16/02/2026

ദാവണി പെണ്ണ് : 31

രചന : ലീന ഷിജു

നല്ല വിശപ്പ് ഉണ്ട് വല്ല്യമ്മേ….. ചോറ് എടുത്തോളു ……ശിവ ജിത്തു പറഞ്ഞു…ശിവ അവരുടെ പുറകെ… അടുക്കളയിലേക്ക് പോയ്‌…. അയ്യോ മോൻ അവിടെ ഇരുന്നോ ഇപ്പോൾ കൊണ്ട് വരാം… ഗായത്രി മോളെ വിളിക്ക്…..ദേ തള്ളേ…. നിങ്ങൾ കുറെ അഭിനയിക്കുക ഒന്നും വേണ്ട…. നിങ്ങളുടെ സ്വഭാവം എനിക്ക് അറിയാം… ഞങ്ങൾ പോകുന്നത് വരെ… ഇത്പോലെ സ്നേഹത്തോടെ വെച്ച് വിളമ്പി തന്നാൽ നിങ്ങൾക്ക് കൊള്ളാം…അയ്യോ മോൻ കരുതുന്ന പോലെ ഞാൻ ഭയങ്കരി ഒന്നുമല്ല… പാവം ആണ് ഇടക്ക്… ഗായത്രി മോളെ വഴക്ക് പറയാറുണ്ട് ഒരു അമ്മേ പോലെ… അല്ലാതെ…

അങ്ങനെ ആയാൽ നിങ്ങൾക്ക് കൊള്ളാം….ഈ വീട്ടിലെ ഏറ്റവും നല്ല മുറി…. നിങ്ങൾ കിടക്കുന്ന… മുറി ആണ് എന്ന് അറിയാം… ഞങ്ങൾക്ക് ആ റൂം മതി… പിന്നെ… നിങ്ങൾ ക്ക് വേണം എങ്കിൽ. ഗായത്രി യുടെ മുറി എടുക്കാം അല്ലെങ്കിൽ… അടുക്കളയിൽ തന്നെ കിടന്നോ….മോന്റെ വീട് അല്ലെ ഇതു മോൻ ഇഷ്ടം ഉള്ള മുറിയിൽ കിടന്നോ….കുറച്ചു….. ക്യാഷ്…. ശിവ ജിത്തു അവരുടെ കയ്യിലേക്ക് കൊടുത്തു…. ഇതു ഇവിടുത്തെ ചിലവിന് ഉള്ളത…. ഇനി ക്യാഷ് വേണം എങ്കിൽ മടിക്കാതെ… പറയണം…..

ശിവ… അവരുടെ പണത്തിനോടുള്ള ആർത്തി കണ്ടു ചിരിച്ചു….അയ്യോ എല്ലാം മോൻ പറയും പോലെ….ശിവേട്ട…..ഗായത്രി വിളിച്ചു….
ഉം വേഗം… മറ്റേ റൂം വൃത്തി ആക്കി ഇടു….
പിന്നെ… ഗായത്രി.. ടെ അച്ഛൻ നിങ്ങൾ ഒന്നും കൊടുക്കാറില്ലേ…. എല്ലും തോല് മായല്ലോ…..
അദ്ദേഹത്തിന്റെ… ആഹാരവും മരുന്ന് മുടക്കം വരുത്തരുത് കേട്ടല്ലോ…അവർ തലകുലുക്കി…

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ഗായത്രി…. അലമാരയിൽ…. അവളുടെ പഴയ ഓരോ സാധനങ്ങൾ…. അതെ… സ്ഥലം ത് തന്നെ ആണോന്ന് എല്ലാം നോക്കി….ഡ്രസ്സ്‌ എല്ലാം വലിച്ചു വാരി ഇട്ടേക്കുന്നു…… ആരോ ഈ അലമാര മുഴുവൻ… നോക്കിട്ടുണ്ട്…..പെട്ടന്ന് ആണ് അവൾക്ക്….. അവളുടെ അച്ഛൻ വാങ്ങി കൊടുത്ത…. അരഞ്ഞാണം… ഓർമ വന്നത്…..
അടുക്കി വെച്ച തുണികൾ ഓരോന്ന് ആയി മാറ്റി നോക്കി.തുണികൾ ക്കിടയിൽ കുഞ്ഞു സൈഡിൽ ആയി… ഒരു കുഞ്ഞു… ബോക്സ് അവൾക്ക് കിട്ടി…..കിട്ടി….. അവൾ സന്തോഷം കൊണ്ട് തുള്ളിചാടി…..

അയ്യോ ശിവേട്ടൻ വരുന്നതിന് മുന്നേ… ഞാൻ ഇതു ഇടട്ടെ അല്ലെങ്കിൽ… റൊമാൻസ്…. മാൻ ഓരോന്ന് കാണിച്ചു കൂട്ടും….അവൾ വാതിൽ ലോക്ക് ചെയ്തു….. ബോക്സ് തുറന്നു… ഒരു കുഞ്ഞു… നേർത്ത സ്വർണ്ണ… ചെയിൻ കയ്യിൽ എടുത്തു…..ദാവണി മാറ്റി…. അവൾ… അത് എടുത്തു…. ധരിച്ചു….എന്താ ഭംഗി… അവൾ കണ്ണാടി… നോക്കി….അവളുടെ വയർ കൂടുതൽ…. ഭംഗി യോടെ…. ശോഭിച്ചു…ഗായത്രി……,അയ്യോ ശിവേട്ടൻ…. ……..

ശിവേട്ടൻ ഞാൻ ഡ്രെസ്സ് മാറുവാ ഒരു അഞ്ചു മിനിറ്റ്…. കതക് തല്ലി പൊളിക്കല്ലേ…. അച്ഛന്റെ കയ്യിൽ ക്യാഷ് ഇല്ലാട്ടോ… വേറെ മാറി ഇടാൻ….അവൾ കുറുമ്പോടെ പറഞ്ഞു..,..
ഗായത്രി….. ദേ…. എന്റെ ക്ഷമ നശിച്ചു നീ വാതിൽ തുറന്നെ…. ഞാൻ കണ്ടാൽ എന്താ കുഴപ്പം….നീ കതക് തുറന്നില്ലേ ഞാൻ ഈ കതക് പൊളിക്കും….ഹോ വേണ്ട…. ഞാൻ തുറക്കാം … ഗായത്രി… ദേഷ്യം ത്തോടെ…. ദാവണി ഷാൾ…. കഴുത്തിൽ കൂടെ ഇട്ട് വാതിൽ തുറന്നു….

മോളെ …. നീ….. എന്തിനാ എന്നെ മറച്ചു ഓരോന്ന് ചെയ്യുന്നത്…. എനിക്ക് കാണാൻ ഉള്ള അവകാശം ഉണ്ട് കേട്ടല്ലോ…. ശിവ…. പറഞ്ഞു കൊണ്ട്…വാതിൽ അടച്ചു….ശിവേട്ടൻ… കൂടി…… ഇതിൽ നിൽക്കാൻ പറ്റില്ല.ശ്വാസം… മുട്ടും. കുഞ്ഞു മുറി ആണ്..ശിവേട്ടൻ ഒന്നു.. പുറത്തു നിൽക്കുമോ.അത് കുഴപ്പമില്ല… എന്റെ ഗായത്രി എവിടെ ആയാലും എനിക്ക് അവിടെ സ്വർഗ്ഗം ആയിരിക്കും….

വല്യമ്മ…. ടെ മുറി നമുക്ക്… ആയി തരാം എന്ന് പറഞ്ഞിട്ടുണ്ട്….വല്യമ്മ സമ്മതിച്ചോ….
പിന്നെ നിന്റെ വല്യമ്മ പാവം ആണ് നീ അല്ലെ പറഞ്ഞെ… ഭയങ്കരി ആണ് എന്നൊക്കെ…
അല്ല അത് ഇരിക്കട്ടെ… മോൾ ഡ്രസ്സ്‌ മാറിക്കോ ചേട്ടൻ….. ഇവിടെ ഇരുന്നോളാം….അയ്യേ….. എനിക്ക് വയ്യ…. അവിടെ ആണേ ഡ്രസിങ് റൂം ഉണ്ട്….. കുഴപ്പമില്ല ഇല്ലായിരുന്നു.. ഇവിടെ…. ഈ ഒറ്റ മുറിയിൽ…. ബാത്രൂം പോലും പുറത്ത് ആണ്…. എങ്ങനെ നിന്ന് മാറും… ഗായത്രി ചിന്തിച്ചു… നിന്നു നഖം കടിച്ചു….ശിവേട്ട….. ഒന്നു… പുറത്ത് ഇറങ്ങി നിൽക്കോ.. പ്ലീസ്….കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ… ഒരാഴ്ച ആകാൻ പോകുന്നു പെണ്ണിൻ ഇപ്പോഴും നാണം മാറീട്ടില്ല….ദേ എനിക്ക് നല്ല വിശപ്പുണ്ട്….. ഡ്രസ്സ്‌ മാറീട്ട് വേണം വല്ലതും കഴിക്കാൻ…. 😪മാർ പ്ലീസ്…….ഈശ്വര…… അരഞ്ഞാണം കണ്ടാൽ…. പിന്നെ… റൊമാന്റ്സ് ന്റെ ഘോഷയാത്ര ആയിരിക്കും……ഗായത്രി മോളെ…. ശിവ മോനെ…. ആഹാരം കഴിക്കാൻ വാ…..
വല്ലിമ്മ… വിളിക്കുന്നു ശിവേട്ട….ശരി നീ ഇപ്പോൾ.. രെക്ഷ പെട്ടോ പക്ഷേ രാത്രി ഞാൻ എടുത്തോളാം….

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

അരുൺ….. ഓരോന്ന്…. ചോദിച്ചു…. ശല്യം പെടുത്തി കൊണ്ട് ഇരുന്നു ഭൂമിയെ…….അവളും അവന്റെസംസാരംഓരോന്ന്ആസ്വദിച്ചു…….ഭൂമി…. അന്ന് രാത്രി… നിനക്ക് അബദ്ധം പറ്റിയത് കൊണ്ട്… എനിക്ക് നിന്നെ കിട്ടില്ലേ… കൂട്ടത്തിൽ… നീ പാവം ആണ് എന്ന് എനിക്ക് തോന്നി….. അന്നേ ഒരു ഇഷ്ടം ഉണ്ടായിരുന്നു പക്ഷേ പേടി ആയിരുന്നു….നിനക്ക് ശിവേ….. ഒരുപാട് ഇഷ്ടം ആയിരുന്നല്ലോ….അരുൺ ഏട്ടാ…..അതൊക്കെ എന്റെ ബുദ്ധി മോശം കൊണ്ട് ഓരോന്ന് അങ്ങനെ പറ്റി പോയ്‌…..

ഇവിടെ രെമ്യ ചേച്ചി യ്ക്ക് എന്നോട് ദേഷ്യം ആണ്……എല്ലാവരെയും ഞാൻ പറഞ്ഞു തിരുത്തി എന്ന് പറഞ്ഞു…..രാമേട്ടൻ…. ഒക്കെ…. ഞങ്ങൾ ശിവേ ട്ടന്റെ ഭാര്യ മാർ ആണ് എന്ന് അല്ലെ കരുതിരിക്കുന്നെ…. എല്ലാവരെയും… എല്ലാം ക്കാലം പറ്റിക്കാൻ പറ്റില്ല എന്നായാലും അറിയും….
രാമേട്ടൻ ഒക്കെ അറിയുമ്പോ മുഖത്ത് എങ്ങനെ നോക്കുമെന്ന….. ഞങ്ങളെ ഒക്കെ സ്വന്തം പോലെ ആണ് രാമേട്ടൻ നോക്കി കാണുന്നത്…..അത് ഒന്നും ഓർത്തു വിഷമിക്കല്ലേ ഭൂമി…..എല്ലാം വിധി അല്ലെ…. തെറ്റിൽ പകുതി മുക്കാലും…. ശിവ അല്ലെ കാരണം…..

ഫോൺ വെയ്ക്കുവാട്ടോ… രെമ്യ ചേച്ചി വരുന്നുണ്ട്…..രാത്രി വിളിക്കാം…..രാത്രി…. ഞാൻ അങ്ങോട്ട് വരട്ടെ…. അരുൺ ചോദിച്ചു….
നിന്നെ കാണാൻ തോന്നുവാ….ഇന്ന് ഓഫീസിൽ നല്ല തിരക്ക് ഉണ്ട്….. നീ ഇടക്ക് വിളിക്കുന്നത് കൊണ്ട്… മനസ്സ് റിലാക്സ് ആകുന്നുണ്ട്….ഉം….
അവൾ വേഗം ഫോൺ കട്ട് ആക്കി… തിരിഞ്ഞു…
രെമ്യ ചേച്ചി എന്താ ഇവിടെ….ഞാൻ നിന്നെ കാണാൻ വേണ്ടി വന്നതാനീ ഇവിടുള്ള മറ്റുള്ളവരെ… കൂടെ തെറ്റിക്കും.. അല്ലെ… എങ്ങനെ ലും… ഇവിടെ പിടിച്ചു…. നിന്ന് ശിവേട്ടന്റ…. മനസ്സിൽ കയറി പറ്റാൻ നോക്കുമ്പോൾ…. നീ സമ്മതിക്കില്ല അല്ലേ ….

നിനക്ക് ഒന്നും…. ശിവേ… വേണ്ടേ….ങ്കിൽ . എനിക്ക് വേണം…..കേട്ടോടി…. രെമ്യ ഭൂമിയിൽ കഴുത്തിൽ കൈ വെച്ച്…..എന്നിൽ നിന്ന്… ശിവേട്ടൻ അകറ്റാൻ ശ്രെമിക്കുന്നവരെ…. ഈ രെമ്യ…..അവസാനിപ്പിക്കാൻ എനിക്ക് അറിയാം…..ചേച്ചി കഴുത്തിൽ…നിന്ന് കൈ എടുക്ക് വേദനിക്കുന്നു….ചേച്ചി ക്ക് പ്രാന്തു ആണ്….അവൾ ചുമച്ചു കൊണ്ട്പറഞ്ഞു
അതേടി… എനിക്ക്…. പ്രാന്താ….കാണിച്ചു തരാം ഞാൻ… നീ നോക്കി ഇരുന്നോ മറ്റുള്ളവരും…..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

അത്താഴം കഴിഞ്ഞു… ഗായത്രി…യും ശിവ യും മുറ്റത്തു കസേര ഇട്ട് ഇരുന്നു…. തൂണിൽ ചാരി അവളുടെ അച്ഛനും….മക്കൾ നാളെ രാവിലെ അമ്പലത്തിൽ… പോകണം…വിഷ്ണു…. എവിടെ അച്ഛാ… ശിവ ചോദിച്ചു…അവൻ… ജോലി ക്ക് പോകുന്നുണ്ട്… രാത്രി…താമസിക്കും വരാൻ…
അവനെ രാവിലെ കാണാം നിങ്ങൾക്ക്…. പോയ്‌ ഉറങ്ങിക്കോ… രണ്ട് പേരും….മുറി മാറിയത് നന്നായി….. അവൾ സമ്മതിച്ചു അല്ലെ…..അതെ വല്ലുമ്മ… ഒരുപാട് മാറി അച്ഛാ… ഗായത്രി.. പറഞ്ഞു..ക്യാഷ് കണ്ടാൽ… ഏത് മനുഷ്യൻ വീഴും…ശിവ..,.മനസ്സിൽ പറഞ്ഞു…

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

മോളെ ഗായത്രി….. പാൽ…. കാച്ചിയത്… ഒരു ഗ്ലാസ് കൊണ്ട് പോകു….വയ്യ മേൽ വേദന ഞാൻ ഒന്നു… കിടക്കട്ടെ….വിഷ്ണു ചേട്ടൻ…. വന്നാൽ….അവൻ ഉള്ള ആഹാരം അടച്ചു വെച്ചിട്ടുണ്ട്….ഇനി നിന്നെ കാണുമ്പോൾ… എങ്ങനെ ആണോ… എന്തോ….പഴയത് ഒക്കെ എന്റെ കുട്ടി മറന്നു വരുന്നേ ഉള്ളു…..ശിവ മോൻ മുറിയിൽ കാത്തിരിക്കുക ആകും ചെല്ല്…..
വല്ലുമ്മ ക്ക് സങ്കടം ആയോ മുറി മാറിയതിനു…
ഇല്ല എന്റെ മക്കൾ.. ക്ക് വേണ്ടി അല്ലെ…. എനിക്ക് ഒരു കുഴപ്പമില്ല…..

ഗായത്രി.. സംശയത്തോടെ.. നോക്കി ഇത്ര പെട്ടന്ന് എങ്ങനെ ഈ മനം മാറ്റo…അവൾ മുറിയിലേക്ക് ചെന്നു….ശിവേട്ട…. ഞാൻ ഇപ്പോൾ വരാട്ടോ… അച്ഛൻ….കിടന്നൊന്ന് നോക്കട്ടെ….അതെ…… അച്ഛൻ കിടന്നു…. മരുന്നും കഴിച്ചു…..മോൾ ഈ ഏട്ടൻ ഉള്ള മരുന്ന് വേഗം ത…..ശിവ അവളെ പിടിച്ചു മടിയിൽ ഇരുത്തി….അയ്യോ പാൽ പോകും… ശിവേട്ട…..ങേ ഇതെന്താ പാൽ ഒക്കെ…നമ്മുടെ ആദ്യം രാത്രി ആണോ….
നിനക്ക് ഒരു സെറ്റ് മുണ്ട് ഒക്കെ ഉടുത്തു…ഇങ്ങോട്ട് വന്നൂടെ….എപ്പോഴും ഈ ദാവണി മാത്രം വേഷം…..ശിവേട്ട ൻ അല്ലെ പറഞ്ഞത്.. ഞാൻ ദാവണി ഇടുന്നതാ ഇഷ്ടം എന്ന്…..

ദാവണി ഇഷ്ടം ആണ് പക്ഷേ.. ഇന്ന് സ്‌പെഷ്യൽ ഡേ അല്ലെ….അതാ അതിന് ആദ്യം രാത്രി ഒക്കെ കഴിഞ്ഞില്ലേ ഉം സംസാരം ഒക്കെ പിന്നെ… പാൽ കുടിക്ക്…..മോൾ കുടിക്ക് കുറച്ചു….എന്നിട്ട് എനിക്ക് ത….അയ്യേ ഇത് എന്റെ ശിവേട്ടൻ അല്ല…. കുറച്ചു ദേഷ്യം ഒക്കെ ആവാം… ഇത് ഒരുമാതിരി നാണം ക്കാരനെ പോലെ….
തുടരും…….