02/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 31(2)

രചന – മഞ്ജിമ സുധി (അനു)

എന്നേ അടിമുടി ഒരുമാതിരി ഉഴിഞ്ഞു നോക്കി പ്രത്യേക ടോണിൽ പറഞ്ഞത് കേട്ട് അവന്റെ കൈ തട്ടിമാറ്റി മുകളിലെ റൂമിലേക്ക് കോണികയറി.’എടീ… ഇതിനെല്ലാം കൂടി നിനക്ക് ഞാൻ വെച്ചിട്ടുണ്ട്….. സിദ്ധുവാ ഈ പറയുന്നത്….. നോക്കിക്കോ… കാത്തിരുന്നോ’മനസ്സിൽ പറഞ്ഞു ഞാൻ റൂമിലേക്ക് കയറി ഇരുന്ന് വീണ്ടും വർക്കിലേക്ക് ശ്രദ്ധിച്ചു…
~~~~~~~~~~~~~~~~~~~~~~~
അമ്മേ…ചിരിച്ചു ചിരിച്ഛ് വയ്യണ്ട ആയി….ഹൂ വയറു വേദനനിക്കുന്നൂ…… ഹമ്മേ…അവന്റെ ചമ്മി നാറിയ തിരുമോന്ത കാണാൻ എന്ത് ഭംഗിയായിരുന്നു….അവന്റെ ആ രൂക്ഷമായ നോട്ടം,,,, എന്റെ കൃഷ്ണാ അന്നേരമെങ്ങാനും അവന്റെ കയ്യിൽ എന്നെ കിട്ടിയിരുന്നെങ്കിൽ എന്റെ എല്ല് വരെ പൊടിഞ്ഞു പോവുമായിരുന്നു,,,, അത്രയ്ക്ക് ദേഷ്യം ഉണ്ടായിരുന്നു മുഖത്ത്….കുറേ കളിയും ചിരിയും കഴിഞ്ഞ് ഞങ്ങള് വീണ്ടും പ്രാക്ടീസ് ഇറങ്ങി കുറച്ചു കഴിഞ്ഞതും പെട്ടെന്ന് മാനമാക്കെ കറുത്തിരുണ്ടു….. ഇതുവരെ കത്തി ജ്വലിച്ചു നിന്ന് സൂര്യൻ മേഘങ്ങൾക്കിടയിൽ മറയപ്പെട്ടു…. ശക്തമായ കാറ്റ് വീശിയടിച്ചതും മഴ തകർത്തു പെയ്തു തുടങ്ങിയിരുന്നു…….ഞങ്ങൾ വേഗം നടുതളത്തേക്ക് കാൽ ഇറക്കി കൊണ്ട് തിണ്ണയിൽ ഇരുന്നു….

ഇറയത് കൂടി ഓടിയൊഴുകി വരുന്ന മഴയെ ഞാൻ കൈക്കൾ നീട്ടി വരവേറ്റു… കുറേ കാലമായി മഴ പെയ്തിട്ട്, അതോണ്ട് തന്നെ ആ മഴയുടെ നാദവും തണുപ്പുമൊക്കെ എന്നിലേക്ക് ആവാഹിച്ചു കൊണ്ട് ഞാൻ മതിമറന്ന് തിണ്ണയിൽ നിന്ന് ഇറങ്ങി നടുകളത്തിന്റെ സൈഡിലേക്ക് നിന്നു……. ചെറിയ കുട്ടികളെക്കാൾ കഷ്ടത്തിൽ ഞാൻ മഴയെ നോക്കി നിന്ന് സന്തോഷത്തോടെ മനസ്സ് നിറഞ്ഞു ചിരിക്കുന്നത് കണ്ടതും എല്ലാരും എന്നെ അത്ഭുതത്തോടെ നോക്കി അന്തം വിട്ടുന്നത് കണ്ട് ഞാൻ വേഗം ഡീസന്റായി തിണ്ണയിൽ കയറി ഇരുന്ന് മുകളിലേക്ക് നോക്കി……..”അനൂന്ന് മഴ അത്രയ്ക്ക് ഇഷ്ടണോ….?” മീനു”ഇഷ്ടണോന്നോ….!!!!!!
അയ്യോ,,,, എനിക്ക് മഴാന്ന് പറഞ്ഞാൽ ഭ്രാന്താ…. ഒരുപാട്,,,,,,,,,,, ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടാ………
പറഞ്ഞറിക്കാൻ പറ്റാത്ത അത്രയും,,,, ഞാൻ എത്ര പറഞ്ഞാലും ചിലപ്പോ കുറഞ്ഞു പോകും അത്രയ്ക്ക് അത്രയ്ക്ക് ഇഷ്ടാ…….നിനക്ക് നിന്റെ അനന്തേട്ടനെ എത്ര ഇഷ്ടണോ,,,, അതിന്റെ ആയിരം പതിനായിരം കാക്കത്തൊള്ളായിരം ഇരട്ടി…….”

രണ്ട് കയ്യും നിവർത്തി കണ്ണടച്ഛ് മുഖത്തേക്ക് വീഴുന്ന മഴപാറൽ ആസ്വദിച്ചു ഇത്രയും പറഞ്ഞ് ഞാൻ കണ്ണ് തുറന്ന് മീനുനെ നോക്കി….”അനന്തേട്ടനോട് എനിക്കുള്ള ഇഷ്ടത്തിന് അങ്ങനെ അളവൊന്നും ഇല്ല…. അത്രയ്ക്ക് ഇഷ്ടാ…..”ചെറിയ കുശുമ്പോടെ മീനു പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു….. അനന്തേട്ടനും മീനുവുമായുള്ള കല്യാണം എന്നോ ഉറപ്പിച്ച് വെച്ചതാ….”ഹൊ…കുശുമ്പ് കണ്ടില്ലേ…. അത് പറഞ്ഞപ്പോ എന്തൊരു പ്രകാശാ ഈ കുഞ്ഞ് മുഖത്ത്…ഹമ്മേ…. ഇനി സൂര്യൻ ഒന്നും ഉദിക്കണ്ട,,, ആവശ്യത്തിൽ കൂടുതൽ പ്രകാശം ദേ ഇവിടെ ഉണ്ട്…… മമ്മം…..!!!!!!!””ഒന്ന് പോ അനു……..!!!
ഇത്രയ്ക്ക് ഇഷ്ടമുണ്ടായിട്ടാണോ നോക്കി നിൽക്കുനേ,,,,,
പോയ്‌ നനയി പെണ്ണേ…..!!!!”ഇതും പറഞ്ഞു പെണ്ണ് ഒരൊറ്റ തള്ളായിരുന്നു നടുകളത്തിലേക്ക്…
നല്ല കട്ടക്ക് പെയ്യുന്ന മഴയായതോണ്ട് ആ ഒരു നിമിഷം കൊണ്ട് തന്നെ ഞാൻ മൊത്തം നനഞ്ഞു……. ഞാൻ നനയുന്നത് നോക്കി വാ പൊത്തി ചിരിക്കുന്ന മീനുവിനെ പിടിച്ഛ് വലിച്ഛ് എന്റെ അടുത്തേക്ക് നിർത്തി,,,,,ഞാൻ നനഞ്ഞു ഇനി ഇപ്പൊ ആരും ഇവിടെ നനയാതെ ഇരിക്കണ്ട…

മീനു ആദ്യം കണ്ണുരുട്ടിയെങ്കിലും പിന്നെ ഞാനും അവളും കൂടി കയറി ഇരിക്കുന്ന എല്ലാത്തിനെയും പിടിച്ഛ് വലിച്ഛ് ഇറക്കാൻ തുടങ്ങി…. നിമ്മി, ചേച്ചിന്മാർ, മക്കൾസ് അങ്ങനെ എല്ലാരേയും പിടിച്ചിറക്കി നനയിപ്പിച്ചു….തളത്തിലെ വെള്ളം ഒഴുക്കി പോകാൻ ഒരു ചെറിയ ഹോൾ ഉണ്ട് സൈഡിൽ ഒരു പഴകിയ തുണികൊണ്ട് ഞങ്ങൾ ആദ്യം ഹോൾ അങ്ങോട്ട് അടച്ചു…പിന്നെ വെള്ളം തേവിയും തെറിപ്പിച്ചും അവിടെ നിന്ന് മഴക്കൊണ്ട് തിരുവാതിര കളിയായിരുന്നു…. മഴ തോർന്നും ഞങ്ങൾ കളി തുടർന്ന്…അധികം വൈകാതെ എന്നത്തേയും പോലെ ചെറിയമ്മ വന്ന വഴക്ക് പറഞ്ഞതും ഞങ്ങൾ നാല് വഴിക്ക് റൂമിലേക്ക് ഓടി….
~~~~~~~~~~~~~~~~~~~~~~~~~~~
റൂമിൽ കയറി വർക്ക് ചെയ്യാൻ നോക്കിയെങ്കിലും ഒന്നും അങ്ങോട്ട് സെറ്റ് ആയില്ല… ഒന്നിലും കോണ്വെൻട്രക്ഷൻ കിട്ടുന്നില്ല…. എല്ലാരു കൂടി എന്നെ ആക്കി ചിരിക്കുന്നത് ഓർമ വന്നോണ്ടിരുന്നു… അവളെ എങ്ങാനും അപ്പൊ കയ്യിൽ കിട്ടിയിരുന്നെങ്കിൽ പൊന്ന് മോളെ,,,, ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചും വീണ്ടും വീണ്ടും ഇരച്ചു കേറാ….. കോന്തിക്ക് ഇതിന് നല്ല മുട്ടൻ പണി തന്നെ കൊടുകണം…..മനസ്സിൽ ഉറപ്പിച്ച് ഒരു നേടുവീർപ്പോടെ തിരിച്ഛ് ബെഡിൽ പോയി ചാരി ഇരുന്ന് കണ്ണടച്ച്…പെട്ടന്നാണ് മഴ പെയ്യാൻ തുടങ്ങിയത്… റൂമിലെ ജനാലയിലൂടെ അകത്തേക്ക് കടന്ന് വരുന്ന കാറ്റ് മഴ പാറൽ വീഴ്തികൊണ്ടിരുന്നു….മക്കളുടേയും മറ്റും വലിയ സൗണ്ട് കേട്ടതും ഞാൻ പതിയെ എണീറ്റ് ഇടനാഴികയിൽ പോയി നിന്നു….
താഴെ എല്ലാരും കൂടി മഴ നനഞ്ഞു കളിക്കുവാ അതാ ഇത്ര സൗണ്ട്… അവള് എല്ലാരേയും പിടിച്ച് നനപ്പിക്കുന്നതും വെള്ളം തെറിപ്പിക്കുന്നതുമൊക്കെ കണ്ടപ്പോ തന്നെ എന്റെ ദേഷ്യം അലിഞ്ഞു മുഖത്ത് ചെറിയൊരു പുഞ്ചിരി നിറഞ്ഞു… അവസാനം ചെറിയമ്മ വന്നു എല്ലാതിനേയും തല്ലി ഓടിക്കുന്നത് നോക്കി ചിരിച്ചു നിൽക്കുമ്പഴാണ് എന്റെ ഫോൺ റിങ് ചെയ്തത്… ഞാൻ റൂമിലേക്ക് തിരിച്ഛ് കയറി ബെഡിൽ നിന്ന് ഫോൺ എടുത്തു.. ജയൻ ആണെന്ന് കണ്ടതും വേഗം അറ്റൻഡ് ചെയ്തു…റേഞ്ച് ഇഷ്യൂ കാരണം വോയ്സ് കട് ആയപ്പോ ഞാൻ ഫോണും കൊണ്ട് പുറത്തേക്കിറങ്ങാൻ വാതിലിന്റെ അടുത്തേക്ക് എത്തിയതും പുറത്ത് നിന്ന് ആരോ ഉള്ളിലേക്ക് കയറിയതും ഒരുമിച്ചായിരുന്നു…..

~~~~~~~~~~~~~~~~~~~~~~~~~~~~
മനസ്സിന് വല്ലാത്ത ഒരു സന്തോഷവും ഉണർവ് ഒക്കെ…കുറെ കാലത്തിന് ശേഷം നല്ലൊരു മഴ നനഞ്ഞു… ചെറിയമ്മ ഓടിച്ചില്ലായിരുന്നെങ്കിൽ കുറച്ചൂടെ വെള്ളത്തിൽ കളിക്കായിരുന്നു…. നിരാശയോടെ ഞാൻ മനസ്സിൽ ഓർത്തു…..നനഞ്ഞിട്ട് സാരിയൊക്കെ മേല് ഒട്ടിപ്പിടിച്ചിരിക്കാ പോരാതെ മുടീന്നും വെള്ളം ധാര ധാരയായി ഉറ്റിവീഴുന്നുണ്ട്….. ഒരു വിധത്തിൽ കോണിയൊക്കെ കയറി ഇടനാഴിയിലൂടെ നടക്കുമ്പോ എന്റെ മനസ്സ് സന്തോഷം കൊണ്ട് എന്തെന്നില്ലാത്ത ആറാടുക്കയായിരുന്നു…. മുന്നിലെ മുടികളെ വിരലുകൾ കൊണ്ട് കിള്ളി തലോടി കുടഞ്ഞു, മൊത്തത്തിൽ മുന്നോട്ട് എടുത്തിട്ട് അറ്റം നല്ലോണം കുടഞ്ഞിട്ടു…ഹൊ,, എന്തൊരു തണുപ്പാ,, തണുത്തിട്ട് ചുണ്ടൊക്കെ വിറക്കുന്നു…..
രണ്ട് കയ്യും കൂട്ടിയുരസി ഞാൻ കൈതണ്ടയോടെ ചേർത്തു….ചുണ്ടിൽ നിറഞ്ഞ ചിരിയോടെ ആ ഒരു ഫ്ലോയിൽ റൂമിലേക്ക് കടക്കാൻ തുടങ്ങിയപ്പഴാണ് മഴ വരുന്നതിന് മുന്നേ നടന്ന സംഭവങ്ങളും സിദ്ധുനേയും ഓർമവന്നത്…. തലച്ചോർ പറഞ്ഞത് കേൾക്കുന്നതിന് മുൻപേ കാൽ വാതിൽപ്പടിയിലേക്ക് വെച്ഛ് പോയിരുന്നു എന്ന സത്യം ഞാൻ മനസ്സിലാക്കിയത്…..ഞാൻ വേഗം കാൽ തിരിച്ചു വലിച്ചെങ്കിലും, കാൽ വെക്കലും വലിക്കലുമൊക്കെക്കൂടെ പെട്ടുന്നുള്ള ആക്ഷനായത്തോണ്ട് പാവാട കാലിൽ ഒട്ടിപിടിച്ചും വാതിലിന്റെ പടി തടഞ്ഞും എല്ലാം കൂടെ നല്ല അന്തസ്സായിട്ട് കമിഴ്ന്നു അടിച്ചു വീണു….

~~~~~~~~~~~~~~~~~
ഹോണിലേക്ക് റേഞ്ച് നോക്കി വാതിൽ പടിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ കാലെടുത്തു വെച്ചില്ല അപ്പഴേക്കും ആരോ നെഞ്ചത്തേക്ക് വന്ന് കയറിയിരുന്നു……. ഒട്ടും പ്രതീക്ഷിക്കാതെ അതും എടുപിടീന്ന് വന്ന് കയറിയത് കൊണ്ട് ഞാൻ ബാലൻസ് കിട്ടാതെ നിലത്തേക്ക് മലർന്ന് വീഴുമ്പഴാണ് എന്റെ നെഞ്ചോട് ഒട്ടി എന്റെ കൂടെ താഴേക്ക് വീഴുന്നത് അവളാണെന് മനസ്സിലായത്…. രണ്ടു കയ്യും എന്റെ കോളറിൽ ബലമായി പിടിച്ഛ് കണ്ണും രണ്ടും ഇറുക്കിയടച്ഛ് വിറയാർന്ന ചുണ്ടോടെ അവളെന്റെ നെഞ്ചിൽ പേടിയോടെ കിടന്നു…. വീണത്തിന്റെ ആഘാധത്തിൽ നനഞ്ഞു കുതിർന്ന അവളുടെ മുടിയിഴകൾ എന്റെ മുഖത്തേക്ക് വന്നു വീണു…. അവളുടെ ശരീരത്തിൽ നിന്ന് തണുപ്പ് പതിയെ എന്നിലേക്ക് പടർന്നുകൊണ്ടിരുന്നു…..
~~~~~~~~~~~~~~~~~~~~~~~
തട്ടിയപ്പോ തന്നെ ഞാൻ കണ്ണിറുക്കി അടച്ചിരുന്നു…. പക്ഷേ നിലത്ത് വീണപോലെ തോന്നുന്നില്ല, എന്നാൽ വീണിട്ടും ഉണ്ട്…. എന്താന്ന് മനസ്സിലാവാതെ പതിയെ കണ്ണു തുറന്നു നോക്കിയപ്പഴാണ് സിദ്ധുന്റെ മേലാണ് കിടക്കുന്നതെന്ന് ഒരു ഞെട്ടലോടെ എനിക്ക് മനസ്സിലായത്…. വെറുതെയല്ല നിലത്ത് വീണപ്പോലെ തോന്നാഞ്ഞത്…..അധിക നേരം അവനെ നോക്കി കിടക്കാതെ ഞാൻ വേഗം നോട്ടം മാറ്റി നിലത്ത് കൈകുത്തി എണീക്കാൻ നോക്കി…. ഒന്നാമത് മഴ മുഴുവൻ നനഞ്ഞു കുതിർന്ന് കുളിച്ചു വരാ പോരാത്തതിന് റൂമിലെ ഫ്ലോറിൽ ജനൽ വഴി പാറൽ അടിച്ചതിന്റെ ചെറിയ നനവും ണ്ട്…കയ്യിൽ ആണെങ്കിൽ അപ്പടി വെള്ളം, നിലം കാവിയും മതിയല്ലോ, രണ്ടും നല്ല ചേർച്ചയായതോണ്ട് ഓരോ തവണ കൈ കുത്തി പൊങ്ങുമ്പോഴും വഴുതി വീണ്ടും അവന്റെ മേലേക്ക് തന്നെ ഞാൻ വീണുകൊണ്ടിരുന്നു…. അവന്റെ മുഖത്ത് വീണ് കിടകുന്ന എന്റെ മുടി വെപ്രാളത്തോടെ ചെവിയ്ക്ക് പിറകിലേക്ക് മാടിയൊതുക്കി ഞാൻ വീണ്ടും കൈ കുത്തി എണീക്കാൻ നോക്കി കൊണ്ടിരുന്നു…

എന്താനറിയില്ല പേടിയാണോ വെപ്രാളമാണോ എത്ര ശ്രമിച്ചിട്ടും എണീക്കാൻ പറ്റുന്നില്ല… ഞാൻ എത്രയും പെട്ടന്ന് എണീകണം എന്ന ചിന്തയിൽ വീണ്ടും വീണ്ടും ശ്രമിച്ചോണ്ടിരിക്കുമ്പഴാണ് പെട്ടന്ന് സിദ്ധുന്റെ കൈക്കൾ എന്റെ അരക്കെട്ടിൽ ചുറ്റി പിണഞ്ഞത്…. അത് അറിഞ്ഞതും ഒന്ന് ഞെട്ടിവിറച്ഛ് സംശയത്തോടെ ഞാൻ അവന്റെ മുഖത്തേക്ക് നോക്കി…. ഒരു ചിരിയോടെ അവനെന്നെ തന്നെ നോക്കി കിടക്കുന്നത് കണ്ട് ഞാൻ അവനെ അന്തം വിട്ട് അവന്റെ കണ്ണിലേക്ക് നോക്കി…..ആ കണ്ണിൽ മറ്റെന്തോ ഭാവമായിരുന്നു അപ്പോ നിറഞ്ഞു നിന്നത്….
ചുഴിയിൽ പെട്ടപ്പോലെ അവന്റെ കണ്ണിലേക്ക് ഞാൻ ആണ്ടുപോക്കുന്നപ്പോലെ….. ചുണ്ടിന്റ് കോണിൽ ഒരു വശ്യമായ ചിരിയോടെ അവനെന്നെ തന്നെ കിടക്കുന്നത് കണ്ട് ഞാൻ വേഗം നോട്ടം തെറ്റിച്ച് കൊണ്ട് വെപ്രാളത്തോടെ എണീക്കാൻ നോക്കിയതും അവൻ എന്റെ അരയിൽ പിടുത്തം ഒന്നൂടെ മുറുക്കി….. അത് ശ്രദ്ധിച്ഛ് തന്ത്രപ്പാടോടെ അവനെ നോക്കി കൊണ്ട് അവന്റെ പിടിയിൽ നിന്ന് കുതറി മാറാനും കൈ വിടീക്കാനും ഞാൻ ശ്രമിച്ചോണ്ടിരുന്നു…….

“സിദ്ധു,,,,, എന്തായിത്…. വിട്ട്….!!!!””ഹ,,,,,അതെന്തു പറച്ചിലാഡോ ഭാര്യേ….. ഞാൻ നിന്റെ ഭർത്താവല്ലേ…. നിന്നെ ഇങ്ങനെ പിടിക്കാനും ചേർത്ത് നിർത്താനുമൊക്കെ അധികാരവും അവകാശവും ഒക്കെയുള്ളയാൾ……എഹ്ഹ്…..???”ഒന്നൂടെ മുറുക്കി പിടിച്ഛ് എന്നെ അവനോട് ചേർത്ത് കൊണ്ട് അവൻ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് അന്തിച്ചു നോക്കിയെങ്കിലും പിന്നെ വീണ്ടും അവനെ പിടി വിട്ടീക്കാൻ നോക്കി കൊണ്ടിരുന്നു….”ദേ,,,,,സിദ്ധു ത..തമാശ കാണിക്കാതെ എന്നെ വിട്ട്… എ..എനിക്ക് എണീക്കണം,,, വിട്ട്… വിട്ടാൻ…!!!!”കുറച്ഛ് ദേഷ്യത്തോടെ അവനെ രൂക്ഷമായി നോക്കി കൊണ്ട് ഞാൻ പറഞ്ഞെങ്കിലും അവനിതൊന്നും ഏശിയ മട്ടില്ല….”വിട്ടാം…. നീ കിടന്ന് ഇങ്ങനെ ഉച്ചവെക്കല്ലേ,,, ആരെങ്കിലും കേട്ടാ മോശല്ലേ…. വിട്ടാം… വിട്ടൂല്ലാന്ന് ഞാൻ പറഞ്ഞില്ലല്ലോ… പക്ഷേ കുറച്ചു കഴിഞ്ഞിട്ട്…. നീയല്ലേ താഴെ ചെറിയമ്മയോടും ചേച്ചിന്മാരോടുമൊക്കെ പറഞ്ഞത് നിനക്ക് ഭയങ്കര ഇന്റട്രസ്റ്റ് ആണെന്ന്…. നമ്മുക്ക് ഇന്ന് ആ ഇന്റട്രസ്റ്റ് അങ്ങോട്ട് തീർക്കാം, എന്നിട്ട് സാവധാനം എണീക്കാം…. എങ്ങനെ….???”
~~~~~~~~~~~~~~~~~~~~~~~~~~
ഞാൻ പറഞ്ഞത് കേട്ട് അവളുടെ കണ്ണ് പുറത്തു ചാടാഞ്ഞത്‌ ഭാഗ്യം അത്രയ്ക്ക് മിഴിച്ചു സ്തംഭിച്ചു എന്നെ നോക്കിയിരുന്നു…. ഞാൻ അപ്പഴും നിറഞ്ഞ ചിരിയോടെ അവളെ തന്നെ നോക്കി കിടന്നു….കുറച്ചു സമയം അവള് അങ്ങനെതന്നെ പരിഭ്രമത്തോടെ ഫ്യൂസ് പോയ മട്ടിൽ എന്റെ മേലിൽ കിടപ്പ് തുടർന്നെങ്കിലും പിന്നെ എന്തോ ഓർത്തപോലെ വേഗം എണീറ്റ് പോകാനുള്ള പണി നോക്കി തുടങ്ങി…. ഞാൻ വിട്ടോ,,,, അവള് കുതറുന്നതിനനുസരിച്ചു ഞാൻ കൂടുതൽ കൂടുതൽ അവളെ വരിഞ്ഞു മുറുക്കി പിടിച്ചോണ്ടിരുന്നു….. അവളാണെങ്കിൽ അവളെ മാക്സിമവും അതിൽ കടന്നും വിട്ടീക്കാൻ നോക്കിക്കൊണ്ടിരുന്നു…. ഞാൻ അവളുടെ വെപ്രാളവും പരവേശവും എല്ലാം നിറഞ്ഞ ചിരിയോടെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു…. മഴ നനഞ്ഞു അവളുടെ കണ്ണിലെ കണ്മഷിയുടെ കറുപ്പ് ചെറുതായി പരന്നിട്ടുണ്ട്…. മുടി അനുസരണയില്ലാതെ ചെവിയ്ക്ക് പുറക്കിൽ നിന്ന് ഇടയ്ക്കിടെ ഊർന്ന് വീണുകൊണ്ടിരുന്നു…. ഈ തണുപ്പിലും അവള് നന്നായി വിയർക്കുന്ന പോലെ തോന്നി… ചെന്നിയിലൂടെ വിയർപ്പ് തുള്ളികൾ ഒളിച്ചിറങ്ങുന്നുണ്ടായിരുന്നു… കണ്ണിൽ നിറഞ്ഞ നിൽക്കുന്ന പേടിയും വെപ്രാളവും പരവേശവും എല്ലാം ഞാൻ നോക്കി രസിച്ചു……..

“സിദ്ധു… പ്ലീസ് എന്നെ വിട്ട്…
ഞാൻ… വെറുതെ… തമാശയ്ക്ക് പറഞ്ഞതാ…. പ്ലീസ്,,വിട്ട്….”ഒരുവിധത്തിൽ ഞാൻ പിടി വിട്ടൂല്ല ന്ന് മനസ്സിലായപ്പോഴുള്ള ഇമോഷണൽ അപ്പോർച്ഛ്….. കാര്യമില്ല മോളേ,,,,, നിന്നെ ഒരു പാഠം പഠിപ്പിച്ചിട്ടെ ചേട്ടൻ ഇന്ന് വിട്ടൂ…..”ഏയ്… നീ കാര്യയിട്ട് പറഞ്ഞപ്പോലെയായിരുന്നല്ലോ എനിക്ക് തോന്നിയത്….ല്ലേ…..???
അല്ലെങ്കിൽ തന്നെ ഇങ്ങനത്തെ കാര്യങ്ങളൊക്കെ ആരെങ്കിലും തമാശ പറയോ…..???ഇനി എന്തായാലും വേണ്ടില്ല,എനിക്ക് എന്തോ ഇപ്പോരു പോസിറ്റീവ് വൈബ്…. മഴ,തണുത്ത അന്തരീക്ഷം, റൂം, പിന്നെ ഇങ്ങനെ നനഞ്ഞു കുതിർന്ന നീ,,,,,,, മൊത്തത്തിൽ വല്ലാത്ത വല്ലാത്തൊരു ആഗ്രഹം…..!!!!!”
~~~~~~~~~~~~~~~~~~~~~~~~~~~~~~
അവസാന വാചകം എന്നെ അടിമുടി ചൂഴ്ന്ന നോക്കി സൈറ്റ് അടിച്ഛ് ഒരു കള്ള ചിരിയോടെ അവൻ പതിയെ എന്നോട് മാത്രമായി പറയുന്ന പോലെ ശബ്‌ദം കുറച്ചു മന്ത്രിച്ചത് കേട്ടപ്പോ കയ്യും കാലും തളർന്ന് പോകുന്ന പോലെ തോന്നി… എന്ന് കുതറി മാറാനുള്ള ശേഷിപോലും നഷ്ടപ്പെട്ട ഞാൻ അവനെ ദയനീയമായി നോക്കി……”സിദ്ധു പ്ലീസ്….. ഞാൻ,,,,ഞാൻ പറഞ്ഞില്ലേ… വെറുതെ എല്ലാരേയും കണ്ടപ്പോ ചുമ്മാ പറഞ്ഞു പോയതാ… സോറി… എന്നെ വിട്ട്… പ്ലീസ്,,,,, ഒന്ന് വിട്ട്… എനിക്ക്,,, എനിക്ക് വേദനയാവുന്നു സിദ്ധു.. പ്ലീസ്,,, വിട്ട്……..!!!!”ഭഗവാനേ,, കൃഷ്ണാ,,, ഏത് ഗുളികൻ കയറിയ നേരത്തണാവോ അങ്ങനെയൊക്കെ പറയാൻ തോന്നിയത്….???? സിദ്ധു,,,,, ഇവനിതെന്തിനുള്ള പുറപ്പാടാണാവോ…..????ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും കയ്യും കാലും വിറച്ചിട്ട് പാടില്ല…. ഞാനെത്രയൊക്കെ കുതറി മാറാൻ നോക്കിയിട്ടും ഒന്ന് അനങ്ങാൻ പോലും കഴിയുന്നില്ലല്ലോ ദൈവേ അതെങ്ങാനാ,, ഈ കോന്തൻ ഉടുമ്പ് പിടിച്ചപ്പോലെ പിടിച്ചിരിക്കാ… പോരാത്തതിന് ഒരുമാതിരി ചിരിയും നോട്ടവും സംസാരമൊക്കെ.. മൊത്തത്തിൽ ഒരു മാറ്റം….

ഞാൻ എണീക്കാൻ നോക്കുംതോറും അവൻ അരയിലെ പിടിമുറുക്കി മുറുക്കി എനിക്ക് അരക്കെട്ട് വേദനയാവൻ തുടങ്ങി… കണ്ണൊക്കെ നിറഞ്ഞു കവിഞ്ഞ് ഒച്ചയൊക്കെ ഇടറി….. പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ, ഞാൻ വേദനിക്കുന്നെന്ന് പറഞ്ഞ ആ നിമിഷം തന്നെ അവൻ എന്നേയും കൊണ്ട് പിടിവിട്ടാതെ ഒരൊറ്റ മറിച്ചില്ലായിരുന്നു…. ഞാൻ പേടിച്ചു കണ്ണടച്ചു….മറിഞ്ഞു കഴിഞ്ഞതും വാതിലടയുന്ന ശബ്‌ദം കേട്ട് പെട്ടെന്ന് കണ്ണ് തുറന്നപ്പോഴേക്കും എന്നെ തറയിലും അവനെന്റെ മുകളിലുമായിരുന്നു… അടഞ്ഞ വാതിൽ കാണേ അവൻ കാലുകൊണ്ട് അടച്ചതാവുംന്ന് ഞാൻ ഊഹിച്ചു…..എന്തു ചെയ്യണമെന്നോ എന്തൊക്കെയാ നടക്കുന്നതെന്നോ അറിയാതെ ഞാൻ അവനെ കണ്ണുകളിലേക്ക് പേടിയോടെ മാറിമാറി നോക്കി… ഹൃദയയൊക്കെ മിടിച്ഛ് ഇപ്പോ പൊട്ടിപ്പോവുന്ന അവസ്ഥയിലായിട്ടുണ്ട്….

അവന്റെ ചുണ്ടിലെ വശ്യമായ ചിരിയും സൈഡിൽ ഒരു കൈ കൊണ്ട് തലയ്ക്ക് കുത്ത് കൊടുത്തുള്ള നിൽപ്പും ഒക്കെ കണ്ട് തൊണ്ടയൊക്കെ വറ്റി വരണ്ടു, ഇറക്കാൻ പോലും ഒരു തുള്ളി ഉമിനീര് വായിൽ ഇല്ലാത്ത കണക്ക്….അവസാന ആശ്രയമെന്നോണം പേടിയോടെ ഞാൻ ചുറ്റും നോക്കി, ആരെങ്കിലും ഒന്ന് വന്ന് ഡോറിന് മുട്ടിയിരുന്നെങ്കിൽ ന്ന് മനസ്സാലെ ആഗ്രഹിച്ചു… നിറഞ്ഞ ചിരിയോടെ എന്നെ നോക്കി ഒരു കൈ തലയ്ക്ക് കുത്ത് കൊടുത്ത് മറു കയ്യാൽ എന്നെ മുറുക്കെ പിടിച്ചു സൈഡിലായി കിടന്ന സിദ്ധുനെ നോക്കി പേടിയോടെ ഞാൻ ഉമിനീരിറക്കി…തുടരും……