11/02/2026

അവകാശി : ഭാഗം 17

രചന – ആയിഷ അക്ബർ

ഏട്ടാ…. എനിക്കിപ്പോ ഒരു കല്യാണമൊന്നും വേണ്ടാ…. ഇപ്പൊ ഞാൻ അതിനെ കുറിച്ചൊന്നും ഓർക്കുന്നേയില്ല….
ഇപ്പൊ നേരം വെളുത്താൽ മനസ്സിൽ ചിന്തകൾ മുഴുവൻ ആരുവിനെ കുറിച്ചാണ്…..

ഞാൻ പോയാൽ അവളെ ആര് നോക്കും…

മീനു അത് പറയുമ്പോൾ തന്റെയുള്ളിലും ആ വേദന ഉണ്ടെങ്കിൽ കൂടി അതിനെ അവൻ മറച്ചു വെച്ചു….

അവൾക്ക് വേണ്ടി നീ ജീവിതം വേണ്ടെന്ന് വെക്കുന്നതിൽ അർത്ഥമില്ല മീനു…
അവളെ ഞാൻ നോക്കിക്കോളാം…

അവളും നീയും എനിക്കൊരു പോലെയാണ്..

അവളുടേ കാര്യത്തോടൊപ്പം നിന്റെ കാര്യവും എനിക്ക് ശ്രദ്ധിക്കണം….

കേട്ടിടത്തോളം നല്ല ബന്ധമാണ്…. അല്പം ദൂരെയാണ്….
ഇവർക്കിടയിൽ നിന്ന് മോൾക്കൊരു ജീവിതം കിട്ടി പോകുന്നത് തന്നെയാണ് ഏട്ടന്റെയും സന്തോഷം…..

അവനത് പറയുമ്പോൾ ശെരിയാണെന്ന് തോന്നിയത് കൊണ്ടാവാം അവൾ മിണ്ടാതിരുന്നത്….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

പിന്നീടെല്ലാം പെട്ടെന്നായിരുന്നു…..

ചെക്കൻ വന്ന് കണ്ട് പരസ്പരം അവർക്കിഷ്ടപ്പെട്ടിരുന്നു….

സ്ത്രീ ധനമായി ഒന്നും വേണ്ടെന്ന് അവർ പറഞ്ഞേങ്കിലും അവൾക്കണിയാനുള്ള ആഭരണങ്ങല്ലെങ്കിലും കൊടുക്കണമെന്നത് അവന്റെ ആഗ്രഹമായിരുന്നു…

അവനെ കൊണ്ടാവും വിധം അവനത് നൽകുകയും ചെയ്തു….

ചെറു മട്ടത്തിൽ ഒരു വിവാഹം നടത്തി മീനുവിനെ രാജേഷിന്റെ കൈകളിലേൽപ്പിക്കുമ്പോൾ പാർത്ഥന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…..

ഒരേട്ടനേക്കാളേറെ അച്ഛന്റെ സ്ഥാനത് തങ്ങളുടെ കടമകളെല്ലാം നിർവഹിച്ചു തന്ന ഏട്ടനോടുള്ള കടപ്പാട് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി അവളുടേ കണ്ണുകളിൽ കണ്ടത് അവന് ആശ്വാസം നൽകിയിരുന്നു…..

പോകാൻ നേരം അവൾ ആരുവിനെ ചേർത്ത് പിടിച്ചു കരഞ്ഞു…..

അടർത്തി മാറ്റാനാവാത്ത വിധം അവൾ ആരുവിനെ നെഞ്ചോട് ചേർത്ത് പിടിച്ചു…..

പാർത്ഥൻ കുഞ്ഞിനെ അവളിൽ നിന്നും പറിച്ചെടുക്കുകയാണ് ചെയ്തത്….

എല്ലാവരിലും കണ്ണു നീർ തളം കെട്ടിയ സമയം ആരുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു…..

ആരുവിനെ കയ്യിലെടുത്തു പാർത്ഥൻ മീനുവിനെ യാത്രയാക്കി…..

അവന്റെ തോളിൽ കിടക്കുകയായിരുന്നവൾ പതിയേ എഴുന്നേറ്റു….

അച്ഛാ… കരയന്താ…. അച്ഛക്ക് നാനില്ലേ….

തന്റെ മനസ്സറിഞ്ഞെന്ന വണ്ണം അതും പറഞ്ഞ് തന്റെ മിഴികൾ തുടച്ചു തരുന്നവളെ ഒരു നിമിഷം പാർത്ഥൻ അത്ഭുതത്തോടെ നോക്കി നിന്നു….

ആവശ്യമുള്ള വേർപാടുകളും എന്റെ നൊമ്പരങ്ങളും എല്ലാം അവൾക്ക് മനസ്സിലാകുന്നുണ്ട്…..

അത്രത്തോളം മനോഹരമായി അവളെന്നെ മനസ്സിലാക്കുന്നു…. അവളുടേ അമ്മയെ പോൽ…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

രാത്രി അവന്റെ നെഞ്ചിൽ കിടന്ന് അവളുറങ്ങുമ്പോഴും രാവിലെ ആരുവിനെ എന്ത് ചെയ്യുമെന്ന ചോദ്ധ്യത്തിലായിരുന്നു മനസ്സ് മുഴുവൻ…..

മോൾക്…. ഉച്ചക്കല്പം ഭക്ഷണം കൊടുക്കുമോ…
വിളമ്പി വെച്ചാ മതി…. അവൾ കഴിച്ചോളും….

സുഭദ്രയോട് അവനത് പറയുമ്പോൾ അവരൊന്നും മിണ്ടിയില്ല….

അവരുടെ മൗനം സമ്മതമെന്ന വണ്ണം അവിടെ നിന്നും അവൻ നടന്നു…..

ഉച്ചക്ക് മുത്തശ്ശി ഭക്ഷണം വിളമ്പി തന്നാൽ മോള് ഒറ്റക്ക് കഴിക്കണം….
ഇനി വിളമ്പി തന്നില്ലെങ്കിൽ…

അവന്റെയുള്ളിൽ ഒരു നീറ്റൽ പൊടിഞ്ഞു….

വിലമ്പി തന്നില്ലെങ്കിൽ നാനൊറ്റക്ക് എടുത്തോളാം അച്ഛാ….നാ വല്യ കുട്ടിയായിലെ…..

പുഞ്ചിരിച്ചു കൊണ്ട് പറയുന്ന ആ നാല് വയസ്സുകാരിയുടെ വാക്കുകളിൽ തന്നെ ആശ്വസിപ്പിക്കണമെന്ന ചിന്ത മാത്രമാണെന്ന് അവനു തോന്നി….

അച്ഛൻ വേഗം വരാം….

അവളുടേ നെറുകിലൊരു ചുംബനം നൽകി അവൻ പോകുമ്പോൾ ഹൃദയം കീറി മുറിക്കുന്നത് പോലെ തോന്നിയിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അവളെ ഓർത്ത് സമാധാനം എന്തെന്ന് അന്നത്തെ ദിവസം അവനറിഞ്ഞിട്ടില്ലായിരുന്നു….

അവസാനത്തെ പീരിയഡ് ഒഴിവാക്കി അവനോടിയെത്തിയതും ആ സമാധാന കേട് സഹിക്കാൻ കഴിയാത്തത് കൊണ്ട് തന്നെയായിരുന്നു….

അവൻ വീട്ടിലേക്ക് കയറുമ്പോൾ ഉറങ്ങുന്ന സുഭദ്രക്കല്പം അകലെയായി കളിപ്പാട്ടം കൊണ്ട് കളിക്കുന്ന ആരുവിനെയാണ് കാണുന്നത്……

അവനെ കണ്ടതും അവളോടി വന്നു…..

മോള് ഭക്ഷണം കഴിച്ചായിരുന്നോ….

തൊണ്ടക്കുഴിയിലുള്ള അവന്റെയാ വിങ്ങലാണവൻ ആദ്യം തീർത്തത്…..

മ്മ്…. മുത്തശ്ശി വിലമ്പി തന്നച്ഛാ…….

അവളത് പറയുമ്പോൾ അവൻ അവളുടേ കുപ്പായം ഉയർത്തി നോക്കി….

വയറു ഒട്ടി കിടക്കുന്നത് അവൾ സ്വയം വാരി കഴിച്ചത് കൊണ്ടാവുമെന്നവന് തോന്നി….

അവൻ വീണ്ടും ഒരു പാത്രത്തിലേക്ക് ഭക്ഷണം വിളമ്പി അവളെ വയറു നിറയെ കഴിപ്പിച്ചു……

അവളുടേ മേലിലുള്ള സ്നേഹം തന്നെ ഭ്രാന്തനാക്കുന്നത് പോലെ തോന്നി….

അല്ലെങ്കിലും ആത്മാർത്ഥമായ സ്നേഹങ്ങളെല്ലാം ഒരു തരത്തിൽ ഭ്രാന്ത് തന്നെയാണല്ലോ…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ദിവസങ്ങൾ മാറ്റമില്ലാതെ തുടർന്നു….

താനില്ലാത്ത സമയങ്ങളിലെ അവളുടേ ഒറ്റപ്പെടൽ വല്ലാതെ വേദനിപ്പിച്ചിരുന്നെങ്കിലും മറ്റു വഴിയൊന്നും തന്നിലുണ്ടായിരുന്നില്ല….

മാറ്റമില്ലാതെ നീങ്ങുന്ന ദിവസങ്ങളിൽ മാറ്റങ്ങൾ വരുത്തിയത് കിഷോറിന്റെ വരവായിരുന്നു….

അവന്റെ ആ വരവ് തനിച്ചായിരുന്നില്ല…. കൂടെ ഒരു പെൺകുട്ടിയുമുണ്ടായിരുന്നു…..

ഏട്ടന് ചെയ്യാമെങ്കിൽ എനിക്കും ഇതൊക്കെ പറ്റും….

തന്നോടുള്ള വാശിക്കെന്ന പോലത് പറയുന്നവനോട് പാർത്തനൊന്നും തിരിച്ചു പറഞ്ഞില്ല….

അല്ലെങ്കിലും സ്വയം ചിന്തിക്കാൻ കഴിവില്ലാത്തവരോട് എന്ത് പറഞ്ഞിട്ടെന്ത്‌ കാര്യം…..

നീ ഒറ്റൊരുത്തൻ കാരണമാണിതെല്ലാം….

അപ്പോഴും അമ്മ തന്നെ കുറ്റപ്പെടുത്തുന്നതിൽ മാത്രം ശ്രദ്ധ പതിപ്പിക്കുമ്പോൾ കിഷോർ വിജയിച്ചവനെ പോൽ നിൽക്കുന്നുണ്ടായിരുന്നു….

പാർത്തനൊന്നും മിണ്ടിയില്ല….

അവന്റെ ചിന്തകൾ ആരുവിൽ മാത്രമായൊതുക്കാൻ അവൻ ശ്രമിച്ചു…..

പാർവതി…. അവളുടേ വരവ് തന്നിൽ നിരത്തിയ സന്തോഷങ്ങളുടടെയും സമാധാനത്തിന്റെയും ദിവസങ്ങൾ അവനോർത്തെടുത്തു…..

കണ്ണുകലടച്ചവൻ കിടക്കുമ്പോൾ നെഞ്ചിൽ ചേർന്ന് കിടക്കാൻ അവൾ നൽകിയ വില മതിക്കാനാവാതാ സമ്മാനമുണ്ടായിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അന്ന് ഉച്ചക്ക് ശേഷം സ്റ്റാഫ് മീറ്റിംഗ് ആയത് കൊണ്ട് തന്നെ അത് കഴിഞ്ഞയുടനെ പാർത്ഥൻ വീട്ടിലേക്ക് തിരിച്ചിരുന്നു…..

എന്നാൽ വീട്ടിലെത്തിയതും ഉയർന്നു കേൾക്കുന്ന ആരുവിന്റെ കരച്ചിൽ അവന്റെ ചങ്കിലൊരു പിടുത്തം മുറുക്കി…..

അവൻ ഓടി ചെന്ന് നോക്കുമ്പോൾ അവൻ കാണുന്നത് ഒരു വടിയെടുത് ദേഷ്യത്തോടെ ആരുവിനെ തല്ലുന്ന കിഷോറിന്റെ ഭാര്യ രമ്യയെയാരുന്നു…..

അച്ഛാ…. എന്ന് വിളിച്ചു കരയുന്ന ആരുവിനെ കണ്ടതും പാർത്ഥന്റെ ഹൃദയം പിളരുന്നുണ്ടായിരുന്നു….

ഇടക്കവൾ ഒരു ആശ്രയതിനെന്ന വണ്ണം അരികിലായി നിൽക്കുന്ന സുഭദ്രയെ നോക്കുന്നുണ്ടെങ്കിലും അവരോരു വാക്ക് പോലും പറയാതെ നിൽക്കുന്നത് പാർത്തനെ അങ്ങേയറ്റം വേദനിപ്പിച്ചു……

പാർത്ഥൻ അവൾക്ക് നേരെ ഓടി ചെന്ന് രമ്യയുടെ കയ്യിൽ നിന്നു ആരുവിനെ പിടിക്കുന്നതോടൊപ്പം അവന്റെ മനസ്സിലെ സകല ദേഷ്യവും ചേർത്ത് രമ്യയെ ഒരൊറ്റ തള്ളായിരുന്നു…..

അവന്റെ കയ്യിന്റെ ബലം അത്രയേറെ ആയത് കൊണ്ടും ഒട്ടും പ്രതീക്ഷിക്കാതെ നിന്നിരുന്ന രമ്യ താഴെക്കൊരോറ്റ വീഴ്ചയായായിരുന്നു….

അത് വരെ മാറി നിന്നിരുന്ന സുഭദ്ര ഓടി വന്നവളെ പിടിച്ചെഴുന്നേവൽപ്പിക്കാൻ ശ്രമിക്കുമ്പോഴും അവർക്കതിന് കഴിഞ്ഞിരുന്നില്ല……

പാർത്ഥൻ വേഗം ആരുവിനെയെടുത്തു നെഞ്ചോട് ചേർക്കുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…..

ആരുവിന്റെ കരച്ചിൽ പതിയേ കുറഞ്ഞു വന്നു….

അപ്പോഴേക്കും മുറിയിൽ കിടന്നിരുന്ന കിഷോർ രമ്യയുടെ ശബ്ദം കേട്ട് പുറത്തേക്ക് വന്നു….

അവൻ വേഗം അവളെ താങ്ങി പിടിക്കുമ്പോൾ കിഷോറിന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകിയിരുന്നു…..

ഏട്ടനെന്തിനാ രമ്യയെ പിടിച്ചുന്തിയത്…..

അവനത് ചോദിക്കുമ്പോൾ അത്രത്തോളം ദേഷ്യം അവനിലുണ്ടായിരുന്നു….

എന്റെ കുഞ്ഞിനെ തല്ലിയതെന്തിനാടി…

കിഷോറിന്റെ ചോദ്യത്തെ വക വെക്കാതെ പാർത്ഥൻ രമ്യക്ക് നേരെ ചോദ്യമുയർത്തുമ്പോൾ അവന്റെ കണ്ണുകളിൽ പടരുന്നത് അഗ്നിയായിരുന്നു…..

ഞാൻ…. ഞാൻ വെറുതെ തല്ലിയതൊന്നുമല്ല…. അതെന്റെ ലിപ് സ്റ്റിക്ക് എടുത്ത് നാശമാക്കി…. പുതിയ ലിപ് സ്റ്റിക്ക് ആയിരുന്നു…..

അവളത് പറയുമ്പോൾ പാർത്തൻ പോക്കറ്റിൽ നിന്നും കുറച്ച് പൈസയെടുത് അവളുടേ മുഖത്തേക്കെറിഞ്ഞു….

എന്റെ കുഞ്ഞിന്റെ ദേഹത്തു നിങ്ങളുടെ ആരുടെയെങ്കിലും ശ്വാസം തട്ടിയെന്ന് ഞാനറിഞ്ഞാൽ പാർത്ഥൻ ഇങ്ങനെയായിരിക്കില്ല….

കത്തിയാളുന്ന ദേഷ്യത്താൽ അവൻ അത് പറഞ്ഞത് സുഭദ്രയെ അടക്കം നോക്കിയായിരുന്നു….

അമ്മേ…. ഇനി ഞങ്ങളിവിടെ നിൽക്കുന്നില്ല……

കിഷോർ സുഭദ്രയെ നോക്കി പറയുമ്പോൾ സുഭദ്രയുടെ മുഖമാകെ മാറി……

എങ്കിൽ നീ നിന്റെ കുഞ്ഞിനേയും കൊണ്ട് എങ്ങോട്ടാണെങ്കിൽ ഇറങ്ങി പോടാ…. ഇതെന്റെ കുഞ്ഞിനുള്ള വീടാ….

അവർ കയർത്തത് പാർത്ഥനോടായിരുന്നു….

അല്ലെങ്കിലും നിങ്ങൾക്ക് ചവിട്ടി തേക്കാൻ ഇട്ട് തരില്ലെന്റെ മോളേ….
ഞങ്ങൾ പോകുകയാണ്….
ഞങ്ങൾ കാരണം ആരും ഇറങ്ങേണ്ട അവസ്ഥ വരില്ല……

അത്രയും പറഞ്ഞ് അവൻ മുറിയിലേക്ക് കയറി വാതിൽ വലിച്ചടച്ചു….

അവനുള്ള വീടാണ് പോലും….

താനിത്രയും കാലം മണ്ടനാവുകയായിരുന്നു….

ആരോരുമല്ലാത്തവർക്ക് വേണ്ടിയാണ് ചെയ്തതൊക്കെയും എന്നോർക്കുമ്പോൾ അവന് സ്വയം പുച്ഛം തോന്നി…..

കരച്ചിലടങ്ങിയിരുന്നെങ്കിലും ആരുവിന്റെ തേങ്ങൽ ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു….

അടിച്ചു തിണർത്ത അവളുടേ കാലിലൂടെ പതിയേ തോടുമ്പോൾ പാർത്ഥന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു……

ആരുവിനു വേതൻച്ചില്ല അച്ഛാ… അച്ഛ കരയന്താ….

തേങ്ങലിനിടയിലും അതും പറഞ് തന്റെ മിഴികൾ തുടക്കുന്നവളെ അവൻ ചേർത്ത് പിടിച്ചു പൊട്ടി കരഞ്ഞു…..

അവളുടേ തിരിച്ചു വരവിനായി ഹൃദയം അത്ര മേൽ ആഗ്രഹിക്കുന്നുണ്ട്….

ഇനിയും ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല….

ഇവിടെ നിന്ന് എത്രയും പെട്ടെന്ന് എന്റെ മോളെയും കൊണ്ട് പോകണം….
ഒത്തിരി ഒത്തിരി ദൂരേക്ക്….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഞങ്ങൾ പോകുകയാണ് ടീച്ചറേ…. മാറ്റാരോടും യാത്ര പറയാനില്ല….

പാർത്ഥൻ ജാനകിയോടത് പറയുമ്പോൾ പാർത്തനിലുള്ള വേദന ജാനാകിയിലേക്കും പടർന്നിരുന്നു….

എങ്ങോട്ട് പാർതാ…..

എങ്ങോട്ടെന്നറിയില്ല…. സ്വസ്ഥതയും സമ്മാധാനവും എവിടെ കിട്ടുന്നുവോ അവിടേക്ക്….

ദൂരെ ഏതെങ്കിലും ഒരു ദിക്കിൽ…..

അതും പറഞ്ഞു കൊണ്ട് പോകുന്നവനോട് തിരിച് പറയാൻ ജാനാകിയിൽ വാക്കുകളുണ്ടായിരുന്നില്ല…

ആ യാത്രയോട് കൂടി അവനാഗ്രഹിക്കു ന്ന മനസ്സമാധാനം കിട്ടട്ടെ എന്നവർ മനസ്സുരുകി പ്രാർത്ഥിച്ചു……

(തുടരും)