രചന – സുഹൈല സിദ്ദിഖ്
” മോളെ….. നീയൊന്ന് മനസ്സ് വെച്ചാൽ നീ സ്വപ്നം കണ്ടിട്ടില്ലാത്തത്രപൈസ വെറും മണിക്കൂറുകൾ കൊണ്ട് നിനക്ക് ഉണ്ടാക്കാം… അതിനുള്ള വഴിയും അച്ചായൻ കാണിച്ചു തരാം… മോളൊന്ന് മനസ്സറിഞ്ഞു സഹകരിച്ചു നിന്നു തന്നാൽ മാത്രം മതി….. ” ഞാൻ വൈഗയുടെ മുഖത്ത് നോക്കി അത് പറഞ്ഞതും കൈകൾ കൂപ്പി അവൾ എന്നോട് പറഞ്ഞു
“അച്ചായാ…. പ്ലീസ്……, ”
“അയ്യേ…. മോളെന്തിനാ കരയുന്നെ…? മോൾ കരയോന്നും, വേണ്ട…. മോൾടെ സമ്മതം ഇല്ലാതെ അച്ചായൻ ഒന്നും ചെയ്യില്ല……..ഒന്നും ” എന്നും പറഞ്ഞു ഞാൻ അവളുടെ മാറിടത്തിലെക്ക് ഒന്ന് തുറിച്ചു നോക്കി…. ശേഷം വീണ്ടും പറഞ്ഞു
“ഈ പിടിച്ചു പറിച്ചു നേടാനൊന്നും എനിക്ക് അറിയില്ല മോളെ… അത് കൊണ്ട് മോൾ മനസ്സറിഞ്ഞു തന്നാൽ മതി……. ” എന്നും പറഞ്ഞു ഞാൻ അവളുടെവീട്ടിൽ നിന്നും ഇറങ്ങി…….
തിരിച്ചു ഓഫീസിലേക്ക് പോകുന്ന വഴിയിൽ ഞാൻ…. വൈഗയെ ആദ്യം കണ്ട ദിവസത്തിലേക്ക് എന്റെ ഓർമ്മകളെ ഒന്ന് പറഞ്ഞയച്ചു…
എന്റെ ഡ്രൈവർ ആയിരുന്ന പ്രകാശന്റെ കൂടെ…. സ്വന്തം ഇഷ്ടത്തിനു വീട്ടുകാരെ വിട്ടു ഇറങ്ങി വന്നു എന്റെ മുന്നിൽ വന്നു നിന്നപ്പോഴാണ് ഞാൻ ആദ്യമായി വൈഗയെ കാണുന്നത്… കണ്ട പാടെ അവളുടെ ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യവും അതിനൊത്ത ശരീര വടിവും എന്നെ വല്ലാതെ ആഗർഷിച്ചു…..
അതു കൊണ്ടാണ് ഒരു ചേട്ടന്റെ സ്ഥാനത്തു നിന്ന് കൊണ്ട് അവരുടെ വിവാഹം നടത്തി കൊടുത്തതും .. താമസിക്കാൻ സൗകര്യം ഉണ്ടാക്കി കൊടുത്തതും……
വൈഗ ഞാൻ ഉദ്ദേശിച്ചത് പോലെ ഒരു പെണ്ണല്ല എന്നും….. എന്റെ മനസ്സിലിരിപ്പ് നടക്കാനും വഴിയില്ല എന്നും എനിക്ക് മനസ്സിലായപ്പോൾ… എന്റെ മനസ്സിൽ നിന്നും ഞാൻ പറിച് എറിഞ്ഞ ഒരു ആഗ്രഹം മാത്രമായി അത്….. എങ്കിലും മനസ്സിന്റെ ഒരു കൊച്ചു മൂലയിൽ ആ ആഗ്രഹം കിടന്നുറങ്ങി… എന്നെങ്കിലും അവൾ ആ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തും എന്ന പ്രതീക്ഷയോടെ…
വർഷം ഒന്നു കഴിഞ്ഞു… വൈഗ സുന്ദരിയായ ഒരു പെൺകുഞ്ഞിന് ജന്മം നൽകി… ഒന്നു പ്രസവിചെങ്കിലും അവളുടെ സൗന്ദര്യത്തെയും ശരീരത്തെയും അത് ബാധിച്ചതെ ഇല്ലാ…. !
പിന്നീടങ്ങോട്ട് കാലത്തിന്റെ സഞ്ചാരം വളരെ വേഗമായിരുന്നു… 2 വർഷം കടന്നുപോയത് അറിഞ്ഞതെയില്ല.
ഒരുദിവസം എന്റെ കമ്പനി ലോടുമായി ബംഗ്ലൂരിലേക്ക് പോയ പ്രകാശൻ 3 ദിവസത്തിന് ശേഷമാണ് തിരിച്ചു വന്നത്…. അതും കൊണ്ടു പോയ ലോഡ് നശിപ്പിച്ചതിന് ശേഷം… അന്ന് എന്റെ മുന്നിൽ വന്നു നിന്നു കൊണ്ടു അവൻ പറഞ്ഞു
“അച്ചായാ….. വർഷം കുറച്ചായി ഞാൻ അച്ചായന്റെ കൂടെ ഈ കഞ്ചാവ് കടത്തൽ പരിപാടിക്ക് വളയം പിടിക്കാൻ തൊടങ്ങിട്ട്… പക്ഷെ ഇപ്പ്രാവശ്യം എനിക്കൊരു കൈയബദ്ധം പറ്റി…. ”
“എന്നാ പറ്റിയെടാ…? നിന്നു കഥകളി കളിക്കാതെ കാര്യം തെളിയിച്ചു പറ… ”
” ചെക്കിങ്ങിൽ പോലിസ് പൊക്കും എന്ന അവസ്ഥ വന്നപ്പോൾ രണ്ടും കല്പ്പിച്ചു ലോറി എടുത്തു പാഞ്ഞു ഞാൻ…… ”
“എന്നിട്ട്…..? ”
“പിടിക്കപെടും എന്നുറപ്പായപ്പോൾ ചുരമിറങ്ങിയുള്ള കൊക്കയിലേക്ക് ലോഡ് തട്ടി ഞാൻ… എന്നിട്ട് ലോറി കാട്ടിൽ കയറ്റി.. ….. ഒരു വിധം എല്ലാവരുടെയും കണ്ണ് വെട്ടിച്ചാണ് ഞാൻ ഇവിടെ എത്തിയത്…. ”
അവനത് പറഞ്ഞതും….. മുതൽ കളഞ്ഞതിന്റെ ദേഷ്യം ഇരച്ചു വന്നെങ്കിലും… പിണക്കി കഴിഞ്ഞാൽ അവനെ പോലെ ധൈര്യമുള്ള ഒരുത്തനെ കിട്ടുന്ന പാട് ആലോചിച്ചപ്പോൾ ഞാൻ അവനോടു പറഞ്ഞു..
” തല്ക്കാലം നീ രണ്ട് മാസം എവിടേലും ഒന്നു ഒതുങ്ങി താമസിക്കു….അതിനുള്ളിൽ എല്ലാം ഒന്നു തണുക്കും…. ”
” അച്ചായാ… അവളും മോളും തനിച്ചല്ലേ….? ”
“അവരുടെ കാര്യമോർത്തു നീ ടെൻഷൻ ആകണ്ട… അവർക്ക് ഒരു കുറവും വരുത്താതെ നീ വരുവോളം ഞാൻ നോക്കിക്കോളാം…. ”
“ഹ്മ്മ്… എന്നാ ഞാൻ അവരെ കണ്ടു ഒന്നു യാത്ര പറഞ്ഞു…. ഉടനെ പൊക്കോളാം…. ”
“അത് വേണ്ട പ്രകാശാ….പോലിസ് എങ്ങാനും നിന്നെ കണ്ടിട്ടുണ്ട് എങ്കിൽ…. അത് പിന്നേ നമുക്ക് പിടിച്ചാൽ കിട്ടാത്ത പ്രശ്നം ആകും… അത് കൊണ്ടു നീ ഇപ്പൊ തന്നെ മുങ്ങിക്കോ…., ” എന്നും പറഞ്ഞു എന്റെ അരയിൽ നിന്നും ഒരു പതിനായിരത്തിന്റെ നോട്ട്കെട്ടു എടുത്തു അവനക്ക് നേരെ നീട്ടി…
അത് വേടിച്ചു അവൻ തിരിഞ്ഞു നടക്കാൻ നേരം ഞാൻ അവനോടായി ചോദിച്ചു.. “എവടെ പോകാനാ നീ ഉദ്ദേശിചിരിക്കുന്നത്….? ”
” കൽക്കട്ടയിൽ എന്റെ കുറച്ചു സുഹൃത്തുക്കൾ ഉണ്ട് തല്ക്കാലം അവരുടെ അടുത്തേക്ക്….. ”
” മ്മ്…. സൂക്ഷിച്ചു പോ….ഫോൺ ഓൺ ആക്കണ്ട ചിലപ്പോ ട്രെസ് ചെയ്യും… ”
അന്ന് ഒളിവിൽ പോയ പ്രകാശൻ ആണ്… ഇപ്പൊ മാസം 8 ആയി ഒരു വിവരവും ഇല്ലാ അവനെ കുറിച്ച്…. ഇതിനിടയിൽ വൈഗയുടെയും കുട്ടിയുടെയും കാര്യങ്ങൾ അന്വേഷിക്കാനായി ഞാൻ ഇടയ്ക്കിടെ അവരുടെ വീട്ടിൽ ചെല്ലാൻ തുടങ്ങി… ആദ്യമൊക്കെ ഒരു അന്യനെ പോലെ പെരുമാറിയ വൈഗ ഒരു ജേഷ്ഠനെ പോലെ പെരുമാറാൻ തുടങ്ങിയപ്പോൾ….. മനസ്സിൽ എവിടെയോ ഉറങ്ങി കിടന്നിരുന്ന ആ പഴയ കൊച്ചു ആഗ്രഹം വീണ്ടും പൊടി തട്ടി താനെ എഴുന്നേറ്റു…. പ്രകാശൻ തിരിച്ചു വന്നില്ലെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചു ഞാൻ………
എന്റെ മനസ്സിലെ ആഗ്രഹം അധികം പിടിച്ചു നിർത്താൻ ഇപ്പ്രാവശ്യം എനിക്ക് കഴിഞ്ഞില്ല…. ഇന്ന് രാവിലെ വീട്ടുസാദനങ്ങളുമായി അവിടെ ചെന്നപ്പോൾ എന്റെ ആഗ്രഹം ഞാൻ അവളെ അറിയിച്ചു…. ആ ആഗ്രഹത്തിനു ഒരു മറുപടി പ്രതീക്ഷിച്ചു കൊണ്ടാണ് ഞാനിപ്പോ അവിടെ നിന്നും തിരിച്ചു പോരുന്നത്….
**********************************************
നേരം 6 മണിയോടു അടുത്തു…. ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഞാൻ ഫോണിലേക്ക് നോക്കിയതു…. പരിജയമില്ലാത്ത നമ്പർ… ഫോണോന്ന് ബിസി ആക്കി…..
അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ വീണ്ടും അതെ നമ്പറിൽ നിന്നും കാൾ….. ഇപ്പ്രാവശ്യം ഞാൻ ഫോൺ അറ്റൻഡ് ചെയ്തു….
“ഹലോ…..? ” എന്ന എന്റെ ചോദ്യത്തിന് മറുപടി ഒന്നും കിട്ടാത്തത് കൊണ്ടു തന്നെ വീണ്ടും ഞാൻ തന്നെ ചോദ്യമെറിഞ്ഞു….
” ഹെലോ…. ആരാണ്….? ”
“ഞാൻ….. വൈ…. വൈ….. വൈഗയാണ്… !” അവൾ അത് വിക്കി വിക്കി പറഞ്ഞപ്പോൾ എന്റെ മുഖത്തു വിരിഞ്ഞ പുഞ്ചിരിക്കു ഒരു പ്രത്യേക ഭംഗി ഉള്ളതായി എനിക്ക് തന്നെ തോന്നി…
“ആഹ് മോളോ..? ന്തായി മോളെ അച്ചായൻ പറഞ്ഞത്… മോൾ ആലോചിച്ചോ..? ”
“മ്മ്….. ”
അവൾ വിളിച്ചത് തന്നെ എനിക്കുള്ള ഗ്രീൻ സിഗ്നൽ ആണെന്ന് എനിക്ക് മനസിലായെങ്കിലും അത് അവളുടെ വായയിൽ നിന്ന് തന്നെ കേൾക്കാനുള്ള കൊതി കൊണ്ട് ഞാൻ വീണ്ടും ചോദിച്ചു..
” എന്താണ് മോൾടെ തീരുമാനം…. അച്ചായൻ പറഞ്ഞത് നടക്കുവോ ഇല്ലയോ…? രണ്ടായാലും അച്ചായന് വിഷമമില്ല… മോൾ ഉള്ളത് മാത്രം പറഞ്ഞാൽ മതി….. ”
“സമ്മതമാണ്…. !” എന്ന ഒറ്റവാക്കിലുള്ള അവളുടെ മറുപടിയിൽ ലോകം കീഴടക്കിയവനെ പോലെ തുള്ളി ചാടാൻ തോന്നി എനിക്ക്… എങ്കിലും ഒരു വിനീതനായി ഞാൻ ചോദിച്ചു
“എപ്പോ….? ”
“ആലോചിച്ചു പറയാം….. ”
“മതി മതി… ധാരാളം…. ആലോചിച്ചു പറഞ്ഞാൽ മതി…. ”
“മ്മ്മ്….. ”
“എന്നാ മോൾ വെച്ചോ…. നല്ലോണം ആലോചിച്ചു പെട്ടന്ന് തന്നെ അറിയിക്കണേ മോളെ…. !” എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു…
***************************************************
ഒരു മണിക്കൂറിനു ശേഷം അവൾ വീണ്ടും എനിക്ക് വിളിച്ചു..
“ഇത്ര പെട്ടെന്ന് ആലോചന കഴിഞ്ഞോ….? ”
“മ്മ്…. ”
“എന്നാ മോൾ പറ എപ്പോ, എവിടെ, എങ്ങനെ…?”
“നാളെ, രാത്രി, ഇവിടെ എന്റെ വീട്ടിൽ വെച്ച്……. പക്ഷെ….. !” അവളൊന്നു നിർത്തി
“പക്ഷെ…..? ”
“അച്ചായൻ ഇവിടെ വരുന്നതും പോകുന്നതും ഒന്നും ആരും അറിയാൻ പാടില്ല…. കാരണം ഞാനിന്നും പ്രകാശന്റെ ഭാര്യയാണ്…. എന്റെ മോളുടെ അമ്മയാണ്….. ”
“ആരും അറിയില്ല….. എല്ലാം അച്ചായൻ നോക്കിക്കോളാം….. ”
രാത്രി വീട്ടിൽ ചെന്നതും ഭാര്യയോട് ആദ്യം പറഞ്ഞത് “മറ്റന്നാൾ എനിക്കൊരു മീറ്റിംഗ് ഉണ്ട് സിങ്കപ്പൂർ….നാളെ രാത്രി പോകും…. രണ്ടു ജോഡി ഡ്രസ്സ് പാക്ക് ചെയ്യൂ…..” എന്നായിരുന്നു….
സമയം ഒച്ചിനെ പോലെ സഞ്ചരിക്കാൻ തുടങ്ങി…. സമയത്തെ വരെ ശപിച്ചു ഞാൻ….
**************************************************
ക്ലോക്കിൽ സമയം 6 കഴിഞ്ഞു…. മീറ്റിങ്ങിനു എന്ന പേരിൽ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി… ഡ്രൈവറെ കൂട്ടാതെ കാറെടുത്തു പോയത് നേരെ ഓഫീസിലേക്ക്…. 8 മണി വരെ അവിടെ ഇരുന്നു… ശേഷം ഒരു ഓട്ടോ വിളിച്ചു നേരെ റെയിൽവേസ്റ്റേഷനിലേക്ക്…. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഞാൻ വൈഗയെ വിളിച്ചു
“ഹെലോ…. ഇച്ചായൻ എത്താറായി….. മോൾ പിൻവശത്തെ വാതിൽ തുറന്നു വെച്ചാൽ മതി അച്ചായൻ അകത്തു കയറിക്കോളാം… ”
സമ്മതം മൂളി അവൾ ഫോൺ കട്ട് ചെയ്തതിന് ശേഷം…. റെയിൽവേ സ്റ്റേഷന്റെ പിന്നിലൂടെയുള്ള പാടത്തു കൂടി ഞാൻ നടന്നു… കാരണം പാടത്തിന്റെ അങ്ങേ തലക്കൽ ആയിരുന്നു അവളുടെ വീട്… ആരും കാണാതെ അവിടെ ചെല്ലാൻ ഇതേ ഉണ്ടായിരുന്നുളൂ ഒരു വഴി…..
ഒരു വിധം ആരുടേയും കണ്ണിൽ പെടാതെ അവളുടെ വീടെത്തി ചേർന്നു ഞാൻ… അകത്തു കയറിയപ്പോൾ വന്നെന്ന് അറിയിക്കാനായി ഒരു മിസ്സ് കാൾ ചെയ്തു ഞാൻ….. ഉടനെ അടുക്കളയിലെ ലൈറ്റ് തെളിഞ്ഞു….
എന്റെ മുന്നിലേക്ക് വരുന്ന വൈഗയുടെ സൗന്ദര്യം…. മുന്നെ അവളിൽ കണ്ടതിനേക്കാൾ എത്രയോ ഇരട്ടിച്ച പോലെ എനിക്ക് തോന്നി…. എന്നെയും കൂട്ടി അവൾ ബെഡ്‌റൂമിൽ എത്തി…
റൂമിന്റെ അകത്തു കയറിയതും ഞാൻ…. അവളെ കെട്ടിപിടിച്ചു എന്റെ മുഖം അവളുടെ മാറിടങ്ങളിലേക്ക് പൂഴ്ത്തി…. പെട്ടെന്ന് അവൾ കുതറി മാറി കൊണ്ട് ചോദിച്ചു..
“ആവോളം കാത്തില്ലേ അച്ചായാ…. ഇനി ആറുവോളം കാത്താലെന്താ…..? ഇതിനൊക്കെ ഒരു ചിട്ടയുണ്ട്…… ” എന്ന് പറഞ്ഞ എന്നെ കട്ടിലിൽ ഇരുത്തി അവൾ അടുക്കളയയിലേക്ക് പോയി….. ഒരു ഗ്ലാസ് പാലുമായി തിരിച്ചു വന്നു…. എനിക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു
“അച്ചായൻ പകുതി കുടിച്ചു.. ബാക്കി എനിക്ക്…. ”
അവളുടെ ആ ഒരു സ്റ്റെപ് എനിക്ക് വല്ലാണ്ട് ഇഷ്ടായി… പാൽ ഞാൻ ചുണ്ടോട് അടുപ്പിച്ചതും അപ്പുറത്തെ റൂമിൽ നിന്നും അവളുടെ കുഞ്ഞു കരഞ്ഞു കുട്ടിയേ നേരെ കിടത്തി വരാം എന്ന് പറഞ്ഞു അവൾ പോയി….. പകുതി പാൽ കുടിച്ചു ഞാൻ അവളെ കാത്തിരുന്നു….. എന്തോ വല്ലാത്തൊരു ക്ഷീണം വെറുതെ ഒന്നു ആ ബെഡിൽ കിടന്നതാ… താനെ മയങ്ങി പോയി….
മുഖത്ത് വെള്ളം വീണപ്പോൾ ആണ് ഞാൻ പിന്നെ എണീറ്റത്…. എനിക്ക് അനങ്ങാൻ കഴിയുന്നില്ല…..എന്റെ രണ്ടു കയ്യും കാലും കട്ടിലിനോട് കെട്ടിയിരിക്കുന്നു…. വായയിൽ ഒരു തുണി കഷ്ണവും…. എനിക്ക് മുന്നിൽ നിൽപ്പുണ്ടായിരുന്നു വൈഗ….. ഒരുപാട് ചോദ്യങ്ങൾ ഉയർന്നു വന്നെങ്കിലും ഒന്നും പുറത്തേക്ക് വന്നില്ല .. പക്ഷെ എന്റെ കണ്ണുകളിലൂടെ ആ ചോദ്യം അവൾക്ക് മനസ്സിലായത് കൊണ്ടാകാം അവൾ തന്നെ സംസാരിച്ചു തുടങ്ങിയത്…..
“അയ്യേ…. ഒന്നൂല്ലാ അച്ചായാ…… അച്ചായൻ ചുമ്മാ പേടിക്കൊന്നും വേണ്ട….. എനിക്ക് അച്ചായനോട് ഒരു കഥ പറയാൻ ഉണ്ട്….നേരെ ചൊവ്വേ പറഞ്ഞാൽ ആ കഥ കേൾക്കാൻ അച്ചായൻക്ക് ക്ഷമ കാണില്ല അതോണ്ടാ ഞാൻ ഇങ്ങനെ ചെയ്തത്….. ” എന്നു പറഞ്ഞു അടുത്തുള്ള ചെയറിൽ അവൾ ഇരുന്നു… ശേഷം അവൾ പറഞ്ഞു തുടങ്ങി…
“ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടമായ ഒരു പെൺകുട്ടി….. അമ്മായിയുടെ വീട്ടിൽ അവരുടെ ആട്ടും തുപ്പും സഹിച്ചു ജീവിച്ചു പോന്നിരുന്ന ഒരു പാവം പെൺകുട്ടി….
ഇടക്കിടക്ക് അമ്മാവന്റെ മകനെ കാണാൻ വന്നിരുന്ന അവന്റെ ഒരു സുഹൃത്ത്….. ഇവരാരും കൊടുക്കാത്ത സ്നേഹം അവനിൽ നിന്നും ഇവൾക്ക് ലഭിക്കാൻ തുടങ്ങിയപ്പോൾ…. അവളെ സ്നേഹിക്കാനും ഒരാളുണ്ടെന്നുള്ള ഒരു തോന്നൽ അവളിലും ഉണ്ടായി….. അങ്ങനെ അവൾക്ക് 18 തികയുന്നതിന്റെ അന്ന് അവൾ അവനോട് കൂടെ ഇറങ്ങി പോയി അവരുടെതായ ജീവിതത്തിലേക്ക്….അവൾ സ്വപ്നം കണ്ട ജീവിതത്തിലേക്ക്….. അവൻ അവളെ കൂട്ടി കൊണ്ടു പോയത് അവൻ തന്റെ അച്ഛനോളം സ്നേഹിക്കുന്ന ഒരു വെക്തിയുടെ മുന്നിലേക്ക് ആയിരുന്നു…. ”
ഒന്നു നിർത്തിയതിന് ശേഷം എന്റെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി കൊണ്ടു അവൾ പറഞ്ഞു…
“അച്ചായന്റെ കണ്ണുകളാൽ അച്ചായൻ ചോദിക്കുന്നത് ശരിയാണ്…. അതെ ഇതെന്റെ കഥയാണ്….. വൈഗയുടെ കഥ ”
“അന്ന് ഞാൻ അച്ചായൻന്റെ മുന്നിൽ വന്നു നിന്ന ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞതാണ്…. അച്ചായൻ എന്നിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതു എന്ന്…. ! അത് കൊണ്ടു തന്നെയാണ് പിന്നീട് ഒരു പ്രാവശ്യം പോലും ഞാൻ നിങ്ങളുടെ മുന്നിൽ വരാതിരുന്നത്…….. പക്ഷെ പോലിസ് പിടിക്കും എന്നുറപ്പായപ്പോൾ ഒളിവിൽ പോയ പ്രകാശേട്ടൻ തിരിച്ചു വരുവോളം എന്നെ നോക്കേണ്ട ഉത്തരവാദിത്തം നിങ്ങളുടെതായി…. അത് കൊണ്ടാണ് നിങ്ങൾ ഇവിടെ വരുന്നത് ഞാൻ തടയതിരുന്നതു… അത് മാത്രല്ല പ്രകാശേട്ടൻ ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് എനിക്ക് മാത്രം അറിയാവുന്ന ആ സത്യം…..അത് മറ്റൊരാൾ അറിയാതിരിക്കാൻ നിങ്ങളുടെ സഹായത്തിനുള്ള ആ വരവ്പോക്ക് എനിക്കും അവശ്യമായി തോന്നി…. ”
“പ്രകാശൻ ഇനി ഒരിക്കലും……” എന്റെ മനസ്സ് എന്നോട് തന്നെ ചോദ്യമുയർത്തി…. അവൾ വീണ്ടും പറഞ്ഞു തുടങ്ങി…
” അച്ചായനോട് ഞാൻ വലിയൊരു സത്യം പറയട്ടെ….. പക്ഷെ ഒന്നുണ്ട് ആ സത്യം കേട്ട് കഴിഞ്ഞാൽ… ഉടനെ ഞാൻ അച്ചായനെ കൊല്ലും…. ” എന്ന് പറഞ്ഞു കൊണ്ട് അവൾ ഒന്നു ചിരിച്ചു… ഒരുപാട് നിഗൂഡതകൾ നിറഞ്ഞ ഒരു ചിരി….
“വേണ്ട ” എന്നർത്ഥത്തിൽ ഞാൻ തലയാട്ടി…
” അയ്യേ അച്ചായൻ ഇങ്ങനെ പേടിച്ചാലോ…? അച്ചായൻ ഒരു പേടിയും പേടിക്കണ്ട…. ആ സത്യം അച്ചായൻ അറിഞ്ഞില്ലേലും ഞാൻ അച്ചായനെ കൊല്ലും….. അപ്പൊ പിന്നെ അത് ന്താണ് എന്ന് കേട്ട് ചാകുന്നത് അല്ലെ നല്ലത്….? ”
മരണം മുന്നിൽ കണ്ടതും….. ഒരു കൊച്ചു കുഞ്ഞിനെ പോലെ ഞാൻ കരയാൻ തുടങ്ങി.. പക്ഷെ കണ്ണുനീര് പുറത്തേക്ക് വന്നതല്ലാതെ ശബ്ദം പുറത്തേക്ക് വന്നില്ല
ഇത് കണ്ടപ്പോൾ അവളൊന്നു ഉറക്കെ പൊട്ടിചിരിച്ചു…..
“അയ്യേ ഇതൊക്കെ മോശമാണ് ട്ടോ….. കരയല്ലേ അച്ചായാ…. ” എന്ന് പറഞ്ഞു അവൾ എന്റെ കണ്ണു നീര് തുടച്ചു… എന്നിട്ടു വീണ്ടും അവൾ പറഞ്ഞു തുടങ്ങി
” ഒരു ദിവസംഞാൻ പ്രകാശേട്ടനോട് പറഞ്ഞു…. ഏട്ടൻ എന്നും ഇങ്ങനെ ഒരു ഡ്രൈവർ ആയി നടന്നാൽ മതിയോ… നമുക്കൊരു പെൺ കൊച്ചു ആണുള്ളത്… അവളുടെ ഭാവി നമ്മൾ നോക്കണ്ടേ എന്ന്… അപ്പൊ ഏട്ടൻ എന്നോട് പറഞ്ഞു ഏട്ടൻക്ക് ആകെ അറിയാവുന്ന പണി ഡ്രൈവിംഗ് ആണ് എന്നൊക്കെ…. അത് കേട്ടപ്പോൾ ഏട്ടൻക്ക് ഞാനൊരു വഴി പറഞ്ഞു കൊടുത്തു… ഇടയ്ക്കിടെ കൊണ്ടു പോകുന്ന ആ കഞ്ചാവ് ലോഡിൽ നിന്നും ഒരു ദിവസത്തെ ലോഡ് ഏട്ടൻക്ക് മറിചൂടെ…? അപ്പൊ കൈ നിറയെ ക്യാഷ് കിട്ടും അത് കൊണ്ടു ഏതേലും നാട്ടിൽ പോയി നല്ലത് പോലെ ജീവിക്കാം എന്ന്…. ആദ്യമൊക്കെ ഏട്ടൻ എതിർത്തുവെങ്കിലും എന്റെ നിർബന്ധത്തിന് വഴങ്ങി ഏട്ടൻ സമ്മതിച്ചു…
അങ്ങനെ ലോഡ് കൊണ്ടു പോയ ഏട്ടൻ അത് മറ്റൊരാൾക്ക് മറിച്ചു വിറ്റു…. ലോറി ഒരു കാട്ടിലും ഉപേക്ഷിച്ചു നേരെ എന്റെ അടുത്തേക്ക് വന്നു…. അപ്പൊ ഞാനാണ് ഏട്ടനോട് പറഞ്ഞത്…. അച്ചായനോട് പോയിട്ട് പോലിസ് പൊക്കി എന്നും ലോഡ് കൊക്കയിലേക്ക് ഇട്ടു എന്നൊക്കെ പറയാൻ… അങ്ങനെയാണ് ഏട്ടൻ അന്ന് അച്ചായനെ വന്നു കണ്ടതും അതൊക്കെ പറഞ്ഞതും…. ….
ഏട്ടൻ പോയി കുറച്ചു കഴിഞ്ഞപ്പോഴാണ് ഏട്ടന്റെ ഫോൺ റിങ് ചെയ്തത്… പാവം ഫോൺ എടുക്കാൻ മറന്നതാണ്…. ഞാൻ പോയി ഫോൺ അറ്റൻഡ് ചെയ്തു… അങ്ങോട്ട് ഹലോ എന്ന് പറയുന്നതിന്റെ മുന്നെ തന്നെ അപ്പുറത്തെ ആൾ പറഞ്ഞത് എന്റെ ചെവിയിൽ പതിഞ്ഞു…. എവടെ കുട്ടാ കുറച്ചായില്ലേ നമ്മൾ കൂടിയിട്ട്…. ഒന്ന് കൂടണ്ടേ എന്ന്…? കേട്ടത് സ്ത്രീ ശബ്ദം ആയത് കൊണ്ടു ഞാൻ തിരിച്ചൊന്നും പറയാൻ നിക്കാതെ അവൾക്ക് പറയാനുള്ളത് ഞാൻ കേട്ട് നിന്നു…. നമ്മുടെ മുന്നത്തെ കൂടലിന്റെ കൊറച്ചു ഫോട്ടോസ് വീഡിയോസ് ഒക്കെ ഞാൻ വാട്സ്ആപ്പ് ചെയ്തിട്ടുണ്ട്…. അതൊക്കെ നോക്കി ഒന്നു ഉഷാറാക്കണം മുത്തേ…. എന്ന് കൂടെ പറഞ്ഞപ്പോ.. ഒന്നും നോക്കാതെ ഫോൺ കട്ട് ചെയ്തു…. നേരെ വാട്സാപ്പിൽ കയറി..
അതിൽ ഏറ്റവും മുകളിൽ കിടക്കുന്ന ചാറ്റ് ഓപ്പൺ ചെയ്തു… അതിലെ ഫോട്ടോസും വീഡിയോസ് കണ്ടു എന്റെ സമനില തെറ്റാന് തുടങ്ങി…… പിന്നീട് ഒന്നും സംഭവിക്കാത്ത പോലെ ഞാൻ ഏട്ടനെ കാത്തിരുന്നു…. അധിവിധഗദമായി നിങ്ങളെ കാര്യങ്ങളൊക്കെ പറഞ്ഞു പറ്റിച്ചു നല്ല സന്തോഷത്തോടെ തിരിച്ചു വന്ന ഏട്ടൻക്ക് ഇപ്പൊ നിങ്ങൾക്ക് തന്നത് പോലെ ഒരു ഗ്ലാസ് പാൽ കൊടുത്തു…
ഏട്ടനോട് എനിക്ക് ദേഷ്യമായിരുന്നോ..? . അതോ എനിക്ക് സങ്കടമായിരുന്നോ…? അറീല….. രണ്ടായാലും ഏട്ടൻ എണീക്കുന്നതിന് മുന്നേ ഞാൻ ഏട്ടന്റെ കഴുത്തിൽ കത്തി വെച്ചു…. എന്റെ ഏട്ടൻ…. ഞാൻ എന്റെ ജീവനെക്കാൾ ഏറെ സ്നേഹിച്ച എന്റെ ഏട്ടൻ.. എന്റെ മുന്നിൽ പിടഞ്ഞു പിടഞ്ഞു മരണത്തിന് കീഴടങ്ങുന്നത് ഞാൻ കണ്ടു നിന്നു….
അല്ലേൽ അച്ചായൻ പറ ഏട്ടനു വേണ്ടി മാത്രം ജീവിച്ചവൾ അല്ലെ ഞാൻ… ആ ഏട്ടൻ മറ്റൊരു പെണ്ണിന്റ കൂടെ കിടക്ക പങ്കിട്ടാൽ ഞാൻ എന്താണ് ചെയ്യേണ്ടത്…? ഇതിലും കുറഞ്ഞോരു ശിക്ഷ കൊടുക്കാൻ ഇല്ലാലോ… അത്രക്ക് ലളിതമായ ശിക്ഷ അല്ലെ ഇതു…? പിന്നെ മരിച്ചു കഴിഞ്ഞാലും ഏട്ടനെ എനിക്ക് സ്നേഹിക്കാതിരിക്കാൻ കഴിയോ…? അത് കൊണ്ടു എപ്പോഴും ഏട്ടൻ എന്റെ കൂടെ തന്നെ ഉണ്ടാകുന്ന ഒരു സംഭവം ഞാൻ കണ്ടെത്തി…..
ഏട്ടനെ ഞാൻ തന്നെ വെട്ടി നുറുക്കി ചെറിയ ചെറിയ കഷ്ണങ്ങൾ ആക്കി… അടുപ്പിച്ചു 8 ദിവസം കറിവെച്ച് കഴിച്ചു…. ഇപ്പൊ എന്റെ ഏട്ടൻ എപ്പോഴും എന്റെ കൂടെ മാത്രാണ് വേറെ ആർക്കും കാണാനും സംസാരിക്കാനും പറ്റില്ല… എല്ലാം എനിക്ക് മാത്രേ കഴിയൂ……….. ” എന്ന് പറഞ്ഞു നിർത്തിയ അവൾ അവളുടെ വയറൊന്ന് ഉഴിഞ്ഞു വയറിലേക്ക് നോക്കി ചോദിച്ചു “അല്ലെ ഏട്ടാ….? ”
ഇതൊക്കെ കേട്ട് എന്റെ മെയ്യും മനസ്സും മരവിച്ചു പോയി…..
” അതേയ് അച്ചായോ…. എന്താണ് അച്ചായോ എന്തോ കണ്ടു പേടിച്ച പോലെ….? അപ്പൊ അച്ചായോ ഞാൻ പറഞ്ഞു വന്നത് എന്താന്ന് വെച്ചാൽ… ഒരുത്തിയുടെ കൂടെ കലാപരിപാടി നടത്തിയതിനാണ് ഞാൻ എന്റെ ഏട്ടനെ…….
അപ്പൊ ആ പരിപാടി ഞാൻ അച്ചായന്റെ കൂടെ നടത്തുന്നതും തെറ്റല്ലേ…? അപ്പൊ ഇവിടെ ചാകാൻ എന്നേക്കാൾ യോഗ്യത അച്ചായന് അല്ലെ…? അത് കൊണ്ട് അച്ചായാ…. ഞാനത് നടത്താൻ പോകുവാണ്…. ” എന്ന് പറഞ്ഞു അവൾ കയ്യിൽ കത്തിയുമായി എനിക്ക് നേരെ നടന്നു വന്നു… എന്നിട്ട് എന്റെ ചെവിയിൽ മന്ത്രിച്ചു അവൾ
” ഏട്ടന്റെ കൂടെ ആ വീഡിയോയിൽ ഉണ്ടായിരുന്ന ആ പെൺകുട്ടി….അത് മറ്റാരും ആയിരുന്നില്ല… അച്ചായന്റെ ഒരേ ഒരു പുത്രി ഡെയ്‌സി തോമസ് ആയിരുന്നു…. ” എന്ന് പറഞ്ഞു കൊണ്ട് ഒരു പുഞ്ചിരിയാലെ അവൾ ആ കത്തി എന്റെ ചങ്കിൽ കുത്തി താഴ്ത്തുമ്പോൾ അവളുടെ നാവുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു
” ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ……
(ലോജിക്കുകൾ ക്ഷമിക്കുക )ഇത് പോലൊരു പരീക്ഷണ എഴുത്ത് വായിക്കാൻ മനസ്സ് കാണിച്ച നിങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞു കൊള്ളുന്നു…..

by