14/02/2026

അഗ്നിമിത്ര :ഭാഗം 07

രചന – കൽക്കി

ക്ഷമയോടെ ഞാൻ പറയുന്നത് കേൾക്കാൻ നിങ്ങൾ ശ്രമിക്കണം…..” ഡോക്ടർ ഞങ്ങൾ മൂവരെയും മാറി മാറി നോക്കി അവസാനം അമ്മയിൽ ദൃഷ്ടി ഉറപ്പിച്ചു പറഞ്ഞു തുടങ്ങി.

“അഗ്നിശിഖയുടെ ബോഡി നല്ല വീക്ക്‌ ആണ്. നമ്മൾ വിചാരിച്ചതിലും നേരത്തെ ആണ് പെയ്ൻ വന്നിരിക്കുന്നത്. ഇവിടെ എത്തിച്ചപ്പോൾ തന്നെ ആള് അബോധാവസ്ഥയിൽ ആയി. ഇങ്ങനെ ഒരു അവസ്ഥയിൽ നോർമൽ ഡെലിവറി ഒരിക്കലും സാധ്യമാവുകയില്ല. അത്‌ ഒരുപക്ഷെ അമ്മയെയും കുഞ്ഞിനേയും ബാധിക്കും, ചിലപ്പോൾ രണ്ടാളും……”

ഡോക്ടർ പറഞ്ഞു മുഴുവിക്കുന്നതിനു മുന്നേ അമ്മ തളർന്നു എന്റെ കൈയിലേക്കു വീണിരുന്നു. പകപ്പോടെ ഡോക്ടർ നോക്കിയപ്പോഴേക്കും ഡോക്ടറും മുന്നോട്ട് വന്ന് അമ്മയെ താങ്ങിപിടിച്ചു അടുത്തുള്ള കസേരയിലായ് കിടത്തി.

“പേടിക്കണ്ട പ്രഷർ വേരിയേഷൻ ആയതകാനെ സാധ്യത ഉള്ളു. അമ്മയുടെ അവസ്ഥ ഞാൻ മനസിലാക്കുന്നു. കാരണം ഞാനും ഒരു അമ്മയാണ്. അവിടെ വെള്ളം കാണും കുറച്ച് എടുത്ത് അമ്മയുടെ മുഖത്ത് ഒന്ന് തളിച്ച്, കുടിക്കാൻ ആയി കൊടുക്ക്. അപ്പോഴേക്കും ഞാൻ വരാം.”

രണ്ട് നിമിഷത്തിന് ശേഷം ഡോക്ടർ തിരികെ രണ്ട് നഴ്സും ആയി വന്നു. അപ്പോഴേക്കും പൂർണബോധത്തിൽ അല്ലെങ്കിലും അമ്മ ഉണർന്നിരുന്നു.

“അമ്മയെ ഇവര് നോക്കിക്കോളും. ബിപി ഒന്ന് ചെക്ക് ചെയ്തേക്കുന്നത് നല്ലതാ.”

“നിങ്ങള് ഇവരെ ഒന്ന് ഒപി യിൽ കാണിച്ചെക്…. ചിലപ്പോൾ ഉറങ്ങനുള്ള ഒരു ഇൻജെക്ഷൻ കൊടുക്കാൻ ചാൻസ് ഉണ്ട്. “നഴ്സനോടായി പറഞ്ഞിട്ട് എന്റെ നേരെ തിരിഞ്ഞു ഡോക്ടർ.

“മോൾ അമ്മയുടെ കൂടെ പൊക്കോട്ടോ…. ഇവിടെ ചേച്ചി ഉണ്ടാകും. അമ്മയുടെ അടുത്ത് തന്നെ ഉണ്ടാകണം കേട്ടോ…..’

അത്‌ കേട്ടതും അമ്മൂട്ടി അഗ്നിയെ
നോക്കി….

“കുഞ്ഞേച്ചി നമ്മുടെ വല്യേച്ചിയും വാവാച്ചിയും പേടി ആവാ നിക്ക്……” നിറഞ്ഞ മിഴികളോട് പറയുന്ന കുഞ്ഞിനെ ചേർത്ത പിടിച് ഒന്ന് മുത്തി അവൾ. ശേഷം പൊക്കോളാൻ എന്നുള്ള തരത്തിൽ അവൾ തലയാട്ടി കാണിച്ചതും അവരോടൊപ്പം പോകാൻ ആയി തിരിഞ്ഞു…. അപ്പോഴേക്കും അമ്മയെ വീൽചെയറിൽ ആക്കിയിരുന്നു. പാതിബോധത്തിൽ ഇരിക്കുന്ന അമ്മയെ നോക്കി ഞാൻ കണ്ണുകൾ ഇറുക്കി ചിമ്മി അടച്ചു.

അമ്മയെ കൊണ്ടുപോകുന്നതും നോക്കി നിന്ന അഗ്നിയെ തിരികെ ബോധത്തിലേക് കൊണ്ടുവന്നത് ഡോക്ടർഡ് ശബ്ദമാണ്.

“മോളെ ഞാൻ പറയുന്നത് കേൾക്കണം. ഓപ്പറേഷൻ ചെയ്യുക എന്നത് മാത്രമേ നമ്മുടെ മുന്നിൽ ഉള്ളു അത്‌ എത്രയും പെട്ടെന്നു നടത്തുകയും വേണം. അങ്ങനെ എങ്കിൽ ഒരാളെ എങ്കിലും നമുക്ക് രക്ഷിക്കാൻ പറ്റും….. ഇനിയും വൈകികൂടാ….. രണ്ടിൽ ഒരാൾ എന്നാ പ്രതീക്ഷ പോലും ചിലപ്പോൾ…….
ഓപ്പറേഷന് നിങ്ങളുടെ കൺസെന്റ് ഞങ്ങള്ക് ആവശ്യം ആണ്…
ഞാൻ അതും ആയി നഴ്സ്‌നെ പറഞ്ഞു വിടാം.”

പറഞ്ഞു കഴിഞ്ഞിട്ടും ഒന്നും പ്രതികരിക്കാതെ നിന്ന എന്നെ കണ്ടിട്ടാകാം ഡോക്ടർ അകത്തേക്ക് പോകാൻ ആയി തിരിഞ്ഞു.

നടക്കാൻ തുടങ്ങിയ ഡോക്ടറെ പുറകിൽ നിന്ന് അഗ്നി കൈക്ക് പിടിച് നിർത്തി.

“എന്താ കുട്ടി……”

“ഹ്മ്മ്…… ഹ്മ്മ്മ്…… ഹ്ഹ…… മ്മ്മ്…… ഹ്ഹ്ഹ്……”

ഓരോന്ന് പറയുമ്പോഴും പകപ്പോടെ അഗ്നിയെ തന്നെ നോക്കി നിൽക്കുവാണു ഡോക്ടർ.

“മോളെ നിനക്ക്……'” ഡോക്ടർ ഒന്ന് പതുങ്ങലോടെ ചോദിച്ചതും അഗ്നി ഡോക്ടറുടെ കാലിലേക് വീണതും ഒരുമിച്ചായിരുന്നു.

“എന്താ കുട്ടി ഇത്……. എണീറ്റെ……” ഡോക്ടർ അവളെ തോളിൽ പിടിച് പയ്യെ ഉയർത്തി. അപ്പോഴും ഓരോന്നും പദം പറഞ്ഞു കരയുന്ന അവളെ ദയനീയതയോടെ നോക്കാനേ അവർക്ക് ആയുള്ളൂ.

“ഒന്നും ഇല്ല കുട്ടി…… ഒന്നോർത്തും വിഷമിക്കരുത്. തന്റെ ചേച്ചിക്കും വാവക്കും ഒന്നും പറ്റില്ല….. ഞങ്ങൾക്കും മോളിൽ ഈശ്വരൻ ഉണ്ട്….. നമുക്ക് പ്രാർത്ഥിക്കാം. ” അഗ്നിയെ ഒന്ന് ചേർത്ത പിടിച്ചതിനു ശേഷം ഡോക്ടർ അകത്തേക്ക് കയറി പോയി

🍁🍁🍁🍁🍁🍁🍁

ലേബർ റൂമിനു പുറത്തായി ഭിത്തിയിൽ ചാരി കണ്ണടച്ചു നിൽക്കുവാണ് അഗ്നി.
ഒഴുകി ഇറങ്ങുന്ന കണ്ണുനീരും ശ്വാസത്തിനൊപ്പം നേരിയതായി ചലിക്കുന്ന ശരീരവും. ഇടക് കരച്ചിലിന്റെ പ്രതികരണം എന്നൊണം ചെറിയ തേങ്ങലുകൾ പുറത്തേക് വരുന്നു.

കണ്ണിൽ നിറച്ച് വെച്ചിരിക്കുന്നത് അവരുടെ സ്വർഗ്ഗത്തിലെ സന്തോഷങ്ങൾ ആയിരുന്നു….ഓർമകൾ പയ്യെ പുറകിലേക്ക് പാഞ്ഞു.

❣️”എടി കള്ളി……….. “പുറകിലായി ശിഖയുടെ ശബ്ദം കേട്ടതും നിന്നിടത്തു നിന്ന് അവളൊന്ന് നാക്കുകടിച്ചു. പയ്യെനെ തിരിഞ്ഞു നോക്കിയതും ഉരുട്ടി നോക്കുന്ന വല്യേച്ചിയും തൊട്ട് അടുത്ത് രണ്ട് കൈയും ഇടുപ്പിൽ കുത്തി മുടി ആണേൽ രണ്ട് വശത്തായി പൊക്കി കെട്ടി കണ്ണിൽ കരിമഷി ഇട്ട് വാലിട്ട് കണ്ണെഴുതി ചുവന്ന മൂക്കും, കൂർപ്പിച്ച മുഖവുമായി നിൽക്കുന്ന അമ്മൂട്ടിയെയും ആണ്.

ഈശ്വരാ…… പെട്ടല്ലോ മഹാദേവ…. ഒന്ന് ചിരിച്ചു കാണിച്ചേക്കാം. അയ്യോ തുറക്കല്ലേ…… ഞാൻ സ്വയം ഒന്ന് മനസ്സിൽ പറഞ്ഞതും അകത്തു ഇരുന്ന ശർക്കരവരട്ടി ഒരെണ്ണം ശിഖയുടെ കാൽ ചുവട്ടിലേക്ക് വീണതും ഒരുമിച്ചാരുന്നു.

അല്ലേലും ഇങ്ങനെയാ, വേണ്ടിടത് എന്റെ വായ തുറക്കില്ല……മനസ്സിൽ രണ്ട് ചീത്തയും പറഞ്ഞു മുന്നിലോട്ട് നോക്കിയപ്പോഴേക്കും ചെവിലായി ഒരു കുഞ്ഞി വേദന അനുഭവപ്പെട്ടിരുന്നു.

വേദനയാൽ ഞാൻ മുഖം ചുളിക്കുന്നത് കണ്ടതും വല്യേച്ചി കൈ പിൻവലിച്ചു.

“ഞാ അപ്പഴേ പഞ്ഞില്ലേ….. കുഞ്ഞേച്ചി ചക്കരവരട്ടി കട്ട് തിന്നാൻ പൊബാന്ന്…..
ഇന്നലെ ഞാ ചോയ്ച്ചിട് എനിക്ക് ഒന്നുടെ തന്ന് പോലും ഇല്ല ….”

കൈയിൽ ഇരുന്ന ചെറിയ പാക്കറ്റിൽ നിന്നും ചോക്ലേറ്റ് കൈയിൽ തോണ്ടി തിന്നുകൊണ്ടാണ് അമ്മൂട്ടിടെ ഈ കുറ്റം പറച്ചിൽ…. ഇടക് അഗ്നിയെ ഒന്ന് നോക്കിപീടിക്കാനും മറന്നില്ല.

ഹോ അപ്പൊ ഈ കുലദ്രോഹിയാണോ എന്നെ ഒറ്റി കൊടുത്തേ…. നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി ഞാഞ്ഞൂലേ….. അതും പറഞ്ഞു നിഷ്കളങ്കമായി ഞാൻ വല്യേച്ചിയെ നോക്കി പുഞ്ചിരിച്ചു വായ തുറക്കാതെ, അങ്ങനങ്ങു തുറക്കാൻ പറ്റുവോ അകത്തു ഉള്ളത് പിന്നേം ചാടൂലേ…..

“വല്ലേച്ചി ന്നെ മോളിൽ കേത്തി ഇരുത്ത്….” രണ്ട് കൈയും നീട്ടി പിടിച് അമ്മൂട്ടി പറഞ്ഞതും വല്യേച്ചി അവളെ പൊക്കി എടുത്ത് അവിടെ ഉള്ള ഒരു സ്റ്റൂളിലായി ഇരുത്തി.

രണ്ടിലാ പടിക്കണേ എന്നിട്ടും പെണ്ണിനെന്തൊരു അഹങ്കരാ….. ഇവിടുത്തെ കാരണോത്തി ആണെന്ന വിചാരം.

വീണ്ടും വല്യേച്ചി എന്റെ നേരെ നോക്കി പുരികം പൊക്കി.

“എന്തായിരുന്നു ഇവിടെ കലാപരിപാടിന്ന് ഞാൻ ചോദിക്കണില്ല. പകരം എത്ര പൊക്കി?”

ഞാൻ കൈ പൊക്കി ഒരു മിനിറ്റ് എന്ന് കാണിച്ചു.

ഏഹ് ഒരെണ്ണോ…… വല്യേച്ചി ഒന്ന് കൂർപ്പിച്ചു നോക്കിതും ഞാൻ സ്വയം ഒന്ന് തലക്കടിച്ചു. പിന്നെ വായിൽ ഇരുന്ന ശർക്കര വരട്ടി ഓരോന്നായി പുറത്തെടുത്തു.

എല്ലാം എടുത്ത് കൈയിൽ നിരത്തി വെച്ച് കാണിച്ചപ്പോൾ വല്യേച്ചി കണ്ണും തള്ളി നിൽക്കുന്നു. ഞാൻ നോക്കിപ്പോ എന്റെ കൈയിൽ ഉള്ള ശർക്കരവരട്ടി നോക്കി കൊതിവിടുവാണ് ഞാഞ്ഞൂൽ. വേണോ എന്ന് ചുണ്ട് അനക്കി ചോദിച്ചതും ദേഷ്യത്തിൽ തല താഴോട്ട് വെട്ടിച്ചു ചോക്ലേറ്റ് തിന്നാൻ തുടങ്ങി. വായിലിട്ട കൊണ്ട് എടുക്കില്ലെന്നുള്ള ധൈര്യത്തിൽ തന്നെ ആണ് ചോദിച്ചത്. അത്‌ ഓർത്ത് ഇളിച്ചോണ്ട് നിന്നപ്പോഴാണ് വല്യേച്ചിയുടെ ചോദ്യം വന്നത്.

“നിന്റെ വായെന്താ കുഞ്ഞേ ബി നിലവറയോ…. ഇത്രേ ഓക്കെ ഉൾകൊള്ളുവോ…..”

വല്യേച്ചി അതും പറഞ്ഞു പുറത്തേക്ക് നടന്നതും സൈഡിൽ നിന്ന് ഒരു ശബ്ദം കേട്ട് നിന്നു.

“വല്ലേച്ചി….. “നോക്കിപ്പോ സ്റ്റൂളിൽ കേറി ഇരുന്ന മുതലാണ്.

” എന്നെ കൂടെ……’

“കുറച്ച് നേരം അവിടെ ഇരിക്കെടി ഞാഞ്ഞൂലെ….. “വല്യേച്ചി അതും പറഞ്ഞു പുച്ഛിച്ചു പുറത്തേക് നടന്നു.

അത്‌ കേട്ടതും പെണ്ണ് ദേഷ്യം പിടിച് ഒന്ന് നോക്കി എന്നിട് തിരിഞ്ഞ് എന്നെ നോക്കി കൈ നീട്ടി.

‘ന്നെ എറക്കുവോ……”

സ്റ്റൂളിനു കുറച്ച് ഉയരം ഉണ്ടെ…. അതാണ് ഈ ചോദിക്കണത് ഇറക്കി തരാവോന്ന്….

ഹും…. ഞാനും ഒന്ന് പുച്ഛിച്ചു പുറത്തേക് നടന്നു വായിൽ ഒരു ശർക്കരവട്ടിയും ഇട്ടോണ്ട്, ന്നെ ഒറ്റികൊടുത്തതല്ലേ ഇരിക്കട്ടെ…….

പോയപോലെ തന്നെ അകത്തു കേറി വന്നു നോക്കിപ്പോ ആളപ്പോ മുഖം കെറുവിച് വെച്ചോണ്ട് ഇരിപ്പുണ്ട്… ഞാൻ ഒരു ചിരിയോടെ കൈയിൽ ഇരുന്നതെല്ലാം സൈഡിൽ വെച്ച് അവളെ വന്ന് പൊക്കി എടുത്ത് ഇടുപ്പിൽ വെച്ചു. എന്നിട് പയ്യെ അവളുടെ മൂക്കിൻ തുമ്പിലായൊന്ന് പിച്ചി. പെണ്ണ് കുണുങ്ങി ചിരിച്ചോണ്ട് എന്റെ തോളിലേക് മുഖം അമർത്തി.

അത്പോലെ തന്നെ അവളെ എടുത്തോണ്ട് ഞാൻ പുറത്തേക് നടന്നതും വല്യേച്ചിടെ വിളി വന്നു.

“എന്താണ് ഞാഞ്ഞൂലെ കൊമ്പത്ത് കേറിയാണോ നടപ്പ്.”

അത്‌ കേട്ടതും പെണ്ണ് ചാടി പിടഞ്ഞു നിലത്തേക്ക് ഇറങ്ങി വല്യേച്ചിയുടെ അടുത്തേക് ഓടിയിരുന്നു. അടുത്ത് തന്നെ അമ്മയും അച്ഛയും ഉണ്ട്.

പണ്ട് മൂന്നോ നാലോ വയസ് ഉള്ളപ്പോ മുറ്റത്തൊരു ഞാഞ്ഞൂലിനെ കണ്ടു ന്നെ പാമ്പ് കൊത്തിയെ എന്നും പറഞ്ഞു അലറി വിളിച്ചു അയൽവക്കത്തൊള്ളേരേം കൂടെ വിളിച്ചു വരുത്തിയ ടീം ആണത്. കുറച്ചൂടെ ഓർമ വെച്ചപ്പോ തൊട്ട് അതും പറഞ്ഞു എല്ലാരും അവളെ കളിയാക്കുന്നും ഉണ്ട്. അതാണ് പെണ്ണിന് ഞാഞ്ഞൂലേന്ന് വിളിക്കുമ്പോ ഇത്ര ദേഷ്യം.

ഞാൻ അതോർത്തു വാ പൊത്തി ചിരിച്ചതും അമ്മയും അച്ഛയും അതുപോലെ തന്നെ അവരെ കണ്ടു ചിരിക്കുന്നുണ്ട്. ഞാനൂടെ ഓടി അവരുടെ അടുത്തേക് ചെന്നിരുന്നതും അമ്മൂട്ടി ചാടി എന്റെ മടിയിൽ കേറി ഇരുന്നു.

“അമ്മൂട്ടാ……. “അച്ഛാ വിളിച്ചതും പെണ്ണ് പൊങ്ങി നിന്ന് അച്ചക്ക് ഒരുമ്മ കൊടുത്തു… “അപ്പോ എനിക്കോ” അമ്മ ഒന്ന് കുശുമ്പ് കുത്തി ചോദിച്ചതും ചോദിച്ചതും ഉടനെ അമ്മയ്ക്കും പുറകെ വല്യേച്ചിക്കും എനിക്കും ആയി ഓരോ ഉമ്മ വീതോം കിട്ടി…. ❣️

ഓർമയിൽ അഗ്നി ഒന്ന് നിഷ്കളങ്കമായി പുഞ്ചിരിച്ചു, അത്രയും മനോഹരമായി തന്നെ. പൊടുന്നനെ അവിടെ സന്തോഷം മാറി വിഷാദം സ്ഥാനം പിടിച്ചു. അച്ഛയും അമ്മയും വല്യേച്ചിയും അമ്മൂട്ടിയും ഞാനും ചേർന്ന് എത്ര സന്തോഷമാരുന്നു അന്നൊക്കെ…. മനസ് തുറന്ന് ചിരിക്കാൻ പറ്റിയിരുന്നു. എനിക്ക് ഏഴും വല്യേച്ചിക്ക് പതിന്നൊന്ന് വയസും ഉള്ളപ്പോഴാണ് അമ്മൂട്ടി ജനിച്ചത്. കുസൃതി കുടുക്ക…., വീട്ടിലെ സൂര്യനാണ് അവൾ… അവളെ ചുറ്റിയായിരുന്നു ഞങ്ങളുടെ ജീവിതം.

പക്ഷെ ഇന്ന് ജീവിതം മുഴുവൻ ആയും മാറിമറിഞ്ഞു. സന്തോഷം മാത്രം ഉണ്ടായിരുന്നിടത് ഓരോന്നായി ദുഖങ്ങൾ മാത്രമായിരുന്നു പിന്നീട്. ആദ്യം അച്ഛന്റെ മരണം, പിന്നെ ആകാശേട്ടന്റേത്, ഇപ്പോൾ…….

കണ്ണ് തുറന്ന് അഗ്നി മുന്നിലേ വാതിലേക് നോക്കി…….. സമയം ഒരുപാട് ആയി വല്യേച്ചിയെ കണ്ടിട്ട്…… മനസിന്‌ ഒരു പിടപ്പ്…… ഡോക്ടർടെ വാക്കുകൾ വീണ്ടും വീണ്ടും കാതിൽ പ്രകമ്പനം കൊള്ളുന്നുണ്ടാരുന്നു.

പൊടുന്നനെ മുന്നിലെ വാതിൽ തുറക്കപെട്ടു…. കാലുകൾ മുന്നിലേക്ക് പാഞ്ഞു.

കണ്ണുകളിൽ ആദ്യം പെട്ടത് ചുവന്ന തുടുത്ത രണ്ട് കുഞ്ഞി കാല്പാദങ്ങൾ ആയിരുന്നു.

ആൺകുട്ടിയാണ്……. നേഴ്സ് പറഞ്ഞതും ഞാൻ കൊതിയോടെ വാവച്ചിയെ തന്നെ നോക്കി. ഒരു ടർക്കിയിൽ പൊതിഞ്ഞിരിക്കുന്നു….. കണ്ണുകൾ ഓക്കെ കൂട്ടിപിടിച്ചു കൈപ്പത്തി ചുരുട്ടിപിടിച്ചു കിടക്കുവാണ്. വാവയെ എന്റെ നേരെ നീട്ടിയതും യാന്ത്രികമായി ഞാനും കൈനീട്ടി കുഞ്ഞിനെ സ്വീകരിക്കാൻ എന്നപോലെ.

പൊടുന്നനെ ഒരോർമയിൽ ഞെട്ടി ഞാൻ പുറകിലേക്ക് മറിഞ്ഞു, വീഴാതെ നിന്നപ്പോഴും മനസ്സിൽ വന്നത് ഡോക്ടറുടെ വാക്കുകൾ ആയിരുന്നു…..
“””ഒരാളെയെങ്കിലും രക്ഷിക്കാൻ പറ്റിയേക്കും “”””……. ചലിക്കാൻ ആവാതെ കുഞ്ഞിനെ തന്നെ ഉറ്റുനോക്കി ഞാൻ അവിടെ തറഞ്ഞു നിന്നു.

( തുടരും )