രചന – vampire girl
അച്ഛാ ഞാൻ വരണോ.പിന്നെ നീ വരാതെ.ഇങ്ങോട്ടു വാടാ അമ്മു മോളുടെ അച്ഛനോട് പറഞ്ഞതാ എല്ലാവരും വരും എന്ന്. അവര് കാത്തിരിക്കും. ആദി മോളുടെ അച്ഛനും അമ്മയും. ആദി മോളും ഓക്കെ കാണും അവിടെ. നമുക്ക് ചെല്ലുമ്പോൾ മോളെ കൂടി ഇങ്ങു വിളിച്ചോണ്ട് വരാം. രണ്ടു ദിവസം മോളു ഇല്ലാത്തോണ്ട് വീട് ഉറങ്ങിയത് പോലെ ആയിരുന്നു..ശെരിയാ അച്ഛാ ഏട്ടത്തി ഇല്ലാത്തോണ്ട് ഒരു രസവും ഇല്ല..ഹം വാ ഇറങ്ങാം എന്നാ. നോക്ക് ഹരി നീ ഒന്നും ഇല്ലെന്നു പറഞ്ഞാലും എനിക്ക് അന്ന് മനസിലായി നിന്നോട് എന്തോ അടി ഇട്ട മോളു അന്ന് പോയത്. എന്തു തന്നെ ആയാലും എല്ലാം അവിടെ വെച്ചു പറഞ്ഞു തീർത്തിട്ട് എന്റെ മോളെ കൂട്ടി നീ ഇങ്ങോട്ടു വന്ന മതി.ഹം നോക്കാം വാ. ശിവ നീ എടുക്ക് കാർ എനിക്ക് വയ്യ.പോകുന്ന വഴിയിൽ അത്രയും അവളുടെ പിണക്കം എങനെ മാറ്റം എന്ന ചിന്തയിൽ ആയിരുന്നു അവൻ. അമ്മുവിന്റെ വീട്ടിലോട്ട് കയറുന്നതിനു മുമ്പ് അവൻ ശിവയോട് വണ്ടി നിർത്താൻ പറഞ്ഞു
എന്താ ഏട്ടാ വഴിയിൽ ഇടാൻ ആണോ കാർ.വഴിയിൽ ഒന്നും ഇടേണ്ട നീ ഒന്ന് വണ്ടി തിരിക്കു. അച്ഛനും കുഞ്ഞു ഇറങ്ങിക്കോ ഞങൾ ഇപ്പോൾ വരാംഎവിടെ പോകുന്നു ഹരി. ഞങൾ മാത്രം ആയിട്ട് എങ്ങനാ കയറി ചെല്ലുന്നേഞാൻ എന്റെ ഒരു ഫ്രണ്ട് കുറച്ചു അപ്പുറത്ത് നിക്കുന്നത് കണ്ടു നമ്മൾ ഇങ്ങോട്ടു വന്നപ്പോൾ. അത്യാവശ്യം ആയി അവനെ ഒന്ന് കാണാൻ ആണു ഇപ്പോൾ വരാം നിങ്ങൾ അങ്ങോട്ട് ചെല്ല്… നീ കാർ എടുക്ക് ശിവ.ഹം എങ്ങോട്ടാ ഹരിയേട്ടാ നമ്മൾ ഇ പോകുന്നെ ഇങ്ങോട്ടുള്ള വളവിനു മുന്നേ ഒരു കട കണ്ടിലെ ആ അവിടെ നിർത്തു.ഇവിടെ ഏട്ടന് പരിചയം ഉള്ള ഏതാ ഫ്രണ്ട്.അതൊക്കെ ഉണ്ട് നീ വാ.കാർ നിർത്തിയപ്പോൾ അവൻ കാണാൻ വന്ന ആൾ അവിടെ തന്നെ ഉണ്ടായിരുന്നു. അവൻ കാറിൽ നിന്ന് ഇറങ്ങി അയാൾക്ക് അടുത്തൊട്ടു നടന്നു..ഹലോ അറിയോ.ആ ആരിത്. കയ്യും കാലും ഓക്കെ നേരെ ആയോ.ആയോണ്ട് അല്ലേടാ നിന്റെ മുന്നിൽ ഇങ്ങനെ നിവർന്നു നിൽക്കുന്നേ.എന്താ വണ്ടി ഇടിപ്പിച്ചതിനു പ്രതികാരം ചെയ്യാൻ അനിയനെ കൂട്ടി വന്നതാണോ നീ.പ്രതികാരം ചെയ്യാൻ ഞാൻ ഒറ്റക്ക് മതി എനിക്ക് അനിയന്റെ ആവശ്യം ഇല്ല അതിനു..വിഷ്ണു ഹരിയുടെ കുത്തിനു കയറി പിടിച്ചു
നീ ആരാ ഹീറോയോ.ഹരി അവന്റെ കൈ വിഷ്ണുവിന്റെ കവിളിൽ ഒന്ന് പതിപ്പിച്ച ശേഷം. അവന്റെ ഷർട്ടിൽ നിന്ന് വിഷ്ണുവിന്റെ കൈ വിടിവിപ്പിച്ചു.വില്ലനോട് പക തീർക്കാൻ വന്ന ഹീറോ ഒന്നും അല്ല. പക്ഷെ എന്റെ ഭാര്യ ഇനി നീ കാരണം കരയാൻ ഇട വന്നാൽ ഉണ്ടാലോ നീ അനുഭവിക്കും.പിന്നെ ഇപ്പോൾ ഞാൻ ഇ തന്ന അടി എന്തിനാ എന്നറിയോ. നീ എന്നെ വണ്ടി ഇടിപ്പിച്ചു കിടത്തിയതിനു അല്ല. സ്നേഹിച്ച പെണ്ണിന്റെ വിശ്വാസത്തെ ഇല്ലാതാക്കിയതിനു. ആണുകൾക്ക് തന്നെ നാണക്കേടാ നിന്നെ പോലെ ഉള്ളവൻ മാര്. ഞാൻ ആയിട്ടു ഇനി ഒരു പ്രശനത്തിനും വരില്ല. എന്ന് കരുതി നീ ആയിട്ടു വന്നാൽ ഞാൻ മിണ്ടാതെ ഇരിക്കില്ല കേട്ടാലോ..പിന്നെ അവൻ ഒന്നും പറഞ്ഞില്ല കാർ എടുത്തു തിരിച്ചു വന്നു. ശിവ ആരാ അത് എന്ന് ചോദിച്ചിട്ടു അവൻ ഒന്നും പറഞ്ഞില്ല. അച്ഛനോട് അവിടെ നടന്നത് ഒന്നും പറയല്ലേ എന്ന് പറഞ്ഞു അവന്റെ വാ അടപ്പിച്ചു. രണ്ടു പേരും അമ്മുവിന്റെ വീട്ടിൽ ചെന്നു കയറുമ്പോൾ ആദിയെ കാണാലോ എന്നാ സന്തോഷത്തിൽ ആയിരുന്നു അവൻ. പക്ഷെ ഹാളിൽ അവള് ഒഴിച്ച് ബാക്കി എല്ലാവരും ഉണ്ടായിരുന്നു. അവളെ കാണാൻ ഉള്ള അതി ആയ ആശ കാരണം അവൻ അവളുടെ അമ്മയോട് തന്നെ തിരക്കി
ഭാര്യയെ രണ്ടു ദിവസം ആയി കാണാത്തൊണ്ടു ഉള്ള വെപ്രാളം നോക്കിയേ ഭാര്യയെ കാണാൻ..അവന്റെ അച്ഛൻ എല്ലാവരോടും ആയി പറഞ്ഞു ചിരിച്ചു. അടുത്ത് ഇരുന്നു ചിരിക്കുന്ന ശിവയെ അവൻ ദേഷ്യത്തിൽ നോക്കിയതും അവൻ ചിരി നിർത്തി.
.അങ്ങന സ്നേഹം ഉള്ള ഭർത്താവ്.അവളുടെ അമ്മ അവനെ പിന്തുണച്ചു.അവൾക്കു രണ്ടു ദിവസം ആയി തീരെ വയ്യ മോനെ നല്ല പനിയ തലവേദന ഉണ്ട്..ആണോ. മോളു ആണു വീട്ടിൽ നിന്ന് വന്നപ്പോയെ വയ്യാത വന്നേ.ആണോ എന്നിട്ട് ഹോസ്പിറ്റലിൽ പോയിലെ അമ്മേ.ഞാനും അവളുടെ അച്ഛനും മാറി മാറി വിളിച്ചത വരണ്ടയോ പെണ്ണ്. മാറും മാറും എന്ന് പറഞ്ഞിരുന്നു. ഇന്ന് ഇങ്ങോട്ടു വരാൻ തല പൊങ്ങുന്നുണ്ടായിരുന്നില്ല. ഇവിടുന്നു ചെന്നിട്ടു ഹോസ്പിറ്റലിൽ അവൾ വന്നിലേലും കൊണ്ട് പോകാനായി ഇരിക്കുവാ ഞങൾ.നിങ്ങൾ എന്നാ ഇവിടെ ഇരിക്കു ഞാൻ പോയി അവളെ വിളിച്ചു ഹോസ്പിറ്റലിൽ കൊണ്ട് പോകട്ടെ.ഹം എന്നാ മോന് പോയിട്ടു വാ. മോൻ വിളിച്ച എന്തായാലും അവൾ വരും
അവൻ ചെന്നു കൈയിൽ ഇരുന്ന കീ കൊണ്ട് കതകു തുറന്നു അവളുടെ മുറിയിലേക്ക് ചെല്ലുമ്പോൾ അവൾ നല്ല ഉറക്കം ആയിരുന്നു. അവൻ അവളെ ഉണർത്താതെ അവളുടെ അടുത്തേക്ക് ചെന്നു ഇരുന്നു. അവന്റെ കൈകൾ കൊണ്ട് അവളുടെ മുടി ഇഴകളെ തലോടി. കൈ നെറ്റിയിൽ തട്ടിയപ്പോൾ നന്നായിട്ടു പൊള്ളൂന്നുണ്ടായിരുന്നു. അവൻ അവളെ വിളിച്ചു എഴുന്നേൽപ്പിച്ചു.ആദി വാ എഴുന്നേൽക്ക്.അവൾ പതിയെ കണ്ണ് തുറന്നു നോക്കിയപ്പോൾ അവൻ അടുത്ത്. അവൾ തിരിഞ്ഞു കിടന്നു.ദേഷ്യം ഓക്കെ വീട്ടിൽ ചെന്നു കാണിക്കാം. ഇപ്പോൾ എഴുന്നേൽക് നിന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോകാന ഞാൻ വന്നേ..ഞാൻ വരുന്നില്ല നിങ്ങളുടെ കൂടെ. അച്ഛൻ കൊണ്ട് പോകും എന്നെ രാത്രിയിൽ.അച്ഛനോ… അതിനു നമ്മൾ ഹോസ്പിറ്റലിൽ പോയിട്ടു ആ വഴി വീട്ടിൽ പോകുവാ.അങ്ങോട്ടു ഞാൻ ഇന്ന് വരുന്നില്ല.അത് നീ പറഞ്ഞ മതിയോ. ഞാൻ കൂടി തീരുമാനിക്കണ്ടയോ.ഇല്ല ഞാൻ വരുന്നില്ല.ആ അതൊക്കെ പിന്നത്തെ കാര്യം അല്ലേ. ഇപ്പോൾ ഹോസ്പിറ്റലിൽ പോകാൻ എഴുന്നേൽക്.ഇല്ലെന്നാല്ലേ പറഞ്ഞെ.ഓഹോ വാശി ആണോ. വയ്യങ്കിൽ എന്താ വാശിക്ക് ഒന്നും ഒരു കുറവും ഇല്ല.അവൾ ഒന്നുടെ തിരിഞ്ഞു കിടന്നു.അവൻ പിന്നെ ഒന്നും നോക്കിയില്ല. അവളെ പൊക്കി എടുത്തു അവന്റെ കൈക്കുളിൽ ആക്കി
ഹേയ് എന്താ ഇ കാണിക്കുനെ എന്നെ താഴെ ഇറക്കു.ഞാൻ മര്യാദക്ക് പറഞ്ഞിട്ട് നീ കേട്ടില്ല ഇനി ഒന്നും മിണ്ടാതെ കാർ വരെ ഇങ്ങനെ കിടന്നോണം കേട്ടാലോ.അവൾ വീഴാത്തെ ഇരിക്കാൻ അവന്റെ കഴുത്തിന് ചുറ്റും അവളുടെ കൈ കൾ വട്ടം ചുറ്റി പിടിച്ചു. അവൻ അവളുടെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു. അവൾ മുഖം തിരിച്ചു. ഹോസ്പിറ്റലിൽ കൊണ്ട് പോയി ഒരു ട്രിപ്പ് ഓക്കെ ഇട്ടു കഴിഞ്ഞപ്പോയേക്കും ആള് പഴയ പോലെ ഉഷാറയി.ഇനി പോകാലോ ഡോക്ടർ.ഹം പോകാം ആദ്യയുടെ ഭർത്താവ് അലെയ്.അതെ ഡോക്ടർ.ആളെ നന്നായിട്ടു ഒന്ന് കെയർ ചെയ്യണം കേട്ടോ. നല്ല അനീമിക്ക് ആണു ആള്. സമയത്തു ഫുഡ് ഓക്കെ കഴിക്കാൻ പറയണം.എന്തു ചെയ്യാനാ ഡോക്ടർ ഞാൻ എത്ര പറഞ്ഞാലും കേൾക്കില്ല.ങേ ഇങ്ങേരു എന്തുവാ ഇ പറയുന്നേ ഇങ്ങേരു എപ്പോഴാ എന്നോട് കഴിക്കാൻ പറഞ്ഞെ. അവൾ മനസിൽ അതാലോചിച്ചു തീരും മുന്നേ ഡോക്ടറുടെ ഉപദേശം.എന്താ ആദ്യ ഇത് കുട്ടി ഒന്നും അല്ലാലോ. കല്യാണം ഓക്കെ കഴിഞ്ഞതല്ലെ. തനിക് ഒട്ടും ആരോഗ്യം ഇല്ല. ഇ സമയത്തു പ്രെഗ്നന്റ് ഓക്കെ ആയി കഴിഞ്ഞാൽ താൻ കഷ്ടപെടുമലോ.പ്രെഗ്നന്റോ ആരുഅല്ല ഞാൻ ഒരു ഉദാഹരണം പറഞ്ഞതാടോ. പോയിക്കോ നന്നായിട്ടു ഫുഡ് ഓക്കെ കഴിക്കണം കേട്ടോ.ഞാൻ നോക്കിക്കോളാം ഡോക്ടർ ഇനി.ശെരി.
കാറിൽ ഇരിക്കുമ്പോൾ രണ്ടു പേരും പരസ്പരം മിണ്ടുന്നുണ്ടായിരുന്നില്ല..ഡോക്ടർ പറഞ്ഞ കേട്ടാലോ മര്യാദക്ക് ശരീരം നോക്കിക്കോണം. അല്ലേ എന്റെ കുഞ്ഞിന കേടു.കുഞ്ഞോ ഏതു കുഞ്ഞുഅല്ല ഞാൻ ഭാവിയിലെ കാര്യം പറഞ്ഞതാ.അങ്ങനെ ഒരിക്കലും നടക്കാത്ത കാര്യങ്ങൾ പറയണ്ടഈശ്വര ഇപ്പോയും പുള്ളിക്കാരി നല്ല കലിപ്പിൽ ആണലോ എങ്ങനാ ഒന്ന് മറ്റുനെ എന്തായാലും വീട്ടിൽ എത്തട്ടെ..തിരികെ അമ്മുവിന്റെ അങ്ങ് എത്തി. അവിടെ അവര് ശിവയുടേം അമ്മുവിന്റേം കല്യാണം ഏകദേശം ഉറപ്പിച്ചിരുന്നു അടുത്ത നല്ല മൂഹൂർത്തത്തിൽ നിച്ഛയം നടത്താനും തീരുമാനിച്ചു. തിരികെ പോകാൻ നേരം ഒട്ടും വരാൻ കൂട്ടാക്കാത്ത ആദിയെ അവൻ ബലം ആയി തനെ കൊണ്ട് പോയി.
നോക്കിക്കോ മോളേ വീട്ടിൽ എത്തുന്ന വരെ ഉള്ളു നിന്റെ പിണക്കം. അത് കഴിഞ്ഞു ഞാൻ മാറ്റിലെ അതൊക്കെ.അവൻ കാറിലേക്ക് കയറുന്നതിനു മുന്നേ മനസിൽ പറഞ്ഞു.വീട്ടിൽ എത്തി പിണക്കം മാറ്റാൻ ആണു പ്ലാൻ എങ്കിൽ അത് നടക്കില്ലെടോ നോക്കിക്കോ.അവളും കാറിലേക് കയറുന്നതിനു മുന്നേ മനസിൽ പറഞ്ഞു…. തുടരും

by