇടറുന്ന സ്വരത്തോടെ സിദ്ധു പറഞ്ഞത് കേട്ട് ഞാനവനെ ദയനീയമായി നോക്കി….

“എന്താ സിദ്ധേട്ടാ ഇത്….?? എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്…???”

“പറയണം…. ഇങ്ങനെ തന്നെ പറയണം….!!!! വന്നേ,,,, ഞാനെന്റെ കുഞ്ഞിനെയൊന്ന് നോക്കട്ടെ…!!”

ഉത്സാഹത്തോടെ പറഞ്ഞ് സിദ്ധു എന്നെ കരയിലേക്ക് നടത്തിച്ചു… എന്റെ അടുത്ത് പൂഴിയിൽ മുട്ട്കുത്തിയിരുന്ന്  വയറിന് മുകളിലെ സാരി വകഞ്ഞുമാറ്റി ആവേശത്തോടെ കാത് വയറിനോട് ചേർത്ത് വെച്ചു….

അവന്റെ മുടിയിഴകളിൽ തഴുകി തലോടി ഞാൻ അവന്റെ പ്രവർത്തിക്കളെ നോക്കി….. അവന്റെ കുഞ്ഞ് താടി രോമങ്ങൾ വയറിൽ ഉരസി ഇക്കിളി കൂടിയതും എന്റെ മേലാക്കെ കോരി തരിത്തു….

“വല്ലതും കേട്ടോ…..???”

നിരാശയോടെ തലയുയർത്തി നോക്കിയ അവനോട് ഞാൻ ചോദിച്ചതും അവൻ കൊച്ഛ് കുഞ്ഞിനെ പോലെ ചുണ്ട് പിളർത്തി….

“മ്മ്മ്…. മ്മ്മ്…!!!!

സങ്കടത്തോടെ ഇല്ലെന്ന് തലയാട്ടുന്ന സിദ്ധുനെ കണ്ട് ഞാൻ വാ പൊത്തി പൊട്ടിച്ചിരിച്ചു…. വയറിൽ അരുമായായി ചുണ്ട് ചേർത്ത് സ്നേഹത്തോടെ പതിയെ ചുംബിച്ഛ് സിദ്ധു എണീറ്റ് നിന്നതും ഞാൻ സിദ്ധുന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്ന് നിന്നു….

“ഇപ്പോ പറ,,, എന്റെ ഗിഫ്റ്റ് ഇഷ്ടായോ…..???”

ഞാൻ ചോദിച്ചത് കേട്ട് സിദ്ധു എന്നെ ഒന്നൂടെ കെട്ടിപ്പിടിച്ഛ് നെറുകയിൽ ചുംബിച്ചു….

“ഇഷ്ടയോന്നോ…. ഒരുപാടൊരുപാട്….!!!!! ഈ ലോകത്തെ മറ്റെന്തിനേക്കാളും കൂടുതൽ….!!!!”

സിദ്ധു പറഞ്ഞത് കേട്ട് ഞാനവനെ മുഖമുയർത്തി  നോക്കി

“എന്നെക്കാളും…….???”

“പിന്നേ…. നിന്നേക്കാ……ളേറെ…..!!!”

നീട്ടിവലിച്ഛ് സിദ്ധു പറഞ്ഞത് കേട്ട് അവനെ കുറുക്കനെ നോക്കി ഞാൻ അമർത്തി മൂളിയതും, ഞാൻ നോക്കുന്ന പോലെ അവനും എന്നെ തിരിച്ഛ് നോക്കി മൂളി… പരസ്പരം ഒരുപോലെ നോക്കിയതും ഞങ്ങൾ രണ്ടാളും പൊട്ടിച്ചിരിച്ചു….

” നീയല്ലേ പട്ടിപ്പെണ്ണേ എന്റെ ഫസ്റ്റ് ബേബി….!!!!”

സിദ്ധു സ്നേഹത്തോടെ എന്റെ കവിളിൽ കുലുക്കി പറഞ്ഞത് കേട്ട് അവന്റെ ഒന്നൂടെ നെഞ്ചോരം ചാരി ചേർന്ന് നിന്ന് ഷർട്ടിന്റെ ബട്ടണിൽ വിരൽ ചുറ്റി….

“എന്നാ എനിക്കൊരു ഐസ് ഒരത്തി വാങ്ങി താ….???”

“എന്താ….???”

എന്നെ അടർത്തി മാറ്റി സിദ്ധു ഗൗരവത്തോടെ ചോദിച്ചത് കേട്ട് ഞാൻ നിക്ഷ്കളങ്കമായി അവനെ നോക്കി….

“ഐസ് ഒരത്തി….???”

“അയ്യട,,,,, ഒരു ഐസ് ഒരത്തി….. ഇനി അത്തരം കണ്ട വൃത്തിക്കേടൊക്കെ കഴിക്കാന്ന് മോളെ സ്വപ്നത്തിൽ പോലും വിചാരിക്കണ്ട കേട്ടല്ലോ….??? വാ വീട്ടിൽ പോവാ… മഞ്ഞൊന്നും കൊള്ളണ്ട…. വാ….. ”

എന്നെയും കൂട്ടിപ്പിടിച്ചു കാറിന്റെ അടുത്തേക്ക് നടത്തിച്ഛ് സിദ്ധു ഗൗരവത്തോടെ പറഞ്ഞത് കേട്ട് ഞാൻ അന്തം വിട്ട് നിരാശയോടെ അവനെ നോക്കി….

“അപ്പൊന്റെ ഐസൊരത്തി…????”

“ഒരു ഒരത്തിയും ഇല്ല….. വേഗം കാറിന്റെ അടുത്തേക്ക് നടന്നേ…????”

സിദ്ധു ദേഷ്യപ്പെട്ടതും ഞാനവന്റെ കൈ തട്ടി മാറ്റി…..

“കണ്ടോ,,,, കണ്ടോ കുഞ്ഞായില്ല….  ഇപ്പൊ തന്നെ സ്നേഹം കുറഞ്ഞു…. ചീത്ത പറയുന്നത് കേട്ടില്ലേ… ആയിക്കോട്ടെ ആയിക്കോട്ടെ…. അല്ലെങ്കിലും നിങ്ങൾക്ക് എന്നോട് ഒരു സ്നേഹവുംല്ലാ…. എനിക്കറിയാം…

കപട സങ്കടത്തോടെ മുഖം വീർപ്പിച്ഛ് കൈ കെട്ടി തിരിഞ്ഞ് നിന്ന് ഞാൻ പറഞ്ഞു…. ഇങ്ങനെയൊന്നും പറഞ്ഞില്ലെങ്കിൽ ഈ കോന്തൻ വാങ്ങി തരില്ല….

“അതൊന്നും കഴിക്കാൻ പാടില്ലനൂ…. അതൊക്കെ, എങ്ങനെ, ഇവിടുന്നാ, ഉണ്ടാക്കുന്നതാന്നൊക്കെ ആർക്ക് അറിയാ…. നിന്റെ ഹെൽത്ത് നന്നായാലല്ലേ നമ്മുടെ ബേബിന്റെ ഹെൽത്ത് നന്നാവൂ…”

സിദ്ധു കാര്യമായി പറഞ്ഞതും ഞാനവന്റെ മുഖത്തേക്ക് നോക്കി….

“ഒരു ഐസ് ഒരത്തി കഴിച്ചൂന്ന് വെച്ഛ് ഹെൽത്തിൻ ഒന്നും പറ്റില്ല…..”

വാശിയോടെ ഞാൻ പറഞ്ഞു….

“വേണ്ടന്ന് പറഞ്ഞാൽ വേണ്ട……”

സിദ്ധു കലിപ്പിൽ പറഞ്ഞതും ഞാൻ അറിയാതെ ഞെട്ടിപ്പോയി… ദേഷ്യത്തോടെ അവനെ നോക്കി മുഖം വെട്ടിച്ഛ് ഞാൻ വേഗത്തിൽ കാറിന്റെ അടുത്തേക്ക് അവനെ കൂട്ടാതെ നടന്നു….

കോന്തൻ….. ഒരു ഐസ് ഒരത്തി കഴിക്കാൻ ആശിച്ചു മോഹിച്ചു വന്നതാ… എന്നിട്ട് പറഞ്ഞത് കേട്ടില്ലേ,,,,  നല്ലതല്ല പോലും….. ജന്തു…..

കാറിന്റെ ഡോർ വലിച്ച് തുറന്ന് അകത്തേക്ക് കയറി ഇരുന്ന് തിരിച്ചും വലിച്ചടച്ചു….

ഇപ്പഴേ ഇങ്ങനെ,,,, അപ്പോ കുറച്ചൂടെ കഴിഞ്ഞാ ഇങ്ങേര് ഒന്നും തിന്നാൻ സമ്മതിക്കൂല്ലല്ലോ ന്റെ കൃഷ്ണാ…!!!!

ദേഷ്യത്തോടെ കാറിൽ ഇരുന്ന് പിറുപിറുതൊണ്ടിരിക്കുമ്പോ ദേ വരുന്നൂ ഒരു ഗ്ലാസ് എന്റെ മുന്നിലേക്ക്…. എനിക്ക് അപ്പഴേ അറിയായിരുന്നു സിദ്ധു വാങ്ങിച്ചോണ്ട് വരും ന്ന്,,, അത്തരം ഇമോഷണൽ സീനല്ലേ ഞാൻ വെച്ഛ് കാച്ചിയത്…. നമ്മളോടാ കളി….!!!!
അങ്ങനെ വഴിക്ക് വാ മോനെ….!!!

തുടരും……