രചന – ശ്രീമിഴി
ശിവൻ ഫ്രഷ് ആയി വന്നപ്പോഴക്കും ചാരു റെഡിയായി നിന്നിരുന്നു….. ആഹാ താൻ റെഡിയായോ??….. മ്മ് ഞാൻ റെഡി ശിവേട്ട ഈ ഷർട്ട് മതിട്ടോ ഇത് ശിവേട്ടന് നല്ല ഭംഗിയ….. ഇത് എങ്കിൽ ഇത് എന്നും പറഞ്ഞു ശിവൻ ഷർട്ട് വാങ്ങി….. 💕💕💕💕——- അമ്മേ ഏട്ടൻ പോയോ???….. ഇല്ലടാ ശിവനും ചാരുവും മോളെ വീട്ടിൽ പോകുവാ….. ആണോ ??….. മ്മ് പാവത്തിന് ഭയങ്കര സന്തോഷമായി ഇത് വരെ വീട്ടിൽ പോയില്ലലോ പാവം…… അമ്മേ നമുക്ക് കൂടി പോയാലോ അമ്മേ???….. ഇന്ന് അവര് പോയിട്ട് വരട്ടെ മോനെ കുറച്ചു ദിവസം കഴിഞ്ഞു എല്ലാർക്കും കൂടെ പോകാം….. എന്റെ മോൻ കോളേജിൽ പോവാൻ റെഡിയാവു …… ദേ അമ്മേ ഏട്ടനും ഏടത്തിയും ഇറങ്ങി….. നിങ്ങള് ഇറങ്ങിയോ മക്കളെ ??….. ആ അമ്മേ….. വന്ന് കഴിക്ക് മീനു നല്ല അടിപൊളി ചപ്പാത്തി ആക്കി വച്ചിട്ട് ഉണ്ട്….. മീനുവോ ഏടത്തി നോക്കിയേ കാക്ക വല്ലതും മലർന്നു പറക്കുന്നുടോ എന്ന് ?? അത് കേൾക്കേ എല്ലാവരും ചിരിച്ചു പോയിv ഉണ്ടോ ചേച്ചി നോക്കിയേ ????….. എല്ലാരും ശബ്ദം കേട്ട ഭാഗത്തേക്കു നോക്കിയപ്പോ കണ്ടു മനുവിനെ തന്നെ കുർപ്പിച്ചു നോക്കുന്ന മീനുവിനെ…..
അത് കാണെ മനു ഒന്ന് ഇളിച്ചു കാണിച്ചു….. എങ്ങോട്ടാ ശിവേട്ട ഞാനും വരട്ടെ….. ആഹാ ബെസ്റ്റ്….. എന്താ മീനു ഇത് നിനക്ക് വന്ന് വന്ന് വിവരവും ബുദ്ധിയും ഇല്ലാതായോ….. ദേ തള്ളേ ഒറ്റ ചവിട്ടിനു ഞാൻ കൊല്ലും (ആത്മ )….. ഈ ആന്റി ഇത് എന്തൊക്കെയാ പറയുന്നത് എനിക്ക് കുറച്ചു പർച്ചേസ് ഉണ്ട് ???….. പിന്നെ ബുദ്ധി ഇല്ലാതെ സംസാരിക്കുന്ന നിന്നെ ഞാൻ എന്താ പറയണ്ടേ….. അവര് ഭാര്യയും ഭർത്താവും കൂടി പോകുന്ന സ്ഥലത്തു എല്ലാം നിന്നെയും കൊണ്ട് പോണോ….. അതെന്താ കൊണ്ട് പോയാല്….. എന്റെ മീനു അവര് ചാരുന്റെ വീട്ടിലേക്ക് ആണ് പോകുന്നത് പർച്ചേസ് ഒക്കെ നമുക്ക് പിന്നെ ഒരു ദിവസം പോവാം നീ അകത്തു കയറി പോയെ ഇല്ലേ പോയി എല്ലാർക്കും തിന്നാൻ എടുത്തു വയ്ക്കു…… നിങ്ങള് പോയിക്കോ അവിടെ നിങ്ങൾക്ക് ഉള്ളത് ഞാൻ ശരിയാക്കി തരാം (ആത്മ )….. മീനു അടുക്കളയിലേക്ക് പോയതും ലത പുറകെ പോയി….. എല്ലാവരും ഒന്നിച്ചു ഇരുന്നു കഴിച്ചു….. കഴിച്ചു കഴിഞ്ഞാതും ശിവനും ചാരുവും ഇറങ്ങി….. അമ്മേ ഞങ്ങള് പോയി വരാം….. ശരി മോനെ അവിടെ എത്തി വിളിക്കണേ ശരി എന്നും പറഞ്ഞു ശിവനും ചാരുവും കാറിൽ കയറി….. ചാരു എല്ലാവരെയും കൈ വീശി കാണിച്ചു…….. ശിവനും ചാരുവും പോയതും മീനു വേഗം അകത്തേക്കു പോയി ഫോൺ എടുത്തു….. 💕💕💕💕
ദേ ശിവേട്ട ആ ഭദ്രൻ വന്നാൽ പ്രശ്നത്തിനു ഒന്നും നിൽക്കല്ലേ….. ഞാനോ എന്ത് പ്രശ്നം ഉണ്ടാകാൻ താൻ എന്താ പറയുന്നേ നിന്റെ ശിവേട്ടനെ കുറിച്ച് നീ ഇങ്ങനെ ആണോ കരുതി വച്ചത്….. അയ്യോ വെറും പാവം ആ മണിയെ തല്ലി ഹോസ്പിറ്റലിൽ ആക്കിയത് ഞാൻ അറിഞ്ഞു….. അത് ആരാ പറഞ്ഞെ നിന്നോട് ??….. മനു….. അവനും കൊടുത്തു ഒന്ന്😄….. അത് പറഞ്ഞു തുടങ്ങിയതാ പാവം ലാസ്റ്റ് ശിവേട്ടന്റെ അടിയുടെ കാര്യം പറഞ്ഞ നിർത്തിയത്….. ആ ചെക്കന്റെ ഒരു കാര്യം എന്നും പറഞ്ഞു ശിവൻ ചിരിച്ചു….. ചാരു ഓരോന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു….. ശിവൻ നല്ലൊരു കേൾവികാരനായി ഇരുന്നു….. വീടിനു മുന്നിൽ വണ്ടി എത്തിയപ്പോ കണ്ടു ഓടി വരുന്ന ജാനകിയെ…… ശിവൻ വണ്ടി നിർത്തിയപ്പോഴക്കും ചാരു ഇറങ്ങി ജാനകിയെ കെട്ടിപിടിച്ചു….. ജാനകി ചാരുവിനെ നെഞ്ചോടു ചേർത്ത് നെറ്റിയിൽ മുത്തി….. ശിവൻ വണ്ടിയിൽ നിന്നു ഇറങ്ങിയതും ജാനകി വേഗം അടുത്തേക്കു ചെന്നു….. മോനെ സുഖമല്ലേ….. അതെ അമ്മേ….. വാ രണ്ടാളും വാ എന്നും പറഞ്ഞു ജാനകി ചാരുവിന്റെ കൈ പിടിച്ചു അകത്തേക്കു കയറി കൂടെ ശിവനും…..
മോളെ ശിവനെയും കൂട്ടി മുറിയൊക്കെ ഒന്ന് കാണിച്ചു കൊടുക്കു അപ്പോഴേക്കും അമ്മ ചായ എടുക്കട്ടേ….. അമ്മേ അപ്പച്ചി എവിടെ??….. അവള് പൂവലിക്കു വെള്ളം കൊടുക്കുന്നുണ്ട് ചാരു മോളെ പൂവാലി പ്രസവിച്ചു രണ്ടു ദിവസം ആയി….. ആണോ എന്നാ ഞാൻ പോയി നോക്കട്ടെ….. എന്റെ ചാരു നീ മോനു മുറിയൊക്കെ ഒന്ന് കാണിച്ചു കൊടുക്കു എന്നിട്ട് ബാക്കി അപ്പോഴേക്കും അമ്മ ചായ എടുക്കട്ടേ എന്നും പറഞ്ഞു ജാനകി പോയി….. ശിവേട്ട വാ റൂം കാണിച്ചു തരാം എന്നും പറഞ്ഞു അടുത്ത് കണ്ടാ റൂമിലേക്ക് കയറി ചാരു….. ശിവൻ അകത്തു കയറിയതും ചുറ്റും ഒന്ന് കണ്ണോടിച്ചു….. കുഞ്ഞു മുറി എല്ലാം ഭംഗിയായി അടുക്കി വച്ചിരിക്കുന്നു ഒരു സൈഡിൽ മേശ അതിന്റെ മുകളിൽ മൊത്തം പുസ്തകം….. ഇതൊക്കെ നിന്റെ ആണോ….. അതെ ശിവേട്ട….. ഒരു പാട് ഉണ്ടല്ലോ….. എനിക്ക് വായിക്കാൻ ഒരു പാട് ഇഷ്ടമാണ്….. അത് ഈ പുസ്തകം കണ്ടപ്പോ മനസിലായി…..
ശിവേട്ട സൗകര്യമൊക്കെ കുറവാ രണ്ടു ദിവസം അഡ്ജസ്റ്റ് ചെയ്യണം പിന്നെ ബാത്‌റൂമൊക്കെ പുറത്താണ്….. എന്റെ ചാരു അതിനു നീ എന്തിനാ ഇങ്ങനെ സങ്കടപെടുന്നു നീ ഇല്ലേ എന്റെ കൂടെ പിന്നെ എവിടേം എനിക്ക് സ്വർഗം ആണ് എന്നും പറഞ്ഞു ശിവൻ ചാരുവിനെ നോക്കി മീശ പിരിച്ചു….. അതെ ആ ഡ്രസ്സ് ഒക്കെ മാറ്റി വാ ഞാൻ അമ്മേടെ അടുത്ത് കാണും എന്നും പറഞ്ഞു ചാരു നടന്നതും ശിവൻ വേഗം കൈ പിടിച്ചു അടുത്തേക്കു വലിച്ചു ചാരു ശിവന്റെ നെഞ്ചോടു ചേർന്ന് നിന്നു….. മോളെ ചായ എടുത്തു വച്ചു വേഗം വാ….. അതെ കള്ളപോലീസേ അമ്മ വിളിക്കുന്നു എന്നുംപറഞ്ഞു ശിവനെ നോക്കി….. അപ്പോഴും ശിവൻ പെണ്ണിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു….. എന്താണ് എന്ന് ചാരു ഒറ്റ പിരികം പൊക്കി ചോദിച്ചപ്പോ ഒന്നും ഇല്ലെന്നു പറഞ്ഞു ശിവൻ ചുമല് പൊക്കി കാണിച്ചു….. ചാരു ചിരിയോടെ പുറത്തേക്കു നടന്നു….. പുറത്തു ഒരു വണ്ടിയുടെ ശബ്ദം കേട്ടതും ചാരു വേഗം പുറത്തേക്കു നടന്നു….. വണ്ടിയിൽ നിന്നു ഇറങ്ങുന്ന ആളെ കണ്ടതും ചാരു ഒന്ന് ഞെട്ടി ഉമീനീർ ഇറക്കി അകത്തോട്ടു നോക്കി ആരും ഇല്ലെന്നു കണ്ടതും ശരീരം മൊത്തം തണുപ്പ് കയറുന്നത് പോലെ തോന്നി ചാരുവിനു….. തുടരും…..

by